ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, November 30, 2024

ഒത്തിരി മേന്മകളും ഉണ്ട് ഈ പാഠപുസ്തകത്തിന് എന്താ ശരിയല്ലേ

 


◼️◼️◼️◼️◼️◼️◼️◼️◼️◼️

പ്രിയരേ,

   എന്റെ മൂന്നുവർഷത്തെ ചുരുങ്ങിയ അധ്യാപന കാലയളവിൽ ഏറ്റവും സന്തോഷം നൽകിയ ഒരു വർഷമാണ് ഈ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിലുപരി ഒന്നാം ക്ലാസിലെ ടീച്ചറായി ആകുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.

  • ഈ നിമിഷം വരെ ഞാൻ  നേടിയെടുത്ത ധാരണകളെ ഏറ്റവും മനോഹരമായ രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടും വിധം പരുവപ്പെടുത്തി എടുക്കുവാൻ എനിക്ക് സാധിച്ചു. 
  •  ഒരു നാണയത്തിന് ഇരുവശങ്ങൾ ഉള്ളതുപോലെ തന്നെ ഈ വർഷം പുതുതായി രൂപീകരിച്ച പാഠപുസ്തകത്തിൽ ഒരുപാട് കുറവുകൾ ഉണ്ടെങ്കിൽ പോലും അതിന്റെ മേന്മകൾ എടുത്തു പറയാതിരിക്കാൻ വയ്യ. പാഠഭാഗങ്ങൾ കുത്തി നിറച്ചു കൊണ്ടുള്ള പാഠപുസ്തകം ആണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് പൊതുവേ ഒരു പരാതി നിലനിൽക്കെ തന്നെ ഞാൻ ഒന്ന് പറഞ്ഞോട്ടെ... എടുക്കുന്ന പാഠഭാഗം വളരെ ഭംഗിയായി കുട്ടികളിലേക്ക് ആശയം എത്തിക്കുന്ന രീതിയിൽ എടുക്കുകയാണെങ്കിൽ പാഠഭാഗങ്ങളെ കുറിച്ച് ഓർത്ത് നാം വ്യാകുലപ്പെടേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. 
  • ഈ ആറുമാസം പിന്നിട്ട് കഴിയുമ്പോഴേക്കും എന്റെ കുട്ടികൾക്ക് ചെറുകഥകൾ ഒഴുക്കോടുകൂടി വായിക്കാൻ സാധിക്കുന്നു എന്നുള്ളതും ഈ പാഠപുസ്തകത്തിന്റെ മേൽമുകൊണ്ട് മാത്രമാണ്. 

◼️ *സംയുക്ത ഡയറി എന്ന് മായാവിസ്മയം* 

           ക്ലാസിൽ ആവിഷ്കരിച്ച സംയുക്ത ഡയറിയും സചിത്ര പുസ്തകവും എന്റെ മിടുക്ക് കൊണ്ടല്ലെങ്കിലും ഒരു നല്ല ടീച്ചർ എന്ന പട്ടം രക്ഷിതാക്കൾ എനിക്ക് ചാർത്തി തന്നു. 

  • ജൂലൈ 10 ന് സംയുക്ത ഡയറി ആരംഭിച്ചു ഒരു മാസം തികയുമ്പോൾ തന്നെ അത് ആഘോഷമാക്കാൻ രക്ഷിതാക്കൾ തിടുക്കം കൂട്ടി. 
  • ഓരോ കുട്ടിക്കും ഇത് വരെ എന്ത് കിട്ടി എന്ന ചോദ്യത്തിന് ഒരുപാട് പറയാനുണ്ട് അവർക്ക്. 
  • കടന്നു പോകുന്ന ഓരോ നിമിഷവും ഏറ്റവും മനോഹരമായ അനുഭവങ്ങളാക്കി മാറ്റുവാൻ ഓരോ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഞാനും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. 
  • അത് സഫലമാകുന്നുമുണ്ട്.ഭാഷാ പഠനത്തിൽ ഇത്ര വലിയൊരു മുന്നേറ്റം സാധ്യമായപ്പോൾ അതിന്റെ ഭാഗവാക്കാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും അറിയിക്കട്ടെ. 
  • ക്ലാസിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തി അതിനനുസരിച്ചിട്ടുള്ള മാറ്റങ്ങൾ സൃഷ്ടിക്കുവാനും കുട്ടികളെ പഠനമികവിലേക്ക് എത്തിക്കുവാനും വേണ്ട ഇടപെടലുകൾ നടത്തുവാനും സാധിക്കാറുണ്ട്.

◼️ *രക്ഷിതാക്കൾക്കും ഉണ്ട് ബിഗ് സല്യൂട്ട്* 

  •            ഏതൊരു പ്രവർത്തനങ്ങളുടെയും മികവ് പ്രകടമാകുന്നത് അത് എല്ലാവരിലേക്കും എത്തിക്കുമ്പോഴും അവർ അത് ഏറ്റെടുത്ത് ചെയ്യുമ്പോഴും ആണ്. ഈയൊരു മികവിലേക്ക് എന്റെ കുട്ടികളെ എത്തിക്കുവാൻ സാധിച്ചതിൽ വലിയൊരു പങ്ക് രക്ഷിതാക്കൾക്ക് ഉണ്ട്. 
  • 24 കുട്ടികൾ അടങ്ങുന്ന എന്റെ ക്ലാസ്സിൽ (1 ഭിന്നശേഷി ) അഞ്ചു കുട്ടികളാണ് കൂടുതൽ പിന്തുണ ആവശ്യമുള്ളത്. എന്നാൽ ഈ സചിത്ര പുസ്തകം വന്നതിലൂടെയാണ് പിന്നെയും കുറച്ച് അക്ഷരം എങ്കിലും ഈ കുട്ടികൾക്കും എളുപ്പം സ്വായത്തമാക്കാൻ സാധിച്ചു  എന്ന് എനിക്ക് തോന്നുന്നു. 
  • ഏകദേശം രണ്ട് യൂണിറ്റ് എടുത്തു കഴിഞ്ഞപ്പോഴേക്കും കുട്ടികളിൽ ഒരുപാട് മാറ്റങ്ങൾ എനിക്ക് ദർശിക്കാൻ സാധിച്ചു 
  • തനിയെ വായിക്കുവാനും,പഠിച്ച അക്ഷരം വെച്ച് പുതു വാക്കുകൾ ഉണ്ടാക്കുവാനും വിവരണങ്ങൾ തനിയെ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന രീതിയിലേക്കും എത്തിച്ചേർന്നു.

◼️ *ഒന്നാം ക്ലാസിൽ വൈവിധ്യമാർന്ന നിറച്ചാത്തുകൾ ഉണ്ട്* 

  •              അധ്യാപന രീതിക്ക് പുതിയ ഒരു സാധ്യത തുറന്നു വയ്ക്കുകയാണ് ഒന്നാം ക്ലാസിലെ സചിത്ര പുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും ഭാഷ ഭാഷോത്സവം  പാട്ടരങ്ങ് എല്ലാം. 
  • തുടർന്നുള്ള അധ്യാപന ജീവിതത്തിൽ മാതൃകാപരമായ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. 

അതിന് സഹായപരമായ രീതിയിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഇനിയും എന്നോടൊപ്പം ഉറച്ചുനിൽക്കും എന്ന് പ്രതീക്ഷയും എനിക്കുണ്ട്.

ഫസ്‌ന

എ എം എൽ പി എസ്

 വെമ്പല്ലൂർ

 പതിയാശ്ശേരി

No comments: