ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 7, 2011

ഇടതു പക്ഷത്തിലെ വലതു പക്ഷം

രണ്ട് വാര്‍ത്തകള്‍ ഈ മാസം പത്രങ്ങളില്‍ വന്നു. അവ അസ്വസ്ഥത മാത്രമാണ് മനസ്സിന് നലികിയത്..
ആ വാര്‍ത്തകള്‍ വായിക്കൂ.

ശാന്തിഗ്രാം സ്കൂളില്‍ 145 കുട്ടികള്‍ യോഗ്യത പരീക്ഷയെഴുതി
: 04-Jun-2011 12:12 AM
കട്ടപ്പന: ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ 145 കുട്ടികള്‍ യോഗ്യതാപരീക്ഷയെഴുതി.
ടിസി ഇല്ലാതെ പ്രവേശനം നടത്താനെത്തിയ കുട്ടികളായതിനാലാണ് പരീക്ഷയിലൂടെ പ്രവേശനം നടത്തേണ്ടിവന്നത്. പ്രവേശനപരീക്ഷയില്ലാതെ 34 കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ഓരോ വിഷയത്തിനും കൂടിയ സ്കോര്‍ 20 ആണ്. ഡയറ്റ് ഫാക്കല്‍ട്ടികളായ ഡോ. കെ പ്രമോദ്, ഡോ. കെ രാമകൃഷ്ണന്‍ , മുഹമ്മദ് കബീര്‍ , സതീഷ്കുമാര്‍ എന്നിവരാണ് പരീക്ഷയ്ക്ക് നേതൃത്വം നല്‍കിയത്.

  • ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.
അതിനാലാണ് പ്രവേശന നടപടിക്രമങ്ങളില്‍ ഡയറ്റിന്റെ എലിജിബിലിറ്റി ടെസ്റ്റ്, ഇന്റര്‍വ്യൂ മുതലായവ വേണ്ടിവന്നത്.

  • കേരള സിലബസില്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് ക്ലാസുകള്‍ നടക്കുക. ആറാമത്തെ പ്രവൃത്തിദിവസത്തിനകം പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്ന് ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് പി ബി അമ്പിളി പറഞ്ഞു.
രണ്ടാമത്തെ വാര്‍ത്ത മലപ്പുറത്ത് നിന്നും.


മേല്‍മുറി ബദല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് വിദ്യ 'അഭ്യാസം' തന്നെ


കൊണ്ടോട്ടി: തുണികൊണ്ട് അരിക് മറച്ച് പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച് മേല്‍ക്കൂരയിട്ടൊരു കൂട് മാത്രമാണ് ഇവര്‍ക്ക് സ്‌കൂള്‍.
മഴയൊന്ന് കനത്ത് പെയ്താല്‍ ബഞ്ചുകള്‍ക്കിടയിലൂടെ തോടൊഴുകും. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല.
ഭക്ഷണം പാകംചെയ്യാന്‍ അടുപ്പും വെള്ളവുമില്ല.
വൈദ്യുതിയില്ല. എന്തിന്, പഠനോപകരണങ്ങളും സ്‌കൂള്‍ രേഖകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലും ഇടമില്ല.

കിഴിശ്ശേരിക്കടുത്ത് പുളിയക്കോട് മേല്‍മുറി കോലാര്‍ക്കുന്നിലെ ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസം ദുരിതമാകുന്നത്.
നാട്ടിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ബദല്‍സ്‌കൂള്‍ പരിമിതിയിലും പ്രാരാബ്ധങ്ങളിലും പെട്ട് ഉഴറുകയാണ്.
2004-ല്‍ 10 കുട്ടികളും ഒരു അധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളില്‍ നിലവില്‍ 107 വിദ്യാര്‍ഥികളുണ്ട്. ഈവര്‍ഷം ഒന്നാംക്ലാസില്‍ 19 പേര്‍ ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷംവരെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ താത്കാലിക ഷെഡിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈവര്‍ഷം സ്വന്തം സ്ഥലത്ത് താത്കാലിക ഷെഡൊരുക്കിയാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ സംഭാവനചെയ്ത 30 സെന്റും വിലകൊടുത്ത് വാങ്ങിയ 16 സെന്റുമടക്കം 46 സെന്റ് ഭൂമി സ്‌കൂളിനുണ്ട്.
ഈവര്‍ഷം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബദല്‍ സ്‌കൂളുകളുടെ ഭാവിയെ സംബന്ധിച്ച് അവ്യക്തതയുള്ളത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. കൂടുതല്‍ കുട്ടികളുള്ള ബദല്‍ സ്‌കൂളുകള്‍ എല്‍.പി സ്‌കൂളുകളാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് പരാമര്‍ശമൊന്നുമില്ലാത്തത് സ്‌കൂളിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.
കഴിഞ്ഞവര്‍ഷം മുതല്‍ ബദല്‍സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ്. നേരത്തെ എസ്.എസ്.എയുടെ കീഴില്‍ നല്ല പ്രോത്സാഹനം ലഭിച്ചതായി അധ്യാപകര്‍ പറയുന്നു.മുന്‍ എം.എല്‍.എയും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ് സ്‌കൂളിന്റെ രക്ഷക്കെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിക്കട്ടെ

  • ഒരുജില്ലാപഞ്ചായത്തിനുഎങ്ങനെഒരുഇംഗ്ലീഷ്മീഡിയംസ്കൂള്‍ആരഭിക്കാന്‍ധൈര്യംവന്നു.
  • അംഗീകാരംഇല്ലാതെഅതുഎങ്ങനെപ്രവര്‍ത്തിപ്പിച്ചു.
  • അത്തരംഒരുപൂര്‍ണഇംഗ്ലീഷ്മീഡിയംസ്കൂള്‍സര്‍ക്കാര്‍വിലാസത്തില്‍എങ്ങനെഅംഗീകാരംനേടി.
  • സര്‍ക്കാര്‍വിലാസംഇംഗ്ലീഷ്മീഡിയംസ്കൂള്‍തുടങ്ങിയത്തിന്റെക്രഡിറ്റ്ആര്‍ക്കാണ് ( പൊതുവിദ്യാഭ്യാസത്തിലെആണിഅടിക്കല്‍തറക്കല്‍ )
  • ജില്ലയില്‍അധ്യാപകസംഘടനകള്‍ഇല്ലായിരുന്നോ..(കേരളത്തിലും)
  • മലപ്പുറംഇങ്ങനെചോദിക്കുന്നു.നൂറിലധികംകുട്ടികള്‍ഉണ്ടായിട്ടുംഎന്ത്കൊണ്ട്ഇവിടെഒരുസ്കൂള്‍ഉണ്ടായില്ല.
  • പാവപ്പെട്ടകുട്ടികള്‍സാരികൊണ്ടുമറച്ചഷെഡ്‌ ,പരിശീലനംകിട്ടാത്തഅധ്യാപകര്‍ഇവകൊണ്ട്തൃപ്തിപ്പെടനമോ.?
  • ആരുടെ പക്ഷത്താണ് നാം
  • അവസാന ചോദ്യം ഇടതു പക്ഷത്തിനുള്ളില്‍ ഒരു വലതു പക്ഷം പ്രവര്‍ത്തിക്കുന്നുണ്ടോ?

9 comments:

joshytk said...

ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുത്. "വലതുപക്ഷ റിവിഷനിസത്തിനെതിരെ കരുത്തോടെ പോരാടിവളര്‍ന്ന" പ്രസ്ഥാനങ്ങളോട് ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ എങ്ങനെ ധൈര്യം വന്നു? കലാധരന്‍ മാഷ് ഇടതുപക്ഷത്തെ കണ്ണാടിക്കു മുമ്പില്‍ നിര്‍ത്തിയതുകൊണ്ടാണ് ഈ പാര്‍ശ്വവിപര്യയം സംഭവിച്ചു പോയത്. സാരമില്ല അതങ്ങ് എടുത്തുമാറ്റിയേക്കൂ.. സ്വസ്ഥമായുറങ്ങാം.

സത്യമേവജയതേ said...

മാഷ്‌ ചൂണ്ടിക്കാണിച്ച ഈ വിഷയവും,മൂലമ്പിള്ളിയും, പരിയാരം മെഡിക്കല്‍ കോളേജു പ്രവേശന വിവാദം ഇതൊക്കെ പലപ്പോഴും ഇടതു പക്ഷത്തിനകത്തും ഒരു വലതു പക്ഷമുണ്ടെന്ന് സംശയം ജനിപ്പിക്കുന്നതാണ്. തുറന്നെഴുതിയതിനു മാഷിനു നന്ദി.

സുജനിക said...

