ഒന്നാം ക്ലാസില്‍ ആദ്യപാഠം മുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് സ്വീകരിച്ചത്
പിന്തുണബുക്കും പിന്തുണനടത്തവും
കട്ടിക്കെഴുത്ത്
പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തിയെഴുത്ത്
ഓരോ കുട്ടിയുടെയും ബുക്കില്‍ ഓരോ വാക്യത്തിനും ശരി അടയാളമോ സ്ററാറോ നല്‍കല്‍
ബോര്‍ഡെഡിറ്റിംഗ്
പ്രതിദിനവായനപാഠങ്ങള്‍
സംയുക്ത ഡയറി
വ്യക്തിഗത ഉപപാഠങ്ങള്‍
സവിശേഷ സഹായസമയം
അക്ഷരപുനരനുഭവമുള്ള പാഠങ്ങള്‍. ഓരോ പുനരനുഭവ സന്ദര്‍ഭവും പിന്തുണവേണ്ടവര്‍ക്കായി പ്രയോജനപ്പെടുത്തല്‍
എന്നാല്‍ എല്ലാ കുട്ടികളും ആഗ്രഹിച്ച എല്ലാ ലിപികളും സ്വായത്തമാക്കിയിട്ടില്ല. അവരെഴുതുന്നുണ്ട്. വായിക്കുന്നുണ്ട്. എന്നാല്‍ പഠനപ്രശ്നങ്ങള്‍ നേരിടുന്നുമുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്.
കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ക്ക് രണ്ട് തലം ഉണ്ട്. ഒന്ന് കൂടുതല്‍പേര്‍ക്കും പ്രശ്നമുള്ളവ, രണ്ട് ഓരോ കുട്ടിക്കും ബാധകമായവ. അവ കണ്ടെത്തിയാല്‍ മാത്രമേ പരിഹരിക്കാനാകൂ.
പ്രശ്നങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തിയ രീതിയാണ് ഇവിടെ പങ്കിടുന്നത്.
വ്യത്യസ്ത എണ്ണം വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങളിലെ വിവരമാണ് ശേഖരിച്ചത്.
33 ലിപികളാണ് ഒന്ന്, രണ്ട് യൂണിറ്റുകളിലായി പരിചയപ്പെടുത്തിയത്. ഈ പാഠങ്ങളുടെ വിനിമയത്തിന് 34- 40ദിവസം എടുത്തിട്ടുണ്ട്.
പറവകള്‍ പാറി ( പ, ട, റ, വ, ക, ള്‍, ത, ല, ന)
പൂവ് ചിരിച്ചു (അ, ആ, ഴ, ച, ന്ന, മ, ച്ച, ന്, ഞ, ഇ, ര, ക്ക, ഒ)
ചിഹ്നങ്ങള്‍ ( ാ- ( ആ), ി- (ഇ), ീ- (ഈ), ു- (ഉ), ൂ - (ഊ), െ- ( എ), േ- (ഏ), ം- ( അനുസ്വാരം), ്- ( സംവൃതോകാരം), ൊ ( ഒ), ോ (ഓ)
സ്വതന്ത്രരചനാസന്ദര്‍ഭങ്ങളിലെ രചനകള്‍ വിലയിരുത്തി പ്രശ്നങ്ങള്‍ കണ്ടെത്താനാണ് നിര്‍ദ്ദേശിച്ചത്. ഒരു ദിവസം അഞ്ച് കുട്ടികളുടെ വിവരം ശേഖരിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചകൊണ്ട് എല്ലാവരും വിവരം പട്ടികാരൂപത്തിലാക്കി തന്നു.
ലിപിസ്വാശീകരണസ്ഥിതി
സ്കൂള്‍ |
ആകെ കുട്ടികള്‍ |
എല്ലാ അക്ഷരങ്ങളും സ്വാംശീകരിച്ചവരുടെ ശതമാനം |
എല്ലാ ചിഹ്നങ്ങളും സ്വാംശീകരിച്ചവരുടെ ശതമാനം |
|
19 |
94 |
94 |
|
14 |
92 |
86 |
|
14 |
92 |
64 |
|
120 |
90 |
90 |
|
26 |
80 |
80 |
|
35 |
77 |
40 |
|
22 |
76 |
70 |
|
22 |
63 |
59 |
|
13 |
53 |
53 |
|
7 |
14 |
28 |
|
13 |
50 |
42 |
എന്നാല്‍ വിവരം ശേഖരിച്ച മറ്റ് മൂന്ന് വിദ്യാലയങ്ങളിലെ സ്ഥിതി ഇതല്ല. കുട്ടികളുടെ എണ്ണം താരതമ്യേന കുറവായിട്ടും ആഗ്രഹിച്ച നിലയിലേക്ക് എത്തിയിട്ടില്ല.
