ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, January 20, 2011

നേട്ടങ്ങളുടെ നേര്‍കാഴ്ചകള്‍

മികവുകള്‍ പങ്കിടാന്‍ സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.നാളെ ഞാന്‍ പാലക്കാട് ജില്ലയിലെ കാക്കിട്ടരി സ്കൂളില്‍ പോകും.സ്കൂള്‍തല മികവു അവിടെ .തൃത്താല ബി ആര്‍ സി ക്ഷണിച്ചു.ആ സന്ദര്‍ശനം ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അക്കാദമിക അനുഭവം ആകും എന്നു പ്രതീക്ഷിക്കുന്നു.
അടുത്ത മാസം ആദ്യ വാരമാണ് പഞ്ചായത്ത്‌ തലത്തില്‍ ഒത്തുകൂടല്‍.അത് ഒത്തിരി ആവേശകരം ആകും.
സ്കൂളുകള്‍ മികവു പങ്കിടല്‍ എങ്ങനെ ..?ബമ്മണ്ണൂര്‍ സ്കൂള്‍ അനുഭവങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ചില സാധ്യതകള്‍ പറഞ്ഞിരുന്നു .പ്രദര്‍ശനം ഉണ്ടാവും അതിനായി പാനല്‍ തയ്യാറാക്കണം.എങ്ങനെ?
കാച്ചി കുറുക്കി പറയണം
.എന്നാല്‍ സമഗ്രം.വായിക്കുന്നവര്‍ക്ക് വ്യക്തത.
ചില ഉദാഹരണങ്ങള്‍ നോക്കാംഒന്നാം സ്ലൈടിലുള്ള കാര്യങ്ങള്‍ ചുരുക്കി രണ്ടാം സൈഡില്‍ കൊടുത്തിരിക്കുന്നു.സ്ഥല വിന്യാസവും നോക്കുക.
ഒരു ഫോട്ടോ.
ആകര്ഷകാമായ ശീര്‍ഷകം.
കൊച്ചു കൊച്ചു വാക്യങ്ങളില്‍ പ്റധാന കാര്യങ്ങള്‍ .ഇങ്ങനെയാണ് സ്കൂളിലായാലും പഞ്ചായത്തിലായാലും മികവു പ്രദര്‍ശന പാനല്‍ തയ്യാറാക്കേണ്ടത്.ക്ലാസില്‍ സാമൂഹിക ശാസ്ത്ര അന്തരീക്ഷം ഒരുക്കുക എന്നത് യു പി ക്ലാസുകളില്‍ ഈ വര്ഷം ചര്‍ച്ച ചെയ്തത്.അതിന്റെ തെളിവാണ് അവസാന സ്ലൈഡില്‍.ഒന്നും എഴുതിയിട്ടില്ല.
സാമൂഹിക ശാസ്ത്രം പരിശീലനത്തില്‍ പങ്കെടുക്കാത്ത്തവര്‍ ഉണ്ടല്ലോ.അവര്‍ക്ക് കാര്യം പിടി കിട്ടുമോ?ഇല്ല അപ്പോള്‍ രണ്ടു വരി എന്തിനു എന്ന ചോദ്യത്തിനും
രണ്ടു വരി എങ്ങനെ എന്നതിനും.
പിന്നെ എന്തെല്ലാം എന്നതിനും വേണം.ഈ ചോദ്യങ്ങള്‍ക്കുത്തരം എല്ലാ സ്ലൈടുകള്‍ക്കും ബാധകമാക്കാം
ഈ ഉദാഹരണങ്ങളില്‍ നിന്നും എന്താണ് അക്കാദമിക മികവു എന്ന് മനസ്സിലായി കാണുമല്ലോ..അത് ഓരോ ക്ലാസിലും ഉണ്ടാകും കണ്ടെത്തൂ പങ്കിടൂ.
കേരളം കാത്തിരിക്കുന്നു.
( സംസ്ഥാന യുവജനോത്സവം.അവിടെ എസ് എസ് എ മികവു പ്രദര്‍ശനം നടത്തുന്നു.
നേട്ടങ്ങളുടെ നേര്‍കാഴ്ചകള്‍ ‍ .നല്ല പ്രതികരണം.കുട്ടികളുടെ ഇംഗ്ലീഷിലുള്ള ലൈവ് ഷോയും ഉണ്ട്.
ഇന്നലെ നിലാവ് കലാജാഥ എട്ടു കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.അതും ശ്രദ്ധേയമായി... നാളെ കുട്ടികളുടെ ഇംഗ്ലീഷ് കലാജാഥ ..)

4 comments:

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

best wishes

Rathnakaran K P said...

ഈ ഉദ്യമം നന്നായി
ഒരു മാധ്യമ ഇടപെടല്‍ അനിവാര്യമായിരുന്നു
ഒരു സംശയം മാത്രം
നമുക്ക് സ്ഥാപിക്കനുള്ളത് നമ്മുടെ അക്കാദമിക മികവുകള്‍ തന്നെ--
എങ്കിലും നമുക്ക് മറ്റ് ചിലത് കുടി പറയണ്ടേ --?
നിരാലംബനായി വിട്ടില്‍ കഴിയുന്ന കുട്ടിക്ക് തുണയുമായെത്തുന്ന റിസോഴ്സ് ടീച്ചറെപറ്റി --
സ്കുളില്‍ ഭയവിഹ്വലനാവുന്ന കുട്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന പഠനവിടുകളെ പറ്റി--
പള്ളിക്കുടത്തിന്റെ ദുരിത വിധി മാറ്റിയെഴുതിയ സിവില്‍ നിര്‍മാണ ജോലികളെപറ്റി---
ആശംസകളോടെ
രത്നാകരന്‍

drkaladharantp said...

രത്നാകരന്‍ ,
ഈ ബ്ലോഗില്‍ പാര്ശ്വവത്കരിക്ക പ്പെട്ടവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തത് വായിക്കാതെ പോയത് ഒരു പ്രശ്നം തന്നെ.അവ ക്രോഡീകരിച്ചു നല്കിയതും കണ്ടില്ല .അത് നോക്കുക "വിദ്യാലയ ശാക്തീകരണം" എന്ന ബ്ലോഗിന്റ് ലിങ്ക് ചൂണ്ടുവിരലിന്റ്റ്‌ മുകളില്‍ വലതു വശത്തുണ്ട്..ഒന്ന് സന്ദര്‍ശിക്കൂ.വല്ലപ്പോഴും വരുന്നത് കൊണ്ടുള്ള അനുഭവ വിടവ് പരിഹരിക്കുമല്ലോ.പഠനവീടുകള്‍ താല്‍കാലിക സംവിധാനമാണ്.സ്കൂള്‍ കുട്ടികള്‍ക്ക് പഠനാനുഭവദാരിദ്ര്യം സമ്മാനിക്കുന്നതിന്റ്റ് ദുരന്തോല്പ്പന്നം.സ്കൂള്‍ നന്നവുകയാണ് പരിഹാരം.ആ സാധ്യതയാണ് ചൂണ്ടു വിരല്‍ ഊന്നുന്നത്.പഠനവീടുകള്‍ കൂടുതല്‍ ഉണ്ടാവുക എന്ന ലക്ഷ്യം എനിക്കില്ല.അത് കുറച്ചു കൊണ്ട് വരണം.ക്ലാസ് മികവു വര്‍ധിക്കുമ്പോള്‍ അത് സാധ്യമാകും സ്കൂളിനുള്ളില്‍ നടക്കുന്നത് പരിചയപ്പെടുത്താന്‍ ഈ ബ്ലോഗ്‌ വിദ്യാലയ മികവുകളുടെ കാഴ്ചകള്‍.അതിനുള്ള മികച്ച ഭൌതികാന്തരീക്ഷം ചര്‍ച്ച ചെയ്തിട്ടുണ്ട്.കെട്ടിടങ്ങല്‍ക്കുളിലെ പ്രക്രിയ അതിനേക്കാള്‍ വലുതാന്‍ എന്നത് കൊണ്ട് സൗകര്യം അപ്രാധനമാല്‍.കണ്ണവം സ്കൂള്‍ പരാമര്ശിക്കപ്പെട്ടതും വരന വിദ്യാലയങ്ങള്‍ എന്നാ പോസ്റ്റും ഒക്കെ നോക്കൂ.
ഇനിയും വരണേ

Rathnakaran K P said...

പ്രതികരണത്തിന` നന്ദി--- ബ്ലോഗ്‌ സമഗ്രമാണ് ---ഞാന്‍ സുചിപ്പിച്ചത്‌ പാനല്‍ പ്രദര്ശനത്തെക്കുറിച്ചായിരുന്നു
സ്നേഹപുര്‍വം
രത്നാകരന്‍