ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പ്രതിഫലനാത്മകക്കുറിപ്പ്. Show all posts
Showing posts with label പ്രതിഫലനാത്മകക്കുറിപ്പ്. Show all posts

Wednesday, August 13, 2014

പ്രതിഫലനാത്മക കുറിപ്പ് എസ് ആര്‍ ജിയില്‍ എങ്ങനെ അവതരിപ്പിക്കും?


പ്രതിഫലനാത്മക കുറിപ്പെഴുതണം എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണം എന്നു നിര്‍ദ്ദേശം
  • അത് എസ് ആര്‍ ജിയില്‍ എന്തിനാ ചര്‍ച്ച ചെയ്യുന്നത്?
  • എന്താ അവതരിപ്പിക്കേണ്ടത്?
  • എങ്ങനെ ചര്‍ച്ച ചെയ്യും?
  • പ്രതഫലനാത്മകകുറിപ്പുകള്‍ ഒന്നാം വാരം രണ്ടാം വാരം എന്ന കണക്കിനേ എഴുതാനാകുകയുള്ളോ? തന്റെ ഉളളിലേക്ക് നോക്കുന്ന ഏതൊരധ്യാപികയ്ക്കം പ്രതിഫലിക്കുന്നവ കുറിച്ചു കൂടേ? അധ്യാപികയ്ക് തോന്നുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും കുറിക്കാം.
വ്യക്തമായ ഉദാഹരണമില്ലാതെ സാങ്കല്പികമായി എത്ര നാള്‍ പറയും?
ഗുണപരമായ എന്തെങ്കിലും സംഭവിച്ചാലല്ലേ എസ്‍ ആര്‍ ജി യോഗങ്ങള്‍തന്നെ ഗുണമുളള ഏര്‍പ്പാടാകൂ
വിദ്യാലയങ്ങളില്‍ അവ്യക്തതയുളള നിരവധി കാര്യങ്ങള്‍.
അതിനു പ്രായോഗികമായ തെളിവുകള്‍ നല്‍കേണ്ടതാരാണ്?
ജില്ലയിലെ അക്കാദമിക സ്ഥാപനങ്ങള്‍ തന്നെ.
ആലപ്പുഴ ഡയറ്റ് കഴിഞ്ഞ മാസം മൂന്നു ട്രൈ ഔട്ട് നടത്തി.
ഫാക്കല്‍റ്റിയംഗങ്ങള്‍ വിദ്യാലയത്തില്‍ പോയി ക്ലാസെടുത്ത് ബോധ്യപ്പെട്ടു.
ആ വിദ്യാലയത്തിലെ അധ്യാപകരെ ബോധ്യപ്പെടുത്തി.
(വെറുതേ വിദ്യാലയം സന്ദര്‍ശിച്ച് സന്ദര്‍ശകഡയറയില്‍ ഉപദേശരൂപേണ കുറേ കുറിപ്പുകള്‍ എഴുതുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.)
ചെയ്തു കാണിച്ചു കൊടുക്കണം
സുലഭ ടീച്ചര്‍ മിത്രകരി സ്കൂളില്‍ നടത്തിയ ട്രൈ ഔട്ടിന്റെ അനുഭവവും വിശകലനവുമാണ് ചുവടെ നല്‍കുന്നത്.

 
വീഡിയോ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് കുട്ടികള്‍ പ്രവര്‍ത്തനം ചെയ്തു. 
അതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തല്‍ കുറിപ്പുകളിലൂടെ മനസിലാകും. അതു നോക്കൂ.

ഈ വിലയിരുത്തല്‍ കുറിപ്പില്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചത്? അവയെല്ലാം പ്രസക്തമാണോ?
  • ഓരോ കുട്ടിയേയുംകുറിച്ച് 
  • കുട്ടികള്‍ക്ക് നല്‍കിയ സഹായം
  • അനുഭവപ്പെട്ട പ്രശ്നം
  • കുട്ടികളുടെ നോട്ട് ബുക്കിലെ രേഖപ്പെടുത്തല്‍
  • പഠനതന്ത്രം (ഐ ടി) ഫലപ്രദമായോ?
  • സ്വയം വിലയിരുത്തല്‍
എങ്കില്‍ എസ് ആര്‍ ജിയില്‍ പ്രതിഫലനാത്മക കുറിപ്പ് എങ്ങനെ എന്തിന് ചര്‍ച്ച ചെയ്യണം?
  • പഠനനേട്ടത്തിലൂന്നിയുള്ള പങ്കുവെക്കലാവണം
  • ക്ലാസിലെ മികവ് പങ്കുവെക്കുന്നതിന്
  • ക്ലാസ് തല പ്രശ്നങ്ങള്‍ക്ക് സ്കൂള്‍തല പരിഹാരം ആസൂത്രണം ചെയ്യുന്നതിന് സഹായകമാകണം. 
    • അധ്യാപികയുടെ ആസൂത്രണവും വിലയിരുത്തലും കാണിച്ച് ബോധ്യപ്പെടുത്തണം. നല്ല രീതിയില്‍  പ്രക്രിയയും വിലയിരുത്തലും എഴുതാത്തവര്ക്ക് പ്രതിഫലനാത്മക കുറിപ്പിനെ സാധൂകരിക്കാനോ വിദ്യാലയത്തെ അക്കാദമിക തെളിച്ചം കൊണ്ട് പ്രചോദിപ്പിക്കാനോ കഴിയില്ല.
    • മേല്‍ സൂചിപ്പിച്ച പ്രതിഫലനാത്മക കുറിപ്പിനെ പിന്തുണ്യ്കുന്ന ടീച്ചിംഗ് മാന്വലിലെ പ്രസക്ത ഭാഗം ഇങ്ങനെ-
അതെ പ്രതിഫലനാത്മക കുറിപ്പും തെളിവുകളും എസ്‍ ആര്‍ജിയുടെ മിനിറ്റ്സില്‍ വന്നാല്‍ പോര. നന്മകള്‍, കണ്ടെത്തലുകള്‍ മറ്റു ക്ലാസുകളിലേക്ക് വ്യാപിപ്പിക്കണം.അതിനുളള തീരുമാനം എടുക്കണം
ഉദാഹരണത്തിന് ഈ പ്രതിഫലനാത്മക കുറിപ്പ് അവതരിപ്പിക്കുന്ന എസ്‍ ആര്‍ ജി
എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ നോട്ട് ബുക്ക് സമഗ്രമാക്കുന്നതിനും അതിനു പാകത്തില്‍ ടീച്ചിംഗ് മാന്വല്‍ സൂക്ഷ്മതയോടെ എഴുതുന്നതിനും തീരുമാനിക്കാം
ഭാഷേതര വിഷയങ്ങളിലും ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ഇടപെടല്‍ നടത്താനും 
സാങ്കേതിക വിദ്യാസഹായത്തോടെ ആശയരൂപീകരണം ശക്തമാക്കാനും തീരുമാനിക്കാം
ഓരോ ആഴ്ചയിലും ഓരോ പുതിയ കണ്ടെത്തുകള്‍ പ്രതിഫലനാത്മക കുറിപ്പിലൂടെ വരട്ടെ
പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും മറക്കേണ്ട

Friday, August 8, 2014

പ്രതിഫലനാത്മക കുറിപ്പിന്റെ വരവു വഴി എങ്ങനെ?


അവധിക്കാല പരിശീലനത്തില്‍ പ്രതിഫലനാത്മക കുറിപ്പിനെകുറിച്ച് പറഞ്ഞു.( ഒരു ക്ലസറ്ററ്‍ പരിശീലനം വരുന്നു. ആ മോഡ്യൂള്‍ നോക്കി. അനുഭവത്തിന്റെ പിന്‍ബലമില്ലാതെ ഇപ്പോഴും പറയുന്നു! സ്വന്തം ക്ലാസില്‍ 'പഠിപ്പിച്ച' ആര്‍ പി മാരാണോ മോഡ്യൂള്‍ തയ്യാറാക്കുന്നത്? അവരെന്തു കൊണ്ട് ഉദാഹരണം വെച്ചില്ല?)അതെന്തുമാകട്ടെ..

പ്രതിഫലനാത്മക കുറിപ്പ് എഴുതല്‍ യാന്ത്രികമായ ഒന്നല്ല

അതിന് അതിന്റേതായ വഴിയുണ്ട്
  • പഠനലക്ഷ്യത്തിലെ കൃത്യത
  • പഠനപ്രക്രിയയിലെ സൂക്ഷ്മത ( ഈ വാക്ക് സൂക്ഷ്മതയില്ലാതെ ഉപയോഗിക്കുത്)
  • വിലയിരുത്തില്‍ പേജിലെ അക്കാദമിക ഉള്‍ക്കാഴ്ചയുടെ പ്രതിഫലനം
ഇത്രയും ഉണ്ടെങ്കില്‍ പ്രതിഫലനാത്മകകുറിപ്പ് താനേ വരും.

കഴിഞ്ഞ ലക്കങ്ങളില്‍ പങ്കു വെച്ച ട്രൈ ഔട്ട് അനുഭവങ്ങളെ വിലയിരുത്തല്‍ പേജിലെ കുറിപ്പിന്റേയും പ്രതിഫലനാത്മക കുറിപ്പിന്റേയും തലത്തില്‍ നിന്ന് പരിശോധിക്കുകയാണിവിടെ (2.നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.
നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.

പവര്‍പോയ്ന്റ് പ്രസന്റേഷന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ രീതിയില്‍ പോസറ്റ് ചെയ്യുന്നത്.













 ആത്മാര്‍ഥതയില്ലാത്ത അധ്യാപകര്‍ പ്രതിഫലനാത്മക കുറിപ്പെഴുതില്ല. അവരെ നിര്‍ബന്ധിക്കരുത്
അക്കാദമിക ധാരണയില്ലാത്തവരും എഴുതില്ല. അവരോടൊപ്പം നിന്ന് സഹായിക്കണം

Friday, August 1, 2014

എന്റെ ടീച്ചിംഗ് മാന്വലും വിലയിരുത്തല്‍ പേജും


അധ്യാപകപരിശീലകന്‍ എന്ന നിലയില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളെ വാക്കുകൊണ്ടല്ല പ്രയോഗം കൊണ്ട് ബോധ്യപ്പെടുത്തേണ്ട ബാധ്യത എനിക്കുണ്ട്. അതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ക്ലാസെടുത്തതിന്റെ കുറിപ്പുകളും അനുഭവങ്ങളുമാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളില്‍ പങ്കിട്ടത്. 
ഇപ്പോള്‍ നാലാം ക്ലാസനുഭവം പങ്കിടുന്നു. 
ഫോട്ടോ സഹിതമുളള വിലയിരുത്തല്‍ പേജ് സാധ്യമാണ്.( മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാമെങ്കില്‍.) അത്തരം വിലയിരുത്തല്‍ പേജുകള്‍ പരിമിതികളും സാധ്യതകളും ബോധ്യപ്പെടുത്തുന്ന ,നാളേക്കുളള വിലപ്പെട്ട രേഖകളുമാണ്.
തെളുിവു സഹിതം എസ് ആര്‍ ജിയില്‍, ക്ലസ്റ്ററുകളില്‍, സംശയാലുക്കളായവരുടെ മുന്നില്‍, ഒ എസ് സിനു പോകുമ്പോള്‍ ഒക്കെ പങ്കിടാം.
ക്ലാസ് -നാല്
വിഷയം- മലയാളം പാഠം -ഒടുക്കത്തെ ഉറവ

തീയതി -ജൂലൈ 21,22

പ്രമേയപരമായ ആശയങ്ങള്‍ (അധ്യാപകസഹായിയിലെ ആശയങ്ങള്‍ വിപുലീകരിച്ചു)

  1. ജല സമ്പത്തു സംരക്ഷിക്കണം. മനുഷ്യന്‍ കാട്ടുന്ന അശ്രദ്ധയും അവിവേകവും മൂലം കൊടും വരള്‍ച്ചയും മറ്റു ദുരിതങ്ങളും അനുഭവപ്പെടും
  2. നാടിന്റെ നന്മ ഭരണാധികാരിയുടെ ആദ്യപരിഗണനയായിരിക്കണം.ജനക്ഷേമത്തിനു കോട്ടം സംഭവിക്കുന്നതൊന്നും ചെയ്തുകൂടാ.
  3. സമൂഹത്തിലെ പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് കഥകളും നാടകങ്ങളും വാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം.
  4. സാമൂഹിക പ്രശ്നങ്ങളില്‍ നമ്മള്‍ക്കും അഭിപ്രായം ഉണ്ടാകണം. അത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം.

ഭാഷാപരമായ ആശയങ്ങള്‍ ധാരണകള്‍ ( സിലബസ് കൂടി നോക്കി വിപുലീകരിച്ചു)

  1. കഥ നാടകമാക്കുമ്പോള്‍ സംഭവങ്ങള്‍, അവ നടക്കുന്ന രംഗങ്ങള്‍,സന്ദര്‍ഭത്തിനും കഥാപാത്രങ്ങളുടെ പദവിയ്കും സ്വാഭാവത്തിനും വൈകാരികാവസ്ഥയ്കും യോജിച്ച സംഭാഷണങ്ങള്‍ എന്നിവ പരിഗണിക്കണം.
  2. വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ഉളളടക്ക സൂചന നല്‍കുന്ന ഒതുക്കമുളള തലക്കെട്ട്, സംഭവം നടന്ന സ്ഥലം, തീയതി എന്നിവ വേണം. പ്രധാനകാര്യം ആദ്യം സൂചിപ്പിക്കണം. വിശദാംശങ്ങള്‍ തുടര്‍ന്ന് എഴുതുന്ന രീതിയില്‍ ആശയക്രമീകരണം നടത്തണം.
    *ചിത്രത്തിന് അടിക്കുറിപ്പ് -സംഭവത്തെക്കുറിച്ച് ചുരുക്കി അതിന്റെ അവസ്ഥ ബോധ്യപ്പെടും വിധം  എഴുതണം. പല രീതികളില്‍ അടിക്കുറിപ്പെഴുതാം.
  3. അഭിപ്രായക്കുറിപ്പില്‍ , പ്രശ്നത്തെ സംഭവത്തെ വിശകലനം ചെയ്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം സ്വന്തം അഭിപ്രായം എഴുതേണ്ടത്. സ്വന്തം വാദം കാര്യകാരണ സഹിതം സമര്‍ഥിക്കണം ആവശ്യമായ വിശദീകരണങ്ങളുണ്ട്. ആശയക്രമീകരണം പാലിക്കണം
  4. എഴുതുമ്പോള്‍ വാക്യത്തില്‍ പദങ്ങള്‍ അനാവശ്യമായി ആവര്‍ത്തിക്കരുത്. ഉചിതമായ ചിഹ്നം ( അതിശയ ചിഹ്നം,ചോദ്യചിഹ്നം മുതലായവ) ചേര്‍ക്കണം. വാക്കുകള്‍ തമ്മില്‍ അകലം പാലിക്കണം.
  5. കഥയുടെ ആശയം, കഥാപാത്രങ്ങളുടെ സ്വഭാവപ്രത്യേകതകള്‍, സംഭവങ്ങള്‍, കാലിക പ്രാധാന്യം,സന്ദേശം, അവതരണരീതി, ഭാഷാപ്രത്യേകതകള്‍,ഒടുക്കം, തുടക്കം തുടങ്ങിയവ ആസ്വാദ്യഘടകങ്ങളാണ്
  6. കഥ മറ്റുളളവര്‍ക്കായി വായിക്കുമ്പോള്‍ ആസ്വാദ്യകരമായിരിക്കണം. (സംഭവങ്ങളുടേയും കഥാപാത്രങ്ങളുടേയും വൈകരികാവസ്ഥയും പ്രാധാന്യവും പരിഗണിച്ച് കഥ കേള്‍ക്കുന്നവരെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകാനുതകുന്ന തരത്തില്‍ ശബ്ദവ്യതിയാനവും ഭാവതലവും വേഗതയും ഊന്നലുകളും )

സാമഗ്രികള്‍ .

  • പത്രക്കട്ടിങ്ങുകള്‍[ ചിത്രം വാര്‍ത്ത ] ജല സമ്പത്ത് ,വരള്‍ച്ച ..
  • വരള്‍ച്ചാദൃശ്യങ്ങളുളള പവര്‍പോയ്ന്റ്
  • ഇവ പ്രമേയമായി വരുന്നു സി ,ഡി (വൈശാലി സിനിമയിലെ ഒടുവിലെ ഗാന രംഗത്തിന്റെ ആദ്യഭാഗം, നിലവിളി)
  • കുട്ടികള്‍ മുന്‍പ് തയാറാക്കിയ ചുമര്‍ പത്രികകള്‍, ശേഖരിച്ച പരിസ്ഥിതി വാര്‍ത്തകള്‍ ( പ്രാദേശികം)

ഒന്നാം ദിവസം. ( ഒരു മണിക്കൂര്‍)

പ്രക്രിയ
വിലയിരുത്തല്‍
ചിത്ര വിശകലനവും അടിക്കുറിപ്പും
ചുമര്‍ പത്രികകളിലൂടെ, ചിത്രങ്ങളിലൂടെ കടന്നു പോകാന്‍ [ക്ലാസ് പ്രദര്‍ശനം] കുട്ടികള്‍ക്ക് അവസരം (അല്ലെങ്കില്‍ പവര്‍ പോയന്റ് അവതരണം. ലാപ് ടോപ്പില്‍ കാണിച്ചാലും മതി). ഒരു ചിത്രത്തിന് അടിക്കുറിപ്പ്‌ എഴുതുന്നു. ബുക്കില്‍ ചിത്രമില്ലാതെ അടിക്കുറിപ്പെഴുതാനാവില്ല
നിര്‍ദ്ദേശങ്ങള്‍
  1. ചിത്രം വരച്ച് എഴുതണം ( ക്രയോണ്‍സ് , സ്കെച്ച് പെന്‍ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാം.)
  2. അരമുക്കാല്‍പ്പേജില്‍ ചിത്രം. അതിനു താഴെ അടിക്കുറിപ്പ്.
  3. അടിക്കുറിപ്പ് ചെറതാകണം. ഒന്നോ രണ്ടോ വാക്യത്തില്‍ കൂടരുത്. കൂടുതല്‍ ആശയം എത്രയും കുറുക്കി എഴുതാമോ അത്രയും നന്നാകും. ഉദാഹരണത്തിന് ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും എന്ന അടിക്കുറിപ്പ് ഓട്ടോയില്‍ പത്തുപതിനഞ്ചുപേരു കയറിപ്പോകുന്ന ചിത്രത്തിനു ചേരും. അച്ഛന്റെ വരവും കാത്ത്, ഉണ്ണാതെ ഒരു ഉണ്ണി എന്ന് ഉമ്മറപ്പടിയിലിരിക്കുന്ന കുട്ടിയുടെ ചിത്രത്തിന് അടിക്കുറിപ്പെഴുതുന്നതു പോലെ (നിര്‍ദ്ദേശത്തില്‍ ഉദാഹരണം വ്യക്തതവരുത്തും. മുന്‍ അനുഭവം ഉണ്ടെങ്കില്‍ ആതുമാകാം)
(അടിക്കുറിപ്പെഴുതാന്‍ പ്രയാസമുളള കുട്ടികള്‍ കണ്ടേക്കാം. ആശയപരവും ആവിഷ്കാരപരവും ഭാഷാപരവുമായ പ്രയാസങ്ങള്‍. ഭാഷാപരമായ പ്രയാസമുളള കുട്ടികളുടെ ആശയങ്ങള്‍ കേള്‍ക്കണം. പ്രോത്സാഹിപ്പിച്ച് സഹായം നല്‍കി എഴുതിക്കണം. ചെണ്ടയും വണ്ടും കഥ എഴുതിച്ച രീതി).
വ്യക്തിഗത അവതരണത്തിനു അവസരം.
ഏറ്റവും അനുയോജ്യമായവ എന്ന് അവര്‍ക്കു തോന്നുന്നവ പരസ്പരം ആലോചിച്ച് ചൂണ്ടിക്കാട്ടുന്നു . തെരഞ്ഞെടുപ്പിന്റെ യുക്തി വ്യക്തമാക്കണം .സവിശേഷതകള്‍ പറയുന്നു. 
