പായസം സ്കൂളില്‍ കണക്കു പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നതെങ്ങനെ?
അനുഭവം ഇങ്ങനെ
ഘട്ടം ഒന്ന്.
സ്കൂളില്‍ ട്രെയിനര്‍ ചെല്ലുന്നു.ക്ലാസ് വിരുന്നു കാരന് സ്വാഗതം അരുളുന്നു.
പായസം ഉണ്ടാക്കാന്‍ തീരുമാനം.
സംശയം തീര്‍ക്കാന്‍ പ്രവര്‍ത്തനാസൂത്രണം
ഒന്ന്) നേടേണ്ട ശേഷികള്‍ എല്ലാവര്ക്കും കിട്ടണം എന്ന വാശി ഇല്ല.
രണ്ടു ) പ്രക്രിയാ ഗര്‍ത്തം -ചില നിര്‍ണായക ഘട്ടങ്ങള്‍ വിട്ടു പോകല്‍., ഓരോ ഘട്ടവും കുട്ടി കടന്നു പോകത്തക്ക വിധം പ്രക്രിയ സൂക്ഷ്മമായി ആലോചിക്കുന്നില്ല
മൂന്നു) ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യൂ എന്ന് പറഞ്ഞാല്‍ കാര്യം നടക്കുമെന്ന പ്രക്രിയാപരമായ അന്ധവിശ്വാസം.
നാല്) മിടുക്കരുടെ വിളിച്ചു പറയല്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സമീപനം
അഞ്ചു) സഹവര്‍ത്തിത പഠനം സംബന്ധിച്ച ഉള്ക്കാഴ്ചക്കുറവു
സിദ്ധാന്തം പറഞ്ഞിട്ട് കാര്യമില്ല.ഈ സന്ദര്‍ഭത്തില്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്.
പായസം വെച്ചാല്‍ കണക്കു പഠിക്കുമോ? .പഠിക്കും .
ചൊവ്വേ നേരെ പ്രക്രിയ കൂടി പാലിച്ചാല്‍..
---------------------------------------------------------------------------------------------------------------------
മറ്റൊരാള്‍ പറഞ്ഞു ഞാന്‍ മലയാളത്തില്‍ നന്നായി വിലയിരുത്തല്‍ പ്രയോജനപ്പെടുത്തി.നാടകം ഉഗ്രന്‍..
മുപ്പത്താറില്‍ പന്ത്രണ്ടു പേര് നന്നായി ചെയ്തില്ല എന്ന് അന്വേഷിച്ചപ്പോള്‍ പറഞ്ഞു.എന്താ കാരണം.ഗ്രൂപ്പ് പ്രക്രിയ ശരിയായില്ല
അത് ഇനി പാടില്ല.എല്ലാവര്ക്കും ഉയരാന്‍ കഴിയുന്ന ഇടം .അതാണ് ഗ്രൂപ്പ് വര്‍ക്ക്.അതിനു കഴിയുന്നില്ലെങ്കില്‍ അത് വെറും കൂട്ടം മാത്രം..
--------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തിലേക്ക്..അടുക്കുന്നു ..
എന്താ നിര്‍ദേശം?
ഒരു വിലയിരുത്തല്‍ കുറിപ്പാകാം.
നിറുത്തണോ തുടരണോ
tpkala@gmail.com
അനുഭവം ഇങ്ങനെ
ഘട്ടം ഒന്ന്.
സ്കൂളില്‍ ട്രെയിനര്‍ ചെല്ലുന്നു.ക്ലാസ് വിരുന്നു കാരന് സ്വാഗതം അരുളുന്നു.
- വിരുന്നു വന്നതല്ലേ എന്താണ് കൊടുക്കുക..?
- പല പ്രതികരണങ്ങള്‍...
- വീട്ടില്‍ വന്നാല്‍ എങ്ങനെ എന്തൊക്കെ കൊടുക്കും?
- നീണ്ട ലിസ്റ്റ് .
- ഇഷ്ട വിഭവം...?
- പായസത്തില്‍ കൊതിക്കൂട്ടങ്ങള് കുടുങ്ങി.
പായസം ഉണ്ടാക്കാന്‍ തീരുമാനം.
