ഒന്നാം ക്ലാസിലെ ആദ്യപാഠം വിനിമയം ചെയ്ത അധ്യാപകര്‍ ആദ്യദിവസത്തെ അനുഭവങ്ങള്‍ പങ്കിടുന്നു
കുട്ടികളെല്ലാം വളരെ ഉത്സാഹത്തിൽ
ഇന്ന് പാഠപുസ്തകം എടുത്തു തുടങ്ങുമെന്ന് പറഞ്ഞിരുന്നതിനാൽ കുട്ടികളെല്ലാം വളരെ ഉത്സാഹത്തിൽ ആയിരുന്നു. പുതിയ പുസ്തകം എടുക്കുന്നതിന്റെ ഒരു സന്തോഷവും അവർക്കായി ഒരു പുസ്തകം ഉള്ളതിന്റെ സന്തോഷവും ആയിരുന്നു. പേര് വിളിക്കുന്നതിന് മുന്നേ തന്നെ നമുക്ക് പഠിക്കാം ടീച്ചറെ എന്നായിരുന്നു കുട്ടികളുടെ ബഹളം.- കുട്ടികളെ കാണാൻ എത്തിയ പറവയെ രഹസ്യമായി കഴിഞ്ഞവർഷം ഉണ്ടാക്കിയ കിളിക്കൂടിലാണ് വച്ചിരുന്നത്. മുട്ട കൊണ്ടുണ്ടാക്കിയ കിളി ആയിരുന്നു കുട്ടികളെ കാത്തിരുന്ന അതിഥി. അത് കണ്ടപ്പോൾ കുട്ടികൾ വളരെ അത്ഭുതത്തോടെയാണ് നോക്കിയത്. തൊട്ടു നോക്കാനും കൈയിലെടുക്കാനും തിരക്കായി.
- പറവകളെയും അവയെ വളർത്തിയതിന്റെയും കഥകൾ ധാരാളം വന്നുകൊണ്ടിരുന്നു .
- എല്ലാവർക്കും കേൾക്കാനും പറയാനും ഉള്ള അവസരങ്ങൾ നൽകി.
- പക്ഷികളെ അവയുടെ ശബ്ദം കേട്ട് തിരിച്ചറിയുന്നതിനുള്ള പ്രവർത്തനം നന്നായി ചെയ്യാൻ കഴിഞ്ഞു പരുന്തിന്റെയും കുരുവിയുടെയും സൗണ്ട് മാത്രം അല്പം ആലോചിക്കേണ്ടി വന്നു. അധ്യാപികയുടെ ഇടപെടലിലൂടെയും ക്ലൂ നൽകുകയും കുട്ടികൾ അവയെയും തിരിച്ചറിഞ്ഞു. മൂങ്ങയുടെ ശബ്ദം കേട്ടപ്പോൾ പ്രേതം വരുന്ന ശബ്ദം എന്നുപറഞ്ഞ് മിടുക്കിയും ഉണ്ട്.
- അധ്യാപിക കിളിയുടെ ശബ്ദം ഉണ്ടാക്കുമ്പോൾ കുട്ടികൾ അവയെ തിരിച്ചറിയാനും തുടങ്ങി തുടർന്ന് കുട്ടികൾ ശബ്ദം ഉണ്ടാക്കാനും അധ്യാപിക പറയുവാനുമുള്ള തക്കത്തിലായി.
- പക്ഷികളെ പരിചയപ്പെട്ടപ്പോൾ നമുക്കും ആയാലോ പക്ഷി എന്ന ചോദ്യത്തിൽ കുട്ടികൾ ഡബിൾ ഓക്കേ. കരുതിയ റിബണും ആയി അധ്യാപികയും കുട്ടികളും രംഗത്തെത്തി.
- പറക്കാനും പാടാനും ഉള്ള കുട്ടികളുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു.
- പറവയുടെ നിർമ്മാണം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നതിനാൽ കുട്ടികളും അത് ആസ്വദിച്ച് തന്നെ ചെയ്തു.
- കുഞ്ഞെഴുത്ത് കണ്ടപ്പോൾ നിറം നൽകാനും പറവയെ ഒട്ടിക്കാനും തിടുക്കം ഏറി വന്നു.
- മരത്തിനും ആകാശത്തിനും കൂടി നിറം വന്നപ്പോൾ കുഞ്ഞെഴുത്ത് പുസ്തകം കാണേണ്ട ഒരു കാഴ്ചയായി. നിറങ്ങൾ കൊണ്ട് നിറഞ്ഞ അവരുടെ പുസ്തകത്തെ നോക്കി പരസ്പരം വിലയിരുത്തലായി.
- ഉച്ചനേരത്തെ ആഹാരം കഴിഞ്ഞ് ക്ലാസിൽ വന്നപ്പോൾ ചിറകടിച്ച് ചിറകടിച്ചു പറവകൾ എന്ന പാട്ട് കേട്ടപ്പോൾ അധ്യാപികയും സന്തോഷത്തിലായി.
ഗവൺമെൻറ് എൽപിഎസ് പാണയം
തിരുവനന്തപുരം, ആറ്റിങ്ങൽ സബ് ജില്ല
അൻസി എൻ ആർ
2
ഞങ്ങളുടെ രസകരമായ പഠനം തുടരുകയാണ്
പത്ത് ദിവസത്തെ ഒന്നൊരുക്കത്തിനു ശേഷം ഇന്ന് പാഠഭാഗത്തിലേക്ക് കടന്നു.
സായന്തിൻ്റെ സ്വന്തം കഥ
കൂടില്ലാത്ത കിളിയുടെ കഥ പറഞ്ഞാണ് ഞങ്ങളുടെ ക്ലാസ് ആരംഭിച്ചത്. ആനയുടെ കൈയിൽ നിന്നും തൊഴി വാങ്ങിയ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥയാണ് സായന്ത് ഇന്ന് പറഞ്ഞു തന്നത്. അവന്റെ ഭാവനയിൽ പറഞ്ഞ കഥ... കഥ പറയുന്നതിനിടയിൽ എന്നെ കള്ള കണ്ണിട്ട് നോക്കി ചിരിക്കും. അവന്റെ കഥ ഞങ്ങൾ ആസ്വദിക്കുന്നോ എന്ന നോട്ടമാണ്.
ഒറ്റമൈനയെ കണ്ടാൽ അടി കിട്ടും!
കിളികളുടെ ശബ്ദങ്ങൾ കേട്ട് കിളിയെ തിരിച്ചറിയാൻ നാല് പേർക്കും കഴിഞ്ഞു. ഒരോ കിളിയുടെ ചിത്രം കാണുമ്പോഴും അവർക്ക് ഒരോ കഥകൾ ഉണ്ടായിരുന്നു. മൈനയുടെ ചിത്രം കണ്ടപ്പോൾ ഒറ്റ മൈനയെ കാണിച്ചു തന്നതിന് എന്നോട് പിണങ്ങി. ഒറ്റ മൈന കണ്ടാൽ അടികിട്ടും പോലും😄. .
കാക്കയുടെ കണ്ണ് ഇതുപോലെയല്ല
കുയിലിന്റെ ചിത്രം കണ്ടപ്പോൾ കാശി കാക്കയെന്ന് പറഞ്ഞു പെട്ടന്ന് സായന്ത് അവനെ തിരുത്തി അത് കാക്കയല്ല കാക്കയുടെ കണ്ണ് ഇത് പോലെ അല്ല.ശരിക്കും കുഞ്ഞുങ്ങളുടെ നിരീക്ഷണപാടവം എനിക്ക് അദ്ഭുതമായിരുന്നു..
കിളികളുടെ പേരുകൾ പരസ്പരം പറഞ്ഞും ശബ്ദം അനുകരിച്ചും വളരെ രസകരമായിരുന്നു ഇന്നത്തെ ക്ലാസ്സ് . ആകെ നാല് കുട്ടികൾ ആണ് ഒന്നിൽ ഉള്ളത്. നാലുപേരും പിന്നെ ഞാനും ഞങ്ങളുടെ രസകരമായ പഠനം തുടരുകയാണ്...
അഞ്ജലി രാജൻ
G. T. H. S കട്ടച്ചിറ,
പത്തനംതിട്ട
3
എങ്ങിനെ സാധിക്കുന്നു ബ്രോ?
ടീച്ചർ പറഞ്ഞ കഥ
- ടീച്ചറെ പോലെ പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ലല്ലോ? എന്താ അങ്ങിനെ കഴിയാത്തത് .
