ഈ
ബ്ലോഗ് പൊതുവിദ്യാഭ്യാസത്തെ
ശക്തിപ്പെടുത്താനുളളതാണ്
ജാതിമത
കച്ചവട താല്പര്യങ്ങളോടെ
വിദ്യാഭ്യാസത്തെ സമീപിക്കുന്നവര്‍ക്ക്
ഈ ബ്ലോഗ് സംതൃപ്തി നല്‍കിയേക്കില്ല.
- ചൂണ്ടുവിരല്‍ കേരളത്തിനകത്തും പുറത്തുമുളള വിദ്യാലയാനുഭവങ്ങള്‍ പങ്കിടുന്നു
- നവീനമായ ആശയങ്ങള്‍ തേടി പോകുന്നു
- സര്‍ഗാത്മകാധ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു
- വിദ്യാലയമികവുകള്‍ വ്യാപിപ്പിക്കുവാന്‍ പ്രചോദനം നല്‍കുന്നു
- വിമര്‍ശനങ്ങളുന്നയിക്കുന്നു
- ബദലുകള്‍ ചൂണ്ടിക്കാണിക്കുന്നു
- പ്രായോഗികമാക്കാവുന്നതും പ്രയോഗിച്ചു വിജയിച്ചതുമായ കാര്യങ്ങളിവിടെ കാണാം
- എന്റെ വിദ്യാലയ സന്ദര്‍ശനാനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവുകള്‍
- അധ്യാപകര്‍ക്കും അധ്യാപക പരിശീലകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പാഠ്യപദ്ധതി നിര്‍മാതാക്കള്‍ക്കും ഈ ബ്ലോഗ് ഉപകാരപ്പെടും
- അക്കാദമികമായ കാര്യങ്ങളാണ് പ്രതിപാദ്യം
- സേവനവേതന വ്യവസ്ഥകളോ പുതിയ ഉത്തരവുകളോ പരീക്ഷാ സഹായികളോ ഇവിടെ നിന്നും പ്രതീക്ഷിക്കരുത്.
- കുട്ടിയുടെ അവകാശത്തിനും ജനായത്ത വിദ്യാഭ്യാസത്തിനും വേണ്ടിയാണിത്
- സാമൂഹികവിപ്ലവത്തിന് വിദ്യാഭ്യാസത്തെ ആയുധമാക്കുന്ന എല്ലാവരുടേയും ബ്ലോഗാണിത്.
- നന്മതേടിയുളള നിങ്ങളുടെ യാത്രയിലൊപ്പം ചേരാന്‍ ചുണ്ടുവിരല്‍ ആഗ്രഹിക്കുന്നു.
- നിരന്തര പഠിതാവെന്ന നിലയില്‍ എന്റെ അന്വേഷണാത്മക പഠനത്തിന്റെ ഭാഗം കൂടിയാണീ ബ്ലോഗ്.
-
ഇടപ്പാള്‍
ബി ആര്‍ സിയും ശ്രീ സിദ്ദിഖും
എന്നെ ബ്ലോഗറാക്കുന്നതിന്റെ
സാങ്കേതിക പാഠങ്ങള്‍ പകര്‍ന്നു
തന്നു.
ബ്ലോഗിനെ
വിലയിരുത്തി പ്രചോദിപ്പിച്ച
നിരവധി പേരുണ്ട്.
പ്രതികരണങ്ങളില്‍
ചിലത്
BRC
edappal said...
ചൂണ്ടുവിരല്‍
തൊടുത്തു വിട്ട വാര്‍ത്തകളും
വിശേഷങ്ങളും ഏറുപടക്കം പോലെ
പല മനസുകളിലും പൊട്ടിത്തെറിയും
ആത്മ പരിശോധനക്കുള്ള അവസരവും
ഉണ്ടാക്കിയിട്ടുണ്ട്.
ഇത്ര
മേല്‍ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും
പരിഗണിക്കുകയും ചെയ്യുന്ന
അധ്യാപകര്‍ നമുക്ക്ചുറ്റും
ഉണ്ടെന്നു പുറം ലോകത്തിനു
കാണിച്ച തന്നത് ചൂണ്ടുവിരലാണ്.
ഈ
യത്നം തുടരുക തന്നെ വേണം.
ബ്ലോഗിനോടുള്ള
പരിചയക്കുറവു കൊണ്ടാണ് പല
അധ്യാപകരും പ്രതികരണങ്ങള്‍
രേഖപ്പെടുത്താത്തത്.
ചൂണ്ടു
വിരലിലെ അദ്ധ്യായങ്ങള്‍
പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണം.
കുറഞ്ഞ
പക്ഷം അവയുടെ പാനല്‍ ബോര്‍ഡ്
പ്രദര്‍ശനത്തിനുള്ള അനുമതി
നല്‍കുകയെങ്കിലും വേണം.
rajesh
vallikkod said.. പൊതു
വിദ്യാഭ്യാസത്തിന്റെ നന്മകള്‍
തിരിച്ചറിഞ്ഞും മെച്ചപ്പെടുത്തിയും
ചുണ്ടുവിരല്‍ നീണ്ടുപോകട്ടെ
..............സ്വയം
മെച്ചപ്പെടുത്താന്‍
ആഗ്രഹിക്കുന്നഅധ്യാപകര്‍ക്കും
മുന്നേറുവാന്‍ ശ്രമിക്കുന്ന
സ്കൂളുകള്‍ക്കും തുണയായി
തുടരുക ..
മനോജ്കുമാര്‍
പെരിന്തല്‍മണ്ണ said...
സര്‍,
250
ലക്കങ്ങള്‍
പിന്നിടുന്ന ചൂണ്ടുവിരലിനും
താങ്കള്‍ക്കും ആശംസകള്‍.ചൂണ്ടുവിരലിന്റെ
നാള്‍വഴികളിലൂടെ അല്പമെങ്കിലും
യാത്രചെയ്തപ്പോള്‍,
പൊതുവിദ്യാഭ്യാസ
രംഗത്ത് ഈ സംരംഭം നടത്തിയിട്ടുള്ള
കരുത്തുറ്റ ഇടപെടലുകളെ
സംബന്ധിച്ച് മനസ്സിലാക്കാന്‍
എനിക്കു കഴിഞ്ഞിട്ടുണ്ട്.
വിമര്‍ശനങ്ങള്‍
ഉന്നയിക്കുമ്പോഴും കൂടെതന്നെ
സഞ്ചരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കര്‍മ്മ
പഥത്തില്‍ നേതൃസ്ഥാനത്ത്
താങ്കളുണ്ടായിരുന്നുവെന്നത്
എന്നെപ്പോലുള്ളവര്‍ക്ക്
കരുത്തായിരുന്നു.
മാതൃ
ഡിപ്പാര്‍ട്മെന്റിലേക്ക്
മടങ്ങുന്നുവെന്നറിയുമ്പോള്‍
മുന്നില്‍ ഒരു ശൂന്യതപോലെ...
എങ്കിലും
താങ്കളുടെയും
ചൂണ്ടുവിരലിന്റെയും
സഹയാത്രികര്‍ക്കിടയില്‍
ഞാനുമുണ്ടാകും...
bindu
vs said... പേരു
സൂചിപ്പിക്കും പോലെ വഴികാട്ടിയായി
തുടരുന്ന ഈ ബ്ലോഗ് കേരളത്തിലെ
അധ്യാപക സമൂഹത്തിന്‍ ഹൃദയ
പക്ഷം ചേരുന്നു.ഓരോ
പാഠവും ഓരോ പുസ്തകം ..അക്ഷര
നേരുകള്‍ക്കു കാത്തിരിക്കുന്നവര്‍ക്കായി..തു
ടരുക.
അനുഭവങ്ങളുടെ
തീയെഴുത്തുകള്‍ .
Siddique
said...
സര്‍,
താങ്കള്‍
വളരെ നിശബ്ദമായി ഒരു മഹാവിപ്ലവം
ഇവിടെ സൃഷ്ടിച്ചു എന്ന്
പറയുമ്പോള്‍ ഭംഗി വാക്കെന്നു
കരുതരുത്.
സത്യം
അതാണ്.കഠിനാധ്വാനത്തിനും
കരുത്തന്‍ ആശയങ്ങള്‍ക്കും
പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല.കാലം
അത് തെളിയിക്കും.വിദ്യാഭ്യാസ
മേഖലയില്‍ നല്ലതും തീയതും
ചൂണ്ടിക്കാണിക്കാന്‍ ചടുലമായ
ഒരു കരം കാലഘട്ടത്തിന്റെ
ആവശ്യമായിരുന്നു.
അത്
ഭംഗിയായി ചെയ്തു എന്ന ചാരിതാര്‍
ഥൃത്തില്‍ പടിയിറങ്ങാം.
'ബൂ'
ലോകത്തെ
ഈ ഉദ്യമം അഭംഗുരം തുടരട്ടെ.എല്ലാ
ആശംസകളും!
theeravaani
said...
ചൂണ്ടുവിരല്‍
തന്നെയാണ് തീരവാണിയെ സൃഷ്ടിച്ചത്
,ബ്ലോഗ്
വായനയിലേക്ക് ഞങ്ങളെ നയിച്ചത്
..അതിനു
ആയിരമായിരം നന്ദി!
കേരളത്തിലെ
മുഴുവന്‍ ടീച്ചര്‍മാരും
കാണുന്ന നിലയിലേക്ക് ചൂണ്ടുവിരലിനെ
വളര്‍ത്താന്‍ എന്താണു വഴി?
തീര്‍ച്ചയായും
ആലോചിക്കുമെന്നു കരുതുന്നു..ഇതില്‍
നിന്നും കിട്ടുന്ന വിവരങ്ങള്‍
ഞങ്ങളുടെ എസ് .ആര്‍.ജി.
ചര്‍ച്ചകളെ
സമ്പുഷ്ടമാക്കുന്നു അതുവഴി
ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍
സജീവമാകുന്നു
8 comments:
നന്മയുടെ കൈത്തിരിയുമായി അവിടെയും ഇവിടെയും ..ഇത്തിരി വെട്ടത്തിലെ മിന്നാമിനുങ്ങുകളെ കണ്ടെത്താന്‍ ... ...അവയെ പൊന്‍ ദീപമാക്കി മറ്റുള്ളവര്‍ക്ക് പ്രചോടനമേകാന്‍ ...തിന്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ...പൊതു വിദ്യാലയങ്ങള്‍ക്ക് ആശയപരമായും പ്രക്രിയാപരമായും ദിശാബോധം നല്‍കാന്‍ ..ചൂണ്ടുവിരലും കലാധരന്‍ മാഷും എന്നും നമുക്കൊപ്പം ...
കേരളത്തിൻ്റെവിദ്യാഭ്യാസത്തെസംബന്ധിച്ച ഒരു ചരിത്ര രേഖയായി ചൂണ്ടുവിരൽ മാറുമെന്ന് ഇതിൻ്റെ ഉള്ളടക്കം വിളിച്ചോതുന്നു. അദ്ധ്യാപരിലെ ആന്തരികവളർച്ച സാധ്യമാക്കുന്ന എല്ലാവിധ വിഭവങ്ങളുമായി ചൂണ്ടുവിരൽ മുന്നേറട്ടെയെന്ന് ആശംസിക്കുന്നു.
എല്ലാം വായിച്ചു എന്ന് പറയില്ല.. കുറെ കാലമായി ഞാനിവിടെ ഉണ്ട്..
PTA കമ്മിറ്റി ആര്. എന്ത്.. എങ്ങനെ.. എന്തിന്..
കുറച്ച് വിശദമായി ഒന്നു പറയാമോ..
എന്റെ വിദ്യാലയത്തിന്റെ പേര് ഗവ.എല്‍.പി.സ്കൂള്‍ ഇഞ്ചിയാനി .ഞാന്‍ ആസ്കൂളിലെ ടീച്ചറാണ് .നാലാം ക്ലാസിലാണ് ഞാന്‍ പഠിപ്പിക്കുന്നത്.
എന്റെ സ്കൂളില്‍ ഞാന്‍ ചില തനതു പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് അതില്‍ ചിലത് പറയട്ടെ
1.എല്ലാദിവസവും രാവിലെ 9.5മുതല്‍ 9.30വരെ മെഡിറ്റേഷന്‍
2പത്രവായന -9-35 മുതല്‍ 9-50 വരെ ഒപ്പം വായന വീഡിയോആക്കി FACEBOOK ല്‍ പോസ്റ്റ് ചെയ്യുന്നു
3എല്ലാദിവസവും കഥാമുറ്റം 1.5 മുതല്‍ 2മണി വരെ (കുട്ടികള്‍ തന്നെ കഥ പാട്ട് ഡാന്‍സ് വായന ക്വിസ് എന്നിവ അവതരണം )
4 IT പരിശീലനം -എല്ലാകുട്ടികള്‍ക്കും മലയാളം ടൈപ്പിഗ് അറിയാം (14 കുട്ടികള്‍)
5നാലാം ക്ലാസിലെ കുട്ടികള്‍ക്ക് സ്വന്തമായി ക്ലാസ് പത്രം
/home/kite/Desktop/IMG_20200312_125600.jpg
ചൂണ്ടുവിരൽ തുടങ്ങിയ കാലത്ത് തന്നെ കലാധരൻ മാഷുടെ ഈ ബ്ലോഗിൽ അംഗമാണ്..പിന്നീട് ചില തടസ്സങ്ങൾ... പ്രചോദനവും പ്രോത്സാഹനവും ആയിരുന്നു എന്നും ഈയിടം. ആശംസകൾ..
ബ്ലോഗ് ആകാംഷയോടെ വായിക്കാറുണ്ട്.
Post a Comment