പണ്ട് ഇവിടെ എട്ടു കുട്ടികള്‍ മാത്രമായിരുന്നു.ആ സ്കൂളില്‍ അധ്യാപകര്‍ വരുന്നത് മ്ലാനമുഖത്തോടെ .അടച്ചു പൂട്ടല്‍ ഭീഷണി ഉണ്ടായപ്പോള്‍ ഞാനും ഇടപെട്ടതാണ്. മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജിലെ തോമസ് ഉഴവത്തും ഞാനും കൂടി അയിരൂര്‍ പഞ്ചായത്തിലെ സ്കൂളുകള്‍ കയറി ഇറങ്ങിയത് ഓര്‍ക്കുന്നു.രക്ഷിതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും കണ്ടു വിശദീകരിച്ചു.സമര പാത തുറക്കുകയായിരുന്നു ലക്ഷ്യം..
അന്ന് അയിരൂര്‍ പഞ്ചായത്ത് ബഹുജന വിദ്യാഭ്യാസ അസംബ്ലി നടത്തി പ്രതിരോധത്തിന്റെ ബഹു മുഖങ്ങള്‍ തുറന്നു. പഞ്ചായത്ത് ഭരണ സമിതി മാതൃക കാട്ടി.
(ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബഹു ജന കാമ്പയിന് എം എല്‍ എ മാരുടെ വീടുകളില്‍ ചെന്ന് സമര മുഖം തുറന്നു .ജനപ്രതിനിധികളുടെ വീടുകളിലേക്ക് ജനകീയ മാര്‍ച്ച് -അത് അവര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഫലം ഉണ്ടായി.)അടച്ചു പൂട്ടല്‍ ഉണ്ടായില്ല
ആ സമരം അടങ്ങി .അടുത്ത സമരം ആരംഭിക്കുകയായി
ഉഷ ടീച്ചര്‍ പ്രഥമാധ്യാപികയായി എത്തി.
സമൂഹത്തെ വിശ്വാസത്തില്‍ എടുത്തു.അവരെ സാക്ഷിയാക്കി അക്കാദമിക സമരം ആരംഭിച്ചു.
ഈ സ്കൂളില്‍ എത്തപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ഉറപ്പു.
കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ കണ്ടു മികച്ച അദ്ധ്യയനത്തിന്റെ ആവേശം
ഉത്സാഹത്തോടെ പഠിക്കുന്ന കുഞ്ഞുങ്ങള്‍. അവരുടെ കഴിവും ആത്മവിശ്വാസവും
ഉഷ ടീച്ചര്‍ സഹ പ്രവര്‍ത്തകരെ ഒരു മനസ്സിലേക്ക് ആവാഹിച്ചു സ്കൂളിനു ഒറ്റ മനസ്.അതില്‍ നിറയെ വാത്സല്യവും പ്രതിബദ്ധതയും
ഊഷ്മളമായ ജീവിത പാഠങ്ങള്‍.സര്‍ഗാത്മകതയും മാനവികതയും സമന്വയിപ്പിച്ച ആസ്വാദന പാഠങ്ങള്‍.
സ്കൂളില്‍ പിടിയരി ശേഖരം ഉണ്ട്.കൊച്ചു കൈ കുമ്പിളില്‍ കൊണ്ടുവരുന്ന പിടിയരി വലിയ ദൌത്യം നിറവേറ്റുന്നു.കഴിഞ്ഞ വര്‍ഷം കിട്ടിയത് നാല് അനാഥാലയങ്ങള്‍ക്ക് കൊടുത്തു.ഒരു ആശുപത്രിയില്‍ കഞ്ഞിക്കും.തീര്‍ന്നില്ല ഓണക്കാലത്ത് പതിനൊന്നു ബി പി എല്‍ കുടുംപങ്ങള്‍ക്ക് ഓണകിറ്റ് കൊടുക്കാനും കുരുന്നുകള്‍ തയ്യാറായി..അവരുടെ മനസ് ഉയര്‍ന്ന മാനവിക സ്നേഹത്തിന്റെ പാഠങ്ങള്‍ കൊണ്ട് നിറയുകയാണ്.
അസംബ്ലിയില്‍ അമ്മമാര്‍ എഴുതിക്കൊടുത്തയക്കുന്ന ചോദ്യങ്ങള്‍ ഉണ്ട്.ഉത്തരം പറയേണ്ടത് ടീച്ചര്മാര്.ഉത്തരം അറിയില്ലെങ്കില്‍ ആ മാര്‍ക്ക് അമ്മമാര്‍ക്കുള്ളത്.
ശുചിത്വം പരിശോധിക്കാനും അസംബ്ലി.കുളിച്ചു വന്നവര്‍? നഖം വെട്ടി വന്നവര്‍? ഇങ്ങനെ ശുചിത്വ സൂചകങ്ങള്‍ ഓരോന്നായി ചോദിക്കുന്നത് കുട്ടികള്‍.അപ്പോള്‍ മറ്റുള്ളവര്‍ .കൈ പൊക്കി അവസ്ഥ വ്യക്തമാക്കണം.
അടുത്തിടെ സ്കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.ഹൃദ്യയും അരവിന്ദും ശിവനന്ദനയും ശ്രീപാര്വതിയുമൊക്കെ സ്കിറ്റും റോള്‍ പ്ലേയും അരങ്ങത്തു അവതരിപ്പിച്ചു.
പി ടി എ പ്രസിടന്റ്റ് അജയകുമാരിനു സ്കൂളിനെക്കുരിച്ചും അധ്യാപകരെ കുറിച്ചും നല്ലതേ പറയാനുള്ളൂ.
രക്ഷിതാക്കളോട് കുട്ടികള്‍ ഇംഗ്ലീഷില്‍ പഠന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത് ഏവര്‍ക്കും സന്തോഷവും സംതൃപ്തിയും നല്കി.
നാലാം ക്ലാസില്‍ പഠിക്കുന്ന മകന് ഇതു വിഷയം കൊടുത്താലും ഇംഗ്ലീഷില്‍ എഴുതുമെന്നു ഒരമ്മ പറയുന്നു.
നല്ല സാമൂഹിക ബോധമുള്ളവരാണ് കുട്ടികള്‍ എന്നും അമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു.വീട്ടില്‍ ടാപ്പ് തുറന്നിട്ടാല്‍ ഉടന്‍ കുട്ടികളുടെ ജലസംരക്ഷണ ബോധം ഉണരും .ടി വി കണ്ടു ഭക്ഷണം കഴിക്കുന്നത് വിമര്‍ശിക്കാനും കുട്ടികള്‍ മടിക്കാറില്ല.
ഇപ്പോള്‍ നാല്പത്തിയൊമ്പത് കുട്ടികള്‍.
ഉഷ ടീച്ചര്‍ പറയുന്നു..
കുട്ടികള്‍ അധ്യാപകരോട് സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നു. ഞായറാഴ്ചയും സ്കൂളില്‍ വരണം എന്ന് ആഗ്രഹിക്കുന്നു.
കളിക്കാനല്ല നല്ല പാ0ങ്ങള്‍ക്കു

1 comment:
ഇതു പോലെ നന്മ യുടെ കണികകള്‍ ഉള്ളത് കൊണ്ടാണ് കാപട്യം നിറഞ്ഞ ഈ ലോകം നശിക്കാതെ നിലനില്‍ക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാനും ....
Post a Comment