ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, February 19, 2022

പ്രീ സ്കൂൾ നിർമാണ പ്രോജക്ടുകൾ

 പ്രീ സ്കൂളുകളിൽ പഠിപ്പിക്കൽ പാടില്ല.കുട്ടി ചെയ്തു പഠിക്കണം. കണ്ടു പഠിക്കണം എന്നു വച്ചാൽ ടീച്ചർ ക്ലാസിലിരുത്തി എല്ലാം കാണിക്കുക എന്നല്ലല്ലോ? കേട്ടു പഠിക്കണം എന്നതിന് ടീച്ചർ പറയുന്നതു മാത്രം കേൾക്കുക എന്നുമല്ല അർഥം. കുട്ടികൾക്ക് ലളിതമായ പ്രോജക്ടുകൾ നൽകാനാകും. ഒന്നാം ചിത്രം നോക്കൂ.  നീലസാരി തറയിൽ വിരിച്ച് കുറെ ചെറു തടിക്കഷണങ്ങളും നൽകിയാൽ ഒരേ സമയം കുട്ടികൾ ഓരോരുത്തരും ഓരോരോ രീതിയിൽ പാലം പണിയും. ചിലരുടെ പാലം പൊളിയും. വീണ്ടും പണിയും. മറ്റുള്ളവരുടെ പാലം കാണും.  തുലനം, വലുപ്പം, ദൂരം, പരസ്പര ബന്ധം, പ്രശ്ന പരിഹരണം ഒക്കെ ചിന്തയിൽ നിറയും.പിന്നെ സർഗാത്മകതയുടെയും
ഏഴ് / എട്ട് പേപ്പർ കപ്പുകളും നാലഞ്ച് ഐസ്ക്രീം സ്റ്റിക്കുകളും കൊണ്ട് ഏതൊക്കെ തരത്തിൽ ക്രമീകരണങ്ങൾ നടത്താം?
നിങ്ങൾക്ക് ഒരു ഗ്രാമം നിർമിക്കാമോ?
ഈ കുഴലുകളും കട്ടകളും ഉപയോഗിച്ച് എന്തെല്ലാം  വാഹനങ്ങൾ നിർമിക്കാം?
ചിത്രങ്ങൾ നോക്കു. ആകൃതി ശ്രദ്ധിക്കൂ. കെട്ടിടം നിർമിക്കൂ
എൻ്റെ സ്വന്തം
നിർമാണയിടവും വൈവിധ്യവും പരിഗണിക്കണം. സ്വതന്ത്ര പ്രവർത്തനങ്ങളും വേണം

Friday, February 18, 2022

കലവൂർ ഗവ ഹയർ സെക്കണ്ടറിസ്കൂളിൻ്റെ ഫോക്കസ്

ജനുവരി 15ന് പത്തിൽ റിവിഷൻ ആരംഭിച്ച വിദ്യാലയം

ഫോക്കസ് വിവാദത്തിൻ്റെ മറവിൽ ചില ഹൈടെക് വിദ്യാലയങ്ങൾ പുതിയ പുതിയ സംവാദ വിഷയങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചക്ക് വെക്കുകയാണ്. അതു നല്ലതാണ്.
അതിൽ ഒന്ന് പാഠഭാഗങ്ങൾ തീർന്നോ എന്ന് വകുപ്പ് ചോദിച്ചതുമായി ബന്ധപ്പെട്ടതാണ്.
അങ്ങനെ ചോദിക്കാമോ?
സർക്കാരിന് തീരുമാനം എടുക്കാൻ കൃത്യമായ മോണിറ്ററിംഗ് വേണ്ടതുണ്ട്. അതിന് കണക്കെടുത്തു. 
ബഹു ഭൂരിപക്ഷം സ്കൂളുകളിലും 90% പാഠങ്ങൾ ഫെബ്രുവരിയിൽ തീർന്നിട്ടുണ്ട്.
അപ്പോഴാണ് നവ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയത്.
എങ്ങനെ തീരും?
ക്ലാസ് നവംബർ മുതലല്ലേ തുടങ്ങിയത്?
അതും പകുതി കുട്ടികളെ വെച്ച്?
ചാനൽ ക്ലാസ് ഫലപ്രദമാണോ?
ഗുഗിൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കുന്നില്ലല്ലോ?
കുട്ടികളുടെ
മൊബൈലിൽ ഡേറ്റാ തീരുന്നു,
റേഞ്ചില്ല. പിന്നെങ്ങനെ?
ഒരു വിധം സാമ്പത്തിക സ്ഥിതിയുള്ള വീടുകളിലെ കുട്ടികൾ മാത്രമല്ലേ ഗൂഗിൾ മീറ്റിലും പങ്കെടുക്കുന്നത്.
അങ്ങനെ പോകുന്നു തീരാതിരിക്കുന്നതിനുള്ള കാരണ ചോദ്യങ്ങൾ. 
ഇതൊക്കെ സത്യമല്ലേ?


കഴിഞ്ഞ വർഷം റിവിഷനു വേണ്ടിയാണ് കുട്ടികൾ സ്കൂളിൽ ജനുവരിയിൽ വന്നത്. പൂർണമായും അതിനു മുമ്പ് ഓൺലൈൻ ക്ലാസായിരുന്നു.
അതായത് മുൻ വർഷം മിക്ക വിദ്യാലയങ്ങളും ഓൺലൈൻ പഠന രീതി വികസിപ്പിച്ചിരുന്നു.
ഈ വർഷം അതു മെച്ചപ്പെടുത്തി തുടരുകയാണ് ഉണ്ടായത്.
വിക്ടേഴ്സ് ചാനലിനെ മാത്രം ആശ്രയിച്ചവരും അതിനോടൊപ്പം മറ്റു സാധ്യതകൾ പ്രയോജനപ്പെടുത്തിയവരുമുണ്ട്.
എന്തൊക്കെയായാലും ജനവരി 15ന് റിവിഷൻ ആരംഭിച്ചു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയുമോ?

വരൂ, കലവൂർ ഹൈസ്.കുളിലേക്ക്

കൊവിഡ് കാലത്തും സ്മാർട്ട് ട്രാക്കിൽ ഞങ്ങളുണ്ട്

"മോളേ, എട്ടു മണിയാകുന്നു." അമ്മയുടെ ഓർമപ്പെടുത്തൽ.

"ചേച്ചീ, വാ എട്ടു മണിയായി. " അനുജൻ്റെ തിടുക്കം.

ഓട്ടസമയമായി എട്ടു മണി മാറിയിരിക്കുന്നു. എൻ്റെ മാത്രമല്ല എട്ട് ഡിയിൽ പഠിക്കുന്ന എല്ലാവരുടെയും. ഒരു ക്ലാസിലെ കുട്ടികളെല്ലാം ഒരേ സമയം കൊവിഡ് കാലത്ത് ഓടുന്നതെന്തിനാ? എവിടെയാ ഓട്ടം എന്നൊക്കെയാകും നിങ്ങളുടെ ചിന്ത. വീടിന് ചുറ്റും ചിലർ ഓടും, ഇടവഴിയിലൂടെ ഓടുന്നവരുണ്ട്, മുറ്റത്ത് വട്ടംചുറ്റി ഓടുന്നവരുണ്ട്, റോസിലൂടെ ഓടുന്നവരുമുണ്ട്. മനസ്സുണ്ടോ ഓടാൻ ഇടവുമുണ്ട്. അഞ്ചു മുതൽ 10 മിനിറ്റ് വരെയാണ് ഓട്ടം.ഇത് ഞങ്ങളുടെ സ്വന്തം "സ്മാർട്ട് ട്രാക്ക് " ഓൺലൈൻ കായിക പരിശീലന പരിപാടിയുടെ ആദ്യ ഇനമാണ്.

Wednesday, February 9, 2022

ടയറിൻ്റെ പുനരുപയോഗം സ്കൂളുകളിൽ

ടയറ് പഞ്ചറാകട്ടെ. ഇത്തിരി പെയിൻ്റിൽ കലാബോധം മുക്കി ഒരു ചെയ്ത് നടത്തണം. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഇഷ്ടമാകും. ഒത്തിരി സാധ്യതകൾ. പിന്നെ ഒരു കാര്യം. വൃത്തിയായി സൂക്ഷിക്കണം. ചിലത് ആവശ്യാനുസരണം അകത്തും പുറത്തും ഉപയോഗിക്കാം. 

തീം വാഹനം
തീം: ജീവികൾ