1.
പ്രശ്നപരിസരം
ഒരുക്കല്‍
കൈകൊട്ടിപ്പാടൂന്നൂ മഴ!
നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ കൈയില്‍
പുസ്തകം പൊതിച്ചോറും
കുടയായൊരു തൂശ-
നിലയും, അതു കൊത്തി-
ക്കുടയുന്നുവോ മഴ-
ക്കാറ്റിന്റെ കാക്കക്കൂട്ടം.
ഒ എന്‍ വിയുടെ ഈ കവിതയോടുളള പ്രതികരണങ്ങള്‍ .ആ കുട്ടിയുടെ പക്ഷത്തു നിന്നുളള വിശകലനങ്ങള്‍. ഇന്നിങ്ങനെയുളള കുട്ടികളുണ്ടോ?
പാര്‍വതി
നാലാം ക്ലാസില്‍ പഠിക്കുന്നു.
രാവിലെ
അവള്‍ക്കു വലിയ വിഷമം.
പുസ്തകം
ഇനിയും ഉണങ്ങിയില്ല.ഇന്നലെ
നാലുമണി വിട്ടതും മഴ വീണതും
ഒന്നിച്ചായിരുന്നു.
കുടയില്ലാഞ്ഞതിനാല്‍
ആകെ നനഞ്ഞു.
കുട
വേണമെന്ന് എത്ര തവണ വീട്ടില്‍
പറഞ്ഞതാണ്.നരച്ചു പഴകിയ ഒരു കുടയാണുളളത്. അതു തുറന്നാല്‍ നക്ഷത്രം കാണാം.അവള്‍ക്കു പുതിയ കുട വേണം. അതു കിട്ടും വരെ പഴയകുട കൊണ്ടുപോകില്ലെന്ന വാശിയിലാണവള്‍. അടുത്തമാസം
വാങ്ങിത്തരാമെന്നാണ് മറുപടി.
"ഈ
മാസമാണേലും അടുത്തമാസമാണേലും
രൂപ തന്നെയല്ലേ കൊടുക്കേണ്ടത്?
"അവള്‍
അമ്മയോടു ചോദിച്ചു.
അമ്മ
പറഞ്ഞു "മോളേ
ഒരു മാസം ഈ വീട്ടില്‍ ഏകദേശം
രൂപ ചെലവാകുമെന്ന് നിനക്കറിയമോ?എത്ര
വരുമാനമുണ്ടെന്നും?”
പാര്‍വതി
ആലോചിച്ചു.
ശരിയാ
ഈ വീട്ടില്‍ താമസിക്കുന്ന
എനിക്ക് ഈ വീട്ടിലെത്ര രൂപ
മാസം ചെലവാകുമെന്നു പോലും
അറിയില്ല.
രണ്ടായിരം
രൂപ ചെലവാകുമായാരിക്കും.
അവള്‍
അച്ഛനോടു ചോദിച്ചു ഒരു മാസം
എത്രരൂപാ വീട്ടില്‍
ചെലവാകും.?എത്ര
വരുമാനമുണ്ടച്ഛാ നമ്മുക്ക്?
"നീ
കണക്കു പഠിക്കുന്നില്ലേ
തന്നത്താന്‍ കൂട്ടി കണ്ടു
പിടിക്ക്."അതായിരുന്നു
മറുപടി.
"കണ്ടുപിടിച്ചാല്‍
കുട വാങ്ങിത്തരുമോ?”
അവള്‍
ചോദിച്ചു
തീര്‍ച്ചയായും.
അവള്‍ക്കു
ഉത്സാഹമായി.
വീട്ടിലെ
ചെലവെങ്ങനെയാ കണ്ടുപിടിക്കുക?
അവള്‍
അച്ഛന്റെ ഡയറി തുറന്നു
നോക്കി.
മെയ്
മാസത്തെ ഡയറിയില്‍ ചില
സൂചനകളുണ്ട്.
വീട്ടിലെ
വരവും ചെലവും കണ്ടു പിടിക്കാന്‍
അവള്‍ അതു ശ്രദ്ധാപൂര്‍വം
വായിച്ചു

2.
പ്രശ്നാവതരണം
-ഒന്ന്
പാര്‍വതിക്ക്
വരവും ചെലവും കണ്ടുപിടാക്കാനായിക്കാണുമോ?
ആ
ഡയറി നിങ്ങള്‍ക്കു കിട്ടിയാല്‍
കണ്ടുപിടിക്കാമോ?
(നിലവിലുളള
ദത്തങ്ങളെക്കുറിച്ച്
സാമാന്യധാരണയില്ലാതെ സാധ്യത
പറയാന്‍ പ്രയാസം ഉണ്ട്)
3.
ഡയറി
വായന (
അഞ്ചു
മിനിറ്റ് )
( വായിക്കാന്‍
പ്രയാസമുളള കുട്ടിയെ
സഹായിക്കല്‍)
(
കൂലി
ഇപ്പോഴത്തെയാണ് പരിഗണിക്കേണ്ടത്.
പ്രതിദിനം
400
രൂപ.
ചെലവ്
പ്രതിദിനം ഇരുന്നൂറു രൂപ
എന്നിങ്ങനെ മാറ്റുവാന്‍
നിര്‍ദ്ദേശിക്കല്‍)
പ്രതികരണങ്ങള്‍
ഈ
അഭിപ്രായം ശരിയാണോ എന്നു
തെളിയിക്കണം.
എങ്ങനെ
തെളിയിക്കും?
ഒരോരുത്തരും
എന്താണ് ആദ്യം ചെയ്യുക
പിന്നീട് ചെയ്യുക എന്നാലോചിച്ച്
രീതി കണ്ടെത്തണം.
അതിനായി
ഡയറി വീണ്ടും വായിക്കാം.
ഡയറി
വിശകലനം ചെയ്ത് വിവരങ്ങള്‍
കണ്ടെത്തല്‍.
( വായനാതടസ്സം
നേരിടുന്ന കുട്ടികളെ
സഹായിക്കണം.
ഓരോ
വാക്യവും വായിച്ച് കേള്‍പ്പിച്ച്
എന്തു മനസിലായി എന്നു
ചോദിക്കണം.
ഭാഷാപരമായ
പിന്നാക്കവസ്ഥ ഗണിതപരമായ
പിന്നാക്കാവസ്ഥയിലേക്കു
നയിക്കരുത്)
. പ്രശ്നപിരഹരണ
രീതി ക്ലാസില്‍ ചര്‍ച്ചയ്ക്ക
വിധേയമാക്കുന്നു.
ആദ്യം
വരവു കണ്ടെത്തണം
വിശകലനത്തിനു
സഹായകമായി ചോദ്യങ്ങളുന്നയിക്കുന്നു
വരവിനെക്കുറിച്ച്
സൂചനയുണ്ടോ?
ആ
വീട്ടിലെ മുഖ്യവരുമാനമാര്‍ഗം
ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ടോ?
ചോദ്യങ്ങളുടെ
അടിസ്ഥാനത്തില്‍
ചുവടെ
കൊടുത്തിട്ടുളള പട്ടിക
വ്യക്തിഗതമായി എല്ലാവരും
പൂരിപ്പിക്കണം (
ക്രിയ
ചെയ്യരുത്)
| വരവ്
സംബന്ധിച്ച് തന്നിട്ടുളള
കാര്യങ്ങള്‍ |
ചെലവ്
സംബന്ധിച്ച് തന്നിട്ടുളള
കാര്യങ്ങള്‍ |
|
|
വരവ്
സംബന്ധിച്ച് തന്നിട്ടുളള
കാര്യങ്ങള്‍ ആദ്യം പൊതു
ചര്ച്ചയ്ക്കു വിധേയമാക്കുന്നു.
എന്തെല്ലാം
സൂചനകളാണ് വരവ് സംബന്ധിച്ചുളളത്.
കുട്ടികള്‍
റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍
അതു ഡയറിപ്രകാരം ശരിയാണോ
എന്നു മറ്റുളളവര്‍ പറയണം.
സ്വയം
വിലയിരുത്തല്‍ നടത്തി തന്റെ
പട്ടിക മെച്ചപ്പെടുത്തണം.
- ജോലികിട്ടിയ
ദിവസം
- ഇനി
കിട്ടുന്ന ദിവസം
- കൂലി
- …..............
ചെലവ്
സംബന്ധിച്ച് തന്നിട്ടുളള
കാര്യങ്ങള്‍
- ഇതുവരെ
ചെലവായ തുക
- ഇനിയുളള
ഒരോ ദിവസവും ചെലവാകുന്ന
തുക
- മാസത്തിന്റെ
പേര്
- ഡയറി
എഴുതിയ തീയതി.
പൂരിപ്പിച്ച
പട്ടിക എല്ലാവരും എഴുതിയെടുക്കണം.
5.
ഇനി
പാര്‍വതിയുടെ വീട്ടില്‍
മെയ് മാസം എത്ര രൂപ വരവ് ?
എത്ര
ചെലവ്?
എന്നു
കണ്ടെത്തൂ.നിര്‍ദ്ദേശങ്ങള്‍
(മനക്രിയക്കാണ്
ഈ പാഠത്തില്‍ ഊന്നല്‍ അതിനു
സഹയാകമായ നിര്‍ദ്ദേശം
നല്കണ്ടേ?)
ആദ്യം
വരവ് കണ്ടു പിടിക്കുക.പിന്നെ
ചെലവ് കണ്ടുപിടിക്കുക.
(വ്യക്തിഗത
പ്രവര്‍ത്തനം )
പിന്നാക്കം
നില്‍ക്കുന്നവരുടെ ചിന്താതടസ്സം
പരിഹരിക്കില്‍,
ഗണിതക്രിയകളുടെ
ലളിതഉദാഹരണം നല്‍കി പഠനത്തിലേക്ക്
നയിക്കല്‍ (
പഠനത്തിനായുളള
വിലയിരുത്തല്‍)
6.
ഗ്രൂപ്പില്‍
കണ്ടെത്തല്‍ പങ്കിടണം.
( ഗ്രൂപ്പ്
പ്രവര്‍ത്തനം നടക്കുമ്പോള്‍
അധ്യാപികയുടെ റോള്‍ എന്താണ്?)
ഗ്രൂപ്പില്‍
നടക്കേണ്ടത്.
- ജോലികിട്ടിയ
ദിവസം ?
(18)
- ഇനി
കിട്ടുന്ന ദിവസം ?
( 2)
- കൂലി
?
( 400)
- ആകെ
വരുമാനം കണ്ടെത്തിയ രീതി
ഓരോരുത്തരും വിശദമാക്കണം.യോജിക്കാവുന്നവ
എതെല്ലാം.
മെച്ചപ്പെടുത്തേണ്ടവര്‍ക്ക്
ആവാം.
സാധ്യതകള്‍
പലതുണ്ട്.
- ആകെ
ജോലി ദിനം ഗുണം കൂലി (20x400)
- പത്തു
ദിവസത്തെ കൂലി കണ്ടു പിന്നെ
എട്ടു ദിവസത്തെ പിന്നെ രണ്ടു
ദിവസത്തെ എന്നിങ്ങനെ കണ്ടു
ആകെ തുക കണക്കാക്കി.
(10x400)+ (8x400)+ (2x400)=
- പത്തു
ദിവസത്തെ കണ്ടിട്ട് അതിന്റെ
ഇരട്ടി കണക്കാക്കി.(10x400x2)
മനക്രിയ
ചെയ്തവര്‍ രീതി പങ്കിടണം.
(ഒരു
സംഖ്യയെ നൂറു കൊണ്ടു ഗുണിക്കുന്നതിനുളള
എളുപ്പ വഴി 10x10
അതോ
രണ്ടു പൂജ്യം ഇടലോ?)
20x4x10x10.. മനക്രിയാ
രീതി ബോധ്യപ്പെട്ടാല്‍ അതു
പ്രകാരം ചെയതു നോക്കണം.
- എഴുതി
ക്രിയ ചെയ്തവര്‍ ആരെല്ലാം?
അവരുടെ
ഉത്തരം സമാനമാണോ?
വ്യത്യസ്തമായ
ഉത്തരം ലഭിച്ചവരാരെല്ലാം.
എന്തുകൊണ്ടാണ്
വ്യത്യസ്തമായ ഉത്തരം
ലഭിച്ചതെന്നു പരിശോധിക്കണം.
ബോധ്യപ്പെടുത്തണം
(
വിലയിരുത്തല്‍
തന്നെ പഠനം)
ചെലവ്
കണ്ടെത്തിയ രീതി പങ്കിടണം
ഗ്രൂപ്പില്‍
ആദ്യം അവതരിപ്പിക്കേണ്ടത്
എന്തെല്ലാം സൂചനകളാണുളളത്
എന്നാണ്.
ഓരോ
സൂചനയില്‍ നിന്നും എന്താണ്
മനസിലായത് എന്നും
- ഇതുവരെ
ചെലവായ തുക (
ഇതുവരെ
കിട്ടിയതില്‍ ഇനി ബാക്കി
ഒന്നുമില്ല എന്ന വാക്യത്തില്‍
നിന്നും മനസിലായത്..?)
- ഇനിയുളള
ഒരോ ദിവസവും ചെലവാകുന്ന
തുക (
ഇനി
എത്ര ദിവസമുണ്ടെന്ന്
എങ്ങനെയാണ് കണ്ടെത്തിയത്
?മാസത്തിന്റെ
പേര് ,ഡയറി
എഴുതിയ തീയതി എന്നിവ എങ്ങനെ
പ്രയോജനപ്പെടുത്തി ?
എങ്കില്‍
ഇനിയുളള ദിവസങ്ങളിലായി
എത്ര രൂപ ചെലവാകും?
(കലണ്ടര്‍
ബോധം വിലയിരുത്തണ്ടേ?
മുപ്പതു
ദിവസങ്ങളുളള മാസങ്ങളും
മുപ്പത്തിയൊന്നു ദിവസങ്ങളുളള
മാസങ്ങളുടെ തുല്യഎണ്ണമാണോ?ഏതെല്ലാം
മാസങ്ങള്‍ക്കു മുപ്പത്
ദിവസങ്ങള്‍?പട്ടിക
തയ്യാറാക്കാമോ?)
- ആകെ
ചെലവായ തുക
ഈ
മുന്നു കാര്യങ്ങളിലും
ഓരോരുത്തരുടേയും കണ്ടെത്തലുകള്‍
അവതരിപ്പിക്കണം.
എല്ലാവര്‍ക്കും
ബോധ്യപ്പെടണം.
- ഇനി
ഗ്രൂപ്പില്‍ നടക്കേണ്ടത്
ഈ പട്ടിക പൂരിപ്പിക്കലാണ്.കണ്ടെത്തിയ
കാര്യങ്ങള്‍ പട്ടികയില്‍
എഴുതിയാല്‍ മതി.
( ഈ
പട്ടിക ഇപ്രകാരം രൂപകല്പന
ചെയ്തതു പ്രയോജനം ചെയ്യുമോ?ബജറ്റ്
തയ്യാറാക്കല്‍?)
- വ്യക്തിഗതമായി
ചെയ്യണം.
വരവ്
|
രൂപ
|
ചെലവ്
|
രൂപ
|
|
|
|
|
| ആകെ |
|
ആകെ |
|
| മിച്ചമെത്ര/
കടമെത്ര? |
7.
പൊതു
അവതരണം
എന്തിനാണ്
ഊന്നല്‍ നല്‍കേണ്ടത്?
മനക്രിയക്ക്
എങ്കില്‍
അവതരണത്തില്‍ അതിനാകണം
ആദ്യപരിഗണന.
ബോര്‍ഡില്‍
പട്ടികയിലേക്ക് വിവരങ്ങള്‍
പങ്കാളിത്തത്തോടെ എഴുതണം.
തുടര്‍ന്ന്
അധ്യാപകന്റെ ഇടപെടല്‍.
കൂടുതല്‍
ഉദാഹരണം അവശ്യമുളള കുട്ടികള്‍
ഉണ്ടെങ്കില്‍ മാത്രം .
(മുപ്പതു
ദിവസവും ജോലി കിട്ടിയിരുന്നെങ്കില്‍
എത്ര വരുമാനം ഉണ്ടാകുമായിരുന്നു?
മനക്രിയ.ഏതു
ഗ്രൂപ്പിലെ എല്ലാവരും
ശരിയാക്കി?
പത്തു
കൊണ്ടും നൂറുകൊണ്ടുമുളള
ഗുണനം ..സാമാന്യവത്കരണം.)
- തുടര്‍ന്ന
ചെലവു സംബന്ധിച്ച അവതരണം.
കടം
എത്രയെന്നു കണക്കാക്കിയ
രീതി വിശദീകരിക്കലും മറ്റു
ഗ്രൂപ്പുകളുടെ പ്രതികരണവും.
( കുറയ്കല്‍
പ്രക്രിയ എങ്ങനെ?
കുറയ്കലിന്റെ
മനക്രിയാരീതി?)
സ്ഥാനവില
തിട്ടമില്ലാത്ത കുട്ടിയെകൂടി
പരിഗണിച്ചാണോ സംഖ്യകള്‍
ബോര്‍ഡില്‍ എഴുതുന്നത്?
ഒരു
കുട്ടി ഇങ്ങനെയാണ് കണ്ടെത്തിയത്
അതു ശരിയാണോ?
| ഇന്നു
വരെ വരവും ചെലവും |
|
|
|
|
|
| വരവ്
|
7 |
2 |
0 |
0 |
| ചെലവ് |
7 |
2 |
0 |
0 |
| വ്യത്യാസം |
|
|
|
|
|
നാലു
കളങ്ങളില്‍ സംഖ്യ എഴുതിയത്
സ്ഥാനവിലയുടെ ബോധം സൃഷ്ടിക്കുമോ?
ബാങ്കുകളില്‍
ഇങ്ങനെയാണോ?ചെല്ലാന്‍
പരിചയപ്പെടുത്തണോ?
| ഇനിയുളള
ദിവസങ്ങളിലെ വരവും ചെലവും |
|
|
|
|
|
| വരവ് |
|
8 |
0 |
0 |
| ചെലവ് |
1 |
2 |
0 |
0 |
| വ്യത്യാസം |
|
|
|
|
|
ഒരു
മാസത്തെ വരവും ചലവും ഒന്നിച്ചാണോ
പരിഗണിച്ചത്.
വ്യത്യാസം
കാണാന്‍ വേണ്ടി എന്താണ്
ചെയ്യേണ്ടത് എണ്ണൂറു മുകളിലും
ആയിരത്തിഇരുന്നൂറു താഴെയും
എഴുതിയാണോ ക്രിയ ചെയ്യേണ്ടത്?(
പിന്നാക്കം
നില്‍ക്കുന്ന കുട്ടിക്കായി
ഇത്തരം ചോദ്യം ഉന്നയിക്കണ്ടേ?
|
|
|
|
|
വരവ്
(20x400)
,
(20x4x100)
,(20x4x10x10), (2x4x10x10x10) |
8 |
0 |
0 |
0 |
ചെലവ്
(7200+1200)
സങ്കലനത്തിന്റെ
ദൃശ്യവത്കരണം എങ്ങനെ?
7000+200+
1000+200
….................
8000+400=8400 |
8 |
4 |
0 |
0 |
| വ്യത്യാസം
|
|
|
|
|
7200+
1200
…........
8000
400
….........
8400
വലത്തുനിന്നും
ഇടത്തു നിന്നും സംഖ്യകള്‍
കൂട്ടാമെന്നു കുട്ടികള്‍ക്കറിയുമോ?
(524 +342 എങ്ങനെയെല്ലാം
കൂട്ടാം?)ഇത്തരം
ഉദാഹരണച്ചര്‍ച്ചകള്‍
നല്‍കുന്നത് ആരെ സഹായിക്കാനാണ്?
- 8200-8000
ചെയ്ത
കുട്ടി 1200-800
ചെയ്യാന്‍
പ്രയാസം നേരിടുമോ?
എങ്കില്‍
വ്യവകലനത്തിന്റെ എന്തെല്ലാം
തന്ത്രങ്ങള്‍ കുട്ടി
പരിശീലിക്കണം.
പരിചയപ്പെടണം.
എങ്ങനെയാണ്
വ്യവകലക്രിയ?
പൂജ്യത്തില്‍
നിന്നും പൂജ്യം പോയ്ല്‍
പൂജ്യം.
രണ്ടില്‍
നിന്നു എട്ടു പോകില്ല.അടുത്ത
സ്ഥാനത്ത് നിന്നും ഒന്നെടുത്തു
പന്ത്രണ്ടാക്കി.
എട്ടും
പന്ത്രണ്ടും തമ്മിലുളള
വ്യത്യാസം കണ്ടു.ഇപ്രകാരമാണോ?
(1200=1000+200)
1000+200
-
800
….................
?
ഇവിടെ
കുട്ടിയുടെ ചിന്ത സ്ഥാനവില
പ്രകാരമാണോ?
രണ്ടില്‍
നിന്നും എട്ടു കുറയ്കലാണോ
അതോ ഇരുന്നൂറില്‍ നിന്നും
എണ്ണൂറു കുറയ്കലാണോ?
( കൂടുതല്‍
ഉദാഹരണങ്ങള്‍ ആവശ്യമുണ്ടോ?
683-241
( 600+800+3 -
200+400+1
…...................
+ + = ?
പാര്‍വതിയുടെ
വീട്ടിലെ വരവും ചെലവും
പാര്‍വതിക്ക് കണ്ടെത്താനാകും.
ഫീഡ്
ബാക്ക് നല്‍കല്‍
നാം
എന്തെല്ലാം പഠിച്ചു?
ഓരോ
ഇനവും എടുത്ത് മികവുകള്‍
പങ്കു വെക്കുന്നു.
മെയ്
മാസത്തെ ഡയറി വായിച്ചപ്പോള്‍
പാര്‍വതിക്കു വഷമമായി.
തന്റെ
കാര്യം ഓര്‍ത്ത് അച്ഛന്‍
പ്രയാസപ്പെടുന്നു.
വരവും
ചെലവും മനസിലാക്കാതെ ഞാന്‍
ഓരോരോ കാര്യങ്ങള്‍ ആവശ്യപ്പെടുന്നു.
അത്
ശരിയല്ല. അവള്‍ മുറിക്കുള്ളില്‍ കയറി. മൂലയില്‍ നിന്നും അവളുടെ പഴയ കുട എടുത്തു. നിവര്‍ത്തു. നരച്ചിട്ടുണ്ടെങ്കിലും നനയില്ല. അച്ഛനെ ബുദ്ധിമുട്ടിക്കാതെ നോക്കണം. അവള്‍ അന്നു സ്കൂളിലേക്ക് പാകും വഴിക്ക് മഴ പെയ്തു. നല്ല മഴ.
മഴപെയ്യുന്നുണ്ടവിടെയു
മിവിടെയുമെന്നാലെന്നുടെ
കുടയുടെ കീഴില്‍ മാത്രം പെയ്യുന്നില്ല-
വനെന്നെപ്പേടി കുറച്ചല്ലല്ലോ
എന്ന കുഞ്ഞുണ്ണിക്കവിതയും ചൊല്ലി സന്തോഷത്തോടെ അവള്‍ നനയാതെ നടന്നു
മോഡ്യൂള്‍ -2
അന്നു പാര്‍വതി വീട്ടിലെ വരവു ചലവിനെക്കുറിച്ച് ആലോചിച്ചു. കടം വീട്ടാനായില്ലെങ്കില്‍ എന്തു ചെയ്യും? എല്ലാ മാസവും കടം വാങ്ങിയാല്‍ കടക്കെണിയാകില്ലേ?ഈ മാസവും കടമായിരിക്കുമോ?
ഈ
മാസത്തെ ചെലവ് പരിശോധിക്കണം.
ഒഴിവാക്കാനാകുമായിരുന്നവ
ഉണ്ടോ എന്നു കണ്ടെത്താമല്ലോ?
ഈ
മാസവും കടമായിരിക്കുമോ?
അതോ
മിച്ചമോ?
ഒരു
മാസത്തെ ചെലവ് കാണുന്നതെങ്ങനെയാണ്?
കുറേ
നേരം അവള്‍ ആലോചിച്ചു.
ശരിയായ
മാര്‍ഗം കിട്ടിയില്ല.
ക്ലാസിലെ
കൂട്ടുകാരോടു ചോദിക്കാന്‍
തീരുമാനിച്ചു.
നിങ്ങളായിരുന്നു
പാര്‍വതി എങ്കില്‍ വീട്ടിലെ
ചെലവ് എങ്ങനെ കണ്ടെത്തും?
രീതി
വ്യക്തിഗതമായി കുറിക്കുക
(
മൂന്നു
മിനിറ്റ്)
(ചെലവിനങ്ങള്‍
ലിസ്റ്റ് ചെയ്യും.
ഓരോ
ഇനത്തിലും ഒരു മാസം വേണ്ടിവരുന്ന
തുക കണ്ടു പിടിക്കും.
അവയെല്ലാം
കൂട്ടി ആകെ ചെലവ് കണ്ടെത്തും
.
കുട്ടികളുടെ
വ്യത്യസ്തമായ ചിന്തകളെ
മാനിച്ചുകൊണ്ടും
പ്രയോജനപ്പെടുത്തിക്കൊണ്ടും
എങ്ങനെ ക്രോഡീകരിക്കും)
പട്ടിക
തയ്യാറാക്കി നോക്കൂ..
| വിഭാഗങ്ങള്‍ | ഇനങ്ങള്‍ | അളവ് | വില | ഒരു മാസത്തെ ആകെ വില |
| 1 | ആഹാരവുമായി ബന്ധപ്പെട്ടവ | അരി
പലവ്യഞ്ജനങ്ങള്‍(പ്രത്യേക പട്ടിക തയ്യാറാക്കണം)
പച്ചക്കറി
മീന്‍,
മുട്ട
പാല്‍
…......... |
|
|
|
| 2 | ശുചിത്വവുമായി ബന്ധപ്പെട്ടവ | സോപ്പ്,
പേസ്റ്റ്
…......... |
|
|
|
| 3 | വിനോദം,വിജ്ഞാനം മുതലായവ |
ടി വി
പത്രം,
മാസിക,
ഫോണ്‍ |
|
|
|
| 4 | ഊര്‍ജവുമായി ബന്ധപ്പെട്ടവ് | വൈദ്യുതി
വിറക്
മണ്ണെണ്ണ
പാചകവാതകം |
|
|
|
| 5 | വീട്ടുപകരണങ്ങള്‍ |
|
|
|
|
| 6 | കൃഷിച്ചെലവ് |
|
|
|
|
| 7 | മറ്റു ചെലവുകള്‍ |
വസ്ത്രം
യാത്ര
ആരോഗ്യം
പൗഡര്‍
ആഭരണങ്ങള്‍
സംഭാവന
ലോണ്‍ തിരിച്ചടവ്
….........................
|
|
|
|
|
|
|
ഈ പട്ടിക അധ്യാപിക സ്വയം പൂരിപ്പിച്ചിട്ടു വേണം കുട്ടികള്‍ക്ക് നല്കാന്. പൂരിപ്പിച്ചു നോക്കൂ.
|
പ്രശ്നാവതരണം
നമ്മുടെ വീട്ടിലെ വരവും ചെലവും തുല്യമാണോ?
- ഊഹം രേഖപ്പെടുത്തല്‍, അവതരണം
- പ്രശ്നപരിഹരണരീതി വ്യക്തിഗതമായി തയ്യാറാക്കല്‍,പൊതുധാരണയിലെത്തല്‍ (ആരില്‍ നിന്നെല്ലാം? ഒരോ ഇനവും എങ്ങനെ? അളവും വിലയും മാസച്ചെലവും...അളവും വിലയും മാത്രമേ ശേഖരിക്കാവൂ ആകെ വില സ്വയം കണ്ടെത്തണം .)
- വിരശേഖരണരീതി ഫോര്‍മാറ്റ് തീരുമാനിക്കല്‍, (വ്യക്തിഗതം,പൊതു ചര്‍ച്ച വരവിന്റെ പട്ടികയിലെന്തെല്ലാം ഉള്‍പ്പെടുത്തണം?)
- പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ട ദിവസം തീരുമാനിക്കല്‍
- ക്ലാസില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ?
സൂക്ഷ്മ പ്രക്രിയപരിഗണിച്ച് തയ്യാറാക്കി പ്രയോഗിക്കുമല്ലോ?
|
വിലയിരുത്തല്‍ കുറിപ്പുകള്‍..
| വിദ്യാര്‍ഥിയുടെ പേര്
|
ഈ യൂണിറ്റിലൂടെ ഗണിതശേഷികള്‍
( ആശയപരം, പ്രക്രിയാപരം, മനോഭാവപരം,ആശയവിനിമയപരം,
യുക്തിചിന്താപരം....) |
മറ്റു നിരീക്ഷണങ്ങള്‍
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|