- ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയാണോ നടത്തേണ്ടത്?
- ഇംഗ്ലീഷ് ഫെസ്റ്റ് ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും ?
- പാനല്‍ ഉണ്ടാക്കാന്‍ എനിക്കറിയില്ല,എന്ത് ചെയ്യും?
- ജനപ്രതിനിധികളുടെ റോള്‍ എന്താ?അവര്‍ മികവു അനുഭവിക്കെണ്ടതുണ്ടോ ?
എല്ലാ വിഷയത്തിനും പ്രാതിനിധ്യം ആവാം.എന്നാല്‍ ഇംഗ്ലീഷിനു കൂടുതല്‍ പ്രാധാന്യം നല്‍കണം.ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായവ തന്നെയാണ് അവതരിപ്പിക്കേണ്ടത്. (നാടകം,സ്കിറ്റ്,സംഭാഷണം,കൊരിയിഗ്രാഫി,) നാലാം ക്ലാസിനും ഏഴാം ക്ലാസിനും അവസരം നല്‍കണം.ഒരു ഘട്ടം പൂര്‍ത്തിയാകുന്ന കുട്ടികള്‍ നേടിയ നിലവാരം മനസ്സിലാക്കട്ടെ.
ഒരു നാടകം അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ .അതെങ്ങനെ രൂപപ്പെട്ടു എന്ന് ഒരു കുട്ടി ആമുഖം പറയണം.ക്ലാസില്‍ എല്ലാവരും സ്ക്രിപ്റ്റ് എഴുതിയത് ഉയര്‍ത്തിക്കാണിച്ചു കൊണ്ടാവാം.ഇത് വരെ രചിച്ച നാടകങ്ങളുടെ എണ്ണവും സൂചിപ്പിക്കാം.
ഇതൊന്നുംചെയ്യാതെ എഴാമം ക്ലാസിലെ കുട്ടികള്‍ നാടകം അവതരിപ്പിക്കും എന്ന് പറഞ്ഞാല്‍ അത് ഒരു കലാപരിപാടിയായെ ആളുകള്‍ കാണൂ.
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഫെസ്റ്റ് മികവുത്സവത്ത്തിന്റെ ഭാഗമാകണം.ചില സ്കൂളുകാര് ഫെസ്ടിനു വേണ്ടി കുട്ടികളെ കാണാതെ പഠിപ്പിക്കും.എഴുതിക്കൊടുക്കും പാവം പിള്ളേര്.ഉരുവിട്ട് പഠിച്ചു ശര്‍ദ്ദിക്കും ചിലപ്പോള്‍ വരികള്‍ മറന്നു കരണ്ടു പോയി വേദിയില്‍ പരിഹാസ്യരാകും.ഇത് പാടില്ല.ക്ലാസിലെ പാഠവുമായി ബന്ധപ്പെട്ടവ തന്നെയാവണം ഫെസ്ടിലും.(അടുത്തിടെ ഒരു ഫെസ്റ്റില്‍ പോയി.കുട്ടികള്‍ അവതരണംനടത്തി .പിന്നെ ക്ലാസ് കണ്ടു.പ്രോസസ് ഇല്ല ,ഫെസ്റ്റ് വ്യാജം.)അനായാസം ഇംഗ്ലീഷ് ഉപയോഗിക്കാന്‍ കഴിവുണ്ടെന്ന് കുട്ടികള്ക്കുറപ്പുണ്ട്ടാകണം അവരോടു ചോദിക്കുന്ന തത്സമയ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇംഗ്ലീഷില്‍ പറയണം.അങ്ങനെ ഉറപ്പുള്ള സ്കൂളുകള്‍ മാത്രം ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിയാല്‍ മതി.മറ്റുള്ളവര്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കുക. (ഇംഗ്ലീഷ് ഫെസ്റ്റ് വിവരങ്ങള്‍ ഫോട്ടോ സഹിതം ചൂണ്ടു വിരലില്‍ പ്രതീക്ഷിക്കാം ) ആത്മവഞ്ചന ഒരു സ്കൂളും നടത്തരുത്.അധ്യാപകര്‍ക്ക് എവിടെയോ പ്രോസസ് പിഴച്ചതിന്റെ ദാരുണമായ ഫലമാണ് കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ.എന്ന് തിരിച്ചറിയണം. പുതിയ രീതിയില്‍ അവിശ്വാസികളായവര്‍ക്ക് മികവുണ്ടാകില്ല
പാനല്‍
പാനല്‍ ഒരു പ്രശ്നമല്ല.പോസ്റര്‍ ആയാലും മതി ലളിതമാണ്.ഒന്നോ രണ്ടോ കുട്ടികളുടെ രചനകള്‍ ഫോട്ടോ കോപ്പി എടുക്കുന്നു.ഒരു ചാര്‍ട്ടില്‍ ആകര്‍ഷകമായി ഒട്ടിക്കുന്നു.അതിന്റെ മേന്മ ഒന്നോ രണ്ടോ ചെറു വാക്യങ്ങളില്‍ കുറിക്കുന്നു.ഇതുപോലെ എല്ലാ കുട്ടികളും എഴുത്തില്‍ മികവുള്ളവര്‍ എന്ന് കൂടി ചേര്‍ത്താല്‍ പാനാലോ പോസ്ടരോ ആയില്ലേ.(പണ്ട് ടി ടി സി ക്ക് പഠിച്ചപ്പോള്‍ ഇങ്ങനെ ചാറ്റും മറ്റും ഉണ്ടാക്കിയവരല്ലേ) എല്ലാ കുട്ടികളും എന്നെഴുതുമ്പോള്‍ അത് സത്യമാകണം.ഓരോ വിഷയക്കാര്‍ക്ക് ഏറ്റവും നല്ല നിലവാരത്തില്‍ ചെയ്ത ഒരു പ്രവര്‍ത്തനം പോലും ഇല്ലെങ്കില്‍ ആ അധ്യാപകര്‍ സ്വയം നന്നാകാന്‍ തീരുമാനിക്കുക.അവരെ ആരും മികവില്‍ നിന്നും ഒളിച്ചോടാന്‍ സഹായിക്കരുത്.മികവിലേക്ക് നയിക്കാന്‍ പിന്തുണ നല്‍കുക.
ജനപ്രതിനിധികള്‍
ജനപ്രതിനിധികളെ പലരും ക്ഷണിക്കുന്നത് അലങ്കാരത്തിനാണ്.രണ്ടു വാക്ക് സംസാരിച്ചു പോകാന്‍ ..
.മികവില്‍ ആ സമീപനം ആണോ വേണ്ടത്.പായസം വെച്ചിട്ട് അത് നല്‍കാതെ വിടുന്നത് ഓചിത്യമാണോ .അതിനാല്‍ കുട്ടികളുടെ മികവു ഇനങ്ങള്‍ ഒന്ന് രണ്ടെണ്ണം കണ്ടിട്ട് മതി ഉദ്ഘാടനവും ആശംസയുമൊക്കെ. ..ഇടയ്ക്കിടെ വിശിഷ്ട വ്യക്തികള്‍ സംസാരിക്കുന്നതാണ് നല്ലത്.ആദ്യമേ അങ്ങനെ പറഞ്ഞു ക്ഷണിക്കണം.കുട്ടികളെ പ്രോത്സാഹിപ്പിക്കണം.അതിനാല്‍ അവതരണം വിലയിരുത്തി സംസാരിക്കാന്‍ വിനയപൂര്‍വ്വം പറയണേ.
തീര്‍ച്ചയായും ഏതു പരിപാടിയും വിജയിപ്പിക്കാന്‍ അവര്‍ നമ്മോടൊപ്പം ഉണ്ടാകും.അവര്‍ക്ക് മികവിനെ പറ്റി കുറിപ്പ് തയ്യാറാക്കി നല്‍കണം.ക്ലാസുയ്ക്ലില് നടന്നതും പ്രദര്‍ശനത്തില്‍ വെച്ചതും ഒക്കെ അക്കാദമികമായ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യാന്‍ സഹായകമായ വിധം. നാളെ നാട്ടില്‍ നമ്മുടെ വിദ്യാലയത്തെ പറ്റി നല്ലത് പറയാന്‍ അവര്‍ക്ക് കഴിയും .ഉദാഹരിക്കാന്‍ ഒരു വിദ്യാലയം മനസ്സില്‍ ഉണ്ടാവും.അല്ലെങ്കില്‍ പലരും ഇംഗ്ലീഷ് മീഡിയം സ്കൂളാണ് നിലവാരമുള്ളതെന്നു പറയും.അതുപോലെ നമ്മുടെ സ്കൂളും ആക്കണമെന്ന്.അങ്ങനെ അല്ലല്ലോ വേണ്ടത്.നമ്മുടെ സ്കൂളില്‍ മികവുണ്ടെന്നും അതൊരു ഇംഗ്ലീഷ് മീഡിയത്ത്തിലും ഇല്ലെന്നും അല്ലെ പറയേണ്ടത്.അതിനു അവര്‍ക്ക് മികവനുഭവം കിട്ടണം.നാം നാടിനു നല്കുന്ന അനുഭവമാണ് നാട്ടാരുടെ നാവില്‍ ഉണ്ടാവുക ..
1 comment:
നല്ല അനുഭവം ....നന്ദി സര് .....
Post a Comment