ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പൊന്‍തൂവല്‍. Show all posts
Showing posts with label പൊന്‍തൂവല്‍. Show all posts

Tuesday, April 21, 2015

പൊന്‍തൂവല്‍ 2015

മാവേലിക്കര  മണ്ഡലത്തിലെ പൊന്‍തൂവല്‍ 
പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനപിന്തുണയോടെ സംഘടിപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. 
ഇന്നലെ വെട്ടിയാര്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ വിളംബരകലാജാഥ 
എട്ടു പഞ്ചായത്തുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. 
ഇന്ന് പത്രസമ്മേളനം നടത്തി. 
രണ്ടു തരം പോസ്റ്ററുകള്‍ . രണ്ടു നോട്ടീസ് ഇവയും എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു. 
വിദ്യാലയങ്ങള്‍ പൊന്‍തൂവല്‍ ഏറ്റെടുത്തു എന്നാണ് ഫീഡ് ബാക്ക്. 
അവധിക്കാലത്തെ ഈ അനുഭവം പങ്കിടല്‍ അധ്യാപകപരിശീലനദൗത്യം കൂടി നിറവേറ്റും. കൂടാതെ വരും വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതി പൊന്‍തൂവല്‍ വേദിയില്‍ പ്രഖ്യാപിക്കും. എല്ലാവരുടേയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നു.






 




Saturday, March 7, 2015

മാവേലിക്കരയില്‍ പൊന്‍തൂവല്‍

മാവേലിക്കര മണ്ഡലത്തില്‍ ശ്രീ രാജേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ പൊന്‍തൂവല്‍ സംഘടിപ്പിക്കുന്നു. എന്താണ് പൊന്‍തൂവലിന്റെ പ്രസക്തി എന്ന് സ്വാഗതസംഘരൂപീകരണയോഗത്തിനുളള ക്ഷണക്കത്ത് വ്യക്തമാക്കും. അതു വായിക്കൂ..

പൊന്‍തൂവല്‍
( അക്കാദമിക നേട്ടങ്ങളുടെ പ്രകാശനങ്ങള്‍)
എന്താണ് പൊന്‍തൂവല്‍?
  • മാവേലിക്കര ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ 2014-15 വര്‍ഷം നടത്തിയ ശ്രദ്ധേയമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പങ്കിടാനുളള വേദി
  • പൊതുവിദ്യാലയങ്ങളുടെ കരുത്ത് സമൂഹത്തെ ബോധ്യപ്പെടുത്താനുളള അവസരം
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപകസംഘടനകള്‍. ഹെഡ്മാസ്റ്റേഴ്സ് ഫോറം, ബി ആര്‍ സി, ഡയറ്റ്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ എന്നിവയുടെ സംയുക്ത പരിപാടി
  • കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി ഉപജില്ലാതല അക്കാദമിക വാര്‍ഷികം
  • പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ആദരവും അംഗീകാരവും പ്രോത്സാഹനവും
  • മികച്ച അക്കാദമിക മാതൃകകളെ അടുത്ത വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതിയാക്കി മാറ്റാന്‍
  • പൊതു സമൂഹം വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു

    പൊന്‍തൂവല്‍
    (പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത്)
    എന്തെല്ലാമാണ് പൊന്‍തൂവല്‍ പരിപാടിയില്‍ നടക്കുക?