ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 26, 2023

സ്വതന്ത്ര വായനയും ഒന്നാം ക്ലാസും

ഒന്നാം ക്ലാസിൽ ഗവേഷണാധ്യാപനം നടത്താൻ സന്നദ്ധരായ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ട്.


അവിടെ വികസിപ്പിക്കുന്ന പല പ്രവർത്തനങ്ങളും അധ്യാപക സമൂഹത്തിൽ പങ്കിടുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.

പ്രായോഗികമാക്കിയ കാര്യങ്ങൾ ഫലപ്രദമാണെന്ന് ബോധ്യപ്പെട്ട അധ്യാപകർ പങ്കിടുന്നു

ഇത്തവണ വിഷയം യഥാർത്ഥ വായന എങ്ങനെ വിലയിരുത്താം എന്നതായിരുന്നു. യഥാർത്ഥ വായനക്ക് (റിയൽ റീഡിംഗ്)  വേണ്ടത്ര അവസരം ക്ലാസിൽ ഇല്ല.

 *സ്വതന്ത്രവും നിശബ്ദവുമായ വായന.* 

അതായത് അപരിചിതമായ ഒരു വായനാ സാമഗ്രി വായിക്കാനും ആശയം ഗ്രഹിക്കാനും ആസ്വദിക്കാനുമുള്ള കഴിവ്

ഓരോ കുട്ടിയിലും ചിലപ്പോൾ  വ്യത്യസ്ത വായന നടക്കും. പല ആശയങ്ങൾ കണ്ടെത്തിയേക്കും.

വായനയിലെ  തടസ്സങ്ങൾ (പുതിയ അക്ഷരം, മനസ്സിലാകാത്ത വാക്ക്, വാക്യത്തിലെ ആശയത്തിൽ അവ്യക്തത തുടങ്ങിയവ ) മറികടക്കൽ ആവശ്യമായി വരും. ആവശ്യാധിഷ്ഠിതമായി സഹായിക്കണം

അപ്പോൾ അവർ സഹായം തേടുന്നതിൽ തെറ്റില്ല.

നാം കുട്ടികളെ സ്വതന്ത്രവായനക്കാരാക്കാൻ ശ്രമിക്കുന്നില്ല. അതിന് പറ്റിയ വായനാ സാമഗ്രികൾ നൽകണം.

സ്വതന്ത്രമായി വായിക്കാൻ ശ്രമിക്കുന്നതിലൂടെ വായന പഠിക്കലാണ്.

  • ഇതിനായി വളരെ ചെറിയ ഒരു വായനാ സാമഗ്രിയാണ്
  • ഇത് വായിച്ചു കേൾക്കരുത്.
  • തനിയെ നിശബ്ദമായി വേണം കുട്ടികൾ വായിക്കാൻ
  • ചിത്രകഥയാക്കാൻ നിർദ്ദേശിക്കാം
  • എത്ര ചിത്രങ്ങൾ വേണമെന്ന് അവർക്ക് തീരുമാനിക്കാം
  • ചിത്രത്തിനടിയിൽ അവർക്ക്.... കഥയിലെ വരികൾ അതുപോലെയോ സ്വന്തം രീതിയിലോ എഴുതാം.
  • എഴുതിയില്ലെങ്കിലും കുഴപ്പമില്ല.
  • ഈ ചിത്രങ്ങളാണ് വായന നടന്നതിന്റെ തെളിവ്. എഴുത്തല്ല.

(പലപ്പോഴും വായനയും എഴുത്തും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തനം.ലേഖനത്തിലെ വൈദഗ്ധ്യക്കുറവ് വായനയിലെ വൈദഗ്ധ്യക്കുറവായി തെറ്റിദ്ധരിക്കപ്പെടും)

15-20 മിനിറ്റ് സമയം വേണ്ടി വരും

നൽകിയത് താഴെ.

മീനില്ലാത്ത കടലിൽ

ഒരു കപ്പല് വന്നു

കപ്പല് നിറയെ മീനുകൾ

കടൽ കപ്പലിനെ നോക്കി.