ന്റെ മാഷേ, ങ്ങള് ത്ര പാവാ...........എന്നേ ഏതു സാധാരണക്കാരനും ചോദിക്കൂ

Anonymous said...

മാഷേ, താങ്കള്‍ വിദ്യാഭ്യാസ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ കാണാതെ പോകുന്നത്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍ണും ബുദ്ധദേവും തമ്മിലുള്ള കൂടിക്കാഴ്ച്ചയേക്കുറിച്ച് വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തിയത് ഓര്‍ക്കുന്നുണ്ടാവും. ഇടതു പക്ഷത്തിനകത്ത് വളരെ ശക്തമായ ഒരു വലതു പക്ഷം ഉണ്ട്. അധികാരമോഹിയും അരാഷ്ട്രീയ വാദിയുമായ വിഎസ്സ് പ്രശ്നത്തെ സ്വാര്‍ത്ഥലാഭത്തിനായി വഴിതിരിച്ചുവിടുന്നതും ഇതും തമ്മില്‍ തെറ്റിധരിക്കരുത്.

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

സര്‍, താങ്കള്‍ ഉന്നയിച്ച ഒന്‍പതു ചോദ്യങ്ങളും ഒരുപോലെ പ്രസക്തമാണ്. പക്ഷെ, ഒരേഒരു ചോദ്യമേ താങ്കള്‍ ഉന്നയിചിട്ടുല്ലു എന്നപോലെയാണ് ഇവിടെയിതാഖോഷിക്കപ്പെടുന്നത്. ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ചവര്‍ക്ക്‌ ഒരു ഇര കിട്ടിയ സന്തോഷമാണ്. അല്ല, ചിലര്‍ക്കെങ്കിലും ഇതൊരു ഫാഷനുമാണ്! ഇതില്‍ താങ്കള്‍ ഉയര്തിവിട്ടിട്ടുള്ള മുഴുവന്‍ ആശങ്കകളും ഇതോടുകൂടി തമാസ്കരിക്കപ്പെടുകയാനുണ്ടായത്. ചിന്തയെ വഴിതെറ്റിക്കുവാന്‍ താങ്കളുടെ ശീര്‍ഷകവും കാര്യമായ പങ്കു വഹിച്ചു. ഇത് സംഭവിച്ചുപോയതോ അതോ, കിടക്കട്ടെ ഒരടി എന്ന് സാറും വിചാരിച്ചോ? ഈ കമന്ടുകളോട് അങ്ങയുടെ പ്രതികരനമറിയാന്‍ അങ്ങയെ സ്നേഹിക്കുന്നവര്‍ എന്തായാലും ആഗ്രഹിക്കുന്നുണ്ടാകും...

drkaladharantp said...

മെംബെര്‍ഷിപ്‌ ഉള്ളത് കൊണ്ടോ കൊടിയുടെ കീഴില്‍ അണിനിരന്നത് കൊണ്ടോ ആരും ഇടതു പക്ഷം ആകുന്നില്ല.ജനപക്ഷത്തുണ്ടോ/ ദരിദ്ര പകഷത്തുണ്ടോ എന്ന ഒറ്റ കാര്യമാണ് പ്രധാനം.ജനം എന്നാല്‍ പാര്‍ടി എന്നുമല്ല.വിമര്‍ശിക്കുന്നവര്‍ എല്ലാം ഇടതു പക്ഷ വിരുദ്ധരല്ല.
.അവരുടെ ആശങ്കള്‍ ശക്തമായ ഭാഷയില്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ദുഷ്ടലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ അവഗണിക്കുക.വിമര്‍ശിക്കുക.
ചൈനയില്‍ പോയി വന്ന ഒരു സുഹൃത്ത് പറഞ്ഞു അവിടെ സംപന്നര്‍ക്കായി പഞ്ച നക്ഷത്ര സ്കൂളുകള്‍ ഉണ്ടെന്നു.അതില്‍ സഖാക്കളുടെ മക്കളും പഠിക്കുന്നെന്നു..ആ നേതാക്കളെ എന്ത് പേരിട്ടു വിളിക്കും.?.ഇവടെയും സമാന പ്രവണത കണ്ടാല്‍ നാം എന്ത് ചെയ്യും..
ദരിദ്ര പക്ഷ സമീപനം പുലര്‍ത്താത്ത, അതില്‍ അലംഭാവം കാണിക്കുന്ന ആരും ഇടതു പക്ഷമല്ല.
വിയോജിപ്പ് പ്രകടിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യത്തോടുള്ള സഹിഷ്ണുത പ്രധാനമാണ്
അടിയന്തിരാവസ്ഥ നടന്നപ്പോള്‍ ബ്രഷ് നേവ് ഇന്ദിരാ ഗാന്ധിയെ സ്തുതിച്ചു .അയാളെ കുറിച്ച് ഒരു കഥ ഉണ്ട്.
ബ്രഷ് നേവ് ആമ്മയെ കൂട്ടി ഇറങ്ങി .രാജ്യത്തിന്റെ പുരോഗതി കാണിക്കാന്‍.വല്യ തുറമുഖങ്ങള്‍ ചൂണ്ടിക്കാട്ടി. വ്യവസായ ശാലകള്‍..,അനുസരണയോടെ പണി എടുക്കുന്ന തൊഴിലാളികള്‍..വികസനത്തെ വാഴ്ത്തുന്ന പത്രങ്ങള്‍..അമ്മ സന്തുഷ്ടയായോ എന്നറിയാന്‍ അയാള്‍ ചോദിച്ചു ..മറുപടി ഇങ്ങനെ
മോനെ ആ കമ്മ്യൂണിസ്റ്റുകള്‍ തിരികെ വന്നാല്‍ നീ എന്ത് ചെയ്യും..
ഈ കഥ പ്രചരിക്കുമ്പോള്‍ റഷ്യയില്‍ ഭരണം കൈവിട്ടു പോയിരുന്നില്ല.പക്ഷെ ഇത്തരം സൂചനകള്‍ വായിക്കാന്‍ ആ സമൂഹം മറന്നു.
ചോദ്യങ്ങള്‍ സൂചനകളാണ്.അത് കാലം ചോദിപ്പിക്കുന്നവ

P. Radhakrishnan Aluveetil said...

കാലത്തിന്‍ കുുളന്പടി ശബ്ദം
ഇന്ന് രാഷ്ടീയം പറയുന്നത് അരാഷ്ടീയമാവും

drkaladharantp said...

കണ്മുന്നില്‍ നടന്ന ഒരു കാര്യം .അത് ചൂണ്ടിക്കാട്ടി.
വിമര്‍ശനാത്മക ബോധന ശാസ്ത്രം പറയുന്നവന്റെ കടമ മൌനമല്ല.
തരിക്കുള ത്ത് ബദല്‍ വിദ്യാലയത്തില്‍ നൂറ്റി മുപ്പതില്‍ കൂടുതല്‍ കുട്ടികള്‍.അരിമംഗലത്ത് നൂറ്റി ഇരുപതു, ആവില്‍ ബീച്ചില്‍ നൂറ്റി മുപ്പതു, മഞ്ഞള്പാരയില്‍ നൂറ്റി എന്പതു, ഒട്ടുപുരത്ത് നൂറു..അരിമനലില്‍ നൂറ്റിപ്പത്ത്.,മേല്മുരിയില്‍ നൂറു,
കേരളത്തിലെ പല സര്‍ക്കാര്‍ എല്‍ പി സ്കൂളുകളിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ കുട്ടികളുള്ള ബദല്‍ വിദ്യാലയങ്ങള്‍.
അവ സ്കൂളാക്കി മാറ്റാന്‍ നിലവില്‍ നിയമം ഇല്ലത്രെ.
ഇടുക്കിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളാക്കി മാറ്റാന്‍ നിയമം രൂപപ്പെടും അല്ലെങ്കില്‍ കണ്ടെത്തും.
ആരുടെ പക്ഷം ?
ഇവിടെ മനോജ്‌ ആരുടെ പക്ഷം നില്‍ക്കും.?

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

എന്റെ കമന്റ് പക്ഷം വ്യക്തമാക്കുന്നതാനെന്നാണ് ഞാന്‍ കരുതുന്നത്. ഒറ്റ കാര്യത്തിലെ സര്‍ എനിക്ക് വിയോജിപ്പുള്ളു - ആര്‍ക്കും കയറി നിരങ്ങാന്‍ ഒരു പ്രസ്ഥാനത്തെ ഇങ്ങനെ മൈതാനത്തേക്ക്‌ വലിച്ചിഴക്കണോ? അങ്ങേക്ക് ചില വേദികള്‍ ഉണ്ടാകുമെന്ന എന്റെ ധാരണ തെറ്റാനിടയില്ല. അത്രമാത്രം.