ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 5, 2011

പ്രവേശനോത്സവത്തില്‍ ഞാന്‍ കുട്ടികള്‍ക്കൊപ്പം മനസ്സ് ചേര്‍ത്ത്.


പ്രവേശനോത്സവം..അടുത്ത് നിന്ന് നോക്കാം. അതിനു പല മാനങ്ങള്‍ ഉണ്ട്.ഇത്തവണ ഞാന്‍ കുട്ടികളുടെ മനസ്സില്‍ കൂടി ഈ ഉത്സവത്തെ കാണാനും അനുഭവിക്കാനും ശ്രമിച്ചു.അതിന്റെ ചിത്രങ്ങളും ചിന്തകളും



അണിഞൊരുങ്ങിയ പുലരി.
പൂ ചൂടിയ പൂച്ചന്തമുള്ള കുട്ടികള്‍.
ആദ്യ ദിനം.കേമം ആകുമെന്ന് കേട്ടു. വന്നപ്പോള്‍ ജനക്കൂട്ടം.
കൊട്ടും പാട്ടും .മനസ്സ് കുളിര്‍ത്തു..പിന്നെ ആരോ പറഞ്ഞു
-ഒന്നാം ക്ലാസുകാരെ അവിടിരിക്കൂ ...അങ്ങനെ ഞങ്ങളെ തെരഞ്ഞു പിടിച്ചു കസേരകളില്‍ ഇരുത്തി.
പിന്നാ മനസ്സിലയാത് അത് ഒരു ഇരുത്തലായിരുന്നെന്നു.
ഒന്നും
കാണാന്‍ വയ്യ.മുന്നില്‍ കുറെ ബാഗ് കൊണ്ട് വെച്ച്.അത് ഞങ്ങള്‍ക്കുള്ള താണ് .അതും നോക്കി ഇരിക്കാന്‍..

ആരോ പ്രസംഗിക്കുന്നു.. ഒളിഞ്ഞു നോക്കി.രണ്ടു മാമന്മാര്‍ ചാഞ്ഞും ചരിഞ്ഞും പടം പിടിക്കുന്നു. അത് മന്ത്രി ആണെന്ന് പിന്നെ മനസ്സിലായി..

ഒന്നാം നിരയില്‍ ഞങ്ങള്‍ക്കിടം കിട്ടിയില്ല.ഒരു വശത്ത് ഒതുക്കി.ഞങ്ങളെ വരവേല്‍ക്കാന്‍ പരിപാടി എന്നിട്ട് ..ഇത് ശരിയായില്ല.ചാനല് കാരും മാഷന്മാരുടെ നേതാക്കളും മുന്നില്‍ ..
ഞങ്ങള്‍ക്കുള്ള കസേര അവിടെ അടുക്കി വെച്ചിരിക്കുന്നു. അപ്പോള്‍ ഈ കസര കാഴ്ച്ചക്കുള്ളതാനോ..ഇതൊക്കെ മുമ്പില്‍ ഇട്ടിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് എല്ലാം കാണാമായിരുന്നു..


ചേച്ചിമാര്‍ ആഹ്ലാദം കൊണ്ട് വിടര്ന്നല്ലോ.
അവധിക്കാര്യങ്ങള്‍. ഒത്തിരി ഉണ്ടാവും...


ഞാന്‍ ഇല്ല..(അടുത്ത വര്‍ഷത്തെ താരം . )
എന്താ സംഭവം എന്നു ഒന്ന് മുന്‍കൂട്ടി അറിയാന്‍ വന്നതാ.
ഇഷ്ടായി..എന്‍റെ പാദസരം കണ്ടോ ..തൊപ്പീം ബാഗും എങ്ങനെ.
ഉത്സവത്തിനു വിരുന്നുമായി ....

പോസ്റര്‍ വരച്ച ആള്‍ കൊള്ളാമല്ലോ..ഭാരതം ഒരു സ്കൂള്‍ കുട്ടിയായി..

പ്രദര്‍ശനം നന്നായിരുന്നു. കാണാന്‍ അധികം ആരും വന്നില്ല.
ടീച്ചര്‍മാരും അമ്മമാരും ചേര്‍ന്നു കിരീടം ചാര്‍ത്തി.
മാലാഖമാരോ
ദേവകളോ ..
രാജകുമാരികളും കുമാരന്മാരും തിളങ്ങി..മുഖം വിടര്‍ന്നു.
r

ടീച്ചര്‍മാര്‍ക്ക് നല്ല തിരക്ക്.എല്ലാ കുരുന്നുകള്‍ക്കും ബാഗും സമ്മാനോം കൊടുക്കണം.
ആരും ..പരിഭവിക്കരുത്.
.ഓരോരുത്തരും വരവരുടെ ക്ലാസിനുള്ളതും കൊണ്ട് കുസൃതിക്കുരുന്നുകളെ തേടി..
ഈ കിരീടം കണ്ടോ..ഞാന്‍ എന്നും ഇതും വെച്ച് വന്നോട്ടെ..
അമ്മക്കുട..അമ്മക്കുട്ടിക്കു ബാഗും ..അമ്മ ഏതു ക്ലാസിലാ?

എനിക്കും ഒരു പുള്ളിക്കുട. കുട്ടികള്‍ മാത്രം ചൂടിയാല്‍ മതിയോ.
പക്ഷെ ഒരു ചമ്മല്‍..


ദാ നിന്നെ എവിടെ എല്ലാം അന്വേഷിച്ചു..എന്തൊക്കെ വിശേഷങ്ങള്‍..?
അവധിക്കാലത്തിനു ശേഷം ചങ്ങാതികള്‍ കണ്ടു മുട്ടിയപ്പോള്‍..


സ്നേഹം അടക്കാനായില്ല .ആശ്ലെഷിച്ചും കഥകള്‍ പറഞ്ഞും ഒരു പുതു വര്‍ഷം മനസ്സില്‍ ഒരുക്കുകയായി.
KOTHI THEERUM VARE IVIDE SNEHICHU MARICHAVARUNDO....

ഞങ്ങള്‍ ..ഇവിടുണ്ടേ
ആരും തിരിഞ്ഞു നോക്കാതെ..എന്ത് ചെയ്യണം എന്നറിയാതെ വരവേല്പിനും ആരവങ്ങള്‍ക്കും ശേഷം...
ഇരിക്കാന്‍ ഇത്തിരി സ്ഥലം ഇല്ലായിരുന്നു.
അല്പം മുമ്പ് വരെ എന്തൊരു ഡിമാന്റ് ..

ഇപ്പോള്‍ ദാ കണ്ടോ ഞങ്ങളെ ആര്‍ക്കും വേണ്ട ..പൂന്താനം പാടിയത്..


ഇതെല്ലാം ഇന്ന് കിട്ടിയതാ..പാത്രം ബുക്ക്, ചായം, പെന്‍സില്‍,ഇനി വേറെ ഒന്നും .വാങ്ങേണ്ട ബാഗും കിട്ടി.
സമ്മാന പൊതി അഴിച്ചു നോക്കുന്ന കൌതുക കുടുംബം..
എനിക്ക് വേദനിക്കുന്നു..
സാരമില്ല മോളെ..
പ്രവേശനോല്സവത്തില്‍ പങ്കെടുക്കാന്‍ അവിധിക്കാലം നല്‍കിയ സമ്മാനവുമായി നോവോടെ ഒരു കുഞ്ഞു പെണ്‍കുട്ടി.
മക്കളെ വട വേണോ?ഇതാ.. എല്ലവര്‍ക്കും ഉണ്ട് ..ബഹളം കൂടണ്ട ..ദാ അവിടെ ചായ ...കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘു ഭക്ഷണം നല്‍കുന്ന ടീച്ചര്‍മാര്‍..
..ഇന്ന് എന്തൊരു മധുരം.നല്ല ടീച്ചര്‍മാര്‍.സ്കൂളും കൊള്ളാം.നാളെ മധുര ചൂരല്‍ ഉണ്ടാവുമോ? ആര്‍ക്കറിയാം എന്താ ഒരു ശബ്ദം..ചെണ്ടക്കാര്‍ തുടങ്ങിയോ?


ഹാ, കൊള്ളാമല്ലോ ..പിള്ളേരെ സുഖിപ്പിക്കാന്‍ ഈ പരിപാടി..അതു കണ്ടിട്ട് മതി ഈ ലടു.
.(മേളത്തില്‍ ലയിച്ച ബാലിക.) ടീച്ചര്‍ അണിയിച്ച കിരീടം രാജകുമാരിയാക്കി.
മേളം മുറുകി.കുട്ടികളെക്കാള്‍ കൌതുകം വീഡിയോക്കാരിക്ക്.വീഡിയോ ക്യാമറ ഇന്ന് ശരിക്കും ആഘോഷിച്ചു,,മേളക്കാരും ഫോമിലായി നടന്നും ഇരുന്നും വട്ടം ചുട്ടിയും അവര്‍ മേളം കൊഴുപ്പിച്ചു.കുട്ടികള്‍ മതി മറന്നു.എന്നും ഇവര്‍ വന്നിരുന്നെങ്കില്‍..
വരവേല്പ് കഴിഞ്ഞപ്പോള്‍ കിട്ടിയത് പൂവ്. അതാ ഒരാള്‍ വരുന്നു..ഞാനാണോ താരം എന്നാല്‍ അഭിനയിച്ചു തുടങ്ങാം ഇങ്ങനെ പോസ് ചെയ്‌താല്‍ മതിയോ? ചിരിക്കണോ..


പ്രവേശനോത്സവം ഗംഭീരം പൂകള്‍ അതു ആസ്വദിച്ചു.ഇന്ന് പൂവിട്ടത് കാര്യമായി..
ഒ ഇനി എന്താ ചെയ്യുക, ആരാ ഒന്ന് പറഞ്ഞു തരിക.? ബാഗിന് വല്ലാത്ത ഭാരം ..എങ്ങനെ ഇതെല്ലാം കൊണ്ട് പോകും.ഒന്ന്
മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ചേച്ചിയെ കൂടി കൂട്ടുമായിരുന്നു..



വേദി ഒഴിഞ്ഞു ഇനി അടുത്ത വര്‍ഷം വരെ കാത്തിരിക്കണം.
എവിടെ എന്‍റെ ടീച്ചര്‍ ?
തിരക്ക്
കഴിഞ്ഞപ്പ്പോള്‍ ക്ലാസിനു മുമ്പില്‍ ടീച്ചറെ കാത്തിരിക്കുന്ന
കുട്ടി.
.ക്ലാസ് കയറ്റം ഇപ്പഴാണ്? അതു ഉത്സവം ആകാതെ പോകുമോ..

No comments: