Showing posts with label ബാല. Show all posts
Showing posts with label ബാല. Show all posts
Wednesday, May 24, 2023
കല്ലും മരവും കലയും
വിദ്യാലയ പരിസരത്തെ സർഗാത്മകമായി ആവിഷ്കരിക്കൽ.
ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ജീവിരൂപങ്ങൾ നിർമിച്ച് വിദ്യാലയ വളപ്പുകൾ നിറയ്ക്കുന്ന പ്രവണത വളർന്നു വരുന്നു.
ഇതാ ചുറ്റുമുള്ള കല്ലും മരവുമൊക്കെ വളരെ ലളിതമായി പുനർജനിക്കുന്നു.
ഒന്നോ രണ്ടോ വരകൾ കൊണ്ട് ചൈതന്യം ലഭിക്കുന്നവ.
കൊല്ലത്തെ ഗോപാലകൃഷ്ണൻ മാഷാണ് വർഷങ്ങൾക്ക് മുമ്പ് ഈ സാധ്യത ഇടുക്കി ഡയറ്റ് ലാബ് സ്കൂളിൽ വച്ച് എന്നെ പരിചയപ്പെടുത്തിയത്.
ഇപ്പോൾ പ്രീസ് കൂൾ കഥോത്സവ ശില്പശാലയുടെ ഭാഗമായി ആ സാധ്യത വീണ്ടും ഉപയോഗിക്കുകയാണ്.
ഇങ്ങനെ രൂപപ്പെടുന്നവയെ കഥാപാത്രങ്ങളാക്കി ആ പശ്ചാത്തലം ഉപയോഗിച്ച് കഥകൾ മെനയലും ഉണ്ട്.
കഥ പറയാൻ പ്രകൃതിയിലേക്ക് ഇറങ്ങുകയാണ്.
ക്ലാസ് മുറിക്കകം മാത്രമാണ് കഥായിടം എന്ന ധാരണ തിരുത്തണം.
( മുന്നറിയിപ്പ്: ശിലകളിൽ നിങ്ങൾക്ക് ആനയുടെയും ആമയുടെയും കടുവയുടെയുമെല്ലാം രൂപങ്ങൾ ദർശിക്കാനാകും. അത് കണ്ടെത്തി മുന്നിൽ നിലവിളക്ക് വക്കരുത്)
Saturday, May 14, 2016
മാരാരിക്കുളം സ്കൂളിലെ നിറക്കൂട്ട്
സ്കൂൾച്ചുമരുകള്‍
അക്കാദമികമായി മോടിപിടിപ്പിക്കുന്നതിന്റെ
ഭാഗമായി പഠന
പ്രാധാന്യമുള്ള
വർണ്ണ ചിത്രങ്ങൾ വരച്ചു
ചേർക്കുന്നതിന്റെ ആദ്യഘട്ടത്തിന്
29. 04 16 രാവിലെ
10 മണിക്ക്
തുടക്കം കുറിക്കുകയാണ്.
പ്രാധാന്യമുള്ള
വർണ്ണ ചിത്രങ്ങൾ വരച്ചു
ചേർക്കുന്നതിന്റെ ആദ്യഘട്ടത്തിന്
29. 04 16 രാവിലെ
10 മണിക്ക്
തുടക്കം കുറിക്കുകയാണ്.
നാട്ടിലെ
മുഴുവൻ പേർക്കും പങ്കെടുക്കാവുന്ന
ഒരു ജനകീയ ഉത്സവമാക്കി ഈ
പരിപാടിയെ മാറ്റാനാണ്
തീരുമാനിച്ചുട്ടുള്ളത്.
വിദഗ്ധരായ കലാകാരൻ മാര്‍ഗനിര്‍ദേശങ്ങള്‍
നല്‍കും.
അക്കാദമിക
രംഗത്തെ മികവിന്റെ ബലത്തിൽ
കേരളത്തിനാകെ മാതൃകയായി
മലയാളം മീഡിയത്തിൽ പുതിയ
കുട്ടികളുടെ അഡ്മിഷൻ അഞ്ചിൽ
നിന്ന് നൂറിൽ എത്തി നില്ക്കുന്ന
നമ്മുടെ സ്കൂളിന്റെ പുറം
മോടി കൂടി മാറ്റാൻ ഉദ്ദേശിച്ചുള്ള
പ്രവര്‍ത്തനങ്ങളുടെ തുടക്കം
ആവേശകരമാക്കാൻ,
നിങ്ങളുടെ
പിന്തുണയുടെ നിറം കൂടി അതിൽ
പകർന്നു നല്കുവാൻ പൊതു
വിദ്യാലയങ്ങളെ സ്നേഹിക്കുന്ന
എല്ലാ സഹൃദയരെയും ഈ വർണോത്സവത്തി
ലേക്ക് ഹൃദയപൂർവം സ്വാഗതം
ചെയ്യുന്നു.....ഫേസ്ബുക്കിലെ അറിയിപ്പ്. കൂടാതെ ജനങ്ങളുടെ പ്രചാരണപോസ്റററുകള്‍. കുടുംബശ്രീ പതിച്ച പോസ്റ്ററാണ് ചുവടെ കാണുന്നത്.
