ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പഠനയാത്ര. Show all posts
Showing posts with label പഠനയാത്ര. Show all posts

Sunday, July 12, 2015

പ്രാദേശിക പഠനയാത്രകള്‍ പഠനമികവിലേക്കുളള യാത്ര തന്നെ


ഞാന്‍ ഈ സാധ്യായവര്‍ഷം നൂറ്റിപ്പത്ത് പ്രഥമാധ്യാപകരുമായി അശയവിനമയം നടത്തി. നിങ്ങളുടെ വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം പ്രാദേശികപഠനയാത്ര നടത്തിയോ എന്ന ചോദ്യത്തിന് നിരാശയായിരുന്നു മറുപടി. വിവിധക്ലാസുകളില്‍ പഠനയാത്ര നിര്‍ദ്ദേശിച്ചിട്ടും അത് പ്രാവര്‍ത്തികമായില്ല. ഇക്കാര്യത്തില്‍ എന്നെ ആവേശപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം എ എല്‍ പി സ്കൂളാണ്. അവര്‍ ഉന്മേഷത്തിന്റെ പാതയിലാണ്.
ആ സ്കൂളില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ആകെ 37 കുട്ടികളായിരുന്നു . ഫോക്കസ് പ്രവര്‍ത്തനം ,സ്കൂള്‍ സംരക്ഷണസമിതി, മാനേജ്‌മന്റ്‌, അധ്യാപകര്‍ എന്നിവരുടെ കൂട്ടായ ശ്രമം ഇവയുടെ ഫലമായി ഈ വര്‍ഷം സ്കൂളില്‍ .62 കുട്ടികള്‍. സമൂഹപങ്കാളിത്തം വിദ്യാലയത്തിന് ഊര്‍ജം പകര്‍ന്നിരിക്കുകയാണ്. സമൂഹത്തോടുളള കടമ നിറവേറ്റി മുന്നേറാനുറച്ചിരിക്കുകയാണ് ഈ സ്കൂള്‍.
പഠനയാത്ര ഇങ്ങനെ

Tuesday, March 27, 2012

ബേക്കല്‍ ഫിഷറീസ് സ്കൂളിന്റെ ' ഇ പോര്‍ട്ട്‌ ഫോളിയോ'

ഈ  വര്ഷം  ഒരു ഹെഡ് മാസ്റര്‍ തന്റെ സ്കൂള്‍ വിശേഷങ്ങള്‍ നിരന്തരം ബ്ലോഗിലൂടെ പങ്കു വെച്ച്   കൊണ്ടിരുന്നു. സ്കൂള്‍ ചടങ്ങുകളുടെ             റിപ്പോര്‍ട്ട് ആയിരുന്നില്ല അവയൊക്കെ. അക്കാദമിക ഉള്‍ക്കാഴ്ചയുടെ       പ്രവര്‍ത്തന വഴികള്‍ കാണിച്ചു തരികയായിരുന്നു. ക്ലാസിനകത്തും            പുറത്തും നാരായണന്‍ മാഷ് ക്യാമറയുമായി നടന്നു. കുട്ടികളുടെ              ചലങ്ങള്‍ ഒപ്പി എടുക്കാന്‍ ..സ്കൂളിന്റെ ' ഇ പോര്‍ട്ട്‌ ഫോളിയോ' ആയി     ബ്ലോഗ്‌ മാറി .കേരളത്തിലെ പ്രഥമ അധ്യാപകര്‍ക്ക് ഈ സ്കൂള്‍ ബ്ലോഗിങ്   നല്ല സൂചന നല്‍കുന്നു.ഉണര്‍വുള്ള സ്കൂളുകള്‍ക്കെ ഇത്തരം                     പ്രകാശനങ്ങള്‍ സാധ്യമാകൂ  .പൊതു വിദ്യാഭ്യാസത്തെ                              സാധാരണക്കാരുടെ പക്ഷത്ത്  നിന്ന് സമീപിക്കുന്നവര്‍ക്കും                        

ബേക്കല്‍ ഫിഷറീസ് സ്കൂള്‍ നടത്തിയ ഒരു പഠന യാത്രയുടെ റിപ്പോര്‍ട്ട് എച് എം തയ്യാറാക്കിയിരിക്കുന്നു.  ഇത് ടീച്ചര്‍ വേര്‍ഷന്‍ ആയി കാണാം. 

യാത്രാ വിവരണത്തിന്റെ തുടക്കം ഗംഭീരം. ഏതു കുട്ടിക്കും മാതൃക.          കൂടുതല്‍ ഞാന്‍ പറയുന്നില്ല .സ്കൂളിന്റെ വ്യവഹാര രൂപവും            ഭാഷയിലെ വ്യവഹാര രൂപവും ഒന്നായി വായിക്കൂ                              

 ................................................................................................................................

ഇടയിലക്കാട്-ഉളിയത്തു കടവ്-ഏഴിമല'....പഠനയാത്ര ലക്ഷ്യത്തിലേക്ക്....

  ഇടയിലക്കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് മറ്റാരുമല്ല,നമ്മുടെ പൂര്‍വികര്‍ തന്നെ! അവരുടെ വികൃതികള്‍ കുട്ടികളോടൊപ്പം അധ്യാപികമാരും ശരിക്കും ആസ്വദിച്ചു.കാവിലെത്തുന്നവരെയും കാത്ത് വാനരപ്പട ഇരിക്കുന്നത് വെറുതെയല്ല...അവര്‍ക്കറിയാം,വരുന്നവര്‍ എന്തെങ്കിലും തരാതിരിക്കില്ല..മാത്രമല്ല,സന്ദര്‍ശകരാരും തങ്ങളെ ഉപദ്രവിക്കുകയുമില്ല..അതിനാല്‍ ധൈര്യ പൂര്‍വ്വം ആളുകളുടെ മുന്നില്‍ ചെന്ന് നില്‍ക്കാം..ശരിയാണ്,ഇടയിലക്കാട്ടെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇവരുടെ സംരക്ഷകരാണ്...മാണിക്കമ്മയുടെ വിളി കേട്ടാല്‍ മതി,എല്ലാവരും അവരുടെ അടുക്കലേക്ക്‌ ഓടിയെത്തും,അവര്‍ നല്‍കുന്ന ഭക്ഷണത്തിനായി!പഴങ്ങളും,പച്ചക്കറികളും,ചോറും മാത്രമേ നല്‍കൂ...ഉപ്പു ചേര്‍ത്ത ആഹാരമോ,ബേക്കറി പലഹാരമോ ഇവയ്ക്കു നല്‍കാന്‍ ആരെയും നാട്ടുകാര്‍ അനുവദിക്കില്ല...ഇങ്ങനെയുള്ള ആഹാര സാധനങ്ങള്‍ ഇവയുടെ പ്രജനന ശേഷി നശിപ്പിക്കുമത്രേ..ഒരുകാലത്ത് ധാരാളം കുരങ്ങന്മാര്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് 38  കുരങ്ങന്മാരാണ് ഉള്ളതെന്ന് ഇടയിലക്കാട്ടെ വായനശാലാ പ്രവര്‍ത്തകനും,കാവിന്റെ സംരക്ഷകരില്‍ ഒരാളുമായ വേണുമാഷ് ഞങ്ങളോട് പറഞ്ഞു.

