ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, June 13, 2011

ചേര്‍ത്ത് വായിക്കാം

തലയെണ്ണലിനൊപ്പം ഇത്തവണ വിരലടയാളവും നേത്രഘടനയെടുപ്പും

തൃക്കാക്കര: വിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ തലയെണ്ണലിനൊപ്പം ശാസ്ത്രീയ പരിശോധനകളും ഏര്‍പ്പാടാക്കും. വിരലടയാളവും കണ്ണിന്റെ ഘടനയുമാണ് പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത്. ഈ പരിശോധന ജൂലൈ 15നുശേഷം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തവണ ശാസ്ത്രീമായ രീതിയില്‍ കണക്കെടുക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാന്‍ ചില വിദ്യാലയങ്ങളിലെ മാനേജ്മെന്റും സ്കൂള്‍ അധികൃതരും ക്രമക്കേട് കാണിക്കുന്നതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്

-((-കാര്യങ്ങള്‍ നേരാം വഴിക്ക് വരും എന്നു വന്നപ്പോള്‍ കുട്ടികള്‍ അപ്രത്യക്ഷരായോ?

പോലീസ് കയറും എന്നാ ഭീഷണി ഫലിച്ചോ..
എയ്ഡഡ് സ്കൂളുകളിലെ ഫലം നോക്കൂ.)


---സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞു

തിരുവനന്തപുരം: തലയെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തല്‍. സ്‌കൂള്‍ തുറന്ന ശേഷമുള്ള ആറാം പ്രവര്‍ത്തി ദിനത്തിലെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. ഏറ്റവും അധികം കുട്ടികള്‍ കുറഞ്ഞത് പാലക്കാട് ജില്ലയിലാണ്. 20,000 കുട്ടികളുടെ കുറവാണ് ജില്ലയിലുണ്ടായത്. തൃശൂരാണ് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ മറ്റൊരു ജില്ല.

സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലാണ് കണക്കെടുപ്പ് നടന്നത്. എയ്ഡഡ് സ്‌കൂളില്‍ മാത്രം 90,000 കുട്ടികള്‍ കുറഞ്ഞപ്പോള്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 1,15,159 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടതെങ്കില്‍ ഈ വര്‍ഷം അതിലുമേറെയായി.
പുതുതായി സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കൊഴിഞ്ഞുപോക്ക് വര്‍ധിക്കാന്‍ ഇടവരുത്തും.
--
മുന്‍ വര്‍ഷങ്ങളില്‍ വ്യാജ പേരുകാര്‍ ഹാജര്ബുക്കില്‍ കടന്നു കൂടുന്നുന്ടെന്നു നിരീക്ഷിച്ചത് കോടതി.ആ പേരുകാര്‍ ഈ വര്ഷം ഇല്ലാതായിക്കാനും അങ്ങനെ എങ്കില്‍ വലയ തോതില്‍ കുട്ടികള്‍ കുറഞ്ഞു കാണില്ല എന്ന് കരുതാമോ.

2 comments:

Uppumanga said...

എന്തുകൊണ്ട് അണ്‍ aided വിദ്യാലയങ്ങളിലേക്ക് ഈ ''കൊഴിഞ്ഞുപോക്ക്''?അവിടുത്തെ adyapakar ടി .ടി.സിയും ബി.എടുമല്ലാതെ മറ്റെന്തെങ്കിലും കോര്‍സ് kazhinjittundo?ഇവിടെ നമ്മള്‍ kannadachu ഇരുട്ടാക്കിയിട്ടു കാര്യമില്ല.''paniyedukkan മടി കാണിക്കുന്ന oru ചെറിയ വിഭാഗം adhyapakar ''എന്ന് സര്‍ നേരത്തെ paranjirunnu.ആ ചെറുതാണ് ഈ ''valuthinu'' oru പ്രധാന കാരണം എന്ന് സമൂഹം manassilakki കഴിഞ്ഞു .pinne,സമൂഹത്തെ ബോധാവട്കരിക്കുന്നതിനെക്കാള്‍ eluppamalle സ്വയം നന്നാവുന്നത്?[സര്‍ പറയുന്ന ''ചെറിയ വിഭാഗം''ഈ skoolil ഉണ്ട് എന ഒറ്റ കാരണത്താല്‍ കുടികളെ മറ്റു വിദ്യാലയങ്ങളിലേക്ക് പറഞ്ഞു vidunnavar കൂടുകയാണ്.''ഓല് ഓലക്കു thoneethe ചെയ്യൂ......എന്ന് avar നമ്മുടെ mughathinu നേരെ choottu വീശുമ്പോള്‍ കന്നടച്ചതുകൊണ്ട് enthu പ്രയോജനം സര്‍?

drkaladharantp said...

teacher
വിദ്യാലയ ഭീകരതയെ കുറിച്ച് ഉടന്‍ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം
ശത്രുക്കള്‍ അകത്തും