ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 24, 2011

വിമര്‍ശനാത്മക വായനക്കാരാകുമോ കുട്ടികള്‍

വായന-6

വിമര്‍ശനാത്മക വായന
  • കേവല വിവരങ്ങളുടെ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കലാണ് വിമര്‍ശനാത്മക വായന
  • പാഠത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പാഠങ്ങളെ അനാവരണം ചെയ്യാനോ കണ്ടെത്താനോ ഉള്ള ഇടപെടലാണ്
  • രചനയുടെ വാദങ്ങളില്‍ വിധികല്‍പ്പിക്കലാണ്
  • വസ്തുതകളുടെ അടിസ്ഥാനത്തില്‍ / തെളിവുകളുടെ പിന്‍ ബലത്തോടെ വിശ്വാസങ്ങളെയും സങ്കല്പനങ്ങളെയും വിലയിരുത്തലാണ്,ചോദ്യം ചെയ്യലാണ്
വിമര്‍ശനാത്മക വായനക്കാരന്‍ /വായനക്കാരി
  • വിമര്‍ശനാത്മക വായനക്കാരന്‍ /വായനക്കാരി ഉചിതമായ ചോദ്യങ്ങള്‍ രചനയോട് ചോദിക്കണം.
  • പ്രസ്താവനകളേയും വാദമുഖങ്ങളെയും വിചാരണ ചെയ്യണം.
  • അന്വേഷണാത്മക സമീപനം സ്വീകരിക്കണം.എല്ലാം തെളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് സമാധാനിച്ചു കഴിയരുത്‌.അന്വേഷിക്കാനും കണ്ടെത്താനും ഏറെ ഉണ്ടെന്നു കരുതുന്ന ആളാണ്‌ വിമര്‍ശനാത്മക വായനക്കാരി.
  • പുതിയ ഉത്തരങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായി കെടാത്ത താല്പര്യം കാട്ടണം.
  • തര്‍ക്കം , മുന്‍വിധി, തെളിവുകളില്ലാത്ത വിശ്വാസം ഇവയില്‍ നിന്നും സ്വയം മോചിക്കപ്പെടണം
  • പുതിയ വസ്തുതകള്‍ ഉദിക്കുമ്പോള്‍ /ലഭിക്കുമ്പോള്‍ അതിന്റെ പ്രകാശത്തില്‍ മുന്‍ നിലപാടുകള്‍ /കണ്ടെത്തലുകള്‍ പുനപരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും സന്നദ്ധതയുള്ളവളാകണം .
വിമര്‍ശനാത്മക വായനയില്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍
  • രചയിതാവ് ആരെയാണ് അഭിസംബോധന ചെയ്യുന്നത്? ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നത്?
  • ശരിക്കും ഈ കൃതിയുടെ ദൌത്യം എന്താണ് ?
  • ഇതെല്ലാം തെളിവുകളാണ് വാദങ്ങള്‍ സാധൂകരിക്കാനായി മുന്‍പോട്ടു വെക്കുന്നത്?
  • എന്ത് കൊണ്ടാണ് രചയിതാവ് ഈ രീതിയില്‍ സംസാരിക്കുന്നത്/സംസാരിപ്പിക്കുന്നത്/അവതരിപ്പിക്കുന്നത്‌?
  • ഗൗരവമുള്ള രചനയാണോ?
  • അഭിപ്രായങ്ങളും നിലപാടുകളും യുക്തിഭാദ്രമാണോ/അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണോ?
  • തെളിവുകള്‍ വ്യാജവും തെറ്റിദ്ധാരണ ഉളവാക്കുന്നതുമാണോ ?
  • ദുര്‍ബലമായ ബന്ധപ്പെടുത്തലുകളും സാമാന്യവത്കരണവും നടത്തുന്നുണ്ടോ?
  • അമിത ലളിതവത്കരണം /പര്‍വതീകരണം ഇവ ഉണ്ടോ?
  • അപകടകരമായ രീതയില്‍ വായനക്കാരെ സ്വാധീനിക്കാന്‍ വൈകാരിക ഭാഷ ഉപയോഗിക്കുന്നുണ്ടോ ?
  • പരിഹസിച്ചു പ്രാധാന്യം ചോര്ത്തിക്കളയാന്‍ശ്രമിക്കുന്നുണ്ടോ?
  • എന്തെങ്കിലും തമസ്കരിക്കാന്‍ ശ്രമിക്കുന്നുണ്ടോ?
  • പരോക്ഷമായി ഏതെങ്കിലും താല്പര്യങ്ങള്‍ ഒളിച്ചു കടത്താന്‍ മുതിരുന്നുണ്ടോ?
  • ഏതെങ്കിലും വിഭാഗത്തോട് അനഭലഷണീയമായ ചായവു പ്രകടിപ്പിക്കുന്നുണ്ടോ ?
വായനാതന്ത്രം
വായനാതന്ത്രം സ്വയം വികസിപ്പിക്കണം.അതിനുള്ള അനുഭവങ്ങള്‍ ക്ലാസില്‍ കുട്ടികള്‍ക്ക് കിട്ടണം.
വായിക്കുമ്പോള്‍ കുറിപ്പുകളും അടയാളങ്ങളും മാര്‍ജിനില്‍/ വാക്യങ്ങളില്‍/ പേജുകളില്‍ ഇടാം.(മുന്‍ പോസ്റ്റ്‌ നോക്കുക.)
അധ്യാപിക തുടക്കത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് നന്നാവും. ഉദാഹരണമായി-
  • ഈ രചന ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത് ?
  • എന്ത് മൂല്യ ബോധമാണ് വിനിമയം ചെയ്യുന്നത്?
  • യാഥാസ്ഥിതിക ചിന്താ ഗതികളെ അരക്കിട്ട് ഉറപ്പിക്കുന്നുണ്ടോ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആകാം.കൂടാതെ സൂക്ഷ്മ വായനയിലേക്ക് നയിക്കാനുള്ള വഴിയൊരുക്കലും നടക്കണം.
ശീര്‍ഷകം നല്‍കുന്ന അര്‍ത്ഥതതലങ്ങള്‍ (രചയിതാവിന്റെ മനോഭാവം ,ലക്‌ഷ്യം, പക്ഷം,സമീപനം ഇവയെക്കുറിച്ച് നല്‍കുന്ന സൂചനകള്‍ എന്താണ് ) കണ്ടെത്താം
ആമുഖം എന്തിനെയാണ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് പരിശോധിക്കാം
ഓരോ ഖണ്ഡികയുടെയും ദൌത്യം അന്വേഷിക്കാം
പ്രധാന ആശയം സംര്ത്തിക്കാന്‍ രചയിതാവ് സ്വീകരിച്ച ചിന്താ രീതി ,വിനിമയ ക്രമം, തന്ത്രങ്ങള്‍, അവതരണ കുശലം എന്നിവ വിശകലനം ചെയ്യാം.
ആന്തരികമായ ആശയങ്ങളെ പുറത്തെടുക്കാനുള്ള സൂചനകളില്‍ കൊളുത്തി വലിക്കാം.
മുകളില്‍ സൂചിപ്പിച്ച തരം ചോദ്യങ്ങള്‍ കൃതിയുടെ സ്വഭാവം അനുസരിച്ച് ഉന്നയിക്കാം
ചിന്തയുടെ പതിവ് ചാലില്‍ നിന്നും മാറി ചിന്തിക്കാനുള്ള ഇടപെടലുകളും ആകാം .ഉദാഹരണം.-
മരം വെട്ടുകാരനും ജല ദേവതയും എന്ന പ്രസിദ്ധ രചന സത്യസന്ധതയുക്കുള്ള പ്രതിഫലത്തെ പറ്റിയാണോ പ്രതിപാദിക്കുന്നത്?
അതോ തന്‍റെ തൊഴിലുപകരണം/ ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്ന തൊഴിലാളിയുടെ മുന്‍പാകെ വെച്ചു നീട്ടുന്ന പ്രലോഭനങ്ങളെ കുറിച്ചാണോ പറയുന്നത്?
ഇത്തരം ചോദ്യങ്ങളും രചനയുടെ പുതു പാഠങ്ങള്‍ കണ്ടെത്താനായി ഉന്നയിക്കാം.
നമ്മുടെ ക്ലാസുകള്‍ കുട്ടിഅളുടെ ചിന്തയെ അഭിസംഭോധന ചെയ്യുന്നില്ല
പ്രവര്ത്തനാധിഷ്ടിതം എന്നാല്‍ സെമിനാറും ഗ്രൂപ്പ് വര്‍ക്കും പതിപ്പും ഈണം നലകളും ഒക്കെ ആണെന്ന് ആരോ പഠിപ്പിച്ച പോലെ
ചിന്താതലത്ത്തിലുള്ള പ്രവര്‍ത്തനം അവഗണിച്ചു കൂടാ.
അത്തരം അന്വേഷണങ്ങള്‍ സ്വാഭാവികമായി ക്ലാസിനെ സംവാദാത്മകം ആക്കും സജീവമാക്കും.
ചിന്തയുടെ ചൈതന്യത്തെ മാനിക്കുക.
വായനയുടെ തലത്തില്‍ നിന്ന് കൊണ്ട് തന്നെ എല്ലാ ക്ലാസിലും സര്‍ഗാത്മകമായ ഇടപെടല്‍ സാധ്യം.
സ്വയം വിമര്‍ശനത്തിന്റെ പാത സ്വീകരിക്കുന്ന അധ്യാപകര്‍ക്കെ വിമര്‍ശനാത്മക വായന ക്ലാസില്‍ വളര്‍ത്തി എടുക്കാന്‍ കഴിയൂ

-----------------------------------------------------------
വായന കഴിഞ്ഞ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

  1. വായനയുടെ ലോകം എന്‍റെ സ്കൂളില്‍..
  2. വായനയും ചിന്തയും
  3. മൈന്‍ഡ് മാപ്പിങ്ങും വായനയും.
  4. വായനയും ചിത്രീകരണവും
  5. വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍

Monday, May 23, 2011

വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍


വായന -5


പുസ്തകത്തെ അടുത്തുവായിക്കുക.സൂക്ഷ്മതയോടു വായിക്കുക ഈ ശീലം ഏതു ക്ലാസിലാണ് തുടങ്ങേണ്ടത്?


ഓരോ വരിയും വാക്യവും അതിന്‍റെ ഊന്നലുകളും സൂചനകളും അളന്നു അറിഞ്ഞു മുന്നേറാന്‍ ശ്രമിക്കുന്ന ഒരാള്‍ ഒരു പെന്‍സില്‍ കരുതണം.


സൂക്ഷ്മവായന്യ്ക്ക് വിധേയമാക്കുന്ന രചന വായനക്കാരന്‍റെ കണ്ണിന്‍റെ മാത്രം സ്പര്‍ശം ഏറ്റുവാങ്ങിയാല്‍ പോര. മനസ്സിന്‍റെ തൊട്ടറിയല്‍- അതിന്റെ അടയാളങ്ങള്‍ വീഴണം..
(രചനയുടെ ഓരോ വാക്യത്ത്തിലും ഉള്ള സന്ദേശങ്ങള്‍, താല്പര്യങ്ങള്‍,കാഴ്ചപ്പാടുകള്‍, ധ്വനികള്‍..ഇതിലൂടെ സഞ്ചരിക്കുന്ന വായനക്കാരന്‍റെ സജീവതയുടെയും സൂക്ഷ്മതയുടെയും അടയാളങ്ങള്‍..)
ഗവേഷണ മനസ്സിന്റെ തെളിവ് കൂടിയാണ് ഇവ


മാര്‍ജിന്‍ കുറിപ്പുകള്‍ /വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍ /അടയാളങ്ങള്‍ ഏതോ യാന്ത്രികമായ മോശം ഏര്‍പ്പാടാണെന്ന് കരുതുന്ന ചില സ്നേഹിതരെ എനിക്കറിയാം. അവര്‍ പറയുന്നത് കുട്ടികള്‍ ഇങ്ങനെ പുസ്തകം ചീത്തയാക്കിക്കൂടാ എന്നാണു. ലോകം എന്നത് ഇടപെടാനുള്ളതാണ് പോലെ ഏതു വായനാ സാമഗ്രിയും
ഇടപെടല്‍ ആവശ്യപ്പെടുന്നു. അതിനു സ്വാതന്ത്ര്യം ഉണ്ടാകണം.


വായനക്കാരന്‍ സ്വന്തം ചിന്തയെ അടയാളപ്പെടുത്തുന്നത് തെറ്റല്ല.
തുടര്‍ പാരായണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ,ഉപയോഗിക്കേണ്ട, കൂടുതല്‍ വിശകലനം നടത്തേണ്ട കാര്യങ്ങള്‍ പെട്ടെന്ന് വീണ്ടെടുക്കുന്നതിനും പ്രതികരണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിനും വായനയിലെ ഇടപെടലുകള്‍ എന്ന നിലയില്‍ മാര്‍ജിന്‍ കുറിപ്പുകളെ കാണണം.
രചയിതാവിന്നോടുള്ള അദൃശ്യ സംവാദം ആണ് ഓരോ കുറിപ്പും.
അതു കൊണ്ട് തന്നെ വായനയില്‍ സ്വയം മുഴുകാത്ത ഒരാള്‍ക്ക്‌ ഇത്തരം കുറിപ്പുകള്‍ സാധ്യമല്ല.


നമ്മള്‍ ഒരു പുസ്തകം വായിക്കുമ്പോള്‍ ചില പേജുകളില്‍ മഞ്ഞ നിറമുള്ള ചെറിയ ഒട്ടിപ്പ് കടലാസുകള്‍ വെക്കുന്നത് എന്തിനാണ്
.ആ പേജില്‍ എന്തോ കാതലായ കാര്യം ഉണ്ടെന്നുള്ളതിനാലാണല്ലോ
.
ചര്‍ച്ച ചെയ്യേണ്ടതോ കുറിച്ചെടുക്കെണ്ടതോ വ്യാഖ്യാനിക്കെണ്ടാതോ പങ്കു വെക്കെണ്ടാതോ ആയ സവിശേഷമായ ഉള്ളടക്കം .ഇതു ഒരു പേജിന്‍റെ
കാര്യം .ഓരോ പേജിലും ശ്രേദ്ധേയമായ കാര്യങ്ങള്‍അല്ലെങ്കില്‍ ഓരോ വരിയിലും കാതലുള്ളവ ഉണ്ടെങ്കിലോ ..അപ്പോള്‍ സജീവ വായനക്കാരന് ഒട്ടിപ്പുകടലാസിനു പകരം പെന്സില്കൂട്ടു ഉണ്ടാവുന്നത് തെറ്റാണോ?


വായനയിലെ ഇടപെടല്‍ കുറിപ്പിന്/അടയാളപ്പെടുത്തലുകള്‍ക്ക് പലവിധ തന്ത്രങ്ങള്‍ ഉണ്ട്.അവ കുട്ടികള്‍ അറിയണം. മാര്‍ജിനില്‍ മാത്രം ഒതുങ്ങണം എന്നുമില്ല.അവ വരികളിലെക്കും പദങ്ങളിലെക്കും സ്ഥലമുള്ള ഇടങ്ങളിലേക്കും ഒക്കെ പടര്‍ന്നു കയറും.


  • അടിവരയിടല്‍
  • വട്ടം വരയ്ക്കല്‍
  • ടെലി ഗ്രാഫിക് രീതിയിലുള്ള കുറിപ്പുകള്‍
  • അക്ഷരങ്ങള്‍ കൊണ്ട് സൂചിപ്പിക്കള്‍
  • ചിത്രസൂചനകള്‍
  • ചോദ്യങ്ങളുടെയും അതിശയത്തിന്റെയും അടയാളങ്ങള്‍ നല്‍കല്‍
  • ശരിയടയാളങ്ങള്‍
  • ബ്രാക്കറ്റ് ചെയ്യല്‍.
  • അമ്പടയാളം നല്‍കി ബന്ധിപ്പിക്കള്‍
  • കളര്‍ ഹൈലൈട്ടെര്‍ കൊണ്ട് നിറം നല്‍കല്‍
  • പ്രതീകങ്ങള്‍ നല്‍കല്‍


ഇവയില്‍ ഏതൊക്കെ എന്തിനൊക്കെ ഉപയോഗിക്കാം എന്നു ക്ലാസില്‍ തീരുമാനിക്കുന്നത് തുടക്കക്കാര്‍ക്ക് ഗുണം ചെയ്യും.
ഉദാഹരണം.
  • കണ്ടെത്തിയ പ്രധാന ആശയം .സൂചിപ്പിക്കാന്‍
  • ഇഷ്ടപ്പ്ട്ട ഭാഗം /ആശയം /വരി ഏതെന്നു വ്യക്തമാക്കാന്‍
  • മനസ്സിലാകാത്തവ / വിയോജിപ്പുള്ളവ.പുനപ്പരിശോധനയ്ക്കും ചര്ച്ചയ്ക്കുമായി അവതരിപ്പിക്കാന്‍
  • ആസ്വാദ്യകരമയവ അതിന്റെ കാരണം സഹിതം പങ്കിടാന്‍
  • കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടവ സൂചിപ്പിക്കാന്‍

ഏതൊക്കെ രീതികള്‍ അവലംബിക്കാം?
. ചെറിയ ക്ലാസില്‍ ഇങ്ങനെ തുടങ്ങാം ഉയര്‍ന്ന ക്ലസ്സില്‍ കൂടുതല്‍ അടയാളപ്പെടുത്തലുകള്‍ ആകാം.
.വായനയ്ക്ക് മുമ്പ് നിര്‍ദേശം നല്‍കേണ്ടിവരും.
സഹവര്‍ത്തിത ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ക്രമത്തില്‍ പങ്കുവെക്കല്‍ നടക്കണം.
അപ്പോള്‍ ഓരോരുത്തരും അവരുടെ ചിന്ത വെളിവാക്കും.അത് വായനയിലെ സംവാദാത്മകത അനുവദിക്കല്‍ കൂടിയാണ്.

ചില വായനാ പാഠങ്ങള്‍ തെരഞ്ഞെടുത്തു ഇത്തരം സൂക്ഷ്മ വായന നടത്തുന്നതും നല്ലത്.

-----------------------------------------------------------
വായന കഴിഞ്ഞ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
  1. വായനയും ചിന്തയും
  2. മൈന്‍ഡ് മാപ്പിങ്ങും വായനയും.
  3. വായനയും ചിത്രീകരണവും
  4. വായനയുടെ ലോകം എന്‍റെ സ്കൂളില്‍..


Sunday, May 15, 2011

വായനയും ചിന്തയും

വായന -4

കുട്ടികള്‍
എല്ലാവരും വായനയുടെ ആഴങ്ങളിലേക്ക് ഒരേ പോലെ കടക്കുമോ?
യാതൊരു മുന്നൊരുക്കവും ക്ലാസില്‍ നടത്താതെ സ്വാഭാവികമായി അത് സംഭവിക്കുമോ?
നാം ആഗ്രഹിക്കുന്ന തലങ്ങള്‍ എങ്ങനെ കുട്ടികള്‍ മനസ്സിലാക്കും?
അവരോടൊപ്പം വായനയും വായനാനുഭവങ്ങളുടെ പങ്കിടലും നടത്താതെ ആക്ടിവിറ്റി നിര്‍ദേശിക്കുക മാത്രം ചെയ്യുന്ന വിധി കര്‍ത്താവായി വേഷം കെട്ടുന്ന അധ്യാപകന് പരിമിതി ഉണ്ട്.
അദ്ദേഹം
പങ്കാളിയല്ല എന്നു കുട്ടികള്‍ക്ക് അറിയാം.
മേലധികാരിയുടെ സമീപനം വായന എന്ന ആസ്വാദ്യകരമായ പ്രവര്‍ത്തനത്തില്‍ വേണ്ട.
വായനയുടെ ആഴം പ്രതിഫലിപ്പിക്കാന്‍ വായനാ കുറിപ്പുകള്‍ക്ക് കഴിയും.
വായനയുടെ
ആഴവും ചിതയുടെ ആഴവും പരസ്പരം ബന്ധപെട്ടു കിടക്കുന്നു.
അതിനാല്‍
ചിന്തയുടെ വഴി ഒരുക്കല്‍ നടക്കണം.

ഒന്ന് ) വായനയുടെ ലക്‌ഷ്യം നിര്‍ണയിക്കല്‍.
ലക്‌ഷ്യം ഓരോ തവണയും വ്യത്യസ്തമായിരിക്കും.അത് കൃത്യമായി നിര്‍ണയിച്ചിട്ടു വേണം വായന തുടങ്ങാന്‍.

  • എന്തിനാണ് ഞാന്‍ ഇതു വായിക്കുന്നത്?
  • എന്റെ മുന്ഗണന/കണ്ടെത്താന്‍ ആഗ്രഹിക്കുന്ന കാര്യം ?
  • ഞാന്‍ വായനയെ എങ്ങനെ സമീപിച്ചാല്‍ ലക്‌ഷ്യം നേടാം (വായനയുടെ രീതി, തലം, തയ്യാറെടുപ്പ് )

രണ്ട് ) വായനയുടെ മുന്നനുഭവങ്ങള്‍
രചന വായിക്കും മുമ്പ് ഒരു പരിശോധന നല്ലതാണ്. ഈ രചയിതാവ് പങ്കുടുന്ന പൊതു പ്രമേയം സന്ദേശം ഒക്കെ ചില മനസ്സോരുക്കത്ത്തിനു സഹായകം ആകും. കുഞ്ചന്‍ നമ്പ്യാരെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ പുരാണം മാത്രമല്ല വായനാനുഭവത്തില്‍ നിന്നും ഓര്‍ത്തെടുക്കുക.

  • ഞാന്‍ ഇതിനു മുമ്പ് ഇത്തരം രചനകള്‍ വായിച്ചിട്ടുണ്ടോ ?( പ്രമേയം,ആവിഷ്കാര രൂപം )
  • ഈ രചന മുന്നോട്ടു വെയ്ക്കുന്ന പ്രമേയം എന്റെ ജീവിതാനുഭവത്തില്‍ ഓര്‍മ്മകള്‍ ഉണര്ത്തുന്നുണ്ടോ?
  • ആശയപരമായ എന്റെ ധാരണകള്‍?


മൂന്നു )പ്രവചങ്ങള്‍ രൂപപ്പെടുത്തല്‍

  • ഞാന്‍വിചാരിക്കുന്നത് ഒടുവില്‍ ഇങ്ങനെ സംഭവിച്ചേക്കാം എന്നാണു.
  • ഈ ചിത്രം നല്‍കുന്ന സൂചന ഇതു .....ഉള്ള ഒരു പ്രമേയം ആയിരിക്കും എന്നാണു.
  • തലക്കെട്ടില്‍ നിന്നും ഊഹിക്കാന്‍ കഴിയുന്നത്‌...
ഇങ്ങനെ പ്രവചനങ്ങള്‍ നടത്താന്‍ അവസരം കൊടുക്കുന്നത് അന്വേഷണം-കണ്ടെത്തല്‍ എന്നീ പ്രക്രിയ കൂടുതല്‍ ഉറപ്പിക്കും.

നാല്
) രചനയോടു ചോദ്യങ്ങള്‍ ഉന്നയിക്കല്‍
ക്ലാസില്‍ വേണ്ട വിധം നടക്കാത്ത ഒരു പ്രക്രിയ ആണിത്.ഉത്തരം മാത്രം എഴുതി ശീലിച്ച കുട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാതെ പോകുന്നുണ്ടോ? രചനയോടു ചോദിക്കുക. അത് സമൂഹത്തോടുള്ള ചോദ്യമാവാം, രചനയുടെ ഉള്ളിലേക്ക് കടക്കുന്ന ചോദ്യങ്ങളാകാം. അത്തരം ചോദ്യങ്ങള്‍ ഉത്തരം അപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. തുടര്‍ വായനക്കാരുടെ, സമൂഹത്തിന്റെ ചിന്തയിലേക്ക് എറിഞ്ഞു കൊടുക്കുകയാണ്. ..പല ഉത്തരങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇടയുള്ള ചോദ്യങ്ങള്‍.

  • ഞാന്‍ അത്ഭുതപ്പ്ട്ടു പോകുന്നു.ഈ കൃതിയില്‍ എന്ത് കൊണ്ടാണ് സ്ത്രീ കഥാപാത്രം ഒരിക്കലും തന്റെടത്ത്തിന്റെ ഭാഷ ഉപയോഗിക്കാത്തതെന്ന്.?
  • ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ?
  • ആരുടെ പക്ഷത്ത് നിന്നാണ് രചയിതാവ് ഈ സംഭാഷണം പറയിക്കുന്നത്?
  • സിംഹത്തെ കിണറ്റില്‍ ചാടിച്ച മുയല്‍ ഒരു കുട്ടികഥയിലെ കഥാപാത്രം മാത്രമാണോ?
വായനാക്കുറിപ്പില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകണമെങ്കില്‍ അത് അനുവദനീയമാണെന്ന് കുട്ടിക്ക് തോന്നണം. ടീച്ചറുടെ വായനാക്കുറിപ്പിന്റെ വിശകലം കൊണ്ടേ ഇതു സാധ്യമാകൂ.ടീച്ചര്‍ വേര്‍ഷന്‍ അനിവാര്യം.

അഞ്ച് ) ബന്ധങ്ങള്‍ കണ്ടെത്തല്‍

കൃതിക്ക് ഉള്ളിലുള്ള ബന്ധങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം വായനയുടെ ആഴം കൂട്ടും. അത് സംഭവങ്ങളും സംഭവങ്ങളും തമ്മിലാകാം കഥാ പാത്രങ്ങളും സന്ദര്‍ഭവും തമ്മിലാകാം.ആശയങ്ങള്‍ തമ്മിലാകാം.രചനയ്ക്ക് പുറത്തുള്ള സമൂഹവുമായി ബന്ധിപ്പിക്കലാകാം


  • സമാനമായ പ്രമേയം കൈകാര്യം ചെയ്തിട്ടുല്ലവരാന് ...എങ്കിലും ഈ കൃതി..
  • ഇത്തരം കഥാ പാത്രങ്ങള്‍ ഏതു കാലത്തുംസമൂഹത്തില്‍ കാണാന്‍ കഴിയും.
  • ഒന്നാം ഖണ്ഡികയില്‍ പാതി നിറുത്തിയ വാക്യം ഉണ്ട്. പൂര്‍ണമാകുന്നത് അവസാന ഭാഗത്താണ്

ആറ് ) രചനയുടെ ദൃശ്യാനുഭവം.
അവതരണത്തിന്റെ മിഴിവ് കൊണ്ട് കാഴ്ച്ചയുടെ നേരനുഭവം വായനക്കാരിലേക്ക് വിനിമയം ചെയ്യുന്ന രചനകളെ പറ്റി പ്രതിപാദിക്കുമ്പോള്‍ ആ ഘടകം ശ്രദ്ധയില്‍ പെടുത്തെണ്ടേ?

  • സൂക്ഷ്മ നിരീക്ഷണവും കുറിയ വാഖ്യങ്ങളുടെ ഒഴുക്കും നഗരത്തിന്റെ തിരക്കിനെ ചിത്രത്തിലെന്ന പോലെ വരച്ചിട്ടു. (ഉദാഹരിക്കുന്നു )
  • രംഗ്ങ്ങള്‍ വിളിച്ചു കാട്ടിത്തരികയാണ്.ഇടനിലയില്ലാത്ത്ത രചനകലുമായി കാഴ്ച്ചയുടെ നോവ്‌ പകരുകയാണ്.
  • ക്രൂരമായ ആ ദൃശ്യം അതേപോലെ മായം ചേര്‍ക്കാതെ അഭ്രപാളിയിലെന്നപോലെ

ഏഴു
) വ്യാഖ്യാനങ്ങള്‍ രൂപപ്പെടുത്തല്‍
ശൈലികളും പ്രയോഗങ്ങളും ബിംബങ്ങളും കൊണ്ട് അര്‍ത്ഥമാക്കുന്നത് കണ്ടത്താന്‍ വായനയ്ക്ക് കഴിയണം.വായനക്കുറിപ്പില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉണ്ടോ എന്നു പൊതു ചര്‍ച്ച നല്ലതാണ്.വായനാനുഭവം പങ്കിടുമ്പോഴും ഇതു ഉയര്‍ന്നു വരണം.
ഓരോ വാക്കും ഉപയോഗിച്ചതിനു പിന്നില്‍ സവിശേഷമായ അര്‍ത്ഥമുണ്ടോ എന്ന അന്വേഷണം പ്രോത്സാഹിക്കപ്പെടനം.തുടക്കത്തില്‍ ചില പിഴവുകള്‍ വന്നേക്കാം .അത് കുട്ടികളുടെ പഠനത്തിന്റെ ഭാഗമെന്നു കരുത്യാല്‍ മതി .

  • ഈകൃതിയില്‍പറയാതെ പറയുന്നതു ..
  • വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകുന്നത്‌
  • ചാക്ക് പുതപ്പില്‍ നിന്നുംഉണര്‍ന്നു എന്നതുടക്കം തന്നെ സൂചിപ്പിക്കുന്നത് ..
  • പോലും എന്നുഊന്നി പറഞ്ഞപ്പോള്‍ വ്യംഗ്യമായി ധ്വനിപ്പിച്ചത് ഇതാവും ..

എട്ടു ) ഐക്യപ്പെടല്‍


  • ഞാനേറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രം ..കാരണം .
  • ഞാന്‍രചയിതാവുമായി ഇക്കാര്യത്തില്‍ യോജിക്കുകയാണ് (കാഴ്ചപ്പാടില്‍ നിലപാടില്‍ ..)
  • ഈകഥയില്‍ വായനക്കാര്‍ തീര്‍ത്തും ലയിച്ചു പോകുന്ന സന്ദര്‍ഭം ഇതാണ് .
  • കൃതിഉന്നയിക്കുന്ന മൂല്യ ബോധം പ്രസക്തമാണ് ..
ഇങ്ങനെ രചനയെ മനസ്സോടു ചേര്‍ക്കലും നടത്താന്‍ കഴിയണം.

ഒന്‍പതു )രചനാ കൌശലം വിശകലനം ചെയ്യല്‍
.

  • ഏറ്റവും ശ്രേദ്ധേയമായ ഭാഷ പ്രയോഗം
  • അസാധാരണമായ അനുഭവതലം സൃഷ്ടിച്ച വരികള്‍
  • എഴുത്തിനെ മിഴിവുള്ളതാക്കി മാറ്റിയ രചനാ രീതി
  • അവതരണത്തില്‍ സ്വീകരിച്ച തന്ത്രം
ഇങ്ങനെ രചനയുടെ ആശയതലത്തെ സമ്പുഷ്ടമാക്കിയ ഭാഷതലം വിശകലനം ചെയ്തുള്ള കണ്ടെത്തലുകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നുണ്ടോ?

പത്ത് ) തെളിവ്
തേടല്‍

  • രചയിതാവിന്റെ നിലപാടുകള്‍ പിന്തുണ ക്കുന്നതിന് എന്തെല്ലാം തെളിവുകള്‍ കൃതിയില്‍ ഉണ്ട് ?
  • വായനയിലൂടെ നടത്തിയ സ്വന്തം കണ്ടെത്തല്‍ /നിലപാടുകള്‍ ഇവ സാധൂകരിക്കുന്നതിനു ഉദാഹരിക്കാവുന്ന ഘടകങ്ങള്‍ ഏവ ?
ഇതൊക്കെ യുക്തിപൂര്‍വ്വം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വായനക്കാരെ അല്ലെ നാം ആവശ്യപ്പെട്ണ്ടത്?

പതിനൊന്നു ) വ്യക്തത തേടല്‍

  • കൂടുതല്‍ വിശദീകരണം ആവശ്യമുള്ള ഭാഗങ്ങള്‍
  • ദുര്ഗ്രഹമെന്നു തോന്നിയവ
  • സങ്കീര്‍ണതയുള്ളതും രചനയിലെ പോരുത്തക്കെടായി തോന്നുന്നവയും വൈരുദ്ധ്യങ്ങളും
ചൂണ്ടിക്കാണിക്കുന്നത് സത്യസന്ധമായ വായനയുടെ ലക്ഷണം ആണ്.അതും പരിശീലിക്കണം.

പന്ത്രണ്ടു) മനസ്സ് തുറക്കല്‍ / പ്രതിഫലിക്കല്‍
രചന വായനക്കാരില്‍ ഉണ്ടാക്കിയ ബഹു വിധ സ്വാധീനങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വെച്ചാല്‍ പോരാ .
ഓരോ കൃതിയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പങ്കിടുന്നത് വായനയുടെ തുടര്‍ച്ചയായി കൃതി ഡിമാന്ടു ചെയ്യുന്ന പ്രക്രിയ ആണ്.

  • ഇത് എന്നെ എങ്ങനെ സ്വാധീനിച്ചു...
  • കൃതിയുടെ കാലിക പ്രസക്തി എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് എന്നൊക്കെ മനസ്സ് തുറന്നു പറയണം.
പതിമൂന്നു ) വിലയിരുത്തല്‍

  • എന്റെ അഭിപ്രായത്തില്‍..
  • ഈ നിലപാടുകള്‍ ആര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണ്
  • കഥാ പാത്ര സൃഷ്ടി ഉചിതമായോ
  • മുന്നോട്ടു വയ്ക്കുന്ന മൂല്യ ബോധം
ഇങ്ങനെ രചനയുടെ ദൌത്യം പരിശോധിച്ച് വിലയിരുത്തല്‍ നടത്താന്‍ കഴിയുമ്പോള്‍ വായനക്കാരന്‍ രചനയുടെ മേല്‍ സ്വന്തം ശബ്ദം കേള്പ്പിക്കുകയാണ് ചെയ്യുക .

പതിനാലു ) പുനര്‍വായനയില്‍ തെളിയുന്നത്
ഒന്നാം വായനയില്‍ തെളിയാത്ത കാര്യങ്ങള്‍ വീണ്ടുവായനയില്‍ ഉയര്‍ന്നു വരും /തീര്‍ത്തും വ്യത്യസ്തമായ ചിത്രം പിന്നീട് കണ്ടെത്താന്‍ കഴിയും അത്തരം വായനയുടെ അനുഭവം മറ്റുളവര്‍ക്ക് ആ കാഴ്ചപ്പാടിലൂടെ വായന നടത്താന്‍ സഹായകമാകും .ഓരോ പാഠങ്ങള്‍ ഓരോ വായനയില്‍ ഉണ്ടായേക്കാം .
-----------------------------------------------------------------------------------------

വായനയും ചിന്തയും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത് എന്ന് സൂചിപ്പിച്ചു .അതിനാല്‍ നല്ല വായക്കാരാവുക എന്നതിനര്‍ത്ഥം വായനയില്‍ ചിന്താ പ്രക്രിയ കൂട്ടുക എന്നാണ്.തൊട്ടു തലോടിയുള്ള വായനയും വാക്കിന്റെ ചന്കിലെക്കൂളയിടുന്ന വായനയും രണ്ടാണ്.
അതറിയുന്ന ഒരധ്യാപകന്‍ വായനാ പ്രവര്‍ത്തനം നല്‍കുന്നത് കേവലം ഏതാനും അഭ്യാസ സമാനമായ തുടര്‍ പ്രവര്‍ത്തനം ചെയാനല്ല
വായനയ്ക്ക് മുമ്പ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ തന്ന്നെ വായനയുടെ ആഴത്തിലെക്കുള്ള പടവുകള്‍ വെട്ടിയിട്ടുണ്ടാകും .
നിങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ഈ കാര്യങ്ങള്‍ പങ്കു വെക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ലക്‌ഷ്യം കുറിക്കലാകും.
ഗ്രൂപ്പില്‍ വായനാനുഭവങ്ങള്‍ പങ്കിടാന്‍ പറയുമ്പോള്‍ ഓരോരോ തലങ്ങള്‍ പരിഗണിച്ചു ക്രമത്തില്‍ പങ്കിടാനും പറയാം.
വായനാക്കുറിപ്പ് തയാറാക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ പരിഗണനകള്‍ ചര്‍ച്ച ചെയ്യുന്നതും ഗുണം ചെയ്യും.
വിലയിരുത്തല്‍ സൂചകങ്ങള്‍ ഇപ്പോഴും വായനയുടെ ആഴത്തെ സ്പര്‍ശിക്കുന്നില്ല
അതില്‍ മാറ്റം വരുത്തുമ്പോഴും ആഴം വര്‍ധിക്കും .ടീച്ചര്‍ വേര്‍ഷന്‍ ചര്‍ച്ച ചെയ്യുപോള്‍ സ്വയം വിലയിരുത്തല്‍ നടത്തുമ്പോള്‍ അധ്യാപിക ഉറക്കെ ചിന്തിക്കുമ്പോള്‍ ഒക്കെ ഇത് സാധ്യമാണ്.
പല അധ്യാപകരും ഇതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും എല്ലാ കുട്ടികളുടെയും പരിഗണന യിലേക്ക് കൊണ്ട് വരുന്ന രീതിയില്‍ സമീപിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം .
ഇനി വിമര്‍ശനാത്മക വായന ചര്‍ച്ച ചെയ്യേണ്ടേ ?അതു അടുത്ത പോസ്റ്റില്‍

Saturday, May 14, 2011

മൈന്‍ഡ് മാപ്പിങ്ങും വായനയും.

വായന -3

എന്താണ് മനോ ചിത്രീകരണം.?

ഒരു മുഖ്യ ആശയവുമായി ബന്ധപ്പെട്ടു മനസ്സില്‍ ഉള്ള ആശയങ്ങള്‍ ചിന്തകള്‍ അനുഭവങ്ങള്‍ ഓര്‍മ്മകള്‍ എല്ലാം ഗ്രാഫിക് രീതിയില്‍ ചിത്രീകരിക്കല്‍ എന്നു പറഞ്ഞാല്‍ ഒരളവു വരെ വിശദീകരണം തൃപ്തികരമാകും
ഒരു കേന്ദ്ര പ്രമേയത്തെ/ ആശയത്തെ അടിസ്ഥാനമാക്കി അതിന്റെ വിശദാംശങ്ങള്‍ (ഘടകങ്ങള്‍,ബന്ധങ്ങള്‍, സവിശേഷതകള്‍, വര്‍ഗങ്ങള്‍,തുടങ്ങിയവ ) ക്രമീകൃതമായ രീതിയില്‍ ശാഖകളും ഉപശാഖകളും ആയി ചിത്രീകരിക്കുകയാണ് മനോ ചിത്രീകരണത്തില്‍ ചെയ്യുക..
ഒരേ പ്രമേയത്തെ രണ്ടു പേര്‍ ചിത്രീകരിക്കുന്നത് ഒരേ പോലെ ആവില്ല.
കാരണം
ചിന്തയുടെ വൈവിധ്യം,വീക്ഷണ വ്യതിയാനം,വിശകലന പാടവം, മുന്‍ അനുഭവങ്ങള്‍, അറിവുകള്‍, എന്നിവയൊക്കെ സ്വാധീനിക്കും.
അത് കൊണ്ട് തന്നെ മനോ ചിത്രീകരണത്തിന് ക്ലാസ് റൂമില്‍ വലിയ സാധ്യത ഉണ്ട്.
മെറ്റാ തിങ്കിംഗ് നടക്കും.
മൈന്‍ഡ്
മാപ്പ് പങ്കിടുകയും ചര്‍ച്ച ചെയ്യുകയും എന്നത് അറിവ് നിര്‍മിതിയില്‍ വലിയ പങ്കു വഹിക്കുന്ന പ്രക്രിയ ആണ്.

മനോ ചിത്രീകരണം എങ്ങനെ?

ആദ്യം മുഖ്യ പ്രമേയം കേന്ദ്ര സ്ഥാനത്ത് എഴുതണം.തുടര്‍ന്ന് അതിന്റെ ഉപാശയങ്ങള്‍ക്കു ഓരോ ശാഖ എന്ന രീതിയില്‍ വരച്ചു ആ ആശയങ്ങള്‍ സൂചിപ്പിക്കണം.
ഓരോ
ശാഖയും പ്രത്യേകം ശ്രദ്ധിച്ചു സൂക്ഷ്മ വിശകലനം നടത്തി പരമാവധി വിശദാംശങ്ങളിലേക്ക് പോകണം.ശാഖകള്‍ ഉപശാഖകളാകും പിന്നെയും പിരിയും ഇങ്ങനെ..
രണ്ട് ശാഖകളിലെ ഘടകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെങ്കില്‍ അതു വരച്ചു കാണിക്കാം.(ഇതിനു പ്രത്യേക നിറം നല്‍കുന്നതാണ് ഉചിതം.)അമ്പടയാളം നല്‍കിയാല്‍ നന്ന്.
ലെ ഔട്ട് പ്രധാനം.ഓരോ ശാഖയ്ക്കും പ്രത്യേക നിറം കൊടുക്കാം.വളരെ അടുപ്പിച്ചു ശാഖകള്‍ വരയ്ക്കരുത്‌.ആശയങ്ങളുടെ മുന്‍ ഗണന പ്രധാനം.പ്രധാന ആശയങ്ങളില്‍ നിന്നും ഉപാശയങ്ങളിലേക്ക് എന്ന രീതി സ്വീകരിക്കണം.ചിത്രങ്ങളും കോഡുകളും ചേര്‍ക്കാം.നെടുങ്കന്‍ വാക്യങ്ങള്‍ പാടില്ല.
വാക്കുകളും
കുറുകിയ വാക്യങ്ങളും ആണ് നല്ലത്.മരത്തില്‍ ശാഖകള്‍ എന്നപോലെ പിരിഞ്ഞു പോകുമ്പോള്‍ വരകളുടെ കട്ടി കുറഞ്ഞു കുറഞ്ഞു വരുന്നത് ആകര്‍ഷകമാക്കും.
മൂന്നോ
നാലോ നിറങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കരുത്.
എഴുത്തിനു
വായിക്കാന്‍ പറ്റുന്ന വലുപ്പം ഉണ്ടാകണം.ആശയത്തിന്റെ പ്രാധാന്യ മനുസരിച്ച് വലുപ്പ ചെറുപ്പം അക്ഷരങ്ങള്‍ക്ക് നല്‍കാം.(ഇതൊക്കെ ആണെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ ശൈലിയും സ്വീകരിക്കാം )

മനോചിത്രീകരണവും വായനയും.

വായന ഓരോരുത്തരിലും ഒരുപോലെയല്ല പ്രവര്‍ത്തിക്കുക.ഓരോ വായനക്കരിക്കും ഓരോ പാഠം കണ്ടെത്താന്‍ കഴിയും.വ്യാഖ്യാനങ്ങള്‍ പലതാവും. ഓരോരുത്തരിലും കഥാപാത്രവും പ്രമേയവും സംഭവങ്ങളും ഉണര്‍ത്തുന്ന ചിന്തകളും ഓര്‍മകളും വ്യത്യസ്ഥമാകും.
അതു
കൊണ്ട് തന്നെ വായനയുടെ ആഴം ഒരേ പോലെ ആകില്ല.
വായനയെ ആസ്പദമാക്കി ഓരോ പഠിതാവും മനോചിത്രീകരണം നടത്തുമ്പോള്‍ വായന ഉണര്ത്തിയതും ഉല്‍പാദിപ്പിച്ചതുമായ എല്ലാ ചിന്തകളും കണ്ടെത്തിയ എല്ലാ ആശയങ്ങളും ചിത്രീകരിക്കപ്പെടും .
വിശകലന
ചിന്ത പ്രവര്‍ത്തിക്കും.(കൂടുതല്‍ ഇഴ പിരിക്കുന്നതിന്).
പുനരാലോചന നടത്തുന്നതിനും ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും അവസരം ഒരുക്കും.
ആശയങ്ങളുടെ പുനക്രമീകരണം,വായനയുടെ സ്വയം പരിശോധന,അനുഭവങ്ങളുമായി പോരുത്തപ്പെടുത്തല്‍ ഇവയും നടക്കും.
മൈന്‍ഡ് മാപ്പ് മറ്റു കുട്ടികളുമായി പങ്കിടുമ്പോള്‍ താന്‍ എങ്ങനെ ഏതളവില്‍ വായനയെ സമീപിച്ചു എന്നു വിശദീകരിക്കെണ്ടിവരും.
വായനാ
വിശകലനം പുതിയ അനുഭവം മറ്റുള്ളവര്‍ക്ക് നല്‍കും.
അതു
മുന്‍ വായനാനുഭാവത്ത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഇടയാക്കും കൂടുതല്‍ ആഴത്തിലേക്ക് നയിക്കും.
കഥ, യാത്രാവിവരണം, ആത്മകഥ, കത്ത് തുടങ്ങിയ ഏതു വ്യവഹാര രൂപങ്ങളുടെയും വായനെ തുടര്‍ന്ന് മൈന്‍ഡ് മാപ്പ് നിര്‍മിക്കാന്‍ ആവശ്യപ്പെടാം.

ക്ലാസില്‍ ഈ സങ്കേതം ഉപയോഗിക്കുമ്പോള്‍ ആദ്യം ടീച്ചറും കുട്ടികളും ചേര്‍ന്നു ഒന്നോ രണ്ടോ മൈന്‍ഡ് മാപ്പ് പൊതുവായി നിര്‍മിക്കുന്നത് നന്നാവും.
പിന്നെ ഗ്രൂപ്പുകളായി മൈന്‍ഡ് മാപ്പിംഗ്.
എല്ലാ തവണയും ടീച്ചറും സ്വന്തം മനോചിത്രീകരണം നടത്തണം.
ആശയത്തെ ക്രമപ്പെടുത്തുന്നതിനും വായനയുടെ ആഴവും അസ്വാദ്യതലവും കൂട്ടുന്നതിനും മനോ ചിത്രീകരണം ഉപകരിക്കും.
അടുത്ത വര്‍ഷം ക്ലാസുകളില്‍ എഡിറ്റിംഗ് ഉല്‍പ്പന്നം കാണും പോലെ മനോചിത്രീകരണ ചാര്‍ട്ടുകളും ഞാന്‍ ആഗ്രഹിക്കുന്നു.


--------------------------------വായന ഒന്നും രണ്ടും ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
  1. വായനയുടെ ലോകം എന്‍റെ സ്കൂളില്‍.
  2. വായനയും ചിത്രീകരണവും

Tuesday, May 10, 2011

വായനയും ചിത്രീകരണവും


(കഴിഞ്ഞ ലക്കം ചൂണ്ടു വിരല്‍ വായന ചര്‍ച്ച തുടങ്ങി അത് വായിച്ചിട്ടില്ലാത്തവര്‍ വായനയുടെ ലോകം എന്‍റെ സ്കൂളില്‍.. ക്ലിക്ക് ചെയ്യുക എന്നിട്ട് തുടര്‍ന്ന് വായിക്കുക)

ഒരു കഥയിലെ പ്രധാന സംഭവങ്ങളുടെയും പ്രവര്ത്തികളുടെയും ക്രമം,കഥയുടെ സ്ഥലകാലങ്ങള്‍, കഥാപാത്രങ്ങള്‍ സവിശേഷതകള്‍ എന്നിവയുടെ ചിത്രീകരണമാണ് STORY MAPPING.
കഥാഗതിയുടെ വ്യക്തമായ ചിത്രം ലഭിക്കും.എഴുത്തിനോടൊപ്പം ചിത്രങ്ങളും വരച്ചു ചേര്‍ക്കാന്‍ കഴിയുന്നതിലൂടെ സ്വന്തം വ്യാഖ്യാനങ്ങളും ഉള്ചെരുകയാണ് . ആശയഗ്രഹണപരവും ആസ്വാദന പരവുമായ ഉയര്ന്നതലങ്ങളിലേക്ക് കുട്ടികള്‍ കഥയെ ചിത്രീകരിക്കുന്നതിലൂടെ കടക്കും.
കുറെ ഉദാഹരങ്ങള്‍ പങ്കിടുന്നു.

ഒന്ന്നു ) ഓരോ ഗ്രൂപ്പിനും ഈ ഡയഗ്രം പൂരിപ്പിക്കാന്‍ നല്‍കാം.അവര്‍ ഒരേ പോലെയാണോ സമീപിച്ചത്. വിശദീകരിക്കട്ടെ.



