നാടിന്റെ
ചിത്രം
കൂട്ടിച്ചേര്‍ക്കലോടെ
പവര്‍പോയന്റ് പ്രസന്റേഷന്‍
കാണിക്കുന്നു.
ഓരോരുത്തരായി
പ്രതികരിക്കല്‍
എന്ത്
കൊണ്ട് ഈ ചിത്രങ്ങള്‍ നമ്മെ
ഇത്രയേറെ പിടിച്ചിരുത്തുന്നു
?
നമ്മുടെ
നാടിന്റെ അനുഭവവുമായി ഇതിനു
ബന്ധമുണ്ടോ ?
ക്ലാസ്
ചര്‍ച്ച.
ഇതുപോലെ
പരിസ്ഥിതി പ്രശ്നങ്ങള്‍
ശ്രദ്ധയില്‍ പെട്ടവ കുട്ടികള്‍
പങ്കിടുന്നു.പ്രാദേശിക
അനുഭവങ്ങള്‍ [കുന്നിടിക്കല്‍,
പാറമട,
കുടി
വെള്ള ക്ഷാമം .അസുഖം
.കൃഷി
ഭൂമി ഇല്ലായ്മ .അപകട
മരണം..)
വെളളം
-അതില്ലാതയാല്‍
നാം എന്തെല്ലാം സംഭവിക്കും?
ഓരോരുത്തരായി
ഓരോന്നുവീതം പറയുന്നു.
ബോര്‍ഡില്‍
പദസൂര്യന്‍ രീതിയില്‍
രേഖപ്പെടുത്തല്‍.വിശകലനം
ചെയ്ത് കൂടുതല്‍ ചേര്‍ക്കണം,
ഇത്തരം
ദുവസ്ഥകളുണ്ടാകാതിരിക്കാന്‍
എന്താണ് ചെയ്യേണ്ടത്?
ആരാണ്
ചെയ്യേണ്ടത്?
നാട്ടുകാരെ
നിരന്തരം ഓര്‍മപ്പെടുത്തണം
ഏതെല്ലാം
രീതിയിലാകാം?
പ്രതികരണം
ക്ഷണിക്കുന്നു.
നമ്മുക്ക്
ഇതിലേതെല്ലാം സാധ്യമാണ്?നാടകം
അവതരിപ്പിച്ചാലോ?
നമ്മുടെ
ക്ലാസ് പി ടി എയിലും
അസംബ്ലിയിലും?നാടകത്തിനു
പറ്റിയ ഒരു കഥ വേണം.
ആരുടെയെങ്കിലും
ഓര്‍മയിലുണ്ടോ?
ഉണ്ടെങ്കില്‍
പറയൂ.ഒരു
കഥ പാഠപുസ്തകത്തിലും ഉണ്ട്.
അതും
പരിശോധിക്കാം.
കൂടുതല്‍
നല്ലത് തെരഞ്ഞെടുക്കാം.
അടുത്താഴ്ച
നാടകം.മറ്റേന്നാള്‍
പോസ്ററര്‍ സ്കൂള്‍ ബോര്‍ഡില്‍
പതിക്കണം.
അതിന്
മുന്‍പ് നമ്മുടെ കേരളത്തിന്‍റെ
അവസ്ഥ കാണൂ [ഹരിത
കേരളം കാണിക്കുന്നു ]
സി
ഡി പ്രദര്‍ശനം.
പ്രതികരണം.
ഇതുപോലെ
കേരളം എന്നും നിലനില്‍ക്കുമോ?
പാഠത്തിലേക്ക്.
ഒടുക്കത്തെ
ഉറവ എന്നാണ് പാഠത്തിന്‍റെ
പേര്.ഈ
പേരു കേട്ടപ്പോള്‍ എന്താണ്
മനസില്‍ വന്ന ആശയങ്ങള്‍?
കഥയെന്തിനെക്കുറിച്ചാകും?
ഒടുക്കത്തെ
എന്നു പ്രയോഗിച്ചതു വിശകലനം
ചെയ്ത് മൂന്നോ നാലോ വാക്യങ്ങളില്‍
കഥയിലെന്താവാം എന്ന്
ഊഹിച്ചെഴുതൂ.
നേരത്തെ
പാഠം വായിച്ചവര്‍ എഴുതേണ്ട.
അവതരണം
.
ഇനി
അതൊന്നു വായിച്ചു നോക്കിയാലോ
?
നാടകമാക്കേണ്ട
പാഠമാണ് എന്തെല്ലാം വായനയില്‍
ശ്രദ്ധിക്കണം?
എന്തെല്ലാം
സംഭവങ്ങളാണ് കഥയിലുളളത്?
( സംഭവങ്ങള്‍ക്ക്
ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ
നമ്പരിടാം)
നിങ്ങള്‍
ഊഹിച്ചതു പോലെയാണോ കഥയിലുളളത്?
