ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 29, 2013

മീനാക്ഷിയെ കാണാന്‍ ഗംഗാധരന്‍ ഡോക്ടറെത്തി

പഠനപ്രവ൪ത്തനത്തിലെ ഉദാത്ത മാതൃക; ക്ലാസ് മുറിയില്‍ രൂപപ്പെട്ട കത്ത് ഗൗരവമായെടുത്ത് പാഠഭാഗത്തെ നായക൯ കുട്ടികളെ കാണാ൯ എത്തി.
ആറാം ക്ളാസ്സിലെ പാഠ ഭാഗമായി മാറിയ ജീവിതാനുഭവ കുറിപ്പിലൂടെ കുട്ടികളുടെ ആരാധനാ പാത്രമായ ഡോക്ട൪ കുട്ടികളുടെ ക്ഷണം സ്വീകരിച്ച് കുട്ടികളുമായി സംവദിക്കാനെത്തി
കൊടുങ്ങല്ലരിതെ പ്രശസ്തമായ പുല്ലൂറ്റ് യു.പി.സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിനി മീനാക്ഷിയുടെ നേതൃത്വത്തി൯ എഴുതിയ കത്തിനെ മാനിച്ച് കാ൯സ൪ ചികിത്സാ രംഗത്ത് അന്താരാഷ്ട്രാ പ്രശസ്തനായ ഡോ.വി.പി.ഗംഗാധരനാണ് കുട്ടികളുമായി സംവദിക്കാനെത്തിയത്. പാഠപുസ്തകം വായിച്ച പുല്ലൂററ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസുകാരി മീനാക്ഷിയാണ് ഡോക്ടറെ കാണണെമെന്നാഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതിയത്.മാരക രോഗം ബാധിച്ച് ചികിത്സയി൯ കഴിയുന്ന കുട്ടികളുടെ മനസ്സറിഞ്ഞ് ഒരേസമയം അവരുടെ പ്രിയപ്പെട്ട ഡോക്ടറായും കളിക്കൂട്ടുകാരനായുമൊക്കെ മാറിയ ഡോക്ടറെ ആരാധനയോടെ നോക്കിക്കണ്ടാണ് മീനാക്ഷിയും കൂട്ടുകാരും ഡോക്ട൪ക്ക് കത്തെഴുതിയത്Photo: പഠ്യപ്രവ൪ത്തനത്തിലെ ഉദാത്ത മാതൃക; 
ക്ലാസ് മുറിയി൯ രൂപപ്പെട്ട  ഗൗരവമായെടുത്ത് 
പാഠഭാഗത്തെ നായക൯ കുട്ടികളെ കാണാ൯ എത്തി.

ആറാം ക്ളാസ്സിലെ പാഠ ഭാഗമായി മാറിയ ജീവിതാനുഭവ കുറിപ്പിലൂടെ കുട്ടികളുടെ ആരാധനാ പാത്രമായ ഡോക്ട൪ കുട്ടികളുടെ ക്ഷണം സ്വീകരിച്ച് കുട്ടികളുമായി സംവദിക്കാനെത്തി. കൊടുങ്ങല്ലരിതെ പ്രശസ്തമായ പുല്ലൂറ്റ് യു.പി.സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാർത്ഥിനി മീനാക്ഷിയുടെ നേതൃത്വത്തി൯ എഴുതിയ കത്തിനെ മാനിച്ച് കാ൯സ൪ ചികിത്സാ രംഗത്ത് അന്താരാഷ്ട്രാ പ്രശസ്തനായ ഡോ.വി.പി.ഗംഗാധരനാണ് കുട്ടികളുമായി സംവദിക്കാനെത്തിയത്. ആറാം ക്ളാസുകാ൪ക്കുള്ള മലയാളം പാഠപുസ്തകത്തിലെ പ്രകാശഗോപുരങ്ങൾ എന്ന പാഠ ഭാഗത്തിലാണ് ഡോക്ടറുടെ അനുഭവക്കുറിപ്പുള്ളത്. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നൽകുന്ന പ്രകാശഗോപുരങ്ങളായ വ്യക്തിത്വങ്ങളെയാണ് ഈ പാഠഭാഗത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ഡോ.വി.പി.ഗംഗാധരന്റെ സ്വാന്തന സ്പ൪ശം എന്ന പേരിലുള്ള അനുഭവക്കുറിപ്പാണ് ഇവയി൯ ഏറ്റവും ഹൃദയ സ്വർശിയായി മീനാക്ഷിക്കും കൂട്ടുകാ൪ക്കും അനുഭവപ്പെട്ടത്. അഡയാറിലെ കാ൯സ൪ രോഗാശുപത്രിയിലെ കുട്ടികളോടൊത്തുള്ള ജീവിതമാണ് അനുഭവക്കുറിപ്പായി ഡോ. ഗംഗാധര൯സ്വാന്തന സ്പ൪ശത്തി൯ വിവരിക്കുന്നത്.

മാരക രോഗം ബാധിച്ച് ചികിത്സയി൯ കഴിയുന്ന കുട്ടികളുടെ മനസ്സറിഞ്ഞ് ഒരേസമയം അവരുടെ പ്രിയപ്പെട്ട ഡോക്ടറായും കളിക്കൂട്ടുകാരനായുമൊക്കെ മാറിയ ഡോക്ടറെ ആരാധനയോടെ നോക്കിക്കണ്ടാണ് മീനാക്ഷിയും കൂട്ടുകാരും ഡോക്ട൪ക്ക് കത്തെഴുതിയത്. രോഗത്തിന്റെയും മരണത്തിന്റെയും നിത്യ ദു:ഖത്തി൯നിന്നും കാരുണ്യത്തിന്റെ ദ൪ശനമേകി വരുന്നതിനായി രോഗികള് വലിയ ബഹുമാനത്തോടെ ആരാധിക്കുന്ന വ്യക്തിത്വം കൂടിയാണ് ഡോക്ട൯ എന്ന് കൂടി മനസ്സിലാക്കിയ കുട്ടികള് തങ്ങളുടെ സ്കൂളിലേക്ക് ഡോക്ട൪ വരണം എന്നഭ്യ൪ത്ഥിച്ചാണ് കത്തെഴുതിയിരുന്നത്. കുഞ്ഞ് കത്തിനെ ഗൗരവത്തോടെ കണ്ട ഡോക്ട൪ തിരക്കിനിടയിലും സമയം കണ്ടെത്തി സ്കൂളിലേക്കെത്താമെന്ന് അറിയിച്ചതോടെ സ്കൂള് അന്തരീക്ഷം തന്നെ മാറി. അധ്യാരകരം പി.ടി.എ.യും മാതൃസംഗവുമെല്ലാം സടകുടഞ്ഞെഴുന്നേറ്റ് സ്വീകരണ സമിതി രൂപീകരിച്ച് സജീവമായി. ഇന്ന് ( ജൂലൈ 27 ന്) രാവിലെ 10 നാണ് ഡോക്ട൪ ഇവിടെയെത്തിയത്. കുട്ടികളുടെ അനുമോദന പ്രസംഗം, ഉപഹാര സമർപ്പണം, പാഠ ഭാഗമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളുടെ അവതരണം എന്നീ നിലയി൯ ഡോക്ടറുടെ സാന്നിദ്ധ്യം കൂടി വലിയ പടനാനുഭവമാക്കി മാറ്റാ൯ ഇവ൪ക്ക് കഴിഞ്ഞു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളഉം നാട്ടുകാരും ജനപ്രതിനിധികളും അടക്കം വലിയൊരു കൂട്ടം ഡോക്ടറെ സ്വീകരിക്കാ൯ പുല്ലൂറ്റ് ടി.ഡി.പി.ഹാളി൯ നേരത്തെ തന്നെ എത്തിച്ചേ൪ന്നിരുന്നു. പഠനത്തെ പാഠപുസ്തകത്തി൯നിന്നും ക്ലാസ്മുറിക്കും സ്കുളിനും വെളിയിലേക്ക് കൊണ്ടുപോയി വലിയൊരു അനുഭവമാക്കിമാറ്റാ൯ കഴിഞ്ഞ പുല്ലൂറ്റ് യു.പി.സ്കൂള്഼ അധികൃത൪ക്ക് മുഴുവ൯ അഭിനന്ദനങ്ങളും അ൪പ്പിക്കുന്നു.അധികൃത൪ക്ക് മുഴുവ൯ അഭിനന്ദനങ്ങളും അ൪പ്പിക്കുന്നു.
രോഗത്തിന്റെയും മരണത്തിന്റെയും നിത്യ ദു:ഖത്തില്‍ നിന്നും കാരുണ്യത്തിന്റെ ദ൪ശനമേകി വരുന്നതിനായി രോഗികള് വലിയ ബഹുമാനത്തോടെ ആരാധിക്കുന്ന വ്യക്തിത്വം കൂടിയാണ് ഡോക്ടര്‍ എന്ന് കൂടി മനസ്സിലാക്കിയ കുട്ടികള് തങ്ങളുടെ സ്കൂളിലേക്ക് ഡോക്ട൪ വരണം എന്നഭ്യ൪ത്ഥിച്ചാണ് കത്തെഴുതിയിരുന്നത്.
പതിവില്‍നിന്ന് വ്യത്യസ്ഥമായി ലഭിച്ച ഈ കത്തിലെ വരികള്‍ ഹൃദയത്തിലേററിയ ഡോ: വി.പി. ഗംഗാധരന്‍ ഏററവും അടുത്തദിവസം തന്നെ സ്‌കൂളില്‍ ഏത്തുമെന്ന് അറിയിച്ചിരുന്നു. കുഞ്ഞു കത്തിനെ ഗൗരവത്തോടെ കണ്ട ഡോക്ട൪ തിരക്കിനിടയിലും സമയം കണ്ടെത്തി സ്കൂളിലേക്കെത്താമെന്ന് അറിയിച്ചതോടെ സ്കൂള് അന്തരീക്ഷം തന്നെ മാറി. അധ്യാപകരും പി.ടി..യും മാതൃസംഗവുമെല്ലാം സടകുടഞ്ഞെഴുന്നേറ്റ് സ്വീകരണ സമിതി രൂപീകരിച്ച് സജീവമായി. ജൂലൈ 27 ന് രാവിലെ 10 നാണ് ഡോക്ട൪ എത്തിയത്. കുട്ടികളുടെ അനുമോദന പ്രസംഗം, ഉപഹാര സമര്പ്പ‍ണം, പാഠ ഭാഗമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നീ നിലയില്‍ ഡോക്ടറുടെ സാന്നിദ്ധ്യം കൂടി വലിയ പഠനാനുഭവമാക്കി മാറ്റാ൯ ഇവ൪ക്ക് കഴിഞ്ഞു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളഉം നാട്ടുകാരും ജനപ്രതിനിധികളും അടക്കം വലിയൊരു കൂട്ടം ഡോക്ടറെ സ്വീകരിക്കാ൯ പുല്ലൂറ്റ് ടി.ഡി.പി.ഹാളി൯ നേരത്തെ തന്നെ എത്തിച്ചേ൪ന്നിരുന്നു.
പഠനത്തെ പാഠപുസ്തകത്തി൯നിന്നും ക്ലാസ്മുറിക്കും സ്കുളിനും വെളിയിലേക്ക് കൊണ്ടുപോയി വലിയൊരു അനുഭവമാക്കിമാറ്റാ൯ കഴിഞ്ഞ പുല്ലൂറ്റ് യു.പി.സ്കൂള് അധികൃത൪ക്ക് മുഴുവ൯ അഭിനന്ദനങ്ങളും അ൪പ്പിക്കുന്നു.
ആറാം ക്ളാസുകാ൪ക്കുള്ള മലയാളം പാഠപുസ്തകത്തിലെ പ്രകാശഗോപുരങ്ങള്‍ എന്ന പാഠ ഭാഗത്തിലാണ് ഡോക്ടറുടെ അനുഭവക്കുറിപ്പുള്ളത്. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നല്‍കുന്ന പ്രകാശഗോപുരങ്ങളായ വ്യക്തിത്വങ്ങളെയാണ് ഈ പാഠഭാഗത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ഡോ.വി.പി.ഗംഗാധരന്റെ സാന്ത്വന സ്പ൪ശം എന്ന പേരിലുള്ള അനുഭവക്കുറിപ്പാണ് ഇവയി൯ ഏറ്റവും ഹൃദയ സ്പര്‍ശിയായി മീനാക്ഷിക്കും കൂട്ടുകാ൪ക്കും അനുഭവപ്പെട്ടത്. അഡയാറിലെ ക്യാ൯സ൪ രോഗാശുപത്രിയിലെ കുട്ടികളോടൊത്തുള്ള ജീവിതമാണ് അനുഭവക്കുറിപ്പായി ഡോ. ഗംഗാധര൯ സാന്ത്വന സ്പ൪ശത്തി൯ വിവരിക്കുന്നത്. 
ശനിയാഴ്ച 10.30 തോടെയാണ് സ്‌കൂള്‍ അങ്കണത്തിലേക്ക് ഡോക്ടര്‍ എത്തിയത്.
'
കത്തിയാല്‍, മരുന്നിനാല്‍
മാറാത്ത നോവും
രോഗവും മാററാ-നൊത്തിടാമൊരുല്‍കൃഷ്ട
ഭാവഹര്‍ഷത്താല്‍ മാത്രം'എന്ന വൈലോപ്പിളിയുടെ വരികള്‍ ആലേഖനം ചെയ്ത ഉപഹാരത്തോടെയാണ് സുര്യകാന്തിപ്പൂക്കളുടെ വര്‍ണ്ണ ഭംഗി പകര്‍ന്ന വേദിയിലേക്ക് ഡോക്ടറെ കുട്ടികള്‍ കൈപിടിച്ച് ഇരുത്തിയത്.
സൂര്യകാന്തി പൂക്കളുമായി വേദിയിലും സദസ്സിലും നിറഞ്ഞുനിന്ന കുട്ടികള്‍ക്കിടയിലൂടെ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് പുഞ്ചിരിയോടെ..... ലാളനയോടെ ഡോക്ടര്‍ നടന്നു കയറി..അഡയാര്‍ കാന്‍സര്‍ ആസ്പത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ തന്റെ ജീവിതാനുഭവങ്ങള്‍ പാഠപുസ്തകമായി പകര്‍ന്ന് നല്‍കിയ ഡോ: വി.പി. ഗംഗാധരന്‍ തങ്ങളെ നേരിട്ട് കാണുവാനെത്തിയത് കുട്ടികള്‍ക്കും ഡോക്ടര്‍ക്കും ഒരു വേറിട്ട അനുഭവമായി...
ഇരുളിലാണ്ട ജീവിതങ്ങളെ തൊട്ടറിയുവാനും അവരില്‍ പ്രകാശത്തിന്റെ കൊച്ചു കൈത്തിരി കത്തിച്ച് വെയ്ക്കുവാന്‍ നമ്മളോരുത്തരും ശ്രമിക്കണം. എല്ലാ പ്രതിസന്ധികളും അതിജീവിക്കാനുള്ള ഒരു ദിവ്യ ഔഷധമാണ് ആത്മവിശ്വാസമെന്ന് ഡോക്ടര്‍ കുട്ടികളെ ഉപദേശിച്ചു.മൂന്നര മണീക്കൂര്‍ സമയം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും സംവദിച്ചും ഡോക്ടര്‍ കുട്ടികളുടെ ഇഷ്ടതാരമായി. നിരന്തമായി രാവും പകലും രോഗികളുമായി ഇടപഴകി കഴിയുമ്പോള്‍ വിരക്തി അനുഭവപ്പെടുമോ എന്ന ചോദ്യത്തിന് 'നിങ്ങളുമായുള്ള ഇടപെടലും സംവാദങ്ങളുമാണ് എന്റെ ഊര്‍ജ്ജം. കുറേകാലത്തേക്ക് തനിക്ക് ഈ കൂടിക്കാഴ്ച ഊര്‍ജ്ജമായിരിക്കുമെന്നും' പറഞ്ഞാണ് വീണ്ടും വരുമെന്ന ഉറപ്പോടെ ഡോക്ടര്‍ വേദി വിട്ടത്.
നിലവിലുളള മലയാളപാഠപുസ്തകങ്ങള്‍ കുട്ടികളുടെ മനോഭാവത്തെ മാറ്റിയെടുക്കാന്‍ എങ്ങനെ സഹായിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവം.
ഭാഷ എഴുതാനും വായിക്കാനും അറിയാത്തവരാണ് പൊതുവിദ്യാലയങ്ങളില്‍ ഉളളത് എന്ന വ്യാജ പ്രചരണത്തന് മീനാക്ഷി മറുപടി നല്‍കിയതായി ഞാന്‍ കരുതുന്നു.
ഇത്തരം മനോഹരപാഠങ്ങളുടെ ആയുസെത്രനാള്‍ എന്ന ചോദ്യം വേദനയോടെ ചോദിക്കാതിരിക്കാനാകുന്നില്ല.
സൗന്ദ്യരാസ്വാദനശേഷി വളര്‍ത്താന്‍ പര്യാപ്തമല്ലെന്നും പുതിയ കണ്ടെത്തല്‍.
സര്‍ഗാത്മകശേഷീ വികാസവും നടക്കുന്നില്ലത്രേ..
പുസ്തകം വായിക്കാനറിയാത്തവരാരെന്നു വ്യക്തം.

Monday, July 22, 2013

ഗണിതത്തില്‍ കൊറിയ മുന്നേറിയത് നാം പാഠമാക്കണം

കൊറിയയിലെ 42% കുട്ടികള്‍ക്ക് ഗണിതം തീരം ഇ‍ഷ്ടമല്ല
62% കുട്ടികള്‍ നന്നായി ഗണിതം ചെയ്യാനാകുന്നില്ലെന്ന പരാതിയുളളവരാണ്. ഉയര്‍ന്ന ക്ലാസുകളിലേക്കു പോകുംതോറും ഗണിതതാല്പര്യം കുറഞ്ഞുവരുന്നു. അധ്യാപകരാകട്ടെ കമ്പ്യൂട്ടറടക്കമുളള ആധുനിക സാങ്കേതികവിദ്യ ഗണിത പഠനത്തില്‍ ഉപയോഗിക്കാന്‍ മടിയുളളവരും (93%).എല്ലാ വിദ്യാലയങ്ങളിലും കുറഞ്ഞത് അമ്പതു കമ്പ്യൂട്ടറ്‍ വിതമുണ്ടെന്നോര്‍ക്കണം. ഈ രാജ്യത്തെ ഗണിതത്തിന്റെ സ്ഥിതി ഇപ്പോള് എന്തായിരിക്കും?
ലോകത്ത് ഗണിതപഠനനിലവാരത്തില്‍ നാലാം സ്ഥാനം !
അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സുമൊക്കെ വളരെ വളരെ പിന്നില്‍..!
എന്താണവിടെ സംഭവിച്ചത്?
ഗണിതപഠനം എല്ലാ കുട്ടികളുടേയും ഇഷ്ടപ്പെട്ട വിഷയമാക്കാനാണവര്‍ തീരുമാനിച്ചത്.
  • ഗണിതയാഥാസ്ഥിതികത എന്നത് ദുരെക്കളഞ്ഞു.
  • പാഠപുസ്തകങ്ങളുടെ കാഠിന്യ നിലവാരം കുറച്ചു
  • പ്രൈമറി തലത്തിലെ കൂടുതല്‍ പ്രയാസമുളള പാഠഭാഗങ്ങള്‍ (ഏതാണ്ട് അറുപതു ശതമാനത്തോളം ) ഒഴിവാക്കി. വളരെ അത്വയാവശ്യമല്ലാത്തതെല്ലാം നീക്കം ചെയ്തു
  • ഗണിത ഉളളടക്കങ്ങളെ പരസ്പരം ബന്ധിപ്പിച്ചു
  • മറ്റു വിഷയങ്ങളുടെ പാഠ്യപദ്ധതികള്‍ പരിഗണിച്ച് ഗണിതാശയങ്ങള്‍ ഉള്‍പ്പെടുത്തി.
  • അടിസ്ഥാന ഗണിതശേഷികള്‍ക്ക് ഊന്നല്‍ നല്‍കി
  • യഥാര്‍ഥ ജീവിതവുമായി ഗണിതത്തെ ബന്ധിപ്പിച്ചു
  • പ്രശ്നപരിഹരണത്തിനും അതിന്റെ പ്രക്രിയയ്ക്കും ഊന്നല്‍ നല്‍കി
  • യുക്തിപൂര്‍വം ചിന്തിക്കുന്നതിനുളള ചോദ്യങ്ങള്‍ ക്ലാസുകളില്‍ ഉന്നയിക്കപ്പെട്ടു
  • ഗണിതാഭ്യാസങ്ങള്‍ക്കല്ല ഗണിതപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്
  • കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ സ്വാഗതം ചെയ്തു
  • അന്വേഷണാത്മക ഗണിതപഠനം പ്രാവര്‍ത്തികമാക്കി
  • മനപ്പാഠമാക്കലല്ല ഗണിതം എന്നു തീരുമാനിച്ചു
  • മൂര്‍ത്താനുഭവങ്ങള്‍ ,വൈവിധ്യമുളള പഠനോപകരണങ്ങള്‍, അനുഭവാധിഷ്ടിത പഠനം എന്നിവ ഗണിതപഠനത്തിലനിവാര്യമാക്കി
  • മൂല്യനിര്‍ണയത്തില്‍ ഗണിതതാല്പര്യം, സര്‍ഗാത്മക പ്രവര്‍ത്തനം, പ്രശ്നപരിഹരണം, പ്രക്രിയാവിലയിരുത്തല്‍, വൈവിധ്യമുളള രീതികള്‍ ഉപയോഗിക്കല്‍ , തുറന്ന ചോദ്യങ്ങള്‍, കുട്ടിയെ നിരീക്ഷിക്കല്‍ എന്നിവ പരിഗണിക്കപ്പെട്ടു.
  • OPEN EDUCATION എന്നറിയപ്പെടുന്ന രീതി പ്രയോഗിച്ചു,ചെറിയസംഘങ്ങളായി പ്രോജക്ട്, ചര്‍ച്ച,അന്വേ‍ണം, തന്ത്രങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്ക് അവസരം സൃ‍ഷ്ടിച്ചു
  • കുട്ടികളുടെ ഗണിതപ്രകടനങ്ങള്‍ വിലയിരുത്തി. എങ്ങനെ വിവരങ്ങള്‍ തെരഞ്ഞെടുക്കുന്നു സമന്വയിപ്പിക്കുന്നു പ്രയോഗിക്കുന്നു വിനിമയം ചെയ്യുന്നു എന്നതാണ് വിലയിരുത്തപ്പെട്ടത്.
  • ഗണിതപഠനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചു
പത്തുവര്‍ഷം കൂടുമ്പോള്‍ പാഠപുസ്തകം പരിഷ്കരിച്ചു. 
അവ നോക്കുക

അതാതു കാലത്തെ നവീനമായ രീതികള്‍ സ്വീകരിക്കാന്‍ ശ്രമിച്ചുഅനുഭവങ്ങളില്‍ നിന്നും സ്വന്തം രീതി വികസിപ്പിച്ചുഅമ്പതുകളില്‍ അമേരിക്കയിലെ പുരോഗമനവിദ്യാഭ്യാസ പ്രവണതകള്‍ ഗണിത പഠനത്തെ സ്വാധീനിച്ചുഅറുപതുകളില്‍ ന്യൂമാത്സ്അക്കാലത്താണ്ത്രേ ഗണിതപഠനത്തില്‍ ധാരാളം സംജ്ഞകള്‍ കടന്നു വരികയും ഗണിതപഠനം സങ്കീര്‍ണമാവുകയും ചെയ്തത്രണ്ടായിരമായപ്പോള്‍ പ്രവര്‍ത്തനങ്ങളീലൂടെയുളള പഠനമായി
2010 ല്‍ പുതിയ മുദ്രാവാക്യം ഗണിതപഠനത്തില്‍ സ്വീകരിച്ചു
  • POWER OF IMAGINATION
  • POWER OF ENQUIRY          
നാളേക്കു വേണ്ട പ്രധാനപ്പെട്ട ഗണിതശേഷികളാണ്‍ ഇവയെന്നു കൊറിയ തീരുമാനിച്ചു.










 മറ്റുളളവരുടെ ഗണിതമല്ല സ്വന്തം ഗണിതം രൂപപ്പെടുത്തിയെടുക്കുകയാണ് ഓരോ കുട്ടിയും വേണ്ടതെന്ന നിലപാടാണ് അവരുടെ വിജയത്തിന് പിന്നില്‍.
കേരളത്തിലെ "ആധികാരിക ആശാന്‍മാര്‍" എപ്പോഴും പിറകോട്ടേ നോക്കൂ. ഫലവും അങ്ങനെ തന്നെ. അല്പം മുന്നോട്ടു കാല്‍ വെച്ചാല്‍ വിവാദം ഉണ്ടാക്കി പിന്നോട്ടടിക്കും. അതിനു വഴങ്ങിക്കൊടുക്കുന്നതിനു പകരം അധ്യാപകര്‍ അന്വേഷകരാവുക. 
നല്ല മാതൃകകളെ സ്വീകരിക്കുക.
 പുതിയ രീതികള്‍ സധൈര്യം വികസിപ്പിക്കുക.
 ഗണിതപാത കല്ലും മുളളും നിറഞ്ഞതല്ല.
( ലോകത്തിന്റെ മുന്നിലുളള മറ്റു രാജ്യങ്ങളേയും പരിചയപ്പെടുത്താന്‍ ചൂണ്ടുവിരല്‍ ആഗ്രഹിക്കുന്നു )

Friday, July 19, 2013

ജനാധിപത്യവാദിയായ അധ്യാപകന്‍ ക്ലാസ് വിലയിരുത്താന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി.

ഇഞ്ചിയാനി വിദ്യാലയത്തിലെ നാലാം ക്ലാസ് പുതിയൊരു പാഠം എഴുതിച്ചേര്‍ത്തു.ഓരോ മാസവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വിലയിരുത്തണം. റിപ്പോര്‍ട്ട് തയ്യാറാക്കി പ്രഥമാധ്യാപകനു നല്‍കണം. ആദ്യ റിപ്പോര്‍ട്ടാണിത്. ക്ലാസ് ലീഡര്‍ എഴുതിയ ആറിപ്പോര്‍ട്ട് അതേ പോലെ പരിചയപ്പെടുത്തുകയാണ്. ഇതിന്റെ ഉളളടക്കപരമായ കാര്യങ്ങളില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താനാകും. കുട്ടികള്‍ ക്ലാസ് പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യാനാരംഭിക്കുന്നു എന്നതാണിവടെ ശ്രദ്ധിക്കേണ്ടത്. ഓരോ ക്ലാസിലും ഓരോ മാസവും എന്തു നടന്നുവെന്ന് പ്രഥമാധ്യാപകന്‍ കൃത്യമായി അറിയാനുളള സംവിധാനവുമായി. ഇത് ക്ലാസ് പിടിഎയില്‍ അവതരിപ്പിക്കാനുമാകും. ..ആലോചിച്ചാല്‍ നാം ആഗ്രഹിക്കുന്നത്. സുതാര്യതയിലോക്കു ഒരു ചുവടു കൂടി.
 റിപ്പോര്‍ട്ട് തയ്യാറാക്കല്‍ പ്രക്രിയ ഇങ്ങനെ-
  • മാസാവസാനത്തെ പ്രവൃത്തിദിവസം ഉച്ചകഴിഞ്ഞ് പൊതു ചര്‍ച്ച
  • ഈ മാസം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയത്?
  • ഓരോരുത്തര്‍ക്കും അവസരംഅവര്‍ പറയുന്നത് ബോര്‍ഡിലെഴുതും
  • പിന്നീട് ഓരോന്നിനെക്കുറിച്ചുമുളള വിശദാംശങ്ങള്‍ അവതരിപ്പിക്കണംഅതും രേഖപ്പെടുത്തും.
  • ചുരുക്കി എഴുതുമ്പോള്‍ എന്തെല്ലാം നിര്‍ബന്ധമായും വേണ്ടതുണ്ട് എന്നു ചര്‍ച്ച ചെയ്യും.
  •  ചുമതലപ്പെടുത്തിയ കുട്ടി ഇതെല്ലാം പരിഗണിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുംഅധ്യാപകന്റെ സഹായവും ഉണ്ടാകും
  • ക്ലാസിലവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷം എച് എമ്മിന് സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് പരിചയപ്പെടൂ.)

"നമസ്കാരം.
ഞാന്‍ അസല്‍.
ഞങ്ങളുടെ നാലാം ക്ലാസില്‍ ജൂണ്‍ മാസം ചെയ്തു തീര്‍ത്ത പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ടാണ് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
അസംബ്ലി
കഴിഞ്ഞമാസം മൂന്ന് അസംബ്ലികള്‍ മികച്ച നിലവാരത്തില്‍ നടത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഫോര്‍ വിഷന്‍ ചാനല്‍ എന്ന പേരിലായിരുന്നു ഇത് നടന്നുവന്നത്.അസംബ്ലിയുടെ റിപ്പോര്‍ട്ട് എഴുതി സൂക്ഷിക്കാന്‍ പ്രത്യേക രജിസ്റ്റര്‍ ഞങ്ങള്‍ക്കുണ്ട്. ഇതിനോടകം എല്ലാ കുട്ടികളും അസംബ്ലിയില്‍ പങ്കാളികളായി.
ഡോക്യുമെന്റേഷന്‍
ക്ലാസ് പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസവും എല്ലാ കുട്ടികളുെ ബുക്കില്‍ എഴുതുന്നുണ്ട്. ‍ഡോക്യുമെന്റേഷന്‍ രജിസ്ടറില്‍ ഓരോ ദിവസവും ഓരോ കുട്ടി എന്ന കണക്കില്‍ വീട്ടില്‍ കൊമ്ടുപോയി എഴുതി വരുന്നു. ക്ലാസില്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്നു.പതിനാറു ക്ലാസ് ഡോക്യുമെന്റേഷന്‍ കഴിഞ്ഞു.
പതിപ്പ്
ദിനാചരണം, ക്ലാസി പ്രവര്‍ത്തനം എന്നിവയിലൂടെ നാലു പതിപ്പുകള്‍ ഇതിനോടകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞു.അസംബ്ലിയിലും പ്രത്യേകം പ്രകാശനം ചെയ്തിട്ടുണ്ട്
വൈറ്റ് ബോര്‍ഡ്
വൈറ്റ് ബോര്‍ഡ് വളരെ നല്ല രീതിയില്‍ ഉപയോഗിച്ചു വരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തുന്നുണ്ട്.
കമ്പ്യൂട്ടര്‍ പഠനം
കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.എല്ലാ ബുധനാഴ്ച്ചയും കമ്പ്യൂട്ടറിനായി തെരഞ്ഞെടുത്ത പഠനം നടത്തി വരുന്നു.
ഞങ്ങള്‍ക്കൊരു പത്രം
കഴിഞ്ഞ മാസം ആദ്യം തന്നെ ക്ലാസിലൊരു പത്രം പദ്ധതി ഷാജി സാര്‍ ഉദ്ഘാടനം ചെയ്തു. ക്ലാസ് ലീഡറിന് പത്രം നല്‍കിയായിരുന്നു ഉദ്ഘാടനം. ഈ പത്രം ഇന്നും നല്ല രീതിയില്‍ ഉപയോഗിച്ചു വരുന്നു.
ലൈബ്രറി
ക്ലാസില്‍ കുട്ടികള്‍ക്ക് വായനാപുസ്തകങ്ങള്‍ നല്‍കുകയും പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നു. അമ്മ വായനയ്ക്ക് തുടക്കം കുറിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ദിനാചരണം
പരിസ്ഥിതി ദിനം, വായനാദിനം, ലോക മയക്കുമരുന്ന് വിരുദ്ധദിനം എന്നിവ വിപുലമായി ക്ലാസില്‍ ആഘോഷിച്ചു. പരിസ്ഥിതി ദിനത്തില്‍ നല്‍കിയ വൃക്ഷത്തൈകളെക്കുറിച്ചുളള തുടര്‍പഠനം നടത്തി വരുന്നു. വായനാദിനം വളരെ നല്ല രീതിയില്‍ ആഘോഷിച്ചു. പുസ്തകങ്ങള്‍ തരം തിരിക്കാന്‍ ഞങ്ങള്‍ക്ക് ക്ലാസില്‍ നല്ലൊരവസരം ലഭിച്ചു. മയക്കു മരുന്നു വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം ക്ലാസില്‍ സംഘടിപ്പിച്ചു.അനു നയന്‍താര ബേബി എന്ന പൂര്‍വ വിദ്യാര്‍ഥിയാണ് ഇതിനായി ക്ലാസില്‍ എത്തിയത്. ഒപ്പംഅന്നേ ദിവസം ഒരു പോസ്റ്റര്‍ പതിപ്പും ഉണ്ടാക്കാന്‍ കഴിഞ്ഞു
പൊതുവിജ്ഞാനം
പൊതുവിജഞാനം എല്ലാ ദിവസവും ക്ലാസില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു പ്രത്യേക രജിസ്റ്ററും ക്ലാസില്‍ സൂക്ഷിച്ചു വരുന്നു. അറുപത് ചോദ്യങ്ങളും ഉത്തരവും ഇതിനോടകം എഴുതിയിട്ടുണ്ട്.
ക്ലാസ് മൂല
ക്ലാസ് മൂലകള്‍ ,വായനാമൂല, ഗണിതമൂല എന്നിവ സജീവമായിക്കിയിട്ടുണ്ട്
ശുചിത്വസേന‌
ക്ലാസില്‍ ആറ് അംഗ ശുചിത്വസേനാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.അതിന്റെ ലീഡര്‍ അനന്യ ബിജുവാണ്. മറ്റംഗങ്ങള്‍
അനിറ്റ ബേബി
അക്സ ബിനു
ജസ്വിന്‍ ജയിംസ്
അഭിനവ്
അന്‍സല്‍ സുബൈര്‍
എന്നിവരാണ്. ക്ലാസ് , പരിസരം, കുട്ടികളുടെ കൈനഖങ്ങള്‍ എന്നിവ ഇവരുടെ മോല്‍നോട്ടത്തില്‍ ശുചിത്വമുളളതാണെന്നുറപ്പു വരുത്തുന്നു
കുട്ടികള്‍ക്കായി ബയോഡേറ്റ ചാര്‍ട്ട്
കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തിയ ബയോഡേറ്റം ചാര്‍ട്ട് ക്ലാസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പ്രിയപ്പെട്ട ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ മുമ്പാകെ ഞാന്‍ സമര്‍പ്പിച്ചുകൊളളുന്നു.
ക്ലാസ് ലീഡര്‍
അന്‍സല്‍ സുബൈര്‍ (ഒപ്പ് )
ക്ലാസ് ടീച്ചര്‍ (ഒപ്പ്)

അടുത്ത മാസം മുതല്‍ ഓരോ വിഷയത്തിലും പഠിച്ച പാഠങ്ങളുടെ വിവരം കൂടി ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ക്ലാസധ്യാപകനായ ശ്രീ ഷാജിമോന്‍ പറഞ്ഞു
കുട്ടികള്‍ നേരിട്ട പ്രശ്നങ്ങളും അവരുടെ നിര്‍ദ്ദേശങ്ങളും കൂടി ഉള്‍പ്പെടുത്തിക്കൂടേ എന്നു ഞാന്‍ ചോദിച്ചു
നിങ്ങള്‍ക്കും ചില നിര്‍ദ്ദേശങ്ങള്‍ വെക്കാനുണ്ടാകും. പ്രതീക്ഷിക്കട്ടെ അവ?





Saturday, July 13, 2013

വിദ്യാലയങ്ങളുടെ പ്രതിച്ഛായ പ്രധാനമാണ്.

(വിദ്യാലയങ്ങളിലെ എസ് ആര്‍ ജി യോഗത്തിലും വിദ്യാഭ്യാസ കൂട്ടായ്മകളിലും  ചര്‍ച്ച ചെയ്യാനുളള കുറിപ്പ് )    സമൂഹം വിദ്യാലയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ആ വിദ്യാലയം തങ്ങളെ എങ്ങനെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വിദ്യാലയ പ്രതിച്ഛായയെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

  • വിദ്യാലയങ്ങള്‍ തമ്മിലുളള മത്സരം,
  • വിദ്യാലയത്തിലെ കുട്ടികളുടെ പ്രവേശനനിരക്ക്
  • വിദ്യാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന വാര്‍ത്തകള്‍
  • വിദ്യാലയവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ സമൂഹത്തിനു നല്‍കുന്ന ഫീഡ് ബാക്ക്.
  • പഠനനിലവാരം
  • അധ്യാപകരെക്കുറിച്ചുളള മതിപ്പ്, ‌
  • വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പരിഗണനകള്‍
  • വിദ്യാലയത്തിനു ലഭിക്കുന്ന പിന്തുണ ഇവയെല്ലാം പ്രതിച്ഛായയെ ബാധിക്കും. പ്രതിച്ഛായ നന്നായാല്‍ വിദ്യാലയം കുതിക്കും. അധ്യാപകരും വിദ്യാലയവും കരുതുന്നത് ഇന്നലെ ചെയ്തപോലെ വന്ന് ഒപ്പിട്ട് തന്നാല്‍ കഴിയുന്നപോലെ പഠിപ്പിച്ചുകൊണ്ടിരുന്നാല്‍ പ്രതിച്ഛായ ഉയരുമെന്നാണ്. അത് മിഥ്യാധാരണയാണ്. ബോധപൂര്‍വം പ്രതിച്ഛായ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം.

ആന്തരികമായ ചിട്ടപ്പെടല്‍
ആന്തരികമായ ചിട്ടപ്പെടലാണ് ആദ്യത്തെ ചുവട്. പ്രഥമാധ്യാപകര്‍ മാതൃകയാകണം

  • ജോലി ഭാരം പറഞ്ഞ് ക്ലാസില്‍ പോകാതിരിക്കുക
  • ഓഫീസ് ഡ്യൂട്ടിയെന്നു പറഞ്ഞ് വിദ്യാലയത്തില്‍ നിന്നും വിട്ടു നില്‍ക്കുക
  • എസ് ആര്‍ ജി യോഗത്തില്‍ പൂര്‍ണമായി മനസര്‍പ്പിച്ച് പങ്കാളിയാകാതിരിക്കുക
  • പ്രചോദനാത്മകമായ രീതി സ്വീകരിക്കാതിരിക്കുക
  • അധ്യാപകരുമായി നല്ല ബന്ധം വളര്‍ത്തെടുക്കാതിരിക്കുക
  • സുതാര്യമല്ലാത്ത സാമ്പത്തിക വിനിമയ രീതികള്‍ പിന്തുടരുക
  • ഗ്രൂപ്പുകളുടെ ഭാഗമാവുക
  • അധികാരി ചമയുക
  • അധ്യാപകര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കി അവരുടെ വിമര്‍ശനമുയര്‍ത്താനുളള ശേഷി ഇല്ലാതാക്കുക
  • വിദ്യാലയത്തെക്കുറിച്ച് വിഷനില്ലാതിരിക്കുക
  • അക്കാദമിക മോണിറ്ററിംഗ് അടക്കമുളള കാര്യങ്ങളില്‍ ഉദാസീനമായ നിലപാടെടുക്കുക..ഇവയൊക്കെ വിദ്യാലയപ്രവര്‍ത്തനങ്ങളെ തിരിച്ചടിക്കും മോണിറ്ററിംഗിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒര്‍മിയില്‍ വന്ന കാര്യം ഇതാണ്.കഴിഞ്ഞ മാസം മുണ്ടക്കയം സി എം എസ്എല്‍ പി സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ റജിമോന്‍ ചെറിയാനെ കണ്ടു.വിദ്യാലയത്തിലെ എല്ലാ കുട്ടികളുടേയും കണക്കിന്റേയും ഭാഷയുടേയും നോട്ട് ബുക്കുകള്‍ അദ്ദേഹംനേരിട്ടു പരിശോധിച്ച് കുറിപ്പു തയ്യാറാക്കി. വിദ്യാര്‍ഥികളുടെ ബുക്കില്‍ പ്രഥമാധ്യാപകന്റെ കയ്യൊപ്പും പ്രോത്സാഹനവും. ഇത് വീടുകളില്‍ സൃഷ്ടിക്കുന്ന തരംഗം ആലോചിച്ചു നോക്കൂ. വിദ്യാലയനേതൃത്വത്തെക്കുറിച്ചുളള മതിപ്പ് സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാാകാനെന്താ വഴി? അക്കാദമികാസൂത്രണ സജീവത തന്നെ.

പൊതുജനസമ്പര്‍ക്ക പരിപാടി
വിദ്യാലയത്തിന്റെ  പൊതുജനസമ്പര്‍ക്ക പരിപാടികള്‍ പ്രതിച്ഛായ ഉയര്‍ത്തും. നാടിന്റെ നാവില്‍ നല്ല വാക്കു വരണം.അതിന് ആസൂത്രിതമായ പ്രവര്‍ത്തനം കൂടിയേ തീരൂ. നൂതനവും വ്യത്യസ്തവും ഗുണപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയണം. നിങ്ങളുടെ വിദ്യാലയത്തില്‍ പൊതുസമൂഹത്തെ പങ്കെടുപ്പിക്കുന്ന എത്ര പ്രവര്‍ത്തനങ്ങളുണ്ട്. ഒന്നു ലിസ്റ്റ് ചെയ്തു നോക്കൂ. സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവര്‍ വിദ്യാലയം സന്ദര്‍ശിക്കാറുണ്ടോ? അതിനു വേണ്ടിയുളള ആലോചനകള്‍ നടത്താറുണ്ടോ?പത്രമാധ്യമങ്ങളില്‍ വിദ്യാലയത്തെക്കുറിച്ചെന്തെങ്കിലും നല്ല വാര്‍ത്തകള്‍ വരാറുണ്ടോ? വാര്‍ത്ത കൊടുക്കാറുണ്ടോ?വാര്‍ത്തയാകണമെങ്കില്‍ വാര്‍ത്താമൂല്യം വേണം. വ്യത്യസ്തത വേണം.
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക
വിദ്യാലയത്തില്‍ ഗംഭീരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അതു കുട്ടികളുടെ ശേഷി ഉയര്‍ത്താന്‍ വഴിയൊരുക്കുന്നുവെന്നും സമൂഹം അറിയണം. ആ നിലയ്ക്കുളള ചുവടുവെയ്പുകളിലൊന്നായിരുന്നു സ്കൂള്‍ തല മികവുത്സവം. അത് ഫണ്ട് കിട്ടിയില്ലെങ്കില്‍ നടത്തില്ല അല്ലെങ്കില്‍ മുകളില്‍ നിന്നും നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഏറ്റെടുക്കില്ല എന്നു കരുതി ഉപേക്ഷിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷവും നടത്തിയവരുണ്ട്. വായനാവാരത്തിന് രണ്ടായിരം വായനക്കുറിപ്പുകള്‍ തയ്യാറാക്കിയ വിദ്യാലയത്തിന്റെ വാര്‍ത്ത ഫേസ് ബുക്കില്‍ കണ്ടു. ഇത് പ്രധാനമാണ്. ഈ വായനാക്കുറിപ്പുകളുടെ പതിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ നാട്ടില്‍ അംഗീകാരമുളള ആളുകളെ വിളിക്കുകയും വായനാനുഭവവും മികച്ച കുറിപ്പുകളുടെ അവതരണവും കൃതികളെ ആസ്പദമാക്കിയുളള ആവിഷ്കാരങ്ങളും കൂട് തദവസരത്തില്‍ നടത്തുകയും ചെയ്താലോ?പ്രതിച്ഛായ ഉയരും. പ്രചാരണം സ്വാഭാവികമായി നടക്കും. വിദ്യാലയ ബ്ലോഗും ഗൂഗിള്‍ പ്ലസ് അക്കൗണ്ടും ഫേസ് ബുക്ക് പേജും ഉപയോഗിക്കണം. "ഉം ആരു കാണും 'എന്നാലോചിക്കുകയല്ലെ ആരെങ്കിലും കാണും എന്നു പ്രതീക്ഷിക്കുകയാണ് വേണ്ടത്. മിക്ക അധ്യാപകരും അകറ്റി നിറുത്തിയിരിക്കുന്ന ഈ സംവിധാനം നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ടമേഖലയാണ്. അവരാണ് നാളത്തെ രക്ഷിതാക്കള്‍. ഈ ചെറു ചെറു വെബ്ബിടങ്ങള്‍ അബോധപൂര്‍വം അവരെ സ്വാധീനിക്കുന്നുണ്ട്. മൗനം ഉളളിലുളളതിനെയെല്ലാം വിനിമയം ചെയ്യില്ല.(പുഞ്ചാവി സ്കൂളിന്റെ ബ്ലോഗ് നോക്കൂ).
പ്രവര്‍ത്തനങ്ങളുടെ ദൃശ്യത
വിദ്യാലയത്തില്‍ ചെന്നാല്‍ ഇന്നലകളെയും കാണാന്‍ കഴിയണം. പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെയുളളവ  പ്രദര്‍ശിപ്പിക്കണംക്യാമറയില്‍ പടം എടുക്കാന്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫറെ വിളിക്കേണ്ടതില്ല. മിക്ക വിദ്യാലയങ്ങളിലും പ്രിന്ററും ഉണ്ട്. ഫോട്ടോയുടെ പ്രിന്റെടുത്ത് ആകര്‍ഷകമായി അടിക്കുറിപ്പു സഹിതം പ്രദര്‍ശിപ്പിച്ചു കൂടേ? മൂന്നോ നാലോ ഫോട്ടോ വിവരണക്കുറിപ്പു ചേര്‍ത്ത് എ ത്രി പേപ്പറില്‍ ഫോട്ടോഷോപ്പിലെ മിനുക്കലോടെ അച്ചടിച്ചെടുക്കാന്‍ വലിയ കാശൊന്നും വേണ്ട. ലളിതമായ രീതികള്‍ ആലോചിക്കൂ. വിദ്യാലയത്തില്‍ യാദൃശ്ചികമായി പോലും എത്തുന്ന ഒരാള്‍ക്കു ഇതു കണ്ട് മതിപ്പു തോന്നണം.
മോശം വാര്‍ത്തകളുടെ ഉറവിടമാകാതിരിക്കുക
ക്ലാസിലെ കുട്ടികള്‍ കാതുളളവരാണ് വിദ്യാലയത്തിലെ ചെറുതും വലുതുമായ അസുഖകരമായ സംഭവങ്ങള്‍ അവര്‍ വീടുകളിലെത്തിക്കും.അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ശത്രുതാമനോഭാവമില്ലാതെ സൗഹൃദപരവും ജനാധിപ്ത്യപരവുമായ രിതിയില്‍ പരിഹരിക്കാനും കഴിയണം. മറ്റുളളവരുടെ പക്ഷത്തു നിന്നും വീക്ഷിക്കുക. താണു കൊടുക്കുക എന്നിവ തോറ്റുകൊടുക്കലല്ല. വിജയിക്കലാണ്. മനസിനെ സ്വാധീനിക്കലാണ്.
ഉന്മേഷമുളള ക്ലാസുകള്‍
ഓരോ ക്ലാസും എങ്ങനെയായിരിക്കണമെന്നു ആലോചിച്ചിട്ടുണ്ടോ? എന്തെല്ലാം കാര്യങ്ങള്‍ എങ്ങനെ അത്യാകര്‍ഷകമായി ക്രമീകരിക്കാം. പഠനത്തെളിവുകള്‍, റിസോഴ്സ് മെറ്റീരിയലുകള്‍, പഠനോല്പന്നങ്ങള്‍, പ്രക്രിയാപരമായ തെളിച്ചം നല്‍കുന്ന ഇനങ്ങള്‍പഠനോപകരണങ്ങള്‍ക്ലാസിനകത്തെ മരുപ്രദേശങ്ങള്‍ ഹരിതാഭമാക്കാനുളള നടപടി ആലോചനയില്‍ വരണം. രക്ഷിതാക്കള്‍ ക്ലാസ് പി ടി എ കൂടുമ്പോള്‍ വിസ്മയലേകത്താകണം. നിറം, വിന്യാസം ഇവ പ്രധാനം.
വിദ്യാലയത്തില്‍ ഓണം വരുത്തുക
ഓണം വരുമ്പോള്‍ നാം വീടും പരിസരവും വൃത്തിയാക്കില്ലേ. വിദ്യാലയത്തില്‍ എന്നും ഓണമാണെന്നു കരുതണം. അനാവശ്യമായ ഓരു സാധനം പോലും ഒരിടത്തും ഇല്ലെന്നുറപ്പുവരുത്തണം. സ്റ്റാഫ് റൂമിനെ മുതല്‍ ചികിത്സിക്കണം.വിദ്യാലയം മാറ്റത്തിന്റെ പാതയിലാണെന്ന തോന്നല്‍ അകത്തും പുറത്തുമുളളവരിലുണ്ടാക്കുക.
നേട്ടങ്ങളുടെ ആഘോഷസന്ദര്‍ഭങ്ങള്‍
വിദ്യാലയ അസംബ്ലി മുതല്‍ എന്തെല്ലാം സന്ദര്‍ഭങ്ങളാണ് കുട്ടികളുടെ നേട്ടങ്ങള്‍, പഠനമികവുകള്‍ പങ്കിടുന്നതിനായി നാം പ്രയോജനപ്പെടുത്തുന്നത്. ഓരോ മാസത്തെയും സന്ദര്‍ഭങ്ങള്‍ ആലോചിച്ചു നോക്കൂ.എല്ലാ ക്ലാസുകാരും പരിധിയിലേക്കു വരുന്നുണ്ടോ? എല്ലാ കുട്ടികളും പരിധിയിലേക്കു വരുന്നുണ്ടോ?എല്ലാ അധ്യാപകരുടേയും പ്രവര്‍ത്തനഫലങ്ങള്‍ പരിധിയിലേക്കു വരുന്നുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളുടെ രേഖകള്‍ സൂക്ഷിക്കാറുണ്ടോ?
ക്ലാസ് ഒറ്റപ്പേജ് പത്രം
നാലാം ക്ലാസ് മുതലുളള കുട്ടികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാനറയില്ലേ? ഒരു ലാപ് ടോപ്പില്‍ ഓരോ ആഴ്ചത്തേയും ക്ലാസ് വാര്‍ത്തകള്‍ ടൈപ്പെ ചെയ്ത് എ ഫോര്‍ പോപ്പറില്‍ പ്രിന്റെടുത്താല്‍ പത്രമായി. അതിന്റെ നാലഞ്ചുകോപ്പികള്‍ മാറി മാറി രക്ഷിതാക്കളുടെ അടുത്തെത്തട്ടെ.
കഴിവുകള്‍ കണ്ടെത്തല്‍ പോഷിപ്പിക്കല്‍ അവസരം
കലോത്സവ ഇനങ്ങളും മേളകളിലെ ഇനങ്ങളിലുമുളള പങ്കാളിത്തമാണ് കഴിവുകളുടെ പേഷണസന്ദര്‍ഭനായി കരുതുന്നത്. ഈ മേഖലകളില്‍ മാത്രമൊതുങ്ങുന്നതാണോ കഴിവുകള്‍. ഓരോ കുട്ടിയുടേയും കഴിവുകളുടെ പുസ്തകം സൂക്ഷിച്ചലല്ലേ അതു പോഷിപ്പിക്കാന്‍ കഴിയൂ. അതിനുളള അവസരങ്ങള്‍ വീട്ടുകാരുടെ മാത്രം ചുമതലയാക്കണ്ട.
അധ്യാപകരെക്കുറിച്ചുളള മതിപ്പ്.
ഇനിയുമുണ്ട് ധാരാളം.അവ പങ്കു വെക്കൂ
നടുവട്ടം വിദ്യാലയത്തിലെ ഇടപെടല്‍ ശ്രീ സന്തോഷ് പങ്കുവെക്കുന്നു.
"സാര്‍ പറഞ്ഞിരിക്കുന്ന വസ്തുതാപരമായ കാര്യം തന്നെയാണ്. സമൂഹത്തില്‍ നിന്നും സ്കൂള്‍ അകന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
 സ്കൂളിനെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണ് പി.ടി.എ / എസ്.എം.സി. എന്നിവയ്ക്ക് പ്രാഥമികമായി ചെയ്യാവുന്ന കാര്യം. 
ഞാനൊരു അദ്ധ്യാപകനും ഒരു പ്രൈമറി സ്കൂളിന്റെ എസ്.എം.സി. ചെയര്‍മാനുമായ ആളാണ്. ‍
എ.പി. ഉദയഭാനുവിനേപ്പോലുള്ള ആളുകള്‍ പഠിച്ച അഭിമാനാര്‍ഹമായ പൂര്‍വ്വകാലമുള്ള സ്കൂള്‍.
 ഞാനവിടെ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ഒരു ക്ലാസ്സില്‍ ശരാശരി 6 കുട്ടികള്‍ മാത്രം.
 പൂട്ടുന്ന സ്ഥിതി.സ്കൂളിലെ അദ്ധ്യാപനത്തേപ്പറ്റി ആര്‍ക്കും പരാതിയുമില്ല.
അവിടെ പഠിക്കുന്ന കുട്ടികളില്‍ 99% കര്‍ഷക തൊഴിലാളികളുടെ മക്കള്‍.
 സമൂഹത്തില്‍ ഒരു മാതിരി സാമ്പത്തികമുള്ളവരാരും തന്നെ അവിടേക്ക് കുട്ടികളെ അയക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല.
 ഈ സാഹചര്യത്തിലാണ് ഞാന്‍ എന്റെ കുട്ടിയെഅവിടെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്.
 ആ വര്‍ഷം ഞാനവിടുത്തെ പി.ടി.എ പ്രസിഡന്റായി.
 ഒപ്പം സ്കൂളില്‍ ഇടപെടാന്‍ തുടങ്ങി. ആദ്യമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി (ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു).
 അതിന്റെ ഫലമുണ്ടായി, സ്കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവിടെ പഠിപ്പിച്ചിരുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് മൈക്ക് വാങ്ങി നല്‍കി.
 സ്കൂളിന്റെ ഫീഡിംഗ് പ്രദേശത്തുള്ള സന്നദ്ധ സംഘടനകളെ വിളിച്ചുകൂട്ടുകയായിരുന്നു അടുത്ത പരിപാടി (എന്നെ സഹായിക്കാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ചിലരും ഉണ്ടായിരുന്നു).അവര്‍വന്നു. അവരോട് കാര്യം പറഞ്ഞു. സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം അവര്‍ വാങ്ങിനല്‍കി. അയല്‍ക്കൂട്ടക്കാരുടെ യോഗം വിളിച്ചുകൂട്ടി. അവരോട് സ്കൂളിനേപ്പറ്റി പറഞ്ഞു. കുട്ടികളേ വിടുന്ന കാര്യം പറഞ്ഞു. അവര്‍ കുട്ടികളെ വിടാമെന്ന് ഏറ്റു.
 വര്‍ഷാവസാനം മികവ് എന്ന പേരില്‍ 20 പേജുള്ള ഒരു ജേര്‍ണല്‍ പി.ടി.എ പുറത്തിറക്കി.300 കോപ്പിയോളം പ്രിന്റു ചെയ്തു. ഇതില്‍ കുട്ടികളുടെ സൃഷ്ടികള്‍ നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തി. രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വിതരണം ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിച്ചു. കുട്ടികളുടെ യൂണിഫോം പരിഷ്ക്കരിച്ചു.ടൈ ഒഴിവാക്കിക്കൊണ്ട് ഷും സോക്സ് ,ബെല്‍റ്റ് എന്നിവ കുറഞ്ഞവിലക്ക് പി.ടി.എയുടെ നേതൃത്വത്തില്‍ ലഭ്യമാക്കി.പ്രീപ്രൈമറി വേണമെന്ന ആവശ്യം ഉയര്‍ന്നു. അതും കഴിഞ്ഞവര്‍ഷം ആരംഭിച്ചു. അവിടേക്കും കുട്ടികള്‍ വന്നു തുടങ്ങി.എസ്.എസ്.എ ബാലവര്‍ക്കിനായി 1 ലക്ഷം രൂപ അനുവദിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒന്നരലക്ഷം രൂപയുടെ മൂല്യമുള്ള പ്രവര്‍ത്തനം എസ്.എം.സിയുടെ നേതൃത്വത്തില്‍നടന്നു. സ്കൂളിന്റെ അന്തരീക്ഷം ആകെ മാറി,
 കഴിഞ്ഞവര്‍ഷം പ്രീപ്രൈമറി ഉള്‍പ്പെടെ 12 കുട്ടികള്‍ ചേര്‍ന്ന സ്കൂളില്‍ 33 കുട്ടികള്‍ പുതുതായി ചേര്‍ന്നു.
 എതാനും ആഴ്ചകള്‍ക്കുമുമ്പ് സ്കൂളില്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗ എന്ന പേരില്‍ നൃത്തം,സംഗീതം,സ്പോക്കണ്‍ എന്നിവയ്ക്കായി ഒരു കേന്ദ്രം തുടങ്ങി.
 ശനി.ഞായര്‍ ദിവസങ്ങളില്‍ സ്കൂള്‍ അന്തരീക്ഷം സംഗീതത്തിന്റേയും നൃത്തത്തിന്റേതും സ്പോക്കണ്‍ ഇംഗ്ലീഷിന്റേതുമാകും.
 അവിടുത്തെ എച്ച്.എം,അദ്ധ്യാപകര്‍,എസ്.എം.സി അംഗങ്ങള്‍ ഈ ദിവസങ്ങളില്‍ ഊഴമനുസരിച്ച് സ്കൂളിലെത്തും. ചുരുക്കത്തില്‍ ആഴ്ചയില്‍ ഏഴുദിവസവും സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. അടയ്ക്കാത്ത സ്കൂള്‍. സ്കൂളിനു സ്വന്തമായി വെബ്സൈറ്റുണ്ട്. എല്ലാം അതിലൂടെ ചെയ്യാം .വാഹസൗകര്യം, അഡ്മിഷന്‍ ,പരാതി തുടങ്ങി എന്തും.ഹരിപ്പാട് സബ് ജില്ലയിലെ ഗവ.എല്‍.പി സ്കൂള്‍ നടുവട്ടത്തേപ്പറ്റിയാണ് ഈ പറഞ്ഞത്. എ.പി. ഉദയഭാനുവിന്റെ ഭാഷയിലെ നടേവാലേല്‍സ്കൂള്‍. അദ്ദേഹത്തിന്റെ ആത്മകഥയിലെ കഥാപാത്രവും പഴയ എട്ടാംക്ലാസ് മലയാളം പാഠാവലിയില്‍ കുട്ടികള്‍ വായിച്ച ആ നടേവാലേല്‍ സ്കൂള്‍."

Saturday, July 6, 2013

ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം പദ്ധതി

2013 ജൂലൈ അഞ്ചിന് തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിപാടിയാണ് "ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം. "
ശ്രേഷ്ഠമാണ്  മലയാളം. അതെല്ലാ കുട്ടികള്‍ക്കും കിട്ടണ്ടേ?
ക്ലാസിക്കല്‍ പദവി ലഭിച്ചാല്‍ പോര ക്ലാസിലും പദവി ലഭിക്കണം. കുട്ടികള്‍ അവരുടെ ഭാഷയില്‍ കരുത്തു നേടണം. ഈ ആഗസ്റ്റ് പതിനഞ്ചിന് ഓരോ വിദ്യാലയവും തങ്ങളുടെ പൊന്നോമനകളുടെ ഭാഷാപരമായ ശ്രേഷ്ഠതയുടെ തെളിവുകള്‍ പങ്കിടും. 
എന്താണ് ഇപ്പോഴത്തെ പ്രശ്നം?

  • ക്വാളിറ്റി ട്രാക്കിംഗ്(ടേം പരീക്ഷയുടെ ഫലവിശകലനം) നടത്തിയപ്പോള്‍ പ്രൈമറി തലത്തില്‍ ഭാഷാപരമായ വളര്‍ച്ച (സിലബസ് പ്രകാരം എല്ലാ കുട്ടികളും വേണ്ടത്ര മികച്ച നിലവാരം) നേടുന്നില്ലെന്ന് ഡയറ്റ് കണ്ടെത്തി ( കുട്ടികളുടെ ഉത്തരക്കടലാസുകള്‍ നേരിട്ടു ഫാക്കല്റ്റിയംഗങ്ങള്‍‌‍ പരിശോധിച്ചു )
  • ഭാഷാപഠനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഡയറ്റ് ക്രിയാഗവേഷണം ഏറ്റെടുത്തു.
  • ക്രിയാഗവേഷണഫലം സൂചിപ്പിക്കുന്നത് ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതിയുണ്ടെങ്കില്‍ നിലവാരം ഉയര്‍ത്താനാകുമെന്നാണ്.(  ഈ കണ്ടെത്തല്‍ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുമായി പങ്കുവെച്ചാല്‍ മാത്രമേ ക്വാളിറ്റി ട്രാക്കിംഗിലൂടെ കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ .)
  • വിദ്യാലയങ്ങളില്‍ ഈ വര്‍ഷം അക്കാദമിക സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ടെത്തിയത്.
    • പല വിദ്യാലയങ്ങളും ഭാഷാധ്യയന പ്രക്രിയ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു മനസിലായി.
    • പങ്കാളിത്തം, പരിഗണന, പ്രക്രിയാപരമായ സൂക്ഷ്മത ഇവ എങ്ങനെ പാലിക്കണമെന്നതില്‍ ഇനിയും വ്യക്തത കൈവരിക്കേണ്ടതുണ്ട്.
    • പരിഹാരബോധനം എന്നാല്‍ പഴയരീതിയില്‍ പഠിപ്പിക്കലാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ അവര്‍ക്ക് നേട്ടം ഉണ്ടാകുന്നുമില്ല.
    • കൃത്യമായ അക്കാദമിക ലക്ഷ്യം തീരുമാനിച്ചു പ്രവര്‍ത്തിക്കുന്ന എസ് ആര്‍ ജികള്‍(School resource group) ചുരുക്കമാണ്.
  • ടീം വര്‍ക്ക്, ഓരോ വിദ്യാര്‍ഥിയുടെയും കഴിവുയര്‍ത്താനുളള അവസരസൃഷ്ടി, സമൂഹ പങ്കാളിത്തം ഇവയുളള വിദ്യാലയങ്ങളില്‍ മികച്ച ഫലം കിട്ടുന്നുണ്ടെന്നു കണ്ടെത്തി.
  • സന്ദര്‍ശനവേളയില്‍ ഫാക്കല്റ്റിയംഗങ്ങള്‍ നടത്തിയ ട്രൈ ഔട്ട് കൂടുതല്‍ വ്യക്തത നലാ‍കി.
ക്വാളിറ്റി ട്രാക്കിംഗ് , ക്രിയാഗവേഷണം, അക്കാദമിക സന്ദര്‍ശനം എന്നിവ നല്‍കിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപം കൊണ്ടത്.
അറുപത്തിമൂന്ന് വിദ്യാലയങ്ങളിലെ നാലാം ക്ലാസിലെ അധ്യാപകരുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
അവിടെ പ്രധാനമായും നടന്നത് ഇവയാണ്
  1. പ്രദര്‍ശനം ( ക്രിയാഗവേഷണം നടത്തിയതിന്റെ ഫലമായി വിദ്യാലയത്തിലെ കുട്ടികള്‍ക്കുണ്ടായ ഭാഷാപരമായ വളര്‍ച വ്യക്തമാക്കുന്ന തെളിവുകള്‍ )
  2. അനുഭവം പങ്കിടല്‍ ( ഇഞ്ചിയാനി സ്കൂളിലെ ഷാജിമോന്‍ തന്റെ വിദ്യാലയത്തില്‍ നടത്തിയ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി)
  3. സിലബസ് പരിചയപ്പെടല്‍ (എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ സിലബസില്‍ അധ്യാപകസഹായിയേക്കാള്‍ കൃത്യമായി ഓരോ ക്ലാസിലും കുട്ടി രൂപീകരിക്കേണ്ട ഭാഷാപരമായ ആശയങ്ങള്‍ സൂചിപ്പിക്കുന്നു. ബഹുഭൂരിപക്ഷം അധ്യാപകരും ഇതു കണ്ടിട്ടില്ല.  ക്ലാസ് പഠനലക്ഷ്യം തീരുമാനിക്കുന്നതിന് സിലബസ് ആധാരമാക്കണം. എല്ലാവര്‍ക്കും നാലാം ക്ലാസിലെ സിലബസ് നല്‍കിയാണ് പരിചയപ്പെടുത്തിയത് )
  4. ക്വാളിറ്റി ട്രാക്കിംഗ് പഠനറിപ്പോറ്‍ട്ട് വിശകലനം. കുട്ടികളുടെ ഉത്തരങ്ങളും സിലബസും തമ്മില്‍ പൊരുത്തപ്പെടുത്താനവസരം നല്‍കി. എ ഗ്രേഡിലുളള പല കുട്ടികളും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞു. നിലാവരഘടകങ്ങള്‍ ക്ലാസിലെ പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടുന്ന പ്രക്രിയ ചര്‍ച്ച ചെയ്തു.
  5. വിദ്യാലയങ്ങളില്‍ നടത്തിയ അക്കാദമിക സന്ദര്‍ശനാനുഭവങ്ങള്‍ പങ്കിട്ടു.അത് വിദ്യാലയത്തിന്റെ പേരു  സൂചിപ്പിക്കാതെ പ്രക്രിയാ വിശദാംശങ്ങളോടെയായിരുന്നു ( അതു ചുവടെ നല്‍കുന്നു)
  6. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ തനിമയാര്‍ന്ന ഭാഷാ പ്രവര്‍ത്തനങ്ങളുടെ കുറിപ്പു് നല്‍കി പരിചയപ്പെടുത്തി ( നാലിലാംകണ്ടം സ്കൂള്‍ കാസര്‍ഗോഡ്, ബമ്മണ്ണൂര്‍  സ്കൂള്‍  പാലക്കാട്, വളയം ചിറങ്ങര  സ്കൂള്‍  എറണാകുളം, കൊടിയത്തൂര്‍   സ്കൂള്‍ കോഴിക്കോട്, ഇഞ്ചിയാനി ഇടുക്കി - )
  7. എല്ലാ കുട്ടികളും ഭാഷാമികവിന്റെ പാതയിലെത്തുന്ന ക്ലാസ് റൂം പ്രക്രിയ ചര്‍ച്ച ചെയ്തു.(ഹൃദയത്തിലെ പൂന്തോപ്പ് എന്ന പാഠം ഉപയോഗിച്ചു. കഴിഞ്ഞ പാഠം. അവര്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും താരതമ്യം ചെയ്യാന്‍  സഹായകമായി.)
  8. ഇതിന്റെ വെളിച്ചത്തില്  പ്രവര്‍ത്തനപരിപാടി രൂപീകരിക്കുന്നതിന് പഞ്ചായത്തടിസ്ഥാനത്തില്‍ അധ്യാപകര്‍ യോഗം ചേര്‍ന്നു.
  9. രാവിലത്തെ ഉദ്ഘാടനസമ്മേളനം പ്രചോദനാത്മകം ആയിരുന്നു .ഡിഡിഇ ശ്രീമതി അനിലാജോര്‍ജ് തന്റെ സ്കൂള്‍ പഠനകാലത്തെ വായനാനുഭവം പങ്കിട്ടു.ഡ്രാക്കുള വായിച്ചൊരു കട്ടിലില്‍ പേടിച്ചു കെട്ടിപ്പിടിച്ചു കിടന്ന സഹോദരിമാര്‍ ഭാഷയുടെ കരുത്തറിഞ്ഞ ആദ്യകാല വായന മുതല്‍ ..  കലാലയത്തില്‍ വെച്ച് ഗുരുക്കന്മാരായ വിനയചന്ദ്രനും വി പി ശിവകുമാറുമൊക്കെ ഭാഷയുടെ മഹാലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ അനുഭവങ്ങളും അസ്വാദ്യകരമായി. മാതൃഭൂമി വാരികയിലെ വിഭവങ്ങളിലൂടെ ഓര്‍മകള്‍ കടന്നു പോയി. ഭാഷയെ സ്നേഹിക്കുന്ന കുട്ടികളെയാണ് വേണ്ടത്. അതിനായി അവര്‍ക്കു ലഭിക്കുന്ന അവസരങ്ങളുടെ ശ്രേഷ്ഠത പ്രധാനമാണെന്നു ടീച്ചര്‍ പറഞ്ഞു. ശ്രേഷ്ഠത എന്ന വാക്ക് ഉയരത്തിലുളള പദമാണ്. മികവ് എന്ന വാക്ക് അതിനു താഴെയേ വരൂ. ഒരു വാക്കു നാം എടുക്കുകയാണ് അതുവഴി ഒരു ഉത്തരവാദിത്വവും. ഉദ്ഘാടനപ്രസംഗം ശില്പശാലയുടെ ഗംഭീരമായ മനോഭാവനിര്‍മിതിയാക്കി മാറ്റാന്‍ കഴിഞ്ഞു. ഡി പി ഒ ഷാജി അക്കാദമിക മികവിന്റെ മാതൃകയും വ്യാപനവും ഭാഷാസമീപനവും വ്യക്തമാക്കി. ഉപജില്ലാ  ഓഫീസറും ഡയറ്റ് പ്രിന്‍സിപ്പാളും പൂര്‍ണസമയം ശില്പശാലയില്‍ പങ്കെടുത്തതും ശ്രദ്ധേയമായി. 
വിദ്യാലയത്തില്‍ നടത്തിയ അക്കാദമിക സന്ദര്‍ശന വേളയിലെ ട്രൈ  ഔട്ടിന്റെ റിപ്പോര്‍ട്ട്  ചര്‍ച്ചാക്കുറിപ്പായി നല്‍കി .അതു ചുവടെ
ഈ കുട്ടികള്‍ ഇനിയും വളരേണ്ടേ?
നാലാം ക്ലാസില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രണ്ടു കുട്ടികള്‍. ഞാന്‍ ആ കുട്ടികളെ നോക്കി. നല്ല പ്രസരിപ്പ്.തലമുടി രണ്ടായി പിന്നിയിട്ട ആ പെണ്‍കുട്ടി എന്നെ നോക്കി.മന്ദഹാസത്തിന്റെ ഒരു പൂവ് വിരിയാന്‍ പോകുന്നപോലെ ആ മുഖം. എന്താ ഈ കുട്ടികളുടെ പ്രശ്നം ? മറ്റുളളവരുടെ ബുക്കുകള്‍ നോക്കി. ഭാഷയുടെ ബുക്ക്. അതില്‍ സമാനമായ എഴുത്ത്. അതെന്താ അങ്ങനെ? അധ്യാപിക പറഞ്ഞു "കുട്ടികള്‍ കുറവായതിനാല്‍ ഗ്രൂപ്പായാണ് എഴുതുന്നത്. പിന്നെ ടീച്ചേഴ്സ് വേര്‍ഷന്‍ നല്കും .അതു പകര്‍ത്തും.അതാണിങ്ങനെ ഒരേ പോലെ". മഴയെ പ്രതിപാദിക്കുന്ന പാഠമായിരുന്നതിനാല്‍ മഴക്കാലം മനസില്‍ വന്നു. ബോര്‍ഡില്‍ ഞാന്‍ ചിത്രം വരച്ചു. കട്ടികള്‍ക്കിഷ്ടമായി.കാരണം അവരു വരയ്ക്കുന്നതിനേക്കാള് ചന്തം കുറവ്. എങ്കിലും കുട്ടിത്തം ഉണ്ട്.(ചിത്രം കാണാന്‍ അടുത്ത ക്ലാസിലെ കുട്ടികള്‍ വന്നു. ).

ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചയായി. എന്താണ് കാണുന്നത്? ആരാണിത്? എവിടെപ്പോകുമ്പോഴായിരിക്കാം ഇങ്ങനെ സംഭവിച്ചത്? അവര്‍ അവന് അപ്പു എന്നു പേരിട്ടു.
ഞാന്‍ ബോര്‍ഡില്‍ എഴുതി. ( കുറുവാക്യങ്ങളിലാണ് സാധാരണ ഞാന്‍ കുട്ടികളുടെ മുമ്പില്‍ എഴുതാറുളളത്)
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
.........
പിന്നെ എന്താവും സംഭവിച്ചിട്ടുണ്ടാവുക? അപ്പുവിന്റെ വീട്ടുകാരും കൂട്ടുകാരും വിഷമിക്കുമോ? ആലോചിച്ചേ? കഥയുടെ ബാക്കി എഴുതുന്നതിനു മുമ്പ് ഈ ചിത്രം കൂടി വരയ്ക്കണം. കുട്ടികള്‍ ഇളകി. ചിത്രം വര തുടങ്ങി. ഞാന്‍ മുടി രണ്ടായി പിന്നിയിട്ട, പ്രത്യേകപരിഗണന അര്‍ഹിക്കുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. അവള്‍ ആദ്യം കുടയാണ് വരച്ചത്. വളരെ കരുതലോടെ വര വളഞ്ഞു വരുന്നതും കുടയാകുന്നതും ആ കുടയുടെ അരികില്‍ ഞാന്‍ വരയ്കാത്ത ഡിസൈന്‍ രൂപപ്പെടുന്നതും കുടയ്ക്ക് തൊങ്ങലുണ്ടാകുന്നതും എന്നെ അതിശയിപ്പിച്ചു. വരയില്‍ ഇവളാണ് താരം. മറ്റു കൂട്ടികളോടും പറഞ്ഞു നിങ്ങള്‍ക്കിഷ്ടമുളളതൊക്കെ കൂട്ടിച്ചേര്‍ക്കാം.. വരയില്‍ ആശയങ്ങള് കൂടി.പ്രത്യേകപരിഗണന അര്‍ഹിക്കുന്നുവെന്നു പറയുന്ന രണ്ടാമത്തെക്കുട്ടിയും വരയിലാണ്. എല്ലാവരും വരയ്ക്കലില്‍ മുഴുകി.
ചിത്രങ്ങള്‍ ആശയാവിഷ്കാരമാണ്. ചിലപ്പോള്‍ കഥ വികസിപ്പിക്കുന്നതിന് കൂടുതല്‍ സൂചനകള്‍ ചിത്രങ്ങള്‍ നല്കിയാലോ? അവ പങ്കിടാന്‍ തീരുമാനിച്ചു. എങ്ങനെ പങ്കിടും.? . ഒരാളുടെ ചിത്രം ആദ്യം എടുക്കാം. ഈ പെണ്‍കുട്ടിയുടേതു തന്നെയാകട്ടെ. ഞാന്‍ ആ ചിത്രം മറച്ചുവെച്ച് പറഞ്ഞു നിങ്ങള്‍ വരയ്ക്കാത്ത രീതിയിലാണ് ഈ മോള്‍ കുട വരച്ചത്. എന്തായിരിക്കും ആ പ്രത്യേകത? ഊഹിക്കാമോ? വലിയ കുട. തിളങ്ങുന്ന കുട എന്നൊക്കെ പ്രതികരണങ്ങള്‍. ഞാന്‍ ആ കുട കാണിച്ചു. അതിന്റെ അരികുകളുടെ ചന്തം. എല്ലാവരും കൈയടിച്ചു. അവളില്‍ സന്തോഷം തുളുമ്പി. ഇങ്ങനെ എല്ലാവരുടേയും ചിത്രങ്ങള്‍ ജിജ്ഞാസയുണര്‍ത്തി പരിചയപ്പെടുത്തി അംഗീകരിച്ചു. എല്ലാവര്‍ക്കും സന്തോഷം. ( ഭാഷാ ബുക്കില്‍ ചിത്ര സഹിതമുളള വ്യവഹാരരൂപങ്ങളായിക്കൂടേ? ചിത്രകലയും ഭാഷയും സമന്വയിപ്പിക്കാം. നാം വായിക്കുന്ന വാരിക നോക്കൂ ,പാഠപുസ്തകം നോക്കൂ ,ചിത്രീകരണമില്ലേ‍? ആത് ആശയവിനിമയത്തെ മെച്ചപ്പെടുത്തും. കുട്ടികളുടെ ആശയാവിഷ്കാരത്തില്‍ മാത്രം ചിത്രീകരണം പാടില്ലെന്നാരാണ് വിധിച്ചത്?സാധ്യത എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണം.അതിനുമുമ്പ് പ്രയോഗിക്കുമല്ലോ.)കുട്ടിക്ക് തത്സമയം കിട്ടുന്ന അംഗീകാരത്തിന്റെ അവസരങ്ങളിലാണ് അധ്യയനമാധുര്യം എന്നറിയുമോ?
കുട്ടികള്‍ എഴുതാന്‍ തുടങ്ങി.
എല്ലാവരും ഞാനെഴുതിയ തുടക്കമെഴുതണമെന്നു നിര്‍ദ്ദേശിച്ചു. ഈ കുട്ടികളുടെ ബുക്കില്‍ ആരംഭപ്രശ്നം ബാധിക്കേണ്ടെന്നു കരുതിയാണങ്ങനെ പറഞ്ഞത്.ആ രണ്ടു കുട്ടികളും രചനയിലേര്‍പ്പെട്ടു, ആ ചിത്രകാരി നല്ല രീതിയില്‍ പകര്‍ത്തുന്നു. ഞാന്‍ അടുത്തു ചെന്നു ഇവള്‍ക്ക് വായന അറിയുമോ? "ചിത്രത്തിലെ കുട്ടിയുടെ അടുത്ത് അവന്റെ പേരെഴുതാമോ? " ആദ്യം കിട്ടിയ അംഗീകാരം എന്നോടുളള ഇണക്കമായി.അവള്‍ അപ്പു എന്ന് നോക്കി എഴുതി. കുട എന്ന് കുടയുടെ അടുത്തും. എന്തോ പ്രയാസം അവള്‍ക്കുണ്ട്. ഞാന്‍ ടീച്ചറെ വിളിച്ചു. 'ദേ ഈ മോളെ ഒന്നു സഹായിക്കുമോ? അവള്‍ പറയും. അതു പോലെ ടീച്ചറെഴുതണം'. അവള്‍ കഥ പറയാന്‍ തുടങ്ങി. അത് ടീച്ചറെഴുതി.അവളുടെ ബുക്കില്‍ അവള്‍ പറയുന്ന മാതിരി. അവളുടെ കഥ ഇങ്ങനെ.

മറ്റുളളവരുടെ രചനകള്‍ കൂടി നോക്കാം (കുട്ടികള്‍ എഴുതിയതു പോലെ തെറ്റുണ്ടെങ്കിലത് ഒഴിവാക്കാതെ )
2
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
കുട പറന്നു പോയി.അതിന്റെ കൂടെ അപ്പുവും പറന്നു. പോവുന്ന വഴിക്ക് അവന്‍ മരങ്ങളേയും, കായ്മരങ്ങളേയും, മേഘങ്ങളേയും, വീടുകളും, കുന്നുകളും, പക്ഷികളേയും കണ്ടു. പറന്നു പോകുന്ന വഴിക്ക് അവനോടൊരു പക്ഷി ചോദിച്ചു .നീ എങ്ങനെയാ ഇവിടെത്തിയത്
(കഞ്ഞി കുടിക്കാന്‍ സമയമായതിനാല്‍ കുട്ടി ഇത്രയുമേ എഴുതിയുളളൂ. ബാക്കി ഉച്ചയ്ക്ക് എഴുതാമെന്നു പറഞ്ഞു.)
3
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
കാറ്റ് അപ്പുവിനെ പറത്തിക്കൊണ്ടു പോയി.അപ്പുവിന്റെ അമ്മ അപ്പുവിനെ വിളിച്ചു
അപ്പു വിളി കേട്ടില്ല.അപ്പുവിന്റെ അമ്മയും അച്ഛനും എല്ലാവരും അന്വേഷിക്കാന്‍ തുടങ്ങി .
അപ്പുവിനെ കണ്ടില്ല. എവിടെപോയതാണാവോ?
അവന്‍ രാവിലെ സ്കൂളില്‍ പോയിട്ട് തിരിച്ചെത്തിയില്ല. അവന്റെ അച്ഛന്‍ സ്കൂളിലും എല്ലാപടത്തും തിരക്ക്
എന്നിട്ടും അവനെ കണ്ടില്ല.അവന്റെ അമ്മയും അച്ഛനും കരഞ്ഞു
അപ്പു ചെന്നു പെട്ടത് ഒരു കുറ്റിക്കാട്ടിലാണ്. അവിടെ ആരെയും അപ്പു കണ്ടില്ല.
(ഉച്ചയ്ക്ക ശേഷം കഥയുടെ ബാക്കി എഴുതുമെന്നു പറഞ്ഞു)
4
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
അപ്പുവിനു പേടിയായി.അവന്‍ ഓടി സ്കൂളിലെത്തി.കൂട്ടുകാര്‍ അവനെ ആശ്വസിപ്പിച്ചു.അവനു സന്തോഷമായി.
വൈകുന്നേരം ആയി.സ്കൂള്‍ വിട്ടു.പിന്നെയും കാറ്റ് വന്നു
വലിയ കാറ്റ്.
കാറ്റ് കുടയേയും അവനേയും പറത്തിക്കൊണ്ടു പോയി. അപ്പോള്‍ അവന്റെ ചേച്ചി കണ്ടു.
ചോച്ചി വിളിച്ചുകൂവി.അപ്പോള്‍ അവന്‍ കൂട്ടുകാരന്‍ മുത്തച്ഛന്‍ മാവിനെ കണ്ടു.
മുത്തച്ഛന്റെ കൊമ്പില്‍ തൂങ്ങിക്കിടന്നു. അപ്പോള്‍ അതുവഴി കിട്ടു ആന പറ
കിട്ടുവാനോ താഴേക്ക് ഇറക്കൂ.ശരി. അവന്റെ തുമ്പിക്കൈകൊണ്ട് അപ്പുവിനെ ചുറ്റി.അപ്പുവിന് സന്തോഷമായി.
അവന്‍ കിട്ടുവിനോട് നന്ദി പറഞ്ഞിട്ട് വീട്ടിലേക്കോടി.

  • ഈ കുട്ടികളുടെ രചനകള്‍ മെച്ചപ്പെടുത്താനെന്താണ് തന്ത്രം?ഏതിലൊക്കെ വളര്‍ച്ച ആവശ്യമുണ്ട്?
  • "കുട്ടികള്‍ കുറവായതിനാല്‍ ഗ്രൂപ്പായാണ് എഴുതുന്നത്പിന്നെ ടീച്ചേഴ്സ് വേര്‍ഷന്‍ നല്കും .അതു പകര്‍ത്തും.അതാണിങ്ങനെ ഒരേ പോലെ" മുകളിലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിരീക്ഷണത്തോട് നിങ്ങളുടെ പ്രതികരണം?