രണ്ടു ) കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം നടുക്ക് കുറിക്കുക.(അവരവര്‍ക്ക് തോന്നുന്നത്) ഡയഗ്രം പൂരിപ്പിക്കാം.പരസ്പരം പങ്കിടല്‍.ഇതെല്ലാം പ്രധാന്‍എ സംഭവം.അതില്‍ ഏറ്റവും പ്രധാന സംഭവം ഏതു എന്ത് കൊണ്ട്?ചര്‍ച്ച.തെരഞ്ഞെടുപ്പ്.

മൂന്ന്) കഥാഗതി ചിത്രീകരിക്കുന്ന കാര്‍ഡുകള്‍ ചുരുങ്ങിയ വാക്യങ്ങളില്‍ തയ്യാറാക്കുക .ക്രമീകരിച്ചു വെക്കുക . ചിത്രങ്ങളും ആകാം.





നാല്) കുറച്ചു കൂടി ഉയര്ന ചിത്രീകരണം.കഥയുടെ മൊത്തം ചിത്രം മനസ്സില്‍ ഉള്ള ഒരാള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌.(ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)



അഞ്ച്) ചിത്ര കഥയ്ക്ക്‌ സമാനം .എന്നാല്‍ കഥയുടെ വളര്‍ച്ച പ്രകടം .തുടക്കവും ഒടുക്കവും വരെ ക്രമാനുഗതമായി കൊണ്ടുപോകണം .ചുരുക്കം വാക്കുകളും ചിത്രങ്ങളും കൊണ്ട് പൂര്‍ത്തിയാക്കണം .

ആറ്‌ ) ഫോട്ടോകളും ത്രിമാന രൂപങ്ങളും ചിത്രങ്ങളും കൊളാഷ്കളും കൊണ്ട് ചിത്രീകരിക്കല്‍.

ഏഴു ) ഒറ്റ ഫ്രയിം .കൂടുതലും ചിത്ര സാധ്യതകള്‍.




എട്ട്‌) ആദി ,മദ്ധ്യം ,അന്ത്യം .അവയുടെ വിവരണം .ചില പ്രധാന വിശദീകരണങ്ങളും .





ഒമ്പത് ) കഥയുടെ ഘടകങ്ങള്‍ ഡയഗ്രത്തില്‍
പത്ത്) ഫ്ലോ ചാര്‍ട്ട് രീതിയിലുള്ള ചിത്രീകരണം.വാക്കുകള്‍ കുറവ്.

പതിനൊന്നു) സങ്കീര്‍ണമായ കഥയുടെ ചിത്രീകരണം.ബഹു വിധ സാധ്യതകളുടെ സമന്വയം.

പന്ത്രണ്ടു ) കഥയിലെ വൈകാരിക മുഹൂര്‍ത്തങ്ങളുടെ ചിത്രീകരണം.


പതിമൂന്ന് ) ബിഗ്‌ പിക്ച്ചരില്‍ കഥയുടെ ആവിഷ്കാരം .കട്ടൌട്ടുകള്‍ കൊണ്ട്.



അന്വേഷകര്‍ക്ക് ഈ സാധ്യതകളില്‍ നിന്നും കൂടുതല്‍ മുന്നേറാന്‍ കഴിയും.
ആദ്യം കൊടുത്ത ചാര്‍ട്ട് നോക്കുക.
ഇത്തിരി ആഴത്തില്‍ പോകാന്‍ സാധ്യത ഉള്ളത്. ഇങ്ങനെയും ആകാം.
----------------------------------------------------------------------------------
൧)പ്രധാന കഥാ പാത്രങ്ങളും സവിശേഷതകളും
ഉദാ :രാവണന്‍ ശക്തന്‍
അഹംകാരി
ശിവ ഭക്തന്‍
വീരന്‍
------------------------------------------------------------------------------------
ഓരോ കുട്ടിക്കും രാവണനെ വിശേഷിപ്പിക്കാന്‍ പല പദങ്ങള്‍ കണ്ടേക്കാം അതിനു കാരണവും ഉണ്ടാകും അവ പങ്കിടാന്‍ അങ്ങനെ കഥാ പാത്ര സവിശേഷതകള്‍ മനസ്സിലാക്കാന്‍.

-----------------------------------------------------------------------------------
൨) കഥയുടെ സ്ഥലകാലങ്ങള്‍.
പുരാതനം /പണ്ട്/വര്‍ഷകാലം /കൊല്ലവര്‍ഷം -ആം ആണ്ടു /ശിശിരം/ചിങ്ങം/ജനുവരി/പാതിരാ..ഇങ്ങനെ കഥയിലെ കാലം അടയാളപ്പെടുത്തിയ വാക്കുകള്‍ എഴുതല്‍
ഇതേ പോലെ സംഭവങ്ങള്‍ നടന്ന സ്ഥലം സംബന്ധിച്ച സൂചനകള്‍ കുറിക്കല്‍
-------------------------------------------------------------------------------------
൩)കഥാ പാത്രം അഭിമുഖീകരിച്ച പ്രശ്നങ്ങളും മറികടക്കലും
------------------------------------------------------------------------------------
൪)പരിസമാപ്തി
------------------------------------------------------------------------------------
൫) പ്രധാന ആശയം .
ഇത് പ്രധാന ആശയമാനെന്നതിനെ സാധൂകരിക്കുന്ന മൂന്ന് കാര്യങ്ങള്‍ സഹിതം.
----------------------------------------------------------------------------------


  • പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പയോജനം.
  • ദൃശ്യാനുഭവ പഠന ശൈലിക്കാര്‍ക്കും ഗുണം
  • സഹവര്‍ത്തിത രീതിയില്‍ ആശ്യരൂപീകരണം നടക്കുന്നു.
  • ആഴത്തില്‍ ചര്‍ച്ചയ്ക്കു സാധ്യത.
എങ്ങനെ തുടങ്ങാം.

  • വളരെ പരിചിതവും സങ്കീര്‍ണതകള്‍ ഇല്ലാത്തതുമായ ഒരു കഥയെ വെച്ച് ഉദാഹരിക്കാം.രീതി പരിചയപ്പെടുത്താം.
  • കെട്ട കഥ എങ്ങനെ എല്ലാം ചിത്രീകരിക്കാം കുറുക്കി ദൃശ്യവത്കരിക്കാം ചര്‍ച്ച നടത്താം .
  • ഒരു പേപ്പര്‍ ആരായി മടക്കി അതിലെ കാലങ്ങളില്‍ കഥയെ ഒതുക്കാന്‍ ആവശ്യപ്പെടാം .(കുറഞ്ഞ വാക്കുകള്‍ ചിത്രങ്ങള്‍ .കഥാപാത്രങ്ങള്‍ സംഭവങ്ങള്‍ സ്ഥലകാലങ്ങള്‍ ഇവ ഉണ്ടാകണം .)
തുടരും ..
അടുത്ത പോസ്റ്റ്‌- മൈന്‍ഡ് മാപ്പിംഗ് വായനയില്‍