ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, December 31, 2023

ഒന്നാം ക്ലാസിലെ മൂന്നാം ടേമിൻ്റെ മുൻഗണനകൾ എന്താകണം?

ചെറുപഠനം

പശ്ചാത്തലം

ഒന്നാം ക്ലാസിലെ രണ്ടാം ടേം പരീക്ഷ കഴിഞ്ഞപ്പോൾ മുൻവർഷത്തേതിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ തനിയെ ചോദ്യം വായിച്ച് ഉത്തരമെഴുതുവാൻ കഴിവു നേടിയതായി അധ്യാപകർ അഭിപ്രായപ്പെട്ടു.

  • അമ്പതുശതമാനത്തോളം കുട്ടികൾ വർഷാവസാനം നേടേണ്ട സ്വതന്ത്രരചനാശേഷി ആർജിച്ചതായി കുട്ടികളുടെ ഉത്തരക്കടലാസ് വിശകലനം ചെയ്ത അധ്യാപകർ സൂചിപ്പിച്ചു. 
  • ഭാഷാപ്രശ്നങ്ങൾ ( ഒ, ഒ എന്നിവയുടെ ചിഹ്നം മാറിപ്പോവുക, വാക്കുകൾ സന്ധിക്കുമ്പോൾ ഇരട്ടിപ്പ് വേണ്ടിടത്ത് അത് ഉപയോഗിക്കാതിരിക്കുക) ഉണ്ടെങ്കിലും ആശയവ്യക്തതയോടെ ചെറിയ വാക്യങ്ങളിൽ ഉത്തരമെഴുതിയ ഇരുപത്തിനാലു ശതമാനം കുട്ടികളുണ്ട്. 
  • എന്നാൽ പത്തുശതമാനം കുട്ടികൾക്ക് ചോദ്യം വായിച്ചുകൊടുക്കേണ്ടി വന്നു. 
  • കൂടുതൽ സഹായം ആവശ്യമുളള പതിനാറ് ശതമാനത്തോളം കുട്ടികളുണ്ട്. (അവലംബം 119 അധ്യാപകരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ. ഈ വിവരങ്ങളാണ് ഇത്തരം ഒരു ചെറിയ പഠനം നടത്താൻ പ്രേരകമായത്). 

ഭാഷാപഠനനിലവാരത്തിൽ കുറെ കുട്ടികൾ ആഗ്രഹിക്കുന്ന തലത്തിലെത്താത്തതിന്റെ കാരണം കണ്ടെത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായകമാണ്. ദേശീയനിലവാരസർവേയിലും മറ്റും അവസ്ഥ നിർണ്ണയിക്കുകയല്ലാതെ അതിലേക്ക് നയിച്ച ഘടകങ്ങൾ കണ്ടെത്താൻ ശ്രമിക്കാറില്ല. മൂന്നാം ടേമിലേക്ക് കടക്കുന്ന വേളയിൽ അധ്യാപകരുടെ ആസൂത്രണത്തിനും തിരഞ്ഞെടുക്കുന്നതിനും വിഭവപിന്തുണയുടെ രീതി വികസിപ്പിക്കുന്നതിനും ഈ ചെറിയ പഠനം സഹായകമാകുമെന്ന് കരുതുന്നു.

ലക്ഷ്യങ്ങൾ

  1. ചെറുവിഭാഗം കുട്ടികൾ ഒന്നാംക്ലാസിൽ വെച്ചുതന്നെ ആഗ്രഹിക്കുന്ന നിലവാരത്തിലെത്താൻ കാരണങ്ങൾ കണ്ടെത്തുക

  2. കണ്ടെത്തിയ കാരണങ്ങൾ വിശകലനം ചെയ്ത് ഉടൻ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ.

പഠനരീതി

അധ്യാപകർ ടെം പരീക്ഷയുടെ ഉത്തരം വിശദമാക്കിയതിനു ശേഷം , വിവരശേഖരണത്തിനായി തയ്യാറാക്കിയ ഗൂഗിൾ ഫോം ഒന്നാം ക്ലാസ് അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. 707പേർ സർവേയിൽ പങ്കാളികളായി. കേരളത്തിലെ എല്ലാ ജില്ലകളിലെയും അധ്യാപകർ സർവേയുമായി സഹകരിച്ചു. 

ശേഖരിച്ച ദത്തങ്ങളുടെ വിശകലനം 

രണ്ടു ചോദ്യങ്ങളായിരുന്നു ഉപയോഗിച്ചത്. അവ ഓരോന്നിനോടുമുളള പ്രതികരണങ്ങൾ ചുവടെ ചേർക്കുന്നു.

1. വിഭാഗത്തിൽ പെട്ട കുട്ടികൾക്കാണ് ഭാഷയിൽ ആഗ്രഹിച്ച മുന്നേറ്റം സാധിക്കാതെ പോയത്?

    1. സ്ഥിരമായി ഹാജരാകാത്തവർ 35.4%

    2. ഇതര സംസ്ഥാനക്കാർ 3.7 %

    3. സംയുക്ത ഡയറി വൈകി തുടങ്ങിയവർ, തുടർച്ചയായി എഴുതാത്തവർ 36.6%

    4. പ്രത്യേക പരിഗണന അർഹിക്കുന്നവർ 17.4 %

    5. മറ്റുള്ളവരുടെ വിഭാഗം 6.9%

സംയുക്ത ഡയറിയുടെ സ്വാധീനം.

സംയുക്തദയറി വൈകിത്തുടങ്ങിയവരും തുടർച്ചയായി എഴുതാത്തവരുമാണ് സ്വതന്ത്രലേഖന ശേഷിയിൽ പിന്നാക്കമായതെന്ന് 36.6% അധ്യാപകർ അഭിപ്രായപ്പെട്ടു. ഈ ചോദ്യത്തിലൂടെ കുട്ടിയുടെ പഠനത്തിൽ വീട്ടിൽ നിന്നും പിന്തുണ ലഭിക്കാത്തത് അവരുടെ ഭാഷാനിലവാരത്തെ സ്വാധീനിക്കുമോ എന്ന് കണ്ടെത്താനും ലക്ഷ്യമിട്ടിരുന്നു. 2023-24അക്കാദമിക വർഷം നടപ്പിലാക്കിയതാണ് സംയുക്ത ഡയറി എഴുത്ത്. ജൂലൈ മാസം മുതൽ ഇത് ആരംഭിച്ചു. രക്ഷിതാവും കുട്ടിയും ചേർന്ന് എഴുതുന്നതാണ് സംയുക്ത ഡയറി. പരിചയപ്പെടുത്തിയ അക്ഷരങ്ങൾ കുട്ടികൾ പെൻസിൽകൊണ്ടും കുട്ടിക്ക് അറിയാത്ത അക്ഷരങ്ങൾ രക്ഷിതാവ് നീലമഷിയിലും എഴുതുകയാണ്. കുട്ടിയുടെ അന്നന്നത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി കുട്ടി പറയുന്ന ആശയങ്ങളാണ് ഡയറിയിൽ രേഖപ്പെടുത്തുക. ഡയറി എല്ലാ ദിവസവും എഴുതുന്നതിലൂടെ കുട്ടിക്ക് പരിചയപ്പെടുത്തിയ അക്ഷരങ്ങൾ നിത്യവും പ്രയോഗിക്കാനുളള സന്ദർഭം ലഭിച്ചു. ഇത് കുട്ടിയുടെ ലേഖനശേഷിയെ വലിയതോതിൽ വികസിപ്പിച്ചു. എല്ലാ വിദ്യാലയങ്ങളും ജൂലൈ മാസം സംയുക്തയെഴുത്ത് ആരംഭിച്ചില്ല. കൂട്ടികൾ അക്ഷരമെല്ലാം പഠിച്ചശേഷം ഡയറി എഴുതിയാൽ മതി എന്നു കരുതിയവരുണ്ട്. ഒന്നാം ക്ലാസ്സ് പരിശീലനത്തിൽ സംയുക്താധ്യാപകരുടെ അനുഭവം പങ്കിട്ടതിനെ തുടർന്ന് ഒട്ടുമിക്ക വിദ്യാലയങ്ങളും ഡയറിയെഴുത്ത് ആരംഭിച്ചു. എല്ലാ കുട്ടികൾക്കും വീട്ടിൽ നിന്നും പിന്തുണ ലഭിക്കണമെന്നില്ല. പലവിധ രക്ഷിതാക്കൾക്ക് പിന്തുണ ലഭിച്ചാൽ സാധിക്കാതെ വരാം. ആ കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ വിദ്യാലയത്തിൽ മുതിർന്ന ക്ലാസുകളിലെ അധ്യാപകരുടെ സഹായത്തോടെ സംയുക്തഡയറിയുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ക്ലസ്റ്ററിൽ ചർച്ച. ആ ആശയം പ്രയോഗതലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

  • രണ്ടാം ടേം മൂല്യനിർണ്ണയത്തിൽ തത്സമയ ഡയറിയെഴുത്തിനുളള പ്രവർത്തനം നിർദ്ദേശിച്ചിരുന്നു. തത്സമയഡയറിയെഴുത്ത് ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമാക്കുന്നതിന് മൂന്നാം ടേമിൽ ശ്രമിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികൾക്ക് അത് നൽകാനാകും.

  • കൂട്ടെഴുത്തിനും പരസ്പരം എഡിറ്റിംഗ് നടത്തുന്നതിനും ക്ലാസ് എഡിറ്റിംഗിനും സഹായകമായ സാങ്കൽപിക ഡയറിയെഴുത്ത് മറ്റൊരു സാധ്യതയാണ്.

സ്ഥിരഹാജർ

  • ഒന്നാം ക്ലാസിലെ കുട്ടികൾ പലവിധ കാരണങ്ങളാൽ എല്ലാദിവസവും വിദ്യാലയത്തിൽ വരണമെന്നില്ല. മുതിർന്നവരെ അപേക്ഷിച്ച് ആരോഗ്യപരമായ പ്രശ്നങ്ങൾ, രക്ഷിതാവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാനുളള പ്രവണത തുടങ്ങിയവ കാരണങ്ങളാകാം. എല്ലാദിവസവും കുട്ടി വിദ്യാലയത്തിലെ പ്രാധാന്യം തിരിച്ചറിയാത്ത രക്ഷിതാക്കളും ഉണ്ട്. മൂന്നോ നാലോ ദിവസം തുടർച്ചയായി എത്താതിരിക്കുന്ന കുട്ടിക്ക് ആ ക്ലാസ്സ് പഠിപ്പിച്ച അക്ഷരങ്ങൾ കിട്ടാതെയാകും. സമയബന്ധിതമായി പാഠങ്ങൾ തീർക്കേണ്ടതിനാൽ ഒന്നോ രണ്ടോ കുട്ടികൾക്കായി പഠിപ്പിച്ച പാഠത്തെ പുതിയരീതിയിൽ അവതരിപ്പിച്ച് ഹാജരാകാത്തവരുടെ പഠനവിടവ് പരിഹരിക്കാനുള്ള രീതി അധ്യാപകരെ ആരും പരിശീലിപ്പിച്ചിട്ടില്ല. സ്ഥിരമായി ഹാജരാകാത്ത കുട്ടികൾ ഭാഷയിൽ പിന്നാക്കമാകുന്നതായി 35.4% അധ്യാപകരാണ് അഭിപ്രായപ്പെട്ടത്. വളരെ ഗൗരവമുളള പ്രശ്നമാണിത്.

    • ചാക്രികാരോഹണരീതി നേരത്തെ പഠിപ്പിച്ചവയുടെ പുനരനുഭവം ഒരുക്കുന്നതിനുളള തന്ത്രമാണ്. അത്തരം രീതി പ്രയോജനപ്പെടുക പഠനവേഗത കുറഞ്ഞവർക്കും സ്ഥിരമായി ഹാജരാകാത്തവർക്കായി, പാഠഭാഗം ഇത്തരം സാഹചര്യംകൂടി കണക്കിലെടുത്ത് തയ്യാറാക്കാത്തത് ഈ കുട്ടികളെ ചെറുക്ലാസിൽ വെച്ചുതന്നെ പിന്നാക്കാവസ്ഥയിലേക്ക് തളളിവിടും.

    • വ്യക്തിഗത ഉപപഠനങ്ങളുടെ സാധ്യത ഇത്തരം കുട്ടികൾക്കായി പ്രയോജനപ്പെടുത്തണം. ഉപപാഠനിർമിതിയിൽ എല്ലാ അധ്യാപകർക്കും വൈദഗ്ദ്ധ്യം ഉണ്ടാകണമെന്നില്ല. പ്രതീക്ഷിത പ്രശ്നങ്ങളെ മുൻനിറുത്തി കേന്ദ്രീകൃതമായി ഉപപാഠങ്ങൾ നൽകുന്നതിന്റെ സാധ്യത പരിശോധിക്കണം. 

    • ഇങ്ങനെ ഉപപാഠങ്ങൾ വിനിമയം ചെയ്യാൻ അധ്യാപകർക്ക് കൂടുതൽ സമയം വേണ്ടിവരാം. സവിശേഷ പിന്തുണ വേള ഉണ്ടാകണം. പിരീഡ് വിഭജനം നടത്തുമ്പോൾ ഈ സമയം നീക്കിവെച്ചാൽ സന്നദ്ധതയുളള അധ്യാപകർക്ക് ആവശ്യമായ ഇടപെടൽ നടത്താനാകൂ.

