ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, December 15, 2010

ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം

കാസര്കോട്: ഇംഗ്ളീഷ് പഠിക്കാന്‍ പൊതുവിദ്യാലയം മതിയെന്ന് തെളിയിച്ച് അടുക്കത്ത്ബയല്‍ ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ നന്നായി തങ്ങള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും കഴിയുമെന്ന് തെളിയിക്കുന്നതിന് ഇവര്‍ പ്രത്യേക പിടിഎ യോഗംതന്നെ വിളിച്ചു. ഇംഗ്ളീഷിലുളള ക്ഷണക്കത്തു മുതല്‍ യോഗ നടപടികളും കലാപരിപാടികളും കുട്ടികള്‍തന്നെ തയ്യാറാക്കി തങ്ങളുടെ കഴിവ് അവര്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകള്‍, പോസ്റ്ററുകള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ അറിവനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി.

കനത്ത ഫീസ് നല്‍കി ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ കൂടിയാണ് ഫിഷറീസ് സ്കൂളിലെ കുട്ടികള്‍ ഇംഗ്ളീഷില്‍ തങ്ങളുടെ കഴിവ് പരസ്യമായി പ്രദര്‍ശിപ്പിച്ചത്. രഷിതാക്കള്‍ക്ക് മുന്നില്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസെടുത്തും തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവതാനുഭവങ്ങള്‍ നാടക രൂപത്തിലാക്കി കുട്ടികള്‍ അവതരിപ്പിച്ചതും കുട്ടികളുടെ ഇംഗ്ളീഷ് പഠനനിലവാരം ബോധ്യപ്പെടുത്തുന്നതായിരുന്നു.

ഇംഗ്ളീഷ് പിടിഎ യോഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയദേവന്‍, ഹെഡ്മിസ്ട്രസ് വി കെ ഷെര്‍ളി, പ്രമീള എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കാവ്യ അധ്യക്ഷയായി. ഉണ്ണിമായ സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
(ജനശക്തിയോടു കടപ്പാട്)

10 comments:

Unknown said...

ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ, ഭാവി അര്‍ത്ഥപൂര്‍ണ്ണമാവൂ,
എന്ന തെറ്റിദ്ധാരണ നമ്മുടെയിടയില്‍, അനുദിനം വര്‍ദ്ധിച്ചു വരികയാണ്. മലയാളം സ്കൂളില്‍ പഠിച്ച പലരും ഇന്ന്, ഉദ്യോഗങ്ങളുടെ അത്യുന്നതങ്ങളില്‍ ഉണ്ടെന്നുള്ളതും, പലരും മറന്നു പോകുന്നു.
താങ്കളുടെ ഈ ലേഖനം വളരെയധികം കാലിക പ്രാധാന്യം അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍!

drkaladharantp said...

പ്രിയ അപ്പച്ചന്‍,
ഇന്ന് സ്കൂളുകള്‍ നല്ല അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട് .അതറിയാത്ത ഒട്ടേറെ പേര്‍.അവര്‍ പഴയ കണ്ണട ഊരില്ല.പുതിയ കാഴ്ചകള്‍ കാണില്ല.എന്നിട്ട് വിധി എഴുത്തും !
..ഇനിയും നമ്മള്‍ക്ക് സ്കൂളകം കാണാന്‍ പോകാം വരണം.

ബിന്ദു .വി എസ് said...

ഇംഗ്ലീഷിനോടുള്ള കടുത്ത ഭ്രമം മലയാളി ത്തത്തെ ബാധിച്ചിട്ടു ഏറെ നാളുകളായി . നിര്‍ഭാഗ്യമെന്നു പറയട്ടെ .. .ഈ ആസക്തിയെ എങ്ങനെ നേരിടണമെന്ന് മുന്‍പ് ഒരു ദിശാ ബോധവും ഉണ്ടായില്ല .പകരംസര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങി മലയാളം ഒപ്പം കൂടി.ഈ രൂപമാറ്റം പൊതു വിദ്യാഭാസത്തിനു മേല്‍ വന്നു പതിച്ച ഏറ്റവും വലിയ ആഘാതമായി .എന്നാല്‍ ഇന്നിതാ ഭാഷ പഠനത്തിന്‍റെ സമസ്തനുഭവങ്ങളും പങ്കു വയ്കുന്ന ക്ലാസ് മുറികളെ നമ്മള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു.ഇംഗ്ലീഷ് മലയാള ഭേദമില്ലാതെ..കുട്ടികള്‍ പറയുന്നതും പാടുന്നതും എഴുതുന്നതും..ഭാഷയുടെ അതിരുകളില്‍ കുടുങ്ങുന്നില്ല..മുറിയുന്നില്ല..അഭിമാനം തോന്നുന്നു ഒരധ്യാപികയായതില്‍.ഇനിയും വിരിയുന്ന സര്‍ഗ വസന്തങ്ങളില്‍..പൊതു വിദ്യാലയങ്ങള്‍ തുടുക്കുംപോള്‍...പിന്നെയും മുടന്തുന്നവര്‍...അവര്‍ ഈ സാക്ഷ്യങ്ങളെ പിന്തുടരും. തര്‍ക്കമില്ല .

drkaladharantp said...

ടീച്ചര്‍,
ചൂണ്ടുവിരലില്‍ ഉടന്‍ ഇത് പോലുള്ള വിജയഗാഥകള്‍ ഉണ്ടാവും.ഏതു സ്കൂളിനും ചെയ്യാവുന്നത്.ഇത്തരം കാര്യങ്ങള്‍
.പുതിയ രീതിയല്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ലാസില്‍ സംതൃപ്തിയുടെ അനുഭവങ്ങള്‍ കിട്ടൂ..മുടന്തുന്നവരെയും ഉപേക്ഷിച്ചു കൂടാ. അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കണം.ഇതിനു താങ്കളെ പോലുള്ളവരുടെ വലിയ ഇടപെടല്‍ വേണം.

Zain said...
This comment has been removed by the author.
Zain said...

പണ്ട്, മൂന്നു അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥ ഓര്‍മയുണ്ടല്ലോ? !
പൊതു വിദ്യാഭ്യാസം ഏതാനും ചില സമര്‍ത്ഥരായ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അത്ഭുതങ്ങള്‍ കാണിക്കാനുള്ളതാണോ? നമ്മുടെ നാട്ടിലെ ചില സ്കൂളുകളില്‍ നടക്കുന്ന ഇത്തരം അതിശയങ്ങളെ പെരുപ്പിച്ചു കാട്ടി, പുതിയ പരിഷ്കാരങ്ങള്‍ ഗംഭീരമാണെന്ന് വരുത്തി തീര്‍ക്കാനേ അവ ഉതകൂ! പരിഷ്കാരങ്ങള്‍ ശരിയായ ദിശയിലാണെങ്കില്‍, മികവ്‌ എല്ലായിടത്തും - ചുരുങ്ങിയത് മിക്കയിടത്തും - പ്രതിഫലിക്കണ്ടേ?
We have to observe and learn a lot from the field! Must get proper feed back from the classrooms.

drkaladharantp said...

മികവുണ്ടോ എന്നുള്ള അന്വേഷണം നടത്തണം.അത് പുറത്തറിയണം .അറിയിക്കണം അതിനാണ് ഈ ബ്ലോഗ്‌.
അത്ഭുതങ്ങളായി തോന്നുന്നത് ആദ്യം അറിയുമ്പോളാണ്.സത്യമാണല്ലോ സംഭവിക്കുന്നത്‌.
സമാന അനുഭവം ഉള്ള ഒത്തിരി വിദ്യാലയങ്ങള്‍ ഉണ്ട്.കഴിഞ്ഞ വര്ഷം ആലപ്പുഴയിലെ മൊത്തം സ്കൂളുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതായി മാധ്യമങ്ങളില്‍ വായിച്ചു.
അന്ധന്മാര്‍ ആന എന്ന സങ്കല്‍പം മുമ്പോട്ട്‌ വെച്ചത് ദൃശ്യതയുടെ പഴംകഥ.
എന്നാലും ആന ഉണ്ടല്ലോ കണ്ണുള്ളവര്‍ക്ക് അത് കണ്ടുകൂടെ..
.വരൂ ചൂണ്ടു വിരല്‍ സ്കൂളുകളിലൂടെ കൂട്ടിക്കൊണ്ടു പോകാം.

minimathew said...

വളരെഏറെ sandhozhamam തരുന്ന വാര്‍ത്ത‍ പക്ഷേ എന്നത് പറയാന്‍ കാണേണ്ടവര്‍ കാണുന്നില്ല , kelkkendavar kelkkunnilla , ഒരുനാള്‍ വരും ആ കാലം എന്നാ പ്രതീക്ഷയോടെ അഭിവാദ്യങ്ങള്‍ , ആശംസ
മിനി മാത്യു
ബി ആര സി perumbavoor

sasidharan said...

Surely we can .You are correct

sasidharan said...

Sir,correct