ദേശീയ
അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി
ചട്ടക്കൂട് മുന്നോട്ടു
വെക്കുന്ന അധ്യാപകസങ്കല്പം
സാക്ഷാത്കരിക്കും വിധമാണോ
നിലവിലുളള അധ്യാപകവിദ്യാഭ്യാസം?
അധ്യാപകസങ്കല്പം
- കുട്ടികളെ അവരുടെ സാമൂഹിക സാസംകാരിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മനസിലാക്കാനും അവരുടെ ആവശ്യങ്ങളും താല്പര്യങ്ങളും പരിഗണിക്കാനും എല്ലാ കട്ടികളേയും തുല്യമായി കാണാനും സ്നേഹിക്കാനും പരിചിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- പഠിതാക്കളെ നിഷ്ക്രിയ സ്വീകര്‍ത്താക്കളായി കണാതെ, ഉരുവിട്ടു പഠിക്കലിനെ നിരുത്സാഹപ്പെടുത്തി, പഠനത്തെ ആസ്വാദ്യകരവും അര്‍ഥപൂര്‍ണവുംപങ്കാളിത്തപരവുമായ പ്രവര്‍ത്തനമാക്കി മാറ്റാനും അറിവുനിര്‍മിക്കാനുളള സഹജമായ കഴിവിനെ മാനിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- പാഠ്യപദ്ധതി പാഠപുസ്തകം എന്നിവയെ വിമര്‍ശനാത്മകമായി പരിശോധിക്കാനും പ്രാദേശികസാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- ചോദ്യം ചെയ്യപ്പെടാത്തതും പൂര്‍ണതയുളളതുമായി പാഠ്യപദ്ധതിയെ പരിഗണിക്കാതിരിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- വിദ്യാര്‍ഥികേന്ദ്രിതമായ പഠനാനുഭവങ്ങള്‍ ആസൂത്രണം ചെയ്യാനും അക്കാദമികമായ പഠനത്തെ പഠിതാക്കളുടെ സാമൂഹികവും വ്യക്തിപരവുമായ യാഥാര്‍ഥ്യങ്ങളുമായി ഉദ്ഗ്രഥിക്കാനും ക്ലാസിലെ വൈവിധ്യത്തെ മാനിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- സമാധാനത്തിന്റെ മൂല്യങ്ങള്‍, ജനാധിപത്യപരമായ ജീവിതരീതി, തുല്യത, സാമൂഹികനീതി, സ്വാതന്ത്ര്യം, സാഹോദര്യം, മതനിരപേക്ഷത, സൂഹിക പുനര്‍നിര്‍മാണ ചിന്ത എന്നിവയെ പരിപോഷിപ്പിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- അധ്യാപകവിദ്യാര്‍ഥി ഇന്നു വിലയിരുത്തപ്പെടുന്നത് ഈ കഴിവുകളുടെ അടിസ്ഥാനത്തിലാണോ?
- കെ ടെറ്റും വസ്തുനിഷ്ഠമാതൃകാചോദ്യങ്ങളും ഇത്തരം കഴിവുകള്‍ കണ്ടെത്താന്‍ പര്യാപ്തമാണോ?
- നിലവിലുളള പാഠപുസ്തകത്തിന്റെ നാലതിരുകളില്‍ തളച്ചിടുന്നതിനാണോ അധ്യാപകവിദ്യാഭ്യാസം നിര്‍ബന്ധിക്കേണ്ടത്?