ഇതരസംസ്ഥാനക്കാരായ കുട്ടികൾ

ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥികൾ മറ്റുളളവരെ അപേക്ഷിച്ച് മലയാളം എഴുതുമ്പോഴും വായിക്കുന്നതിലും പ്രയാസം നേരിടുന്നതായി 3.7 % അധ്യാപകർ സൂചിപ്പിച്ചു. വീട്ടിൽ മലയാളഭാഷാന്തരീക്ഷം ഇല്ല എന്നതാണ് ഒരു പ്രശ്നം. ഒന്നാം ക്ലാസിൽവെച്ച് മറ്റുളള കുട്ടികളുമായി ഇടപഴകി മലയാളം സ്വായത്തമാക്കുന്നതിനെടുക്കുന്ന സമയവും പരിഗണിക്കണം. ഇത്തരം കുട്ടികൾ അവരുടെ മാതൃഭാഷയിൽ പഠിക്കുക എന്നത് നിലവിൽ പ്രായോഗികമല്ല. ഇത്തരം കുട്ടികളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരികയാണ്. ആശയഗ്രഹണത്തിനു സഹായകമായ സചിത്രനോട്ട് ബുക്കിന്റെ രീതി പിന്തുടരുമ്പോൾ തന്നെ അവരുടെ ഭാഷയിൽ പരിമിതമായെങ്കിലും സംവദിക്കാൻ കഴിയുന്നതിനുളള ഭാഷാനൈപുണി അധ്യാപകർ ആർജിക്കണം. പുതിയസാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ ബഹുഭാഷകൾ കൂടുന്ന വിധത്തിൽ കുട്ടികൾ വർധിച്ചേക്കാം.  

  • ഇതരസംസ്ഥാനക്കാരായ മുതിർന്ന കുട്ടികളുടെ പിന്തുണ ഒന്നാം ക്ലാസുകാർക്ക് ലഭ്യമാക്കുന്ന രീതി വികസിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം

പ്രത്യേക പരിഗണന അർഹിക്കുന്നവർ 

17.4 % അധ്യാപകരെ സംബന്ധിച്ചിടത്തോളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആഗ്രഹിച്ച നേട്ടം കൈവരിക്കാനാകാത്തതാണ്. അത് സ്വാഭാവികമാണ്. അനുരൂപീകരണപാഠങ്ങൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയേണ്ടതുണ്ട്. അത് അധ്യാപകരിൽ എത്തുകയും വേണം. സാധ്യമായ ഉയർന്ന തലത്തിലെത്തിക്കുക എന്നതിനപ്പുറം മറ്റുളളവർക്കൊപ്പം എത്തിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചാൽ ഈ കുട്ടികൾ വലിയസമ്മർദ്ദത്തിൽപ്പെടും. സാധ്യമായ ഉയർന്നതലവും ഓരോ കുട്ടിക്കും ഭിന്നമായിരിക്കും. വ്യക്തഗതപിന്തുണാപദ്ധതിയാണ് ഇവർക്കായി വേണ്ടിവരിക. സഹവർത്തനത്തിന്റെ രീതി പ്രയോജനുളള ഉൾച്ചേർക്കലും ഓരോ പഠനപ്രവർത്തനത്തിലും വേണ്ടിവരും.

2. പിന്നാക്കാവസ്ഥക്ക് കാരണമായ ക്ലാസ് റൂം ഘടകങ്ങൾ‍

    1. കുട്ടികളുടെ എണ്ണക്കൂടുതൽ 8.9%

    2. പാഠഭാഗങ്ങളുടെ എണ്ണക്കൂടുതൽ 29.7%

    3. പാഠങ്ങളുടെ അളവ് 15.3%

    4. ചിഹ്നങ്ങളുടെ പുനരനുഭവം ഉറപ്പാക്കുന്ന പാഠങ്ങൾ ഇല്ലാത്തത് 11.7 %

    5. ഓരോ കുട്ടിയുടെയും പ്രശ്നം തിരിച്ചറിഞ്ഞ് സഹായിക്കാൻ ചെറിയ ഉപപാഠങ്ങൾ ലഭ്യമല്ല 29.7 %

    6. മറ്റുളളവ 4.7%

    ഓരോ കുട്ടിയും ഓരോ യൂണിറ്റ്

    ഏറ്റവും കൂടുതല്‍ അധ്യാപകര്‍ പറഞ്ഞത്  ഓരോ കുട്ടിയുടെയും പ്രശ്നം തിരിച്ചറിഞ്ഞിടപെടാനുളള ഉപപാഠങ്ങള്‍ ലഭ്യമല്ലാത്തതാണ് പിന്നാക്കാവസ്ഥയെ സ്വാധീനിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലാണ് ഓരോ കുട്ടിയും ഓരോ യൂണിറ്റാണെന്നും കുട്ടിയെ അറിഞ്ഞുളള വിനിമയവും പിന്തുണയും ഉണ്ടാകണമെന്നമുളള ചര്‍ച്ച കൂടുതല്‍ നടന്നത്. അത് അംഗീകരിക്കുമ്പോള്‍ത്തന്നെ അതിന്റെ പ്രായോഗികരീതികള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം ടേമില്‍ എന്തുചെയ്യാനാകും എന്നാണ് ഇപ്പോള്‍ ആലോചിക്കാവുന്നത്

    • പിന്തുണബുക്കിന്റെ ഉപയോഗം അക്ഷരഘടനയില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. കുട്ടികള്‍ വ്യക്തിപരമായി നേരിടുന്ന ഓരോ പ്രശ്നത്തെയും അഭിസംബോധന ചെയ്യുന്നതിന് പിന്തുണബുക്ക് ഉപയോഗിക്കണം.

    • പിന്തുണനടത്തം നിരന്തരപിന്തുണയും വിലയിരുത്തലും സമന്വയിപ്പിച്ചതാണ്. ഇപ്പോള്‍ കൂടുതല്‍ പിന്തുണ ആവശ്യമുളളവരാരെന്ന ധാരണ അധ്യാപകര്‍ക്ക് കൃത്യമായുണ്ട്. ഇനിയുള  ഓരോ ഭാഷാനുഭവവേളയിലും അവര്‍ക്കൊപ്പം നില്‍ക്കുക എന്നതിന് ഊന്നല്‍ ലഭിക്കണം.

    • അക്ഷരങ്ങളുടെയും ചിഹ്നങ്ങളുടെയും പുനരനുഭവം കൂട്ടുകയും ഓരോ പുനരനുഭവ സന്ദര്‍ഭത്തിലും യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ആശയവിനിമയത്തിലേക്ക് വികസിപ്പിക്കുന്ന ഭാഷണ, വായന, ലേഖന പ്രവര്‍ത്തനങ്ങളും ആവിഷ്കാരരൂപങ്ങളും കണ്ടെത്തി ഉപയോഗിക്കണം. ചിത്രീകരണവും എഴുത്തും എന്നത് കുട്ടി ഏറ്റെടുക്കുന്ന തരത്തിലേക്ക് ഉയരണം. 

    • ലഘുവായനസാമഗ്രികള്‍ തുടര്‍ച്ചയായി ലഭ്യമാക്കുക

    • ചെറുപാഠങ്ങള്‍ ഉണ്ടാക്കുക

    • വായനയ്കും ലേഖനത്തിനും കൂടുതല്‍ സമയം കണ്ടെത്തി എല്ലാ കുട്ടികളുടെയും പങ്കാളിത്തം കൂട്ടുകയും വേണം.

    • ലേഖനത്തില്‍ ഭിന്നനിലവാര സംഘപ്രവര്‍ത്തനം ഒന്നാം ക്ലാസില്‍ സാധ്യമാണെന്ന് കൂട്ടെഴുത്ത് ക്ലാസ് പത്രത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വായനയില്‍ റിഡേഴ്സ് തിയറ്ററും സാധ്യത ബോധ്യപ്പെടുത്തി. കൂട്ടെഴുത്ത്, കൂട്ടുവായന എന്നിവ കൂടുതലായി ക്ലാസില്‍ ഉപയോഗിക്കാന്‍ കഴിയണം.

    • കുട്ടികളുടെ രചനകളെ പാഠങ്ങളാക്കുക എന്ന സമീപനവും സ്വീകരിക്കാം. സംയുക്തഡയറി, രചനോത്സവം എന്നിവയില്‍ നിന്നും തെരഞ്ഞെടുത്തവ ക്ലാസ് വായനസാമഗ്രിയാക്കാവുന്നതാണ്.

    ചിഹ്നങ്ങളുടെ പുനരനുഭവം ഉറപ്പാക്കുന്ന പാഠങ്ങൾ ഇല്ലാത്തത്

    11.7 % അധ്യാപകര്‍ ഇതൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടി. എ, ഏ, ഒ ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ പരസ്പരം മാറിപ്പോകുുന്നു. ഏതാണ്ട് എല്ലാ വിദ്യാലയങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നമാണ്. ഇത് തിരിച്ചറിഞ്ഞുളള പാഠങ്ങള്‍ തുടര്‍ച്ചയായി വരണം. അതായത് ഒരേ വാക്യത്തില്‍തന്നെ കുട്ടിക്ക് അവ്യക്തതയുളള ചിഹ്നങ്ങള്‍ (ഉദാഹരണത്തിന് തേനെടുക്കാന്‍ പോയി എന്ന വാക്യം) വരുന്ന രീതി, പറയണോ? പറയണേ എന്നിങ്ങനെ ചിഹ്നമാറ്റം സംഭവിക്കുമ്പോള്‍ അര്‍ഥം മാറുന്നതും മറ്റെല്ലാ ചേരുവയും സമാനമായതുമായ വാക്കുകള്‍, താളാത്മകവും ചിഹ്നബോധ്യത്തിനു സഹായകമായതുമായ കുട്ടിപ്പാട്ടുകളും കഥകളും എല്ലാം ഉപയോഗിക്കേണ്ടിവരും.

    പാഠങ്ങളുടെ എണ്ണക്കൂടുതലും ദൈര്‍ഘവും

    നാല്പത്തഞ്ച് ശതമാനത്തോളം അധ്യാപകര്‍ ഇതൊരു പ്രധാന പ്രശ്നമായി കാണുന്നു. സമയബന്ധിതമായി നിശ്ചിത പാഠങ്ങള്‍ തീര്‍ക്കുന്നതിന് നിര്‍ബന്ധിക്കുന്ന അയവില്ലാത്ത സമീപനം വിദ്യാഭ്യാസമേലധികാരികള്‍ സ്വീകരിക്കുന്നുണ്ട്. ഓരോ പാഠത്തിനും വിനിമയത്തിന് ഇത്രസമയം വേണ്ടിവരും എന്ന് ട്രൈഔട്ട് ചെയ്ത ശേഷം ശാസ്ത്രീയമായി സമയം നിശ്ചയിക്കുകയായരുന്നു വേണ്ടത്. പക്ഷേ അത് പ്രായോഗികമല്ല. ഓരോ ക്ലാസിന്റെയും ചേരുവ വ്യത്യസ്തമാണ്. 

    ഗണിതം , ശാസ്ത്രം എന്നിവ പോലെ ആശയങ്ങൾ ക്രീമീകൃതമായി പഠിക്കുന്നതിന് ഭാഷാപാഠങ്ങൾ സഹായിക്കില്ല. ഉദ്ഗ്രഥനം ആയതിനാൽ തീമുകൾക്ക് പരിഗണയുണ്ടുതാനും. സ്വീകരിക്കാവുന്ന ഒരു പഠനരീതികളുമായി നേർബന്ധമുളള പ്രവർത്തനങ്ങൾ മാത്രം ചെയ്യുക എന്നതാണ്. മറ്റൊന്ന് കൂടൽ വഴക്ക് അധ്യാപകർക്ക് സ്വീകരിക്കാൻ അവസരം ഒരുക്കുകയാണ്. മുഖ്യപാഠത്തെ ചെറുപാഠമാക്കി മാറ്റാനാകുമോ എന്നും പരിശോധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വായിക്കേണ്ട ഭാഷാവസ്തുക്കൾ അവഗണിക്കാനും പാടില്ല.പുനരനുഭവം ഉറപ്പാക്കുകയും വേണം.

    മറ്റുനിർദ്ദേശങ്ങൾ

    • ഭിന്നനിലവാരപരിഗണനയോടെയുളള പ്രവർത്തനങ്ങൾ കൂട്ടുക

    • സഹവർത്തിത വായന, ലേഖനം എന്നിവയ്ക്ക് സഹായകമാകും വിധം സ്വതന്ത്രരചനാപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുക ( കൂട്ടെഴുത്ത്, കൂട്ടുവായന)

    • ആസ്വാദ്യഭാഷാവിഷ്കാരത്തിനുളള സന്ദർഭങ്ങൾ എല്ലാ ആഴത്തിലും ഉറപ്പാക്കുകയും ഇനിയും മുന്നേറ്റം നടത്തുകയും ചെയ്യേണ്ടത് കുട്ടികളെ അതിന് സജ്ജമാക്കുക

    • രചനോത്സവം പോലെയുളള പ്രവർത്തനങ്ങൾ ക്ലാസ് റൂം പരിപാടിയുടെ ഭാഗമാക്കുകയും, ഔന്നൽ ലഭിക്കേണ്ട ഭാഷാ വസ്‌തുതകൾ കൂടി ഉൾപ്പെടുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു

    • ധാരാളമായി ഒറ്റപ്പേജ് വായനസമാഗ്രികൾ ക്ലാസിൽ ലഭ്യമാക്കുക

    • ചോദ്യം വായിച്ചുകൊടുക്കേണ്ടിവന്ന പത്തുശതമാനം കുട്ടികളുണ്ട്. അവർക്ക് കൂടുതൽ വായനാസവസരങ്ങൾ ലഭിക്കണം

    • ടീച്ചർ ഉത്തരം പറഞ്ഞ ശേഷം സാവധാനം പറഞ്ഞാൽ തെറ്റുകൂടാതെ എഴുതുന്ന കുട്ടികളുണ്ട്. ആത്മവിശ്വത്തിന്റെ പ്രശ്നമാണ്. എല്ലാവരിലും സ്വന്തം രചന വീണ്ടും സാവധാനം വായിച്ച് മെച്ചപ്പെടുത്തുക എന്ന ശീലം ഉണ്ടാക്കിയെടുക്കണം. പ്രശ്നങ്ങൾ അദ്ധ്യാപിക കണ്ടെത്തി തിരുത്തി നിർത്തുന്നതിനു പകരം കുട്ടികളെക്കൊണ്ടുതന്നെ മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്.

    • അടുത്ത മൂന്നു മാസത്തെ സമയവിന്യാസം സംബന്ധിച്ച് മുൻകൂട്ടി ഒരു രൂപരേഖ അതത് ടീച്ചർമാർ ഉണ്ടാക്കണം. ഇതിനുളള കരട് മാതൃക ലഭ്യമാക്കണം.

    • വർഷാന്ത്യ പഠനോത്സവത്തിൽ എല്ലാ കുട്ടികളുടെയും അഭിമാനനിലവാരപങ്കാളിത്തം ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങൾക്ക് വേണ്ടിവരും. പ്രാദേശികതലത്തിൽ ഒന്നാം ക്ലാസ് അധ്യാപകരുടെ കൂട്ടായ്മകൾക്ക് സംഭാവന ചെയ്യാൻ കഴിയും.

    ഡോ.ടി.പി.കലാധരൻ



Friday, December 22, 2023

പരീക്ഷയിൽ തിളങ്ങി ഒന്നാം ക്ലാസുകാർ


ഒന്നാം ക്ലാസില്‍ ഈ വര്‍ഷം നടപ്പിലാക്കിയ സംയുക്തഡയറി, സചിത്രനോട്ട് ബുക്ക്, രചനോത്സവം എന്നിവ കുട്ടികളില്‍ എന്തു മാറ്റമുണ്ടാക്കി?

രണ്ടാം ടേം പരീക്ഷ കഴിയുന്ന വേളയില്‍ ആറുമാസത്തെ അധ്യയനാനുഭവങ്ങളുടെ ഫലം എങ്ങനെ എന്ന് അധ്യാപകരോട് ചോദിക്കേണ്ടതുണ്ട്.

പതിമൂവായിരത്തില്‍പരം ഒന്നാം ക്ലാസ് അധ്യാപകരുണ്ട്. അവരയില്‍ ഒരു വിഭാഗത്തിന് അവധിക്കാലപരിശീലനത്തില്‍ പങ്കെടുക്കാനായില്ല. ദിനവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണവര്‍. ക്ലസ്റ്റര്‍ പരിശീലനവും പിന്തുണാസാമഗ്രികളും വാട്സാപ്പ് കൂട്ടായ്മകളുമാണ് അവരെ സഹായിക്കാനുണ്ടായിരുന്നത്. വേറെയും പരിമിതികല്‍ ഉണ്ടായിരുന്നു. ആ പരിമിതികള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ആത്മാര്‍ഥമായി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകര്‍ ക്ലാസില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ച് ക്രിസ്മസ് പരീക്ഷയെ അടിസ്ഥാനമാക്കി പ്രതികരിക്കുന്നു

  • സ്വതന്ത്രരചനയ്കുളള രണ്ടു പ്രവര്‍ത്തനങ്ങളാണ് പരീക്ഷയില്‍ ഉണ്ടായിരുന്നത്

  • അന്നത്തെ അനുഭവങ്ങള്‍ ഡയറി രൂപത്തിലെഴുതുക ( പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കാണാതെ പഠിച്ചെഴുതുന്നതിനു പകരം ഓരോ കുട്ടിയും വ്യത്യസ്തമായ കാര്യങ്ങള്‍ ലഘുവാക്യങ്ങളില്‍ എഴുതണം)

  • ചിത്രത്തെ ആസ്പദമാക്കി കഥ എഴുതുക എന്നതായിരുന്നു രണ്ടാമത്തെ പ്രവര്‍ത്തനം

  • തത്സമയഡയറിയെഴുത്ത്  കുട്ടികള്‍ എങ്ങനെ ഏറ്റെടുത്തു എന്ന് ചുവടെ വായിക്കാം.

1

കുട്ടികൾ മനോഹരമായി എഴുതി. 

നിഷടീച്ചര്‍

 ":കുട്ടികൾ മനോഹരമായി എഴുതി. ഒരു ടെൻഷനും ഇല്ലാതെ. ആകെ 11 ൽ 10 കുട്ടികൾ പരീക്ഷ എഴുതി.3 പേർ ഒഴികെ ബാക്കി 7 കുട്ടികളും നന്നായി ഡയറി എഴുതി. എനിക്ക് വളരെ സന്തോഷം തോന്നി. ഒന്നും പറയേണ്ടി വന്നില്ല. നാട്ടിൽ ഒരാഴ്ച ആയി ഉത്സവം നടക്കുന്നുണ്ട്. പോയ കുട്ടികൾ അത് ഡയറിയിൽ എഴുതി.ഞാൻ ഉത്സവത്തിന് പോയപ്പോൾ അവർക്ക് മാലയും മറ്റും വാങ്ങി കൊണ്ട് കൊടുത്തിരുന്നു ഇന്നലെ. അതൊക്ക അവർക്ക് ഡയറിയിൽ എഴുതാൻ സാധിച്ചു. ഇന്നലെ പിറന്നാൾ ഉണ്ടായിരുന്ന കുട്ടിക്ക് അതിന്റെ വിശേഷവും എഴുതാൻ കഴിഞ്ഞു.ഇന്നലത്തെ പരീക്ഷ നല്ലതായിരുന്നു എന്നൊക്കെ കുട്ടികൾ എഴുതി.അവർ അക്ഷരങ്ങൾ പറഞ്ഞു പറഞ്ഞു എഴുതാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി സർ. 

2

എഴുത്തും ചിത്രവും ഉഷാർ

ആയിഷ: 

"പതിവായി ഡയറി എഴുതിവരുന്നവർക്ക് എഴുതാൻ ബുദ്ധിമുട്ട് ഒന്നും അനുഭവപ്പെട്ടില്ല.. എഴുതേണ്ട കാര്യങ്ങൾ പോലുംചോദിക്കുകയോ പറയുകയോ ചെയ്യേണ്ട ആവശ്യം വന്നില്ല... ഒട്ടും എഴുതാതെ വരുന്ന ഒരാൾ മാത്രം ഉള്ളൂ ക്ലാസ്സിൽ.. തനിയെ എഴുതാൻ അവനു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അധ്യാപികയുടെ സഹായത്താൽ വാക്യങ്ങൾ പൂർത്തീകരിച്ചു. രക്ഷിതാക്കളുടെ ഇടപെടൽ കൂടുതലായി വരുന്നിടത്താണ്  കുട്ടികൾക്ക് തത്സമയം ഡയറി എഴുതുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്ന് തോന്നുന്നു.

ഡയറി എഴുതാൻ വന്നപ്പോൾ എന്നും എഴുതി വരുന്നവർക്ക് വളരെ  സന്തോഷം ആയി  " *ടീച്ചറെ പരീക്ഷയ്ക്കും നമുക്ക് ഡയറി തന്നെഎഴുതാൻ വന്നു ല്ലേ*"

എഴുത്തും ചിത്രവും ഉഷാർ ആയി 

എ. എൽ. പി. സ്കൂൾ

തോട്ടക്കര

ഒറ്റപ്പാലം

പാലക്കാട്‌

3

അമ്മമാരുടെ സപ്പോർട്ടു കൊണ്ടാണ് കുട്ടികൾ എഴുതുന്നതെന്ന പലരുടെ യും മുൻധാരണ തിരുത്താൻ അവസരം കിട്ടി

ജയന്തി : 

"ഇന്നത്തെ പ്രവർത്തനം വളരെ ഉല്ലാസപ്രദമായിരുന്നു. ഡയറി എഴുത്ത് അദ്ഭുതപ്പെടുത്തി. 37 കുട്ടികൾ ഉള്ള ക്ലാസ്സിൽ 33 വ്യത്യസ്ത ഡയറികൾ .. 4 പേർ സ്ക്കൂൾ മേൽക്കൂരയിൽവന്നിരുന്ന വെള്ളിമൂങ്ങയെക്കുറിച്ച് എഴുതി.

സചിത്ര ഡയറി എന്നത് ഇത്ര ഭംഗിയാക്കി ചെയ്തത് കണ്ട് വല്ലാത്ത സന്തോഷം ... ഡയറിയെഴുത്ത് ഭാഷാപരമായ വലിയ മുന്നേറ്റം  അഭിമാനം ...

3 പേർ വാക്യഘടന പാലിച്ചില്ല. അക്ഷരത്തെറ്റുകൾ ഉണ്ടായി. ചിഹ്നം ഇരട്ടിപ്പ് എന്നിവയിൽ.

എല്ലാവരും വാക്കകലം പാലിച്ചെഴുതാൻ പരിശീലിച്ചിട്ടുണ്ട്.

ഭാഷോത്സവ വേളയിലെ കൂട്ടെഴുത്ത് പരിശീലനം എഡിറ്റിംഗിൻ്റെ പരിശീലനം കൂടിയായി മാറിയതിനാൽ എഴുതിയത് വായിച്ചു നോക്കി തിരുത്തി എഴുതാൻ കുട്ടികൾ ശീലിച്ചിട്ടുണ്ട്.

തത്സമയ ഡയറിയെന്നത് വലിയ സന്തോഷമായി. അമ്മമാരുടെ സപ്പോർട്ടു കൊണ്ടാണ് കുട്ടികൾ എഴുതുന്നതെന്ന പലരുടെ യുംമുൻ ധാരണ തിരുത്താൻ അവസരം കിട്ടി. കുട്ടികൾ ഇത്രയും ഭംഗിയായി എഴുതുന്നുവെന്നത് അഭിമാനം

ഭാഷോത്സവ വേളയിലെ കൂട്ടെഴുത്ത് പരിശീലനം എഡിറ്റിംഗിൻ്റെ പരിശീലനം കൂടിയായി മാറിയതിനാൽ എഴുതിയത് വായിച്ചു നോക്കി തിരുത്തി എഴുതാൻ കുട്ടികൾ ശീലിച്ചിട്ടുണ്ട്. വളരെ നിലവാരമുള്ള കുട്ടിയുടെ മനസ്സറിഞ്ഞ ചോദ്യപേപ്പർ തത്തമ്മയും മക്കളും എന്ന വായനസാമഗ്രിയും ചോദ്യങ്ങളുമെല്ലാം സ്വന്തമായി വായിച്ച് ഉത്തരമെഴുതി. 2 പേർക്ക് പിന്തുണ വേണ്ടി വന്നു. ഒന്ന് അന്യസംസ്ഥാനത്തു നിന്നുള്ള കുട്ടി. ഒരു കുട്ടി ഇപ്പോഴാണ് വായനയിലേക്കും എഴുത്തിലേക്കും എത്തുന്നുള്ളു. 2 പേർ ഒഴിച്ച് 35 പേരും സ്വന്തമായി എഴുതിയിട്ടുണ്ട്. അനുമോദന റാലി വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു

ചോദ്യപേപ്പർ കണ്ടപ്പോൾ ചിരി വരുന്നുവെന്ന് ഒരു കുട്ടിയുടെ പ്രതികരണം എന്തേ ചിരി വരാൻ എന്ന് ചോദിച്ചപ്പോൾ അത്രയ്ക്കും എളുപ്പമുള്ള പേപ്പർ എന്ന്. പിന്നെ നിറം കൊടുക്കാനുള്ള ചിത്രം ഉണ്ടായത് വലിയ സന്തോഷം പ്രത്യേകിച്ചും അന്യസംസ്ഥാനക്കുട്ടിക്ക്

പൊതുവെ ചെറിയ പിന്തുണകൾ വേണ്ടിവരുന്ന വർ 4 പേർ ഉണ്ട്. 37 പേർ ഉള്ളതിൽ 33 പേരും സ്വതന്ത്ര വായന, സ്വതന്ത്രരചന എന്നീ ശേഷികൾ നേടിയിട്ടുണ്ട്.ഭാ ഷോത്സവത്തിലൂടെ കുറെ കുട്ടികൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടിവരും.പരീക്ഷയ്ക്കു മുന്നെ ഭാഷോത്സവം നടത്തിയത് സ്വതന്ത്ര വായനയിലേക്കും സ്വതന്ത്രരചനയിലേക്കും മുന്നേറ്റം കുറിച്ചിട്ടുണ്ട്.

എ.എം എൽ .പി സ്ക്കൂൾ മൂർക്കനാട് 

മങ്കട

4

പിന്തുണ വേണ്ടവർ എല്ലാവരും അന്യഭാഷ വീടുകളിൽ കേൾക്കുന്നവരും സംസാരിക്കുന്നവരും ആണ്.

ധന്യ. എം. വി

"ഇന്നലത്തെ മലയാളം പരീക്ഷ പൊതുവേ മികച്ച രീതിയിൽ കുട്ടികൾക്ക് എഴുതാനായി സാധിച്ചു. ഇത്തവണത്തെ ഭാഷാപഠനസമീപനങ്ങളോടു ചേർന്നു നിൽക്കുന്ന ചോദ്യങ്ങൾ ആയിരുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.

പ്രവർത്തനം 2- ഭൂരിഭാഗം കുട്ടികളും സ്വന്തമായി വായിച്ചു നോക്കി ഉത്തരം കണ്ടെത്തി. ചിലർ ഉത്തരം പറഞ്ഞുനോക്കി ആ വാക്ക് വായനാസമഗ്രിയിൽ നിന്നും കണ്ടുപിടിച്ച് എഴുതാൻ ശ്രമിച്ചു. വായനയിലും എഴുത്തിലും പിന്തുണ വേണ്ട കുട്ടികൾ ആണവർ. എങ്കിലും അവർക്കും അത്ര പ്രയാസം തോന്നിയില്ല.

പ്രവർത്തനം 3 എല്ലാവർക്കും എളുപ്പമായിരുന്നു.

പ്രവർത്തനം 4 ൽ പിന്തുണ വേണ്ടവർ ഉണ്ടായിരുന്നു. എങ്കിലും കൂടുതൽ പേർക്കും തനിയെ എഴുതാൻ സാധിച്ചു. പിന്തുണ വേണ്ടവർ എല്ലാവരും അന്യഭാഷ വീടുകളിൽ കേൾക്കുന്നവരും സംസാരിക്കുന്നവരും ആണ്. അതിൻ്റേതായ പരിമിതി എഴുത്തിനെ ബാധിക്കുന്നുവെങ്കിലും" മെച്ചപ്പെട്ടുവരുന്നുണ്ട്. 

ഗവ. യു. പി സ്കൂൾ നട്ടാശ്ശേരി

കോട്ടയം

5

ധാരാളം കുട്ടികൾ സ്വയം രചിക്കുകയുണ്ടായി.

ഫസ്ന +91 81379 60738: 

ഒന്നാം ക്ലാസിലെ ഒന്നാം ദിവസത്തെ പരീക്ഷ(ഉദ്ഗ്രഥിതം) വളരെ നിലവാരം ഉള്ളതായിരുന്നു. കുട്ടികളിലെ ഭാഷ ശേഷിയില്‍ ആത്മവിശ്വാസം നൽകാൻ ഇതിന് സാധിച്ചു എന്ന് കരുതുന്നു.

രണ്ടും മൂന്നും പ്രവർത്തനം നിഷ്പ്രയാസം കുട്ടികൾക്ക് ചെയ്യുവാൻ സാധിച്ചു. കുട്ടികൾക്ക് ഉചിതമായ രീതിയിലുള്ള വായന സാമഗ്രികൾ ആണ്  ഉൾപ്പെടുത്തിയിട്ടുണ്ടായത് അതുകൊണ്ടുതന്നെ കുട്ടികൾ സ്വയം തന്നെ എളുപ്പത്തിൽ വായിക്കുകയാണ് ഉണ്ടായത്.

നാലാമത്തെ പ്രവർത്തനത്തിൽ ചില കുട്ടികൾക്ക് ലേഖനത്തിന് പിന്തുണ നൽകേണ്ടി വന്നു (6).എങ്കിലും പരിചിതമായ മേഖലയിൽ നിന്നുള്ള ചോദ്യം കാരണം ധാരാളം കുട്ടികൾ സ്വയം രചിക്കുകയുണ്ടായി.

എ. എം. എൽ. പി സ്കൂൾ

6

ക്ലാസിലെ 33 മക്കളിൽ 30 പേരും സ്വയം വായിച്ച് ഉത്തരം സഹായമില്ലാതെ കണ്ടെത്തി

അഭിലാഷ് സി.ജി: 

ഇന്നലെ നടന്ന മലയാളം പരീക്ഷ മുഴുവനായും നമ്മൾ പിന്തുടരുന്ന ആശയാവതരണ രീതിയോടും സചിത്ര പുസ്തകത്തോടും ഈയടുത്ത് നടത്തിയ ഭാഷോത്സവത്തോടും ബന്ധപ്പെടുത്തി വന്നു എന്നു തന്നെ പറയാം , അതുപോലെ എല്ലാ തരക്കാരെയും പരിഗണിക്കുകയും ചെയ്തു. അതിൽ എടുത്തു പറയേണ്ടത് ആ വായന സാമഗ്രിയാണ്. അമ്മത്തത്തയും കുഞ്ഞുങ്ങളും . ക്ലാസിലെ 33 മക്കളിൽ 30 പേരും സ്വയം വായിച്ച് ഉത്തരം സഹായമില്ലാതെ കണ്ടെത്തിയിരുന്നു. 3 പേർ പിന്തുണയോടെവായിച്ചു. ഈ മൂന്നുപേരും ത്ത എന്ന് വരുന്ന വാക്കുകൾ നിഷ്പ്രയാസം കണ്ടെത്തി. പൊതുവായി പറഞ്ഞാൽ ഒന്നാം ദിവസം ആസ്വാദ്യകരം. അനുമോദന റാലിയിൽ കൂട്ടി ചേർത്ത് വരയൽ അത് കുട്ടികൾക്ക് നന്നായി ചിത്രസാധ്യത വളർത്തുന്ന പ്രവർത്തനമായി. അതിന്റെ ലേഖനം ഉത്സവ മേളവുമായി സ്വതന്ത്ര്യ രചനയാക്കി ബന്ധപ്പെടുത്താനും മക്കൾക്കായി.

എ.എൽ.പി.എസ്.

തത്തനംപുള്ളി

പട്ടാമ്പി, പാലക്കാട് .

7

സ്വതന്ത്രമായി എഴുതുന്നതിൽ ഒരു കുട്ടിക്ക് മാത്രം പ്രയാസം നേരിട്ടു. 

അമല. ആർ

ഒന്നാം ദിവസം മലയാളം പരീക്ഷ കുട്ടികളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങളാണ് ഉണ്ടായിരുന്നത്. തന്നിരിക്കുന്ന വായന സാമഗ്രി കുട്ടികൾക്ക് തനിയെ വായിക്കാൻ സാധിക്കുകയും ഉത്തരം കണ്ടെത്തി എഴുതുവാനും സാധിച്ചു. സ്വതന്ത്രമായി എഴുതുന്നതിൽ ഒരു കുട്ടിക്ക് മാത്രം പ്രയാസം നേരിട്ടു. പിന്തുണ പ്രവർത്തനം ആവശ്യമായി വന്നു. ക്ലാസ് പ്രവർത്തനം ചെയ്യുന്നത് പോലെ തന്നെ വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ പരീക്ഷയെ അഭിമുഖീകരിച്ചത്. കുട്ടികളുടെ മനസ്സറിഞ്ഞ് തയ്യാറാക്കിയ ചോദ്യപേപ്പറുകൾ നല്ല നിലവാരം പുലർത്തുന്നത് തന്നെയായിരുന്നു.

ഗണപതി വിലാസം എൽ. പി. സ്കൂൾ.

ചിങ്ങോലി.

ഹരിപ്പാട് ഉപജില്ല, ആലപ്പുഴ ജില്ല

8

ചോദ്യപേപ്പർ സ്വയം വായിച്ചെടുക്കുന്ന മത്സരം തന്നെ നടന്നു.

സുധിമ: 

ഓണപ്പരീക്ഷയ്ക്ക് ചോദ്യങ്ങൾ ഞാൻ വായിച്ചു കൊടുത്തിരുന്നു. ഭാഷോത്സവം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം ഒന്നു മുതൽ ചോദ്യപേപ്പർ സ്വയം വായിച്ചെടുക്കുന്ന മത്സരം തന്നെ നടന്നു. പിന്നാക്കം നിൽക്കുന്ന കുഞ്ഞുങ്ങൾ മറ്റുള്ളവർ വായിച്ചു കൊടുക്കുന്ന ചോദ്യങ്ങൾ കേട്ട് ഉത്തരം മനസ്സിലാക്കി എടുക്കുന്നു. അതുതന്നെ വലിയ ഒരു മാറ്റമായി തോന്നി. പരീക്ഷ എന്നെല്ലാം പറഞ്ഞ് കുട്ടികൾ പേടിച്ച് വീട്ടിൽ നിന്നും വരുകയാണ് എന്ന് പറഞ്ഞു. എന്നിട്ട് "ഇതാണോ ടീച്ചറെ പരീക്ഷ" എന്നും പിന്നാക്കക്കാരായ കുഞ്ഞുങ്ങൾക്ക്, എപ്രകാരമാണ് ഈ സമയത്ത് പിന്തുണ കൊടുക്കേണ്ടത് എന്നത് ഒന്നാം ക്ലാസിലെ ആദ്യ വർഷമായതിനാൽ കൺഫ്യൂഷൻ ഉള്ള ഒന്നാണ്.

9

മുൻ വർഷങ്ങളിൽ പലരും വാക്കുകൾ എഴുതി വെക്കാറുണ്ടായിരുന്നു പക്ഷേ ഈ വർഷം മക്കൾ വാക്യങ്ങളായി തന്നെ ഒരുപാടൊരുപാട് കാര്യങ്ങൾ എഴുതി

സുചിത്ര: 

ഉദ്ഗ്രഥിതം ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യാൻ പറ്റുന്നതും മികച്ച നിലവാരം പുലർത്തിയതുമായിരുന്നു.സ്വയം വായിച്ചു ചെയ്യാൻ പറ്റുന്നവയായിരുന്നു.9 പേരിൽ 8 പേരും നന്നായി എഴുതി ഒരാൾ അന്യസംസ്ഥാന കുട്ടിയാണ് അവളും സ്വയം വായിച്ചു ഉത്തരങ്ങൾ എഴുതി. അനുമോദനറാലിയിൽ സമ്മാനം കിട്ടി, ലഡു വാങ്ങി എന്നും എഴുതി.. മിക്കവരും നന്നായി തന്നെ അനുമോദനറാലിയെക്കുറിച്ച് എഴുതുകയും അതിൽ തെയ്യം, ബലൂൺ വില്പനക്കാരൻ തുടങ്ങി വിവിധ ചിത്രങ്ങൾ വരച്ചു ചേർത്ത് എഴുതുകയും ചെയ്തു. മുൻ വർഷങ്ങളിൽ പലരും വാക്കുകൾ എഴുതി വെക്കാറുണ്ടായിരുന്നു പക്ഷേ ഈ വർഷം മക്കൾ വാക്യങ്ങളായി തന്നെ ഒരുപാടൊരുപാട് കാര്യങ്ങൾ മക്കൾ എഴുതിയതിൽ ഭാഷോത്സവം മികച്ച പങ്കുവഹിച്ചു എന്നതിൽ സംശയമില്ല.

എടചൊവ്വ യു പി സ്കൂൾ

കണ്ണൂർ നോർത്ത് ഉപജില്ല

10

കഴിഞ്ഞ വർഷത്തെ സെക്കന്റ് ടേം ൽ കൊടുത്തത്രയും പിന്തുണ ആവശ്യമില്ലാതെ സ്വന്തമായി എഴുതുന്നതായി തോന്നി.

 +91 90485 70115: 

ഇന്നലെയും ഇന്നും വന്ന പ്രവർത്തനങ്ങൾ തികച്ചും കുട്ടികൾ പരിചിതമായവതന്നെയായിരുന്നു. 17 കുട്ടികളുള്ളതിൽ 3 പേർ എഴുതിയില്ല. വായിക്കാം എന്ന പ്രവർത്തനം  2 കുട്ടികൾക്ക് ചെറിയപിന്തുണ നൽകി വായിച്ചു. 1 കുട്ടിക്ക് പ്രയാസം തോന്നി.

ഡയറി എല്ലാ കുട്ടികളും എഴുതി ചിത്രം വരച്ചു. എഴുതാൻ പ്രയാസമുള്ളവരും ഒന്ന് രണ്ട് വാചകം എഴുതി. കഴിഞ്ഞ വർഷത്തെ സെക്കന്റ് ടേം ൽ കൊടുത്തത്രയും പിന്തുണ ആവശ്യമില്ലാതെ സ്വന്തമായി എഴുതുന്നതായി തോന്നി. ചിലപ്പോൾ ചോദ്യങ്ങൾ കുട്ടികൾക്കിണങ്ങിയതിനാലായിരിക്കും. 

ഗവ.എൽ .പി സ്കൂൾ

മേലഴിയം

പാലക്കാട്

11

മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വതന്ത്ര വായന, സ്വതന്ത്ര രചന എന്നിവയിൽ നാമിപ്പോൾ ബഹുദൂരം മുന്നിലാണെന്ന് പേപ്പർ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാം. 

അറുവ: 

നമ്മുടെ സമീപനത്തോട് 100 % ആത്മാർത്ഥത പുലർത്തുന്ന പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വതന്ത്ര വായന, സ്വതന്ത്ര രചന എന്നിവയിൽ നാമിപ്പോൾ ബഹുദൂരം മുന്നിലാണെന്ന് പേപ്പർ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാം. രണ്ടു കുട്ടികൾക്കാണ് പിന്തുണ ഏറ്റവുമധികം വേണ്ടി വന്നത്. വായനാസാമഗ്രിയും ചോദ്യങ്ങളും വായിക്കാൻ കുട്ടികൾ മത്സരമായിരുന്നു. കുട്ടികർക്കും ടീച്ചർക്കും ചാരിതാർത്ഥ്യം നൽകിയ ഒരു ദിവസമായിരുന്നു ഇന്നലെ.

HI AUPS Chithari

Bekal

Kasaragod

12

പരീക്ഷ വളരെ മികച്ച നിലവാരം പുലർത്തി 

സവിതടീച്ചര്‍: 

ഇന്നലത്തെ പരീക്ഷ വളരെ മികച്ച നിലവാരം പുലർത്തി കുട്ടികൾക്കും വളരെ താല്പര്യത്തോടെയാണ് ഓരോ പ്രവർത്തനം ചെയ്തത്. കുട്ടികൾക്ക്‌ പരിചിതം ആയവ വന്നപ്പോൾ അവർക്ക് പരീക്ഷ ഒരു തുടർപ്രവർത്തനം പോലെ ആയി. വളരെ നല്ല ചോദ്യം ആയിരുന്നു. അവരുടെ നിലവാരത്തിന് ചേർന്ന ചോദ്യം ആയിരുന്നു. . ചെറിയ തെറ്റുകൾ ഉണ്ടെങ്കിലും എഴുതാൻ വളരെ താല്പര്യം ആയിരുന്നു. കുട്ടികളെ പരിഗണിച്ച എക്സാം ആയിരുന്നു. ഇവിടെ ഒരു ഹിന്ദി കുട്ടി പഠിക്കുന്നു. അവൻ വളരെ നന്നായി പറഞ്ഞു, പക്ഷെ എഴുതുമ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവന് വളരെ താല്പര്യം ആയിരുന്നു ഓരോ പ്രവർത്തനവും. അവസാനത്തെ പ്രവർത്തനം അവന് നന്നായിട്ട് പറഞ്ഞു എങ്കിലും എഴുതാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വാക്കുകൾ ആണ് എഴുതിയത്.  ഇന്നത്തെ പ്രവർത്തനം കുട്ടികളുടെ നിലവാരത്തിന് യോജിച്ചവ ആയിരുന്നു. ഡയറി എഴുത് വളരെ ഉത്സാഹം ജനിപ്പിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ വരെ മികച്ച രീതിയിൽ ഡയറി എഴുതി. എന്റെ കുട്ടികൾ മികച്ച രീതിയിൽ പടം വരച്ചു. പേപ്പർ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

Ghs kallar vattiyar

Idukki

13

ചോദ്യങ്ങൾ വായിച്ചു കൊടുക്കാതെ തന്നെ 38 ൽ 32 പേരും  ഉത്തരം എഴുതി,

ഷീജ ഞാവക്കാട്

കുട്ടികളുടെ നിലവാരത്തിനു യോജിച്ച പരീക്ഷ ആയിരുന്നു, ചോദ്യങ്ങൾ വായിച്ചു കൊടുക്കാതെ തന്നെ 38 ൽ 32 പേരും  ഉത്തരം എഴുതി, മറ്റുള്ളവർക്ക് സഹായം കൊടുത്തു വാചികമായി പറയാൻ എല്ലാവരും സജ്ജരായി,, കൈവഴങ്ങാത്ത മോനും പറഞ്ഞു തന്നത് കൈപിടിച്ചെഴുതിച്ചു,, സഹായം വേണ്ടിവന്നത് ക്ലാസ്സിൽ സ്ഥിരം ഹാജരാകാത്തവർ തന്നെയാണ്,,

14

എല്ലാ കുട്ടികളും തനിയെ ചോദ്യപേപ്പർ വായിച്ചു

 +91 94976 67973: 

എല്ലാ കുട്ടികളും തനിയെ ചോദ്യപേപ്പർ വായിച്ചു. (പിന്നോക്കം നിൽക്കുന്ന 3 പേര് ഒഴികെ )ഇത്തവണ ഓരോ വാക്യം കഴിയുമ്പോഴും fullstop ഇടാനും  വാക്കകലം  പാലിക്കാനും കുട്ടികൾ ശ്രദ്ധിച്ചു. Self എഡിറ്റിംഗി ലൂടെ തെറ്റുകൾ കുറക്കാനും ശ്രദ്ധിച്ചു.

15

കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഓരോ പ്രവർത്തനവും ചെയ്തത്

 +91 90723 32129: 

ഇന്നലത്തെ പരീക്ഷ കുട്ടികളുടെ നിലവാരത്തിന് യോജിച്ചതായിരുന്നു. 9പേരിൽ 8 പേരും നന്നായി എഴുതി. ഒരാൾക്ക് പിന്തുണ നൽകേണ്ടി വന്നു. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഓരോ പ്രവർത്തനവും ചെയ്തത്. വാക്യങ്ങൾ എഴുതുമ്പോൾ വാക്കകലം പാലിക്കാനും full stop ഇടാനും കുട്ടികൾശ്രദ്ധിച്ചു.

16

പരീക്ഷയോടുള്ള ഭയം കുട്ടികൾക്കില്ല. 

ബിന്നി: ചോദ്യ പേപ്പർ പൊതുവേ പ്രയാസമില്ലാത്തതായിരുന്നു. അതുകൊണ്ടുo സചിത്ര പഠന രീതിയെ കുട്ടികൾ ഇഷ്ടപ്പെട്ടതു കൊണ്ടും പരീക്ഷയോടുള്ള ഭയം കുട്ടികൾക്കില്ല. ചോദ്യങ്ങളോട് എല്ലാവരും പ്രതികരിക്കുന്നുണ്ട്. പക്ഷേ എഴുതാൻ രണ്ടോ മൂന്നോ പേർക്ക് ഇപ്പോഴും പ്രയാസമാണ്. ഇവർക്ക് നല്ല സഹായം നൽകേണ്ടി വന്നു. നാലുപേർക്ക് ചെറിയ സഹായം മാത്രമേ ആവശ്യമായി വന്നുള്ളൂ. ബാക്കിയുള്ള 10പേർ സ്വയം ചോദ്യം വായിച്ച് ഉത്തരം എഴുതി.

ബേള എല്‍ പി എസ് 

കാസറകോട്

17

സചിത്ര ബുക്കിന്റെ ഭാഗമായി ക്ലാസിൽ വായനയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ട് വായിച്ച് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം സുഗമമായി കുട്ടികൾ ചെയ്യുന്നു

ഉഷ കണ്ണൂര്‍ 

ഇന്നലത്തെ ഒന്നാം ക്ലാസിലെ ഉദ്ഗ്രഥിതം പരീക്ഷ നമ്മൾ ഈ വർഷം ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധമുള്ളതും. കുട്ടികളുടെ നിലവാരത്തിന് യോജിച്ചതുമായിരുന്നു..

14 ൽ 10 കുട്ടികളും സ്വന്തമായി വായിച്ച് പ്രവർത്തനങ്ങൾ ചെയ്തു. 4കുട്ടികൾക്ക് വാക്കുകൾ വായിക്കാൻ പറ്റും. വാക്യങ്ങളിലേക്ക് പോകുമ്പോൾ പിന്തുണ വേണ്ടതുണ്ട്. ഒന്നാം ക്ലാസിന്റെ ഒന്നാം ദിവസത്തെ പരീക്ഷക്ക് ഇത്തവണ നല്ല ആശ്വാസമുണ്ടായിരുന്നു. കുട്ടികൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. പെട്ടെന്ന് എഴുതി തീർത്തു. ത്ത - വരുന്ന വാക്കുകൾ മുഴുവൻ കുട്ടികളും [പിന്നോക്കക്കാർ ഉൾപ്പെടെ] സ്വന്തമായി എഴുതി. സചിത്ര ബുക്കിന്റെ ഭാഗമായി ക്ലാസിൽ വായനയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ട് വായിച്ച് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം സുഗമമായി കുട്ടികൾ ചെയ്യുന്നുണ്ട്.

അനുമോദന റാലി - എന്ന പ്രവർത്തനത്തിലും പരമാവധി വാക്യങ്ങൾ കുട്ടികൾ എഴുതി. ജീവികളുടെ പ്രത്യേകത സ്വന്തമായി വായിച്ച് ചേർത്തു വരച്ചു.

ഒന്നാം ദിവസം നന്നായി ആസ്വദിച്ച് എല്ലാ മക്കളും പരീക്ഷ എഴുതി.

18

ഒന്നാം ക്ലാസ്സിൽ പല കുട്ടികളും പരീക്ഷ എന്ന് പറയുമ്പോഴേ പണ്ട് കരച്ചിലും പേടിയുമൊക്കെ ആയിരുന്നു

ജിഷി പഴകുളം: 

ഒന്നാം ക്ലാസ്സിൽ പല കുട്ടികളും പരീക്ഷ എന്ന് പറയുമ്പോഴേ പണ്ട് കരച്ചിലും പേടിയുമൊക്കെ ആയിരുന്നു. എന്നാൽ ഇന്നലത്തെയും ഇന്നത്തേയും ചോദ്യപേപ്പർ കണ്ടപ്പോൾ തന്നെ അവർക്കു ഒരു ആവേശവും സന്തോഷവും ഒക്കെ ഉള്ളതായി തോന്നി. പല കുഞ്ഞുങ്ങളും ചോദ്യപേപ്പർ കിട്ടിയപ്പോൾ തന്നെ സ്വന്തമായി വായിക്കാനും എഴുതാനും തുടങ്ങി. ചോദ്യങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് മുൻ അനുഭവങ്ങളുമായി ബന്ധമുള്ളതിനാൽ അധ്യാപിക എന്ന നിലയിൽ എനിക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടു മൂന്ന് പേർക്ക് മാത്രം ഡയറി ഒക്കെ എഴുതിയപ്പോൾ കുറച്ചു പ്രയാസം നേരിട്ടു. ബാക്കി കുട്ടികളെല്ലാം വളരെ നന്നായി പരീക്ഷ എഴുതി. ചോദ്യങ്ങൾ എല്ലാം കുട്ടികളുടെ നിലവാരത്തിനു അനുസരിച്ചായിരുന്നു. വാക്ക് അകലം പാലിച്ചു എഴുതാൻ കുട്ടികൾ ശ്രദ്ധിച്ചു.

19

ഡയറിയും പൂരിപ്പിക്കുന്ന പ്രവർത്തനവും എല്ലാവരും നന്നായി ചെയ്തു.

അശ്വതി

ഇന്നലെത്തെ പരീക്ഷ കുട്ടികൾ വളരെ സന്തോഷത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്തത്.. യാതൊരു പിന്തുണ യും നൽകാതെ ഒറ്റയ്ക്ക് വായിച്ചു 8പേര് കുറച്ചു സമയം കൊണ്ട് ചെയ്തു തീർത്തു...18പേരാണ് ആകെ ഉള്ളത് 6പേർക്ക് ചെറുതായ് സഹായം വേണ്ടി വന്നു ... ആ മക്കളുടെ സന്തോഷം അവർക്ക് പരീക്ഷയാണ് എഴുതുന്നത് എന്നൊരു തോന്നൽ പോലും ഉണ്ടായില്ല... അവർ അറിയാതെ തന്നെ അവർ സ്വായത്തമാക്കിയ ശേഷികൾ മൂല്യ നിർണയം ചെയപ്പെട്ടപ്പോൾ വിജയിച്ചത് നമ്മുടെ സചിത്രവും സംയുക്ത ഡയറിയുമാണ് എന്ന് എടുത്തു പറയുന്നു... പിന്തുണ വേണ്ടി വന്നത് 4പേർക്ക് ആണ്.. ഒരാൾ അന്യ സംസ്ഥാന തൊഴിലാളിയുടെ മകൻ ആണ്...പൊതുവിൽ നല്ല പരീക്ഷ ആയിട്ടാണ് അനുഭവപ്പെട്ടത്..

ഇന്നത്തെ ഡയറിയും പൂരിപ്പിക്കുന്ന പ്രവർത്തനവും എല്ലാവരും നന്നായി ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിയത് ഈ 8പേരും വേഗം സ്വന്തമായി പ്രവർത്തനങ്ങൾ വായിച്ചു നോക്കി വളരെ വേഗം ചെയ്തു..

20

19 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിമാനം തോന്നുന്നു. 

+91 94963 20365: 

ഭാഷാപരമായ പ്രവർത്തനങ്ങളിൽ കുട്ടികൾ മികവ് തെളിയിച്ചു. മറ്റു മുതിർന്ന ക്ളാസുകളിലെ കുട്ടികൾ എഴുതുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിൽ കുട്ടികൾക്ക് പരീക്ഷയെ നേരിടാൻ കഴിഞ്ഞതിൽ 19 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിമാനം തോന്നുന്നു. പഠനരീതിയിൽ വന്ന മാറ്റം പ്രശംസനീയമാണ്. കുട്ടികൾ ഒറ്റയ്ക്ക് മനസ്സിൽ വായിച്ച് ഉത്തരം എഴുതിയപ്പോൾ മറ്റ് അധ്യാപകരും പുതിയ പഠന തന്ത്രങ്ങളെ മികവുറ്റതായി കണ്ടു. സചിത്ര പുസ്തകം, ഡയറി, രചനോത്സവം, ഭാഷോത്സവം, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാപരമായ പിന്നോക്കാവസ്ഥയിൽ നിന്നും സ്വതന്ത്ര വായനക്കാരായും എഴുത്തുകാരായും മാറ്റിയിരിക്കുന്നു. 13  കുട്ടികളിൽ 3 പേർക്കാണ് സഹായം വേണ്ടി വന്നത്. മറ്റുള്ളവർ വളരെ ലാഘവത്തോടെ പരീക്ഷയെ നേരിട്ടു.

21

തത്സമയ ഡയറി പ്രവർത്തനം, ഇനിമുതൽ എന്നും ഡയറിയെഴുതാനുള്ള പ്രചോദനമായി

+91 99472 75156: 

ഇന്നലെയും ഇന്നുമായി നടന്ന പ്രവർത്തനങ്ങൾ ഈ വർഷം ക്ലാസ്സിൽ നടത്തിയ പ്രവർത്തനങ്ങളുമായി യോജിച്ചു പോകുന്നവയായതിനാൽ കുട്ടികൾക്ക് "പരീക്ഷ " എന്ന പേടി ഉണ്ടായിരുന്നില്ല. പല കാരണങ്ങളാൽ ദിവസവും ക്ലാസ്സിൽ ഹാജരാകാത്തവർ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ചെറിയ പിന്തുണ നൽകിയപ്പോൾ അവർക്കും സന്തോഷം.

ചെറിയ ചെറിയ അക്ഷരത്തെറ്റുകർ (ഇരട്ടിപ്പ്, ചിഹ്നം മാറിപ്പോകൽ) വന്നെങ്കിലും 24 ൽ 11 പേർ സ്വന്തമായി ചോദ്യങ്ങൾ വായിച്ച് ഉത്തരമെഴുതി. എടുത്തു പറയേണ്ട സവിശേഷതകളിലൊന്ന് വാക്കകലം പാലിച്ചെഴുതുന്നു എന്നതാണ്.

ഡയറിയെഴുത്ത് ഇടയ്ക്കിടെ മാത്രം എഴുതുന്നവർക്കും പിന്തുണ തീരെ നൽകാത്ത രക്ഷിതാക്കൾക്കും തത്സമയ ഡയറി പ്രവർത്തനം, ഇനിമുതൽ എന്നും ഡയറിയെഴുതാനുള്ള പ്രചോദനമായിട്ടുണ്ട്. എത്ര പറഞ്ഞിട്ടും ഏറ്റെടുക്കാത്ത ചില അമ്മമാർ കുഞ്ഞുങ്ങൾ പോയി പറഞ്ഞപ്പോൾ" ക്ഷമിക്കണം ടീച്ചർ" എന്നു ഫോൺ വിളിച്ചു പറഞ്ഞു.

ടീച്ചറും കുഞ്ഞുങ്ങളും സന്തോഷത്തിലാണ് , സചിത്ര പുസ്തകവും സംയുക്ത ഡയറിയും അത്രമേൽ പ്രിയപ്പെട്ടതാകുന്നു. ഭാഷോത്സവ പ്രവർത്തനങ്ങളും വളരെയേറെ പ്രയോജനപ്രദമായിട്ടുണ്ട്.

22

"ആ" കുഞ്ഞിനെ പരീക്ഷയ്ക്ക് സ്വന്തം ഡയറി എഴുതാൻ എനിക്ക് ഒരുപാട് സഹായിക്കേണ്ടി വന്നു.

+91 83040 77849: 

കുറച്ചുപേർ മാത്രമാണ് ഡയറി തെറ്റുകൂടാതെ എഴുതിയത്. ബാക്കിയുള്ളവർക്ക് എഴുതാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സ്ഥിരം എഴുതുന്നവർ നല്ല സന്തോഷത്തിലായിരുന്നു. Cpta മീറ്റിങ്ങിലും ഫോൺ ചെയ്തും എഴുതുന്ന രീതികളെ പറ്റി തുടക്കം മുതൽ തന്നെ രക്ഷിതാക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇടയ്ക്ക് അവരുടെ ( രക്ഷിതാക്കളുടെ)മനസ്സിൽ നിന്നുള്ള വാക്കുകളാണ് വരുന്നത് എന്ന് തിരിച്ചറിഞ്ഞ് ഫോൺ ചെയ്തു. വിവരം വ്യക്തമാക്കി കൊടുക്കുകയും ചെയ്തിരുന്നു. സ്ഥിരം ഡയറി എഴുതുന്നതിൽ എന്റെ കുഞ്ഞിന്റെ പേര് വരണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാവ് ആയതുകൊണ്ടാവാം അത്രയും ഇടപെടലുകൾ നടത്തിയത്. "ആ" കുഞ്ഞിനെ പരീക്ഷയ്ക്ക് സ്വന്തം ഡയറി എഴുതാൻ എനിക്ക് ഒരുപാട് സഹായിക്കേണ്ടി വന്നു.

23

നമ്മുടെ ഡയറി ഉണ്ടെന്നു പറഞ്ഞത്കേട്ടപ്പോൾ സന്തോഷം ആയി

ഷേര്‍ലി ജോണ്‍: 

അമ്മ എഴുത്തില്ലാതെ കുഞ്ഞുമക്കൾ തനിയെ ക്ലാസ്സിൽ ഡയറി നിത്യവും എഴുതുന്ന മക്കൾ നന്നായി ഡയറിഎഴുതി, ചിത്രവും വരച്ചു. അവർ തനിയെ ചോദ്യം വായിച്ച് നമ്മുടെ ഡയറി ഉണ്ടെന്നു പറഞ്ഞത്കേട്ടപ്പോൾ സന്തോഷം ആയി

കോട്ടയം

24

വളരെ സന്തോഷം തോന്നിയ ഒരു കാര്യം ചോദ്യപേപ്പർ കുട്ടികൾ തന്നെ വായിച്ചു എന്നതാണ്

ശ്രീജ ആലപ്പുഴ: 

വളരെ നല്ല രീതിയിൽ ഡയറി എഴുതി. സ്ഥിരമായി എഴുതാത്ത രണ്ടുപേർക്ക് ബുദ്ധിമുട്ട് തോന്നി. അധ്യാപികയുടെ സഹായം വേണ്ടിവന്നു. മറ്റെല്ലാ കുട്ടികളും വളരെ മനോഹരമായി ഡയറി എഴുതി. ചില കുട്ടികളുടെ ഡയറിയിൽ ഒരു അക്ഷരത്തെറ്റ് പോലുമില്ല. വളരെ സന്തോഷം തോന്നിയ ഒരു കാര്യം ചോദ്യപേപ്പർ കുട്ടികൾ തന്നെ വായിച്ചു എന്നതാണ്.

25

പ്രാദേശിക ഭാഷ ഡയറിയിലും വന്നു

വിജിഷ: 

സ്ഥിരം എഴുതുന്ന കുട്ടികൾ നന്നായി എഴുതി . പ്രാദേശിക ഭാഷ ഡയറിയിലും വന്നു. ഇന്നലത്തെ പരീക്ഷ നല്ലോണം എളുപ്പമായിരുന്നു എന്ന രീതിയിൽ എഴുത്തു വന്നു. .എല്ലാവരും ഒന്നോ രണ്ടോ വാക്യങ്ങൾ വരെ എഴുതിയിരുന്നു. 

26

ചോദ്യപ്പേപ്പർ സ്വയം വായിച്ച് ഉത്തരം എഴുതുന്നത് എൻ്റെ അനുഭവത്തിൽ ആദ്യമാണ്.

+91 95677 47519: 

കുട്ടികൾ നന്നായി ഡയറി എഴുതി. മിയ്ക്കവരും ഇന്നലെ നടന്ന പരീക്ഷയെക്കുറിച്ചാണ് എഴുതിയത്. ഒരാൾ ഉത്സവവിശേഷങ്ങൾ എഴുതി. ചോദ്യപ്പേപ്പർ സ്വയം വായിച്ച് ഉത്തരം എഴുതുന്നത് എൻ്റെ അനുഭവത്തിൽ ആദ്യമാണ്. എന്തിനെ കുറിച്ചാണ് നിങ്ങൾ ഡയറി എഴുതുന്നതെന്ന ചോദ്യത്തിന് നന്ദിത പ്രതികരിച്ചത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു.. ടീച്ചറ് പറയൊന്നും വേണ്ട ഞങ്ങക്കറിയാം ഡയറി എഴുതാൻ..."  (അവളുടെ ഡയറി 180 ദിനം പിന്നിട്ടിരിക്കുന്നു). ഡയറി എഴുതാതെ വരുന്ന കുട്ടികളും ഇന്ന് എഴുതിയപ്പോൾ വലിയ സന്തോഷം തോന്നി

27

വീട്ടിൽ അമ്മയാണെങ്കിൽ ഇന്ന് ടീച്ചറിന്റെ പിന്തുണ വേണ്ടി വന്നു

വീണാറാണി:

കുട്ടികൾ നന്നായി ഡയറി എഴുതി എന്നും ചെയ്യുന്നതു കൊണ്ട് ഈ പ്രവർത്തനം വലിയ പ്രയാസമില്ലാതെ ചെയ്തു. എല്ലാവരും തെറ്റില്ലാതെ എഴുതിയില്ല ചില ആശയങ്ങൾ അവരുടെ മനസ്സിലുള്ളത് പകർത്തിയപ്പോൾ വീട്ടിൽ അമ്മയാണെങ്കിൽ ഇന്ന് ടീച്ചറിന്റെ പിന്തുണ വേണ്ടി വന്നു എങ്കിലും സംഗതി ഉഷാർ ആയിരുന്നു കൂട്ടുകാർ സന്തോഷത്തിലായിരുന്നു.

28

14 പേരിൽ 11 കുട്ടികളും ചോദ്യം സ്വന്തമായി വായിച്ച് ഉത്തരം എഴുതി. 

+91 97477 12277: 

കഴിഞ്ഞ 2 ദിവസത്തെയും പരീക്ഷകൾ കുട്ടികൾക്ക് നന്നായി എഴുതാൻ കഴിഞ്ഞു ... 14 പേരിൽ 11 കുട്ടികളും ചോദ്യം സ്വന്തമായി വായിച്ച് ഉത്തരം എഴുതി. സ്വന്തമായി ചോദ്യം വായിക്കാനും ഉത്തരം എഴുതാനും സംയുക്ത ഡയറി എഴുത്ത് ഏറെ ഗുണം ചെയ്തു എന്നത് പറയാതെ വയ്യ!   എല്ലാദിവസവും ഡയറി എഴുതുന്നത് വായിക്കാനും  കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.  വാക്കകലം പാലിച്ചെഴുതാനും ചിഹ്നനങ്ങൾ ഇട്ടെഴുതാനും ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനും ഒക്കെ കുട്ടികൾ  നന്നായി പഠിച്ചു. ഡയറിയിൽ ഇന്നലത്തെ പരീക്ഷ സൂപ്പർ എന്ന് ഒരു കുട്ടി എഴുതിയിട്ടുണ്ട്.  പരീക്ഷയെപ്പറ്റി നാലഞ്ചു കുട്ടികൾ നല്ല അഭിപ്രായം എഴുതിയതും കണ്ടു. രക്ഷിതാക്കൾക്കും നല്ല അഭിപ്രായം.

29

രക്ഷിതാവിന്റെ ഇടപെടലോടെ എഴുതുന്നവർക്കാണ് പ്രയാസം

ജയശ്രീ എസ്  

എല്ലാ ദിവസവും എഴുതുന്നവർ നന്നായി എഴുതി. രക്ഷിതാവിന്റെ ഇടപെടലോടെ എഴുതുന്നവർക്കാണ് പ്രയാസം തോന്നിയത്.

30

ഒരുപാട് സന്തോഷം തോന്നി 

രമ്യ: 

കുട്ടികൾ തൽസമയം വളരെ നല്ല രീതിയിൽ ഡയറി എഴുതിയിട്ടുണ്ടായിരുന്നു. അത്തരത്തിൽ  എഴുതുന്നത് കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി. പരീക്ഷാവിശേഷമായിരുന്നു കൂടുതലും കുട്ടികൾ എഴുതിയത്.

ഒരുപാട് സന്തോഷം തോന്നി .

കാസറഗോഡ്

31

21 പേരിൽ മൂന്നുപേർക്ക് മാത്രമാണ് പിന്തുണ ആവശ്യമായി വന്നത്

+91 91429 12003: 

വളരെ നന്നായി തന്നെ ഡയറി എഴുതുവാൻ എല്ലാവർക്കും സാധിച്ചു. അതിൽ21 പേരിൽ മൂന്നുപേർക്ക് മാത്രമാണ് പിന്തുണ ആവശ്യമായി വന്നത്. എന്നും എഴുതി കൊണ്ടുവരുന്നതിനാൽ അവർക്ക് എഴുതുവാൻ പ്രയാസം ഉണ്ടായിരുന്നില്ല.  തനിയെ പ്രവർത്തനത്തിന്റെ പേര് വായിക്കുന്നത് കേട്ടപ്പോൾ തന്നെ വളരെ സന്തോഷമായി.  പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് എളുപ്പവും ലളിതവും ആയിരുന്നു .

32

ഇനിയും എഴുതാൻ വിശേഷങ്ങളുണ്ട് പേപ്പറിൽ സ്ഥലമില്ല എന്ന സങ്കടവും ഉണ്ടായിരുന്നു.

+91 85930 88805: 

നല്ല രീതിയിൽത്തന്നെ കുട്ടികൾ ഡയറി എഴുതി. ചിലർക്ക് ഇനിയും എഴുതാൻ വിശേഷങ്ങളുണ്ട് പേപ്പറിൽ സ്ഥലമില്ല എന്ന സങ്കടവും ഉണ്ടായിരുന്നു. കുറച്ചു പേർക്ക് സഹായം വേണ്ടി വന്നു.

33

ഇന്നലെ  BRC യിൽ നിന്നും ക്ലാസ്സിൽ വന്ന സുമതി ടീച്ചറെ കുറിച്ച് എഴുതാത്തവർ ചുരുക്കം. 

+91 82815 67216: 

വരയും എഴുത്തും വളരെ മനോഹരമായിരുന്നു. ഇന്നലെ  BRC യിൽ നിന്നും ക്ലാസ്സിൽ വന്ന സുമതി ടീച്ചറെ കുറിച്ച് എഴുതാത്തവർ ചുരുക്കം. പ്രധാനകാര്യങ്ങൾ ചോർന്നുപോകാതെ കുഞ്ഞുവാചകങ്ങളിൽ...ഏറെ സന്തോഷം... അഭിമാനം...

34

ശരിക്കും ഞെട്ടിപ്പിച്ചു

+91 79025 11681: 

കുട്ടികൾ ഡയറി തത്സമയം എഴുതിയത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി..അന്നേ ദിവസത്തെ വിശേഷങ്ങൾ പിറ്റേന്ന് എഴുതിക്കൊണ്ട് വരുമ്പോൾ അതിശയിച്ചിട്ടുണ്ട്... അമ്മ പറഞ്ഞു കൊടുത്തു എഴുതി വിടുന്നതാണോ എന്നൊക്കെ... ശരിക്കും ഞെട്ടിപ്പിച്ചു

35

അങ്കലാപ്പില്ലാത്ത ഒന്നാം ക്ലാസുകാര്‍

+91 96564 25180: 

മുൻപൊക്കെ ഡയറി എന്നു കേൾക്കുമ്പോൾ മുതിർന്ന കുട്ടികൾക്ക് വരെ ഒരു അങ്കലാപ്പ് ആയിരിക്കും.ഇതീപ്പോ ഒന്നാം ക്ലാസിലെ മിടുക്കന്മാർ അനായാസം എഴുതിയപ്പോ വളരെ സന്തോഷം തോന്നി.

36

സചിത്ര പുസ്തകവും സംയുക്ത ഡയറിയും കൃത്യമായി തുടർന്നു കൊണ്ടുപോയ കുട്ടികൾക്ക് സ്വന്തമായി തന്നെ പരീക്ഷ എഴുതാൻ സാധിച്ചിട്ടുണ്ട്.

 +91 79945 28183: 

കുട്ടികൾക്ക് പരീക്ഷ വളരെ എളുപ്പമുള്ളതായി തോന്നി.. സചിത്ര പുസ്തകവും സംയുക്ത ഡയറിയും കൃത്യമായി തുടർന്നു കൊണ്ടുപോയ കുട്ടികൾക്ക് സ്വന്തമായി തന്നെ പരീക്ഷ എഴുതാൻ സാധിച്ചിട്ടുണ്ട്. അവർ ആഖ്യാനം പോലും കേൾക്കാതെ ചോദ്യം വായിച്ച് ഉത്തരം എഴുതുന്നുണ്ടായിരുന്നു. ഡയറി എഴുതാനുള്ള പ്രവർത്തനം കണ്ടപ്പോൾ സ്ഥിരമായി എഴുതുന്ന കുട്ടികൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. കുട്ടികൾ തന്നെ വായിച്ച് എഴുതുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇത്തരം പ്രവർത്തനങ്ങൾ പിന്തുടരാതെ പിന്നോട്ട് നിന്ന കുട്ടികൾ പരീക്ഷയിൽ അനുഭവിക്കുന്ന പ്രയാസവും നേരിൽ കണ്ടു.

37

ഇതോടെ അവർക്ക് നല്ലൊരു മറുപടി കൊടുക്കാൻ സാധിച്ചല്ലോ എന്നോർത്തപ്പോൾ അഭിമാനം

+91 99462 65836: 

ഇന്ന് കുട്ടികൾ എഴുതിയ പരീക്ഷ പേപ്പറിലെ ഡയറി എന്റെ സ്കൂളിലെ മുഴുവൻ അധ്യാപകരേയും, PTA അംഗങ്ങളേയും, സ്കൂളിലെ മറ്റ് കുട്ടികളേയും, അവരുടെ രക്ഷിതാക്കളേയും, പറ്റുമെങ്കിൽ മുഴുവൻ നാട്ടുകാരേയും എങ്ങിനെയെല്ലാം അറിയിക്കാം എന്ന് ചിന്തിച്ചു നടക്കുകയാണ് ഞാൻ. കാരണം അത്രമാത്രം അഭിമാനം തോന്നി. പരീക്ഷ പേപ്പർ കിട്ടിയപ്പോൾ തന്നെ സ്വയം വായിച്ച് നോക്കി ഉത്തരം കണ്ടെത്തുന്ന കുട്ടികൾ ഇപ്രാവശ്യത്തെ പരീക്ഷയുടെ മുതൽക്കൂട്ടുകളായി മാറി. ഈ പരീക്ഷ പേപ്പറുകൾ എന്തായാലും മറ്റുള്ളവരെ കാണിക്കണം. സാധാരണ ഒന്നാം ക്ലാസുകാർ മറ്റ് ക്ലാസുകളിൽ എത്തുമ്പോൾ (2, 3, 4 .... etc) ആ ക്ലാസുകളിലെ അധ്യാപകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒന്നാം ക്ലാസിൽ എന്താ നിങ്ങള് പഠിച്ചേ ?.... ഒരക്ഷരം പഠിക്കാതെ ഇങ്ങോട്ട് പോന്നിരിക്കാണ് എന്നുള്ള ആക്ഷേപം. (ഇത് ഒരു മനോഹരമായ ആചാരമായി എല്ലാ വർഷവും തുടർന്ന് വരുന്നു.) എന്നാൽ, ഇതോടെ അവർക്ക് നല്ലൊരു മറുപടി കൊടുക്കാൻ സാധിച്ചല്ലോ എന്നോർത്തപ്പോൾ അഭിമാനം...... ഒത്തിരി നന്ദി ... ഇത്തരത്തിൽ ഒരു ആശയം ഒന്നാം ക്ലാസിൽ കൊണ്ടുവന്നതിന് ..

38

സത്യമായും അഭിമാനം തോന്നി

+91 96451 68473: 

സത്യമായും അഭിമാനം തോന്നി ഇന്ന് കുഞ്ഞു മക്കൾ ഡയറി എഴുതി യത് വായിച്ചു നോക്കിയപ്പോ.

39

ഞാൻ സ്റ്റാഫ്റൂമിൽ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. 

+91 95264 65700: 

കുട്ടികൾ നന്നായിട്ട് ഡയറി എഴുതി. കഴിഞ്ഞ ദിവസം ഓരോ ക്ലാസ്സിലും അവരുടെ വീടുകളിലുമൊക്കെ നടന്ന കാര്യങ്ങൾ ഡയറിയിൽ തെറ്റുകൂടാതെ എഴുതുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ഞാൻ സ്റ്റാഫ്റൂമിൽ  ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഇന്ന് ഡയറി എഴുതുന്ന പ്രവർത്തനമാണ് ഏറെ ഇഷ്ട്ടപ്പെട്ടത്.

40

വളരെ സന്തോഷം തന്നു.

+91 94478 45550: 

ഇന്നത്തെ ഡയറി എഴുതൽ പ്രവർത്തനം വളരെ സന്തോഷം തന്നു. കുട്ടികളുടെ നിലവാരത്തിനനുസരിച്ച് വ്യക്തി വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും (ചിഹ്നങ്ങൾ, ഇരട്ടിപ്പ് .പ്രാദേശിക പ്രയോഗങ്ങൾ ) ആശയ സമ്പുഷ്ടരാണ്. കുറച്ച് പേർ തെറ്റ് കൂടാതെ എഴുതിയിട്ടുണ്ട്. പ്രവർത്തനം ചെയ്യാൻ നിർദ്ദേശിച്ച ഉടൻ എൻ്റെ ക്ലാസിലെ ഫാത്തിമ ഷസ എഴുതിയത് ചിത്രം വരക്കുന്നതിന് മുൻപ് ഫോട്ടോ എടുത്തതാണ് ഇത്. വളരെ സന്തോഷം.

41

സ്ഥിരമായിട്ട് ഡയറി എഴുതുന്ന കുട്ടികൾക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല

+91 96453 17758: 

വളരെ നന്നായി ഡയറി എഴുതി. സ്ഥിരമായിട്ട് ഡയറി എഴുതുന്ന കുട്ടികൾക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. ഡയറി എപ്പോഴെങ്കിലും എഴുതുന്ന കുഞ്ഞുങ്ങൾക്കും അമ്മമാരെ എഴുതി കൊടുക്കുന്നവർക്കുമാണ് പ്രശ്നം ഉണ്ടായിരുന്നത്.

42

അഭിമാനത്തോടെ എഴുതാൻ സാധിച്ചു.

+91 94958 07280: സർ,.

ഇന്ന് കൂട്ടികൾ  ആവേശപൂർവ്വം ഏറ്റെടുത്ത ഒരു പ്രവർത്തനം' Evaluation ലും അഭിമാനത്തോടെ എഴുതാൻ സാധിച്ചു.

43

കുട്ടികൾക്ക് സ്വന്തം ആശയങ്ങൾ എഴുതാൻ വളരെ എളുപ്പമായി എന്നു നിസംശയം പറയാം. ചിഹ്നങ്ങളും ധാരണയായി.

+91 92077 80615: 

ഇന്നത്തെ ഡയറിയെഴുതാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിച്ചു. കുട്ടികൾ എഴുതിയത് വായിച്ചു നോക്കിയപ്പോൾ വളരെ സന്തോഷം തോന്നി. കാരണം സംയുക്ത ഡയറിയെഴുത്തിലൂടെ കുട്ടികൾക്ക് സ്വന്തം ആശയങ്ങൾ എഴുതാൻ വളരെ എളുപ്പമായി എന്നു നിസംശയം പറയാം. ചിഹ്നങ്ങളും ധാരണയായി.

44

കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യാൻ പറ്റുന്നതായിരുന്നു.

+91 80789 48995: 

ഉദ്ഗ്രഥിതം ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യാൻ പറ്റുന്നതായിരുന്നു. എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിക്കുന്ന പ്രവർത്തനങ്ങൾ. സ്വയം വായിച്ചു ചെയ്യാൻ പറ്റുന്നവ.

45

+91 95447 30335: 

എല്ലാദിവസവും എഴുതുന്ന കുട്ടികൾ നന്നായി എഴുതിയിട്ടുണ്ട്. രക്ഷിതാവിന്റെ പൂർണ്ണ  ഇടപെടലിലൂടെ എഴുതുന്ന കുട്ടിക്ക് എഴുതാൻ അധ്യാപികയുടെ സഹായം ആവശ്യമായി വന്നു.

46

+91 96564 25180: 

പതിവായി എഴുതുന്ന കുട്ടികൾ തെറ്റൊന്നും കൂടാതെ എഴുതി. അമ്മമാർ കൂടുതലായി സഹായിക്കുന്ന കുട്ടികൾ അക്ഷരതെറ്റുകൾ വരുത്തി. സ്ഥിരമായി കേൾക്കുന്നതായതു കൊണ്ടു ആർക്കും ഒരു സംശയവും ഉണ്ടായില്ല. എല്ലാവർക്കും സന്തോഷമായിരുന്നു.

47

+91 97453 49742: എനിക്കും ഇങ്ങനെത്തന്നെയാണ് അനുഭവപ്പെട്ടത്.

48

ആയിഷ: 

ഡയറി എഴുതാതെ വരുന്നവർക്ക് ചിലപ്പോൾ ക്ലാസ്സിൽ നിന്നും സ്വന്തമായി എഴുതാൻ അവസരം നൽകാൻ ശ്രദ്ധിക്കാറുണ്ട്

49

+91 94967 53192: 

എല്ലാദിവസവും ഡയറിഎഴുതുന്ന കുട്ടികൾ വളരെ സന്തോഷത്തോടെ എഴുതി. കുറച്ചു പേർക്ക് സഹായം വേണ്ടിവന്നു. മുൻവർഷത്തേക്കാൾ ചോദ്യങ്ങൾ വായിച്ചെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

50

 +91 90483 14563: 

എല്ലാവരും ഇത്രയും നാൾ ചെയ്തു കൊണ്ടിരിക്കുന്നതിനാൽ വലിയ പ്രയാസം തോന്നിയില്ല. സ്വന്തമായി വേഗം തെറ്റില്ലാതെ എഴുതിയവരും, സഹായം ആവശ്യം ഉള്ളവരും ഉണ്ടായിരുന്നു.


കുറച്ചു പ്രതികരണങ്ങള്‍ കൂടി

+91 97460 46863: 

രണ്ടാം term ആയപ്പോഴേക്കും  മുൻവർഷങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്രയും വരികൾ സ്വതന്ത്രമായി അധികം തെറ്റാതെ എഴുതുന്നത് ആദ്യമാണ്. എന്റെ ക്ലാസിൽ 25പേരും വളരെ സന്തോഷത്തോടെ ഡയറി എഴുതി.

+91 90611 37777: 

മുൻ വർഷങ്ങളെ മാത്രമല്ല മറ്റു മുതിർന്ന ക്ലാസ്സുകളിലെ കുട്ടികളുമായി തട്ടിച്ചു നോക്കിയാലും ഇപ്രാവശ്യത്തെ ഒന്നാം ക്ലാസുകാർ സൂപ്പർ ആണ് 

നിഷ: Correct 100%

ശ്രീജ സത്യം 

+91 94961 20367: സൂപ്പറായിട്ട് എഴുതി സർ . വായിക്കാൻ നല്ല രസമായിരുന്നു.

+91 90376 17727: സംയുക്ത ഡയറി എഴുതി ശീലിച്ച മക്കൾക്ക് വളരെ എളുപ്പം

ഉഷ: നന്നായിട്ട് എഴുതി മാഷേ. വളരെ സന്തോഷം :വീട്ടിൽ നിന്ന് അമ്മയെഴുതിക്കൊടുത്ത് നോക്കിയെഴുതിയവരെ കണ്ടുപിടിക്കാനും കഴിഞ്ഞു.

നിഷജോണ്‍ റാന്നി: ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവ എഴുതാനും ചിത്രം വരയ്ക്കാനും കുട്ടികൾക്ക് ഉത്സാഹം ആയിരുന്നു.

+91 90488 33741: കുട്ടികൾ ഒരു പ്രയാസവും കൂടാതെ എഴുതി....

+91 96566 62223: നന്നായി എഴുതി...

+91 96455 68340: Nannayi ezhuthi

+91 99476 45708: നന്നായി എഴുതി.

+91 96051 53122: വളരെ നന്നായി എഴുതി..

Sreepriya Geetha Tr Cherthala: സർ,വളരെ നന്നായി എഴുതി

Mehrieeh : നന്നായി തന്നെ എഴുതി

Tintu Jenty: സൂപ്പർ ആയി എഴുതി

+91 97441 54754: 

വളരെ നന്നായി എഴുതി... കൂടെ യോജിച്ച ചിത്രം കൂടി വരക്കുന്നത് കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നി.

Rajitha Suresh: 

നന്നായി എഴുതിയിട്ടുണ്ട് ചിത്രം വരച്ചിട്ടുമുണ്ട് 

Muhsina Pk: 

സ്ഥിരമായി എഴുതുന്ന കുട്ടികൾ വളരെ നന്നായി എഴുതി.. സ്ഥിരമായി എഴുതുന്ന കുട്ടികളുടെ പേപ്പർ ക്ലാസ് പി ടി എ യിൽ കാണിച്ചു കൊടുക്കണം...അവർക്കുണ്ടായ മാറ്റം, ഡയറി എഴുതിക്കാൻ മടി കാണിക്കുന്ന രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം

Sreeja Chengannur: 

സ്ഥിരമായി ഡയറി എഴുതുന്ന വർ നന്നായി എഴുതി. അല്ലാത്ത 5 കുട്ടികൾക്ക് പ്രയാസം വന്നിരുന്നു. അമ്മമാർ എഴുതിയത് പകർത്തു ന്നവർക്ക് ഇത് പ്രയാസമാക്കി.

+91 85930 04795: നന്നായി എഴുതി

+91 94956 32890: വളരെ നന്നായി എഴുതി.അഭിമാനം തോന്നിയ നിമിഷം.

+91 99472 75667: വളരെ നന്നായി എഴുതി. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം

Bushra Shafi: നന്നായി എഴുതി

IndujaSubeesh: 

മികച്ച പ്രകടനം നല്ല പിന്തുണ വേണ്ടവർ പൂർത്തീകരിച്ച വാക്യത്തിൽ എത്തിയില്ല. എങ്കിലും പരസ്പരബന്ധിതമായ ചില വാക്കുകൾ കാണാൻ കഴിയുന്നു. സന്തോഷം 

+91 97454 50108: വളരെ നന്നായിരുന്നു സർ. ഒരു പാട് സന്തോഷം തോന്നിയ നിമിഷം

+91 98468 00491: വളരെ നന്നായി എഴുതി. പേപ്പറിൽ ചോദ്യമായി വന്നത് കൊണ്ട് ഇനി കുട്ടികൾ സ്വന്തമായി എഴുതും

Raji V K Tr: 

സ്ഥിരമായി ഡയറി എഴുതുന്നവർ നന്നായി എഴുതി. അമ്മമാർ എഴുതിയത് നോക്കി എഴുതുന്നവർക്ക് ഇത് പ്രയാസമായിരുന്നു.

+91 95442 72501: വളരെ നന്നായി എഴുതിയിട്ടുണ്ട്. വളരെ യധികം സന്തോഷം തോന്നി. ചിത്രവും യോജിച്ച രീതിയിൽ തന്നെ വരച്ചച്ചിട്ടുണ്ട്.

+91 97450 39187: വീട്ടിൽ നിന്ന് സ്വന്തമായി എഴുതുന്നവർ വളരെ ഉഷാറായി എഴുതി. അല്ലാത്തവർക്ക് പ്രയാസം നേരിട്ടു.

+91 6238 484 712: സ്ഥിരമായി ഡയറി എഴുതുന്ന കുട്ടികൾ വളരെ നന്നായി എഴുതുകയും ചിത്രം വരക്കുകയും ചെയ്തു.  ചോദ്യപേപ്പറിൽ ഇങ്ങനെയൊരു ചോദ്യം വന്നതിനാൽ ഇനി കുട്ടികൾ ഡയറി എഴുതും.

ഉഷ: തീർച്ചയായും .... രക്ഷിതാക്കളെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് തന്നെയാണ് ഞാനും തീരുമാനിച്ചത്.

+91 98953 33986: കുട്ടികൾ നന്നായി എഴുതി. അവർ എഴുതി ശീലിച്ച കാരണം എളുപ്പത്തിൽ എഴുതാൻ സാധിച്ചു .


മാലിനി ടീച്ചർ

കഥ കുട്ടികൾ നന്നായി എഴുതി ആശയ വ്യക്തത യോടെ എഴുതാൻ അവർ ക്ക് സാധിച്ചു 


രജന എൻ കെ

( +91 90488 33741): കുട്ടികൾക്ക് എഴുതാൻ ആവേശമായിരുന്നു.. സ്ഥലം മതിയാകാതെ വന്നു.. നല്ല പരീക്ഷ യായിരുന്നു. മൂന്ന് പേർക്ക് കുറച്ചു പ്രയാസം ഉണ്ടായിരുന്നു. കഥ യ്ക്ക് നല്ല നല്ല പേരുകൾ വന്നു (കുരങ്ങന്റെ കൗശലം, കോഴിയമ്മയും മക്കളും, മഞ്ചാടിക്കാട്....)

ചിത്ര പി ജി

+91 96455 68340: Valare nannayi ezhuthi. ....nalla asayagal....thalakkettukal gambreeram.....orupad santhoshamayi


സിന്ധു കെ പി

 +91 85476 06365: രക്ഷിതാക്കളുടെ സഹായമില്ലാതെ ഡയറിയും കഥാരചനയും ഒക്കെ നടത്തുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കഥയെഴുതാൻ സാധിച്ചു നല്ല ആശയം അതേപോലെ നല്ല തലക്കെട്ടും നൽകാൻ കഴിഞ്ഞു


റഷീദ

+91 90484 33204: എന്നും ഡയറി എഴുതുന്ന കുട്ടികൾക്ക്  വളരെ നല്ല അനുഭവം.

വായിക്കുന്ന അധ്യാപകർക്കും നല്ല അനുഭവം.

കഥരചനയും  വളരെ നന്നായിരുന്നു.


ബീന വാസുദേവൻ

ഡയറിയും, കഥ എഴുത്തും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി. രചനോത്സവത്തിലും , ഡയറി എഴുത്തിലും കൃത്യമായി പങ്കെടുത്ത കുട്ടികൾക്ക് കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകാതിരുന്ന രക്ഷിതാവിന് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടു. തുടർന്നുള്ള ക്ലാസ്സിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പരിശീലനം കിട്ടിയ കുട്ടികൾക്ക് നന്നായി ചെയ്യാൻ കഴിഞ്ഞു.


ജിഷി പഴകുളം: 

രചനോത്സവുമായി ബന്ധപ്പെട്ട് ഇതു പോലെ ചിത്രങ്ങൾ കൊടുത്തു കഥയെഴുതുന്ന പ്രവർത്തനം കുട്ടികൾ കുറേ ചെയ്തിട്ടുണ്ട്. അതിലൊക്കെ രക്ഷകർത്താക്കളുടെ ഇടപെടൽ കൂടിയുള്ളത് കൊണ്ട് അധികം പ്രയാസം ഇല്ലാതെ കുട്ടികൾ എഴുതുമായിരുന്നു. ഇങ്ങനെ പരീക്ഷയിൽ കഥയെഴുത്തു വന്നപ്പോൾ കുറച്ചു കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും കുറെയധികം കുട്ടികൾ നന്നായി കഥയെഴുതി. അപരിചിതത്വം ഉള്ള പ്രവർത്തനം അല്ലായിരുന്നു ഇതു. ശെരിക്കും ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നതിലൂടെ കുട്ടികളുടെ ലേഖന പാഠവം ഉയർത്താൻ കഴിയും. സ്വാതന്ത്ര രചനയിലുള്ള കഴിവും വർധിക്കും

 ജയന്തി

 '37 പേരുള്ള ക്ലാസ്സിൽ 9 പേർ കഥാരചനയിലേക്ക് പൂർണ്ണമായി എത്തിയിട്ടില്ല. മറ്റു കുട്ടികൾകഥ നന്നായി എഴുതിയിട്ടുണ്ട്.കഥ ആശയം പൂർണ്ണമാകാതെ എഴുതിയ വരുണ്ട് .സചിത്ര പുസ്തകത്തിലെ പടപടപട

അതാ പരുന്ത്. അമ്മക്കോഴി പേടിച്ചു ഉറക്കെ കൊക്കി. ചങ്ങാതിക്കുരങ്ങ് മാങ്ങയെറിഞ്ഞു. പരുന്തിൻ്റെ കണ്ണിൽ തട്ടി. പരുന്ത് ഓടിപ്പോയി

ഇങ്ങനെ പല നല്ല ആശയപൂർണ്ണത വരുത്തി എഴുതിയവരുണ്ട്.

രചനോത്സവം ഒന്നു കൂടെ മെച്ചമാവേണ്ടതുണ്ട്. 9 പേർക്ക് കഥാരൂപത്തിൽ എഴുതാൻ കഴിഞ്ഞിട്ടില്ല. രചനോത്സവത്തിന് കൂടുതൽ അവസരങ്ങൾ നൽകാൻ തീരുമാനിച്ചു. തുറന്നു വന്നാൽ ഊന്നൽ പ്രവർത്തനം രചനോത്സവം തന്നെ.  രചനോത്സവത്തിൽ പങ്കാളിത്തം കുറവായ കുട്ടികൾ Yesterday പ്രയാസപ്പെട്ടത്.

+91 97449 36145: രചനോസവത്തിന്റെ ഭാഗമായി കഥയെഴുതിയ കുട്ടികൾക്ക് പെട്ടെന്ന് എഴുതാൻ പറ്റി. അല്ലാത്തവർക്ക് ബുദ്ധിമുട്ടായിരുന്നു.

 Rajitha Suresh: ഡയറിയും കഥയും നല്ല പ്രവർത്തനമായി എല്ലാ കുട്ടികളും കഥ നന്നായി എഴുതി