- നീ ഒന്ന് പറഞ്ഞേ ഞാൻ കേൾക്കട്ടെ!പക്ഷേ വീഡിയോ പിടിക്കേണ്ട🙏🏼
- കൊച്ചു മിടുക്കി പറയാൻ തുടങ്ങി ഭാവം ഉൾകൊണ്ടു തന്നെ പറഞ്ഞു. ചില ആശയങ്ങൾ ചോർന്നു പോയി
- എങ്കിലും 10 പേർക്ക് മാത്രമേ സമയക്കുറവ് കാരണം അവസരം ലഭിച്ചൊള്ളു
പക്ഷി ശബ്ദം
- പേപ്പർ പക്ഷി ഉണ്ടാക്കാൻ പനി കാരണം സാധിച്ചില്ല .വീട്ടിൽ ഉള്ള കളി തത്തയെ കൊണ്ടുപോയി . കാക്ക പ്രാവ്, കോഴി, താറാവ്, കുയിൽ etc എല്ലാ പക്ഷി ശബ്ദവും തിരിച്ചറിഞ്ഞ ആൾ കെൻസ് അമാനി . എങ്ങിനെ സാധിക്കുന്നു ബ്രോ എന്ന ചോദ്യത്തിന് അവൻ്റെ വീട്ടിൽ ഒട്ടുമിക്ക പക്ഷികളേയും വളർത്തുന്നു
- ചിലതിനെ ഉപ്പപ്പ പാടത്ത് പോകുമ്പോൾ കാണിച്ചിട്ടും ഉണ്ട്.
- ഓഡിയോ ചിലതിന് ശബ്ദം കുറവായതിനാൽ യൂടൂബിൽ നിന്നും കേൾപ്പിച്ചു.
- 85 ശതമാനം കുട്ടികളും ശബ്ദം തിരിച്ചറിഞ്ഞു
- എല്ലാവർക്കും ശബ്ദത്തിൻ്റെ കൂടെ വീഡിയോയും കാണണം
- അവ കാണിച്ചു. 2 പക്ഷികളെ തിരിച്ചറിഞ്ഞില്ല ബാക്കി എല്ലാം ok
പക്ഷിയെ തിരിച്ചറിയല്‍
- പരിസരത്ത് കണ്ട പക്ഷിയെ പേര് പറഞ്ഞു തന്നു. പരുന്ത് കാക്ക
- ചിത്രത്തിലെ വെള്ളിമൂങ്ങയെ തിരിച്ചറിഞ്ഞത് ഇസ ഫാത്തിമ.
ക്ലാസിലാകെ പറവകള്‍ പാറി
- പക്ഷികളായി ചിറക് വെച്ചു പറന്നു . വലത് ഇടത് തിരിയാൻ പ്രയാസം വന്നില്ല . ഷിഫ തെറ്റിച്ചപ്പോൾ ഭക്ഷണം കഴിക്കുന്ന കൈയിൻ്റെ ഭാഗത്തേക്ക് പോയാൽ മതിയെന്ന് ഗ്രൂപ്പിൽ നിന്നും സംസാരം ഉയർന്നു.
കിളിയെ ഉണ്ടാക്കി മുഴുവൻ കുട്ടികൾക്കും ഒട്ടിക്കാൻ കഴിഞ്ഞില്ല. ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞു. കഥ പറയാനും ഒട്ടിക്കാനും ശേഷി സന്നദ്ധത പ്രവർത്തനം തന്നതിനാൽ ക്ലാസിൽ പ്രയാസം വന്നില്ല
ബാക്കി Subject വർക്കും ചെയ്തു
GMLPS KOOMANNA
3
വാക്കകലം ശ്രദ്ധിക്കേണ്ടതുണ്ട്
- പറവ പറക്കുന്ന അനുഭവത്തിലൂടെ പാഠഭാഗത്തിലേക്ക് കടന്നു.
- പാഠഭാഗം എല്ലാവരും ശ്രദ്ധിച്ചു.
- പ്രധാന ആശയഠ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു.
- പക്ഷികളുടെ ശബ്ദം Audio ഇട്ടു കേൾപ്പിച്ചു.
- പലരും കൗതുകത്തോടെ കേട്ടിരുന്നു. പരിചിതമായ ശബ്ദങ്ങൾ തിരിച്ചറിഞ്ഞു പറഞ്ഞു. തന....തന.....തന എന്ന് പറഞ്ഞപ്പോൾ അത് ഞാൻ ബോർഡിലെഴുതാം എന്ന് പറഞ്ഞു ശിവന്യ, എയ്ഡൻ, ശബരിഷ് എന്നീ വർ കടന്നുവന്നു...
