ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, January 21, 2011

പുതിയ ഇംഗ്ലീഷ് പഠന രീതിയുടെ ഫലപ്രാപ്തി


നോക്കൂ ഈ പോസ്റര്‍. കേരളത്തില്‍ പ്രദര്‍ശനത്തിനു വെക്കുകയാണ്.പെണ്‍കുട്ടി പറയുന്നത് വാസ്തവമാണെന്ന് നിരവധി സ്കൂളുകള്‍ സാക്ഷ്യപ്പെടുത്തുന്നു.സമൂഹവും.നിങ്ങളുടെ സ്കൂളോ?

"എന്റെ രണ്ട് കുട്ടികള്‍ ഈസ്കൂളില്‍ പഠിക്കുന്നു.മൂന്നാം ക്ലാസിലും രണ്ടാം ക്ലാസിലും.
അവര്‍ ഇംഗ്ലീഷ് നന്നായി വായിക്കുകയും എഴുതുകയും ചെയ്യും".
പറയുന്നത് പി ടി എ പ്രസിടന്റ്റ്.ഷാജി

ആലപ്പുഴ ജില്ലയിലെ എച് എസ് എല്‍ പി എസ് ആര്യാട് ഇന്ന് ശ്രദ്ധേയമാകകയാണ് .
കേരളത്തിലെ അധ്യാപകര്‍ പുതിയ ഇംഗ്ലീഷ് പഠന രീതിയുടെ ഫലപ്രാപ്തി എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ (ഇനിയും സംശയമുള്ളവര്‍ )ഈ സ്കൂളില്‍ വന്നാല്‍ മതി.
എല്ലാവര്‍ക്കും ഒരു പക്ഷെ സന്ദര്‍ശിക്കാന്‍ കഴിയില്ലായിരിക്കും.
(സര്‍വ ശിക്ഷാ അഭിയാന്‍ സി ഡി തയ്യാരാക്ക്യിട്ടുണ്ട്.അത് കണ്ടാലും മതി.)

ഇവിടെ കുറെ ചിത്രങ്ങള്‍ നല്‍കുന്നു.
  • ഒന്നാം ക്ലാസ് അധ്യാപിക അര്‍ച്ചന സ്വയം പാഠത്തില്‍ ലയിച്ചുഇംഗ്ലീഷ് അനുഭവം ഒരുക്കുന്നതിന്റെ കാഴ്ചകള്‍.
  • ക്ലാസിലെ കുരുന്നുകള്‍ ആ ഇംഗ്ലീഷില്‍മുഴുകിയതിന്റെ ദൃശ്യങ്ങള്‍ .
  • കൂടാതെ ക്ലാസ് ക്രമീകരണങ്ങള്‍ ,
  • അധ്യാപികമാര്‍ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നരംഗങ്ങള്‍,
  • ക്ലാസ് പതിപ്പുകള്‍,ഉത്പന്നങ്ങള്‍..
സമൃദ്ധം,സംതൃപ്തികരം,സഫലം.

ഗവ യു പി സ്കൂള്‍
തിരുവമ്പാടി
.

"ഒന്നാം ക്ലാസ് മുതല്‍ എല്ലാ കുട്ടികള്‍ക്കും വളരെ നന്നായി ഇഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിവുണ്ടാക്കുക എന്നതാന് ലക്‌ഷ്യം.
അത് സാധിക്കുന്നു.
ഇവിടെ കാണുന്നത് പുതിയ രീതി വന്നപ്പോഴുള്ള മാറ്റമാണ്"-സാക്ഷ്യപ്പെടുത്തുന്നത് എച് എം.ഗവ യു പി സ്കൂള്‍ തിരുവമ്പാടി.
തിരുവമ്പാടി സ്കൂളിലെ രഞ്ജിത ടീച്ചറുടെ ക്ലാസിലും സമാന അനുഭവം.
കുട്ടികള്‍ ഇംഗ്ലീഷില്‍ മുന്നില്‍തന്നെ അതിന്റെ തെളിവുകളും നോക്കൂ..
ഈ പാത കേരളം ആഗ്രഹിച്ചത്‌..
സമൃദ്ധം,സംതൃപ്തികരം,സഫലം.

4 comments:

രമേശ്‌ അരൂര്‍ said...

ഇന്ഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ പദ്ധതി ഉണ്ടെങ്കില്‍ ഇനി പാവപ്പെട്ടവരെങ്കിലും വന്‍തുക ഒഴുകുന്ന സ്വകാര്യ ഇന്ഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കുള്ള പോക്ക് നിര്‍ത്തും ...

നിസ്സഹായന്‍ said...

ലൂഥറന്‍ സ്ക്കൂള്‍, തെക്കനാര്യാട് എന്ന പേരില്‍ കോമളപുരത്ത് ഒരു സ്ക്കൂളുണ്ട്. എയിഡഡ് സ്ക്കൂളാണ്. കഴിവുള്ള ഒരൊറ്റ അദ്ധ്യാപകരും ഇല്ലാത്ത സ്കൂള്‍. എല്ലാ എയിഡഡ് സ്ക്കൂളിന്റെയും അവസ്ഥ ഇതു തന്നെയായിരിക്കും. ഈ സ്കൂളിനെ രക്ഷപെടുത്താന്‍ വല്ല മാര്‍ഗവുമുണ്ടോ ? ഒരു സ്ക്കൂളിലെ അദ്ധ്യാപകരുടെ ശേഷിയളക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ആ സ്ക്കൂളിന്റെ പരിസരത്ത് പച്ചപിടിച്ച എത്ര ട്യൂഷന്‍ സെന്ററുകള്‍ ഉണ്ടെന്നു നോക്കിയാല്‍ മതി. ലൂഥറന്‍ സ്ക്കൂളിനേക്കാല്‍ വലിയ ട്യൂഷന്‍ സെന്ററുകള്‍ ഈ സ്ക്കൂളിനു ചുറ്റും പ്രവര്‍ത്തിക്കുന്നു.

SHINE said...

Wishes

drkaladharantp said...

"ഒരു സ്ക്കൂളിലെ അദ്ധ്യാപകരുടെ ശേഷിയളക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ആ സ്ക്കൂളിന്റെ പരിസരത്ത് പച്ചപിടിച്ച എത്ര ട്യൂഷന്‍ സെന്ററുകള്‍ ഉണ്ടെന്നു നോക്കിയാല്‍ മതി" ശരിയാണ്.
സ്കൂളിലേക്ക് വരുമ്പോള്‍ കുട്ടികളുടെ സ്വപ്നങ്ങള്‍ അളക്കാന്‍ കഴിയാത്ത അധ്യാപക വേഷങ്ങള്‍ ഇല്ലെന്നു പറയുന്നില്ല.പക്ഷെ നാം ആരെയും നന്നാവില്ലെന്നു പറഞ്ഞു ഉപേക്ഷിക്കരുത്.അവരുടെ മനസ്സിന്റെ ഏതോ കോണില്‍ മണ്ണ് മൂടി കിടക്കുന്ന മാനുഷികതയെ അവര്‍ കണ്ടെത്തണം.അതിനു അവസരം കാത്ത്തിരിക്കയാകണം അവരുടെ കുറ്റബോധം