ഓരോ ദിവസവും ഓരോ മിനിറ്റ് വായന. അത് പത്രമാകാം, ബാലമാസികയാകാം, ബാലസാഹിത്യകൃതിയാകാം. വീട്ടില്‍ വെച്ചോ ക്ലാസില്‍ വെച്ചോ വായിക്കണം. വായിക്കുന്നത് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്യണം. വഴികാട്ടിയില്‍ അത് അപ് ലോഡ് ചെയ്യും . സമൂഹം അത് കാണും. വായന പ്രോത്സാഹിപ്പിക്കുന്നതിനായി കണ്ണൂരിലെ ഭരത്ചന്ദ്ര. കെ വികസിപ്പിച്ച ഈ രീതി ഹിറ്റായി
എന്റെ പേര് ഭരത് ചന്ദ്ര കെ. കണ്ണൂർ ജില്ലയിലെ പാനൂർ യുപി സ്കൂളിൽ അധ്യാപകനാണ് .
2024 ഒക്ടോബർ 28 ആം തീയതി എന്റെ മാസ്റ്റർ പ്ലാൻ ആയ "കുഞ്ഞുമക്കളുടെ വാർത്താനേരം "എന്ന വാർത്തനേരം ആരംഭിച്ചത് എന്റെ ഒന്നാം ക്ലാസിൽ 51 കുട്ടികളുണ്ട്. എല്ലാതരത്തിലെയും ഉള്ള കുട്ടികളെ ഇതിൽ ഭാഗമാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് .
- വീട്ടിൽ പത്രം വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് ക്ലാസിൽ സൗകര്യം ഒരുക്കി
- ലീവായ കുട്ടികൾക്ക് വീട്ടിലിരുന്നു പത്രം വായിക്കുന്നത് റിക്കാർഡ് ചെയ്ത് എനിക്ക് അയക്കുന്നതിലൂടെ ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ന്യൂസ് വീഡിയോ ആയി ഞാൻ വഴികാട്ടി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഈ ലോകത്തിലേക്ക് എത്തിക്കുകയാണ്.
- ഒരു മിനിറ്റ് ദൈർഘ്യമുള്ളതിൽ പ്രധാന വാർത്ത വിദ്യാഭ്യാസം , നാട്ടുവർത്തമാനം, സ്പോർട്സ്, ദേശീയം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു .
- കേരളത്തിൽ ഒന്നാമത്തെ ഒന്നാം ക്ലാസിലെ കുട്ടികളുടെ ഈ വാർത്താ പ്രവർത്തനത്തിന് വിവിധ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകർ തികഞ്ഞ സന്തോഷത്തോടെയുള്ള പ്രശംസ രേഖപ്പെടുത്തി സ്വീകരിച്ചിരിക്കുന്നത് നിങ്ങളെ ഞാൻ അറിയിക്കട്ടെ .
- വിദ്യാർത്ഥികളുടെ വായനാശീലം വളര്‍ത്തുവാനും
- ഭാഷ ഉയർത്തിക്കൊണ്ടുവരും ഇതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നു.
- സംസാരിക്കാൻ ബുദ്ധിമുട്ട് ഏറെ അനുഭവപ്പെട്ടിരുന്ന കുട്ടിയും , സംസാര വൈകല്യം അല്പം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥി പോലും ഈ ഒരു പ്രവർത്തനത്തോടനുബന്ധിച്ച് മുന്നോട്ടുവന്ന് മികച്ച രീതിയിൽ പത്രം വായിക്കുവാനും അതോടൊപ്പം മറ്റു വായന കാർഡുകൾ വായിക്കുവാനും തുടങ്ങിക്കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നുണ്ട്.
- രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം ഈ പ്രവർത്തനത്തിന്റെ വിജയത്തിന് പങ്കുവഹിച്ചിട്ടുണ്ട്.
എന്ന് ഭരത്ചന്ദ്ര കെ
(കണ്ണൂർ ജില്ല _ പാനൂർ യു പി സ്കൂൾ)
https://www.instagram.com/reel/DCo0hJHBzb4/?igsh=MXRrZnpoMTY0M3ludw==
1 comment:
ഗംഭീരം
Post a Comment