എല്ലാവര്ക്കും
ഉമ്മ എന്ന തലക്കെട്ടിില്
ഒരു വിദ്യാഭ്യാസാനുഭവക്കുറിപ്പ്
ഏറെ രസകരമാണ്.
ഈ
വാക്യം എന്റേതല്ല.
ജീവന്റേതാണ്.ജീവന്
ഒന്നാം ക്ലാസിലെ കുട്ടിയാണ്.
കഴിഞ്ഞ
വര്ഷം പ്രീപ്രൈമറിയിലായിരുന്നു.
ഈ
വാക്യത്തിലേക്ക് വന്ന സംഭവം
പറയാം
കണ്ണൂര്
ഡയറ്റിലെ രമേശന് കടൂര്
കഴിഞ്ഞ ആഴ്ച എന്നെ വിളിക്കുന്നു.
മാഷെ
ഞങ്ങള് പ്രീപ്രൈമറി വെബിനാര്
നടത്തുന്നു.
ഉദ്ഘാടനം
ചെയ്യാമോ?
രമേശന്
ടി ടി സിക്ക് എന്റെ നാട്ടിലാണ്
പഠിച്ചത്.
അന്നുമുതലുളള
ചങ്ങാത്തവും സ്വാതന്ത്ര്യവും.
ഞാന്
പറഞ്ഞു.
ഏയ്
എനിക്ക് വെബിനാറിന്റെ
ഉളളടക്കത്തിലാണ് താല്പര്യം.
ഉദ്ഘാടനത്തിലല്ല.
എനിക്ക്
അതിനാല് ചെറിയ ഒരു റോള്
മതി.
എല്ലാവരും
പ്രബന്ധങ്ങള് അവതരിപ്പിക്കുന്നത്
കേള്ക്കാനും അതിനോട്
പ്രതികരിക്കാനും അവസരം
തന്നാല് മതി.
രമേശന്
സമ്മതിച്ചു.
ഉദ്ഘാടനം
ഏതെങ്കിലും പ്രീസ്കൂള്
കുട്ടിയെക്കൊണ്ട് ചെയ്യിക്കാമോ?
എന്റെ
ആ നിര്ദേശവും പരിഗണിക്കപ്പെട്ടു.
ഇന്നലെയായിരുന്നു
വെബിനാര്
ജീവനാണ്
ഉദ്ഘാടകന്.
അദ്ദേഹം
നേരത്തെ ഗൂഗിള് മീറ്റ്
പ്ലാറ്റ്ഫോമില് റെഡി.
ജീവന്റെ
പിന്നിലെ ചുമര് നിറയെ
ചിത്രങ്ങളാണ് ജീവനുളള
ചിത്രങ്ങള്,
ജീവന്റെ
ചിത്രങ്ങള്.
ഉദ്ഘാടനം
ചിത്രം വരച്ചുകൊണ്ടാണ്.
ജീവന്
ചാര്ട്ടിനടുത്തേക്ക് പോയി
ചിത്രരചനയില്
മുഴുകി
ദേ
ഈ ചിത്രമാണ് വരച്ചത്.
എന്നിട്ട്
ഇങ്ങനെ എഴുതി എല്ലാവര്ക്കും
ഉമ്മ.
തുടര്ന്ന്
സ്വാഗതം പോലെയുളള ചില ചടങ്ങുകള്.
അതിനു
ശേഷം പതിമൂന്ന് അവതരണങ്ങള്.
കണ്ണൂര്
ജില്ലയിലെ അറുപത്തേഴ്
പ്രീസ്കൂള് അധ്യാപകരുടെ
അനുഭവങ്ങള് ക്രോഡീകരിച്ച
പതിമൂന്ന് പ്രബന്ധങ്ങളാണ്
അവതരിപ്പിച്ചത്
ഓരോ
അവതരണം കഴിയുമ്പോഴും രമേശന്
പറയും കലാധരന്മാഷ് ഫീഡ്
ബാക്ക് നല്കുമേ...(
എനിക്ക്
പണിതരുന്നതാ)
ഒരു
മണികഴിഞ്ഞു പത്തുമിനിറ്റും
കടന്നു അവതരണങ്ങള് തീര്ന്നപ്പോള്.
അപ്പോഴും
പൂര്ണപങ്കാളിത്തമാണ്
.സ്ക്രീനിലെ
നമ്പര് വായിച്ചാല് അറിയാം.
ഞാന്
ഫീഡ് ബാക്ക് നല്കാന്
ക്ഷണിക്കപ്പെട്ടു.
എന്റെ
മനസിലാണെങ്കില് ജീവന്
വരച്ച ചിത്രമാണ്