- ചാർട്ടിൽ എഴുതിയ ശേഷം ഘടന പറഞ്ഞു ബോർഡിലും എഴുതി.
- മിക്ക കുട്ടികളും വാക്കകലം പാലിക്കാതെ എഴുതിയതായി അനുഭവപ്പെട്ടു....
Jessy Dominic
SNVLPS, Thumpoly
Alappuzha
4
TM എഴുതിയപ്പോൾ ഇത്രയും എഫക്റ്റീവ് ആവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല
- ഒന്നാം ദിവസം ഞാൻ കഥ പറയലോടെ ആരംഭിച്ചു.
- കുട്ടികൾ നല്ല ശ്രദ്ധയോടെ കഥ ആസ്വദിച്ചു
- കഥയിലെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി.
- ഞാൻ പറഞ്ഞ കഥ പറയാൻ വിളിച്ചപ്പോൾ 5 പേര് ഒരുമിച്ചാണ് വന്നത്. ഒറ്റക്ക് പറയാൻ മടി. അവർ കൂട്ടത്തോടെ കഥ പറഞ്ഞു. ഒരാൾ മറന്നത് മറ്റൊരാൾ ഓർത്തു രസമായിരുന്നു,
- കഥ പറയൽ. അവർക്കറിയുന്ന കഥ പറയാൻ 3ആള് റെഡി ആയി..
- വീണ്ടും വാ വാ വാവേ വായിക്കാം കുഞ്ഞാവ കഥകളിലെ ഒരു കഥ ഞാൻ പറഞ്ഞു. വീട്ടിൽ പോയി അവർ അമ്മക്ക് പറഞ്ഞു കൊടുത്ത് വോയിസ് ഇട്ടത് ആദ്യത്തെ കഥയാണ്.
- ആദ്യ ദിവസത്തിൽ കുട്ടികളെ ഹരം കൊള്ളിച്ച 3പ്രവർത്തനം ആയിരുന്നു പക്ഷികളുടെ ചിത്രങ്ങൾ കണ്ട് പേര് പറയൽ ശബ്ദം കേട്ട് തിരിച്ചറിയൽ കവറിൽ ഒളിപ്പിച്ച കിളിയെ കണ്ടപ്പോളുള്ള സന്തോഷം...
- ഈ മൂന്ന് പ്രവർത്തനം TM എഴുതിയപ്പോൾ ഇത്രയും എഫക്റ്റീവ് ആവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്തു രസായിരിന്നു ക്ലാസ്സ് എടുക്കാൻ. കുട്ടികൾക്കും സന്തോഷം യ്ക്കും സന്തോഷം
- പിന്നീട് ചുറ്റുപാടുള്ള പക്ഷികളെ നിരീക്ഷണംനടന്നു.
- ഞാൻ പറഞ്ഞ പക്ഷികളുടെ ശബ്ദം അവർ അനുകരിക്കാൻ മത്സരം ആയിരുന്നു. ശേഷം അവർ കണ്ട പക്ഷികളെ വരക്കാൻ അവസരം നൽകി....
- പറവ പാറി യൂണിററിലേക്ക് ഞങ്ങൾ ഒത്തിരി ആവേശത്തോടെ പറന്നു കയറി
ഉഷ
CVNMAMLPS വെസ്റ്റ് ചാത്തല്ലൂർ
5
കഥാവേളയെക്കുറിച്ച്
- ആദ്യ പ്രവർത്തനം കഥാവേളയുടെ ഒന്നാംഘട്ടത്തിൽ സചിത്ര ബാലസാഹിത്യ കൃതിയിലെ ചിത്രങ്ങൾ കാട്ടിയും ഭാവാത്മകമായും ടീച്ചർ അവതരിപ്പിച്ച" കുടയെന്തിനാ "കഥ അവർ നന്നായി ആസ്വദിച്ചു.
- സന്നദ്ധരായ മൂന്ന് പേർക്ക് പറയുവാൻ അവസരവും നൽകി .
- രണ്ടാംഘട്ടത്തിൽ അവർക്കറിയാവുന്ന കഥ പറയാൻ അവസരം നൽകിയപ്പോൾ ഈ കൊച്ചു മിടുക്കി പറഞ്ഞത് കേട്ട കഥയോ ...അതോ തത്സമയം നിർമ്മിച്ച കഥയോ...എന്തായാലും എല്ലാവരും നന്നായി ആസ്വദിച്ചു ...കണ്ണുകളിൽ മിന്നിമറഞ്ഞ ഭാവവും ശബ്ദ വ്യതിയാനവും ഒക്കെ
സിബി സലാം
6
ടീച്ചറെ... ഞാൻ പുസ്തകം കാണിച്ചു പറഞ്ഞോട്ടെ കഥ?
- കഥാവേളയുടെ ആദ്യഘട്ടത്തിൽ അധ്യാപിക സചിത്ര ബാലസാഹിത്യകൃതിയായ " ഓടിവായോ കിയോ കിയോ' ചിത്രങ്ങൾ കാട്ടി ഭവാത്മകമായി അവതരിപ്പിച്ചു.
- തുടർന്ന് നാല് കുട്ടികൾക്ക് പറയാൻ അവസരം നൽകി.
- അതിൽ കനി ശരത്ത് എന്ന കൊച്ചു മിടുക്കി "ടീച്ചറെ... ഞാൻ പുസ്തകം കാണിച്ചു പറഞ്ഞോട്ടെ കഥ? എന്ന് ചോദിച്ചു. പിന്നെ അവളുടെ കഥ പറച്ചിലായി.. ഓരോ പേജും കാണിച്ച് കഥ പറഞ്ഞിട്ട് അവൾക്ക് മതിയാകുന്നില്ല. ശരിക്കും സംഭാഷണങ്ങളും ഭാവാഭിനയവും ശാരീരിക ചലനവും എല്ലാം ഒന്നിനൊന്നു മെച്ചം... ശരിക്കും പറഞ്ഞാൽ അധ്യാപികയെക്കാൾ ഒരു പണി മുന്നിൽ തന്നെ എന്ന കാര്യത്തിൽ സംശയമില്ല 😀😍
- 😍... തുടർന്ന് കഥയിലെ വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികളെല്ലാവരും കാണിക്കുന്നതും ഓരോ സംഭാഷണങ്ങളും അവരുടെ തായ രീതിയിൽ പറയുന്നതും ഒക്കെ കുട്ടികൾ നന്നായി ആസ്വദിച്ചു...
- കുട്ടികൾ ഏറെ ആസ്വദിച്ച കുട്ടികൾക്ക് ഏറെ താല്പര്യമുണർത്തിയ ഈ കഥ നമ്മുടെ കലാധരൻ മാഷിന്റെതാണെന്ന് അഭിമാനത്തോടെ കുറിക്കട്ടെ 👏🏻👏🏻💐.
ഷൈലു
91 94969 19969:
1 comment:
ഒന്നാം ദിവസത്തെ കഥ പറയൽ വളരെ രസകരമായിരുന്നു. ഞാൻ അണ്ണാന്റെയും ആനയുടെയും കഥ അവർക്ക് പറഞ്ഞു കൊടുക്കാൻ തുടങ്ങി . കഥ തുടങ്ങുംപോഴേ അർജുൻ എനിക്ക് ഈ കഥ അറിയാം.ഞാൻ പറയാം എന്ന് പറഞ്ഞു വന്നു. ആദ്യം ഞാൻ പിന്നെ അർജുൻ എന്ന് പറഞ്ഞു ഞാൻ അവനെ അവിടെ ഒരുവിധത്തിൽ ഇരുത്തി. കഥ തുടങ്ങി അർജുൻ പിണങ്ങി.അച്ചോടാ.... പാവം എന്നാ പറഞ്ഞോളൂ എനിക്ക് സങ്കടം. അങ്ങനെ അർജുനാണ് ഞങ്ങളുടെ കഥാവേള തുടങ്ങി വച്ചതു. വളരെ സന്തോഷം തോന്നി.പിന്നെ അങ്ങോട്ട് കഥകളുടെ ഒരു പ്രളയമായിരുന്നു 🤣. എന്താ കഥകൾ പുസ്തകത്തിൽ ഇല്ലാത്ത നല്ല സുന്ദരമായ കഥകൾ....
Aswathy R Prasad
GLPS urukunnu
Punalur (sub)kollam
Post a Comment