ആരെല്ലാമാണ്
കഥാപാത്രങ്ങള്‍ (
കഥാപാത്രങ്ങളുടെ
പേരിനടില്‍ വര ആകാം)
എന്ന്
എവിടെയാണ് കഥ നടന്നത് (
സ്ഥലങ്ങളുടെ
നേരേ ഒരു ശരി അടയാളം)
പ്രകൃതി
സംരക്ഷണവുമായി ബന്ധപ്പെട്ട
എന്തു കാര്യമാണ് കഥയിലുളളത്?
വായന
വ്യക്തിഗതം
വലിയ
പാഠം.ഓരോരോ
പേജു വീതം വായിക്കാം.അതിലെ
കഥാപാത്രങ്ങളും സംഭവങ്ങളും
നോക്കിയാല്‍ മതി.
വായനാ
തടസ്സം നേരിടുന്ന കുട്ടികള്‍ക്ക്
പിന്തുണ.
തുടര്‍ന്ന്
നാടകമവതരിപ്പിക്കേണ്ട
ഗ്രൂപ്പുകളെ തീരുമാനിക്കുന്നു.
എല്ലാവരും
പങ്കാളികളാകണം.
നാടകഗ്രൂപ്പില്‍
വായന.
ഒരാള്‍
വായിക്കുന്നു.
മറ്റുളളവര്‍
അതാസ്വാദ്യകരമാക്കാന്‍
ഇടപെടുന്നു.
വായനയില്‍
പിന്നാക്കക്കാരെ ഇത്
സഹായിക്കും.
അവരും
റിഹേഴ്സല്‍ എടുക്കണം.ഗ്രൂപ്പ്
വായന മോണിറ്ററ്‍ ചെയ്യണം.
ഓരോരോ
സംഭവവും എങ്ങനെ നാടകമാക്കാമെന്നും
ആലോചിക്കണം.
ഗ്രൂപ്പ്
അവതരണം
ഗ്രൂപ്പിലെ
എല്ലാവരും വായിക്കണം.തുടര്‍ച്ചയായിട്ടാണ്
വായിക്കേണ്ടത്.
വായന
ആസ്വാദ്യകമായിരിക്കണം
വിലയിരുത്തുന്നതിനുളള
സൂചകങ്ങള്‍ പരിചയപ്പെടുത്തുന്നു
വായനയില്‍
പ്രയാസം നേരിട്ടവരെ
സഹായിച്ചിട്ടുണ്ട്
ആശയം
വ്യക്തമാകും വിധം വായിക്കുന്നു
ഭാവം
ഉള്‍ക്കൊണ്ട് വായിക്കുന്നു
തടസ്സമില്ലാതെ
വായിക്കുന്നു.
വായിച്ച
ഭാഗത്തെ ചോദ്യങ്ങള്‍ക്കുത്തരം
പറയാന്‍ കഴിയുന്നു
പൊതു
ചര്‍ച്ച.നാടകസാധ്യത
ചര്‍ച്ച ചെയ്യുന്നു.സംഭവസ്ഥലം?പ്രത്യകത?
കഥാപാത്രങ്ങള്‍?
ഇത്രയും
ആശയം നാടകമാക്കി അവതരിപ്പിക്കണം.
സാധ്യമാണോ?
എത്ര
രംഗങ്ങള്‍ക്ക് സാധ്യത?
പങ്കാളിത്ത
ചര്‍ച്ചയിലൂടെ ധാരണ
രൂപീകരിക്കുന്നു
തുടര്‍ന്നുളള
ഭാഗം വായിച്ചുവരണം (വ്യക്തിഗതം)
ആസ്വാദ്യ
വായനയുടെ പ്രക്രിയ
ആവര്‍ത്തിക്കുന്നു.
വിശകലനാത്മകചോദ്യങ്ങള്‍
സ്നേഹവും
സൌഹൃദവും നില നില്‍ക്കുന്ന
ഒരു സമൂഹത്തെ എങ്ങനെ സൃഷ്ടിക്കും
?
ഒരു
നല്ല ഭരണ കര്‍ത്താവിനെ നാം
എങ്ങനെയൊക്കെയാണ് വിലയിരുത്തി
കണ്ടെത്തുന്നത് ?
ഇവിടെ
രാജാവിന്റെ ഏതൊക്കെ തീരുമാനങ്ങളെ
നിങ്ങള്‍ സ്വീകരിക്കും?അല്ലെങ്കില്‍
തള്ളിക്കളയും ?
മേഘദത്തന്‍
നല്ല ഭാരണാധികാരിയാണോ?ഒരു
നല്ല ഭരണാധികാരി എങ്ങനെയാകണം
?
കുട്ടികള്‍
വ്യക്തിഗതമായി പട്ടിക
തയ്യാറാക്കിയ ശേഷം
അഭിപ്രായകുറിപ്പ് തയാറാക്കുന്നു
ചര്‍ച്ച
പ്രകൃതി
സംരക്ഷണത്തില്‍ ഭരണാധികാരികള്‍ക്ക്
പങ്കുണ്ട് എന്നു സമര്‍ഥിക്കുന്ന
തരത്തിലാണോ അഭിപ്രായക്കുറിപ്പുകള്‍?
നാടക
രചനയിലേക്ക്
ടിപ്പ്
ആക്ടിവിറ്റി,വെളളമില്ലാതെയായാല്‍
റോള്‍പ്ലേ ,ഏകാംഗാഭിനയം...
നാടകസംഘങ്ങള്‍
കഥയെ നാടകമാക്കല്‍
ആദ്യം
രംഗങ്ങള്‍ നിശ്ചയിക്കല്‍
(
സ്ഥലം
,
കാലം,
സംഭവം
എന്നിവ പരിഗണിച്ച്)
രംഗങ്ങളുടെ
ക്രമീകരണം
കഥാപാത്രങ്ങളെ
ഓരോ രംഗത്തിലുമായി വിന്യസിക്കല്‍
ഇത്രയും
ഗ്രൂപ്പില്‍ നടക്കണം.
ഈ
പ്രവര്‍ത്തനം മോണിറ്ററ്‍
ചെയ്യണം.
തുടര്‍ന്ന്
ആദ്യ രംഗത്തിന്റെ സ്ക്രിപ്റ്റ്
വ്യക്തിഗതമായി എഴുതല്‍.
ലേഖനത്തില്‍
തടസ്സമുളളവര്‍ക്ക് സഹായം.
എഴുതിയ
സ്ക്രിപ്റ്റ് ഗ്രൂപ്പില്‍
പങ്കിടല്‍ മെച്ചപ്പെടുത്തല്‍
നിര്‍ദ്ദേശങ്ങള്‍
തുടക്കം
ഓരോരുത്തരും അവതരിപ്പിക്കണം.
അതില്‍
നല്ലതെന്നു തോന്നുന്നവ
സ്വീകരിക്കണം.
അതിനെ
കൂടുതല്‍ മെച്ചപ്പെടുത്താമോ
എന്ന് ആലോചിക്കണം (
ഗ്രൂപ്പില്‍
ഇടപെടല്‍ )
പിന്നെ
ഓരോ കഥാപാത്രവും പറഞ്ഞത്
ഒന്നൊന്നായി അവതരിപ്പിക്കണം.അതേ
ആശയം മറ്റുളളവര്‍ എങ്ങനെ
എഴുതി എന്ന് പങ്കിടണം.
മെച്ചപ്പെട്ടത്
തെരഞ്ഞെടുക്കണം.
കഥാപാത്രത്തിന്റെ
പദവി,
സ്വഭാവം,
സന്ദര്‍ഭം
ഇവ പരിഗണിക്കണം.
സ്വാഭാവികത
വേണം.അഭിനയ
സാധ്യത ആലോചിക്കണം (
ഭാവം,
ചലനം,ശബ്ദനിയന്ത്രണം
മുതലായവ ബ്രായ്ക്കറ്റില്‍
സൂചിപ്പിക്കാം)
ആദ്യ
രംഗത്തിന്റെ സ്ക്രിപ്റ്റ്
എല്ലാ ഗ്രൂപ്പുകളും ക്ലാസില്‍
വായിച്ചവതരിപ്പിക്കുന്നു.
(തുടക്കം,ഓരോ
കഥാപാത്രത്തിന്റേയും
സംഭാഷണം,..ഇങ്ങനെ
ചര്‍ച്ചയ്ക്കു സഹായകമായ
രീതിയില്‍
ബോര്‍ഡില്‍
,
ചാര്‍ട്ടില്‍
എഴുതാം.
തുടര്‍ന്ന
മറ്റു രംഗങ്ങളുടെ സ്ക്രിപ്റ്റ്
എഴുതല്‍ (
വ്യക്തിഗതം-തുടര്‍
പ്രവര്‍ത്തനം )
അടുത്ത
ദിവസം ക്ലാസില്‍ നേരത്തെ
ചെയ്തതു പോലെ പ്രോസസ് ചെയ്തു
മെച്ചപ്പെടുത്തല്‍
നാടക
റിഹേഴ്സല്‍ (വിശദാംശങ്ങള്‍
ഇനിയും കണ്ടെത്തണം)
വേഷത്തെക്കുറിച്ചുളള
,ചമയത്തെക്കുറിച്ചുളള
ആലോചന,(
വൈശാലിയിലെ
അവസാനത്തെ (മഴ)
രംഗത്തിന്റെ
ആദ്യഭാഗം കണിക്കുന്നു.വേഷം,അഭിനയം,ബോധ്യപ്പെടല്‍)
രംഗസജ്ജീകരണചര്‍ച്ച.
അഭിനേതാക്കളും
കഥാപാത്രങ്ങളും ധാരണയാകല്‍.
റിഹേഴ്സലില്‍
പിന്തുണ നല്‍കല്‍
(രംഗബോധം,കഥാപാത്രമായി
താദാത്മ്യം പ്രാപിക്കല്‍)
പ്രചരണം(പോസ്റ്റര്‍,
നോട്ടീസ്
തയ്യാറാക്കല്‍-വ്യക്തിഗതം,
പിന്നെ
ഗ്രൂപ്പില്‍)
അവതരണവേദി
(
ആദ്യം
ക്ലാസില്‍,
പിന്നെ
അസംബ്ലിയിലും ക്ലാസ് പി ടി
എയിലും)
|