    ...........കുട്ടികള്‍ കയ്യില്‍ കരുതിയിരുന്ന പഴങ്ങള്‍ നീട്ടിയപ്പോള്‍ വാനരപ്പട കൂട്ടത്തോടെ ഓടിയെത്തി.ആദ്യം ഒന്ന് പേടിച്ചു പോയെങ്കിലും പിന്നീട് കുട്ടികള്‍ക്ക് ഹരം കയറി..അപ്പോഴേക്കും പലരുടെയും കയ്യില്‍ കരുതിയിരുന്നതെല്ലാം തീര്‍ന്നു പോയി...ആനന്ദന്‍ മാഷ്‌ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയില്‍ നിന്ന് ഒരു കിലോ തക്കാളി വാങ്ങി ചെറിയ കഷണങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കി.. കുരങ്ങന്മാര്‍ക്ക്‌ ആഹാരം നല്‍കാനായതില്‍ ഏല്ലാവര്‍ക്കും സന്തോഷം.. 
      ഇടയിലക്കാടു കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും   ഇത്തരം കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ആനന്ദന്‍ മാഷ്‌ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..ഒപ്പം വേണുമാഷും ചേര്‍ന്നപ്പോള്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സന്ദശനം വഴി സാധിച്ചു.
                                                        പാദരക്ഷകള്‍ പുറത്തഴിച്ചുവെച്ചശേഷം ഞങ്ങള്‍  കാവിന്റെ ഉള്‍ഭാഗ ത്തേക്ക്   പോയി... ഉണങ്ങിയ ഇലകളും ,ചുള്ളിക്കമ്പുകളും ഒരുക്കിയ 'സ്പോഞ്ച് മെത്ത'യില്‍ ക്കൂടി നഗ്ന പാദരായി നടക്കുമ്പോഴുള്ള അനുഭവം ഒന്ന് വേറെ  തന്നെ! മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ കാടുകള്‍ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന് പഠിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗം വേറെയുണ്ടോ?...കരിങ്ങോട്ട മരത്തിന്റെ ശീതളച്ഛായയില്‍ കുറെ നേരം ഞങ്ങള്‍ കണ്ണടച്ച്  ഇരുന്നു.ആനന്ദന്‍ മാഷുടെ നിര്‍ദേശമനുസരിച്ച് പ്രകൃതിയുടെ ശബ്ദത്തിനായി കാതോര്‍ത്തു...പരിചയമുള്ളതും,ഇല്ലാത്തതുമായ ഒട്ടേറെ പക്ഷികളുടെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ മുഴങ്ങി...അവ ഏതേതു പക്ഷികളുടെ ശബ്ദമാണെന്ന് മാഷ്‌ പറഞ്ഞു തന്നു..എഴുന്നേറ്റു നടക്കുമ്പോഴാണ് കാലില്‍ എന്തോ തടഞ്ഞത്... നോക്കുമ്പോള്‍ എന്താ?മുള്ളന്‍ പന്നിയുടെ ഒരു മുള്ള്!ഇവിടുത്തെ അന്തേവാസികളുടെ കൂട്ടത്തില്‍ ഇഷ്ടനും ഉണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവ്..
     .....കാവിനകത്തുനിന്ന് പുറത്തിറങ്ങി  റോഡിലേക്ക് നടക്കുമ്പോള്‍ കുരങ്ങന്മാരുടെ താവളത്തിലേക്ക് ഒന്നുകൂടി നോക്കി...അതാ,ഞങ്ങളെ കാണിക്കാനായി ഒരുത്തന്‍ ബോര്‍ഡിനു മുകളില്‍ കയറിയിരിക്കുന്നു,പിന്നെ അത് വായിക്കാതെ പറ്റില്ലല്ലോ...''കാവും പരിസരവും വൃത്തിയായി സൂക്ഷിക്കുക..പ്ലാസ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്.''പൂര്‍വികര്‍ നല്‍കിയ ഈ ഉപദേശം എല്ലാവരും പാലിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഞങ്ങള്‍ഇടയിലക്കാടിനോടു യാത്ര പറഞ്ഞു  വണ്ടിയില്‍ കയറി...സമയം ഒന്നര കഴിഞ്ഞിരിക്കുന്നു...മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന തനുസരിച്ച് വെള്ളാപ്പ്   മരക്കമ്പനിക്കടുത്ത  ജനാര്‍ദനേട്ടന്റെ കൊച്ചു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് കൃത്യം രണ്ടരയ്ക്ക് അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് യാത്രയായി.       
          ഇളമ്പച്ചി  ഖാദി കേന്ദ്രമായിരുന്നു ലക്‌ഷ്യം..പരുത്തിനൂല്‍ നല്ലി ചുറ്റുന്നതും,കളര്‍ മുക്കി ഉണക്കുന്നതും,തുണി നെയ്യുന്നതും,മെത്തകള്‍ ഉണ്ടാക്കുന്നതും എല്ലാം നേരില്‍ കാണാന്‍ ഇവിടെ വെച്ച് കുട്ടികള്‍ക്ക് അവസരമുണ്ടായി.
കിടക്കയില്‍ ഉന്നം നിറയ്ക്കുന്നതും തുന്നുന്നതും ഒഴികെയുള്ള എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു തന്നു.നൂല്‍ ചുറ്റാനും നെയ്യാനും ഒക്കെ തങ്ങള്‍ക്കും ആകുമോ എന്ന് പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പി.ടി.എ.പ്രസിഡണ്ട്  ഉള്‍പ്പെടെ ചിലര്‍ക്ക് താല്‍പ്പര്യം.  
 സമയം കുറച്ചു വൈകിയതു കൊണ്ട് വളരെ വേഗം അവിടെനിന്നും മടങ്ങി.    
മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരിനടുത്ത ഉളിയത്തു കടവിലേക്ക് ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി.



                               1930 ഏപ്രില്‍ 13  നു കെ.കേളപ്പന്റെ(കേരള ഗാന്ധി)നേതൃത്വത്തില്‍ 32 സമര വളണ്ടിയര്‍മാര്‍ കോഴിക്കോട് നിന്നും ആരംഭിച്ചകാല്‍നട ജാഥ ഏപ്രില്‍ 24  നു ഇവിടെ യെത്തിച്ചേര്‍ന്നുവെന്നതാണ് ചരിത്രം.
ഉപ്പു കുറുക്കല്‍ സമരത്തിനു സാക്ഷ്യം വഹിച്ച കവ്വായിപ്പുഴയോരത്തെ ഉളിയത്തു കടവ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി...സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് തന്നെ അഭിമാനം...
                      ''വരിക വരിക സഹജരേ... 
                        സഹന സമര സമയമായ്..
                        കരളുറച്ചു കൈകള്‍ കോര്‍ത്ത്‌ 
                        കാല്‍ നടയ്ക്കു പോക നാം ... ''സത്യാഗ്രഹികള്‍ പാടിയ ഈ വരികള്‍  കാതുകളില്‍ മുഴങ്ങുന്നതായി ത്തോന്നി..വേണു മാഷ്‌ ഓര്‍മ്മിപ്പിക്കേണ്ട താമസം കുട്ടികള്‍ ഉച്ചത്തില്‍പ്പാടി..''വരിക വരിക സഹജരേ................''
             അല്‍പ്പനേരം അവിടെയിരുന്നു...സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ കുട്ടികളിലേക്ക്എത്തിക്കാന്‍ ആനന്ദന്‍മാഷും വേണുമാഷും ഈ അവസരം പ്രയോജനപ്പെടുത്തി.
             കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച്ചയായി.
                                     പല തരത്തിലുള്ള കണ്ടലുകളും അവിടെ ഉണ്ടായിരുന്നു...ഓരോന്നിന്റെ പ്രത്യേകതകളും കുട്ടികള്‍ നിരീക്ഷിച്ചു മനസ്സിലാക്കി.അറിയാത്തവചോദിച്ചു മനസ്സിലാക്കി.
'ഉപ്പൂറ്റി കണ്ടല്‍' വെള്ളത്തിലെ ഉപ്പ് ഊറ്റി എടുത്തതിന്റെ തെളിവ് ഇലകളില്‍ കാണാമായിരുന്നു..ഇലകളില്‍ പറ്റിപ്പിടിച്ച വെളുത്ത പൊടി രുചിച്ചു നോക്കിയപ്പോള്‍ നല്ല ഉപ്പുരസം! 
              
   സമയം നാലുമണി യോടടുക്കുന്നു...ഇനിയും ഇവിടെ നിന്നാല്‍ അടുത്ത കേന്ദ്രത്തില്‍ എത്താന്‍ വളരെ വൈകും.ഉളിയത്തുകടവിനോടു സലാം പറഞ്ഞ് നേരെ ഏഴി മലയിലേക്ക് ..... 
             ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കാനായിരുന്നു നേരത്തെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.അതനുസരിച്ച് അധികൃതരില്‍ നിന്ന് അനുവാദവും വാങ്ങിയിരുന്നു..എന്നാല്‍  രണ്ടു ദിവസം മുമ്പ് നടന്ന കടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍  സന്ദര്‍ശനാ നുമതി റദ്ദു ചെയ്യുകയായിരുന്നു... എന്നാലും എഴിമലയിലെക്കുള്ള യാത്ര ഞങ്ങള്‍ മാറ്റി വെച്ചില്ല .കടപ്പുറത്ത് നിന്നും തിരിച്ച ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം തന്നെ ഈ മലകയറ്റം ആയിരുന്നുവല്ലോ....
          സമുദ്ര നിരപ്പില്‍നിന്നും 215 മീറ്റര്‍ ഉയരത്തില്‍, പയ്യന്നൂരിലെ സൂര്യ ട്രസ്റ്റ്  എഴിമലയില്‍ സ്ഥാപിച്ച 41 അടി ഉയരമുള്ള   ഹനുമാന്‍ പ്രതിമ യുടെ സമീപത്ത് എത്തുകയായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലക്‌ഷ്യം..ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ യാണത്രെ ഇത്...    
          പയ്യന്നൂര്‍ കുന്നരു തിരുവില്വാംകുന്ന്  ജംഗ്ഷനില്‍ നിന്ന് ടോപ്പ് റോഡിലൂടെ, കണ്ണിനു കുളിര്‍മയേകുന്ന താഴ്വരക്കാഴ്ചകള്‍ കണ്ട് ഞങ്ങളിതാ ഹനുമാന്‍ പ്രതിമ യ്ക്കടുത്ത് എത്തിയിരിക്കുന്നു.... കേട്ടതിലും മനോഹരമായിരിക്കുന്നു ഈ കാഴ്ച!
                               പടവുകള്‍ കയറി പ്രതിമയുടെ തൊട്ടു മുന്നിലെത്തി.ഹനുമാന്റെ തലവരെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ചെറുതായതുപോലെ! 
              അവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു...ഏഴിമലയും    ഹനുമാനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.(മൃതസഞ്ജീവിനിക്കായി പോയ ഹനുമാന്‍  മലയും കയ്യിലേന്തി പറന്നു വരുമ്പോള്‍ അതില്‍ നിന്നും അടര്‍ന്നു വീണ ചെറു കഷണ മാണത്രേ ഏഴിമല... )അപൂര്‍വങ്ങളായ ഔഷധങ്ങള്‍ ഇന്നും ഏഴിമലയില്‍   കാണാം എന്ന് പഴമക്കാര്‍ പറയുന്നു...  
             .....ഹനുമാന്‍ പ്രതിമ സ്ഥിതി   ചെയ്യുന്ന  സ്ഥലത്തു നിന്നും അല്‍പ്പം പടിഞ്ഞാറോട്ട് മാറി ഏറ്റവും ഉയരമുള്ള മറ്റൊരു സ്ഥലമുണ്ട്.ഇവിടെയുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ ക്കയറി പടിഞ്ഞാറോട്ട് നോക്കിയാല്‍ കാടും കടലും സംഗമിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കാണാന്‍ കഴിയും...
                      അത് കൂടി കണ്ട ശേഷം തൊട്ടടുത്ത മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും  നല്‍കിയ ചായയും പലഹാരവും കഴിച്ചു ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി......കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ വണ്ടി ന്നിര്‍ത്തി മനോഹരമായ ആ താഴ്വര ക്കാഴ്ചകള്‍ ഒരുവട്ടം കൂടി കണ്‍ കുളിര്‍ക്കെ കണ്ടു... 

    .     .  ...തിരിച്ച് ബേക്കല്‍ കടപ്പുറത്തെ ഞങ്ങളുടെ കൊച്ചു വിദ്യാലയത്തിലേക്കുള്ള മടക്കയാത്ര...സ്കൂളില്‍ എത്തുമ്പോഴേക്കും സമയം രാത്രി എഴരമണി... രാവിലെ ഏഴരയ്ക്ക് ആരംഭിച്ച 12 മണിക്കൂര്‍ യാത്ര  പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മക്കളെ കാത്ത് രക്ഷിതാക്കള്‍ സ്കൂളില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ...

Thursday, February 16, 2012

പുഴയറിവ് തേടി കുരുന്നുകള്‍

പുഴയറിവ് തേടി കുരുന്നുകള്‍ 
കാളികാവിന്റെ ഹൃദയഭാഗത്തുകൂടിയൊഴുകുന്ന കാളികാവ് പുഴ.......... കളിച്ചും ചിരിച്ചും,കുളിച്ചും തിമര്‍ത്തപുഴ ഏതൊരു കാളികാവുകാരന്റെയും ഗൃഹാതുരത്വം വിളിച്ചോതുന്നതായിരിക്കും. എന്നാല്‍ വരും തലമുറയ്ക്ക് പുഴ സമ്മാനിക്കുന്നതെന്തായിരിക്കും?ഗവണ്‍മെന്റ് യു.പി സ്കൂള്‍ കാളികാവ് ബസാറിലെ മാതൃഭൂമി സീഡ് ക്ലബിലെയും,പരിസ്ഥിതി ക്ലബിലെയും കുട്ടികളുടനേതൃത്വത്തില്‍ കാളികാവ് പുഴയെകുറിച്ച്നടത്തിയ പഠനമായിരുന്നുപുഴയറിവ്....
നീരുറവതേടിയൊരുയാത്ര 
കാളികാവ് പുഴയുടെ ഉദ്ഭവം,കൈവഴികള്‍,ഇന്നത്തെ അവസ്ഥ,തുടങ്ങിയവയായിരുന്നു പഠനവിധേയമാക്കിയത്.കുട്ടികള്‍ വ്യക്തിഗതമായി വിവരശേഖരണം നടത്തി കണ്ടെത്തിയ കാര്യങ്ങള്‍ ക്രോഡീകരിച്ചു.തുടര്‍ന്ന് കാളികാവ് വില്ലേജില്‍ എത്തിയ കുട്ടികളുടെസംഘം തങ്ങളുടെ വിവരശേഖരണത്തിന്റെ ശരി തെറ്റുകള്‍ മനസിലാക്കി.കാളികാവ് പുഴ ഏറെമലിനമാകുന്ന സാഹചര്യങ്ങളാണിന്നുള്ളത്.ഈ ഒരു അവസ്ഥ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീലക്ക് നിവേദനം നല്കിയ സംഘം പുഴബോധവത്ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി ജാഥയും സംഘടിപ്പിച്ചു.പിന്നീട് കാളികാവ് പുഴയോട് ചേര്‍ന്ന് ബോധവത്ക്കരണ ബാനര്‍ സ്ഥാപിച്ചു.വിദ്യാലയത്തിലെ കുരുന്നുകള്‍ നടത്തുന്ന എളിയ പ്രയത്നത്തിന് പൂര്‍ണ്ണസഹകരണവുമായി പ്രദേശത്തെ ചുമട്ടുതൊഴിലാളികളും എത്തി.ബാനര്‍സ്ഥാപിക്കുന്നതിനും,കാടൂ വെട്ടുന്നതിനുമായി കുട്ടികളെ സഹായിച്ചു.
ഒരുചെറിയ തുടക്കമാണിത് ഒരായിരം കൈകള്‍ ഇവ ഏറ്റെടുക്കട്ടെ. 
കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടിന്റെ പൂര്‍ണരൂപം (പ്രദേശിക അറിവുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയത്) 
 ആമുഖം
ഒരു ദേശത്തിന്റെ ചരിത്രത്തില്‍ പ്രകൃതിസമ്പത്തിനും വലിയപ്രാധാന്യമുണ്ട്.കാളികാവിന്റെ ഇന്നലെകളില്‍ സമൃദ്ധിയുടെ വിളനിലമൊരുക്കിയ കാളികാവ് പുഴയുടെ ഇന്നത്തെ അവസ്ഥ?നാളെയുടെ ഭാവി ഒരന്വഷണം...... കാളികാവ് ബസാര്‍ ഗവണ്‍മെന്റ് യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളണ് പുഴയറിവ് എന്ന പേരില്‍ കാളികാവ് പുഴയെകുറിച്ച് ഒരന്വേഷണം നടത്തുന്നത്.വ്യക്തിഗതമായി കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരുക്കിയ റിപ്പോര്‍ട്ടാണിത്.
ഉള്ളടക്കം
പുഴയുടെ ഉദ്ഭവം കൈവഴികള്‍ ഉപയോഗം ഇന്നത്തെ അവസ്ഥ നിര്‍ദ്ദേശങ്ങള്‍ ഉപസംഹാരം
പുഴയറിവ് പ്രോജക്ടില്‍ പങ്കാളികളായ കുട്ടികള്‍
1. അഞ്ജലി.‌ 2. അപര്‍ണ 3. സായ്കൃഷ്ണ 4. ജവഹര്‍ഷാന്‍ 5. ഫെമിഫര്‍ഹ 6. ഹരിത 7. അദ്നാന്‍ 8. ദില്‍ഷാദ് 9 ദില്‍റൂബ 10. ആതിര 11. അജീബ 12. ഹസീബ് 13. ഷിഫ 14. ഫിഷ 15. ഷഹനാസ് 16. മുഹമ്മദ് ഫര്‍ഷിന്‍ 17. സേതു 18. ഇജാസ് അഹമ്മദ് 19. മുഹമ്മദ് അന്‍സഫ് 20.ഷഹാന
പുഴയുടെ ഉദ്ഭവം
ഉപയോഗം
1.കാര്‍ഷിക ആവശ്യത്തിന് 2.കുളിക്കാന്‍ 3തുണികഴുകാന്‍ 4.നിത്യോപയോഗം.........etc പുഴ പണ്ടുകാലത്ത് നെല്‍കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലങ്ങളില്‍ ജലസേചനത്തിനായി കാളികാവ് പഞ്ചായത്തില്‍ തന്നെ മൂന്ന് അണകളുണ്ടായിരുന്നു ചെങ്കോട്,പെവുംതറ,പരിയങ്ങാട് എന്നിവ.ചെങ്കോട് അണയുടെ പ്രയോജനം ‌കാളികാവ് ജംഗ്ഷന്‍ വരെ കിട്ടിയിരുന്നു എന്നാണ് പറയപ്പെടുന്നത്.ചെങ്കോട് പാടശേഖരമായിരുന്നു പ്രധാനായും ഈ പ്രയോജനം ലഭിച്ചിരുന്നത്.പെവുംതറ അണയുടെ പ്രയോജനം കിട്ടിയിരുന്നത് ഉദിരംപൊയിലിനും,മാളിയേക്കലിനുമായിരുന്നു.
ഇന്നത്തെ അവസ്ഥ
15 വര്‍ഷം മുന്‍പുവരെ നദീതീരത്ത് വെള്ളം സമൃദ്ധിയായി ലഭിച്ചിരുന്നു.അന്ന നെല്‍വയലുകളായിരന്നു നദീതീരത്ത് ഏറെയും.ഇന്ന് തെങ്ങ്,കവുങ്ങ്,റബ്ബര്‍,മുതലായവ കൃഷിചെയ്തുവരുന്നു.കൂടാതെ ധാരാളും കെട്ടിടങ്ങളും ഉയര്ന്നുവന്നു.വേനല്‍ക്കാലത്ത് നീരുറവകുറഞ്ഞുവന്നു.അതിനുകാരണം തീരങ്ങളില്‍ ജലം കെട്ടിനില്‍ക്കാത്തതുകൊണ്ടാണ്.മഴപെയ്താല്‍ മണിക്കൂറുകള്‍ക്കകം പുഴയിലെ ജലം ചാലിയാറിലും എടവണ്ണ,അരീക്കോട്,ഫറൂക്ക് വഴി അറബിക്കടലില്‍ പതിക്കുന്നു.മഴപെയ്യുമ്പോള്‍ ഭൂമിയിലേക്ക് താഴ്ന്നജലം നീരുറവയായി ഒഴുകിപോയിരുന്ന കാലത്ത്നദിയില്‍ വേനല്‍ക്കാലത്ത് പോലും ജലം സമൃദ്ധിയായി ലഭിച്ഫുഴയിലു. വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ധാരാളം ജലം കൃഷിക്ക് നനക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.അതിനാല്‍ പെട്ടന്ന് പുഴ വറ്റിവരളുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍,ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മുടി,അറവുമാലിന്യങ്ങള്‍,കടകള്‍,വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം  പുഴയെ കൊന്നൊടുക്കുന്നു. പുഴയുടെ സമീപമുള്ള വയലുകള്‍ നിരത്തിയതാണ് പുഴയിലെ ജലം കുറയാനുള്ള കാരണം,മണല്‍ വാരല്‍,വനനശീകരണം,മരംമുറിക്കല്‍,കുന്നിടിക്കല്‍ തുടങ്ങിയവയാണ് മറ്റു പ്രധാനകാരണങ്ങള്‍............. 
പുഴയെസംരക്ഷിക്കാനുള്ള നിര‍്‍ദ്ദേശങ്ങള്‍ .
മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നിരോധിക്കുക. .പുഴയിലേക്ക് വരുന്ന അഴുക്കുചാലുകള്‍ മൂടുക .മണല്‍ വാരല്‍ തടയുക .തീരവാസികളെ ബേധവത്ക്കരിക്കുക.......................
ഉപസംഹാരം
പുഴ ഒരു നാടിന്റെ വരദാനമാണ്.അവ നാളത്തെ തലമുറയ്കുകൂടി അവകാശപ്പെട്ടതാണ്.മാലിന്യങ്ങള്‍ നിക്ഷേപിച്ച് പുഴയെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ നാശം ക്ഷണിച്ചുവരുത്തുകയാണ്.നിര്‍ദ്ദിഷ്ട ചെത്തുകടവ് പാലത്തിന്റെ പ്രഖ്യാപനമാണ് കാളികാവ് പുഴയെകുറിച്ചുളള വാര്‍ത്തകളെ വീണ്ടും സജീവമാക്കിയത്.ചെത്ത്ക്കടവ് പാലം പൂര്‍ത്തിയാകും പക്ഷെ അപ്പോഴേക്കും ഇവിടെയൊരു പുഴ ബാക്കിയുണ്ടാവുമോ?.........
വിവരങ്ങള്‍ക്ക കടപ്പാട്
കാളികാവ് വില്ലേജ് ഓഫീസ്,. ഫേസ് ബുക്ക് കാളികാവ്.ഗ്രൂപ്പ്-
 ..............................................................................................................................................................

'മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ '''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു '''പൊതു വിദ്യാലയങ്ങള്‍ നാടിന്‍റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്‍റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 685 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളര്‍ത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നില്‍.