ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, May 23, 2011

വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍


വായന -5


പുസ്തകത്തെ അടുത്തുവായിക്കുക.സൂക്ഷ്മതയോടു വായിക്കുക ഈ ശീലം ഏതു ക്ലാസിലാണ് തുടങ്ങേണ്ടത്?


ഓരോ വരിയും വാക്യവും അതിന്‍റെ ഊന്നലുകളും സൂചനകളും അളന്നു അറിഞ്ഞു മുന്നേറാന്‍ ശ്രമിക്കുന്ന ഒരാള്‍ ഒരു പെന്‍സില്‍ കരുതണം.


സൂക്ഷ്മവായന്യ്ക്ക് വിധേയമാക്കുന്ന രചന വായനക്കാരന്‍റെ കണ്ണിന്‍റെ മാത്രം സ്പര്‍ശം ഏറ്റുവാങ്ങിയാല്‍ പോര. മനസ്സിന്‍റെ തൊട്ടറിയല്‍- അതിന്റെ അടയാളങ്ങള്‍ വീഴണം..
(രചനയുടെ ഓരോ വാക്യത്ത്തിലും ഉള്ള സന്ദേശങ്ങള്‍, താല്പര്യങ്ങള്‍,കാഴ്ചപ്പാടുകള്‍, ധ്വനികള്‍..ഇതിലൂടെ സഞ്ചരിക്കുന്ന വായനക്കാരന്‍റെ സജീവതയുടെയും സൂക്ഷ്മതയുടെയും അടയാളങ്ങള്‍..)
ഗവേഷണ മനസ്സിന്റെ തെളിവ് കൂടിയാണ് ഇവ


മാര്‍ജിന്‍ കുറിപ്പുകള്‍ /വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍ /അടയാളങ്ങള്‍ ഏതോ യാന്ത്രികമായ മോശം ഏര്‍പ്പാടാണെന്ന് കരുതുന്ന ചില സ്നേഹിതരെ എനിക്കറിയാം. അവര്‍ പറയുന്നത് കുട്ടികള്‍ ഇങ്ങനെ പുസ്തകം ചീത്തയാക്കിക്കൂടാ എന്നാണു. ലോകം എന്നത് ഇടപെടാനുള്ളതാണ് പോലെ ഏതു വായനാ സാമഗ്രിയും
ഇടപെടല്‍ ആവശ്യപ്പെടുന്നു. അതിനു സ്വാതന്ത്ര്യം ഉണ്ടാകണം.


വായനക്കാരന്‍ സ്വന്തം ചിന്തയെ അടയാളപ്പെടുത്തുന്നത് തെറ്റല്ല.
തുടര്‍ പാരായണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ,ഉപയോഗിക്കേണ്ട, കൂടുതല്‍ വിശകലനം നടത്തേണ്ട കാര്യങ്ങള്‍ പെട്ടെന്ന് വീണ്ടെടുക്കുന്നതിനും പ്രതികരണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിനും വായനയിലെ ഇടപെടലുകള്‍ എന്ന നിലയില്‍ മാര്‍ജിന്‍ കുറിപ്പുകളെ കാണണം.
രചയിതാവിന്നോടുള്ള അദൃശ്യ സംവാദം ആണ് ഓരോ കുറിപ്പും.
അതു കൊണ്ട് തന്നെ വായനയില്‍ സ്വയം മുഴുകാത്ത ഒരാള്‍ക്ക്‌ ഇത്തരം കുറിപ്പുകള്‍ സാധ്യമല്ല.


നമ്മള്‍ ഒരു പുസ്തകം വായിക്കുമ്പോള്‍ ചില പേജുകളില്‍ മഞ്ഞ നിറമുള്ള ചെറിയ ഒട്ടിപ്പ് കടലാസുകള്‍ വെക്കുന്നത് എന്തിനാണ്
.ആ പേജില്‍ എന്തോ കാതലായ കാര്യം ഉണ്ടെന്നുള്ളതിനാലാണല്ലോ
.
ചര്‍ച്ച ചെയ്യേണ്ടതോ കുറിച്ചെടുക്കെണ്ടതോ വ്യാഖ്യാനിക്കെണ്ടാതോ പങ്കു വെക്കെണ്ടാതോ ആയ സവിശേഷമായ ഉള്ളടക്കം .ഇതു ഒരു പേജിന്‍റെ
കാര്യം .ഓരോ പേജിലും ശ്രേദ്ധേയമായ കാര്യങ്ങള്‍അല്ലെങ്കില്‍ ഓരോ വരിയിലും കാതലുള്ളവ ഉണ്ടെങ്കിലോ ..അപ്പോള്‍ സജീവ വായനക്കാരന് ഒട്ടിപ്പുകടലാസിനു പകരം പെന്സില്കൂട്ടു ഉണ്ടാവുന്നത് തെറ്റാണോ?


വായനയിലെ ഇടപെടല്‍ കുറിപ്പിന്/അടയാളപ്പെടുത്തലുകള്‍ക്ക് പലവിധ തന്ത്രങ്ങള്‍ ഉണ്ട്.അവ കുട്ടികള്‍ അറിയണം. മാര്‍ജിനില്‍ മാത്രം ഒതുങ്ങണം എന്നുമില്ല.അവ വരികളിലെക്കും പദങ്ങളിലെക്കും സ്ഥലമുള്ള ഇടങ്ങളിലേക്കും ഒക്കെ പടര്‍ന്നു കയറും.


 • അടിവരയിടല്‍
 • വട്ടം വരയ്ക്കല്‍
 • ടെലി ഗ്രാഫിക് രീതിയിലുള്ള കുറിപ്പുകള്‍
 • അക്ഷരങ്ങള്‍ കൊണ്ട് സൂചിപ്പിക്കള്‍
 • ചിത്രസൂചനകള്‍
 • ചോദ്യങ്ങളുടെയും അതിശയത്തിന്റെയും അടയാളങ്ങള്‍ നല്‍കല്‍
 • ശരിയടയാളങ്ങള്‍
 • ബ്രാക്കറ്റ് ചെയ്യല്‍.
 • അമ്പടയാളം നല്‍കി ബന്ധിപ്പിക്കള്‍
 • കളര്‍ ഹൈലൈട്ടെര്‍ കൊണ്ട് നിറം നല്‍കല്‍
 • പ്രതീകങ്ങള്‍ നല്‍കല്‍


ഇവയില്‍ ഏതൊക്കെ എന്തിനൊക്കെ ഉപയോഗിക്കാം എന്നു ക്ലാസില്‍ തീരുമാനിക്കുന്നത് തുടക്കക്കാര്‍ക്ക് ഗുണം ചെയ്യും.
ഉദാഹരണം.
 • കണ്ടെത്തിയ പ്രധാന ആശയം .സൂചിപ്പിക്കാന്‍
 • ഇഷ്ടപ്പ്ട്ട ഭാഗം /ആശയം /വരി ഏതെന്നു വ്യക്തമാക്കാന്‍
 • മനസ്സിലാകാത്തവ / വിയോജിപ്പുള്ളവ.പുനപ്പരിശോധനയ്ക്കും ചര്ച്ചയ്ക്കുമായി അവതരിപ്പിക്കാന്‍
 • ആസ്വാദ്യകരമയവ അതിന്റെ കാരണം സഹിതം പങ്കിടാന്‍
 • കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടവ സൂചിപ്പിക്കാന്‍

ഏതൊക്കെ രീതികള്‍ അവലംബിക്കാം?
. ചെറിയ ക്ലാസില്‍ ഇങ്ങനെ തുടങ്ങാം ഉയര്‍ന്ന ക്ലസ്സില്‍ കൂടുതല്‍ അടയാളപ്പെടുത്തലുകള്‍ ആകാം.
.വായനയ്ക്ക് മുമ്പ് നിര്‍ദേശം നല്‍കേണ്ടിവരും.
സഹവര്‍ത്തിത ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ക്രമത്തില്‍ പങ്കുവെക്കല്‍ നടക്കണം.
അപ്പോള്‍ ഓരോരുത്തരും അവരുടെ ചിന്ത വെളിവാക്കും.അത് വായനയിലെ സംവാദാത്മകത അനുവദിക്കല്‍ കൂടിയാണ്.

ചില വായനാ പാഠങ്ങള്‍ തെരഞ്ഞെടുത്തു ഇത്തരം സൂക്ഷ്മ വായന നടത്തുന്നതും നല്ലത്.

-----------------------------------------------------------
വായന കഴിഞ്ഞ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
 1. വായനയും ചിന്തയും
 2. മൈന്‍ഡ് മാപ്പിങ്ങും വായനയും.
 3. വായനയും ചിത്രീകരണവും
 4. വായനയുടെ ലോകം എന്‍റെ സ്കൂളില്‍..


No comments: