മികവുത്സവം-ക്ലാസില്‍
പതിനൊന്നു മണിയോടെ രക്ഷിതാക്കള്‍ അതാതു ക്ലാസില്‍ കയറി.അവിടെയാണ് മക്കളുടെ മികവുത്സവം .അധ്യാപകര്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു.ഓരോ ക്ലാസിലും എന്ത് നടക്കണം എന്ന്
::എന്റെ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും അറബി നന്നായി എഴുതാനും പറയാനും അറിയാം.ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം.അറബി മാഷ് രക്ഷിതാക്കളോട് .ഏതു വിഷയവും കൊടുത്തോളൂ.എന്താണെഴുതെണ്ടാതെന്നും പറഞ്ഞോളൂ. ആരെ വേണമെങ്കിലും വിളിച്ചോളൂ."
രക്ഷിതാക്കള്‍ക്ക് ഉത്സാഹം. അവര്‍ കുട്ടികളെ കൊണ്ട് അവര്‍ പറഞ്ഞ കാര്യത്തില്‍ സംഭാഷണം നടത്തിച്ചു.ശരിയാണ് കുട്ടികള്‍ അനായാസം അറബി ഉപയോഗിക്കാന്‍ കഴിവ് നേടിയിരിക്കുന്നു.
ഇതാണ് മികവിന്റെ പത്തരമാറ്റ് തിളക്കം.അധ്യാപകന്റെ ആത്മവിശ്വാസം .ഊര്‍ജം പകരും അധ്യയന മാഹാത്മ്യം.
ഗണിതം രക്ഷിതാക്കള്‍ക്ക്
ഒരു വര്‍ഷം കണക്കു പഠിച്ച കുട്ടികളുടെ കഴിവുകള്‍ എങ്ങനെ രക്ഷിതാക്കളെ ശരിക്കുംബോധ്യപ്പെടുത്തും?.ഉണ്ണികൃഷ്ണന് മാഷിനു ആ രീതിയെ കുറിച്ച് ഏറെ ആലോചിക്കേണ്ടി വന്നില്ല.കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും കണക്കു ചെയ്തു നോക്കട്ടെ.യു പി നിലവാരത്തിലുള്ള ഒരു പുതിയ ഗണിത പ്രശ്നം ഇട്ടു കൊടുത്തു .രക്ഷിതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരെക്കാള്‍ വേഗതയില്‍ നല്ലനിലയില്‍ കുട്ടികള്‍ ആ കണക്ക് ചെയ്തു കയ്യടി വാങ്ങി.
ശാസ്ത്ര സംസ്കാരം
നാലാം ക്ലാസിലെ രാജി ടീച്ചറും യു പിയിലെ പ്രദീപ് മാഷും പ്രദീപ് മാഷും ബാലകൃഷ്ണന് മാഷും പരീക്ഷണങ്ങളാണ് തെരഞ്ഞെടുത്തത്.എല്ലാ കുട്ടികള്‍ക്കും ശാസ്ത്രത്തിന്റെ വഴിയില്കഴിവ് തെളിയിക്കാന്‍ കഴിയുംവിധം അത് ചിട്ടപ്പെടുത്തിയിരുന്നു നിഗമനങ്ങള്‍ യുക്തിപൂര്‍വ്വം അവതരിക്കപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞത് ലിറ്റില്‍ സയന്റിസ്ടുകളെ.(ഈ സ്കൂളില്‍ ഒന്നുമുതല്‍ ഏഴു വരെക്ലാസുകളില്‍ ചെയ്യാവുന്ന പരീക്ഷണങ്ങള്‍ ലിസ്റ്റ് ചെയ്തു (പാഠവുമായി ബന്ധമുള്ളവ )ആ അനുഭവം കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.ശാസ്ത്ര സംസ്കാരം വളര്‍ത്തുന്നതില്‍ കേരളത്തിനു മാതൃക.
സാമൂഹിക ശാത്രം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനത്തിന്റെ ഉദാഹരണമായി.ഒന്നാം ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ ചെറു വാക്യങ്ങള്‍ എഴുതാന്‍ കഴിവുള്ളവരാണെന്ന് തെളിയിച്ചു..അങ്ങനെ ഓരോ ക്ലാസിലും ..
ഉച്ചയ്ക്ക് ശേഷം പൊതു സദസ്
പട്ടിത്തറ പഞ്ചയാത്ത് പ്രസിടന്റ്റ് ശ്രീ റസാക്ക്,തൃത്താല ബ്ലോക്ക് പ്രസിടന്റ്റ് ശ്രീ.എം അബ്ദുള്ളക്കുട്ടി ,ജനപ്രതിനിധികളായ സി ശാരദ,ഉഷാറാണി,വി പി സരസ്വതി എന്നിവരുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ കഴിവുകള്‍ അവതരിപ്പിച്ചു.പലഭാഷകളില്‍ പല വിഷയങ്ങളില്‍.പല രീതിയില്‍ പലവിധ കഴിവുകള്‍.എല്ലാ ക്ലാസുകാരും.രണ്ടാം ക്ലാസുകാരുടെ നാടകം ഗംഭീരമായി...
പതിപ്പുകളുടെ പ്രകാശനം ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ ബാബു,എ ഇ ഓ എന്നിവര്‍ നിര്‍വഹിച്ചു.
മറ്റൊരു സവിശേഷ ഇനം എച് എം നടത്തിയ പവര്‍ പോയന്റ് പ്രസന്റേഷന് ആയിരുന്നു.ഒരു വര്‍ഷത്തെ മികവുറ്റപ്രവര്ത്തനങ്ങളിലൂടെ നമ്മെ കൊണ്ടുപോയി.അടുത്ത വര്‍ഷത്തെ ലക്ഷ്യ പ്രഖ്യാപനവും ഉണ്ട്ടായി
ഈ ചടങ്ങില്‍ രണ്ടു മുഖ്യ ദിനപത്രങ്ങള്‍ ഒരു വര്‍ഷത്തേക്ക് സംഭാവന നല്കാന് ബഹുജന പ്രസ്ഥാനങ്ങള്‍ തയ്യാറായി.
അഞ്ചു മണിക്കാണ് മികവുത്സവം അവസാനിക്കുന്നത്.അത് അവലോകനത്തിനുള്ള സന്ദര്‍ഭമായി.
കുട്ടികളെ വിട്ടിട്ടു രക്ഷിതാക്കളും അധ്യാപകരും പ്രവര്‍ത്തനം വിലയിരുത്തി.
രക്ഷിതാക്കള്‍ പറയുന്നു...
പാലക്കാട് ജില്ല മൂന്നു ബ്ലോക്കില്‍ സ്കൂള്‍തല മികവു ട്രൈ ഔട്ട് ചെയ്തു.അതിന്റെ വെളിച്ചത്തില്‍ പോരായ്മകള്‍ പരിഹരിച്ചു തുടര്നുള്ള മികവു നടത്താനാണ് പരിപാടി.കക്കട്ടിരിയില് നടന്നതും ഒരു ട്രൈ ഔട്ട്.അടുത്ത ദിവസം തൃത്താല ബി ആര് സി യില്‍ ജില്ലാ തല കൂടിയിരുപ്പു നടന്നു.കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണകള്‍ രൂപീകരിച്ചു.
മികവിന്റെ ആലോചന വേളയില്‍ സന്ദേഹം ഉണ്ടായിരുന്നു.സ്കൂളുകളില്‍ ദിനാചരണങ്ങളും പുറം പ്രവര്‍ത്തനങ്ങളും മാത്രമായി മികവു ഒതുങ്ങിപ്പോകുമോ എന്ന്.നിര്‍ദേശിച്ച രീതിയുടെ ഘടന ഉള്ളടക്കം ഇവ അയഞ്ഞു പോകുമോ എന്നും.അതൊക്കെ അസ്ഥാനത്തായി.ഇപ്പോള്‍ മനസ്സിലായി ഇത്തരം മികവുകള്‍ വളരെ മുമ്പ് തന്നെ ന്ടതെണ്ട്തായിരുന്നു.
തിരിച്ചറിവുകള്‍

- ആദ്യം ഒരു പഠന പ്രവര്‍ത്തനം.രക്ഷിതാക്കള്‍ക്ക് മക്കളുടെ കഴിവ് ബോധ്യപ്പെടുന്ന ഒരിനം. കുറച്ചു സമയത്തിനുള്ളില്‍ തീരാവുന്നത്.
- പിന്നെ പോര്‍ട്ട് ഫോളിയോ പരിചയപ്പെടല്‍,
- അതിനു ശേഷം കുട്ടികളുടെ പെര്‍ഫോമന്‍സ്
- തുടര്‍ന്ന് ചര്‍ച്ച.ഇത്രയും ഉച്ച കൊണ്ട് തീരണം.

- അവധിക്കാലം കഴിഞ്ഞു വന്നപ്പോള്‍ അവധിക്കാലതെതെ കുറിച്ചാണ് എഴുതിയത്.ഈ മാസത്തെ എഴുത്തുമായി താരതമ്യം ചെയ്യാനായി.വളര്‍ച്ചയുണ്ട്.ഇനിയും കഴിവുയര്ത്ത്തനം.
- ഇംഗ്ലീഷില്‍ കുട്ടികള്‍ വായിക്കുന്നതും സംസാരിക്കുന്നതും ചര്‍ച്ച നടത്തുന്നതും കണ്ടു സന്തോഷം
- വീട്ടില്‍ വന്നാല്‍ പഠിക്കാനോന്നുമില്ലെന്നു പറയും എനിക്ക് ആശങ്കയുണ്ടായിരുന്നു.ഇന്നത് മാറി ആ പ്രകടനം കണ്ടപ്പോള്‍
- ( ഇന്ന് ഒരു ക്ലാസില്‍ വെച്ച് ഒരു രക്ഷിതാവ് പറഞ്ഞു ഇവന് വീട്ടില്‍ ഒന്നും വായിക്കില്ല.വായിക്കാന്‍ അറിയാഞ്ഞിട്ടായിരിക്കും.ഇത് കേട്ട കുട്ടി ചാടി എണീറ്റ് "എനിക്ക് വായിക്കാനോക്കെ അറിയാം. അത് തെളിയിക്കാനും തയ്യാര്‍".-ഉടന്‍ ആരോ ഒരു പുസ്തകം നീട്ടി .നിര്‍ദേശിച്ച ഭാഗം അവന് ഒഴുക്കോടെ വായിച്ചു..കുട്ടി ജേതാവിനെ പോലെ എല്ലാവരെയും ഒന്ന് നോക്കിയിട്ട് ഇരുന്നു. ഇങ്ങനെ രക്ഷിതാക്കളുടെ പല ധാരണകളെയും തിരുത്താന്‍ മികവിന് സാധിച്ചു.)
- എന്റെ രണ്ടു കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലാ പഠിച്ചത്.ഒരു കുട്ടി ഈ സ്കൂളിലുല് ഇംഗ്ലീഷ് മീഡിയത്തെക്കാള് നല്ല ഇംഗ്ലീഷ് പഠനം ഇവിടെത്തന്നെ.
- നല്ല മാറ്റമുണ്ട്
- ശ്വേത :കുട്ടികള്‍ എന്തെല്ലാം കഴിവുകള്‍ നേടി എന്ന് തിരിച്ചറിയാന്‍ നേരില്‍ കാണാന്‍ അവസരം കിട്ടി വല്യ സന്തോഷം ..
പാലക്കാട് ജില്ല മൂന്നു ബ്ലോക്കില്‍ സ്കൂള്‍തല മികവു ട്രൈ ഔട്ട് ചെയ്തു.അതിന്റെ വെളിച്ചത്തില്‍ പോരായ്മകള്‍ പരിഹരിച്ചു തുടര്നുള്ള മികവു നടത്താനാണ് പരിപാടി.കക്കട്ടിരിയില് നടന്നതും ഒരു ട്രൈ ഔട്ട്.അടുത്ത ദിവസം തൃത്താല ബി ആര് സി യില്‍ ജില്ലാ തല കൂടിയിരുപ്പു നടന്നു.കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണകള്‍ രൂപീകരിച്ചു.
മികവിന്റെ ആലോചന വേളയില്‍ സന്ദേഹം ഉണ്ടായിരുന്നു.സ്കൂളുകളില്‍ ദിനാചരണങ്ങളും പുറം പ്രവര്‍ത്തനങ്ങളും മാത്രമായി മികവു ഒതുങ്ങിപ്പോകുമോ എന്ന്.നിര്‍ദേശിച്ച രീതിയുടെ ഘടന ഉള്ളടക്കം ഇവ അയഞ്ഞു പോകുമോ എന്നും.അതൊക്കെ അസ്ഥാനത്തായി.ഇപ്പോള്‍ മനസ്സിലായി ഇത്തരം മികവുകള്‍ വളരെ മുമ്പ് തന്നെ ന്ടതെണ്ട്തായിരുന്നു.
തിരിച്ചറിവുകള്‍
- പൊതു വിദ്യാലയ നന്മകള് സമൂഹവുമായി പങ്കിടാന്‍ അവസരം.
- ഓരോ അധ്യാപികയ്ക്കും നല്ല രീതിയില്‍ ക്ലാസ് മികവുകള്‍ പങ്കിടാന്‍ ആകും.
- സ്വന്തം കുട്ടികള്‍ പൊതു സദസ്സില്‍ കഴിവുകള്‍ പ്രകാശിപ്പിക്കുമ്പോള്‍ രക്ഷിതാക്കളില്‍ ഉണ്ടാകുന്ന ആത്മവിശ്വാസം, മതിപ്പ്.
- അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ക് അംഗീകാരം
- സ്കൂള്‍ സംസ്കാരത്തില്‍ പുതിയ ഉണര്‍വ്
- ജനപ്രതിനിധികള്‍ അടക്കമുള്ള സമൂഹത്തിനു ഫീഡ് ബാക്ക് നല്കല്
- അക്കാദമിക ഇടപെടലിന്റെ ഫലപ്രാപ്തി തെളിവുകളിലൂടെ..
- മികവു ഒറ്റപ്പെട്ട അനുഭവമല്ല.ഒട്ടേറെ സ്കൂളുകള്‍ അധ്യാപകര്‍ മികവിന്റെ മികവിനായുള്ള അന്വേഷണത്തില്‍
- സ്കൂള്‍ സന്ദര്‍ശിക്കാത്തവരും ക്ലാസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാത്തവരും പരിശീലനങ്ങളില്‍ പങ്കെടുക്കാത്തവരും വെച്ച് പുലര്‍ത്തുന്ന തെറ്റിദ്ധാരണകള്‍ക്ക് മറുപടി
- നാളെക്കുള്ള ഊര്‍ജം.
3 comments:
ഈ ഉദ്യമം വളരെ നന്നായിട്ടുണ്ട്.
ഞാന്‍ ആദ്യമയിട്ടാണ് ഒരു ബ്ളോഗെര്ക്ക് എഴുതുന്നത്... ബ്ളോഗ് വായിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ടല്ല, മറിച്ചു വായന കഴിഞ്ഞാലും ബ്ളോഗെര്ക്ക് എഴുതണമെന്നോ, കമണ്റ്റണമെന്നോ തോന്നാറില്ല..എന്നാല്‍, താങ്കളുടെ ചൂണ്ടുവിരല്‍ എന്ന ബ്ളോഗ് ഇന്ന് അവിചാരിതമായി വായിക്കാന്‍ ഇടയായി...ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഭിനന്ദനങ്ങള്‍!!! ഇത്രയെങ്കിലും ഞാന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പുതിയ പ്രതീക്ഷകള്‍ക്കു നേരെ, വെളിച്ചത്തിനു നേരെ, സത്യസന്ധതക്കു നേരെ, ആത്മാര്‍ത്ഥതക്കു നെരെ, ഭാവിയിലെ പുതു നാന്പുകള്ക്കു നേരെ മുഖം തിരിഞ്ഞു നില്കുന്നവനായി പോകും...
പൊതുവിദ്യാലയങ്ങളിലെ പുത്തന്‍ ഉണര്‍വിനു വേണ്ടി അധ്വാനിക്കുന്ന എല്ലവര്‍ക്കും എണ്റ്റെ ആശംസകള്‍.. ഒപ്പം ഇങ്ങനെ ഒക്കെയും നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ പുത്തന്‍ പ്രതീക്ഷകള്‍ പൂവിടുന്നുണ്ടന്നു അറിയിക്കുകയും എന്നെ പോലെ ഉള്ള ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന താങ്കള്‍ക്കും.......
ജി.യു.പി.എസ്.കക്കാട്ടിരിയില്നിന്നുള്ള അറബിയുടെ തിളക്കം ആവേശകരമായി തോന്നുന്നു. ഇത്തരം ചില പച്ച തുരുത്തുകള്‍ അനാവരണം ചെയ്യപ്പെടുന്നത് മികവുകളുടെ വ്യാപനത്തിന് പ്രചോതനമാകും എന്നതില്‍ സംശയമില്ല. 'ഉയിരേ പോനാലും നാന് നിനക്കമാട്ടെന്' എന്ന് നിനചിരിക്കുന്നവരെ ഈ അറബി മാഷ് അസ്വസ്ഥമാക്കിക്കൊന്ടെയിരിക്കട്ടെ.
Post a Comment