ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 4, 2011

പ്രസംഗം വേണ്ട!




സമയം രാവിലെ പത്തു മണി. പെരിന്തല്‍മണ്ണ ബി.ആര്‍.സി.തല പ്രവേശനോത്സവം നടക്കുന്ന കുരുവമ്പലം എ.എം.യു.പി.സ്കൂള്‍ ഗേറ്റ് മുതല്‍ തോരനങ്ങളാല്‍ അലംകൃതമാണ്. തായമ്പക ഉയര്‍ന്നു കേള്‍ക്കാം. അടുത്തുള്ള ഹൈ സ്കൂളിലെ കുട്ടികള്തന്നെയാണ് മേളക്കാര്‍. ചടങ്ങ് ആരംഭിക്കുകയായി. ജനപ്രതിനിധികളും പൌരപ്രമുഖരുമടങ്ങുന്ന വേദി. ഹാരമണിയിച്ചു ഒന്നാം തരക്കാരെ സദസ്സിന്റെ ഒന്നാം നിരയിലിരുത്തി. തൊണ്ണൂറു കുരുന്നുകള്‍! കരച്ചിലില്ല, ബഹളമില്ല, മുഖത്ത് ആകാംക്ഷ, കൈകളില്‍ വീര്‍പ്പിച്ച ബലൂണ്‍...!
തുടര്‍ന്ന്, വേദിയില്‍ നിന്ന് പ്രസംഗങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.
നാലാം ക്ലാസ്സിലെ രണ്ടു മിടുക്കികള്‍ ഒരു പാത്രവുമായി വേദിയിലെത്തുന്നു. പ്രമുഖര്‍ക്കെല്ലാം ഓരോ കടലാസ് തുണ്ടുനല്കി.
ആകാംക്ഷയോടെ എല്ലാവരും തുറന്നുനോക്കി.
ചോദ്യങ്ങളാണ് ഓരോന്നിലും-
  • ഒരു കഥ പറയാമോ?
  • ഒരു പാട്ട് പാടാമോ?
  • ഞങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
  • രക്ഷിതാക്കളോട് എന്താണ് പറയാനുള്ളത്?
  • .......................................................
ഇങ്ങനെയിങ്ങനെ...
ഒരുങ്ങിവന്നതെല്ലാം ഒതുക്കിവച്ച് അതിഥികള്‍ ലഭിച്ച ചോദ്യത്തോടുള്ള പ്രതികരനത്തിലോതുങ്ങി സംസാരിച്ചു.
കുട്ടികള്‍ക്ക് കൗതുകം, അവതാരകര്‍ക്ക് പുതിയ അനുഭവം.
തുടര്‍ന്ന് ലടു വിതരണവും മറ്റുമായി പതിവ് ചടങ്ങുകളിലേക്ക്!
-------
.അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തില്‍ നടന്ന സ്കൂള്‍ പ്രവേശനോത്സവത്തിലെ 'അക്ഷരദീപം തെളിയിക്കല്‍'
ഒന്നാംക്ലാസ്സില്‍ എത്തിയ കുട്ടികള്‍ കടലാസ് ചുരുള്‍ കണ്ടപ്പോഴേ വിളിച്ചു പറഞ്ഞു,"ഐസ് ക്രീം!"
ശരി,മാഷും സമ്മതിച്ചു.
മധുരം കൂട്ടാനായി അതില്‍ തേന്‍ ഒഴിച്ച് തരാമെന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷം.
നീട്ടിപ്പിടിച്ച ഐസ്ക്രീമിലേക്ക് ആദ്യം ഒരു' പൊടിയും 'പിന്നീട് അല്‍പ്പം തേനും ഒഴിച്ചു കൊടുത്തു.
ഒരു നിമിഷം കഴിഞ്ഞതേയുള്ളൂ..അതാ,ഐസ് ക്രീമില്‍ നിന്നും പുകയും തീയും ഉയരുന്നു!ആദ്യം ഒന്ന് പരിഭ്രമിചെങ്കിലും തീയില്ലാതെ തീ കത്തുന്നത് കണ്ട പ്പോള്‍ കുരുന്നുകള്‍ക്ക് വിസ്മയം..അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തില്‍ നടന്ന സ്കൂള്‍ പ്രവേശനോത്സവത്തിലെ 'അക്ഷരദീപം തെളിയിക്കല്‍' ചടങ്ങ് ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി മാറി.പൊട്ടാസ്യം പര്‍മാംഗനെറ്റും ഗ്ലിസറിനും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീ ഉണ്ടാകുന്നതിന്റെ രസതന്ത്രം മാഷ്‌ വിശദീകരിച്ചപ്പോള്‍ ഐസ് ക്രീം കിട്ടാത്തതിന്റെ നിരാശയായിരുന്നു പലര്‍ക്കും..ഒടുവില്‍ ലടു കിട്ടിയപ്പോള്‍ പരിഭാവമെല്ലാം മാറി..പുതിയ ഒരു സൂത്രം കണ്ടതില്‍ പലര്‍ക്കും സന്തോഷം!
എല്ലാ കുട്ടികള്‍ക്കും\
  • വര്‍ണ ബലൂണുകളും,
  • കടലാസ് തൊപ്പിയും,
  • വിരല്‍പ്പാവകളും നല്‍കിയാണ്‌ ഇത്തവണത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
  • വന്യ മൃഗങ്ങള്‍,വളര്‍ത്തു മൃഗങ്ങള്‍,മനുഷ്യക്കുഞ്ഞുങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തയിനം പാവകളാണ് കുട്ടികള്‍ക്ക് നല്‍കിയത്.
  • ഒരേയിനം പാവകള്‍ കിട്ടിയ കുട്ടികള്‍ ഗ്രൂപ്പ് തിരിഞ്ഞു തങ്ങള്‍ക്കു കിട്ടിയ ജീവികളുടെ പ്രത്യേകതകള്‍ കണ്ടെത്തി പൊതു വേദിയില്‍ അവതരിപ്പിച്ചു.
  • കാട്ടിലെ മൃഗങ്ങള്‍ക്ക് മാത്രമല്ല,നാട്ടിലെ മനുഷ്യര്‍ക്കും വനങ്ങള്‍ ആവശ്യമാണെന്ന് കുട്ടികള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തി.
  • അന്താരാഷ്‌ട്ര വന വര്‍ഷത്തില്‍ വനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി ക്കൊണ്ടുള്ള ഈ പ്രവര്‍ത്തനവും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.
  • നാട് ചുറ്റിയുള്ള ജാഥയും
  • ഉച്ചയ്ക്ക് പാല്‍പ്പായസം ഉള്‍പ്പെടെയുള്ള സദ്യയും കൂടിയായപ്പോള്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം കടലിന്റെ മക്കള്‍ക്ക്‌ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായി.
പി.ടി.എ പ്രസിടന്ടു ബി.രഘു പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സുജി ടീച്ചര്‍ സ്വാഗതവും,സുമ ടീച്ചര്‍ നന്ദിയും പറഞ്ഞു.സീമ ടീച്ചര്‍ പ്രവേശനോത്സവഗാനം ചൊല്ലിക്കൊടുത്തു.മദര്‍.പി.ടി.എ പ്രസിടന്ടു ചിത്ര.എ,ശോഭ കരുണാകരന്‍,രാമു,ശശി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments: