
അതില്‍ മുഖ്യമായ ഒരിനം വായന തന്നെ.
വായനയുടെ പാക്കേജ് ചില ലക്ഷ്യങ്ങള്‍ മുന്നോട്ടു വെക്കും.
ആ ലക്ഷ്യങ്ങള്‍
- നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുള്ളതും (മറ്റാരെയും നേട്ടം ബോധ്യപ്പെടുത്താന്‍ കഴിയുന്നതും) ആയിരിക്കും. ഓരോ ക്ലാസിന്റെയും ലക്ഷ്യങ്ങളാക്കി മാറ്റും. ഇവയാണ് ഞാന്‍ ആഗ്രഹിക്കുന്നവ :-








ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഞാന്‍ സ്വീകരിക്കുന്ന വായനാപാക്കേജില്‍ ഉണ്ടാവുക.
:വായനക്ക് അവധിയില്ല" ഇതായിരിക്കും മുദ്രാവാക്യം.
വായനയില്‍ ടോപ് ഡൌന്‍ അപ്പ്രോച് സ്വീകരിക്കും.

വായനാ പാക്കേജ്- വായനയുടെ പ്രക്രിയ ചര്‍ച്ച നടത്തി എസ് ആര്‍ ജിയില്‍ പൊതു ധാരണ രൂപീകരിക്കും.പൊതു സമീപനം എല്ലാവരുടെയും പങ്കാളിത്തത്തോടെ ഉയര്‍ത്തിപ്പിടിക്കും.

ഒന്ന്) എല്ലാ കുട്ടികളും ആഴത്തിലുള്ള വായനക്കാരാകുക.
- എല്ലാ വായനാസന്ദര്‍ഭങ്ങളിലും വായനയുടെ സൂക്ഷ്മ പ്രക്രിയ പാലിക്കല്‍.
- പ്രവചനം,ഊഹിക്കല്‍,ബന്ധിപ്പിക്കല്‍,വ്യാഖ്യാനിക്കല്‍,മൂല്യവിചാരം നടത്തല്‍,തുടങ്ങിയ ചിന്താപരമായ പ്രക്രിയക്ക് ഇടം ഉറപ്പാക്കല്‍.
- അന്വേഷണ ഘട്ടം,കണ്ടെത്തല്‍ ഘട്ടം ,പങ്കിടല്‍ ഘട്ടം ഇവ നന്നായി നടക്കുന്നതിനുള്ള പിന്തുണ നല്‍കല്‍.
- സ്വന്തം അനുഭവങ്ങള്‍, ഉണര്‍ത്തിയ ചിന്തകള്‍, മനോചിത്രങ്ങള്‍ ഇവ വായനയുമായി ബന്ധിപ്പിക്കല്‍
- വായന എന്നാല്‍ എന്തല്ല ?(ക്ലിക്ക് ചെയ്യുക)
- ഒരു കൃതിയെ എങ്ങനെ ഉള്‍ക്കൊണ്ടു എന്നു അറിയാന്‍ മാത്രമല്ല ആ കൃതിയുടെ സൂക്ഷ്മാംശങ്ങളിലേക്ക് കൂടുതല്‍ കടക്കാനും ആവിഷ്കാരങ്ങള്‍ വഴിയൊരുക്കും.
- വായന അവസാന വരി വായിച്ചു തീരുന്നതോടെ അവസാനിക്കുന്നില്ല.
- വായന-ആവിഷ്കാരത്തിനായുള്ള രചന-ആവിഷ്കാരത്തിന്മേലുള്ള ചര്‍ച്ച ഇവ ഭാഷയുടെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നതും ബഹുവിധ ഭാഷാ ശേഷികള്‍ നേടാന്‍ പര്യാപ്തവുമാണ്.അതിനാല്‍ ക്ലാസ് പഠനത്തില്‍ ഇവ സമന്വയിപ്പിക്കും..
- നാടകം ,പാവനാടകം,കോരിയോഗ്രാഫി,റോള്‍ പ്ലേ തുടങ്ങിയ ആവിഷ്കാരങ്ങള്‍ ക്ലാസ് വായനയുടെ ഭാഗമാക്കും.
- ക്ലാസ് തിയേറ്റര്‍ പ്രാവര്ത്തികമാക്കും.
- കുട്ടികളുമായി ചര്‍ച്ച ചെയ്തു സാധ്യതകള്‍ കണ്ടെത്തും.
- സ്കൂള്‍ തല എഴുത്തുകൂട്ടവും ക്ലാസ് തല എഴുത്തുകൂട്ടവും സംഘടിപ്പിക്കും.
- എഡിറ്റിംഗ് അടക്കമുള്ള രചനയുടെ പ്രക്രിയ പാലിക്കും.
- രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു പ്രദര്‍ശന ബോര്‍ഡുകള്‍ ഓരോ ക്ലാസിലും ഉറപ്പാക്കും.
- അസംബ്ലിയില്‍,ക്ലാസ് പി ടി എ കളില്‍ എല്ലാ കുട്ടികളുടെയും രചനകള്‍ ഒരു വര്‍ഷം കൊണ്ട് പങ്കിടും.
- ഇന്ലന്റ്റ് മാസിക,കയ്യെഴുത്ത് മാസിക,അച്ചടിച്ച ക്ലാസ് മാസിക, അച്ചടിച്ച ചുമര്‍ മാസിക ഇവയില്‍ കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കും.
- തെരഞ്ഞെടുത്ത രചനകള്‍ സ്കൂള്‍ സാഹിത്യ ചര്‍ച്ചയ്ക്കു വിധേയമാക്കും.
- വായനയുടെ മുത്തു മണികള്‍..(ക്ലിക്ക് ചെയ്യുക)