എപ്രില്‍ ഇരുപത്തിയൊമ്പതിനു രാവില തന്നെ ജനങ്ങള്‍ അവരുടെ പ്രീതി പിടിച്ചു പറ്റിയ പ്രീതിക്കുളങ്ങര സ്കൂളിലേക്ക്
അവിടെ പുതിയ അധ്യായത്തിനു നിറം നല്‍കുകയാണ്
ആബാലവൃദ്ധം ജനങ്ങളും എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയായ പ്രയോഗമാകുന്നതിതുപോലെയുളള സന്ദര്‍ഭങ്ങളിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, വായനശാലാ പ്രവര്‍ത്തകര്‍, മുത്തശ്ശിമാര്‍, കുഞ്ഞുങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ർ, ബാല കൈരളി പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ...ജീവിതത്തിന്റെ നാനാതുറകളിലുളളവര്‍.
അവര്‍ പെയിന്റും ബ്രഷും കൈയിലെടുത്തു. ആദ്യമായിട്ടാണ്. ചീത്തയാകുമോ? സണ്ണി കിടാരക്കുഴി ( തിരുവനന്തപുരം) നിറക്കൂട്ട് നല്‍കാന്‍ മാര്‍ഗനിര്‍ദേശം നല്‍കി. ആഹാ ഇത്രയേയുളളോ? അല്പം തൂവിപ്പോയാല്‍, ഒലിച്ചിറങ്ങിയാല്‍ പേടിക്കേണ്ട. എങ്കില്‍ ഒരു കൈ നോക്കാം.
പ്രിയപ്പെട്ട
MLA യുടെ
ആശയമായിരുന്നു
ജനകീയ ചിത്രരചന. അത് പ്രതീക്ഷിച്ചതിലധികം
ആവേശകരമായ അനുഭവമായി .അതിന്റെ ചിത്രങ്ങളാണ് ചുവടെ . അന്നേ ദിവസം പങ്കുചേരാനാകാത്തവര്‍ ഈ ചിത്രാനുഭവത്തിലൂടെ പ്രീതിക്കുളങ്ങര സ്കൂളിന്റെ ജനകീയചിത്രരചനയെ സ്വാംശീകരിക്കുക.
ശ്രീ സണ്ണി കിടാരക്കുഴി നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ ഉദ്ഘാടകരായി . സ്കൂള്‍ ജീവിതത്തിന്റെ ആദ്യപാഠം വിദ്യാലയചരിത്രത്തില്‍ ഇടം പിടിക്കുന്ന നിറക്കൂട്ടിന്റെ ഉദ്ഘാടനത്തോടെയാകുന്ന അവിസ്മരണീയ അനുഭവം കിട്ടിയ ഭാഗ്യശാലികളായ കുട്ടികള്‍.
ഒന്നാം
ക്ലാസ്സിലെ ആദ്യ കുട്ടി...
രാഖി....
ഒന്നാം
ക്ലാസ്സിലെ 97
മത്തെ
കുട്ടി.. അഞ്ജന

മറ്റു ക്ലാസുകളിലെ കുട്ടികള്‍
അല്പം ചുവപ്പു കൂടി ..
ജില്ല
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാൻ ഡിംഗ് കമ്മിറ്റി
ചെയർമാൻ അഡ്വക്കേറ്റ് KT
മാത്യു ആരും ക്ഷണിക്കാതെ കേട്ടറിഞ്ഞാണെത്തിയ അദ്ദേഹം പൂവിന് നിറം നല്‍കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ മോടിക്കൂട്ടാന്‍ ഇടപെടുന്നത് നോക്കൂ. പങ്കാളിത്തത്തിന്റെ വേറിട്ട നിമിഷങ്ങള്‍
ഇങ്ങനെയല്ലേയമ്മേ.. അമ്മയുടെ ഒക്കത്തിരുന്നൊരു വര്‍ണവര. നാളെ ഈ വിദ്യാലയത്തില്‍ പഠിക്കേണ്ടവരും അവരുടേതായ മനോവര്‍ണം ചേര്‍ത്തു
മുത്തശ്ശിമാര്‍ സംഘമായാണ് വന്നത്. വിട്ടുകൊടുത്തില്ല. മതിയാവോളം വരച്ചു. പേരക്കിടാങ്ങള്‍ക്കുവേണ്ടിയുളള അനുഗ്രഹത്തിന്റെ നിറക്കൂട്ട്. വാനരില്‍ നിന്നും നരനിലേക്കുളള പരിണാമപാഠങ്ങള്‍ ചിത്രച്ചുമരില്‍
ഓ ഈ പൂമ്പാറ്റ് ഇപ്പോ ശരിക്കും പറക്കുമേ.. സഹാധ്യാപികയുടെ കമന്റ്
ഷൈനിട്ടീച്ചര്‍ക്ക് ശലഭോദ്യാനം വേണം. അതിനാല്‍ ആ ഭാഗത്ത് പൂക്കളും ചിത്രശലഭങ്ങളും മതി.
റീജടീച്ചര്‍ കുട്ടികള്‍ക്ക് ബ്രഷ് നല്‍കുന്നില്ല. ഇപ്പോള്‍ തരാം ഇപ്പോള്‍ തരാം എന്നു പറഞ്ഞ് വരയോടു് വര. കൊളളാമല്ലോ ഈ ടീച്ചര്‍. കുട്ടി ടീച്ചറുടെ ചിത്രവരകമ്പത്തില്‍ അതിശയിച്ചിരിപ്പാണ് 

ഇത് ഫേസ്ബുക്കിലിടാം. കൂട്ടുകാരിയുടെ വരച്ചാര്‍ത്ത് മൊബൈലില്‍ പകര്‍ത്തുന്നു
പൊരിവെയിലത്തും യുവജനങ്ങളുടെ പിന്തുണ.
ഒരു നീലക്കമ്പക്കാരന്‍ അനയെ നീലത്തില്‍ കുളിപ്പിക്കുന്നു
നാടിനൊപ്പം...........
നാട്ടുകാരനായി...
ഡോ.
റെജു IAS
മോളേ അച്ഛനീപ്പടം ഒന്നെടുത്തോട്ടെ. അമ്മയെ കാണിക്കാം. മക്കളോടൊത്ത് ഒരു ധന്യനിമിഷം ശ്രീ സുരേഷ് ബാബുവാണ് വരയന്‍കുതിരയ്ക് ജീവന്‍ നല്‍കുന്നത്. അടുത്തു നില്‍ക്കുന്ന വരയന്‍കുതിരയ്ക് അദ്ദേഹത്തോടെന്തോ പറയാനുണ്ട്. ശ്രദ്ധിക്കുന്നില്ല. തൊഴി ഉറപ്പ്.
ഈ സ്കൂളില്‍ നിന്നും ടീ സി വാങ്ങി ഹൈസ്കൂളില്‍ ചേര്‍ന്നെന്നും വെച്ച് ഈ സ്കൂള്‍ എന്റേതല്ലാതാകുമോ? പൂര്‍വവിദ്യാര്‍ഥികളുടെ വക സംഭാവന
കണ്ണുവെക്കരുതേ, കണ്ണൊന്നു വരച്ചോട്ടെ
കുടുംബശ്രീ പ്രവര്‍ത്തകര്‍
അമ്മയൊന്നു മാറി നിന്നേ ഒരു കുഴപ്പോം വരില്ല. ഞങ്ങള്‍ വരച്ചോളാം.
പഞ്ചായത്ത്
പ്രസിഡണ്ട്....
ശ്രീമതി ഇന്ദിര
തിലകൻ
എസ് എം സി ചെയര്‍മാന്‍ ശ്രീ മോഹന്‍ദാസ്
എം എല്‍ എ യുടെ മടിയില്‍ ഒന്നാം ക്ലാസില്‍ ഈ വര്‍ഷം ഒന്നാമതായി പ്രവേശനം നേടിയ രാഖിയും 97 ാമതായി പ്രവേശനം നേടിയ അഞ്ജനയും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും രണ്ടാം ക്ലാസിലേക്ക് എത്തിയ കുട്ടിയും .
"നാട്ടു
നിറ ക്കൂട്ട് "
നാട്
ഏറ്റെടുത്തു. ഒന്നാം ഘട്ടമേ കഴിഞ്ഞിട്ടുളളൂ. ജനകീയ കൂട്ടായ്മയുടെ കരുത്തോടെ ഈ വിദ്യാലയം മുന്നേറും
അതിനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
വരൂ
പങ്കാളിയാകൂ
വരൂ
പങ്കാളിയാകൂ
അനുബന്ധം.
മാരാരിക്കുളമാണ് മറുപടി. പൊതുവിദ്യാലയസംരക്ഷണത്തിനുളള പ്രായോഗിക മാതൃക അന്വേഷിക്കുകയാണ് മാരാരിക്കുളം ടി എം എല്‍ പി എസ്. എന്താ കൂടുന്നോ? ആശയങ്ങളും അനുഭവങ്ങളുമായി വരാം.
ഈ സ്കൂളില്‍ മെയ് 20,21,22 തീയതികളില്‍ വേനലവധിക്കാലത്തെ രണ്ടാം അധ്യാപകശില്പശാല.

സംസ്ഥാനത്തിന്‍റെ
വിവിധ ഭാഗങ്ങളില്‍ നിന്നും അധ്യാപകര്‍ പങ്കെടുക്കും.
ശില്പശാലയുടെ ഉന്നം.1.
പ്രക്രിയാധിഷ്ഠിചമായ ആസൂത്രണക്കുറിപ്പും അതില്‍ ഉള്‍ച്ചേരുന്ന ഐ ടി
അധിഷ്ടിത ക്ലാസുകള്‍ക്കാവശ്യമായ വിഭവങ്ങള്‍ തയ്യാറാക്കലും. ഇംഗ്ലീഷ്,
മലയാളം, പരിസരപഠനം, ഗണിതം എന്നിവയ്ത് .
2.
രക്ഷിതാക്കള്‍ക്ക് ജൂണ്‍ ആദ്യവാരം നല്‍കുന്നതിനുളള പഠനനേട്ട വ്യാഖ്യാനം
തയ്യാറാക്കും. ഈ സംരംഭത്തില്‍ ക്രിയാത്മകമായി
പങ്കാളികളാകാനാഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. രാവിലെ 9 മുതല്‍ രാത്രി
9 മണിവരെയാണ് ശില്പശാലാ സമയം.
പൂര്‍ണസമയം പങ്കെടുക്കാനാഗ്രമുളളവര്‍ക്ക്
പ്രതികരിക്കാം. tpkala@gmail.com എന്ന വിലാസത്തിലോ 9605101209 എന്ന
നമ്പരിലോ രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടാം.
Sunday, November 25, 2012
ശിലയില്‍ ബാല
വിദ്യാലയാത്തെ സര്‍വാംഗം പഠനോപകരണ മാക്കുന്നതിനുള്ള നിരവധി ആലോചനകള്‍ നാലഞ്ചു വര്‍ഷമായി കേരളത്തില്‍ നടക്കുന്നു.
വേറിട്ട അന്വേഷങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
എല്ലാവരും ചുമരില്‍ പഞ്ചതന്ത്ര കഥയോ പ്രകൃതി ഭംഗി വരയ്ക്കാലോ ആണ് ബാല എന്ന് കരുതുന്നു
ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ചില ഇടപെടല്‍ നടത്തി.
അതിന്റെ തുടര്‍ച്ച വേണം
ഈ മാസം മറ്റൊരു ശില്പ ശാല സംഘടിപ്പിച്ചു
അതിലെ ആശയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കുറെ സമയം വേണ്ടി വരും
എങ്കിലും ചില സാധ്യതകള്‍ കണ്ടെത്തി
കൊല്ലത്തെ ഗോപാലകൃഷ്ണന്‍ സാര്‍ സ്കൂലാകെ ഒന്ന് നോക്കി
അതാ അവിടെ ഒരു മുള്ളന്‍ പന്നി !
എല്ലാവരും അങ്ങോട്ട് നോക്കി .
എവിടെ
ആ കല്ലുകള്‍ക്കിടയില്‍ ..
ആരും കാണുന്നില്ലേ?
എങ്കില്‍ ഞാന്‍ കാട്ടിത്തരാം
അദ്ദേഹം കരിങ്കല്‍ കൂനയിലേക്ക് പോയി
മുള്ളന്‍ പന്നിയെയും കൊണ്ട് തിരികെ വന്നു .
ആല്‍മര ച്ചോട്ടില്‍ ആ ജീവി അഭയം തേടി
ചിത്രം നോക്കൂ.. ( ;ചിത്രം അപ് ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സമ്മതിക്കുന്നില്ല .ഒരു ജി ബി കഴിഞ്ഞെന്നു !? ഇനി എന്ത് ചെയ്യും ? പണം കൊടുക്കണം ഓരോ മാസവും .അതിനു ഒരു മറു വഴി കണ്ടെത്തണമല്ലോ ..)
അങ്ങനെ ശിലകളെ വ്യത്യസ്ത രീതിയില്‍ നോക്കാനും കലാബോധ വികാസം സാധ്യമാക്കാനും ആവിഷ്കാരത്തിന്റെ നവ സാധ്യത കണ്ടെത്താനും കഴിഞ്ഞു.
ആല്‍മരവും രൂപം മാറി
ആനയും പാമ്പും,കിളികളും ഒക്കെ സന്നിവേശിച്ചു
മരം ഒരു പഠനകേന്ദ്രം ആയി
Saturday, July 7, 2012
ഇതാണോ ശിശു സൗഹൃദം ?
എല്‍ പി സ്കൂളുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം എസ് എസ് എ കൊടുക്കുന്നു (
തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്കുആണ് നല്‍കുക എന്ന് പറയുന്നു. എങ്കിലും ചില
ജില്ലകളില്‍ ഇത് ഇരുന്നൂറു സ്കൂളുകളോളം വരും )
വളരെ നല്ല കാര്യം
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം.
അന്ന് ഗുജറാത്തിലും മറ്റു രാജ്യങ്ങളിലും ഉള്ള നല്ല അനുഭവമാതൃകകള്‍ അധ്യാപകരെ പരിചയപ്പെടുത്തിയിരുന്നു. കേരളീയമായ ആവശ്യങ്ങള്‍ പരിഗണിച്ചു എങ്ങനെ ചെയ്യാം എന്ന് അധ്യാപക പരിശീലന ചുമതലയുള്ള റിസോഴ്സ് ടീം ആലോചിച്ചു. അന്ന് പണം ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയില്ല. കുറെ സ്കൂളുകള്‍ ഇടപെട്ടു .
ചില സ്കൂളുകള്‍ പെയിന്റ് അടിക്കലാണ് ശിശു സൌഹൃദ വിദ്യാലയം എന്നി തെറ്റിദ്ധരിച്ചു .
അന്ന് ചൂണ്ടു വിരല്‍ ചില മാതൃകകള്‍ പരിചയപ്പെടുത്തി.(അവ ക്ലിക്ക് ചെയ്യൂ . മറ്റുള്ളവര്‍ക്ക് തെളിച്ചം നല്‍കാന്‍ പ്രയോജനപ്പെടും )
ഇങ്ങനെ നിരവധി ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം കേവലം സിവില്‍
വര്‍ക്കായി കണ്ടു സ്കൂളുകളില്‍ ചിത്രകഥകള്‍ വരച്ചു വെച്ചാല്‍ അത് പണ സൌഹൃദപരം ആകുമെങ്കിലും ശിശു സൌഹൃദ പരം ആകില്ല
അതിനാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ മൂല്യം ശൂന്യമാകുന്ന ചിത്രങ്ങള്‍ ധാരാളം
പലര്‍ക്കും നല്ല ധാരണ ഇല്ല.

ഇതാണ് വിദ്യാലയം
ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.
ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍
പള്ളിക്കൂടം യാത്രകള്‍ തുടരുന്നു
ക്ലാസില്‍ കച്ചവട മൂല
ഗണിതം വാഴുന്ന ക്ലാസുകള്‍
സി ഡി പുഷ്പങ്ങള്‍
ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും
ഗണിത ജാലകം
വളയിട്ട ജനലഴികള്‍.
ഈ വിദ്യാലയത്തില്‍ ബാല
ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു..
ഇഞ്ചിയാനി സ്കൂള്‍ -കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം-
ഇങ്ങനെ നിരവധി ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം കേവലം സിവില്‍
വര്‍ക്കായി കണ്ടു സ്കൂളുകളില്‍ ചിത്രകഥകള്‍ വരച്ചു വെച്ചാല്‍ അത് പണ സൌഹൃദപരം ആകുമെങ്കിലും ശിശു സൌഹൃദ പരം ആകില്ല
ഈ വര്ഷം എസ് എസ് യെ യുടെ മേല്‍നോട്ടത്തില്‍ സൌഹൃദ മാക്കിയ ഒരു സ്കൂളിലെ ദൃശ്യങ്ങള്‍ കാണൂ 
- സൂര്യന്റെ പ്രകാശം ഒരു വസ്തുവില്‍ വീണാല്‍ നിഴലിനു പകരം പ്രകാശം ഉണ്ടാകുന്നു എന്ന് പഠി പ്പിക്കുന്ന അക്കാദമിക ധാരണ സ്കൂള്‍ ചുമരില്‍ വരച്ചു വെച്ച് കൂടായിരുന്നു.
- സ്കൂളിന്റെ കിണര്‍ പുറത്തുള്ളപ്പോള്‍ അതിന്റെ ചിത്രം വരച്ചു വെച്ചവരുടെ അനുഭാവാധിഷ്ടിത പഠന കാഴ്ചപ്പാട് ഊഹിക്കാവുന്നതേ ഉള്ളൂ
അധ്യാപകരോട് ആലോചികാതെ ചുമരാകെ പടം വരച്ചു .
ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാനും പോര്‍ട്ട് ഫോളിയോ വെക്കാനും സ്ഥലം എവിടെ ?.
അതിനാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ മൂല്യം ശൂന്യമാകുന്ന ചിത്രങ്ങള്‍ ധാരാളം 
- ആശയാവതരണ രീതി നടക്കുന്ന ക്ലാസില്‍ ഹിന്ദി അക്ഷരങ്ങള്‍ വരച്ചു വെച്ചാല്‍ ഹിന്ദി പഠിക്കുമെന്ന് മിഥ്യാ ധാരണ.
- ഇപ്പോള്‍ മനസ്സിലായി കാണും ക്ലസ്റര്‍ പരിശീലനവും മറ്റും ഇല്ലതായത്തിന്റെ രഹസ്യം
പലര്‍ക്കും നല്ല ധാരണ ഇല്ല.
അത്ര തന്നെ.

പക്ഷെ ശിശുസൌഹ്രദം പറഞ്ഞു വേണമായിരുന്നോ എന്ന് ചോദിച്ചു പോവുകയാണ്
( ഒരു ജില്ലയിലെ വെച്ച് സാമാന്യ വാത്കരിക്കുന്നില്ല. പക്ഷെ ഒരിടത്ത് പോലും ഇങ്ങനെ സംഭവിച്ചു കൂടാ. ജില്ലാ തല ഉദ്ഘാടനം നടന്ന സ്കൂളിന്റെ ചിത്രം ആണ് നിങ്ങള്‍ കാണുന്നത് )
പണം കിട്ടിയ സ്കൂളുകള്‍ അക്കാദമിക ധാരണ ഉള്ളവരെ വിളിച്ചു നൂറായിരം
ആശയങ്ങള്‍ ഉത്പാദിപ്പിച്ച ശേഷമേ ഏറ്റവും ഉചിതമായത് തെരഞ്ഞെടുക്കാവൂ
നൂറു നൂറു മോഡലുകള്‍ ഉണ്ടാകട്ടെ. ഇത് സിവില്‍ വര്‍ക്കല്ല .
പഞ്ച തന്ത്രം കഥകളിലെ ചിത്രങ്ങള്‍ ചുമരില്‍ വരച്ചാല്‍ ശിശു സൌഹൃദപരം ആകുമോ?
അക്കാദമിക നേതൃത്വം രൂപപ്പെടുന്നത് പൊതു വിദ്യാഭ്യാസം നന്നാകണം എന്നുള്ള സമര്‍പ്പിത സമീപനം ഉണ്ടാകുമ്പോഴാണ്. അത് നിരന്തര അന്വേഷണം സംസ്കാരമായവര്‍ക്ക് മാത്രം സാധ്യവുമാണ്.
Thursday, June 16, 2011
കഥപറയുന്ന ചിത്രത്തൂണുകള്‍ കുട്ടികളിലേക്ക്
പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളും കല്‍ത്തൂണുകളില്‍ വര്‍ണചിത്രങ്ങളായി ജീവന്‍ തുടിച്ച് നില്‍ക്കുക, ഉറുമ്പിന്റെ പരോപകാരവും കുറുക്കന്റെ കൗശലവും കുരങ്ങിന് പറ്റിയ അമളിയും വലയില്‍ കുടുങ്ങിയ സിംഹവും തൊണ്ടയില്‍ നിന്ന് മുള്ളെടുക്കുന്ന കൊക്കും അപ്പം കടിച്ച് പാട്ടുപാടുന്ന കാക്കയും വാലിറുങ്ങിയ കുരങ്ങനുമെല്ലാം ചിത്രകഥാ താളുകളില്‍ നിന്ന് കുട്ടികളിലേക്കിറങ്ങിവരികയാണ്.
ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ ചുള്ളിക്കര ഗവ.എല്‍.പി. സ്‌കൂളാണ് പ്രൈമറി ക്ലാസുകളിലെ ചിത്രവായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അറിവ് നിര്‍മ്മാണത്തിന്റെ ഈ നൂതന സാധ്യത കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കുന്നത്. ബാല(ബില്‍ഡിങ് ലേണിങ് എയ്‌സ്)യുടെ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കഥപറയുന്ന കരിങ്കല്‍ തൂണുകള്‍ കുട്ടികള്‍ ഒരുക്കിയത്.
ചിത്രവായന, ചിത്രങ്ങളുടെ ക്രമപ്പെടുത്തല്‍, കഥാപാത്രങ്ങളുടെ വിവരണം പ്രകൃതിവര്‍ണന, ചിത്രം വരക്കല്‍, നാടകീകരണം തുടങ്ങിയവ പഠനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ചിത്രങ്ങളുടെ ഈ വര്‍ണ ലോകത്തിലൂടെ കഴിയുമെന്ന് അധ്യാപകര്‍ പറയുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഇംഗ്ലീഷിലും മലയാളത്തിലും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 'തൂണില്‍ നിന്ന് പുസ്തകത്തിലേക്ക്' എന്ന പ്രവര്‍ത്തനം അടുത്ത ഘട്ടത്തില്‍ നടക്കും. ചിത്രങ്ങളില്‍ നിന്ന് ജനിക്കുന്ന കഥകള്‍ ഉള്‍പ്പെടുത്തി കഥാപതിപ്പ് പ്രസിദ്ധീകരണം, ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞെടുത്ത് ബാലസഭകളില്‍ നാടകം അവതരിപ്പിക്കുക, ചിത്രങ്ങളുടെ സംരക്ഷണത്തിന് ചിത്രപോലീസ് രൂപവത്കരിക്കുക എന്നീ പ്രവര്‍ത്തനങ്ങളും നടത്തും.
പരിചിതമായ ഭൗതിക സൗകര്യങ്ങളുള്ള ഈ വിദ്യാലയം നേരത്തെ തന്നെ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരായ സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെ ആര്‍ട്ടിസ്റ്റ് സാജന്‍ ബിരിക്കുളമാണ് 'കഥ പറയുന്ന കല്‍ത്തൂണുകള്‍'ക്ക് ജീവന്‍ പകര്‍ന്നത്.

Saturday, November 6, 2010
ക്ലാസില്‍ കച്ചവട മൂല

ക്ലാസില്‍ കച്ചവടം.സാധനം വാങ്ങാം. വില്‍ക്കാം.
ബില്ല് തരും .കടം പറയരുത്.പണം എണ്ണി കൊടുക്കണം.
ബാക്കി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക.
ബില്ല് കൂട്ടിയത് ശരിയാണോ?
ബാക്കി കിട്ടിയത് ശരിയാണോ?
ഇഷ്ടമുള്ള എല്ലാ സാധനങ്ങളും കടയില്‍ .കയ്യില്‍ കാശും.
കണക്കു കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും രൂപയെ പൈസ ആക്കാനും..
ക്ലാസില്‍ ഒരു കച്ചവട മൂല.

കച്ചവടം കഴിഞ്ഞാല്‍ കട അടച്ചു മടക്കി ഒതുക്കി വെക്കാം .സ്ഥലംനഷ്ടമാകില്ല
ഗണിത പഠനത്തിന്റെ പ്രശ്ന സന്ദര്‍ഭം അതിന്റേതായ അന്തരീക്ഷത്തില്‍..
ഇതാണ് ക്ലാസിനെ സര്‍ഗാത്മകമാക്കല്‍ .
ഗണിത താല്പര്യം വളര്‍ത്താന്‍ ഇനിയും പുതു വഴികള്‍ ഉണ്ട്.
നിങ്ങള്‍ക്കും ആവാം അന്വേഷണം
---------------------------------------കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍-
Thursday, November 4, 2010
ഗണിതം വാഴുന്ന ക്ലാസുകള്‍
കടയില്‍ പോകുമ്പോള്‍ സ്വന്തം കാര്യം മാത്രം ഓര്‍ത്താല്‍ പോരാ .
ഒരു സ്കൂള്‍ സ്വന്തം ക്രിയാത്മകത ആവശ്യപ്പെടുന്നുണ്ടെന്നു കൂടി സാദാ ഒരു കരുതല്‍.എങ്കിലോ പല പുതിയ കണ്ടു പിടുത്തങ്ങളും സംഭവിക്കും.അവ ക്ലാസിനെ വേറിട്ട ഒന്നാക്കി മാറ്റും.നിങ്ങള്‍ വേറിട്ട് ചിന്തിക്കുന്ന മാഷാണോ/ടീച്ചറാണോ?
കടയില്‍ വില്പനയ്ക്ക് ഫ്ലക്സ് ഷീറ്റ് ചുരുട്ടി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും.ആ ചുരുളിന്‍ ഉള്ളിലെന്താവും.
നീണ്ട കുഴല്‍.അത് കിട്ടിയാല്‍ ക്ലാസില്‍ ദേ ഇതു പോലെ ഗണിത പഠനോപകരണം റെഡി .
പല നിറങ്ങള്‍. ഭിന്ന സംഖ്യ ബോധം കിട്ടാന്‍ അതിരിട്ടു.
കളിപന്തുകളില്‍ അക്കങ്ങള്‍ എഴുതിയപ്പോള്‍ സ്ഥാനവിലയ്ക്ക് പറ്റിയ മ
റ്റൊരു ഉപകരണം.
ഇനിയുമുണ്ട് സാധ്യത.കൊച്ചു ക്ലാസില്‍ ഭിന്നമില്ല.
അവിടെ ആരോഹണം അവരോഹണം. ഉയര വ്യത്യാസം.
നോക്കൂ ഈ ക്ലാസില്‍ സ്ട്രോ കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കി
ഒട്ടിച്ചിരിക്കുന്നത്. അതും ഗണിതം.
കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍, വായനാ സാമഗ്രികള്‍,
പോര്‍ട്ട് ഫോളിയോ
ഇവയൊക്കെ
വെയ്ക്കാന്‍ ഫൈബര്‍ ഷീറ്റ് കൊണ്ട് ഷെല്‍ഫ്. (അവ തമ്മിലുള്ള അകലം തുല്യമാണോ?അതും ഗണിതം..).
ക്ലാസിന്‍ സ്ഥല വിന്യാസം പരമാവധി പഠനോന്മുഖം .
ഷെല്‍ഫിനു അടുത്തുള്ള ആ ചുവന്ന സാമഗ്രി എന്താണ് ?നിങ്ങള്ക്ക് ആവശ്യമുള്ള ഒന്ന് തന്നെ. അത് നാളെ പറയാം
--------------------------------------------കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍
ഒരു സ്കൂള്‍ സ്വന്തം ക്രിയാത്മകത ആവശ്യപ്പെടുന്നുണ്ടെന്നു കൂടി സാദാ ഒരു കരുതല്‍.എങ്കിലോ പല പുതിയ കണ്ടു പിടുത്തങ്ങളും സംഭവിക്കും.അവ ക്ലാസിനെ വേറിട്ട ഒന്നാക്കി മാറ്റും.നിങ്ങള്‍ വേറിട്ട് ചിന്തിക്കുന്ന മാഷാണോ/ടീച്ചറാണോ?കടയില്‍ വില്പനയ്ക്ക് ഫ്ലക്സ് ഷീറ്റ് ചുരുട്ടി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും.ആ ചുരുളിന്‍ ഉള്ളിലെന്താവും.
നീണ്ട കുഴല്‍.അത് കിട്ടിയാല്‍ ക്ലാസില്‍ ദേ ഇതു പോലെ ഗണിത പഠനോപകരണം റെഡി .
പല നിറങ്ങള്‍. ഭിന്ന സംഖ്യ ബോധം കിട്ടാന്‍ അതിരിട്ടു.

കളിപന്തുകളില്‍ അക്കങ്ങള്‍ എഴുതിയപ്പോള്‍ സ്ഥാനവിലയ്ക്ക് പറ്റിയ മ
റ്റൊരു ഉപകരണം.ഇനിയുമുണ്ട് സാധ്യത.കൊച്ചു ക്ലാസില്‍ ഭിന്നമില്ല.
അവിടെ ആരോഹണം അവരോഹണം. ഉയര വ്യത്യാസം.
നോക്കൂ ഈ ക്ലാസില്‍ സ്ട്രോ കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കി
ഒട്ടിച്ചിരിക്കുന്നത്. അതും ഗണിതം.കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍, വായനാ സാമഗ്രികള്‍,
പോര്‍ട്ട് ഫോളിയോ
ഇവയൊക്കെ
വെയ്ക്കാന്‍ ഫൈബര്‍ ഷീറ്റ് കൊണ്ട് ഷെല്‍ഫ്. (അവ തമ്മിലുള്ള അകലം തുല്യമാണോ?അതും ഗണിതം..).
ക്ലാസിന്‍ സ്ഥല വിന്യാസം പരമാവധി പഠനോന്മുഖം .
ഷെല്‍ഫിനു അടുത്തുള്ള ആ ചുവന്ന സാമഗ്രി എന്താണ് ?നിങ്ങള്ക്ക് ആവശ്യമുള്ള ഒന്ന് തന്നെ. അത് നാളെ പറയാം
--------------------------------------------കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍
Wednesday, November 3, 2010
സി ഡി പുഷ്പങ്ങള്‍
ചിന്തയില്‍ ഗണിതം നിറയുമ്പോള്‍ ചുറ്റുമുള്ള എല്ലാം ഗണിതമയം ആകും.
ഈ വര്ഷം ബില്‍ടിംഗ് ആസ് എ ലേണിംഗ് എയിഡ് എന്ന ആശയം അവതരിപ്പിച്ചു.
അതിനു പണവും കിട്ടി.
എന്ത് ചെയ്യണം എന്നറിയാതെ കാശും കീശയില്‍ വച്ച് നടക്കുകയാണ് സ്കൂളുകള്‍.
എന്തെങ്കിലും ചെയ്യണം എന്നുണ്ട്.
ആരെങ്കിലും സഹായിക്കാന്‍ തയ്യാറാവണം.
അതിനു ആശയങ്ങളുടെ ഒരു കൊട്ട തന്നെ പരിചയപ്പെടുത്തി.
ഗുജറാത്തും ഡല്‍ഹിയും ബ്രിട്ടനും ഒക്കെ കാണിച്ചു.(കണ്ടത് മറന്നോ .ആവശ്യപ്പെട്ടാല്‍ മെയില്‍ ചെയ്യാം )
എന്നിട്ടും എവിടെയോ ഒരു തടസ്സം.
അത് മറി കടക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിക്കട്ടെ.
ഇത്കൊല്ലം ജില്ലയിലെ കുണ്ടറ കെ ജി വി സര്‍ക്കാര്‍യു പി സ്കൂള്‍ ഉപയോഗ ശൂന്യമായ സി ഡി കള്‍കൊണ്ട് ക്ലാസ് ചുമര്‍ ഗണിതവത്കരിച്ചത്..
പല സാധ്യതകള്‍.
അവ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും.
അതിനാല്‍ വിശദീകരിക്കുന്നില്ല.
എങ്കിലും സി ഡി പുഷ്പങ്ങളെ കുറിച്ച് പറയാതെ പോകാന്‍ മടി.
സി ഡി പുഷ്പങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പൂ തരും .
എത്ര എന്ന് ക്ലാസ് തീരുമാനിക്കണം.
ഏതു നിറം എന്നും .
ആ ഭാവന പ്രോത്സാഹിപ്പിക്കേണ്ടത് .
ക്ലാസിനു ചന്തം .
കുട്ടികള്‍ക്ക് സ്വന്തം.
നിറമുള്ള വലിയ പൂക്കള്‍
ഇനിയും സി ഡി കള്‍ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം
ആരോഹണം
അവരോഹണം
.....
നിങ്ങളുടെ ചിന്തകളും ഗണിതവത്കരിക്കാന്‍ ആശംസ
---------------------------------------
നാളെയും ഈ സ്കൂളില്‍ പോകാം അല്ലെ

എത്ര എന്ന് ക്ലാസ് തീരുമാനിക്കണം.ഏതു നിറം എന്നും .

ആ ഭാവന പ്രോത്സാഹിപ്പിക്കേണ്ടത് .
ക്ലാസിനു ചന്തം .
കുട്ടികള്‍ക്ക് സ്വന്തം.
നിറമുള്ള വലിയ പൂക്കള്‍
ഇനിയും സി ഡി കള്‍ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം
ആരോഹണം
അവരോഹണം
.....
നിങ്ങളുടെ ചിന്തകളും ഗണിതവത്കരിക്കാന്‍ ആശംസ
---------------------------------------
നാളെയും ഈ സ്കൂളില്‍ പോകാം അല്ലെ
Subscribe to:
Posts (Atom)