ഈ വരുന്ന മാസം കേരളത്തിലെ എല്ലാ സ്കൂളുകളും തങ്ങളുടെ അക്കാദമിക മികവു പങ്കിടുകയാണ്.സ്കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലും.
ഞാന്‍ ബമ്മണ്ണൂര്‍ സ്കൂളുകാരോട് എസ് ആര് ജി മീറ്റിംഗില്‍ ചോദിച്ചു നിങ്ങള്‍ എന്താണ് അഭിമാനപൂര്‍വം മികവായി പങ്കിടുക എന്ന്.
അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടുവിരലില്‍ നല്‍കുന്നത് മറ്റു സ്കൂളുകാര്‍ക്കും തെളിച്ചം നല്‍കും എന്ന് -കരുതുന്നു.
പ്രതീക്ഷിക്കുന്ന ചര്‍ച്ചക്കുള്ള സൂചനകള്‍
പ്രതേകിച്ചും അടുത്ത വര്‍ഷം അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍.
അതാണ് മികവിന്റെ വ്യാപനം.
(അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തില്‍ ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍ ആലോചിക്കുന്നതും നന്നാവും)

-മികവു -ഒന്ന് )
യു പി ശാസ്ത്രം-ക്ലാസ് ലാബുകള്‍
- യുപിക്ലാസുകളില്‍ ക്ലാസ് ലാബ് പ്രാവര്‍ത്തികമാക്കുക
- എല്ലാകുട്ടികള്‍ക്കും പരീക്ഷണംചെയ്തു പഠിക്കാന്‍ അവസരമൊരുക്കുക എന്നിവലക്ഷ്യമാക്കി.
- ക്ലാസില്‍ ഷെല്‍ഫ് ക്രമീകരിച്ചു
- ക്ലാസിനാവശ്യമായ ലാബ് ഉപകരണങ്ങളും രാസ വസ്തുക്കളും ആ ഷെല്‍ഫില്‍ ഒരുക്കി
- ആറ് ഗ്രൂപ്പുകള്‍ക്ക് ഒരേ പരീക്ഷണം ചെയാന്‍ കഴിയുന്ന വിധം എണ്ണം ഉപകരണങ്ങള്‍
- ഏതൊക്കെ പരീക്ഷണങ്ങള്‍ ക്ലാസില്‍ ചെയ്യേണ്ടി വരും എന്ന് മുന്‍കൂട്ടി ലിസ്റ്റ് ചെയ്തു അത് പ്രകാരമാണ് സാമഗ്രികള്‍ ഒരുക്കിയത്.
- രണ്ടു ഡസ്കുകള്‍ അടുപ്പിച്ചിട്ട് കുട്ടികള്‍ക്ക് ഇരു വശത്ത് നിന്നും ഒരേ സമയം പരീക്ഷണം ചെയ്യാന്സൗകര്യം.
- അധ്യാപകന് പരീക്ഷണം മോണിട്ടര്‍ ചെയ്യാനും വിലയിരുത്താനും കഴിയും വിധം സ്ഥലവിന്യാസം
- ഗ്രൂപ്പായി പരീക്ഷണത്തില്‍ ഏര്‍പ്പെടല്‍
- അപ്പോള്‍ തന്നെ വ്യക്തിഗതമായി നിരീക്ഷണ കുറിപ്പ് എഴുതലും അപഗ്രഥനവും നിഗമനങ്ങള്‍ രൂപീകരിക്കലും
- നിഗമനങ്ങളുടെ പങ്കിടല്‍
- വ്യത്യസ്ത്ത നിഗമനങ്ങള്‍ വന്നാല്‍ നിരീക്ഷണ വിവരങ്ങളുടെ പരിശോധന, ആവശ്യമെങ്കില്‍ വീണ്ടും ചെയ്തു നോക്കല്‍
- സാമാന്യ വത്കരണം എല്ലാ വരുടെയും അനുഭവങ്ങള്‍ പരിഗണിച്ച്
- എല്ലാവര്ക്കും പങ്കാളിത്തം
പ്രതീക്ഷിക്കുന്ന ചര്‍ച്ചക്കുള്ള സൂചനകള്‍
- ഈ മാതൃക മറ്റു സ്കൂളുകള്‍ക്ക് സ്വീകരിക്കവുന്നതാണോ?
- കുട്ടികള്‍ ക്ലാസിനെ ലാബാക്കി മാറ്റുന്നത് ശാസ്ത്ര പഠനം കൂടുതല്‍ സജീവമാക്കുമോ?
- ഇങ്ങനെ ക്രമീകരിക്കാന്‍ ആവശ്യമായ ഫണ്ട് എത്രവരും?
- സ്കൂള്‍ ഗ്രാന്റിന്റെ അടുത്ത വര്‍ഷത്തെ വിനിയോഗം ഇത് പ്രകാരമാക്കാമോ?
- രണ്ടു ഡസ്കുകള്‍ വീതം അടുപ്പിച്ചിട്ടുള്ള ക്ലാസ് ക്രമീകരണം മറ്റു വിഷയങ്ങളുടെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനും ഉപയോഗിച്ചു കൂടെ?
പ്രതേകിച്ചും അടുത്ത വര്‍ഷം അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍.
അതാണ് മികവിന്റെ വ്യാപനം.
(അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തില്‍ ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍ ആലോചിക്കുന്നതും നന്നാവും)
No comments:
Post a Comment