ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, June 15, 2011

പച്ചപ്പിന്റെ മട്ടുപ്പാവുകളുമായി വിദ്യാലയങ്ങള്‍

വെള്ളമുണ്ട: വയനാടന്‍ ഹരിത കവചത്തിന് കാവലാളായി വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ ശ്രദ്ധേയമാവുന്നു. വിദ്യാര്‍ഥികള്‍ സ്വന്തം ഏറ്റെടുത്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മാതൃകാപരമാവുന്നത്. തരിശിടുന്ന നിലങ്ങളില്‍ പച്ചപ്പിന്റെ കുപ്പായമണിഞ്ഞു നില്‍ക്കുകയാണ് വിദ്യാലയ അങ്കണങ്ങള്‍. നാട്ടുമാവും ഔഷധച്ചെടികളും നാനാതരം മരങ്ങളും ചേര്‍ന്ന് പച്ചപ്പിന്റെ മട്ടുപ്പാവുകളാണ് ഓരോ വിദ്യാലയത്തിനും സ്വന്തമായുള്ളത്.

വരളുന്ന ലോകത്തിന് മരം കൊണ്ട് മറുപടി നല്‍കാന്‍ ചെറുതലമുറകളാകെ ഉണര്‍ന്നിറങ്ങിയപ്പോള്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരുമൊക്കെ ഇവര്‍ക്ക് പിന്തുണയായുണ്ട്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ അങ്കണം മുതല്‍ വഴിയോര വനവത്കരണം വരെ നീളുന്നതാണ് കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി സംരക്ഷണത്തിനായി 'മാതൃഭൂമി' നടപ്പാക്കുന്ന 'സീഡ്' പദ്ധതിയിലും വിദ്യാലയങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്.

അതേസമയം മിതോഷ്ണമേഖലയായ നീലഗിരി ജൈവ മണ്ഡലത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട്ടില്‍ നിന്നും കുളിര് അകലുന്നു. ഒരുകാലത്ത് സദാ മഞ്ഞുമൂടിക്കിടന്നിരുന്ന മലയോരങ്ങള്‍ ഇന്ന് മരുപര്‍വതമാകുകയാണ്.

ഉഷ്ണമേഖലയായ കര്‍ണാടകയെ വയനാട്ടില്‍ നിന്നും വേര്‍തിരിച്ചത് ഹരിത കവചങ്ങളായിരുന്നു. മുളങ്കാടുകളും നിത്യഹരിത വനങ്ങളും ഉഷ്ണക്കാറ്റിനെ ഏറെക്കാലം വയനാട്ടില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ താളപ്പിഴകളാണ് പുതിയ ദുരന്തമായി വയനാട് നേരിടുന്നത്.

പശ്ചിമഘട്ടത്തില്‍ തിങ്ങിവളര്‍ന്ന നിബിഡവനങ്ങളും തെക്കന്‍കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന ഗിരിപര്‍വതങ്ങളുമാണ് വയനാട്ടില്‍ ആര്‍ദ്രമായ കാലാവസ്ഥയുണ്ടാക്കിയത്. ഏതു വേനലിലും കുളിരുകനിയുന്ന കാട്ടരുവികളാല്‍ സമ്പന്നമായിരുന്നു മലനിരകള്‍. വനംകൊള്ളയും പാറഖനനവും മണ്ണൊലിപ്പും സക്രിയമായതോടെ മഴക്കാലത്ത് മാത്രമാണ് ഇവ ജീവന്‍ വീണ്ടെടുക്കുന്നത്.

നാനൂറിലധികം പുഷ്പിതസസ്യങ്ങളുടെയും 1600-ലധികം സൂക്ഷജന്തു വൈവിധ്യത്തിന്റെയും നാടായിരുന്നു വയനാടന്‍ സമതലം. അപൂര്‍വയിനം മരത്തവളകള്‍ ഏറെയുള്ള കുറിച്യാര്‍മലയും കുഞ്ഞന്‍ മരങ്ങളുടെ സങ്കേതമായ ബാണാസുരമലയും അതിജീവനം തേടുകയാണ്. ലംഗൂര്‍, മലബാര്‍ ഫേണ്‍ഹില്‍ തുടങ്ങിയ ജീവിവര്‍ഗങ്ങളും വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം നേരിടാനാവാതെ അരങ്ങൊഴിയുകയാണ്.

മഴക്കാലം തുടങ്ങിയാല്‍ പെരുമഴയും വേനലെത്തിയാല്‍ കൊടും വരള്‍ച്ചയുമാണ് ഇന്ന് വയനാടിന്റെ പ്രധാന പ്രശ്‌നം. ദുരന്തങ്ങളോടെയാണ് ഓരോ മഴക്കാലവും കടന്നുപോകുന്നത്. പ്രകൃതി നേരിടുന്ന കടുത്ത പ്രതിസന്ധികളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

ഭൗമശാസ്ത്രപഠനങ്ങളും വയനാടിന്റെ നിലനില്പിനെക്കുറിച്ച് ആകുലതകള്‍ പങ്കുവെക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഒന്നായി നിവര്‍ത്തുന്ന കുടകള്‍ ഒരു പരിസ്ഥിതി വാരാചരണംകൂടി കടന്നുപോകുമ്പോള്‍ പ്രതീക്ഷയേകുന്നു.

07 June 2011
Mathrubhumi

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ പച്ചപ്പ് ഹൃദ്യം. മരപ്പച്ചകൾ വളർന്നുവലുതാവട്ടെ മനുഷ്യമനസ്സുകളിലും

ബിന്ദു .വി എസ് said...

അപാരമായ സര്‍ഗ ശേഷി ഉള്ളവരില്‍ നിന്നെ അസാമാന്യമായ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടാകൂ .ഭൂമിയെ ചങ്ങലക്കിടുന്ന വയനാടന്‍ ഗര്‍വ്വുകളെ

തടയാന്‍ പച്ചില ക്കുടകള്‍ നീര്‍ത്തിയ കുട്ടികള്‍ ...ആര്‍ക്കൊക്കെയോ താക്കീതാണ്.

പരിസ്ഥിതി എന്നാല്‍ ഒരു ദിനം മാത്രമല്ലെന്ന് അവരുടെ സന്ദേശം ..മഴ തോര്‍ന്നാലും മരം പെയ്യുമെന്ന് അവരുടെ അറിവ് .

drkaladharantp said...

വയനാടിനു പറയാന്‍ പച്ചപ്പിന്‍റെ ഒത്തിരി കഥകള്‍ ഉണ്ട്.