ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 22, 2013

ഗണിതത്തില്‍ കൊറിയ മുന്നേറിയത് നാം പാഠമാക്കണം

കൊറിയയിലെ 42% കുട്ടികള്‍ക്ക് ഗണിതം തീരം ഇ‍ഷ്ടമല്ല
62% കുട്ടികള്‍ നന്നായി ഗണിതം ചെയ്യാനാകുന്നില്ലെന്ന പരാതിയുളളവരാണ്. ഉയര്‍ന്ന ക്ലാസുകളിലേക്കു പോകുംതോറും ഗണിതതാല്പര്യം കുറഞ്ഞുവരുന്നു. അധ്യാപകരാകട്ടെ കമ്പ്യൂട്ടറടക്കമുളള ആധുനിക സാങ്കേതികവിദ്യ ഗണിത പഠനത്തില്‍ ഉപയോഗിക്കാന്‍ മടിയുളളവരും (93%).എല്ലാ വിദ്യാലയങ്ങളിലും കുറഞ്ഞത് അമ്പതു കമ്പ്യൂട്ടറ്‍ വിതമുണ്ടെന്നോര്‍ക്കണം. ഈ രാജ്യത്തെ ഗണിതത്തിന്റെ സ്ഥിതി ഇപ്പോള് എന്തായിരിക്കും?
ലോകത്ത് ഗണിതപഠനനിലവാരത്തില്‍ നാലാം സ്ഥാനം !
അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സുമൊക്കെ വളരെ വളരെ പിന്നില്‍..!
എന്താണവിടെ സംഭവിച്ചത്?
ഗണിതപഠനം എല്ലാ കുട്ടികളുടേയും ഇഷ്ടപ്പെട്ട വിഷയമാക്കാനാണവര്‍ തീരുമാനിച്ചത്.
  • ഗണിതയാഥാസ്ഥിതികത എന്നത് ദുരെക്കളഞ്ഞു.
  • പാഠപുസ്തകങ്ങളുടെ കാഠിന്യ നിലവാരം കുറച്ചു
  • പ്രൈമറി തലത്തിലെ കൂടുതല്‍ പ്രയാസമുളള പാഠഭാഗങ്ങള്‍ (ഏതാണ്ട് അറുപതു ശതമാനത്തോളം ) ഒഴിവാക്കി. വളരെ അത്വയാവശ്യമല്ലാത്തതെല്ലാം നീക്കം ചെയ്തു
  • ഗണിത ഉളളടക്കങ്ങളെ പരസ്പരം ബന്ധിപ്പിച്ചു
  • മറ്റു വിഷയങ്ങളുടെ പാഠ്യപദ്ധതികള്‍ പരിഗണിച്ച് ഗണിതാശയങ്ങള്‍ ഉള്‍പ്പെടുത്തി.
  • അടിസ്ഥാന ഗണിതശേഷികള്‍ക്ക് ഊന്നല്‍ നല്‍കി
  • യഥാര്‍ഥ ജീവിതവുമായി ഗണിതത്തെ ബന്ധിപ്പിച്ചു
  • പ്രശ്നപരിഹരണത്തിനും അതിന്റെ പ്രക്രിയയ്ക്കും ഊന്നല്‍ നല്‍കി
  • യുക്തിപൂര്‍വം ചിന്തിക്കുന്നതിനുളള ചോദ്യങ്ങള്‍ ക്ലാസുകളില്‍ ഉന്നയിക്കപ്പെട്ടു
  • ഗണിതാഭ്യാസങ്ങള്‍ക്കല്ല ഗണിതപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്
  • കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ സ്വാഗതം ചെയ്തു
  • അന്വേഷണാത്മക ഗണിതപഠനം പ്രാവര്‍ത്തികമാക്കി
  • മനപ്പാഠമാക്കലല്ല ഗണിതം എന്നു തീരുമാനിച്ചു
  • മൂര്‍ത്താനുഭവങ്ങള്‍ ,വൈവിധ്യമുളള പഠനോപകരണങ്ങള്‍, അനുഭവാധിഷ്ടിത പഠനം എന്നിവ ഗണിതപഠനത്തിലനിവാര്യമാക്കി
  • മൂല്യനിര്‍ണയത്തില്‍ ഗണിതതാല്പര്യം, സര്‍ഗാത്മക പ്രവര്‍ത്തനം, പ്രശ്നപരിഹരണം, പ്രക്രിയാവിലയിരുത്തല്‍, വൈവിധ്യമുളള രീതികള്‍ ഉപയോഗിക്കല്‍ , തുറന്ന ചോദ്യങ്ങള്‍, കുട്ടിയെ നിരീക്ഷിക്കല്‍ എന്നിവ പരിഗണിക്കപ്പെട്ടു.
  • OPEN EDUCATION എന്നറിയപ്പെടുന്ന രീതി പ്രയോഗിച്ചു,ചെറിയസംഘങ്ങളായി പ്രോജക്ട്, ചര്‍ച്ച,അന്വേ‍ണം, തന്ത്രങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്ക് അവസരം സൃ‍ഷ്ടിച്ചു
  • കുട്ടികളുടെ ഗണിതപ്രകടനങ്ങള്‍ വിലയിരുത്തി. എങ്ങനെ വിവരങ്ങള്‍ തെരഞ്ഞെടുക്കുന്നു സമന്വയിപ്പിക്കുന്നു പ്രയോഗിക്കുന്നു വിനിമയം ചെയ്യുന്നു എന്നതാണ് വിലയിരുത്തപ്പെട്ടത്.
  • ഗണിതപഠനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചു
പത്തുവര്‍ഷം കൂടുമ്പോള്‍ പാഠപുസ്തകം പരിഷ്കരിച്ചു. 
അവ നോക്കുക

അതാതു കാലത്തെ നവീനമായ രീതികള്‍ സ്വീകരിക്കാന്‍ ശ്രമിച്ചുഅനുഭവങ്ങളില്‍ നിന്നും സ്വന്തം രീതി വികസിപ്പിച്ചുഅമ്പതുകളില്‍ അമേരിക്കയിലെ പുരോഗമനവിദ്യാഭ്യാസ പ്രവണതകള്‍ ഗണിത പഠനത്തെ സ്വാധീനിച്ചുഅറുപതുകളില്‍ ന്യൂമാത്സ്അക്കാലത്താണ്ത്രേ ഗണിതപഠനത്തില്‍ ധാരാളം സംജ്ഞകള്‍ കടന്നു വരികയും ഗണിതപഠനം സങ്കീര്‍ണമാവുകയും ചെയ്തത്രണ്ടായിരമായപ്പോള്‍ പ്രവര്‍ത്തനങ്ങളീലൂടെയുളള പഠനമായി
2010 ല്‍ പുതിയ മുദ്രാവാക്യം ഗണിതപഠനത്തില്‍ സ്വീകരിച്ചു
  • POWER OF IMAGINATION
  • POWER OF ENQUIRY          
നാളേക്കു വേണ്ട പ്രധാനപ്പെട്ട ഗണിതശേഷികളാണ്‍ ഇവയെന്നു കൊറിയ തീരുമാനിച്ചു.










 മറ്റുളളവരുടെ ഗണിതമല്ല സ്വന്തം ഗണിതം രൂപപ്പെടുത്തിയെടുക്കുകയാണ് ഓരോ കുട്ടിയും വേണ്ടതെന്ന നിലപാടാണ് അവരുടെ വിജയത്തിന് പിന്നില്‍.
കേരളത്തിലെ "ആധികാരിക ആശാന്‍മാര്‍" എപ്പോഴും പിറകോട്ടേ നോക്കൂ. ഫലവും അങ്ങനെ തന്നെ. അല്പം മുന്നോട്ടു കാല്‍ വെച്ചാല്‍ വിവാദം ഉണ്ടാക്കി പിന്നോട്ടടിക്കും. അതിനു വഴങ്ങിക്കൊടുക്കുന്നതിനു പകരം അധ്യാപകര്‍ അന്വേഷകരാവുക. 
നല്ല മാതൃകകളെ സ്വീകരിക്കുക.
 പുതിയ രീതികള്‍ സധൈര്യം വികസിപ്പിക്കുക.
 ഗണിതപാത കല്ലും മുളളും നിറഞ്ഞതല്ല.
( ലോകത്തിന്റെ മുന്നിലുളള മറ്റു രാജ്യങ്ങളേയും പരിചയപ്പെടുത്താന്‍ ചൂണ്ടുവിരല്‍ ആഗ്രഹിക്കുന്നു )

5 comments:

ബിന്ദു .വി എസ് said...

കണക്ക് ഒരു കണക്ക് തന്നെ .പഠിച്ചു തുടങ്ങിയ നാളിലേ റോസാച്ചെടി പോലെ.മുള്ളു കുത്തും .പൂവാണേല്‍ കണ്ണില്‍ പെടുകയുമില്ല.അധ്യാപനത്തിലും ഗണിതം പലപ്പോഴും കയ്ക്കുന്നു .ഉള്ളിലുള്ള വിരക്തി പുറത്തു ചാടുന്നതാകാം .പക്ഷെ അത് മറി കടക്കണമല്ലോ എന്നു നിനച്ചിരിക്കുമ്പോ ഴാണ് ചൂണ്ടു വിരല്‍ തൊട്ടു വിളിച്ചത് .കൊറിയന്‍ പാഠ പുസ്തകം മാത്രം മതി സംതൃപ്തി നല്‍കാന്‍ .അഭ്യാസം കുറവും പ്രവര്‍ത്തനം കൂടുതലും .ഗണിത ഭാവന .ഗണിത ഉള്ളടക്കങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്നതു വളരെ ഫല പ്രദമാണ് .കുട്ടിയെ പ്രശ്ന ത്തിന്‍ പുറകെ സ്വതന്ത്രാന്വേഷണത്തിനു നിയോഗിക്കുന്നതുംനല്ല അനുഭവമായി മനസ്സില്‍ ഉണ്ട് .എങ്കിലും ഗണിത വേലി ജൈവികമാകണ മെങ്കില്‍ ഇനിയും അനേകം കടമ്പകള്‍ .മറ്റു രാജ്യങ്ങളുടെ ഗണിതാനുഭവങ്ങള്‍ അറിയാന്‍ ആകാംക്ഷ .

Unknown said...

കലാധരൻ സാർ.. എത്രയും വേഗം നടപ്പിൽ വരുത്തേണ്ട ഒരു സുപ്രധാനവിഷയം തന്നെയാണ് താങ്കൾ ഇവിടെ പ്രതിപാദിച്ചിരിയ്ക്കുന്നത്... കാരണം ഭയപ്പെടുത്തുന്ന, സങ്കീർണ്ണമായ കുറേ സമവാക്യങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്ന പാഠപുസ്തകങ്ങളിൽനിന്നും കുട്ടികളെ ആകർഷിയ്ക്കുവാനുതകുന്ന രൂപത്തിലേയ്ക്ക് നമ്മുടെ പാഠപുസ്തകങ്ങളും, വിദ്യാഭ്യാസരീതിയും മാറേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു..പല കുട്ടികളും പറയാറുണ്ട്, കണക്കിന്റെ പുസ്തകം തുറന്ന് കാണുമ്പോൾതന്നെ മനസ്സു മടുത്തുപോകുന്നു എന്ന്...കണക്ക് എന്ന വിഷയത്തിനും, അത് പഠിപ്പിയ്ക്കുന്ന രീതിയ്ക്കും ഒരു തരത്തിലും കുട്ടികളെ ആകർഷിയ്ക്കുവാൻ സാധിയ്ക്കുന്നില്ല എന്നല്ലേ അതിനർത്ഥം... മറ്റു രാജ്യങ്ങളിലെ ഗണിതപഠനരീതികൾ പഠിച്ചശേഷം, ആകർഷണീയശൈലികളെ നമ്മളും പിന്തുടരുകയെന്നത് നല്ല സമീപനമാണ്.. ഈ കൊറിയൻ രീതി അതിന് ഒരു പ്രചോദനമായിത്തീരും എന്ന് കരുതാം.. കണക്കിനെ സ്നേഹിയ്ക്കുന്ന ഒരു തലമുറ നമ്മുടെ നാട്ടിലും വളർന്നുവരട്ടെ.

ഷാജി said...

സർ, കഴിഞ്ഞ ദിവസം എന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനു സ്ക്കൂളിൽ നിന്നും നൽകിയിരുന്ന ഹോംവർക്ക് 101 മുതൽ 300 വരെയുള്ള ഒറ്റസംഖ്യകളും ഇരട്ട സംഖ്യകളും എഴുതിക്കൊണ്ടു വരാനായിരുന്നു. ഇത്രയൊക്കെയായിട്ടും കേരളത്തിലെ ഗണിതാധ്യയനം എവിടെ എത്തി നിൽക്കുന്നു എന്നതിനുള്ള ഒരുദാഹരണം മാത്രമാണിത്.

Unknown said...

aaro nammale rakshapeduthan varumenna albhutham kaathirikkunnavar.....ini enthu parayum?

Muralee Mukundan , ബിലാത്തിപട്ടണം said...

കണക്കിനെ കണക്കാക്കി കണ്ണിങ്ങായി പഠിപ്പിക്കൽ..