- എന്തെല്ലാം വേണം.ഓരോരുത്തരും കുറിക്കുന്നു. ഗ്രൂപ്പില്‍ പങ്കിടല്‍
- പൊതു ചര്‍ച്ച
- എത്രവീതം വേണം
- പല അളവ് -സംശയം.
സംശയം തീര്‍ക്കാന്‍ പ്രവര്‍ത്തനാസൂത്രണം
- പായസം ഉണ്ടാക്കാന്‍ അറിയുന്ന ആളുമായി അഭിമുഖം.
- ചേരുവ ,അളവ്.വില..രീതി..ഇവ സംബന്ധിച്ച വിവര ശേഖരണം. ഗ്രൂപ്പില്‍
- എത്ര പേര്‍ക്കാണ് പായസം എത്ര കിലോ/ലിറ്റര്‍.സാധനങ്ങള്‍ ?
- എത്ര രൂപ വേണം?
- ഗ്രൂപ്പില്‍ കണ്ടെത്തല്‍
- അളവിന്റെ രൂപമാറ്റം.വിലയുമായി പൊരുത്തപെടുത്തല്.ഗ്രൂപ്പില്‍
- പൊതു ധാരണ.
- സാധനം വാങ്ങല്‍
- അളക്കല്‍
- മുതിരന്നവരുടെ സഹായത്തോടെ പായസം വെക്കല്‍
- വിളമ്പല്‍......
- ഈ സംരഭം നല്ലത്. കുട്ടികളെ ശരിക്കും അനുഭവത്തില്‍ കൂടി കടത്തി വിട്ടു.(പറഞ്ഞു പറ്റിച്ചില്ല.)
- ആധികാരികമായ അനുഭവം എന്നു പറയാം.നിത്യ ജീവിത പ്രശ്ന സന്ദര്‍ഭത്തില്‍ ഗണിതം ഉപയോഗിക്കാന്‍ കഴിവ് നേടല്‍..
- ശക്തമായ ആവശ്യബോധം
അപ്പോഴാണ് ഗണിത ശേഷികള്‍ ഓരോരുത്തര്‍ക്കും കിട്ടത്തക്ക വിധമായിരുന്നില്ല ഗ്രൂപ്പ് പ്രക്രിയ എന്ന് മനസ്സിലായത്.
ടീച്ചറുടെ നിര്‍ദേശങ്ങളും മുറുക്കം ഉള്ളതായില്ല
എന്താണ് ഇങ്ങനെ സംഭവിക്കുന്നത്..?ടീച്ചറുടെ നിര്‍ദേശങ്ങളും മുറുക്കം ഉള്ളതായില്ല
ഒന്ന്) നേടേണ്ട ശേഷികള്‍ എല്ലാവര്ക്കും കിട്ടണം എന്ന വാശി ഇല്ല.
രണ്ടു ) പ്രക്രിയാ ഗര്‍ത്തം -ചില നിര്‍ണായക ഘട്ടങ്ങള്‍ വിട്ടു പോകല്‍., ഓരോ ഘട്ടവും കുട്ടി കടന്നു പോകത്തക്ക വിധം പ്രക്രിയ സൂക്ഷ്മമായി ആലോചിക്കുന്നില്ല
മൂന്നു) ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യൂ എന്ന് പറഞ്ഞാല്‍ കാര്യം നടക്കുമെന്ന പ്രക്രിയാപരമായ അന്ധവിശ്വാസം.
നാല്) മിടുക്കരുടെ വിളിച്ചു പറയല്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സമീപനം
അഞ്ചു) സഹവര്‍ത്തിത പഠനം സംബന്ധിച്ച ഉള്ക്കാഴ്ചക്കുറവു
സിദ്ധാന്തം പറഞ്ഞിട്ട് കാര്യമില്ല.ഈ സന്ദര്‍ഭത്തില്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്.
- പായസത്തിലെ ഇനങ്ങള്‍ ഗ്രൂപ്പില്‍ കണ്ടെത്ത്യാലും മതി.
- പക്ഷെ ഓരോ ഇനത്തിന്റെയും അളവ് സംബന്ധിച്ച ധാരണ ഓരോരുത്തരിലും വികസികണം( ഗ്രാം/ കി ഗ്രാം/ ലിറ്റര്‍...)..അത് വ്യക്തിഗതമായി ചെയ്തു ഗ്രൂപ്പില്‍ പങ്കിടണം.അപ്പോഴും പലഊഹങ്ങള്/ധാരണകള്‍.അത് രേഖപ്പെടുത്തണം.(ശരി അല്ല.റേഞ്ച് രേഖപ്പെടുത്തിയാല്‍ മതി )
- ശരി അറിയാനാണ് അഭി മുഖം.അളവിന്റെ ആശയം എല്ലാവര്ക്കും കിട്ട്യോ അതാണ് അപ്പോള്വിലയിരുത്തേണ്ടത്.മുകളില്‍ സൂചിപ്പിച് സംഭവത്തില്‍ ആ ഊന്നല്‍ ഇല്ല.
- അളവും ആളും തമ്മിലുള്ള ബന്ധം.(മുപ്പതു പേര്‍ക്ക് എത്രകിലോ....)അത് കൃത്യതപ്പെടുത്തല്നടക്കണം.
- അളവും വിലയും തമ്മിലുള്ള ബന്ധം. (ഓരോരുത്തരും കണ്ടെത്തി ഗ്രൂപ്പില്‍ പങ്കു വെക്കണം.(ഒരുകിലോ ഇത്ര രൂപ എങ്കില്‍.പതിനഞ്ചു കിലോയ്ക്./ഇരുനൂറു ഗ്രാമിന്..) അപ്പോള്‍ ഇടപെടണം .പൊതുചര്‍ച്ച നടത്തണം .ഗുണനവും ഹരിക്കലും ...അതും ഗണിത ശേഷിയാണ്.(അക്കാര്യം മറന്നു .മുകളിലെപായസകണക്കില് .പ്രക്രിയ സൂക്ഷ്മമായി ആലോചിക്കുന്നില്ല.)
- ആകെ എത്ര രൂപ എന്ന സങ്കലനം-ഇതും ഓരോരുത്തര്‍ക്ക് കിട്ടേണ്ട കഴിവ് തന്നെ.
- വ്യക്തി ഗതമായി ചെയ്ത ശേഷം ഗ്രൂപ്പില്‍ പങ്കിടുന്നതിന് ഒരു ക്രമം ഉണ്ടാകണം.അത് നിര്‍ദേശിക്കണം.അതൊന്നു മില്ലാതെ ഇങ്ങനെ കുട്ടികളെ കുഴയ്ക്കരുത്.
പായസം വെച്ചാല്‍ കണക്കു പഠിക്കുമോ? .പഠിക്കും .
ചൊവ്വേ നേരെ പ്രക്രിയ കൂടി പാലിച്ചാല്‍..
---------------------------------------------------------------------------------------------------------------------
മറ്റൊരാള്‍ പറഞ്ഞു ഞാന്‍ മലയാളത്തില്‍ നന്നായി വിലയിരുത്തല്‍ പ്രയോജനപ്പെടുത്തി.നാടകം ഉഗ്രന്‍..
മുപ്പത്താറില്‍ പന്ത്രണ്ടു പേര് നന്നായി ചെയ്തില്ല എന്ന് അന്വേഷിച്ചപ്പോള്‍ പറഞ്ഞു.എന്താ കാരണം.ഗ്രൂപ്പ് പ്രക്രിയ ശരിയായില്ല
അത് ഇനി പാടില്ല.എല്ലാവര്ക്കും ഉയരാന്‍ കഴിയുന്ന ഇടം .അതാണ് ഗ്രൂപ്പ് വര്‍ക്ക്.അതിനു കഴിയുന്നില്ലെങ്കില്‍ അത് വെറും കൂട്ടം മാത്രം..
--------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തിലേക്ക്..അടുക്കുന്നു ..
എന്താ നിര്‍ദേശം?
ഒരു വിലയിരുത്തല്‍ കുറിപ്പാകാം.
നിറുത്തണോ തുടരണോ
tpkala@gmail.com
2 comments:
വഴി വെട്ടുന്ന അധ്യാപകരെ കണ്ടെത്തി ആദരിക്കുന്ന ,അംഗീകരിക്കുന്ന ചൂണ്ടുവിരലിനു ഇനിയും ദൌത്യ ങ്ങള് ബാക്കിയില്ലേ? പുതിയ നിയോഗങ്ങള്‍ തേടിയുള്ള യാത്രക്ക് ആശംസകള്‍ !!!
nere chovve choondan choonduviral illenkil ....">>"
Post a Comment