അവര്‍ അടിക്കുറിപ്പുകള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തണം.
എഴുതിയ അടിക്കുറിപ്പിന്റെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നു.ഉദാഹരണസഹിതം ഫീഡ് ബാക്ക് നല്‍കുന്നു 
* (ചിത്രത്തില്‍ കാണുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അതിനു പുതിയൊരു മാനം നല്‍കുന്ന പ്രതികരണമാണ് അടിക്കുറിപ്പ്. ഉദാഹരണത്തിന്,നീലക്കുറിഞ്ഞി പൂത്തതിന്റെ ഫോട്ടോയ്ക്കു അടിക്കുറിപ്പ് "കാലത്തിന്റെ പുഷ്പാര്‍ച്ചന" എന്നാകാം. ഇരുട്ടും മുമ്പേ തുടങ്ങിയ അടിക്കുറിപ്പുകള്‍ നോക്കൂ. എല്ലാം വിശദീകരിച്ചു പറയാതെ എഴുതുന്നതാണ് കൂടുതല്‍ നല്ലത്. ചിത്രം കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാകുന്നതെല്ലാം അടിയില്‍ കുറിച്ചാല്‍ അടിക്കുറിപ്പാകില്ല.)
പത്രങ്ങളില്‍ നിന്ന് പുതിയ ഒരു ചിത്രം കണ്ടെത്തി അടിക്കുറിപ്പെഴുതല്‍ തുടര്‍പ്രവര്‍ത്തനമായി ചെയ്യാമോ? സമ്മതമെങ്കില്‍ നാളെ ചെയ്തുവരണം.
പ്രക്രിയാപരം
പവര്‍പോയന്റ് ഫലപ്രദമായി. ചിത്രം വര ഉദ്ദേശിച്ചതില്‍ കൂടുതല്‍ ഫലം ചെയ്തു. ക്രയോണ്‍സ് ഉപയോഗിച്ചപ്പോള്‍ ആകര്‍ഷകമായി. നിറം നല്‍കുന്നതില്‍ പരിശീലനം അവശ്യമുണ്ട്.
 പ്രവര്‍ത്തനത്തില്‍ ഭേദഗതി വരുത്തിയതിങ്ങനെ- കുട്ടികള്‍ ചിത്രം വരയ്കാന്‍ തുടങ്ങിയപ്പോള്‍ ഓരോരുത്തരുടേയും അടുത്തെത്തി ആശയം ഉണ്ടോഎന്നുറപ്പാക്കി. അറിയാവുന്നതു പോലെ എഴുതാന്‍ നിര്‍ദ്ദേശിച്ചു. ഇടപെടല്‍ പിന്നീട്.
അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ആദ്യം ചിത്രം ഓരോരുത്തരും ക്ലാസിനു മുമ്പാകെ കാണിച്ചു.അംഗീകാരം എല്ലാവര്‍ക്കും പിന്നെ എഴുതിയത് പറഞ്ഞു.ഭാവത്തോടെ പറയലായിരുന്നു.
 ( കണ്ണ് മേലേക്കുയര്‍ത്തി ദയനീയഭാവത്തില്‍ ദൈവത്തെ വിളിച്ച് കേണപേക്ഷിക്കുന്ന അവതരണം അസലായി.)തുടര്‍ന്നാണ് ബോര്‍ഡെഴുത്ത്.
ഭാഷാപരം.
തനിമയുളള അടിക്കുറിപ്പാണ് എഴുതിയത്
  1. വെളളം കുടിക്കാന്‍ ദാഹിച്ചിരിക്കുന്നു
  2. ദൈവമേ വെളളം കിട്ടിയില്ലേ
  3. എന്തേ വെളളം കിട്ടാതെ ജിവിക്കുക
  4. വെളളം ഇല്ലേ
  5. ഈശ്വരാ എന്താ മണ്ണില്‍ വെളളം വീഴാത്തത്?
  6. വെളളം ഇല്ലാത്തതുകണ്ടു വയല്‍ ഉണങ്ങിപൊളളുന്നു
  7. എന്റെ ദൈവമേ ഇച്ചിരി വെളളം തരുമോ?
  8. കുറച്ചുവെളളം കിട്ടിയിരുന്നെങ്കില്‍
  9. ദൈവമേ എനിക്കും എന്റെ കുടംബത്തിനും വെളളം കിട്ടത്തില്ലേ? 
    വെളള,ഇഷര,ദൈവമ,വിഴത്തത്,ദാഹിച്ചയിരിക്കുന്നു, ഇലല്ലേ,ക്കിട്ടിരുന്നങ്കില്‍,ഇല്ലലേ,എന്നിവയായിരുന്ന നേരിട്ട പ്രശ്നങ്ങള്‍
 ബോര്‍ഡില്‍ എല്ലാവരും എഴുതി.അത് ക്ലാസ് എഡിറ്റിംഗിനു വിധേയമാക്കി. കുട്ടികള്‍ ആദ്യം വായിക്കും പിന്നെ അധ്യാപകന്‍ വായിക്കും. തിരുത്തല്‍ അവര്‍തന്നെ നടത്തും. ഇതായിരുന്നു രീതി. ശ്രദ്ധേയമായത് തെറ്റുകളോടെ എഴുതിയവര്‍തന്നെ ആദ്യം വന്നു മറ്റാരുടേയും സഹായമില്ലാതെ തിരുത്തല്‍ നടത്തുന്നു എന്നതാണ്.പലര്‍ക്കും ബോധമുണ്ട് പ്രയോഗസന്ദര്‍ഭത്തില്‍ തെറ്റിപ്പോകുന്നതാകും.
ഈശ്വരന്‍ തര്‍ക്കമായി അഞ്ചു തരത്തില്‍ കുട്ടികള്‍ ശരി എഴുതി.ഈശ്വാര,ഇഷേര,ഈക്ഷേര,ഇഷര,ഈശ്വര ഇതിലേതാണ് ശരിയെന്ന് അവര്‍ക്ക് സംശയം നിലനില്‍ക്കുന്നു.എങ്ങനെ തിരുത്തും? ഇന്നു തന്നെ അറിയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ട്.ഉച്ചയ്ത് താരാവലി കൊടുത്തു.ശരി കണ്ടെത്തി.
(തുടര്‍പ്രവര്‍ത്തനം-പുതിയ ഒരു ചിത്രം കണ്ടെത്തി അടിക്കുറിപ്പെഴുതല്‍-ചെയ്യിച്ചില്ല. അത് വേറേ പ്രമേയമായിപ്പോയാലോ?തുടര്‍ച്ച നഷ്ടപ്പെടുത്തുന്നതല്ലല്ലോ തുടര്‍പ്രവര്‍ത്തനം)
തിരിച്ചറിവുകള്‍
ചിത്രം വര, കുട്ടികളുടെ ബോര്‍ഡെഴുത്ത്, എന്നിവ ലേഖനപ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായകമാണ്. ലേഖനത്തിലെ പ്രശ്നങ്ങള്‍ പ്രവര്‍ത്തനവേളയില്‍ത്തന്നെ പരിഹരിക്കാം.ഇത് തുടര്‍ച്ചയായി നടക്കണം. സ്വതന്ത്ര രചനവേളയില്‍ അധ്യാപകര്‍ പ്രതീക്ഷിക്കാത്ത തെറ്റുകളാവും കുട്ടികള്‍ വരുത്തുന്നത്. ചിഹ്നമുറപ്പിക്കല്‍ , പദച്ചാര്‍ട്ട് ഇവയൊന്നുമല്ല ഇതിനു പരിഹാരം.

 *ഈ അധ്യാപനക്കുറിപ്പ് തയ്യാറാക്കുന്നതിന് സ്വന്തം പാഠാസൂത്രണാനുഭവം പങ്കിട്ട വി എസ് ബിന്ദുവിനോടുളള കടപ്പാട് രേഖപ്പെടുത്തുന്നു


അടുത്ത ലക്കത്തില്‍ തുടരുന്നു (നാടകരചനയിലേക്ക് കടന്നതിന്റെ പ്രക്രിയയും വിലയിരുത്തലും.)

മുന്‍ ലക്കങ്ങളിലെ വായിക്കുവാന്‍ ക്ലിക് ചെയ്യുക