ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label കൃഷിയും പഠനവും. Show all posts
Showing posts with label കൃഷിയും പഠനവും. Show all posts

Wednesday, November 2, 2011

പാഠപുസ്തകവും പ്രായോഗിക കൃഷിയും

കുരുന്നുകള്‍ പാഠത്തില്‍നിന്ന് പാടത്തിലേക്ക്



ഒറ്റമുണ്ടുടുത്ത് ചേറ്റില്‍ മുട്ടോളം മുങ്ങി മരമടിക്കൊപ്പം ആര്‍പ്പുവിളിച്ചും ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ച് ഞാറുനട്ടും മണ്ണിന്റെ രുചിയും മണവും അറിഞ്ഞ കുരുന്നുകര്‍ഷകര്‍ക്ക് നെല്‍പ്പാടം പകര്‍ന്നു നല്‍കിയത് കൃഷിപാഠത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ . 
പാഠപുസ്തകവും പ്രായോഗിക കൃഷിയും സമന്വയിക്കുന്ന "പാഠങ്ങളില്‍നിന്ന് പാടത്തേക്ക്" എന്ന മാതൃകാപദ്ധതി ഒരുക്കിയത് പുനലൂര്‍ കലയനാട് വിഒയുപിഎസിലെ അധ്യാപകരും രക്ഷിതാക്കളുമാണ്.
ഗണിതം
പഠിക്കാന്‍ പ്രയാസകരമെന്നു പൊതുവേ കരുതുന്ന  ഗണിതശാസ്ത്രത്തെ  ശക്തമായ അനുഭവത്തിലൂടെ
അനായാസം ഹൃദിസ്ഥമാക്കാനായി കുട്ടികളെ നെല്‍പ്പാടത്തേക്ക് എത്തിക്കുന്ന നൂതനപദ്ധതിയാണ് സ്കൂളിന്റേത്.
വിസ്തീര്‍ണവും അംശബന്ധവും വ്യാസവും ശതമാനക്കണക്കുമെല്ലാം നെല്‍പ്പാടവും കൃഷിരീതിയും കാര്‍ഷിക വസ്തുക്കളും അടിസ്ഥാനപ്പെടുത്തി കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതാണ് പാഠത്തില്‍നിന്ന് പാടത്തേക്കുള്ള യാത്രയുടെ വിജയരഹസ്യം. 
വയലിന്റെ വീതി എത്ര, 
വിതയ്ക്കുന്ന വിത്തിന്റെ അളവെത്ര, 
നടുന്ന ഞാറിന്റെ എണ്ണമെത്ര, 
വളത്തിന്റെ രാസമിശ്രിതങ്ങളുടെ അളവെത്ര എന്നിവയെല്ലാം പഠിക്കുന്നതിലൂടെ  പദ്ധതിയുടെ ലക്ഷ്യം നേടും .
ശാസ്ത്രം 
കൃഷിയിലൂടെ സയന്‍സും പഠിക്കാം. 
മിത്രകീടങ്ങള്‍ , ശത്രുകീടങ്ങള്‍ എന്നിവ ഏതെന്ന് തരംതിരിക്കാം. 
ജൈവ, രാസകൃഷിരീതികളെക്കുറിച്ച് കൂടുതല്‍ അനുഭവപാഠങ്ങള്‍ പകര്‍ന്നുകിട്ടും. 
ഭാഷയും സംസ്കാരവും സ്വാഭാവികമായി കടന്നു വരും.കൃഷിപ്പാട്ടിന്റെ താളവും അവര്‍ ആസ്വദിക്കും. 
അങ്ങനെ അന്യമാകുന്ന കാര്‍ഷിക സംസ്കൃതിയിലേക്കുള്ള തിരിച്ചുവരവിന് കുട്ടികളെക്കൊണ്ട് പാടത്ത് നന്മ വിതച്ച് നേട്ടം കൊയ്യുകയാണ് സ്കൂള്‍ അധികൃതര്‍ . കുട്ടികളില്‍ ആവേശം പകരാന്‍ മരമടിയും ഒരുക്കിയിരുന്നു. അടിപ്പുകാരും പിടിപ്പുകാരും മണ്ണില്‍ ഉരുക്കള്‍ക്കൊപ്പം ശരവേഗത്തില്‍ കുതിച്ചുപായുന്ന മരമടിയുടെ ആവേശം നെഞ്ചേറ്റാന്‍ നാട്ടുകാരും പാടത്തെത്തി. കാര്‍ഷികോത്സവത്തിന്റെ അരങ്ങുണര്‍ത്തിയായിരുന്നു വിഒ യുപിഎസിലെ കുട്ടികള്‍ പാടത്തിറങ്ങിയത്.

ക്യാറ്റില്‍ വെല്‍ഫയര്‍ അസോസിയേഷന്‍ , സ്കൂള്‍ പിടിഎ, മാര്‍ത്തോമാ ദയറ സമൂഹം, സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് എന്നിവ ചേര്‍ന്നാണ് പാടവും ക്ലാസ് മുറിയും ബന്ധപ്പെടുത്തി പുതിയ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയത്. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഉണ്ണിക്കൃഷ്ണനാണ് കാര്‍ഷിക പരിപാടി ഉദ്ഘാടനംചെയ്തത്.  ആറുമാസത്തിനുള്ളില്‍ പാഠ്യപദ്ധതി പൂര്‍ത്തിയാക്കും
സ്കൂളുകള്‍ കുട്ടികളെ കൊണ്ട് കൃഷി ചെയ്യിക്കാറുണ്ട്. അത് പഠനാനുഭവം ആകുന്നില്ലെങ്കില്‍ കേവലം കൃഷിവേല ആയി മാറും. കൃഷിവേല പഠിക്കാനല്ലല്ലോ സ്കൂളില്‍ കുട്ടികളെ വിടുന്നത് എന്ന് ചൂണ്ടു വിരല്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു.  
ഇവിടെ ഈ സ്കൂള്‍ ഒരു  പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നു. പഠനത്തിനുള്ള പ്രായോഗികാനുഭവം -അതാണ്‌ കൃഷി. 
ഇന്റഗ്രേഷന്‍ ഇതാണ്. 
കൃഷി മാത്രമല്ല മറ്റു പ്രായോഗികാനുഭവങ്ങളും പരിശോധിക്കാം  

Saturday, June 11, 2011

വിദ്യാര്‍ഥി കൂട്ടായ്മയില്‍ 'വിത്തറിവ്' സംഘടിപ്പിച്ചു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ വിത്തറിവ് സംഘടിപ്പിച്ചു.
സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന വിവിധയിനം വിത്തുകള്‍ പ്രദര്‍ശിപ്പിച്ചു.
സുഗന്ധ, ഭക്ഷ്യ, നാണ്യ വിളകളുടെ വിത്തുകളാണ് പ്രദര്‍ശിപ്പിച്ചത്. ജാതി, ഈന്ത്, കൊക്കോ, റബര്‍, ഏലം, പതിമുഖം തുടങ്ങി
ഇരുനൂറില്‍ പരം വിത്തുകള്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശനം ഹെഡ്മാസ്റ്റര്‍ കെ. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ടി. ഹരിദാസന്‍, ടി. കൃഷ്ണന്‍, ടി. സതീശന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

Thursday, September 2, 2010

നാലിലാം കണ്ടം സ്കൂളില്‍ പഠനം കൃഷിയിലൂടെ



പല വിദ്യാലയങ്ങളിലും കുട്ടികള്‍ കൃഷി ചെയ്യുന്നത് വാര്‍ത്തയാണ്. കുട്ടികളെ സ്കൂളില്‍ വിടുന്നത് കൃഷി ചെയ്യാന്‍ അല്ലല്ലോ. പിന്നെ പഠിക്കാന്‍ ഉള്ള സമയം കൃഷി ചെയ്തു കൊണ്ടിരുന്നാല്‍ മതിയോ?
ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ ആലോചിക്കും. അത് കൊണ്ട് തന്നെ വിമര്‍ശനത്തോടെ മാത്രമാണ് സ്കൂള്‍ കൃഷിയെ സമീപിക്കുക. നാലിലാം കണ്ടത്തിലെ സ്കൂളില്‍ ചെന്നപ്പോഴും ഇതേ ചോദ്യം ചോദിച്ചു.
അപ്പോള്‍ അവിടുത്തെ മാഷിനു കൃത്യമായ ഉത്തരം ഉണ്ടായിരുന്നു.അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു
പോയി. കൃഷിയിടത്തില്‍ വച്ച് ഓരോന്നും വിശദീകരിച്ചു
ഗണിതം,ശാസ്ത്രം ഭാഷ ഇവയുമായി ഇഴ ചേര്‍ത്ത് കൃഷിയിലൂടെ പഠിപ്പിച്ചത്.
  • വളപ്രയോഗത്തിലെ അംശ ബന്ധം പാലിച്ചു വളം ഇടല്‍
  • കപപ്ത്തണ്ടിന്റെ നീളം.(നടുന്നതിന് മുറിക്കാന്‍, പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍).ഊഹിക്കല്‍ അളക്കല്‍.
  • കോവല്‍ കൃഷിയുടെ ചുറ്റളവ്‌ കാണല്‍
  • കമ്പി വേലിയുടെ ഗണിതം
  • കൃഷി വിസ്തീര്‍ണം
  • സ്കൂള്‍ ടാങ്കിലെ വെള്ളം എത്ര? ഒരു കോവല്‍ തടത്തിനു അഞ്ചു ലിറ്റര്‍ വേണം എങ്കില്‍ ഈ ടാങ്കിലെവെള്ളം മതിയാകുമോ?( വ്യാപ്തം കണ്ടെത്തല്‍,പ്രശ്ന പരിഹാരം)
  • എല്ലാ ചെടികള്‍ക്കും ഒരേ പരിപാലനം ആണോ?
  • കൃഷി രീതിയിലെ വ്യത്ത്യാസം
  • പൂക്കള്‍, ഇലകള്‍ ഇവയുടെ വളര്‍ച്ച നിരീക്ഷണം.
  • മണ്ണും വളവും
  • കളയും വിളയും.
  • സസ്യ വൈവിധ്യം
  • കൃഷി ഡയറി

ഇങ്ങനെ ഓരോ ക്ലാസിനും പഠിക്കാന്‍ നിലവാരം അനുസരിച്ച് പ്രവര്‍ത്തനം.
നാല് ഏക്കര്‍ സ്ഥലം.നല്ല പി ടി എ സഹകരണം. സന്നദ്ധതയുള്ള ടീച്ചേഴ്സ്.

ഈ സ്കൂളിനെ കുറിച്ചാണ് ഇന്ന് കാസര്ഗോഡ് എസ് എസ് എ ബ്ലോഗില്‍ പറയുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ ആ ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ കിട്ടും.( നീല അക്ഷരങ്ങള്‍ ലിങ്ക് ആണ്.ക്ലിക്ക് ചെയ്യൂ.കാസര്ഗോട്ടെത്തും )
(ഫോട്ടോ അയച്ചു തന്നത് അനൂപ്‌.)
ഈ സ്കൂള്‍ ചൂണ്ടു വിരല്‍ മുന്‍പും പരിചയപ്പെടുത്തിയിരുന്നു. മാറ്റം പ്രകടം എന്ന പേരില്‍. അതും നോക്കുക.