ചുവടെയുള്ള പട്ടിക നോക്കുക. കുട്ടികളുടെ പേരുകള്‍ ഒഴിവാക്കുന്നു. അത് പരസ്യപ്പെടുത്തുന്നത് പഠനത്തിന്റെ ലക്ഷ്യമല്ല. ഓരോ കുട്ടിയുടെയും പ്രശ്നമാണ് മനസ്ലിലാക്കാന്‍ ശ്രമിക്കുന്നത്
മേപ്പയൂര്‍ എല്‍ പി എസ് കോഴിക്കോട്
ആകെ കുട്ടികള്‍ 19
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല |
സ്ഥിരഹാജര്‍
|
L1 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L2 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L3 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L4 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
L5 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L6 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L7 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L8 |
ന്ന |
അനുസ്വാരം |
ഉണ്ട് |
ഉണ്ട് |
L9 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
L10 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L11 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L12 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L13 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട |
L14 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L15 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
L16 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
L17 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
L18 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L19 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
ന്ന എന്ന അക്ഷരത്തിന് രണ്ട് ഉച്ചാരണം ഉണ്ട്. അതുപോലെ എഴുതുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ത്തയാകും. ചെന്നി, പന്നി എന്നിവ നോക്കുക. മുന്നില്‍, പിന്നില്‍ എന്നതുപോലെയല്ല ചെന്നു, വന്നു എന്നു പറയുമ്പോള്‍, മറ്റൊരു പ്രശ്നം നന്ദി, സുന്ദരം എന്നു പറയുമ്പോഴും ചിലര്‍ നന്നി, സുന്നരി എന്ന് പറയും. ഇതിലേതോ കാരണത്താലാണ് ഒരു കുട്ടിക്ക് പ്രയാസം വന്നത്. അതില്‍ ഫോക്കസ് ചെയ്ത് വ്യക്തിഗത ഉപപാഠങ്ങള്‍ നല്‍കിയാല്‍ മതിയാകും ചിന്നുക്കിളിയും ചെന്നായയും എന്ന ഒരു കഥയാകാം അത്. ന്നയുടെ രണ്ട് ഉച്ചാരണവും വരും. മാത്രമല്ല കഥയാകുമ്പോള്‍ വീണ്ടും അതില്‍ ഉപയോഗിക്കേണ്ടിയും വരും |
ജില്ല കോഴിക്കോട്- വടകര ചാത്തോത്ത് എം എല്‍ പി സ്കൂള്‍, വില്യാപ്പള്ളി
ആകെ കുട്ടികള്‍ 14
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല |
സ്ഥിരഹാജര്‍
|
L1 |
ള്‍, ച്ച, ഴ, |
ു- (ഉ) െ- ( എ), േ- (ഏ), ൊ ( ഒ), ോ (ഓ) |
ഉണ്ട് |
ഉണ്ട് |
L2 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L3 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L4 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L5 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L6 |
എല്ലാം നേടി |
ു- (ഉ) െ- ( എ), േ- (ഏ), ൊ ( ഒ), ോ (ഓ) |
ഉണ്ട് |
ഉണ്ട് |
L7 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L8 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L9 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
കുറവാണ് |
L10 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L11 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L12 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L13 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L14 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
86% കുട്ടികളും എല്ലാ ചിഹ്നങ്ങളും പ്രയോജനപ്പെടുത്തി സ്വതന്ത്രരചന നടത്തുന്നു. 92%കുട്ടികളും ഒന്ന്, രണ്ട് യൂണിറ്റുകളില്‍ പരിചയപ്പെട്ട എല്ലാ അക്ഷരങ്ങളും സ്വാംശീകരിച്ചു. ഒരു കുട്ടിക്ക് 22അക്ഷരങ്ങളില്‍ മൂന്നെണ്ണം വഴങ്ങാനുണ്ട് ( ള്‍, ച്ച, ഴ). വ്യക്തിഗത ഉപപാഠമാണ് ഇവിടെയും പരിഹാരം. എന്നാല്‍ രണ്ടുപേര്‍ക്കാണ് ചിഹ്നപ്രശ്നമുള്ളത്. തിളങ്ങുന്ന കൂട്ടുകാര്‍ എന്ന പാഠവിനിമയത്തില്‍ ഇവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.അതെങ്ങനെ എന്ന് വിശദീകരിക്കും.
|
പാലക്കാട് ചെര്‍പ്പുളശേരി എ എല്‍ പി എസ്
ആകെ കുട്ടികള്‍ 14
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല |
സ്ഥിരഹാജര്‍
|
L1 |
എല്ലാം നേടി |
േ |
ഉണ്ട് |
ഉണ്ട് |
L2 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L3 |
ന,ഞ |
ൊ,ോ |
അംഗണവാടി |
ഉണ്ട് |
L4 |
എല്ലാം നേടി |
എല്ലാ ചിഹ്നവും |
നേരിട്ട് ഒന്നില്‍ |
പരിപാതപകരം |
L5 |
എല്ലാം നേടി |
െ,േ ൊ,േ |
ഉണ്ട് |
ഉണ്ട് |
L6 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L7 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L8 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L9 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L10 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L11 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L12 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L13 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L14 |
എല്ലാം നേടി |
ൊ,ോ |
ഉണ്ട് |
ഉണ്ട് |
ന, ഞ എന്നിവയാണ് കിട്ടാതെ പോയ അക്ഷരങ്ങള്‍. ഞയുടെ കാര്യത്തില്‍ ചെയ്യാവുന്നത് സംയുക്തഡയറി പിന്തുടരലാണ്. ഞാന്‍, ഞായര്‍ എന്നീ വാക്കുകള്‍ കൂടുതലായി വരുന്നത് ഡയറിയിലാണ്. സ്ഥിരമായി ഹാജരാകാത്ത കുട്ടിക്കാണ് എല്ലാ ചിഹ്നങ്ങളും കിട്ടാതെ പോയത്. പ്രീപ്രൈമറി അനുഭവം കുട്ടികളില്‍ പഠനച്ചിട്ടയുണ്ടാക്കും അത് ലഭിക്കാത്തവര്‍ മടിപിടിച്ച് വീട്ടിലിരിക്കും. സ്ഥിരഹാജരില്ലാത്തവരുടെ പ്രശ്നങ്ങള്‍ വേണ്ടത്ര അഭിസംബോധന ചെയ്തിട്ടില്ല. അവര്‍ക്ക് പിന്തുണാതലം സൃഷ്ടിക്കാനാലോചിക്കണം.
|
സ്കൂള്‍ മൂന്ന് ജില്ല പത്തനംതിട്ട- പഴകുളം ജി എല്‍ പി എസ്
ആകെ കുട്ടികള്‍26
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല |
സ്ഥിരഹാജര്‍
|
L1 |
ഞ, ച |
െ,ോ |
ഉണ്ട് |
ഉണ്ട് |
L2 |
ള്‍ , ന്ന, വ |
െ,േ,ൊ,ോ |
ഇല്ല |
ഉണ്ട് |
L3 |
ഞ |
ു,ൊ,ോ |
ഉണ്ട് |
ഇല്ല |
L4 |
ട, ള്‍, ക, ത, ല, ന്ന, ഴ,ച, മ,ര,ച്ച,ന്, ഞ. ക്ക, ര |
ി,ു,ൂ,െ,ോ,ൊ.ോ |
ഇല്ല |
ഇല്ല |
L5 |
ന്ന, ച്ച,ന് |
െ,ോ,ൊ,ോ |
ഇല്ല |
ഇല്ല |
ബാക്കിയുള്ളവര്‍ എല്ലാം നേടിയവരാണ്. സ്ഥിരഹാജരില്ലാത്ത മൂന്ന് കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രശ്നം. ഒരു കുട്ടിക്ക് മാത്രമാണ് കൂടുതല്‍ അക്ഷരങ്ങളും കിട്ടാതെ പോയത്. മറ്റുള്ളവര്‍ക്ക് മൂന്ന് ആണ് പരമാവധി. മുന്‍ സ്കൂളിലെ വിവരത്തിന് സമാനമായി ഇവിടെയും ഞ ഒരു പ്രശ്നമായി രണ്ട് കുട്ടികള്‍ക്ക്. ള്‍ , ച്ച, ന്ന എന്നിവയുമുണ്ട് |
||||
L6 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L7 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L8 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L9 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
L10 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L11 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L12 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L13 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L14 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L15 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L16 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L17 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L18 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L19 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L20 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L21 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L22 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L23 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L24 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L25 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L26 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഇല്ല |
ആലപ്പുഴ നീര്‍ക്കുന്നം ഗവ. എസ് ഡി വി യു പി എസ്
ആകെ കുട്ടികള്‍ 120
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല |
സ്ഥിരഹാജര്‍
|
L1 |
ന് |
െ |
ഇല്ല |
കുറവ് |
L2 |
ന്ന |
േ |
ഇല്ല |
കുറവ് |
L3 |
ന് |
ോ |
ഉണ്ട് |
കുറവ് |
L4 |
ക്ക |
ോ |
ഉണ്ട് |
കുറവ് |
L5 |
ച്ച |
ോ |
ഉണ്ട് |
കുറവ് |
L6 |
ച്ച |
ോ |
ഉണ്ട് |
കുറവ് |
L7 |
ഴ |
ോ |
ഇല്ല |
കുറവ് |
L8 |
ക്ക |
ോ |
ഇല്ല |
കുറവ് |
L9 |
ന്ന |
ോ |
ഇല്ല |
കുറവ് |
L10 |
ച്ച |
ൊ,ോ |
ഉണ്ട് |
കുറവ് |
L11 |
ന്ന |
ോ |
ഇല്ല |
കുറവ് |
L12 |
ക്ക |
ോ |
ഇല്ല |
ഉണ്ട് |
L13 |
ക്ക |
ോ |
ഇല്ല |
ഉണ്ട് |
L14-120 കുട്ടികള്‍ക്കും എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാം. അഞ്ച് ഡിവിഷനുകളുള്ള ഈ വിദ്യാലയം തീരപ്രദേശത്തുള്ളതാണ്. ചിഹ്നങ്ങളില്‍ ൊ.ോ എന്നിവ പൊതു പ്രശ്നമാണ്. തിളങ്ങുന്ന കൂട്ടുകാര്‍ എന്ന പാഠം ഈ ചിഹ്നങ്ങളിലെ അവ്യക്തത കൂടി പരിഗണിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ ആ പാഠത്തില്‍ ഈ കുട്ടികള്‍ക്ക് ഓരോ ക്ലാസിലെയും അധ്യാപകര്‍ പിന്തുണനല്‍കിയാല്‍ മതി. ച്ച, മൂന്നു പേര്‍ക്കും ക്ക മൂന്നു പേര്‍ക്കും വഴങ്ങാനുണ്ട്. ഴ, ന്ന, ന്‍ എന്നിവയാണ് മറ്റ് അക്ഷരങ്ങള്‍. ഈ അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ അടുത്ത പാഠത്തില്‍ എഴുതാനും വായിക്കാനുമുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ ഹൈലൈറ്റര്‍ പേനകൊണ്ട് അടയാളപ്പെടുത്തുകയും ചെയ്താല്‍ ഈ കുട്ടികള്‍ക്ക് അതിന്റെ വിനിമയ സമയത്ത് പ്രത്യേകം ശ്രദ്ധ നല്‍കാനാകും. |
കാസറഗോഡ് ജില്ല. ജി യു പി എസ് മുളിയാര്‍മാപ്പിള
ആകെ കുട്ടികള്‍ 17
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍ |
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല |
സ്ഥിരഹാജര്‍ |
L1 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L2 |
മ, ല ഞ, ച്ച |
െ, േ, ൊ, ോ |
ഉണ്ട് |
കുറവ് |
L3 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L4 |
ഞ |
ൊ, ോ |
ഉണ്ട് |
ഉണ്ട് |
L5 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L6 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L7 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
കുറവ് |
L8 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L9 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L10 |
ഞ, ഒ, മ, ല |
ൊ, ോ,ു |
ഉണ്ട് |
കുറവ് |
L11 | ൊ, ോ |
ഉണ്ട് |
കുറവ് |
|
L12 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L13 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L14 |
ല, ച്ച, ഞ |
ൊ, ോ |
ഉണ്ട് |
ഉണ്ട് |
L15 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L16 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
L17 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
ഉണ്ട് |
ഹാജര്‍കുറവുള്ള 3 കുട്ടികളാണ് ഇവിടെ ലക്ഷ്യമിട്ട ലിപികള്‍ സ്വാംശീകരിക്കാതെ പോയത്. മറ്റു രണ്ടുപേര്‍ക്ക് ചെറിയ പ്രശ്നങ്ങളാണുള്ളത്.
|
കാസറഗോഡ് ജി ഡബ്ല്യു എല്‍ പി എസ് ബേള
ആകെ കുട്ടികള്‍ 22
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല
|
സ്ഥിരഹാജര്‍
|
L1 |
ന്‍, ന്ത |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L2 |
ന്ന, ന്ത ഒ |
ാ, െ, േ, ൊ, ോ |
ഇല്ല |
കുറവ് |
L3 |
ന്ന, ന്ത ര, ഒ |
ി, െ, േ, ൊ, ോ |
ഇല്ല |
കുറവ് |
L4 |
ന്‍, ന്ത ഒ |
ി, ീ െ, േ, ൊ, ോ, ് |
ഇല്ല |
കുറവ് |
L5 |
ഞ |
െ, േ, ൊ, ോ, ം |
ഇല്ല |
കുറവ് |
L6 |
എല്ലാം നേടി |
േ, ോ |
ഇല്ല |
കുറവ് |
L7 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L8 |
എല്ലാം നേടി |
എല്ലാം നേടി |
ഉണ്ട് |
കുറവ് |
L9 |
എല്ലാം നേടി |
േ,ോ |
ഇല്ല |
കുറവ് |
L10 |
ഞ,ള്‍ |
േ,ോ |
ഉണ്ട് |
കുറവ് |
L11 |
ഞ |
ാ, ി, ീ, െ, േ, ൊ, ോ,ം,് |
ഇല്ല |
കുറവ് |
L12 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L13 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L14 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L15 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L16 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L17 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
കുറവ് |
L18 |
ള്‍, ന്ത, ഒ, ഞ |
ീ, ാ, ി, ീ, െ, േ, ൊ, ോ,് |
ഇല്ല |
കുറവ് |
L 19 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
കുറവ് |
L 20 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L 21 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
L22 |
എല്ലാം നേടി |
എല്ലാം നേടി |
ഇല്ല |
ഉണ്ട് |
ഈ വിദ്യാലയത്തിന്റെ പ്രത്യേകത 95%കുട്ടികളും പ്രീപ്രൈറി അനുഭവം ഇല്ലാത്തവരാണെന്നുള്ളതാണ്. അതുപോലെ 54%കുട്ടികള്‍ സ്ഥിരഹാജരുള്ളവരുമല്ല. വലിയ വെല്ലുവിളിയാണ് ഈ ഒന്നാം ക്ലാസ് അഭിമുഖീകരിച്ചത്. 54% കുട്ടികള്‍ക്ക് ലക്ഷ്യമിട്ട എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കുന്ന അവസ്ഥയിലെത്തി. പ്രീപ്രൈമറി അനുഭവമില്ലാത്ത ഞ, ന്ത എന്നീ അക്ഷരങ്ങള്‍ പ്രശ്നമുള്ളവരില്‍ കൂടുതല്‍ പേര്‍ക്കും കിട്ടാതെ പോയി. ആ അക്ഷരങ്ങള്‍ തമ്മിലുള്ള സാമ്യത ഒരു ഘടകമായേക്കാം. പരിഗണിച്ച മുന്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഞ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍, ഞെട്ടി എന്ന വാക്കുകള്‍ മാത്രമാണ് കുട്ടികള്‍ പരിചയപ്പെട്ടത്. ആവൃത്തി കുറവുള്ള അക്ഷരമാണ്. അത് മറ്റൊരു പ്രശ്നമായേക്കാം. ചിഹ്നങ്ങളില്‍ അവ്യക്തതയുള്ള കുട്ടികള്‍ 9. കൂട്ടെഴുത്ത് രീതി പ്രയോജനപ്പെടുത്താനാകണം. ഇ, ഈ എന്നിവയുടെ ചിഹ്നങ്ങള്‍ പരസ്പരം മാറിപ്പോകലാണ് രണ്ട് പേരുടെ പ്രശ്നങ്ങള്‍, എല്ലാവര്‍ക്കും എ , ഏ , ഒ, ഓ എന്നിവ തെറ്റിപ്പോകുന്നു. |
- എല്ലാ വിദ്യാലയങ്ങളിലെയും ആകെയുള്ള കുട്ടികളില്‍ 16%പേര്‍ സ്ഥിരഹാജരില്ലാത്തവരാണ്
- ഹാജരാകാത്ത കുട്ടികളില്‍ 80%കുട്ടികള്‍ക്കും ചിഹ്നങ്ങള്‍ എല്ലാം സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടില്ല
- 68% ന് എല്ലാ അക്ഷരങ്ങളും സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ല
- ഹാജരില്ലായ്മ മൂലുമുള്ള പഠനവിടവ് പ്രധാനപ്പെട്ട കാര്യമാണ്. അഭിസംബോധന ചെയ്യേണ്ടതുണ്ട്.
പ്രീപ്രൈമറി അനുഭവം
- പ്രീപ്രൈമറി അനുഭവം ഇല്ലാത്ത 13% കുട്ടികളാണ് ഉള്ളത്
- ഇതില്‍ 28%കുട്ടികള്‍ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കിയവരാണ്
- സ്വായത്തമാക്കിയ കുട്ടികളില്‍82% വും സ്ഥിരഹാജരുള്ളവരാണ്. സ്ഥിരഹാജര്‍ ഉണ്ടാവുക എന്നതാണ് പ്രധാനപ്പെട്ട സ്വാധീനഘടകങ്ങളിലൊന്ന് ഇത് സൂചിപ്പിക്കുന്നു
- പ്രീപ്രൈമറി അനുഭവമില്ലാത്തവരില്‍ 61% വും സ്ഥിരഹാജരുള്ളവരല്ല. പ്രീസ്കൂള്‍, അംഗണവാടി വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിദ്യാലയസന്നദ്ധതയുടെയും ചിട്ടയുടെയും അഭാവം കുട്ടികളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാകാം. വിശദമായ പഠനം ആവശ്യമുണ്ട്. പ്രീപ്രൈമറി അനുഭവം ഇല്ലാതിരിക്കുക, സ്ഥിരഹാജരുമില്ലാതെ വരിക ഇവ രണ്ടും പ്രതികൂലമായി ബാധിക്കും. പിന്നോട്ട് പോയി പ്രീപ്രൈമറി അനുഭവം ഒരുക്കുക സാധ്യമല്ല. എന്നാല്‍ ഹാജര്‍നഷ്ടം കുറയ്കാനും അതുമൂലമുള്ള പഠനവിടവ് പരിഹരിക്കാനും കഴിയും.
നിങ്ങള്‍ ചെയ്യേണ്ടത്
- ഇത്തരം ഒരു സൂക്ഷ്മതല പഠനം നടത്തുക
- മൂന്നാം യൂണിറ്റ് വരെ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നങ്ങളും ഏതെല്ലാം എന്ന് എഴുതുക
- അവ എത്ര കുട്ടികള്‍ പുതിയസന്ദര്‍ഭങ്ങളില്‍ ( സംയുക്തഡയറി, രചനോത്സവം, തനിച്ചെഴുത്ത് സന്ദര്‍ഭങ്ങള്‍) ശരിയായി പ്രയോഗിക്കുന്നുവെന്ന് കണ്ടെത്തുക.
-
ഇത്തരം ഒരു പട്ടികയിലേക്ക് വിവരങ്ങള്‍ ക്രോഡീകരിക്കുക
കുട്ടിയുടെ പേര്
|
സ്വാംശീകരിക്കാനുള്ള അക്ഷരങ്ങള്‍
|
സ്വാംശീകരിക്കാനുള്ള ചിഹ്നങ്ങള്‍
|
പ്രീപ്രൈമറി / അംഗണവാടി അനുഭവം ഉണ്ട്/ ഇല്ല
|
സ്ഥിരഹാജര്‍
|
പരിഹാരപ്രവര്‍ത്തനസാധ്യതകള്‍ അടുത്ത ലക്കത്തില്‍
(തുടരും.)
No comments:
Post a Comment