ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം എന്ന നിലയില്‍ ഡയറ്റുകളുടെ കടമ മാതൃകകള്‍ സൃഷ്ടിക്കലാണ്. പരസ്പരബന്ധമോ തുടര്‍ച്ചയോ ഇല്ലാത്ത വഴിപാടു പരിശീലനങ്ങള്‍ക്കു പ്രസക്തിയില്ല. നൂതനവും ഗവേഷണാത്മകവുമായ ഇടപെടലുകള്‍ ഡയറ്റിന്റെ ഭാഗത്തു നിന്നു അധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇടുക്കി ഡയറ്റ് പരിശീലനഹാളുകള്‍ പഠനസൗഹൃദപരമാക്കുന്നതിനു ഒരു ശ്രമം നടത്തി. വിദ്യാലയങ്ങള്‍ ശിശു സൗഹൃദപരമാകണം എന്നു നിര്‍ദ്ദേശിക്കുന്ന ഡയറ്റിനു സ്വന്തം സ്ഥാപനത്തിലെ അക്കാദമാന്തരീക്ഷം മാതൃകാപരമാക്കേണ്ട ബാധ്യത ഉണ്ട്.
നടത്തിയ ഒരു ചെറിയശ്രമത്തിന്റെ വിശദാംശങ്ങളാണ് ഇവിടെ പങ്കിടുന്നത്.
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
- പ്രീ സര്‍വീസ് ,ഇന്‍സര്‍വീസ് അധ്യാപക പരിശീലനത്തിനു ഡയറ്റില്‍ എത്തുന്നവര്‍ക്ക് പഠിതാക്കളുടെ പ്രകൃതം, ആവശ്യം ഇവ പരിഗണിച്ച ലേണര്‍ ഫ്രണ്ട്ലി ക്ലാസ്മുറികളുടെ പ്രയോഗസാധ്യത പരിചയപ്പെടുത്തുക
- പ്രീസര്‍വീസ് അധ്യാപകപരിശീലന കാലയളവില്‍ത്തന്നെ ക്ലാസ് ലാബ്, ക്ലാസ് ലൈബ്രറി, പോര്‍ട്ടഫോളിയോ ബാഗ് തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ ധാരണ നല്‍കുക
- ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതു വഴി പരിചയപ്പെട്ട മികച്ചമാതൃകകള്‍ നടപ്പിലാക്കണമെന്ന പ്രോഗ്രാം അഡ്വൈസറി കമ്മറ്റിയുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുക
ജില്ലയിലെ എല്ലാ സ്കൂളുകളുടെയും സ്ഥാനം വ്യക്തമാക്കുന്ന വിദ്യാഭ്യാസ ഭൂപടം എല്ലാവരെയും ആകര്‍ഷിക്കുന്നു. സ്വന്തം സ്കൂള്‍ എവിടെ എന്ന് നോക്കാനുള്ള കൌതുകം മാത്രമല്ല ഇടുക്കിയിലെ വിദ്യാലയ സൌകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങള്‍ ഏതെന്നു ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ സഹായകം കൂടി ആയതിനാല്‍.
രണ്ടാം വര്‍ഷ ക്ലാസില്‍ പ്രൈമറി ക്ലാസുകളിലെ പഠനോപകരങ്ങളുടെ ഒരു ശേഖരം ആലോചനയില്‍ ഉണ്ട്.