ദയനീയമായ ആ നോട്ടത്തിൽ കപ്പൽ ബലൂൺ പോലെ പൊട്ടിപ്പോയി.

കടൽ സന്തോഷം കൊണ്ട് തുടിച്ചു.

മലപ്പുറം മൂർക്കനാട് സ്കൂളിലെ രചന


"വായനസാമഗ്രി ചാർട്ടിൽ എഴുതിയപ്പോൾ തന്നെ ഭൂരിഭാഗം പേരും വായിക്കാൻ തുടങ്ങി. ദയനീയമായത് വായിച്ച് അങ്ങിനെ പറഞ്ഞാൽ എന്താണെന്ന് ചോദിച്ചു.
ഉറക്കെ വായിക്കാൻ തുടങ്ങിയപ്പോൾ നിശ്ശബ്ദവായ നയ്ക്ക് നിർദ്ദേശം നൽകി. നിങ്ങൾ വായിച്ചത് ചിത്രമാക്കാൻ പറഞ്ഞു
നന്നായി ചിത്രീകരിച്ചവരുണ്ട്. നല്ല പ്രവർത്തനം🥰 "ജയന്തി ടീച്ചർ.


2

സെന്റ് ആന്റണീസ് യു.പി സ്‌കൂൾ, കണ്ണൂരിലെ കുട്ടികൾ വരച്ചെഴുതിയത്  നോക്കാം

" ഞാൻ എഴുതിയ ചാർട്ട് നോക്കി ഓരോന്നും വായിച്ച് അവരുടെ പുസ്തകത്തിൽ എഴുതിയതാണ്. ദയനീയമായ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് കുട്ടികൾ ചോദിച്ചു. കുട്ടികൾ ഇത്രയും നന്നായി ചിത്രീകരിക്കുമെന്ന് കരുതിയില്ല..... "




നിർദ്ദേശങ്ങൾ
  1. പാഠപുസ്തകം ക്ലാസിൽ പല തവണ പ്രോസസ് ചെയ്യുന്നതാണ്. അതു വായിക്കാൻ കഴിയുന്നത് കൊണ്ട് സ്വതന്ത്ര വായനാശേഷി നേടി എന്ന് കരുതരുത്
  2. ചെറിയ സ്വതന്ത്ര വായനസാമഗ്രികൾ ഒന്നാം ക്ലാസിൽ തുടക്കം മുതൽ നൽകാം. ആവശ്യധിഷ്ഠിത സഹായം വേണ്ടിവരും
  3. ലഘുലഘു ബാലസാഹിത്യ രചനകളുടെ സമൃദ്ധമായ വായനാന്തരീക്ഷം സൃഷ്ടിക്കണം. വീട്ടിലും ക്ലാസിലും
  4. വായന വിലയിരുത്താൻ ചിത്രീകരണം ഒരു സാധ്യതയാണ്
  5. മറ്റു സാധ്യതകൾ വികസിപ്പിക്കണം.
  6. അധ്യാപകരുടെ ഗവേഷണാത്മകത പോഷിപ്പിക്കണം

Friday, October 20, 2023

ഫിൻലാൻ്റ് വിദ്യാഭ്യാസ മന്ത്രിയും ഒന്നാം ക്ലാസിലെ സചിത്ര നോട്ടുബുക്കും* *


സുനിത ടീച്ചർ തൃപ്തിയിലാണ്. ഒന്നാം ക്ലാസിൽ ഈ വർഷം നടപ്പിലാക്കിയ സചിത്രനോട്ടുബുക്കും സംയുക്ത ഡയറിയും കുട്ടികളിലുണ്ടാക്കിയ മാറ്റം വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുന്നതിൽ. ഇപ്പോൾ. കേരള വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ഫിൻലാന്റ് വിദ്യാഭ്യാസ മന്ത്രിയാണ് കുട്ടികളെ പ്രശംസിച്ചത്. ആശയാവതരണ രീതിയിൽ കുട്ടികൾ ഭാഷയിലുണ്ടാക്കിയ മുന്നേറ്റവും അതിന് സ്വീകരിച്ച തന്ത്രങ്ങളും ചർച്ചാവിഷയമായി. ടീച്ചറുടെ കുറിപ്പ് വായിക്കാം.

"ഫിൻലാൻറ് വിദ്യാഭ്യാസ വകുപ്പു മന്ത്രി അന്ന മജഹെൻട്രിക്സണിന്റെ വിദ്യാഭ്യാസ സംഘം തിരുവനന്തപുരം തൈക്കാട് മോഡൽ HSLPS ൽ ഒന്നാം ക്ലാസ് സന്ദർശിച്ചു.ഒന്നാം ക്ലാസിലെത്തിയ മന്ത്രിയുടെ മുന്നിൽ ചോദ്യങ്ങളുമായി കുട്ടികൾ എഴുന്നേറ്റു.. സചിത്ര ബുക്കിന്റെ പ്രവർത്തനം ഓരോരുത്തരിൽ നിന്നും സംഘങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കി.


ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി കുട്ടികൾ താരയെയും തത്തയെയും കുഞ്ഞിക്കോഴിയെയും പരിചയപ്പെടുത്തി... ചിത്രങ്ങളും ക്രാഫ്റ്റും കൂടി കലർന്ന സചിത്ര ബുക്ക് അവർ കൗതുകപൂർവ്വം നിരീക്ഷിച്ചു.

🙏 സംയുക്ത ഡയറിയിലെ വിഷയങ്ങളും ചിത്രീകരണവും അവരെ വിസ്മയിപ്പിച്ചു .. കൂട്ടുകാരും ടീച്ചറും ഹെഡ്മാസ്റ്ററുമൊക്കെ സംയുക്ത ഡയറിയിലെ കഥാപാത്രങ്ങൾ ആയത് അന്ന മാഡം തന്നെ കണ്ടു പിടിച്ചു. ക്ലാസ് മുറിയിലെ ചാർട്ടുകളും ഉൽപന്നങ്ങളും മതിപ്പുളവാക്കി. ഒന്നാം ക്ലാസിലെ പഠനരീതിയിൽ തീർപ്പും തൃപ്‌തരായിട്ടാണ് ഫിൻലാൻറ് സംഘം മടങ്ങിയത്.വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി സ്കൂൾ സന്ദർശനം; "

സുനിത ജി എസ്,

തൈക്കാട് മോഡൽ എൽ പി എസ്,

തിരുവനന്തപുരം




Thursday, October 19, 2023

മഹേഷ് ചെറിയാക്കരയോട് വിട പറയുമ്പോൾ


ജി.എൽ.പി.എസ് ചെറിയക്കര നാട്ടുനന്മയിൽ പുനർജനിച്ച പൊതുവിദ്യാലയം

:::::::::::::::::::::::::::::::

ചിത്രത്തിലെ 3 വിദ്യാലയ കെട്ടിടങ്ങൾക്ക് 5 വർഷത്തെ ചെറിയക്കരയുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും കഥകൾ പറയാനുണ്ട്.

:::::::::::::::::::::::::::::::

ഒന്നാം ക്ലാസിൽ അർച്ചന പഠിച്ചത്, വിദ്യാലയത്തിലെ കുട്ടികളുടെ ആകെ എണ്ണം 13-ലേക്ക് താഴ്ന്നതും, ഒറ്റുറുമ്മകൾ ബുദ്ധിമുട്ടിച്ച വിദ്യാലയാന്തരീക്ഷവും, അങ്ങനെ അഭിമാനത്തോടെ ഒന്ന് നിവർന്ന് നിൽക്കാൻ പോലും സാധിക്കാതെപോയിടത്തുനിന്നും വിസ്മയിപ്പിക്കുന്ന വിധം നാട് വിദ്യാലയത്തെ തിരിച്ചുപിടിക്കാൻ കഴിഞ്ഞ 5 വർഷത്തെ ചെറിയ കാഴ്ചകൾ സമ്മാനിച്ചു. 5 വർഷം മുൻപേ പരിമിതികളിൽ വീർപ്പുമുട്ടിയ വിദ്യാലയം ഇന്ന് അടിമുടി മാറി.

ഹൈടെക്ക് കെട്ടിടം, സ്കൂൾ വാഹനം, ആവശ്യങ്ങൾക്ക് കുട്ടികൾ, തുടർച്ചയായ വർഷങ്ങളിൽ എസ്.എസ്.എസ്.ഉയർന്ന പൊതുപരീക്ഷകളിലെ ഉയർന്ന വിജയശതമാനം, ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ പോലും അക്കാദമിക മികവിൽ മത്സരിക്കാനും വിജയിക്കാനും പ്രാപ്തരായ കുഞ്ഞുങ്ങൾ... എല്ലാം നമുക്ക് സ്വന്തം.ഇതിനിടയിൽ സംസ്ഥാനത്ത് മികച്ച പി.ടി.എ. അധ്യാപക പുരസ്‌കാരവും സീഡ് പരിസ്ഥിതി പുരസ്‌കാരങ്ങളും വിദ്യാലയത്തെ തേടിയെത്തി.ഇത് കൂട്ടായ്മയുടെ വിജയമാണ്. ചെറിയക്കരയിലെ ടീച്ചേഴ്‌സ് ടീമും പിടിഎയും വികസനസമിതിയും പൂർവവിദ്യാർത്ഥി സംഘടനയും ഗ്രാമീണ ജനങ്ങളും അഹോരാത്രം നേടിയ വിജയം. ഈ കൂട്ടായ്മയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നു.കൂടെ നിന്നതിനും പ്രോത്സാഹിപ്പിച്ച് പിന്തുണ തന്നതിനും നന്ദി.

ഇന്ന് ചെറിയക്കരയെ അർപ്പണചിന്തയോടെ നയിക്കാൻ ഉഷ ടീച്ചർ എന്ന മികച്ച ഹെഡ്മിസ്ട്രസ് ഉണ്ട്.ഒപ്പം സ്കൂളിനെ അക്കാദമിക തലത്തിൽ അടയാളപ്പെടുത്താൻ കഴിവുള്ള സൗമ്യ ടീച്ചറും ദിവ്യ ടീച്ചറും ഒപ്പം എല്ലാ പിന്തുണയുമായി നിൽക്കുന്ന രസിത ടീച്ചറും വിദ്യാലയത്തിന്റെ കരുത്തു തന്നെയാണ്. പ്രിസ്‌കൂളാണെങ്കിൽ രേഷ്മ ടീച്ചറും റിജു ടീച്ചറും കൈകളിൽ ഭദ്രവുമാണ്.ചെറിയാക്കരയുടെ എല്ലാ പ്രതിസന്ധികളും അനുഭവിച്ച വിദ്യാലയത്തിന്റെ വളർച്ചയിൽ ഇന്നും കൂടെയുള്ള തമ്പാനേട്ടനും സരോജിനിയേച്ചിയും സ്കൂൾ വാഹന സാരഥി സനൂജും ചേരുമ്പോൾ ടീം ഏറ്റവും മികച്ച കൂട്ടായ്മയായി മാറുകയാണ്. ഇനി നമുക്കൊപ്പം രാജൻ കുഞ്ഞി മാഷു കൂടെ ചേരുമ്പോൾ വരും നാളുകൾ ചെറിയാക്കരയുടെ തന്നെയായിരിയ്ക്കും എന്നതിൽ സംശയമേതുമില്ല. 

വിദ്യാലയ കാഴ്ചപ്പാടും കാര്യക്ഷമതയും സന്നദ്ധതയുമുള്ള നവീൻകുമാർ & ബിജു വികസന സ്ഥാപനമായ പി.ടി.എ., ഷിബ & രമ്യ മദർ പി.ടി. ഇ, ഗോപാലേട്ടൻ അമരക്കാരനായ വികസന സമിതി, ബാലചന്ദ്രേട്ടന്റെ സാരഥ്യ മുൻകാല വിദ്യാർത്ഥി സംഘം, പ്രഭാത ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ നല്ല കരുതലുള്ള അമ്മക്കൂട്ടം.. അങ്ങനെ സ്നേഹം, പിന്തുണ, പ്രോത്സാഹനം, അംഗീകാരം എന്നിവ കൃത്യമായി നൽകി ചെറിയക്കാരനെ മുന്നോട്ട് നയിക്കാൻ കഴിവും പ്രാപ്തിയുമുള്ള സംഘടനാ സംവിധാനങ്ങൾ... നിങ്ങൾ എല്ലാവരിലൂടെയും ചെറിയക്കാരും ഇനിയും മികവിലേക്ക് കുതിക്കട്ടെ.

::::::::::::::::::::::::::::::::::

 ഇതിനെല്ലാം സമർപ്പിത നേതൃത്വം നൽകിയ മഹേഷ് ചെറിയക്കരയോട് യാത്ര പറയുന്നു. ഇനി പുതിയ വിദ്യാലയത്തിലേക്ക്

സ്കൂളിനെക്കുറിച്ചുള്ള ഇതും വായിക്കുക

1.

http://learningpointnew.blogspot.com/2019/02/blog-post_7.html?m=0


2.

http://learningpointnew.blogspot.com/2023/08/blog-post.html?m=0

3

http://learningpointnew.blogspot.com/2020/04/blog-post_29.html?m=1

4

https://www.google.com/amp/s/www.deshabhimani.com/amp/special/cheriyakkara/1074734




4

Wednesday, October 11, 2023

ഒന്നാം ക്ലാസിലെ രചനോത്സവം

 ഒന്നാം ക്ലാസിൽ ഈ വർഷം തുടക്കം മുതൽ കുട്ടികൾ സംയുക്ത ഡയറി എഴുതുന്നുണ്ട്.

ജൂണിൽ കുട്ടി ചിത്രം വരയ്ക്കുകയും കുട്ടിയുടെ ആശയം രക്ഷിതാവ് എഴുതുകയുമായിരുന്നു

ജൂലൈ മുതൽ കാട്ടക്കറിയാവുന്ന വാക്കുകൾ കുട്ടി പെൻസിൽ വച്ച് എഴുതി. ബാക്കി രക്ഷിതാവ് മഷിയിലും എഴുതി.

ക്രമേണ മഷിയുടെ സാന്നിധ്യം കുറഞ്ഞു കുറഞ്ഞു വന്നു.

കുട്ടി സ്വന്തം ആശയം സ്വന്തം ഭാഷയിൽ തനിയെ എഴുതാൻ തുടങ്ങി. കുറച്ച് ഉദാഹരണങ്ങൾ ചുവടെയുണ്ട്. അത് വളർച്ച മനസ്സിലാക്കിത്തരുമോ എന്നു നോക്കുക. ഇങ്ങനെ സ്വതന്ത്രരചനയിലേക്ക് വന്ന കുട്ടികളുടെ ക്ലാസുകളിലാണ് രചനോത്സവം ആരംഭിച്ചത്.

ചില അധ്യാപകർ ഇനിയും സംയുക്ത ഡയറി ആരംഭിച്ചിട്ടില്ല. സചിത്ര നോട്ടുബുക്ക് ഏറ്റെടുത്തില്ല. അതിൻ്റെ പ്രക്രിയ സ്വീകരിച്ചില്ല. അത്തരം ക്ലാസുകളിൽ രചനോത്സവം നടക്കില്ല.




































 രചനോത്സവത്തിന് ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

  • കൗതുകമുണർത്തുന്നതാകണം
  • അതിൽ ഒരു സംഭവം ഉണ്ടായിരിക്കണം
  • ഭാവനയുണർത്തണം
  • ഏതു കുട്ടിക്കും മുന്നോ നാലോ വാക്യങ്ങൾ എഴുതാൻ കഴിയുന്നതുമായിരിക്കണം
ഇതുവരെ രചനോത്സവത്തിനായി നൽകിയ ചിത്രങ്ങൾ ഇവയാണ്






ആയിരക്കണക്കിന് കുട്ടികൾ ഉത്സാഹപൂർവ്വം രചനോത്സവം ഏറ്റെടുത്തു.
അഞ്ച് സമാഹാരങ്ങൾ പ്രകാശിതമായി.
എന്നാൽ ചില പ്രശ്നങ്ങൾ ഉയർന്നു വന്നു.
അവയുടെ വിശകലനമാണ് ചുവടെ

*പ്രശ്നം 1* 

ചില അധ്യാപകർ രക്ഷിതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകാത്തതിനാൽ രക്ഷിതാക്കളുടെ ആശയവും ഭാഷയും രചനകളിൽ കൂടുന്നു

(കുട്ടി ചിത്രത്തെ പറ്റി എന്തു പറയുന്നുവോ അതുപോലെ എഴുതാൻ അനുവദിക്കുക. ഏതെങ്കിലും അക്ഷരം തിട്ടമില്ലെങ്കിൽ അതിൽ മാത്രം പിന്തുണ നൽകുക. മഷി ഉപയോഗിച്ച് )

🦋🦋🦋🦋🦋🦋🦋

 *പ്രശ്നം 2* 

ക്ലാസിൽ കുട്ടികളെ കൊണ്ട് കഥ പറയിച്ച് എഴുതിക്കൽ. ഇത് വൈവിധ്യം കുറയ്ക്കും. ചില കുട്ടികളെങ്കിലും സ്വന്തം ആശയം എഴുതാതെ പോകും.

(ക്ലാസിൽ വച്ച് ചെയ്യിക്കുന്നതിന് പ്രശ്നമില്ല. നിർദ്ദേശങ്ങൾ പൊതുവായി നൽകാം. അവർ എഴുതുമ്പോൾ സഹായം ആവശ്യമുള്ളവർക്ക് വ്യക്തിഗത പിന്തുണ നൽകാം .അതും ചിന്തയെ നയിക്കുന്ന ചോദ്യങ്ങൾ മാത്രം ഉപയോഗിച്ച്.മറ്റാരും കേൾക്കാതെ)

🦋🦋🦋🦋🦋🦋

 *പ്രശ്നം 3* .

കഥയെ സംബന്ധിച്ച് വലിയ സങ്കൽപ്പങ്ങൾ വച്ചു പുലർത്തി ശരിയായില്ല എന്ന സമ്മർദ്ദമുണ്ടാക്കൽ

(കുട്ടി എഴുതുന്ന രണ്ടു വാക്യവും കഥയാണ്. ഒരു ചെറു സംഭവം അതിലുണ്ടാകും.ഉറപ്പ്)

🦋🦋🦋🦋🦋🦋

 *പ്രശ്നം 4* 

ഭിന്നശേഷിക്കാരായ കുട്ടികളെ എന്തു ചെയ്യും?

(അവരുമായി സംസാരിച്ച് അവർക്ക് വേണ്ടി ടീച്ചർ എഴുതണം.)

🦋🦋🦋🦋🦋🦋🦋

 *പ്രശ്നം 5* 

ഭാഷാ പരിമിതിയുള്ള കുട്ടികൾ ഉണ്ട്. നാം പറഞ്ഞ പ്രക്രിയ പാലിക്കാത്ത ക്ലാസുകളിൽ കൂടുതലാണ്.

( അത്തരം കുട്ടികളെ മാത്രം ടീച്ചറുടെ അടുത്തേക്ക് വിളിക്കുക. ചിത്രത്തിൽ എന്താണ് കാണുന്നത്? ചർച്ച. പ്രതികരണങ്ങൾ ടീച്ചറടക്കം പദസൂര്യനാക്കൽ. പദസൂര്യനെ വാക്യമായി വികസിപ്പിക്കൽ (വാചികം). തുടർന്ന് വാക്യങ്ങൾക്ക് ക്രമനമ്പരിടൽ.

അത് കൂട്ടായി പറഞ്ഞെഴുതൽ ( ഓരോരുത്തരും) അല്ലെങ്കിൽ ഒരാൾ ഒരു വാക്യം എഴുതുന്നു. അത് തിരുത്തി മെച്ചപ്പെടുത്തി എല്ലാവരും എഴുതുന്നു. അടുത്തയാൾ അടുത്ത വാക്യം.ഇതിന് സമയം ഏറെ വേണ്ടി വരാം. അതിനാൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഭിന്ന നിലവാര ഗ്രൂപ്പുണ്ടാക്കി കൂട്ടെഴുത്തു രീതിയും ആലോചിക്കാം.

🦋🦋🦋🦋🦋🦋

 *പ്രശ്നം 6* 

രചനകൾ വായനാ സാമഗ്രിയാക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. വായനാ സാമഗ്രിയാക്കാനുള്ള സാങ്കേതിക ധാരണയില്ല.

( വായനാ സാമഗ്രിയാക്കുന്നതിലൂടെ കുട്ടിയെ അംഗീകരിക്കുകയാണ്.

പ്രചോദിപ്പിക്കുകയാണ്. സ്വതന്ത്രരചനാശേഷി വികസിപ്പിക്കുകയാണ്. 

ഒന്നാം ക്ലാസുകാർ നേടിയ മികവ് സമൂഹവുമായി പങ്കിടലാണ്. 

ക്ലാസ് നിലവാരത്തിൻ്റെ ഡോക്യുമെൻ്റ് തയ്യാറാക്കലാണ്.

മറ്റൊരു തലം കൂടിയുണ്ട്.

കുട്ടി എഴുതിയതിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ടീച്ചർ വായനാ സാമഗ്രി തയ്യാറാക്കുന്നത്. അതുമായി പൊരുത്തപ്പെടുത്തി കുട്ടി സ്വന്തം രചന എഡിറ്റ് ചെയ്യണം. കുട്ടി തനിയെ എഴുതുന്ന സന്ദർഭത്തിലാണ് ഈ മെച്ചപ്പെടലിടം ഗുണം ചെയ്യുക. രക്ഷിതാവിൻ്റെ സഹായം കുട്ടിക്ക് എഡിറ്റിംഗിൽ സ്വീകരിക്കാം. രക്ഷിതാവ് എഴുതിയത് പകർത്തുന്ന കുട്ടിക്ക് സ്വതന്ത്രരചനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരും.

🦋🦋🦋🦋🦋

 *പ്രശ്നം 7* 

രചനോത്സവം ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കൂടിയാണ് എന്ന് തിരിച്ചറിയാത്ത അധ്യാപകരുണ്ട്.

ഓരോ തവണയും ഓരോ ഭാഷാ പ്രശ്നത്തെ അഭിസംബോധന ചെയ്യും വിധമായിരിക്കും രചനോത്സവ പ്രവർത്തനങ്ങൾ.

സാധാരണ ക്ലാസിൽ അക്ഷരം പഠിപ്പിക്കലാണ് ഊന്നുന്നത്. വാക്യ തലത്തിലെയും പദതലത്തിലെയും ( സന്ധി, വിഭക്തി) പ്രശ്നങ്ങൾ തരം തിരിച്ച് അവ പരിഹരിക്കാനുള്ള രചനാ പ്രവർത്തനങ്ങൾ നടത്താറില്ല. അടുത്ത ക്ലാസുകളിൽ ഇതു കാരണം പഠിപ്പിച്ച കാര്യങ്ങൾക്കപ്പുറമുള്ളവ എഴുതുമ്പോൾ കുട്ടികൾ തെറ്റുകൾ വരുത്തുന്നു. അക്ഷര പുനരനുഭവം പോലെ ഇത്തരം കാര്യങ്ങളിലും പുനരനുഭവം ആവശ്യമുണ്ട്. അങ്ങനെ ഇടപെടണമെങ്കിൽ അധ്യാപകർ കുട്ടികളുടെ രചനകൾ വിശകലനം ചെയ്ത് ഗ്രൂപ്പിൽ പങ്കിടണം. അത് സാർവ്വത്രികമായതാണെങ്കിൽ പൊതുവായി പരിഹാരം കണ്ടെത്താൻ കഴിയും.

രചനകൾ മെച്ചപ്പെടുത്താനുള്ള ഉത്സവം കൂടിയാണ് രചനോത്സവം