- വിവിധ തരം സ്ടോറി മാപ്പുകള്‍ ക്ലാസില്‍ കുട്ടികള്‍ രൂപപ്പെടുത്തും.(സംഭവഗതികള്‍, പരസ്പര ബന്ധം ,നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെ പ്രതിഫലിപ്പിക്കുന്നവയും വായനയുടെ ആഴം വ്യക്തമാക്കുന്നവയും. ) അടുത്ത ബ്ലോഗ് പോസ്റ്റില്‍ സ്ടോറി മാപ്പുകള്‍ പരിചയപ്പെടാം.
- കഥ സന്ദര്‍ഭങ്ങള്‍ക്ക് ചിത്രീകരണം
- കുട്ടികളുടെ രചനകള്‍ക്ക് വരയുടെ പിന്തുണ
- ചിത്രങ്ങളെ വായന പാടത്തിന്റെ ഭാഗമാക്കല്‍.
- വായനയും കലവിദ്യാഭ്യാസവും സമന്വയിപ്പിക്കല്‍.വിവിധ ചിത്രരചന സങ്കേതങ്ങള്‍ പരിചയപ്പെടല്‍.ചിത്രകാരന്മാരുടെ ക്ലാസുകള്‍.
- കവര്‍ ഡിസൈനിംഗ്
- മൈന്‍ഡ് മാപ്പുകള്‍ (വിശദമായി മറ്റൊരു ദിനം ചര്‍ച്ച ചെയ്യാം )
- ഓരോ ആഴ്ചയിലും ഓരോ ക്ലാസിലും ഓരോ പുതിയ പുസ്തകം പരിചയപ്പെടുത്തല്‍
- കുഞ്ഞു വായന വിളിക്കുന്നു.(ക്ലിക്ക് ചെയ്യുക)
- പുസ്തകപരിച്ചയപ്പെടുത്തലിനു വിവിധ തന്ത്രങ്ങള്‍ സ്വീകരിക്കല്‍
- ആസ്വാദ്യകരമായ വായനാനുഭവം ഒരുക്കല്‍
- വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍..(ക്ളിക്ചെയ്യുക)
- അധ്യാപികയും കുട്ടികള്‍ ഏര്‍പെടുന്ന രചന,ആവിഷ്കാര ചിത്രീകരണ പ്രവര്‍ത്തനങ്ങളില്‍ എര്പെടല്‍
- സാഹിത്യ സമാജം/ബാലസഭ ഇവയില്‍ അധ്യാപികയുടെ അവതരണങ്ങള്‍
- പുസ്തകച്ചര്ച്ചയില് അധ്യാപികയും.
ആറ് )സഹവര്‍ത്തിത വായന
(വായനയുടെ സൂക്ഷ്മപ്രക്രിയയില്‍ കൂട്ടുകാരുടെ റോള്‍)-(വിശദമായി മറ്റൊരു ദിനം ചര്‍ച്ച ചെയ്യാം )
വായനയുടെ പച്ച. സമയം ഒമ്പതര. രാവിലെ സ്കൂള്‍ ഉഷാറാ..(ക്ലിക്ക് ചെയ്യുക)
ഏഴു )ക്ലാസില്‍ വായനാന്തരീക്ഷം.

- പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആകര്‍ഷകമായ സംവിധാനം ഒരുക്കും.
- പോര്‍ത്ഫോലിയോ ബാഗ് പോലെയുള്ള ക്രമീകരണങ്ങള്‍.
- ചുമരില്‍ പുസ്തകത്തിന്റെ കവര്‍ കാണത്തക്കവിധം പ്രദര്‍ശനം.
- റീഡിംഗ് ടേബിള്‍ മറ്റു സാധ്യതകള്‍
- ക്ലാസ് നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍
- പഠന തീമുകളുമായി ബന്ധമുള്ള പുസ്തകങ്ങള്‍.
ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?(ക്ലിക്ക് ചെയ്യുക)
\
എട്ടു )വായന വീട്ടിലേക്കും
- രക്ഷിതാക്കള്‍ക്ക് വായനയുടെ ആസ്വാദ്യതലം പരിചയപ്പെടാന്‍ പ്രത്യേക ക്ലാസ് പി ടി എ
- രക്ഷിതാക്കള്‍ കുട്ടികളുടെ കൂട്ടങ്ങളില്‍ വായിച്ചു കേള്പ്പിക്കള്‍
- രക്ഷിതാക്കളും പുസ്തകം പരിചയപ്പെടുത്താന്‍
- രക്ഷിതാക്കളുടെ രചന ശില്പശാല
- പുസ്തക ചര്‍ച്ചയില്‍ രക്ഷിതാക്കളും
- അമ്മ വായന -പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്ക്.
ഓരോ മാസവും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്നു തീരുമാനിക്കണം.
ജൂണില്‍ ഒന്നാം ദിവസം മുതല്‍ തുടങ്ങും.
ആദ്യം ക്ലാസില്‍ എല്ലാ പ്രക്രിയയും ഉള്‍ക്കൊള്ളുന്ന ഒരാഴ്ച നീണ്ടു നില്ല്കൂന്ന പ്രവര്‍ത്തനം.

ചിത്രീകരണം,ആവിഷ്കാരം,ചര്‍ച്ച,..ഒക്കെ ഉണ്ടാകും.
അതിനുള്ള പുസ്തകങ്ങള്‍ എല്ലാ ക്ലാസുകളിലെക്കും കണ്ടെത്തും ഓരോ ഗ്രൂപ്പിനും കിട്ടത്തക്ക വിധം പകര്‍പ്പുകള്‍ .
നിങ്ങല്ല്കും നിര്‍ദേശങ്ങള്‍ കാണും
അധ്യാപക പരിശീലനത്തിലും പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകും.
അവയും കൂട്ടിച്ചേര്‍ക്കാം.(തുടരും
1 comment:
vayanayude lehari......
Post a Comment