ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 10, 2025

ഒന്നൊരുക്കം നാലാം ദിവസം..

 


രസകരമായി നാലാം ദിവസം അവസാനിച്ചു

തന്നാരം തക തന്നാരം വായ്ത്താരിയോടെ ക്ലാസ് ആരംഭിച്ചു.

മിന്നലു കണ്ടു

ഇടിവെട്ടുന്നു

മഴ പെയ്യുന്നു

ഇനി എന്തെല്ലാം സംഭവിക്കും മഴ പെയ്യുമ്പോൾ എന്ന് ചോദിച്ചപ്പോഴേക്കും

ഷിഫ പറഞ്ഞു കാറ്റ് വരും , തണുപ്പ് വരും. നിഹാൽ പറഞ്ഞു മരങ്ങളാടും , ഞാൻ കുട ചൂടും

വരികൾ ചേർത്ത് പാടി

തന്നാരം തക തന്നാരം

കാറ്റ് വരുന്നു തന്നാരം

തന്നാരം തക തന്നാരം

തണുപ്പ് വരുന്നു തന്നാരം

തന്നാരം തക തന്നാരം

മരങ്ങളാടി തന്നാരം 

തന്നാരം തക തന്നാരം

കുട ചൂടുന്നു തന്നാരം

തന്നാരം തക തന്നാരം

സന്തോഷത്തോടെ ചേർന്ന് പാടി ..... ഒന്നാം ക്ലാസിൽ നിന്ന് ഒന്നാന്തരം പാട്ട്

രൂപങ്ങൾ തിരിച്ചറിയാം പ്രവർത്തനം ത്രികോണം, വട്ടം, ചതുരം

അവ ക്ലാസിൽ വരച്ചു

ഇഷ്ട്ടപെട്ട രൂപങ്ങൾ കൈയ്യിലെടുത്ത് അതേ രൂപത്തിലൂടെ ചാടി ഫിനിഷിംഗ് പോയിൻ്റിൽ എത്തിയപ്പോൾ ഉച്ചത്തിൽ ഒരു ചോദ്യം ...... ടീച്ചർ വീഡിയോ എടുത്തില്ലേ?

എനിക്ക് കാണിച്ചു താ ഞാൻ നോക്കട്ടെ 🙏🏼 ഭാഗ്യം ഞാൻ വീഡിയോ എടുത്തിരുന്നു.

കയ്യുറ പറവ ഞങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു

തൂവലുകൾ നിർമ്മിക്കാൻ ചെറിയ സഹായം നൽകി

ഒട്ടിക്കൽ അവർ ഏറ്റെടുത്തു. പക്ഷി പറന്നപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റിയില്ല

GMLPS KOOMANNA

2


ഇന്നും പാട്ടിലൂടെ തന്നെ തുടക്കം.. ഇനിയെന്തൊക്കെ ഉണ്ടാവും എന്ന് പറഞ്ഞപ്പോ ആദ്യം കുറെ നേരം മിണ്ടാതിരുന്നു .. പിന്നെ പുഴ നിറഞ്ഞേ എന്ന് ഞാൻ ഓര്മിപ്പിച്ചപ്പോൾ കുളം നിറഞ്ഞേ, കിണർ,കുട നനഞ്ഞേ, തല നനഞ്ഞേ ,വായ്താരി ചേർത്ത് പാടി.. കുട്ടികൾക്ക് ഇഷ്ടമാണ്  താളവും, rhythmic clap ഇതെല്ലാം..

രൂപങ്ങൾ   എടുത്തു  ചാടിയത് കുട്ടികൾ ആസ്വദിച്ചു ചെയ്തു.. 

Cwsn കുട്ടിക്ക് ഓരോ പ്രാവശ്യവും തൊട്ട് കാണിച്ചു  ചാടാൻ സഹായിച്ചു   എന്ത് കൊടുത്താലും വായിൽ ഇടുന്ന സ്വഭാവം ഉള്ളത് കൊണ്ട് അവസാനം ആണ് ആ കുട്ടിക്ക് പേപ്പർ കൊടുത്തത്. എന്നാലും എല്ലാവരോടൊപ്പം  പ്രവർത്തനങ്ങൾ ചെയ്യാൻ വല്യ സന്തോഷം ആണ്.. 🥰 

മൂന്നു രൂപങ്ങളും മാറി മാറി കൊടുത്ത് കളങ്ങളിലൂടെ ചാടി.

ഇന്നത്തെ നിർമാണ പ്രവർത്തനം ഏറെ ഇഷ്ടം..🙂

യൂട്യൂബ് ൽ ഇതൊക്കെ കണ്ടവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാലും എത്ര പ്രാവശ്യം ഊതിയാലും പിന്നേം പിന്നേം ചെയ്യാൻ ആഗ്രഹം..

ശ്രീജ 

GLPS Kunnamkulam.

3

ഇന്നത്തെ 6 പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കി.

ഓരോ ദിവസവും കുട്ടികൾ തന്നെ ഇന്ന് എന്തൊക്കെയാ പുതിയത്? എന്ന് രാവിലെ തന്നെ ചോദിക്കാൻ തുടങ്ങും.  നല്ല ആകാംഷ.

വരികൾ കൂട്ടി പാടുന്ന ഭാഗം എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞു.

ക്ളാസിൽ മിണ്ടാതിരുന്ന 'അക്ഷയ' നല്ല ശബ്ദത്തിൽ ഒട്ടും പേടിയില്ലാതെ വാക്കുകൾ  ചേർത്തു പാടിയപ്പോൾ എന്റെ മനസിലും കുളിർമഴ പെയ്തു

ആകൃതി തിരിച്ചറിയുന്നത് എല്ലാവരും പങ്കാളികളായി.

കൈയുറ പാവ  എല്ലാവരും നല്ല രീതിയിൽ ചെയ്യ്തു.

സ്ട്രോ ഊതി പറവ വീർത്തു .

കേമൻ കണ്ടെത്താൻ ഭിന്നശേഷി നേരിടുന്നവരും പങ്കാളികളായി.ആസ്വദിച്ചു ചെയ്തു.

വർക്ക്ഷീറ്റ് ഇവരുൾപ്പെടെ കൃത്യമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്.നല്ല സന്തോഷം.

പേരെഴുതിയ മരം 6 കുട്ടികൾക്ക് പേര് തെരഞ്ഞെടുക്കാൻ  കഴിഞ്ഞു.

ലളിത

പാലക്കാട്

4

ഇന്നത്തെ വായ്ത്താരി പ്രവർത്തനം ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്. അവർ സ്വയം ഉണ്ടാക്കിയ വരികൾ കൂടി ആയപ്പോൾ അവരിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ സാധിച്ചു. ഗണിതം മധുരമാക്കുന്ന പ്രവർത്തനമായിരുന്നുരൂപങ്ങൾ തിരിച്ചറിയാം എന്നത് .കയ്യുറപ്പറവയുടെ നിർമ്മാണം കുട്ടികളിൽ ആകാംക്ഷ നിറച്ചു. ചിലത് ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടിപ്പോവുകയും ചെയ്തു. അധികം ശക്തി കൊടുക്കാതെ ഊതണമെന്ന് മക്കൾ തന്നെ നിർദ്ദേശിച്ചു.വളരെ താല്പര്യത്തോടെയാണ് മക്കൾ ഈ പ്രവർത്തനം ഏറ്റെടുത്തത്.പാഠഭാഗത്തിന് മുന്നോടിയായിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾ പഠനത്തെ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഏറ്റെടുക്കുമെന്ന് നിസംശയം പറയാം. 👍🏻

+91 83018 20100

കണ്ണൂർ

5

*ഒന്നൊരുക്കം* 

നാലാം ദിനം ബലൂൺ വീർപ്പിക്കലിൽ തുടങ്ങി പ്രവർത്തനങ്ങൾ. അംഗനവാടിയിൽ പോകാത്ത ഒരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ട്. അവൾ കഴിഞ്ഞ വർഷം അംഗനവാടിയിൽ രാവിലെ കൊണ്ട് ചെല്ലുമ്പോൾ തന്നെ വാശി പിടി ച്ച്‌ കരഞ്ഞു അകത്തു കയറാൻ കൂട്ടാക്കാതെ തിരികെ അമ്മയുടെ കൂടെ വീട്ടിലേക്ക് മടങ്ങും ദിവസവും ഇതു തന്നെ മടുത്തിട്ട് അംഗനവാടി പോകൽ അസാധ്യമായിരുന്നു  എന്നും, എന്നാൽ ഇപ്പോൾ ഒരു മടിയും കൂടാതെ ക്ലാസ്സിൽ വരും. വളരെ താല്പര്യം ആണ്‌ ടീച്ചറേ ഇവിടുത്തെ കളിയിലൂടെ ഉള്ള പഠനം വളരെ നല്ലതാണ്.ഇന്നലെ ഒരു രക്ഷകർത്താവ്‌ പറഞ്ഞതാണ്. സത്യം ഈ സന്നദ്ധത പ്രവർത്തനങ്ങൾ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും വളരെ മികച്ച അനുഭവങ്ങൾ നല്കുന്നു. 

ബലൂൺ വീർപ്പിക്കാൻ മൂന്ന് പേർക്ക് പ്രയാസം അനുഭവപ്പെട്ടു. മറ്റ് കുട്ടികൾ സഹായിച്ചു. തുടർന്ന് ചെടിയെ  ചെമ്പരത്തി പൂവിന്റെ 5 ഇതൾ  ചുവന്ന പേപ്പറിൽ കൈ കൊണ്ട് മുറിച്ച് ഒട്ടിച്ച് വർണ്ണപൂരിതമാക്കി. ചിലർ ഇതൾ നാലെന്ന് ആദ്യം പറഞ്ഞു, അതിനു ശേഷം അത് തിരുത്തി അഞ്ച് ഇതൾ ആണ് ചെമ്പരത്തിക്കുള്ളതെന്ന് പറഞ്ഞു. Jessy Dominic 

SNVLPS Thumpoly Alappuzha

6

യമുന ശേഖർ Gups വെള്ളംകുളങ്ങര ഹരിപ്പാട്.

ഇന്നലെ മുതൽ ആണ് സന്നദ്ധത പ്രവർത്തനങ്ങൾ ക്ലാസ്സിൽ ചെയ്യാൻ തുടങ്ങിയത്. 12കുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. മഴ പ്പാട്ട് പ്രവർത്തനം കുഞ്ഞുങ്ങൾക് വളരെ അധികം ഇഷ്ടപ്പെട്ടു. വൈകിട്ടു വീട്ടിൽ ചെന്നിട്ടും പാട്ട് പാടി എല്ലാവരെയും കേൾപ്പിച്ചു. ഇന്നലെ ക്ലാസ്സിൽ നടന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ വീട്ടിൽ ചെന്ന് കുഞ്ഞുങ്ങൾ പറഞ്ഞു. ക്ലാസ്സ്‌ ഗ്രൂപ്പിൽ ഞാൻ വീഡിയോസ് ഷെയർ ചെയ്യുകയും നടത്തിയ പ്രവർത്തങ്ങളെ കുറിച്ച് വോയിസ്‌ ഇട്ടു രക്ഷ കർത്താക്കൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.കഴിഞ്ഞു വർഷത്തെ പോലെ രക്ഷ കർത്താക്കളിൽ നിന്നും വളരെ മികച്ച പിന്തുണ കിട്ടും എന്ന് മനസ്സിൽ ആക്കാൻ കഴിഞ്ഞു. സിബിഎസ്ഇ സ്കൂളിൽ നിന്നും വന്ന കുട്ടിയുടെ രക്ഷകർത്താവു ഇന്നലെ വൈകുന്നേരം എന്നെ വിളിച്ചു ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇട്ട വീഡിയോ അതുപോലെ കുട്ടിയുടെ വൈകിട്ടു വീട്ടിൽ ചെന്ന് കഴിഞ്ഞുള്ള ആവേശത്തോടെ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ പറയുന്നതൊക്കെ അവരിൽ ഒരുപാട് സന്തോഷവും അതിൽ ഉപരി കുട്ടിയെ govt സ്കൂളിൽ ചേർക്കുവാൻ ഉള്ള തീരുമാനം വളരെ ശരിയായിരുന്നു എന്ന് പറയുക കൂടി ചെയ്തപ്പോൾ ഒരുപാട് സന്തോഷം തോന്നി. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾ കണ്ടും കഴിഞ്ഞ വർഷത്തെ കുഞ്ഞുങ്ങളുടെ രക്ഷ കർത്താക്കളിൽ നിന്നും കേട്ടറിഞ്ഞ കാര്യങ്ങളും വെച്ചാണ്  കുട്ടിയെ സ്കൂളിൽ ചേർത്തത്. എന്റെ ഒന്നഴക് യാത്രയുടെ ഒരു മുതൽക്കൂട്ടായി ഞാൻ അതിനെ കാണുന്നു

7

നാലാം ദിവസമായ ഇന്ന് മഴവില്ല് നിർമിച്ച് ക്ലാസ്സ്‌ തുടങ്ങി.

പല പല താളത്തിൽ  കയ്യടിച്ച്

തന്നാരം തക തന്നാരം വായ്ത്താരി പാടി.

മിന്നലു കണ്ടു

ഇടിവെട്ടുന്നു

മഴ പെയ്യുന്നു

ഇനി എന്തെല്ലാം സംഭവിക്കും മഴ പെയ്യുമ്പോൾ എന്ന് ചോദിച്ചപ്പോഴേക്കും

പറഞ്ഞു കാറ്റ് വരും , തണുത്ത് വിറക്കും മരങ്ങളാടും  കുട ചൂടും

തവള ചാടും വെള്ളം നിറയും തോട്ടിൽ വെള്ളം കടലിൽ വെള്ളം എന്നിങ്ങനെ കുട്ടികൾ തന്നെ വരികൾ ഉണ്ടാക്കി ചേർത്ത് പാടി.

തന്നാരം തക തന്നാരം

കാറ്റ് വരുന്നു തന്നാരം

തന്നാരം തക തന്നാരം

തണുത്ത് വിറച്ചു തന്നാരം

തന്നാരം തക തന്നാരം

മരങ്ങളാടി തന്നാരം 

തന്നാരം തക തന്നാരം

കുട ചൂടുന്നു തന്നാരം

തന്നാരം തക തന്നാരം

സന്തോഷത്തോടെ ചേർന്ന് പാടി ..... ഒന്നാം ക്ലാസിൽ നിന്ന് ഒന്നാന്തരം പാട്ട് കുട്ടികൾക്ക്‌ ഉണ്ടാക്കാൻ സാധിച്ചു. സിയാദ്, മെഹ്റിൻ, മാർജാന, അക്ഷര, വൈഷ്ണ എന്നിവർ വരികൾ കൂട്ടിച്ചേർത്തു. സിയാദ് ആണ് ഏറ്റവും കൂടുതൽ വരികൾ കൂട്ടിച്ചേർത്തത്.

പിന്നെ കയ്യുറ പറവയെ ഞങ്ങൾ ഉണ്ടാക്കി. ശേഷം ഗണിതവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം ആയിരുന്നു. പേപ്പർ ഗ്ലാസ്‌ പെറുക്കിവയ്ക്കുന്ന ഒരു മത്സരം. അത് ഗ്രൂപ്പ്‌ ആയി നടത്തി.

പ്രസന്ന എ.പി 

GLPS പലകപ്പറമ്പിൽ

മങ്കട, മലപ്പുറം


No comments: