ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 8, 2025

ഒന്നാം ക്ലാസിലെ ക്ലാസ് പിടിഎയും അക്കാദമികമാസ്റ്റര്‍ പ്ലാനും

ഒന്നഴക് അക്കാദമിക കൂട്ടായ്മ ഈ വര്‍ഷം അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അവതരിപ്പിച്ച ആശയമാണ് പൂര്‍ണ്ണപങ്കാളിത്ത ക്ലാസ് പി ടി എ എന്നത്. പൂര്‍ണ്ണപങ്കാളിത്തം എന്നത് കേവലം യോഗത്തിലെ പങ്കാളിത്തം മാത്രമല്ല,കുട്ടിയുടെ പഠനത്തിലെ ക്രിയാത്മക പങ്കാളിത്തമാണ്. പല വിദ്യാലയങ്ങളൂം ഒന്നഴക് ടീം മുന്നോട്ട് വെച്ച ആശയങ്ങളെക്കാള്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിച്ചു. ആദ്യം പൂര്‍ണ്ണപങ്കാളിത്ത ക്ലാസ് പി ടി എ എന്താണ് എന്ന് പരിശോധിക്കാം.

 പൂര്‍ണ്ണപങ്കാളിത്ത ക്ലാസ് പി ടി എ

ആമുഖം

ഒന്നാം ക്ലാസില്‍ രക്ഷിതാക്കളുടെ പിന്തുണ കിട്ടിയ കുട്ടികളാണ് സംയുക്തഡയറി, രചനോത്സവം, വായനോത്സവം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നായി ഏറ്റെടുത്തത്. പല രക്ഷിതാക്കള്‍ക്കും അവരവര്‍ പഠിച്ച കാലത്തെ ഒന്നാം ക്ലാസ് സങ്കല്പമാണ് ഉള്ളത്. പുതിയപാഠപുസ്തകം ആവശ്യപ്പെടുന്ന തരത്തില്‍ രക്ഷിതാക്കളുടെ റോള്‍ സംബന്ധിച്ച ധാരണയോടെ പ്രവര്‍ത്തിക്കാന്‍ എല്ലാ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കുട്ടികളുടെ സ്ഥിരഹാജരില്ലായ്മ മറ്റൊരു പ്രശ്നമാണ്. തുടക്കം മുതല്‍ എല്ലാ രക്ഷിതാക്കളെയും കൂടെക്കൂട്ടുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ വാര്‍ഷിക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകൂ. ജൂണ്‍ മാസം മുതല്‍ ക്രിയാത്മക രക്ഷാകര്‍ത്തൃപങ്കാളിത്തത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഒന്നാം ക്ലാസില്‍ വച്ച് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടി പഠിക്കുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തുടര്‍ന്നുള്ള ക്ലാസുകളിലെ ക്ലാസ് പി ടി എയും കുട്ടിയുടെ പഠനത്തെയും ഗുണാത്മകമായി സ്വാധീനിക്കും. അതിനാല്‍ മറ്റ് ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായ ധര്‍മ്മം ഒന്നാം ക്ലാസില്‍ രക്ഷിതാവിന് നിര്‍വഹിക്കാനുണ്ട്.

ലക്ഷ്യങ്ങള്‍

  1. പുതിയ പാഠപുസ്തകം, പഠനരീതി എന്നിവ ആവശ്യപ്പെടുന്ന തരത്തില്‍ എല്ലാ രക്ഷിതാക്കളെയും ഒന്നാം ക്ലാസിലെ കുട്ടിക്ക് നിരന്തരം പിന്തുണ നല്‍കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുക.

  2. ക്ലാസ് പി ടി എയില്‍ ഓരോ മാസത്തെ നേട്ടങ്ങള്‍, പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ എന്നിവ അവതരിപ്പിക്കുകയും അടുത്ത മാസത്തെ ആസൂത്രണം നടത്തുകയും ചെയ്യുക വഴി രക്ഷിതാക്കളില്‍ കുട്ടിയുടെ പഠനപുരോഗതി സംബന്ധിച്ച് ആത്മവിശ്വാസം ഉണ്ടാക്കുക

  3. ക്ലാസിലേക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ രക്ഷിക്കളുടെ പിന്തുണയോടെ ഉറപ്പാക്കുക

  4. സംയുക്തഡയറി, രചനോത്സവം, വായനോത്സവം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ രക്ഷിതാക്കളുടെ റോള്‍ ബോധ്യപ്പെടുത്തുക

പ്രവര്‍ത്തനപരിപാടി.

1. പ്രഥമ ക്ലാസ് പി ടി എ:


ആദ്യ ക്ലാസ് പി ടി എ യോഗം പ്രാധാന്യത്തോടെ സംഘടിപ്പിക്കും
.

പോസ്റ്റര്‍, നേരിട്ട് ക്ഷണിക്കല്‍ ( മാതാവും പിതാവും എത്തുന്നതിന് ), ക്ഷണക്കുറിപ്പ് വാട്സാപ്പ് ചെയ്യല്‍, വോയ്സ് മെസേജ്.

സമയം രണ്ടര മണിക്കൂര്‍.

അജണ്ട (കരട്)

1. ക്ലാസ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അവതരണവും അംഗീകാരം തേടലും ( വാര്‍ഷിക ലക്ഷ്യങ്ങളും ജൂണ്‍മാസ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കല്‍) രക്ഷിതാക്കള്‍ക്ക് വാര്‍ഷിക ലക്ഷ്യം നേടുമെന്ന് ഉറപ്പ് നല്‍കല്‍. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനത്തീയതി നിശ്ചയിക്കല്‍

2. ഒന്നൊരുക്കം സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍ ( പ്രായോഗികാനുഭവം )

3. പാഠപുസ്തകവും കുഞ്ഞെഴുത്തും പരിചയപ്പെടുത്തല്‍ (പ്രവര്‍ത്തനപുസ്തകത്തിന്റെ ഉപയോഗം)

4. ജൂണ്‍ മാസത്തെ പാഠങ്ങളും അക്ഷരപരിഗണനയും വായനക്കാര്‍ഡുകളുടെ ഉപയോഗവും

5. പ്രധാനപഠനശേഷികള്‍ പകര്‍പ്പ് നല്‍കി പരിചയപ്പെടുത്തല്‍

6. സംയുക്തവിലയിരുത്തല്‍ ഫോര്‍മാറ്റ് പരിചയപ്പെടുത്തല്‍

7. വായനോത്സവവും കഥാവേളയും രക്ഷിതാക്കളുടെ പങ്കും ( കഥാവായന പരിശീലനം). ജൂണ്‍ 19 വായനോത്സവം ഉദ്ഘാടനം തീരുമാനിക്കല്‍.

8. ക്ലാസ് പി ടി എ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കല്‍ എങ്ങനെ സാധ്യമാക്കാം. ചര്‍ച്ച-പങ്കാളിത്ത ചാര്‍ട്ട്, കോര്‍ഗ്രൂപ്പ് രൂപീകരണം

9. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് എന്തിന്? എന്തെല്ലാം പങ്കാടാം? രക്ഷിതാക്കളും ടീച്ചറും തമ്മിലുള്ള ആശയവിനിമയം പ്രാധാന്യവും രീതികളും. ഭവനസന്ദര്‍ശനത്തിനുള്ള പദ്ധതി തയ്യാറാക്കല്‍.

10. ക്ലാസ് പി ടി എ പ്രധാന തീരുമാനങ്ങള്‍

2. ക്ലാസ് പി ടി എ കോര്‍ ഗ്രൂപ്പ് :

രക്ഷിതാക്കളെ വാസസ്ഥലമനുസരിച്ച് ഗ്രൂപ്പുകളാക്കല്‍. ഓരോ വാസസ്ഥല ഗ്രൂപ്പില്‍ നിന്നും ഓരോ പ്രതിനിധിയെ ഉള്‍പ്പെടുത്തി ക്ലാസ് പി ടി എ കോര്‍ ഗ്രൂപ്പ് രൂപീകരിക്കല്‍. മറ്റുള്ളവരെ ക്ലാസ് പി ടി എയില്‍ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോര്‍ ഗ്രൂപ്പംഗങ്ങളെ ചുമതലപ്പെടുത്തല്‍.

3. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് :


എല്ലാ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കല്‍
. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് എന്തിനാണ് എന്ന് വ്യക്തത വരുത്തല്‍, എന്തെല്ലാമാണ് പങ്കിടാവുന്നത്, പങ്കിടരുതാത്തത് എന്ന് ബോധ്യപ്പെടുത്തല്‍. അതത് ദിവസം നടക്കുന്ന ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വീട്ടിലെത്തുമ്പോഴേക്കും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടും (തത്തനംപുള്ളി എ എല്‍ പി എസ് , എ എല്‍ പി എസ് അമ്മന്നൂര്‍, ഗവ എല്‍ പി എസ് ഇഞ്ചക്കാട് മാതൃക)

4. മുഴുവന്‍ രക്ഷിതാക്കളുമായി ആശയവിനിമയം :

ഒരു ദിവസം രണ്ട് രക്ഷിതാക്കള്‍ എന്ന രീതിയില്‍ മുഴുവന്‍ രക്ഷിതാക്കളുമായി ആശയവിനിമയം ( ഫോണ്‍) എല്ലാ മാസവും നടത്തല്‍

5. ഭവനസന്ദര്‍ശനപരിപാടി (കുട്ടിയെ അറിയല്‍) :

കുട്ടികളുടെ എണ്ണം കണക്കാക്കി ഒന്നാം ടേം കൊണ്ട് പൂര്‍ത്തീകരിക്കല്‍. കോര്‍ഗ്രൂപ്പംഗങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കല്‍.

6. ഓണ്‍ ലൈന്‍ ക്ലാസ് പി ടി എ :

എല്ലാ ആഴ്ചയിലും. വാരാന്ത്യ അവലോകനം

7. ഓഫ് ലൈന്‍ ക്ലാസ് പി ടി എ

എല്ലാ മാസവും നിശ്ചിത ദിവസം, രക്ഷിതാക്കളുടെ സൗകര്യം കൂടി പരിഗണിച്ച് നിശ്ചയിക്കണം.

8. ക്ലാസ് പി ടി എ പങ്കാളിത്തച്ചാര്‍ട്ട് .

ക്രമനമ്പര്‍, കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പങ്കാളിത്തം രേഖപ്പെടുത്താനുള്ള പത്ത് കോളങ്ങള്‍ ഇവയടങ്ങിയ വലുപ്പത്തിലുള്ള ചാര്‍ട്ടാണ് തയ്യാറാക്കുക. ഇത് ക്ലാസില്‍ പ്രദര്‍ശിപ്പിക്കും. ഓരോ ക്ലാസ് പി ടി എയിലും പങ്കിടും.

9. ക്ലാസ് പി ടി എയില്‍ പ്രതിമാസ റിപ്പോര്‍ട്ട്

ഓരോ മാസത്തെ നേട്ടങ്ങള്‍, പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ എന്നിവ അവതരിപ്പിക്കല്‍. റിപ്പോര്‍ട്ടില്‍ നടത്തിയ പ്രധാനപ്രവര്‍ത്തനങ്ങളും അതിലെ പങ്കാളിത്തവും ഫലവും തെളിവ് സൂചനകളും ഉണ്ടായിരിക്കും. പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കും. അവ പരിഹരിക്കുന്നതിന് കൂട്ടായ ആസൂത്രണം നടത്തും. റിപ്പോര്‍ട്ട് എല്ലാ രക്ഷിതാക്കള്‍ക്കും പി ഡി എഫ് രൂപത്തില്‍ ലഭ്യമാക്കും.

10. ആസൂത്രണരേഖ

അടുത്ത മാസത്തെ ആസൂത്രണം തീരേണ്ട പാഠങ്ങള്‍, ആരംഭിക്കുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടും.

11. പഠനശേഷികളുടെ കോപ്പി

അടുത്ത മാസത്തെ പ്രധാനപഠനശേഷികള്‍ ലളിതമായ ഭാഷയിലാക്കിയത് നല്‍കും. എ ഫോര്‍ ഷീറ്റില്‍. പരമാവധി പത്ത് ശേഷികള്‍, മുന്‍ മാസത്തെ ആവര്‍ത്തിക്കാതെയാണ് തയ്യാറാക്കുക.) ഈ ശേഷികള്‍ നേടുന്നതിനുള്ള പഠനാനുഭവങ്ങളെ സംബന്ധിച്ച് സൂചന നല്‍കും.

12. ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ

ഓഡിയോ/വീഡിയോ-ഒരു മാസത്തെ കുട്ടികളുടെ കഥ അവതരണം ക്യൂ ആർ കോഡ് ഉപയോഗിച്ച് കാണാനും കേൾക്കാനുമുള്ള അവസരം രക്ഷിതാക്കള്‍ക്ക്.

പ്രവര്‍ത്തന വിലയിരുത്തല്‍

ആകെ രക്ഷിതാക്കള്‍

ഇനം

ജൂണ്‍

ജൂലൈ

ആഗസ്റ്റ്

കുറിപ്പുകള്‍

ക്ലാസ് പി ടി എ പങ്കാളിത്തം ( എണ്ണം, %)





നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് പി ടി എ





നടത്തിയ ഭവനസന്ദര്‍ശനം





എത്ര രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനായി?





ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പ്രതികരിക്കുന്നവരുടെ എണ്ണം





ആസൂത്രണം ചെയ്തതില്‍ നടക്കാതെ പോയ പ്രവര്‍ത്തനങ്ങള്‍.





1

ഇതാ മാച്ചേരി സ്കൂളില്‍ വളരെ ചിട്ടയായ ക്ലാസ് പി ടി എ നടന്നിരിക്കുന്നു. പല ക്ലാസ് പി ടി എയിലും തീരുമാനങ്ങള്‍ രേഖപ്പെടുത്തുകയോ യോഗാവസാനം വായിച്ച് അംഗീകരിക്കുകയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുകയോ ചെയ്യാറില്ല. അതില്‍ നിന്നും വ്യത്യസ്തമാണ് മാച്ചേരി. കുറിപ്പ് വായിക്കൂ.

ആശങ്കകൾക്ക് വിരാമമിട്ട് ആദ്യ ക്ലാസ് പി ടി എ

ഒന്നാം ക്ലാസിൽ ഒന്നാം ദിനത്തിൽ ഒന്നാം ക്ലാസിൽ വെച്ച് ആദ്യ ക്ലാസ് പി ടി എ യോഗം ചേർന്നു.

മുന്നൊരുക്കം 

കൃത്യമായി ഓരോ രക്ഷിതാവിനും ഓൺലൈൻ ക്ഷണക്കത്തും കുറിപ്പും സി പി ടി എ യിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിയുള്ള പോസ്റ്റർ അയച്ചാണ് രക്ഷിതാക്കളെ മീറ്റിങ്ങിലേക്ക് ക്ഷണിച്ചത്. 

 പങ്കാളിത്തം

 രണ്ട് രക്ഷിതാക്കൾ ഒഴികെ ( ഒരാൾ അന്യ സംസ്ഥാന തൊഴിലാളി) ബാക്കിയുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു..

ഒപ്പം അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിഞ്ഞ വർഷത്തെ രണ്ട് രക്ഷിതാക്കളെയും അവരുടെ മക്കളെയും മീറ്റിങ്ങിലേക്ക് ക്ഷണിച്ചു. അവരുടെ പങ്കാളിത്തവും മീറ്റിങ്ങിൽ ഉറപ്പാക്കാൻ സാധിച്ചു.

ഉള്ളടക്കം 

ക്ലാസ് പി ടി എ യിൽ 

  1. അക്കാദമിക മാസ്റ്റർ പ്ലാൻ, 
  2. ഒന്നൊരുക്കം, 
  3. പാഠപുസ്തക പരിചയപ്പെടുത്തൽ, 
  4. ആശയാവതരണ രീതി, 
  5. ജൂൺ മാസത്തെ പാഠഭാഗങ്ങൾ, 
  6. അക്ഷര പരിഗണന, 
  7. വീടൊരുക്കം, 
  8. ജൂൺ മാസ പ്രവർത്തനങ്ങളായ വായനോത്സവം, കഥാവേള, പ്രതിദിനവായനക്കാർഡുകൾ, പാട്ടാരങ്ങ് എന്നിവ ചർച്ചയായി..

 അനുഭവം പങ്കിടല്‍

അതോടൊപ്പം കഴിഞ്ഞ വർഷത്തെ രക്ഷിതാക്കൾ അവരുടെ അനുഭവങ്ങളും ആദ്യ കാലത്ത് ഉണ്ടായ ആശങ്കകളും, അത് പിന്നീട് ആത്മവിശ്വാസ മായി മാറിയതിനെപ്പറ്റിയും, കുട്ടികൾക്കുണ്ടായ മികവിനെപ്പറ്റിയും സംസാരിച്ചു.. തന്റെ കുട്ടിയുടെ വായന വീഡിയോ വിദ്യാഭ്യാസമന്ത്രി പങ്കിട്ടതും ഡയറികൾ കലാധരൻ മാഷ് പങ്കിട്ടതുംമായ സന്തോഷങ്ങൾ രക്ഷിതാവ് പുതിയ രക്ഷിതാക്കളോട് പങ്കുവെച്ചു..

ഒപ്പം അവരുടെ രണ്ട് മക്കളും മീറ്റിങ്ങിനു മുമ്പാകെ കഥാ പുസ്തകങ്ങൾ ഭാവത്മകമായി വായിച്ച് കേൾപ്പിച്ചു.. ഇത് പുതിയ രക്ഷിതാക്കളിൽ ആത്മവിശ്വാസം പകർന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളുടെ വീട്ടിലെ പ്രക്രിയകൾ മുൻ വർഷ രക്ഷിതാക്കൾ ഇപ്പോഴത്തെ രക്ഷിതാക്കളോട് പങ്ക് വെച്ചപ്പോൾ പുതിയ രക്ഷിതാക്കൾക്ക് പ്രക്രിയ കുറച്ചുകൂടി വ്യക്തമായി..

🛑തീരുമാനങ്ങൾ

1 ➡️ആദ്യ 10 ദിവസം സന്നദ്ധതാ പ്രവർത്തനങ്ങളാണ്. അതിനാൽ പാഠഭാഗങ്ങൾ കൊടുത്തയക്കേണ്ടതില്ല.

2 ➡️പഠനകിറ്റ് കൊടുത്തയക്കണം. (ഓരോ കുട്ടിക്കും കത്രിക, പശ, ക്രയോൺ, സ്കെച്ച്... തുടങ്ങിയവ അടങ്ങിയ കുട്ടിയുടെ പേര് എഴുതിയ ഫയൽ)

3 ➡️ജൂൺ 9 തിങ്കളാഴ്ച മുതൽ കഥാവേള ആരംഭിക്കൽ.

4 ➡️രക്ഷിതാക്കൾക്ക് സചിത്രകഥാപുസ്തക വിതരണം. (ജൂൺ 2)

5 ➡️വയനോത്സവം ഘട്ടം 1 രക്ഷിതാക്കൾ കുട്ടികൾക്ക് ഭാവത്മകമായി ചിത്രം കാണിച്ച് കഥവായിച്ചു കൊടുക്കൽ ഇന്ന് മുതൽ ആരംഭിക്കും.

6 ➡️കുട്ടി കഥ ആശയചോർച്ചയില്ലാതെ പറയുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പങ്കിടൽ.

7 ➡️വായിച്ച് കേൾപ്പിച്ച കഥയ്ക്ക് രക്ഷിതാക്കൾ പുസ്തകകുറിപ്പുകൾ എഴുതുന്നു.

അതിനടിയിൽ കുട്ടി ചിത്രം വരയ്ക്കുന്നു. രക്ഷിതാവ് ചിത്രത്തിന് അടിക്കുറിപ്പ് എഴുതുന്നു.

8 ➡️ ജൂൺ 19 ന് വായന ക്കൂടാരം ഉദ്ഘാടനം ചെയ്യൽ. അതിനായി വായന സാമഗ്രികൾ കൊടുത്തയക്കൽ.

9 ➡️ പ്രതിദിന വായനക്കാർഡുകൾ ക്ലാസ് ഗ്രൂപ്പിൽ ലഭിക്കും. അത് രക്ഷിതാവ് നോട്ടിൽ എഴുതി കുട്ടിയെ കൊണ്ടു വായിപ്പിക്കുന്നു. ഓഡിയോ ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നു..

കുട്ടിക്ക് ബുദ്ധിമുട്ടുള്ള അക്ഷരങ്ങൾ രക്ഷിതാവ് ടീച്ചറെ അറിയിക്കുന്നു.

10 ➡️ ക്ലാസ്സ്‌ മുറിയിൽ നടത്തുന്ന പാട്ടരങ് പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്നും പിന്തുണ നൽകുക.

11 ➡️ പുതിയ പാഠ പുസ്തക വിതരണം. ടീച്ചർ പറയാതെ പുസ്തകങ്ങളിൽ നിറം നൽകാനോ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനോ പാടില്ല..

12 ➡️ ക്ലാസിലെ പ്രവർത്തനങ്ങൾ വീട്ടിൽ നിന്ന് ചോദിച്ചറിയുക കുട്ടിയെ അഭിനന്ദിക്കുക.. ആവിശ്യമെങ്കിൽ അത് വീട്ടിൽ ചെയ്ത് നോക്കാനുള്ള അവസരം നൽകുക.

*രക്ഷിതാക്കളുടെ ആശങ്ക*

➡️ഓരോ വിഷയത്തിനും നോട്ട് ബുക്ക് ഉൾപ്പടെ 3 പുസ്തകങ്ങൾ ഉണ്ടാകുമ്പോൾ അത് കുട്ടികൾക്ക് ഭാരക്കൂടുതൽ അല്ലേ?

വിലയിരുത്തല്‍ 

ആദ്യ ക്ലാസ് പി ടി എ നല്ലരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. രക്ഷിതാക്കൾക്ക് ക്ലാസ്റൂം പ്രവർത്തനങ്ങളെ പ്പറ്റി കൃത്യമായ ധാരണ ഉണ്ടാക്കാനും ആത്മവിശ്വാസം സൃഷ്ടിക്കാനും ആദ്യ ക്ലാസ് പി ടി എ യിലൂടെ സാധിച്ചു..

മുൻ രക്ഷിതാക്കൾ അഭിപ്രായപ്പെട്ടത് നമുക്കും ഇതുപോലെ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് മുന്നെ തന്നെ ക്ലാസ്സ്‌ പി ടി എ ഉണ്ടായിരുന്നെങ്കിൽ ആദ്യ സമയത്ത് ഉണ്ടായ പല ആശങ്കകൾക്കും ഉത്തരം ആയേനെ എന്നാണ്..

സഞ്ജയ്‌ കെ

മാച്ചേരി ന്യൂ യു പി സ്കൂൾ, കണ്ണൂർ നോർത്ത്

2

വളരെ മാതൃകാപരമായ ആശയമാണ് രാജിവന്‍മാഷ് പ്രയോഗിക്കാന്‍ പോകുന്നത്. ഓരോ രക്ഷിതാവിനും ക്ലാസ് പി ടി എ നോട്ട് ബുക്ക്. കേരളത്തിന് പുതുമയുള്ള ആശയം. 

CPTA യ്ക്കു ഒരു രക്ഷിതാവിന് ഒരു നോട്ട് ബുക്ക്  

ഒന്നാം ക്ലാസിന്റെ CPTA മെയ് 31 നു ശനിയാഴ്ച ഉച്ചക്ക് നടത്തി. 1 രക്ഷിതാവ് ഒഴികെ മറ്റല്ലാവരും എത്തി. അസുഖം കാരണം രക്ഷിതാവിന് വരാൻ പറ്റാത്തതിനാൽ പകരം ഒരു രക്ഷിതാവിനെ ചുമതലപ്പെടുത്തി. 

അനുഭവം പങ്കിടല്‍ 

  • സംയുക്ത ഡയറി കഴിഞ്ഞ വർഷത്തെ രണ്ട് രക്ഷിതാവ് പരിചയപ്പെടുത്തി.. ഇത് വളരെ പ്രയോജനപ്പെട്ടു.കുട്ടി കൂടെ വന്നിരുന്നു രക്ഷിതാക്കൾ സെലക്ട് ചെയ്ത ഡയറിയിലെ ഒരു പേജ് കുഞ്ഞ് വായിച്ചു. അത് ഒന്നാന്തരമായി... അതിശയമായി ഒന്നഴക്.....

ലക്ഷ്യാതവരണം 

തുടർന്ന് കഥ, പാട്ട്, എന്നിവയുടെ ലക്ഷ്യം അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് വളരെ സന്തോഷമായി. 

  • കൂടാതെ ആദ്യപാഠഭാഗത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളും രക്ഷിതാക്കളെ പരിചയപ്പെടുത്തി നോട്ടുബുക്കിൽ കുറിച്ചെടുത്തു. 
CPTA യ്ക്കു ഒരു രക്ഷിതാവിന് ഒരു നോട്ട് ബുക്ക് എന്നത്  വളരെ ഫലപ്രദമായി.
  • ഒരു മാസം കുട്ടികൾ പഠി ക്കേണ്ട പഠന ശേഷി രേഖപ്പെടുത്താനും പഠന വിടവ് രക്ഷിതാവിന് കുറിക്കുവാനും CPTA യിൽ വന്ന് ചർച്ച ചെയ്യുവാൻ കഴിയുന്ന വിധത്തിൽ നോട്ട് പ്രയോജനപ്പെടുത്താൻ പറഞ്ഞു. ഇതുവരെ ഇങ്ങനെ ഉണ്ടായില്ലന്നും ഇത് നല്ലതാണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. 
  • ക്ലാസ് തല അക്കാദമിക മാസ്റ്റർ പ്ലാൻ യോഗത്തിൽ പ്രധാന അധ്യാപിക ശോഭ ടീച്ചർ ഉദ്ഘാനം നിർവഹിച്ചു.

 രാജീവൻ മാസ്റ്റർ

ജി.യു.പി.സ്കൂൾ പുതിയകണ്ടം

സന്തോഷവിദ്യാലയ സങ്കല്പം കുട്ടിയുടെ പഠനാനന്ദം, രക്ഷിതാവിന്റെ സംതൃപ്തി, ടീച്ചറുടെ അക്കാദമികവിജയാനന്ദം എന്നീ മൂന്ന് ഘടകങ്ങള്‍ ചേരുന്നതാണ്. അതിലേക്കാണ് തൃക്കരിപ്പൂരിലെ സിന്ധുടീച്ചര്‍ ക്ലാസ് പി ടി എയെ ഉയര്‍ത്തുന്നത്. ക്ലാസ് പി ടി എയിലെ പ്രക്രിയ മാതൃകാപരമാണ്. വഴിപാടല്ല,
  സന്തോഷവിദ്യാലയത്തിനായുള്ള ക്ലാസ് പി ടി എ

 നോർത്ത് തൃക്കരിപ്പൂർ എ .എൽ .പി സ്കൂൾ ഒന്നാം ക്ലാസ് ആദ്യ ക്ലാസ് പി ടി എ യോഗം മെയ് 29 ന് നടത്തി.

  • സന്നദ്ധതാ പ്രവർത്തനങ്ങൾ, പുസ്തക പരിചയം, ഹാജർ ഉറപ്പാക്കൽ, പ്രതിമാസ ക്ലാസ് പിടിഎകൾ, ക്ലാസ് വാട്സാപ്ഗ്രൂപ്പ്, പ്രവേശനോത്സവ ഒരുക്കം,മറ്റിനങ്ങൾ ഇവയായിരുന്നു പ്രധാന അജണ്ട.

സന്നദ്ധതാ പ്രവർത്തനങ്ങൾ എന്ത്? എന്തിന്?  

  •  ചെറിയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു തന്നെ വിശദമാക്കി. താനാരം പാട്ടിന് താളംമുട്ടി ചുവടുവയ്ക്കാൻ ആദ്യം രക്ഷിതാക്കൾ മടിച്ചെങ്കിലും പിന്നെ അവർ ആസ്വദിച്ചു പാടി.
  • പാട്ടരങ്ങ്, നിർമാണം, ചിത്രംവര, ലഘു പരീക്ഷണങ്ങൾ, കളികൾ, കഥാവേള ,ഇംഗ്ലീഷ് ടൈം ഇങ്ങനെ ഓരോ പ്രവർത്തനത്തിലൂടെയും കുട്ടികൾ നേടുന്ന ശേഷികൾ ഉദാഹരണ സഹിതം രക്ഷിതാക്കളിലെത്തിച്ചു. ഇതിനു തുടർച്ചയായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൻ്റെ പ്രാധാന്യം വിശദീകരിച്ചു.

പുസ്തക പരിചയം

  • കുഞ്ഞെഴുത്ത്* പുസ്തകവും കേരളപാഠാവലിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയതോടൊപ്പം കുഞ്ഞെഴുത്തിൽ രക്ഷിതാവിൻ്റെ റോളും അവരിലെത്തിച്ചു. 


ആശയാവതരണ രീതിയിലൂടെയുള്ള ആസ്വാദ്യകരമായ ഒന്നാം ക്ലാസ് പഠനം
അവതരിപ്പിച്ചപ്പോൾ കുട്ടികൾ സ്ഥിരമായി ക്ലാസിൽ ഹാജരാകേണ്ടതിൻ്റെ ആവശ്യകത  രക്ഷിതാക്കൾക്കു ബോധ്യമായി. 

കുട്ടികളെ സ്വതന്ത്ര വായനക്കാരും എഴുത്തുകാരുമാക്കുന്നതോടൊപ്പം ഹെൽത്തി കിഡ്സിനെ വാർത്തെടുക്കുന്നതിനു കൂടിയുള്ള പാഠ്യപദ്ധതിയാണ് ഒന്നാം ക്ലാസിൻ്റേതെന്നറിഞ്ഞതിൽ രക്ഷിതാക്കൾ ഏറെ സന്തുഷ്ടരാണ്. 

വിലയിരുത്തൽ എങ്ങനെ? വീട് വിദ്യാലയമാകുന്നതെങ്ങനെ? ടീച്ചറെ മികവിലേക്കെത്തിക്കുന്നതിൽ രക്ഷിതാക്കളുടെ റോൾ? പ്രതിമാസ ക്ലാസ് പി ടി എ യുടെ പ്രാധാന്യം ഇങ്ങനെ മക്കൾക്കു വേണ്ടിയുള്ള ചർച്ചയിൽ സമയം പോയതറിഞ്ഞില്ല. 

സന്തോഷ വിദ്യാലയം സാധ്യമാകാൻ മികച്ച കുട്ടികളെ വാർത്തെടുക്കാൻ കുട്ടികളും രക്ഷിതാക്കളും ടീച്ചറും ഇനി ഒറ്റക്കെട്ടായി മുന്നോട്ട്. 

സന്നദ്ധതാ പ്രവർത്തനങ്ങൾക്കു ശേഷം ജൂൺ പകുതിയോടെ വീണ്ടും ഒത്തുചേരാമെന്ന തീരുമാനത്തോടെ യോഗം അവസാനിച്ചു. പിന്നീട് പ്രവേശനോത്സവ ഒരുക്കങ്ങൾ തുടങ്ങി. 

11 കുട്ടികളിൽ 9 പേരുടെ രക്ഷിതാക്കൾ പങ്കെടുത്തു. പ്രത്യേക കാരണത്താൽ പങ്കെടുക്കാൻ പറ്റാത്ത 2 രക്ഷിതാക്കൾ പ്രവേശനോത്സവ ദിവസം ടീച്ചറെ കണ്ടു. 

  • ക്ലാസ് പിടിഎയിൽ പങ്കെടുക്കാത്തത് വലിയ നഷ്ടം തന്നെയെന്ന് മറ്റു രക്ഷിതാക്കൾ പറഞ്ഞത്രെ😄

  സിന്ധു ടീച്ചർ

  നോർത്ത് തൃക്കരിപ്പൂർ ,   എ .എൽ.പി.സ്കൂൾ,   ചെറുവത്തൂർ സബ്ജില്ല

ഒന്നാം ക്ലാസിലെ എല്ലാഡിവിഷനുകളെയും ഒന്നിച്ചിട്ടുള്ള പൊതുയോഗരീതിയാണ്  മോയന്‍സ് സ്കൂളില്‍ സ്വീകരിച്ചത്. സംവാദാത്മകത കുറയും എന്ന പരിമിതിയുണ്ട്. വരും ക്ലാസ് പി ടി എകള്‍ ഡിവിഷന്‍ അടിസ്ഥാനത്തിലാകും എന്ന് പ്രതീക്ഷിക്കാം

ഉള്ളടക്കസമൃദ്ധമായ ക്ലാസ് പി ടി എ 

ക്ലാസ് പി.ടി.എ.   28-5-2025

  • പോസ്റ്റർ, ഫോണിലൂടെയുള്ള വ്യക്തിഗതമായ ക്ഷണിക്കുന്ന ഈ രീതിയാണ് സ്വീകരിച്ചത്.
  • കൂടാതെ യൂണിഫോം,പുസ്തകങ്ങൾ ഇവ വിതരണം ചെയ്യുന്ന ദിവസം കൂടിയാകുമ്പോൾ  എല്ലാവരും എത്തുമല്ലോ എന്ന തന്ത്രം കൂടി ഇവിടെ ഉപയോഗിച്ചു.
  • 5 ഒന്നാം ക്ളാസുകൾ ഒന്നിച്ചായിരുന്നു മീറ്റിംഗ് തുടങ്ങിയത്. വലിയ ഹാളിലാണ് നടത്തിയത്. കാരണം പൊതുവായ  കാര്യങ്ങൾ  ആദ്യം രക്ഷിതാക്കളിലേയ്ക്ക് എത്തിക്കുക എന്ന ദൗത്യം .
  • 127 കുട്ടികളിൽ 112 കുട്ടികളുടെ രക്ഷിതാക്കൾക്കും  അന്നു  പങ്കെടുക്കാൻ കഴിഞ്ഞു.

അക്കാദമിക മാസ്റ്റർ പ്ലാൻ ലക്ഷ്യങ്ങൾ  എന്തൊക്കെ? അത് നടപ്പിലാക്കും എന്ന വാഗ്ദാനം, അതിന്  പി.ടി.എ യുടെ പൂർണ പിന്തുണാപ്രാധാന്യം ,അതിലൂടെ സമഗ്രഗുണമേൻമ വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന്   ഒന്നിച്ച് പ്രതിജ്ഞയെടുത്തു.

  • കഥ പറഞ്ഞുകൊടുക്കുന്ന രീതി കാണിച്ചു കൊടുത്തു.
  • വായനക്കൂടാരം ഒരുക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി. ഇതിനു വേണ്ട തെളിവുകൾ കഴിഞ്ഞവർഷത്തെ കാണിച്ചു കൊടുത്തു.
  • ആശയവതരണരീതി എങ്ങനെ?എന്തിന്?  എന്നതിന് പാഠഭാഗത്തെ ഒരു ചെറിയ ഭാഗം  ഉദാഹരണസഹിതം നൽകാൻ കഴിഞ്ഞു.
  • പ്രതിദിന  വായനാപാഠം എന്ത്? എന്തിന് എന്ന് കഴിഞ്ഞ വർഷത്തെ നോട്ടിൽ ഒട്ടിച്ചത് കാണിച്ചു കൊടുത്ത് വിശദീകരിച്ചു
  • വായനകാർഡിന്റെ മോഡൽ കാണിച്ചു കൊടുത്ത് ഉപയോഗിക്കേണ്ട രീതി പറഞ്ഞുകൊടുത്തു.
  • സ്ക്കൂളിന്റെ സമയക്രമം, ക്ലാസ് ടൈംടേബിൾ  തുടങ്ങിയവ പരിചയപ്പെടുത്തി. 
  • ടീച്ചേഴ്സിനെ പരിചയപ്പെടൽ ,
  • കുട്ടിയെ അറിയൽ തുടങ്ങിയവയ്ക്കു ശേഷം 
  • സംശയങ്ങൾക്ക്  വിശദീകരണം നല്കി. കഴിഞ്ഞവർഷത്തെ കുട്ടികളുടെ സ്വതന്ത്ര  രചനകൾ തെളിവിനായി കാണിച്ചു കൊടുത്തു. ഇത് അവരെ വല്ലാതെ സ്പർശിച്ചു. ഇക്കൊല്ലം മലയാളമീഡിയത്തിൽ കുട്ടികൾ 5 ൽ നിന്നും 13  ലേക്ക് മാറി.    

ഇതെല്ലാം കഴിഞ്ഞപ്പോൾ ഹാജറിന്റെ പ്രാധാന്യം പറയുമ്പോഴേക്കും രക്ഷിതാക്കൾ ചിരിച്ചു.

ലളിത, ഗവ.മോയൻ.എൽ.പി.സ്ക്കൂൾ.

ഒന്നാം ക്ലാസിലെ അധ്യാപകര്‍ക്ക് തെളിവ് വെച്ച് ക്ലാസ് പിടിഎ നടത്താനാകുന്നു എന്നത് വലിയ നേട്ടമാണ്. ആദ്യക്ലാസ് പിടിഎയില്‍ മുന്‍വര്‍ഷത്തെ കുട്ടിയും രക്ഷിതാവും നേര്‍സാക്ഷ്യങ്ങളായി. ഓരോ ക്ലാസ് പിടിഎയിലും നേര്‍സാക്ഷ്യങ്ങളുണ്ടാകണം. കുട്ടികളുടെ പഠനത്തെളിവുകള്‍ അവര്‍തന്നെ പങ്കിടുന്ന പ്രകടനങ്ങള്‍ ഗുണം ചെയ്യും. "സത്യം പറഞ്ഞാൽ എനിക്ക് വലിയ മതിപ്പില്ലായിരുന്നു കുട്ടിയെ അയക്കാൻ, എന്നാൽ എന്റെ  ചിന്തകൾക്ക് വിരാമം കുറിച്ച് മനസ്സിന് വല്ലാത്ത സന്തോഷം പകർന്ന് തരുന്നതായിരുന്നു ടീച്ചറിന്റെ ക്ലാസ്സ്‌."എന്ന് രക്ഷിതാവ് മനസ്സ് പകര്‍ത്തുന്നു. ഫലപ്രദമായി സംഘടിപ്പിക്കുന്ന ക്ലാസ് പിടിഎയുടെ സ്വാധീനമാണ് ഇത് സൂചിപ്പിക്കുന്നത്. 

"മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ ഇന്ന് മീറ്റിങ് കഴിഞ്ഞ് വന്നത്."

 വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നു എങ്കിലും 30-5- 2025 ന് നടന്ന ക്ലാസ് പി ടി എ യോഗത്തിൽ 14 രക്ഷിതാക്കളിൽ 8 പേർ പങ്കെടുത്തു.  

ഒന്നാം ക്ലാസ് രക്ഷിതാക്കള്‍ക്ക് അത്ഭുതം 

കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാരി നഫീസത്ത് റുഷ്ദ കുഞ്ഞ് കഥാപുസ്തകം വായിച്ച് കേൾപ്പിച്ച് ഒന്നാം ക്ലാസ് രക്ഷിതാക്കളെ അത്ഭുതപ്പെടുത്തി. റുഷ്ദയുടെ ഉമ്മ സാജിദ പ്രീ പ്രൈമറി അനുഭവമോ അംഗൻവാടി അനുഭവമോ ഇല്ലാതിരുന്ന തൻ്റെ കുട്ടി എങ്ങനെ നല്ല എഴുത്തുകാരിയും വായനക്കാരിയുമായെന്ന് ആവേശത്തോടെ വിവരിച്ചു. 

യൂറിക്ക മെയ് ലക്കത്തിൽ വന്ന റുഷ്ദയുടെ മങ്കിയമ്മയും കുഞ്ഞിക്കിളിയും എന്ന കഥ ആവേശത്തോടെ വായിച്ച് തൻ്റെ മകളുടെ ഒന്നാം ക്ലാസ് അനുഭവങ്ങൾ വർണ്ണിച്ചത് ഒന്നാം ക്ലാസ് മികവിൻ്റെ നേർസാക്ഷ്യമായി .

രക്ഷിതാക്കൾ ആദ്യം അല്പം മടിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഉത്സാഹത്തോടെ പാട്ടിന് ചുവടുകൾ വച്ചു. വളരെ ഇഷ്ടത്തോടെ മീനിനെ ഉണ്ടാക്കി.

കുഞ്ഞുങ്ങൾക്ക് കഥകൾ വായിച്ചു കൊടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെയാണ് കഥകൾ വായിച്ചു കൊടുക്കേണ്ടതെന്നും കഥ വായിച്ച് വിശദീകരിച്ചു.

കുഞ്ഞു കഥാപുസ്തകങ്ങൾ പരിചയപ്പെടാൻ നൽകി.

  • ആശയാവതരണ രീതിയിൽ എങ്ങനെയാണ് ക്ലാസ് എടുക്കുന്നത് എന്നും ഘടന പറഞ്ഞ് എങ്ങനെയാണ് അക്ഷരങ്ങൾ അവതരിപ്പിക്കുന്നതെന്നും ചെയ്തു കാണിച്ച് വിശദീകരിച്ചു.
  • വായനക്കാർഡുകളുടെ മാതൃക കാണിക്കുകയും അതിൻ്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. 
  • സംയുക്ത ഡയറിയും രചനോത്സവവും ചെറിയ തോതിൽ പരാമർശിച്ചു. കുട്ടികളുടെ രചനകൾ വായനക്കാർഡുകളാക്കിയതും പ്രദർശിപ്പിച്ചു.
  •  10 ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങളുടെ ലക്ഷ്യവും അവതരിപ്പിക്കുന്ന രീതിയും വിശദീകരിച്ചു.
  • വർഷാവസാനം ഓരോ കുട്ടിയും സ്വതന്ത്ര എഴുത്തുകാരും വായനക്കാരുമായി മാറുമെന്ന് മുൻ വർഷത്തെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തെ രക്ഷിതാവു തന്നെ വിശദീകരിച്ചപ്പോൾ പുതിയ രക്ഷിതാക്കൾ അവർ നിറഞ്ഞ മനസ്സോടെ അതു വിശ്വസിക്കുകയും പൂർണ്ണ പിന്തുണ വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു.

ഒന്നര  മണിക്കൂർ നീണ്ടുനിന്ന മീറ്റിംഗ് കഴിഞ്ഞ് രക്ഷിതാക്കൾ സന്തോഷിച്ച് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞപ്പോൾ എനിക്കും ഒത്തിരി സന്തോഷം തോന്നി. ഒന്നാം ക്ലാസിൽ ജൂൺ മാസം എന്താണ് നടക്കാൻ പോകുന്നതെന്നും ആ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്ക് എന്താണെന്നും അവർക്ക് മനസ്സിലായെന്ന് അവരുടെ മനസ്സു നിറഞ്ഞ ചിരിയിൽ നിന്ന് എനിക്ക് മനസ്സിലായി.

"ഇന്ന് വന്നിരുന്നില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു" എന്ന് ഒരു രക്ഷിതാവ് പ്രതികരിക്കുകയും ചെയ്തു.

 രണ്ടു പേർ വരാൻ കഴിയാത്തതിൻ്റെ കാരണം വിളിച്ചു പറഞ്ഞിരുന്നു.  എനിക്കുറപ്പാണ് ബാക്കിയുളളവരും അടുത്ത ക്ലാസ് പി ടി എ യോഗത്തിൽ പങ്കെടുക്കുമെന്ന് 

കുട്ടികളുടെ എണ്ണം 14- ൽ നിന്ന് 17ആയിട്ടുമുണ്ട്.

ഒരു പാട് സന്തോഷം സംതൃപ്തിയും.

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി എസ്,  ബേള, കാസറഗോഡ്

രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ വായിക്കാം. 

ശരിയാണ് മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ ഇന്ന് മീറ്റിങ് കഴിഞ്ഞ് വന്നത്. വിട്ട് മാറാത്ത മഴയായത് കൊണ്ട് പോവേണ്ടാന്ന് കരുതിയതാണ്. പക്ഷേ പോയില്ലായിരുന്നുവെങ്കിൽ എത്ര വലിയ നഷ്ട്ടമായിരുന്നു എന്ന് ഞാൻ ചിന്തിക്കാത്തിരുന്നില്ല. കാരണം സത്യം പറഞ്ഞാൽ എനിക്ക് വലിയ മതിപ്പില്ലായിരുന്നു കുട്ടിയെ അയക്കാൻ, എന്നാൽ എന്റെ  ചിന്തകൾക്ക് വിരാമം കുറിച്ച് മനസ്സിന് വല്ലാത്ത സന്തോഷം പകർന്ന് തരുന്നതായിരുന്നു ടീച്ചറിന്റെ ക്ലാസ്സ്‌. ടീച്ചർ കുട്ടികൾക്ക് കളിയിലൂടെ അറിവ് പകർന്ന് നൽകുന്ന രീതി പറഞ്ഞ് കാണിച്ച് തരുമ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു.ടീച്ചറിൽ എനിക്ക് നല്ല കോൺഫിഡന്റ്സ് ഉണ്ട്. എന്ത് കൊണ്ടും വിശ്വസിച്ച് ഏല്പിക്കാൻ പറ്റിയ കരങ്ങളാണെന്ന് ഇന്ന് ഞാൻ തിരിച്ചറിഞ്ഞു.. ടീച്ചർക്ക് എല്ലാ വിധ നന്മകളും നേരുന്നു. ഇത് പോലെ നല്ല രീതിയിൽ മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ

വരാൻ പറ്റാത്ത രക്ഷിതാക്കളോട്..ടീച്ചർ ഇന്ന് പറഞ്ഞ് തന്നത് പോലെയാണ് മുന്നോട്ട് പോവുന്നതെങ്കിൽ തീർച്ചയായും നമ്മുടെ മക്കൾ സ്കൂളിൽ പോവാൻ കൊതിക്കുന്നവരാ ( ക്ലാസ് പി ടി എ കഴിഞ്ഞു പോയ ഒരു രക്ഷിതാവിൻ്റെ കുറിപ്പ്)

6

സുഭിടീച്ചര്‍ പുതിയവിദ്യാലയത്തിലാണ് ഈ വര്‍ഷം. കുട്ടികള്‍ കുറവാണ്. രക്ഷിതാക്കളുടെ പങ്കാളിത്തം കുറവാണ്. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിനെ സജീവമാക്കി ക്രമേണ എല്ലാവരയും ഒപ്പം കൊണ്ടുപോകാനും ക്ലാസ് പി ടി എ ശക്തിപ്പെടുത്താനുമുള്ള പ്രയത്നം ഏറ്റെടുത്തിരിക്കുകയാണ് ടീച്ചര്‍. ഭവനസന്ദര്‍ശനം നടത്തുന്നതും ഗുണം ചെയ്യും.

 നിരാശപ്പെടില്ല പ്രതീക്ഷയോടെ 

രണ്ടാം തീയതി രാവിലെ പ്രേവേശനോത്സവം നടക്കുകയും തുടർന്നുള്ള സമയം ക്ലാസ്സുകളിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും കൊണ്ടുപോയി CPTA കൂടുകയും പരസ്പരം പരിചയപ്പെടുത്തുകയും പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ഒന്നിലെ വിവിധ പ്രവർത്തങ്ങളെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണമ് നടത്തുകയും ചെയ്തു,

🌈പോരായ്മകൾ 

1. ഒന്നിൽ ആകെ 4 കുട്ടികൾ ആണ് അതിൽ രണ്ടു കുട്ടികളുടെ രക്ഷിതാക്കൾ മാത്രം ആണ് പങ്കെടുത്തത് 

🌈ബാക്കി രണ്ടു കുഞ്ഞുങ്ങളുടെ ഫാമിലിബാക്ക്ഗ്രൗണ്ട് കുറച്ചു പ്രശ്നം ഉള്ളതിനാൽ അവിടെ നിന്നും പങ്കെടുക്കാൻ അവർ ഉണ്ടായിരുന്നില്ല 

📌ഒരു wtzp ഗ്രൂപ്പ്‌ ഞാൻ ക്രീയേറ്റ് ചെയ്തു അതിൽ പോലും അവരുടെ രക്ഷിതാക്കൾ റിപ്ലൈ നൽകുന്നില്ല 

🌈ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളുടെ പഠനമികവുകൾ മനസ്സിൽ ആക്കുമ്പോൾ കൂടുതൽ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.....

കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ സാഹചര്യം മനസ്സിൽ ആക്കി അവരവർക്ക് വേണ്ട കൈത്താങ്ങൽ നൽകി ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകണം എന്ന് ആഗ്രഹത്തോടെ ആണ്.

🥰അടുത്ത PTA എല്ലാ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെയും പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ ഉള്ള അവസരം ഉണ്ടാക്കും 👍👍

സുഭി

എം ഡി  യു പി എസ് വെള്ളാറമേമല, വെണ്ണിക്കുളം, പത്തനംതിട്ട 


 രാവിലെ 10 മണിക്ക് തുടങ്ങി CPTA 1 മണിക്ക് അവസാനിക്കുന്ന ക്ലാസ് പി ടിഎയില്‍ എല്ലാകാര്യങ്ങളും ഫലപ്രദമായി ചര്‍ച്ച ചെയ്യാനാകും

രക്ഷിതാക്കളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടാവാൻ ക്ലാസ്സിൽ പേരെഴുതിയ ചാർട്ട്

 ഒന്നാം ക്ലാസ്സിന്റെ ആദ്യ CPTA  29/05/2025 നടത്തി 

80% രക്ഷിതാക്കൾ പങ്കെടുത്തു രാവിലെ 10 മണിക്ക് തുടങ്ങിയ CPTA 1 മണിക്ക് ആണ് കഴിഞ്ഞത് 

അജണ്ട 

  • TB, WB, 
  • വായനോത്സവം, 
  • രചനോത്സവം, 
  • രുചിയുത്സവം, 
  • വായനക്കൂടാരം,, 
  • രക്ഷിതാക്കളുടെ പിന്തുണ, 
  • ഒന്നാം പാഠം.. ഊന്നൽ നൽകുന്നവ.. അക്ഷരസ്ട്രോക്ക്, 
  • വീടൊരുക്കം... എന്നിവ എല്ലാം ആയിരുന്നു അജണ്ട 

 അനുഭവം പങ്കിടല്‍

കഴിഞ്ഞവർഷം നിർമ്മിച്ച ഡയറി, മികവഴകിൽ പ്രകാശനം ചെയ്ത രചനോത്സവം കഥബുക്ക്‌ എന്നിവ രക്ഷിതാക്കളെ കാണിച്ചു. കുട്ടികൾ ഒരുവർഷം എഴുതിയ ഡയറി നോട്സ് എന്നിവ കാണിച്ചു...

കഴിഞ്ഞ വർഷത്തെ രക്ഷിതാവ് ഒന്നാം ക്ലാസ്സിലെ എല്ലാ പ്രവർത്തനങ്ങളും മികവുകളും അനുഭവത്തിന്റെ വെളിച്ചത്തിൽ രക്ഷിതാക്കളോട് പങ്കു വച്ചു 

ജൂൺ 2 സ്കൂൾ തുറക്കുന്ന ദിവസം ആദ്യ CPTA യിൽ പങ്കെടുക്കാത്ത രക്ഷിതാക്കൾ ക്ക്‌ വേണ്ടി വീണ്ടും കാര്യങ്ങൾ പറഞ്ഞു

തീരുമാനങ്ങള്‍ 

  • രക്ഷിതാക്കളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടാവാൻ ക്ലാസ്സിൽ പേരെഴുതിയ ചാർട്ട് എഴുതി ശരി അടയാളം ഇടാൻ തീരുമാനിച്ചു. 
  • എല്ലാ മാസവും CPTA നടത്താനും തീരുമാനിച്ചു. 
  • രക്ഷിതാക്കളുടെ പിന്തുണ ഉണ്ടാവുമെന്ന് അവർ ഉറപ്പു നൽകി യോഗം പിരിഞ്ഞു

ഫീഡ് ബാക്ക് 

എന്റെ കൂടെ ഉള്ള ടീച്ചർ പറഞ്ഞു "ടീച്ചർ നന്നായി പറഞ്ഞു ടീച്ചറുടെ മുഖത്തു നിന്നും രക്ഷിതാക്കൾ കണ്ണെടുത്തിട്ടില്ല ന്ന്.". 

പങ്കെടുത്ത രക്ഷിതാക്കളും പറഞ്ഞു ഇന്നത്തെ മീറ്റിംഗ് ഇൽ പങ്കെടുത്തില്ലെങ്കിൽ നഷ്ടമായേനെ എന്ന്...

 ഉഷ ടി 

CVNMAMLPS WEST CHATHALLUR

മുഴുവൻ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു എന്നത് എല്ലാവരെയും എത്തിക്കാനായി ടീച്ചര്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ലക്ഷ്യം കൃത്യമാകുമ്പോള്‍ അതനുസരച്ച് ഫലവും ഉണ്ടാകും.

നൂറ് ശതമാനം പങ്കാളിത്തം 

പ്രവേശനോത്സവദിനത്തിൽ ആദ്യ ക്ലാസ് പിടി എ യോഗം നടത്തി. 20 കുട്ടികളാണുള്ളത്.  മുഴുവൻ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

  • പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തി.
  • 10 ദിവസത്തെ സന്നദ്ധത പ്രവർത്തനങ്ങളെക്കുറിച്ച് ധാരണ നൽകി. 
  • കഥകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി.
  • ക്ലാസ് ലൈബ്രറിയെക്കുറിച്ചും വീട്  ഒരു വായനാക്കുട് ആവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുo   ബോധ്യപ്പെടുത്തി.
  • ആശയാവതരണ രീതി എന്തെന്ന് വ്യക്തമാക്കി.

ജിഷ സി

GUPS പുല്ലൂർ, ബേക്കൽ സബ് ജില്ല



കുട്ടികൾ ലീവെടുക്കുന്നതുമൂലമുണ്ടാകുന്ന പഠനവിടവിനെക്കുറിച്ച് രക്ഷിതാക്കളുമായി തുടക്കത്തിലേ സംസാരിക്കാന്‍ കഴിഞ്ഞത് നന്നായി. എങ്കിലും ഹാജരില്ലായ്മ പ്രതീക്ഷിക്കാം. അത്തരം കുട്ടികളെ എങ്ങനെ ഒപ്പം കൊണ്ടുപോകാനാകും എന്നതാണ് ഒന്നാം ക്ലാസ് അധ്യാപിക നേരിടുന്ന വെല്ലുവിളി. ഈ വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പിന് ഒന്നാം ക്ലാസില്‍ നിന്നും മാതൃകാനുഭവം ലഭിക്കണം, സവിശേഷസഹായസമയം ഒന്നാം യൂണിറ്റ് മുതല്‍ നീക്കിവെക്കണം. 

മുഴുവന്‍ രക്ഷിതാക്കളും പങ്കെടുത്തു

 ഒന്നാം ക്ലാസിൻ്റെ CPTA പ്രവേശനോത്സവത്തിൻ്റെ അന്ന് തന്നെ നടത്തുകയുണ്ടായി. 14 കുട്ടികളാണ് ഒന്നാം ക്ലാസിൽ . 14 രക്ഷിതാക്കളും പങ്കെടുത്തു. 

 കഴിഞ്ഞവര്‍ഷത്തെ മികവുകള്‍ 

  • ആദ്യം കഴിഞ്ഞ വർഷത്തെ മികവുകൾ രക്ഷിതാക്കളുടെ മുന്നിൽ പ്രദർശിപ്പിച്ചു. അതിൽ കഴിഞ്ഞ വർഷത്തെ ഒരു കുട്ടിയുടെ സംയുക്ത ഡയറി പരിചയപ്പെടുത്തിയപ്പോൾ . രക്ഷിതാക്കൾ കുട്ടിയോട് ഡയറി വായിക്കാൻ പറയുകയുണ്ടായി. 'കുട്ടി നന്നായി ഡയറി വായിച്ചു. ഒരു രക്ഷിതാവ് സംയുക്ത ഡയറിയിലൂടെ കുട്ടിക്കുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിച്ചു.
  • തുടർന്ന് ടെക്സ്റ്റ് ബുക്ക് / വർക്ക്ബുക്ക് /പരിചയപ്പെടുത്തി. 
  • വിദ്യാപ്രവേശ് എന്ന മൊഡ്യൂളൂൾ 
  • അമ്മയും കുട്ടിയും ചേർന്നുള്ള സംയുക്ത വായനയെക്കുറിച്ചും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി . 
  • അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ കുട്ടികൾ ലീവെടുക്കാവൂ എന്നു കൂടി ഓർമ്മപ്പെടുത്തി .

രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ടീച്ചർക്കുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് യോഗം പിരിഞ്ഞത്.

സന്ധ്യ.കെ

ജി. എഫ്. യു.പി.എസ്. അജാനൂർ

10 

 ഓരോ യൂണിറ്റിലെയും പഠന നേട്ടങ്ങൾ, ഊന്നൽ അക്ഷരങ്ങൾ തുടങ്ങിയവ അമ്മമാരുടെ നോട്ടുബുക്കില്‍ നല്‍കാനും രക്ഷിതാക്കളെ ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും തീരുമാനിച്ച കുറുമ്പലങ്ങോട് ഗവ യു പി സ്കൂള്‍ ഗംഭീരമായ തുടക്കമാണ് നടത്തിയത്. 

താൽപര്യമുള്ള അമ്മമാർക്ക് ക്ലാസ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം നല്‍കും

 90% പങ്കാളിത്തം.

കൃത്യ സമയത്ത് വരാത്തവർ ഉണ്ട്.

ആശയാവതരണ രീതി പരിചയപ്പെടുത്തി .

ഒന്നാം യൂണിറ്റിൽ ഊന്നൽ നൽകുന്ന അക്ഷരങ്ങൾ, അവയുടെ ആലേഖനക്രമം ,ഉച്ചാരണം എന്നിവ അവതരിപ്പിച്ചു.

 *മെച്ചപ്പെടുത്താൻ*

1. രക്ഷിതാവിനൊരു നോട്ട്ബുക്ക്

2. ഓരോ യൂണിറ്റിലെയും പഠന നേട്ടങ്ങൾ, ഊന്നൽ അക്ഷരങ്ങൾ തുടങ്ങിയവ അമ്മമാരുടെ നോട്ടിൽ.

3. താൽപര്യമുള്ള അമ്മമാർക്ക് ക്ലാസ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം.

4. ക്ലാസ് പി ടി എ അവധി ദിനത്തിൽ(ശനി)

 ഗവ:യു പി സ്കൂൾ 

കുറുമ്പലങ്ങോട്, നിലമ്പൂർ

11  

കാര്യങ്ങൾ അറിയാൻ ടീച്ചറിന്റെ വീട്ടിൽ വരട്ടെ എന്ന് ചോദിക്കുന്ന തലത്തിലേക്ക് രക്ഷിതാക്കളില്‍ ആവശ്യബോധം സൃഷ്ടിക്കാന്‍ കുടമാളൂര്‍ സ്കൂളിന് കഴിഞ്ഞു. ക്ലാസ് പി ടി എയില്‍ പങ്കെടുക്കാനാകാത്തത് ആ ദിവസത്തിലെ അസൗകര്യം കൊണ്ടാണ്. സൗകര്യമുള്ള ദിവസം ടീച്ചറെ കാണുക എന്നത് ശീലമാകണം. മുഖാമുഖ ആശയവിനിമയം ശക്തമാക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്.

വരാൻ പറ്റാഞ്ഞവർ അടുത്ത ദിവസങ്ങളിൽ സ്കൂളിൽ വന്ന് കാര്യങ്ങൾ തിരക്കി

ഞാൻ കോട്ടയം west സബ്ജില്ലയിലെ കുടമാളൂർ GHSLPS ലെ ടീച്ചറാണ്. May  അവസാന ആഴ്ച തന്നെ CPTA നടത്തി. വെള്ളപ്പൊക്കവും മഴക്കെടുതികളും കാരണം 85 ശതമാനം ആളുകൾക്കേ പങ്കെടുക്കാൻ പറ്റിയുള്ളൂ. വരാൻ പറ്റാഞ്ഞവർ അടുത്ത ദിവസങ്ങളിൽ സ്കൂളിൽ വന്ന് കാര്യങ്ങൾ തിരക്കി. അവധിയായതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ  കാര്യങ്ങൾ അറിയാൻ ടീച്ചറിന്റെ വീട്ടിൽ വരട്ടെ എന്നു ചോദിച്ചവരും ഉണ്ട്. CPTA യും ശില്പശാലയും ഒന്നിച്ചാണ് നടത്തിയത്. 

  • അജണ്ട മുൻകൂട്ടി അറിയിച്ചിരുന്നു. 
  • പുസ്തക പരിചയം, ചില അക്ഷരങ്ങൾ എഴുതുന്ന രീതി, ചിഹ്നങ്ങൾ  കൂട്ടിച്ചേർത്ത് എഴുതുന്ന രീതി, വയനോത്സവം ഒന്നാം ക്ലാസ്സിൽ എങ്ങനെ, രചനോത്സവം, നിർമ്മാണം, പാട്ട രങ്ങ് എന്നിങ്ങനെ ഒന്നാം ക്ലാസ്സിന്റെ ഒന്നാന്ത രം പ്രവർത്തനങ്ങൾ എല്ലാം ചർച്ച ചെയ്തു. 
  • ആദ്യ CPTA, ജൂണിൽ നടത്തുന്നതിനേക്കാൾ നല്ലത് സ്കൂൾ തുടങ്ങുന്നതിനു മുൻപ് നടത്തുന്നതാണ്. 
  • എല്ലാവരും കിളികളെ ഉണ്ടാക്കി. കുട്ടികൾക്ക് ക്ലാസ്സിൽ വരാൻ താല്പര്യം വരുത്താൻ അത് സഹായിച്ചു 🥰

12 

 സംയുക്തവിലയിരുത്തല്‍ എന്ന ആശയം അവതരിപ്പിച്ചാല്‍ രക്ഷിതാക്കള്‍ എങ്ങനെ പ്രതികരിക്കും? ഒരു സംശയവും വേണ്ട സന്തോഷത്തോടെ എല്ലാവരും ഏറ്റെടുക്കും. രഞ്ജിനിടീച്ചറുടെ ക്ലാസ് പിടി എയില്‍ പങ്കെടുത്ത രക്ഷിതാവിന്റെ കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. അക്കാദമികമായ കനം ഉള്ള കുറിപ്പാണത്. അത്തരം ഒരു കുറിപ്പ് എഴുതണമെങ്കില്‍ അത്രയ്ക്ക് വ്യക്തതയോടെ വിഷയാവതരണം നടത്തിയിട്ടുണ്ടാകണം. 

സൗഹൃദ സംഭാഷണരൂപത്തിലുള്ള ചർച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയുമുള്ള മീറ്റിംഗ്

 2025-26 വർഷത്തേക്കുള്ള ഒന്നാം ക്ലാസിലെ ആദ്യ PTA മീറ്റിംഗ് കഴിഞ്ഞ മെയ് 31  നാണ് നടത്തിയത്.മൂന്നുനാല് ദിവസങ്ങളിലായി തോരാത്ത മഴയും അതുമൂലം നാടെങ്ങും  നാശനഷ്ടങ്ങളും ഉണ്ടായ സമയമായിരന്നു.  തുടർച്ചയായി വൈദ്യുതി ഇല്ലാത്തതിനാൽ പലരുടേയും ഫോൺ പോലും ഓഫായി പോയിരുന്നു.

കനത്ത മഴയെ തുടർന്ന് PTA മീറ്റിംഗ് മറ്റിവെച്ചാലോ എന്ന് ആലോചിച്ചെങ്കിലും വിവരം  പല രക്ഷിതാക്കളെയും യഥാസമയം അറിയിക്കാൻ സാഹചര്യം അനുവദിക്കാത്തതിനാൽ അന്ന് തന്നെ നടത്തുകയാണ് ഉണ്ടായത്. അന്ന് മിക്കവർക്കും എത്തിച്ചേരാൻ കഴിയില്ല എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കുറേയേറെപ്പേർ എത്തിച്ചേർന്നു.

  • സൗഹൃദ സംഭാഷണത്തോടെ ആരംഭിച്ച  PTA മീറ്റിംഗിൽ രക്ഷിതാക്കൾക്ക് പല ആശങ്കകളും അഭിപ്രായങ്ങളും പങ്ക് വെയ്ക്കാനുണ്ടായിരുന്നു. 
  • എന്നാൽ സന്നദ്ധതാ പ്രവർത്തനങ്ങളെകുറിച്ച് വിവരിച്ച് കഴിഞ്ഞപ്പോൾ തന്നെ മിക്കവരും വളരെയധികം സന്തോഷത്തിലായി. 
  • പിന്നീട് അങ്ങോട്ട് ഒരു പിടിഎ മീറ്റിംഗ് എന്നതിൻ്റെ ഔപചാരികത വിട്ട്  സൗഹൃദ സംഭാഷണരൂപത്തിലുള്ള ചർച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും  മീറ്റിംഗ് മുന്നോട്ട് പോയി.
  • "വായനോത്സവം" തുടങ്ങുന്നതിനെകുറിച്ചും "വീട്ടിലൊരു ലൈബ്രറി","സംയുക്ത വിലയിരുത്തൽ" എന്നീ ആശയവും സന്തോഷത്തോടെ എല്ലാവരും ഏറ്റെടുത്തു. രക്ഷിതാക്കളുടെ "കഥ പറച്ചിൽ" എന്ന അശയം ഉത്സാഹത്തോടെ ആണ്  സ്വീകരിക്കപ്പെട്ടത്. അതു സംബന്ധമായ ചർച്ചകൾക്കായി ക്ലാസ്സ് ഗ്രൂപ് ഉപയോഗിക്കാം എന്ന് രക്ഷിതാക്കൾ തന്നെ അഭിപ്രായപ്പെട്ടു.
  • " ആശയാവതരണരീതി" പലർക്കും ഒരു പുത്തൻ അനുഭവമായിരുന്നു. അശയത്തിലൂടെ കുട്ടി അറിവിൻ്റെ ലോകത്തേക്ക് എത്തുന്നത് കയ്യടിയോടെ ആണ് സ്വീകരിക്കപ്പെട്ടത്. 
  • കുട്ടികളുടെ എല്ലാ പുസ്തകങ്ങളും എത്തിച്ചേർന്നിട്ടില്ല. എത്തിയിട്ടുള്ള പുസ്തകങ്ങളും കഴിഞ്ഞ വർഷങ്ങളിലെ "സംയുക്തഡയറികളും" രക്ഷിതാക്കളെ പരിചയപ്പെടുത്തി.

ഒത്തുചേരലിനൊടുവിൽ ഈ വർഷത്തെ "ഒന്നാം ക്ലാസ് ഒന്നാന്തരം" അക്കാൻ എല്ലാവരും  ഒപ്പമുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് അന്ന് എല്ലാവരും പിരിഞ്ഞത്. 

അന്ന് തന്നെ  ക്ലാസ്സ് ഗ്രൂപ്പിൽ ഈ ഒത്തുചേരലിനെ കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അത് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് കൂടി പ്രചോദനം നൽകുന്നതായിരുന്നു. അങ്ങനെയുള്ളവർ അടുത്ത പിടിഎ മീറ്റിംഗ് മുതൽ ഉറപ്പായും പങ്കെടുക്കുമെന്ന് അറിയിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. പിന്നീട് പ്രവേശനോത്സവ ദിവസം എല്ലാവരും വീണ്ടും ഒത്തുചേർന്ന് അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ചു. 

          കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരുടെ അഭിപ്രായം സഹകരണവും എന്നിൽ ഉണ്ടാക്കിയ ആത്മവിശ്വാസം വളരെ വലുതാണ്.

               രഞ്ജിനി ഐ 

               GHVLPS UDAYAMMUKAL

(  ശൂരനാട് സൗത്ത് പഞ്ചായത്തിലെ GHVLPS UDAYAMMUKAL സ്കൂളിലെ രഞ്ജിനിടീച്ചറുടെ ക്ലാസ് പി ടി എയെക്കുറിച്ച് രക്ഷിതാക്കള്‍ എഴുതിയ കുറിപ്പുകള്‍ ചുവടെ )

മഴ കാരണം ഇന്നത്തെ മീറ്റിംഗ് ഒഴിവാക്കാമെന്ന് കരുതിയെങ്കിലും പോകാതിരിക്കാൻ മനസ്സ് വന്നില്ല. നമ്മുടെ കുഞ്ഞ് ഒന്നാം ക്ലാസിലേക്ക് പോകുവല്ലേ. നമ്മളും കൂടി ഒന്ന് തയ്യാറെടുക്കണമെന്ന് തോന്നി. മീറ്റിംഗിൽ പങ്കെടുത്തു. അത്രയും സമയം ഒരു നിമിഷം പോലും വെറുതെ ആയില്ല. 'ടീച്ചർ പറഞ്ഞ ഓരോ കാര്യങ്ങളും ഉൾക്കൊണ്ടു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നമ്മുടെ കുട്ടികൾക്ക് പൊതു വിദ്യാലയം ഒന്നാം ക്ലാസിനു വേണ്ടി എന്തെല്ലാം ഒരുക്കുന്നു എന്നുള്ളതും നമ്മൾ കൂടി ഒരു കൈത്താങ്ങ് നൽകിയാൽ അവരെ നമ്മൾ പ്രതീക്ഷിക്കുന്നതിലും മികച്ചതാക്കാൻ കഴിയും എന്നും മനസിലായി. ..എല്ലാറ്റിനും അവരെ പ്രാപ്തരാക്കാൻ ഒരുങ്ങിയ   രഞ്ജിനി ടീച്ചറിന് എല്ലാ വിധ ആശംസകളും നേരുന്നു. ..🥰

2.

പ്രിയ സുഹൃത്തുക്കളെ 

നമ്മുടെ കുഞ്ഞ്, ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ അവർക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകാൻ കഴിയുന്നത് നമ്മൾ രക്ഷകർത്താക്കൾക്കല്ലേ....

സ്കൂളിലേക്ക് ചേർത്തുകഴിഞ്ഞാൽ അവരെ പഠിക്കാൻ അല്പം സഹായിക്കണം, പിന്നെ ഓണപരീക്ഷയും ക്രിസ്തുമസ് പരീക്ഷയും കഴിഞ്ഞ് വരുന്ന ഓരോ PTA കളിൽ പങ്കെടുക്കാൻ നമ്മൾ സ്കൂളിലേക്ക് പോകണം, നമ്മൾ ഉത്തരവാദിത്തമുള്ള രക്ഷകർത്താവാകാൻ അത്രയും മതിയായിരുന്നു കുറച്ചു നാൾ മുൻപ് വരെ...

 പക്ഷെ പുതുക്കിയ paadhya പദ്ധതി അനുസരിച്ചു കുഞ്ഞുങ്ങളെ മികവോടെ വാർത്തെടുക്കാൻ ആദ്യം തയാറാവേണ്ടത് രക്ഷകർത്താവാണ് എന്ന ബോധ്യത്തിലാണ് ലീവ് എടുത്ത് മഴയും അവഗണിച്ചു ഇന്ന് സ്കൂളിൽ എത്തിയത് 

  "ആശയാധിഷ്ഠിത പഠന രീതി " എന്ന് പറഞ്ഞാൽ നിങ്ങൾക് അത് പെട്ടെന്ന് മനസ്സിലാകുമോ??? ആ രീതിയിലാണ് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പോകുന്നത്.

"സംയുക്ത ഡയറി " എഴുതാൻ oru കുഞ്ഞിനെ രക്ഷകർത്താവ് എങ്ങനെയാണു സഹായിക്കേണ്ടത്...

"കഥയുത്സവം ", " രചനോത്സവം ", "വയനോത്സവം "  ഇവയിലൂടെയെല്ലാം നമ്മുടെ മക്കളെ ടീച്ചർ എങ്ങനെയാണു പരിശീലിപ്പിക്കുന്നത്, അല്ലെങ്കിൽ നമ്മുടെ പങ്ക് എന്താണ്...

 ഇതെല്ലാം മനസ്സിലാകണമെങ്കിൽ മികച്ച പരിശീലനം ലഭിച്ച ഒരു ടീച്ചർ നമുക്ക് പറഞ്ഞു തരണം, അതനുസരിച്ചു നമ്മൾ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം, എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ശേഷികൾ, കഴിവുകൾ, മികവുകൾ ഇവയെല്ലാം കുട്ടികളിൽ വികസിപ്പിച്ചെടുക്കാൻ കഴിയു...

കൃത്യമായി പകർത്തിയെഴുതി, കാണാപാഠം പഠിച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മികച്ച വിദ്യാർത്ഥി ആയി എന്ന സങ്കൽപം മാറി. കുട്ടികളുടെ ആശയ വികസനം, സാമൂഹിക ബോധം ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടായിരിക്കുമല്ലോ ഒരുപാട് വിദ്യാലയങ്ങൾ ചുറ്റുമുണ്ടെങ്കിലും നമ്മൾ നമ്മുടെ കുഞ്ഞിനെ ഒരു പൊതു വിദ്യാലയത്തിൽ പഠിപ്പിക്കാൻ താല്പര്യപെടുന്നത്....

നമ്മുടെ ഒന്നാം ക്ലാസ്സിലെ അധ്യാപിക, രഞ്ജിനി ടീച്ചർ, മറ്റു സ്കൂളിലെ അധ്യാപകർക്ക് പരിശീലനം കൊടുക്കുന്ന ഒരു "resource pperson" ആണ്. ഈ പറഞ്ഞ പ്രവർത്തനങ്ങളിലെല്ലാം കുഞ്ഞുങ്ങളെ എങ്ങനെ നമ്മൾ സഹായിക്കണമെന്ന് സൗഹാർദപരമായും വ്യക്തമായും ടീച്ചർ പറഞ്ഞു തന്നു..

കുഞ്ഞിനൊടോപ്പം അമ്മ/ അച്ഛൻ ഒന്നാം ക്ലാസ്സിൽ പ്രവർത്തിക്കേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കാനുള്ള നല്ല ഒരു അവസരം ഒരുക്കി തന്ന പ്രിയ രഞ്ജിനി ടീച്ചർ ക്ക് ആശംസകൾ ❤️

13 

കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും മികച്ച രീതിയിൽ ഒന്നാം ക്ലാസ്സ്‌ കൊണ്ട് പോകാൻ സാധിക്കും എന്ന് യമുനടീച്ചര്‍ എഴുതുമ്പോഴുള്ള ആത്മവിശ്വാസം വലുതാണ്. മുന്‍വര്‍ഷം സംസ്ഥാനത്തിനാകെ മാതൃകസൃഷ്ടിക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞുയ ഓരോ വര്‍ഷവും അഭിമാനവര്‍ഷമാകണം ഒന്നാം ക്ലാസ് അധ്യാപകര്‍ക്ക്. 

സിബിഎസ്ഇ സ്കൂളിൽ അഡ്മിഷൻ എടുത്ത ശേഷം ഒന്നാംക്ലാസ്സ്‌ ഒന്നാം തരം എന്ന് കേട്ടറിഞ്ഞു എത്തിയ കുട്ടിയും ഇത്തവണ ക്ലാസ്സിൽ 

ജൂൺ 5ന് ആണ് സ്കൂൾ തുറന്നത്. ഇത്തവണ 15കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിട്ടുണ്ട്. അതിൽ 14കുട്ടികളുടെ രക്ഷകർത്താക്കൾ ക്ലാസ്സ്‌ പി ടി എ യിൽ പങ്കെടുത്തു. 

  • കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസ്സിലെ അക്കാദമിക പ്രവർത്തനങ്ങൾ കുട്ടികളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടും കേട്ടും മനസ്സിൽ ആക്കിയാണ് ഇത്തവണ ഒന്നാം ക്ലാസ്സിലേക്ക് രക്ഷകർത്താക്കൾ കുഞ്ഞുങ്ങളും ആയി എത്തിയിരിക്കുന്നത്. ഏറെ സന്തോഷവും അഭിമാനവും തോന്നി. 
  • സിബിഎസ്ഇ സ്കൂളിൽ അഡ്മിഷൻ എടുത്ത ശേഷം ഒന്നാംക്ലാസ്സ്‌ ഒന്നാം തരം എന്ന് കേട്ടു അറിഞ്ഞു എത്തിയ കുട്ടിയും ഇത്തവണ ക്ലാസ്സിലുണ്ട് ഒന്നാം ക്ലാസ്സിലെ പ്രവർത്തന രീതികൾ രക്ഷകർത്താക്കളെ പറഞ്ഞു ബോധ്യപ്പെടുത്തി. 
  • ക്ലാസ്സിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഉണ്ടായിരിക്കും എന്ന് രക്ഷകർത്താക്കൾ എടുത്തു പറഞ്ഞു. 
  • കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും മികച്ച രീതിയിൽ ഒന്നാം ക്ലാസ്സ്‌ കൊണ്ട് പോകാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ട്. 
  • സന്നദ്ധത പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങിയില്ല. തിങ്കളാഴ്ച മുതൽ ആരംഭിക്കും.

യമുന ശേഖർ 

Govt.ups.വെള്ളംകുളങ്ങര , ഹരിപ്പാട്

14 

ക്ലാസ് പി ടി എയില്‍ അവതരിപ്പിച്ചെങ്കിലും വായനോത്സവ ഘട്ടങ്ങൾ പറഞ്ഞു എങ്കിലും വിശദമായി ഒന്നു കൂടി രക്ഷിതാക്കളിൽ എത്തിക്കേണ്ടതുണ്ട് എന്നാണ് സൗമ്യടീച്ചര്‍ പറയുന്നത്. ശരിയാണ് നാം ചര്‍ച്ച ചെയ്ത് ഓരോ കാര്യവും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നവയാണ്. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പും ഓണ്‍ലൈന്‍ ക്ലാസ് പിടിഎയും പ്രയോജനപ്പെടുത്തുകയാണ് മാര്‍ഗം

 ഡയറി എഴുതാനുള്ള ബുക്ക് - സമ്മാനം

ആദ്യ ക്ലാസ് PTA പ്രവേശനോത്സവ ദിവസം തന്നെയാണ് നടന്നത്.

59 ൽ 56  പേർ PTA യിൽ പങ്കെടുത്തു. ഒരു കുട്ടിക്ക് പനിയായതിനാൽ രക്ഷിതാവ് പങ്കെടുന്നില്ല. 2 പേർ ജോലിക്ക് പോകേണ്ടതിനാൽ പ്രവേശനോത്സവം കഴിഞ്ഞ ഉടൻ പോയി.

 

അജണ്ട

1 ഒന്നൊരുക്കം സന്നദ്ധതാ പ്രവർത്തനങ്ങൾ

2 വായനോത്സവം . വീട് ഒരു വായനക്കൂട്.

3 ആശയാവതരണ രീതി

4 പാഠപുസ്പുസ്തകം പരിചയ പ്പെടൽ

5. ഡയറി എഴുതാനുള്ള ബുക്ക് - സമ്മാന വിതരണം

10 ദിവസത്തെസന്നദ്ധതാ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു. 

  • ജൂൺ 16ന് വായനോത്സവം ആരംഭിയ്ക്കും എന്ന് അറിയിച്ചു. വായനോത്സവ ഘട്ടങ്ങൾ പറഞ്ഞു എങ്കിലും വിശദമായി ഒന്നു കൂടി രക്ഷിതാക്കളിൽ എത്തിക്കേണ്ടതുണ്ട്. 
  • വീട്ടിൽ ഒരു ചെറിയ  വായനക്കൂട് ഒരുക്കാം എന്ന് രക്ഷിതാക്കൾ പറഞ്ഞു. 
  • 3 പുസ്തകങ്ങൾ കൂടി കിട്ടാനുണ്ട്. മറ്റു പുസ്തകങ്ങൾ പരിചയപ്പെട്ടു. 
  • ഡയറി എഴുത്ത് വിശദമായി പറഞ്ഞില്ല .കഴിഞ്ഞ വർഷങ്ങളിലെ ഡയറികൾ ബുക്കാക്കിയത് കാണിച്ചു.

സൗമ്യ എസ് നായർ

കൊട്ടാരക്കര ഠൗണ്‍ യു പി എസ് 

15  

എല്ലാ മാസവും PTA യിൽ എല്ലാ രക്ഷിതാക്കളും പങ്കെടുക്കുന്ന ക്ലാസ് പി ടി എ തീരദേശവിദ്യാലയമായ വലിയഴിക്കലില്‍ സാധ്യമാകും. കാരണം കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ തത്സമയ പ്രകടനംകണ്ട സമൂഹമാണ് അവിടെയുള്ളത്. വളരെ ചിട്ടയോടെയും ഉള്ളടക്കഗാംഭീര്യത്തോടെയും ക്ലാസ് പിടി എ നടത്താനാവുക എന്ന വെല്ലുവിളി ടീച്ചര്‍ ഏറ്റെടുത്തിരിക്കുന്നു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പാക്കാൻ ചേർന്ന് നിൽക്കും 

 ക്ലാസ് PTA  2/06/ 2025

പ്രവേശനോത്സത്തിനു ശേഷം ക്ലാസ് PTA കൂടി . നോട്ടീസിലൂടെ PTA കൂടുന്നത് രക്ഷിതാക്കളെ അറിയിച്ചിരുന്നു.

◾ 12 കുഞ്ഞുങ്ങളാണ് ഒന്നാം ക്ലാസിലേക്ക് വന്നുചേർന്നത് പത്തു കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ മീറ്റിങ്ങിൽ ഉണ്ടായിരുന്നു. ജീവികളുടെ ചിത്രങ്ങളും മധുരവുംനൽകിയാണ്ക്ലാസിലേക്ക്കുഞ്ഞുങ്ങളെ വരവേറ്റത്. 

പാഠപുസ്തകം കുഞ്ഞുങ്ങൾക്ക് കൊടുക്കുകയും പുസ്തകങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു.

കുഞ്ഞെഴുത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തത ഉണ്ടാക്കി.

◾ആദ്യത്തെ 10 ദിവസം സന്നദ്ധത പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും എന്തിനുവേണ്ടിയിട്ടാണ് സന്നദ്ധത പ്രവർത്തനങ്ങൾ നടത്തുന്നതെന്നും വിശദമാക്കി കൊടുത്തു.

ആശയ അവതരണരീതി കുട്ടികളിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും അവതരണ രീതിയുടെ പ്രാധാന്യത്തെ കുറിച്ചും എങ്ങനെയാണ് ആശയ രീതി  നടപ്പാക്കുന്നത് എന്നും രക്ഷിതാക്കൾക്ക് വിശദമാക്കി കൊടുത്തു.

സംയുക്ത ഡയറി എഴുതുന്നതിന്റെ ആവശ്യകതയും

മുൻവർഷങ്ങളിലെ കുട്ടികളുടെ സംയുക്തയേറിയും രചനോത്സവ രചനകളും രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.

വീടൊരുക്കത്തെക്കുറിച്ചും

വായനക്കൂടാരത്തെക്കുറിച്ചും

ഹാജിറിന്‍റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണ നൽകാൻ സാധിച്ചു.

◾സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പാക്കാൻ ചേർന്ന് നിൽക്കും എന്ന ഉറപ്പിൽ എല്ലാ മാസവും PTA യിൽ എല്ലാ രക്ഷിതാക്കളും പങ്കെടുക്കും എന്ന് ഉറപ്പ് നൽകി.

പ്രീജ, ജി.എച്ച് എസ് .എസ് വലിയഴീക്കൽ. 

16  

ഓരോ കുഞ്ഞുങ്ങളിലും ഉണ്ടായ മികവുകൾ പോരായ്മകൾ ഞാൻ എഴുതി സൂക്ഷിക്കുന്ന പുസ്തകം എന്നത് നിരന്തരവിലയിരുത്തല്‍ പ്രായോഗികമാക്കുന്നതിന്റെ കൂമണ്ണമാതൃകയാണ്. എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന ഈ രീതി അടുത്ത ക്ലാസ് പിടിഎയില്‍ ചര്‍ച്ച ചെയ്യും.

അടുത്ത ക്ലാസ് പി ടി എയില്‍ അഭിമാനരേഖ പരിചയപ്പെടുത്തും 

സ്കൂൾ തുറക്കുന്ന മുന്നേയാണ് CPTA നടത്തിയത്. A, B ഡിവിഷൻ ഉണ്ട്. 

രണ്ട് ഡിവിഷനിൽ നിന്നും 95 % രക്ഷിതാക്കൾ പങ്കെടുത്തു. അതിനാല്‍  ജൂൺ രണ്ടിന് ചേർന്ന രക്ഷിതാക്കൾക്ക് പങ്കെടുക്കാൻ കഴിയാത്തത് പോരായ്മയായി കാണുന്നു

രണ്ട് ഡിവിഷനിലേയും രക്ഷിതാക്കളെ ഒരു ക്ലാസിൽ ഇരുത്തിയത് സ്ഥല പരിമിതി ഒരു പ്രശ്നമായി കണ്ടു. അടുത്ത CTPA യിൽ പരിഹരിക്കും

കഴിഞ്ഞ വർഷ രക്ഷിതാക്കൾ പുതിയ രക്ഷിതാക്കൾക്ക് വിവരം കൈമാറിയിരുന്നു . പുസ്തകങ്ങളെക്കുറിച്ച് ധാരണ രക്ഷിതാക്കളിൽ എത്തിക്കാൻ കഴിഞ്ഞു

മലയാളം 2 പുസ്തമെന്ന് കരുതി 2 നോട്ട് വാങ്ങിച്ചവരും ഉണ്ടായിരുന്നു. 

അടുത്ത ക്ലാസ് പി ടി എ നടക്കുമ്പോൾ ഞാൻ കഴിഞ്ഞ വർഷങ്ങളിൽ ചെയ്തുവരുന്ന പ്രവർത്തമായിരുന്ന  *എൻ്റെ അഭിമാന രേഖ* നോട്ട്ബുക്ക് (  ഓരോ കുഞ്ഞുങ്ങളിലും ഉണ്ടായ മികവുകൾ പോരായ്മകൾ ഞാൻ എഴുതി സൂക്ഷിക്കുന്ന പുസ്തകം) CPTA യിൽ  ഞാൻ രക്ഷിതാക്കൾക്ക് നൽകി അവരിൽ നിന്നും അഭിപ്രായങ്ങൾ എഴുതി വാങ്ങും. ഈ പുസ്തകം വായിക്കാൻ രക്ഷിതാക്കൾക്ക് ഇഷ്ടമാണ് . അതിനു വേണ്ടി മാത്രം വരുന്നവരും ഉണ്ടായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. അഭിമാനരേഖ ബുക്ക് ഈ വർഷവും തുടരണമെന്ന് ആഗ്രഹിക്കുന്നു.

ജി എം എൽ പി എസ് കൂമണ്ണ

17  

സമയക്കുറവ് കാരണം ആദ്യ ക്ലാസ് പി ടി എയില്‍ പലകാര്യങ്ങളും ചര്‍ച്ച ചെയ്യാനായില്ല. ജൂണില്‍ത്തന്നെ രണ്ടാമത്തെ ക്ലാസ് പിടിഎ വച്ചിരിക്കുകയാണ് സുമിടീച്ചര്‍. തന്നെയുമല്ല എല്ലാ മാസത്തെയും ആദ്യശനി എന്ന വ്യവസ്ഥയും കൊണ്ടുവന്നു. ടീച്ചര്‍ക്ക് സജ്ജമാകാന്‍ ഇങ്ങനെ ദിവസം തീരുമാനിക്കുന്നത് ഗുണം ചെയ്യും. കുട്ടികളുടെ പഠനസമയം നഷ്ടപ്പെടുത്താതെ സ്വന്തം അവധിദിനം കുട്ടികള്‍ക്ക് വേണ്ടി നീക്കിവെക്കുന്ന ടീച്ചര്‍ വിളിക്കുന്ന യോഗത്തില്‍ പോകാതിരിക്കുന്നതെങ്ങനെ? 

എല്ലാമാസത്തെയും ആദ്യ ശനിയാഴ്ച രാവിലെ 10 മണിക്ക് ക്ലാസ് പിടിഎ

പ്രവേശനോത്സവത്തിന്റെ അന്ന് കൂടിയ ക്ലാസ് പിടിഎ ൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഒന്നൊരുക്കം പ്രവർത്തനങ്ങളെപ്പറ്റി മാത്രമാണ് ചർച്ച ചെയ്തത്. സമയക്കുറവ് കാരണമാണ് അങ്ങനെ ചെയ്തത്.

 ഒന്നൊരുക്കത്തിന് ശേഷം കൂടുന്ന ക്ലാസ്സ് പിടിഎയിൽ 

1)  രക്ഷകർത്താക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. കുട്ടികളുടെ കൈവശം കത്ത് നൽകിയോ, നേരിട്ട് ഫോൺ വിളിച്ചോ എല്ലാ രക്ഷിതാക്കളെയും പിടിഎ ൽ പങ്കാളിയാക്കും 

2) എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 10 മണിയാണ് പിടിഎ കൂടാൻ തീരുമാനിച്ചിരിക്കുന്നത്. അത് മുൻകൂട്ടി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. എല്ലാ ആദ്യത്തെ ശനിയാഴ്ചയിലും ചേരുന്ന പിടിഎയിൽ എല്ലാ രക്ഷിതാക്കളും മറ്റ് പരിപാടികൾ മാറ്റിവെച്ച് പങ്കെടുക്കേണ്ടതാണ് 

3) അക്കാദമിക മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യും. വാർഷിക ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തും. മാസ ലക്ഷ്യങ്ങളിലൂടെ എങ്ങനെ വാർഷിക ലക്ഷ്യത്തിൽ എത്താം അതിനു തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവ ചർച്ച ചെയ്യും. ജൂൺ മാസത്തിലെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കും.

4) അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രതിമാസ ലക്ഷ്യത്തിൽ സജീവമായ ക്ലാസ് പിടിഎയാണ് ഒരു ലക്ഷ്യം.

5)  എല്ലാമാസവും കൂടുന്ന ക്ലാസ് പിടിഎയിൽ കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തും. അടുത്തമാസത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യും. പ്രവർത്തനങ്ങൾ ചർച്ച ചെയ്തു മെച്ചപ്പെടുത്തും.

4) അക്കാദമി മാസ്റ്റർ പ്ലാനിൽ ഊന്നൽ നൽകിയിട്ടുള്ള പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് പിടിഎയിൽ സമ്മാനം നൽകും. മികച്ച പ്രകടനങ്ങളുടെ അവതരണം നടത്തും.

5) ഒന്നാം പാഠത്തിലെ ഊന്നൽ അക്ഷരങ്ങൾ പരിചയപ്പെടുത്തും.

5) അക്ഷരങ്ങൾ ഘടന പറഞ്ഞു എഴുതുന്നതിനെപ്പറ്റി ബോധ്യപ്പെടുത്തും ഘടന പരിചയപ്പെടുത്തും

6) വായനാ പാഠത്തിന്റെ പ്രാധാന്യം വായിപ്പിക്കേണ്ട രീതി എന്നിവ വിശദീകരിക്കും

🌈 ഒന്നൊരുക്കത്തിന് ശേഷം ജൂൺ മാസത്തിൽ ചേരുന്ന പിടിഎയിൽ ഇത്രയും കാര്യങ്ങളാണ് ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്

ജൂൺ 13.അടുത്തത് തൊട്ട് ആദ്യ ശനി

സുമി

SNVLPS ULLANOOR 

ആറന്മുള ഉപജില്ല

18 

വീട്ടിൽ ഒരു പുസ്തകക്കൂട് 

 ഈ വർഷത്തെ ആദ്യത്തെ സിപിടിഎയോഗം മെയ് 30 ആം തീയതി നടത്തി. 85 ശതമാനം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. 

  • ആദ്യം തന്നെ പുതിയ പാഠപുസ്തകം രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുകയാണ് ചെയ്തത്. 
  • അതോടൊപ്പം  ആശയാവതരണരീതിയെക്കുറിച്ച്  രക്ഷിതാക്കളിൽ ഒരു അവബോധം ഉണ്ടാക്കി. 
  • ശേഷം വായനയുടെ പ്രാധാന്യത്തെ പറ്റിയും കൊച്ചു കൊച്ചു കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും ബോധ്യപ്പെടുത്തി.  
  • വീട്ടിൽ ഒരു പുസ്തകക്കൂട് എന്ന ആശയത്തെപ്പറ്റി വിശദീകരിച്ചു കൊടുത്തു. 
  • സംയുക്ത ഡയറിയെക്കുറിച്ച് ചെറിയൊരു ധാരണ കൊടുത്തു. 
  • ആദ്യത്തെ 10 ദിവസം വിദ്യാപ്ര വേശ് എന്ന മൊഡ്യൂളിലെ പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നും വ്യക്തമാക്കി.

സവിത ടീച്ചർ

GLPS കീക്കാംക്കോട്ട്

 19

കഥ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ വായിച്ചു കൊടുക്കുന്നതിലൂടെ കുട്ടിക്ക് കിട്ടുന്ന മേന്മകളെക്കുറിച്ച് ചർച്ച 

 ഒന്നാം ക്ലാസ് പി ടി എ യോഗം മെയ് 30 ന് നടത്തി. 80%രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.

  • 10 ദിവസത്തെ സന്നദ്ധത പ്രവർത്തനങ്ങള്‍, 
  • ആശയവതരണ രീതി എന്നിവ പരിചയപ്പെടുത്തി.
  • വീടൊരുക്കം, വയനാക്കൂടാരം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു.
  • കഥ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ വായിച്ചു കൊടുക്കുന്നതിലൂടെ കുട്ടിക്ക് കിട്ടുന്ന മേന്മകളെക്കുറിച്ച് ചർച്ച ചെയ്തു.
  • ആഴ്ചയിൽ ഒരു കഥയെങ്കിലും കുട്ടികൾക്ക് വായിച്ചു കൊടുക്കുമെന്ന് രക്ഷിതാക്കൾ ഉറപ്പ് നൽകി.
  • എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെ പൂർണ പിന്തുണ ഉണ്ടാവുമെന്നും ഉറപ്പ് നൽകി.

അശ്വതി കെ വി

പി പി ടി എസ് എ എൽ പി എസ് കാഞ്ഞങ്ങാട് കടപ്പുറം

20 

 20 കുട്ടികളിൽ 19കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. 

ഒന്നാം ക്ലാസിലെ ക്ലാസ് പിടിഎ യോഗം ജൂൺ രണ്ടാം തീയതി പ്രവേശനോത്സവദിവസം നടത്തി. 20 കുട്ടികളിൽ 19കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. 

  • സന്നദ്ധതാ പ്രവർത്തനത്തെപ്പറ്റിയും മാറിയ പാഠപുസ്തകത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. 
  • ഈ അധ്യയനവർഷത്തിൽ രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് ഉറപ്പ് തന്നു.

ഷീജ കെ

ജി.യു.പി.എസ് പറക്കളായി

21 

 ക്ലാസ്പ്രവർത്തനങ്ങളുടെ വീഡിയൊയും മറ്റും വാട്സപ്പിൽ പങ്കുവയ്ക്കും

ഒന്നാം ക്ലാസ് സി പി ടി എ യോഗം ജൂൺ 2 ന് പ്രവേശനോത്സവദിനം നടത്തി. 86% പേർ ഹാജരായി. 

  • പുതിയ ടെക്സ്റ്റ് ബുക്ക്, വർക്ക് ബുക്ക് പരിചയപ്പെടുത്തി
  • വായനയ്ക്ക് മുൻതൂക്കം ജൂൺ മുതൽ നൽകുന്ന കാര്യം ഓർമ്മിപ്പിച്ചു . 
  • കൊച്ചുകഥകൾ രക്ഷിതാക്കൾ പറഞ്ഞു കൊടുക്കണമെന്നും തനിയെ പറയിപ്പിക്കാനായി ക്ലാസിലും വീട്ടിലും ഇടമൊരുക്കുന്നു എന്ന കാര്യവും   സൂചിപ്പിച്ചു . 
  • വീട്ടിലും ക്ലാസിലും പുസ്തകക്കൂടൊരുക്കുന്നതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി . 
  • 10 ദിവസത്തെ ഒന്നൊരുക്കം പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. 
  • കുട്ടിയുമായി നിരന്തരം ആശയവിനിമയം രക്ഷിതാക്കൾ നടത്തണമെന്നും കൂട്ടിച്ചേർത്തു. 
  • സംയുക്ത ഡയറി എഴുതണ്ടതിനെ കുറിച്ച് ധാരണ നൽകി. 
  • ക്ലാസ്പ്രവർത്തനങ്ങളുടെ വീഡിയൊയും മറ്റും വാട്സപ്പിൽ പങ്കുവയ്ക്കുന്നതിനെ കുറിച്ചും സംസാരിച്ചു.

അഞ്ജു

ജി എൽ പി എസ് മൗക്കോട്

 22 

സന്തോഷത്തോടെയാണ് യോഗം പിരിഞ്ഞത്

പ്രവേശനോത്സവത്തിന്റെ ദിവസം തന്നെ CPTA യോഗം നടത്തി. ഒന്നിലെ കുഞ്ഞുങ്ങളുടെ അതേ  ഭാവം തന്നെ രക്ഷിതാക്കളുടെ മുഖത്തും ഉണ്ടായിരുന്നു. 3 കുട്ടികളുടെ രക്ഷിതാക്കൾ ഒഴികെ ബാക്കിയെല്ലാവരും പങ്കെടുത്തു. 

  • പൊതുവായ കാര്യങ്ങളിൽ തുടങ്ങി. ക്ലാസിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളും ആസൂത്രണ രീതിയും ചർച്ചയിൽ വന്നു. 
  • പൊതുകാര്യങ്ങളിൽ പ്രധാനമായും വ്യക്തി ശുചിത്വം, ഫോണിന്റെ ഉപയോഗം, ലഹരിയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുത്തു. 
  • വായനയുടെ പ്രാധാന്യം രക്ഷിതാക്കൾ സമയം കണ്ടെത്തി കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ പറഞ്ഞു. സന്തോഷത്തോടെയാണ് യോഗം പിരിഞ്ഞത്.

മേഘ.കെ

എൻ.കെ.ബി.എം.എ.യു പി സ്ക്കൂൾ, ബി ആർ സി ഹോസ്ദുർഗ്ഗ്

 23

സാമൂഹിക പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്, വളരെ മനോഹ രമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക്,   

 ആദ്യാക്ഷരം കുറിയ്ക്കാൻ കടന്നു വന്ന ഓരോ കുരുന്നുകളെയും മനോഹരമായ ഹണീബിയുടെ ഹാൻഡ് ചെയിൻ കൊടുത്തുകൊണ്ട് വിദ്യാലയത്തിനകത്തേക്ക് സ്വീകരിച്ചു, ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവ ദിനത്തിൽ, വർണ്ണ തോപ്പിൽ നൽകി കുട്ടികളെ സ്വാഗതം ചെയ്തു. ശേഷം എല്ലാവരും ആശംസകളറിയിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചും അക്ഷരപൂക്കൾ കൈകളിൽ വാങ്ങിയും ക്ലാസിലേക്ക് പോയി.

  •  14 കുട്ടികൾ ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും രക്ഷിതാക്കളും ഉണ്ടായിരുന്നു. പരസ്പരമുള്ള പരിചയപ്പെടുത്തലിന് ശേഷം, ക്ലാസ് പി ടി എ കൂടി, 
  • പുസ്തകങ്ങൾ പരിചയപ്പെടുത്തി, 
  • രക്ഷിതാക്കൾക്ക് പ്രത്യേകമായി ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങളെക്കുറിച്ചും പൊതുവായും ബോധവൽക്കരണം നടത്തി.
  •  നേരത്തെ തയ്യാറാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിനുള്ളിലേക്ക് എല്ലാ രക്ഷകർത്താക്കളെയും ആഡ് ചെയ്തു.
  • ഒന്നൊരുക്കം പ്രവർത്തനത്തെക്കുറിച് ചർച്ച ചെയ്തു.

  •  ക്ലാസിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസ് വീഡിയോസ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുമെന്നു പറഞ്ഞപ്പോൾ രക്ഷിതാക്കൾക്ക് സന്തോഷമായി.

ഇതിലൂടെ രക്ഷിതാവിന്റെ പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ഒരു കുട്ടിയെയും അറിഞ്ഞുകൊണ്ട് അവനു വേണ്ടുന്ന പിന്തുണ നൽകുവാനും രക്ഷിതാവിനെയും കൂടെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾ നടക്കണം.

 അടുത്ത ക്ലാസ്സ് പിടിയിലും എല്ലാ രക്ഷകർത്താക്കളുടെയും പങ്കാളിത്തം ഉറപ്പാക്കി നിർദ്ദേശങ്ങൾ പങ്കിടണമെന്ന് ആഗ്രഹിക്കുന്നു.

ലൂഥറന്‍ എല്‍ പി എസ് അന്തിയൂര്‍, ബാലരാമപുരം 

24 

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം നടത്തി.

  SRG കൂടി 29/5/25 ന് CPTA നടത്താൻ തീരുമാനിച്ചു. ക്ഷണക്കത്തും നോട്ടിസും ഗ്രൂപ്പിൽ നൽകി. പ്രതികൂല കാലാവസ്ഥയായതിനാൽ 50%രക്ഷിതാക്കൾ  മാത്രമാണ് പങ്കെടുത്തത്.  

  • അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം നടത്തി. അക്കാദമിക മാസ്റ്റർ പ്ലാൻ എന്താണെന്ന്ബോധ്യപ്പെടുത്തി.
  • സന്നദ്ധ  പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു:കുട്ടിയുടെ സർവ്വതോമക വികാസത്തിനായി ഉള്ള പഠന പ്രവർത്തനങ്ങളാണ് ഒന്നാം ക്ലാസിൽ പാഠപുസ്തകങ്ങളിൽ ഉള്ളതെന്നും അതിനുള്ള കുട്ടിയെ തയ്യാറെടുപ്പിക്കലാണ് സന്നദ്ധ പ്രവർത്തനങ്ങൾ എന്നും ബോധ്യപ്പെടുത്തി.
  • താനാരം താനാരം പാട്ട് ചുവട് വച്ച് അവതരിപ്പിക്കാനും മീൻ നിർമാണത്തിനും അവസരം നൽകി. ഈ പ്രവർത്തനങ്ങളിലൂടെകുട്ടിക്ക് ഓരോ വികാസ മേഖലയിലും ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച്ചർച്ചചെയ്തു.
  • വീടൊരുക്കം ചർച്ചചെയ്തു
  • കഥാവേള ,വായനോത്സവം വായന കൂടാരം  ഇവയൊക്കെ എന്തെന്ന് ബോധ്യപ്പെടുത്തി വീട്ടിലും ക്ലാസിലും വായനമൂല ഒരു ക്കേണ്ടതിൻ്റെ ആവശ്യം തചർച്ച ചെയ്തു.
  • ബാല മാസികകൾ വായിക്കാൻ അവസരം നൽകി. Tr ഉം വായിച്ചു കേൾപ്പിച്ചു. ഭാവാത്മകവായന ചർച്ച ചെയ്തു.  വീഡിയോ പങ്കിട്ടു.
  • കേരള പാഠാവലിയും, കുഞ്ഞെഴുത്തും പരിചയപ്പെടുത്തി.
  • ആശയ അവതരണരീതിയും പാഠരൂപീകരണവും ബോധ്യപ്പെടുത്തി.

🔹 പങ്കെടുത്തവർ   അനുഭവം പങ്കിട്ടു.

ലൈല എം

 പാറയ്ക്കല്‍ എ എം യു പി എസ്

25

കഴിഞ്ഞ വർഷം പഠനോത്സവത്തിൽ പ്രകാശനം ചെയ്ത  സംയുക്ത ഡയറിയുടെ സമാഹാരം CPTA യിൽ പ്രദർശിപ്പിച്ചു.

ബേക്കൽ ഇസ്ലാമിയ  A L P  സ്കൂളിലെ ഒന്നാം ക്ലാസ്സിന്റെ  ക്ലാസ്സ്‌ പിടിഎ യോഗം മെയ്‌ 28ന് നടത്തി. 

  • രണ്ടു ഡിവിഷനുകളിലായി 52കുട്ടികളാണ് ഉള്ളത്. 46കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. വരാത്തവർ അസൗകര്യം വിളിച്ചുപറഞ്ഞിരുന്നു. 
  • പൊതുവായ കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. (വ്യക്തി ശുചിത്വം, ഫോണിന്റെ ഉപയോഗം, സ്ഥിര ഹാജർ,...). 
  • പുതിയ പാഠപുസ്തകങ്ങളും, വർക്ബുക്കും പരിചയപ്പെടുത്തി.
  • ക്ലാസ്സ്‌ റൂം പ്രവർത്തനങ്ങളിൽ TB യും, വർക്ബുക്കും എങ്ങനെ കോർത്തിണക്കി കൊണ്ടുപോകാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ നൽകി.
  •  ജൂലൈ മാസം തുടങ്ങുന്ന സംയുക്തഡയറിയെ ക്കുറിച്ച് വിശദീകരിച്ചു. 
  • രണ്ടാം ക്ലാസ്സിലെ രക്ഷിതാവ് സംയുക്ത ഡയറിയുമായി ബന്ധപ്പെട്ട് അവരുടെ അനുഭവം വ്യക്തമാക്കിക്കൊടുത്തു. കഴിഞ്ഞ വർഷം പഠനോത്സവത്തിൽ പ്രകാശനം ചെയ്ത  സംയുക്ത ഡയറിയുടെ സമാഹാരം CPTA യിൽ പ്രദർശിപ്പിച്ചു. 
  • പത്ത് ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സന്നദ്ധതാ പ്രവർത്തനങ്ങൾ എന്താണെന്നും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. രക്ഷിതാക്കൾ നല്ല താല്പര്യത്തോടെ CPTA യിൽ പങ്കെടുത്തു. CPTA നല്ല വിജയമായിരുന്നു.

ജൂൺ 2ന് പ്രവേശനോത്സവദിനത്തിൽ സംഘടിപ്പിച്ച CPTA യിൽ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.

നിഷ പി വി

26 

പ്രവേശനോത്സവത്തിൻ്റെ ദിവസം തന്നെയാണ് CPTA യോഗം ചേർന്നത്. 21 കുട്ടികളിൽ 19 കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. 

  • പാഠ്യ പദ്ധതി പരിഷ്കരണത്തെക്കുറിച്ചും സംയുക്ത ഡയറിയെക്കുറിച്ചും വ്യക്തിശുചിത്വത്തെപ്പറ്റിയും പറഞ്ഞു കൊടുത്തു. 
  • പിന്നീട് പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തി .
  • ഗൃഹ പഠനത്തെക്കുറിച്ചും വീട്ടിൽ വായന കൂടാരം ഒരുക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. 
  • ആദ്യ രണ്ടാഴ്ചക്കാലം സന്നദ്ധതാ പ്രവർത്തനങ്ങളാണ് ക്ലാസിൽ നടത്തുന്നതെന്നും വ്യക്തമാക്കി.

സുജിന. എ

GLPS ചാലിങ്കാൽ, ബേക്കൽ സബ്ജില്ല.

27

🌲🌲🌲🌲🌲🌲


പേരാമ്പ്ര GUP സ്കൂൾ

പേരാമ്പ്ര സബ്ജില്ല .

കോഴിക്കോട്

 *CPTA ഒന്നാം ക്ലാസ്സ്* 

CPTA യോഗം 2025 ജൂൺ 5 ന് നടന്നു. 31 പേരിൽ 25 പേർ പങ്കെടുത്തു . ബാക്കിയുള്ളവർ ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ എത്തിയില്ല. എങ്കിലും  അവർ ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.

 HM ആനന്ദൻ മാസ്റ്റർ യോഗംഉദ്ഘാടനം ചെയ്തു.

'എല്ലാ വർഷവും CPTA യിൽ പൂർണ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

പഠനം എന്നത് അക്ഷര പഠനം  മാത്രമല്ല ചില മൂല്യങ്ങളും കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പരസ്പര സ്നേഹം , ബഹുമാനം, ദയ കാരുണ്യം അനുകമ്പ, പങ്കുവയ്ക്കൽ,

സംഘം ചേർന്ന് പ്രവർത്തിക്കൽ തുടങ്ങിയവയെല്ലാം കുട്ടി നേടേണ്ടതാണ്. ഈ കാര്യങ്ങൾ രക്ഷിതാക്കളുമായി പങ്കുവെച്ചു.

അടുത്ത മാസം യോഗത്തിന് വരുമ്പോൾ ഒരു നോട്ട്ബുക്ക് കരുതാൻ പറഞ്ഞു. ഓരോ മാസവും പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടിനേടേണ്ട ശേഷികൾ അദ്ധ്യാപിക പ്രദർശിപ്പിക്കും '. രക്ഷിതാക്കൾ അത് നോട്ടിലെഴുതിയെടുത്ത് അടുത്ത തവണ വരുമ്പോൾ തൻ്റെ കുട്ടി ആർജിക്കേണ്ട ശേഷി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടിയുടെ പഠനത്തിന് രക്ഷിതാവും കുട്ടിയും അദ്ധ്യാപികയും ഒന്നിച്ച് നിൽക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ഉൾക്കൊണ്ടു .

 *സംയുക്തയറി* അവതരിപ്പിച്ചപ്പോൾ പുതിയ തലമുറയിലെ രക്ഷിതാക്കൾക്ക് കൗതുകമേറി. അവർ ഒന്നാകെ അതേറ്റെടുത്തു.

എല്ലാ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. അതാത് ദിവസങ്ങളിൽ ക്ലാസ്സിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഗ്രൂപ്പ് വഴി അറിയിക്കുമ്പോൾ ഓരോ രക്ഷിതാവിനും സന്തോഷം. മാത്രവുമല്ല കുട്ടിയുടെ പിറന്നാൾ ദിവസം ഗ്രൂപ്പിൽ ഫോട്ടോ കൂടി ഇട്ടപ്പോൾ സന്തോഷം ഇരട്ടിയായി.


കുഞ്ഞുങ്ങളിൽ ചിലർ വരാത്ത ദിവസം അദ്ധ്യാപിക 10 മണിക്ക് തന്നെ വിളിച്ച് അന്വേഷിച്ചത് രക്ഷിതാക്കളിൽ ആത്മവിശ്വാസം ഉണർത്തി. മാത്രവുമല്ല എല്ലാവർക്കും പുസ്തകവും ( വർക്ക് ബുക്ക് ഒഴികെ) യൂനിഫോമും എല്ലാം നേരത്തേ ലഭിച്ചിരിക്കുന്നു.

നിറഞ്ഞ സന്തോഷവും സംതൃപ്തിയുമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു🙏

ഷീബ പി.വി.

ഒന്നാം ക്ലാസ്

പേരാമ്പ്ര GUP സ്കൂൾ

28

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നതിനാൽ 

ജൂൺ നാലാം തീയതിയാണ് സ്കൂൾ തുറന്നത്. അന്നേദിവസം തന്നെ പിടിഎ നടത്തി. എല്ലാ രക്ഷിതാക്കളും ഉണ്ടായിരുന്നു.

ഒരു വർഷത്തെ ഒന്നാം ക്ലാസ് പ്രവർത്തനങ്ങളെ കുറിച്ച് അവരുമായി സംസാരിച്ചു. 

സന്നദ്ധത പ്രവർത്തനങ്ങളെ കുറിച്ച് ആയിരുന്നു ആദ്യം 

സംസാരിച്ചത്. 

ഡയറി എഴുത്തിനെ കുറിച്ച് സംസാരിച്ചപ്പോൾ ചിലർക്കെങ്കിലും 

ആശങ്ക ഉണ്ടായി .എന്നാൽ

മുൻ അനുഭവം ഉള്ളവർ ഡയറി എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അതിൽ നിന്നും 

അവരുടെ കുട്ടികൾക്ക് ലഭിച്ച നേട്ടങ്ങളെക്കുറിച്ചും 

പറഞ്ഞത് നേട്ടമായി.

വായനോത്സവം രചനോത്സവം  പാട്ട്രരങ്ങ്

കലാകായിക

നിർമ്മാണ പ്രവർത്തനങ്ങൾ,,

തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. 

കുട്ടികൾക്ക് കഥകൾ എഴുതുവാൻ സാധിക്കുമോ എന്ന് കാര്യത്തിൽ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. 

ഒന്നാമത്തെ ക്ലാസ് പിടിഎ അവസാനിപ്പിച്ചപ്പോൾ മാതാപിതാക്കൾ എല്ലാവരും വലിയ ജിജ്ഞാസയിലാണ്.

എല്ലാമാസവും ക്ലാസ് പിടിഎ ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 

      റാണിമോൾ ജോർജ്

      ജി. ജെ ബി എൽ പി 

             സ്കൂൾ, പേരൂർ 

      ഏറ്റുമാനൂർ സബ് ജില്ലാ

No comments: