2015 ജനുവരി പതിനാറാം തീയതി മലയാള മനോരമ പ്രഥം എന്ന സംഘടനയുടെ പഠനറിപ്പോര്‍ട്ടിനോടൊപ്പം ബി എസ് വാര്യരുടെ ഒരു കുറിപ്പു കൂടി ചേര്‍ത്തുവെച്ച് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം മോശമായി. പി എസ് സി മുഖാന്തിരം നിയമിതരായ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ അര്‍പ്പണബോധമില്ലാത്തവരുമായി !മനോരമ എന്തിനാണ് ഒരു വശത്തുകൂടി നല്ലപാഠവുമായി പൊതുവിദ്യാലയങ്ങളെ സമുദ്ധരിക്കുവാന്‍ ശ്രമിക്കുകയും അതേസമയം തന്നെ ഇത്തരം വേലത്തരങ്ങളിലൂടെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നത്? അസര്‍ (Annual Status on Education Reoport -ASER) റിപ്പോര്‍ട്ടിലെ വസ്തുകളെ തങ്ങള്‍ക്കിഷ്ടമുളളവിധം വ്യാഖ്യാനിക്കുകയാണ് മനോരമ ചെയ്തത്. 2010 ല്‍ നിന്നും വ്യത്യസ്തമായ പ്രവണത വിദ്യാഭ്യാസ നിലവാരത്തില്‍ 2014 ല്‍ കാണിക്കുന്നുവെങ്കില്‍ അതിന്റെ സാമൂഹിക രാഷ്ടീയ അന്തരീക്ഷം കൂടി പരിശോധിക്കണം. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയില്‍ വെളളം ചേര്‍ത്തതിനു ശേഷമുളള ഗുണനിലവാര ശോഷണം ഈ റിപ്പോര്‍ട്ടില്‍ നിന്നും വായിച്ചെടുക്കാം. സ്വകാര്യ അണ് എയിഡഡ് വിദ്യാലയങ്ങള്‍ക്ക് സ്തുതി പാടിയവരും ഉത്തരം പറയണം. കാരണം ആ വിദ്യാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് പഠനം. അത്തരത്തില്‍ വിശകലനം ചെയ്യാനുളള വിവരങ്ങള്‍ പ്രഥം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. മനോരമയുടെ കണ്ണില്‍ അതു പെടില്ല. പൊതുവിദ്യാഭ്യാസത്തെ അവഹേളിക്കാനുളള ആസൂത്രിത ശ്രമത്തെ പ്രതിരോധിക്കാന്‍ പ്രഥം റിപ്പോര്‍ട്ടിലെ വസ്തുതകളും വിവരങ്ങളും പരിശോധിച്ചുളള വിശകലനം അനിവാര്യമാണ്.
Showing posts with label ഏകീകൃത സിലബസ്. Show all posts
Showing posts with label ഏകീകൃത സിലബസ്. Show all posts
Thursday, March 19, 2015
Sunday, October 14, 2012
സ്വകാര്യ സ്കൂളുകള്‍ മെച്ചമല്ല -അന്താരാഷ്ട്ര പഠനം
- ഈ വാര്‍ത്ത ഇന്നലെ മനോരമയില്‍ വന്നത് .
കേരള സിലബസിനെക്കാള്‍ കേമമാണോ സി ബി എസ ഇ സിലബസ്? ഈ ചോദ്യം കുറെ പേര് ഉന്നയിക്കുന്നു. പല വാദങ്ങള്‍. പൊതു സൂഹത്തിന്റെര്‍ ആശയ തലം രൂപപ്പെടുത്തുന്നത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആകണം .പലപ്പോഴും അങ്ങനെ അല്ല സംഭവിക്കുന്നത്.
നാട്ടിലെ മാന്യന്മാര് എന്ന് അറിയപ്പെടുന്ന വിഭാഗം എന്ത് ചെയ്യുന്നു എന്ന് നോക്കി സാധാരണക്കാരും അങ്ങനെ ചെയ്യുന്നു
രാഷ്ട്രീയ നേതാക്കള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ .സാമ്പത്തികമായി ഉയര്‍ന്നനിലയില്‍ ഉള്ളവര്‍ ഒക്കെ ചെയ്യുന്നതിനെ മാതൃകയാക്കാന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ അറിയാതെ മനസ് ശ്രമിക്കും.
ഈ വര്‍ഷം ഒരു മന്ത്രി പറഞ്ഞു എല്ലാ സ്കൂളുകളും സി ബി എസ ഇ സ്കൂളുകള്‍ പോലെ ആകണം എന്ന് .ഇത് നല്കുന്ന സൂചന വ്യക്തം. സി ബി എസ ഇ സ്കൂളുകള്‍ക്ക് വേണ്ടി മൂലധനം ഒഴുക്കാന്‍/ വാദിക്കാന്‍ പ്രമുഖ മത സമുദായങ്ങളും ഉണ്ട്. വികാരിമാരും കന്യാസ്ത്രീകളും അധ്യാപകരും എല്ലാം പറയുന്നു അതാണ് നല്ലത്..അതാണ് നല്ലത് എന്ന് . കനത്ത ഫീസ് വാങ്ങുന്ന ഇത്തരം സ്കൂളുകള്‍ക്ക് ദൈവങ്ങളുടെ നാമം. നമ്മുടെ കേരളത്തില്‍ തുഞ്ഞ്ച്ചത്തെഴുത്തച്ചന്‍ സ്മാരക ഇംഗ്ലീഷ മീഡിയം സ്കൂള്‍ ഉണ്ട്. നാളെ മലയാളം സ്മാരക ഇംഗ്ലീഷ് മീഡിയവും വന്നു കൂടായ്കയില്ല .!? ചില ധാരണകള്‍ എല്ലാവരും വച്ച് പുലര്‍ത്തുന്നു .അതിന്റെ അടിസ്ഥാനം ഒന്ന് പരിശോധിക്കാം .
സി ബി എസ് ഇ -കേരള സിലബസുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും.
സി ബി എസ് ഇ എന്നാല്‍ ....
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ ആണ്.അതായത് സെക്കണ്ടറി തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനം ആണിത്.തിനാല്‍ സെക്കന്സ്ടരി സിലബസ് മാത്രമേ താരതമ്യം ചെയ്യേണ്ടതുള്ളൂ .
സി ബി എസ് ഇ ലക്ഷ്യങ്ങള്‍
- പത്ത്, പതിനൊന്നു ക്ലാസുകളിലെ പൊതു പരീക്ഷ നടത്തുക.അതിനാവശ്യമായ നിബന്ധനകള്‍ രൂപീകരിക്കുക
- ഇന്ത്യ ഒട്ടാകെ സ്ഥലം മാറ്റം ലഭിക്കാവുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക.
- പരീക്ഷ നടത്തി സര്ടിഫിക്കെറ്റ് നല്‍കുക
- പരീക്ഷയ്ക്കായി സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്യുക
കേരളത്തിലെ പരീക്ഷാ ഭവന് ചെയ്യുന്ന ജോലികള്‍ക്ക് തുല്യം. സിലബസ് രൂപീകരിക്കാന്‍ ഇവര്‍ക്ക് ചുമതല ഇല്ല. എന്നാല്‍ സ്കൂളുകള്‍ക്ക് അഫിലിയേഷന് കൊടുക്കും.
സി ബി എസ് ഇ പറയുന്നത് പ്രവൃത്തിയില്‍ കാണിക്കാറില്ല
ശിശു സൌഹൃദപരമായ വിദ്യാഭ്യാസം പറയും. എന്‍ സി ഇ ആര് ടി മുന്നോട്ടു വെക്കുന്ന സമീപനം പറയും. കണ്‍സ്ട്രക്ടിവിസം പഠനത്തിനു സ്വീകരിക്കണം എന്ന് നിര്‍ദേശിക്കും. രണ്ടാം ക്ലാസ് വരെ സ്കൂള്‍ബാഗും ഗൃഹ പാഠവും പാടില്ലെന്ന് നിബന്ധന വെക്കും .ഇതിനൊക്കെ ഒരു വിലയും നല്‍കില്ല. ( സി ബി എസ് ഇ യുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചു അവരുടെ വീമ്പു പറയല്‍ ബോധ്യപ്പെടാവുന്നതാണ്.)
കേരളത്തില്‍ ഇപ്പോള്‍ പിന്തുടരുന്ന സാമൂഹിക ജ്ഞാന നിര്‍മിതി വാദത്തില്‍ അധിഷ്ടിതമായ സമീപനം ആണ് സി ബി എസ് ഇ യും മുന്നോട്ടു വെക്കുന്നത് എന്ന് അവരുടെ ബുള്ളട്ടിനിലെ ഉള്ളടക്കം സൂചിപ്പിക്കുന്നു.പക്ഷെ അവരുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ ചെന്നാല്‍ ഈ സമീപനം ചുക്കാന്നോ ചുണ്ണാമ്പാണോ എന്ന് അവിടുത്തെ അധ്യാപകര്‍ക്ക് അറിയില്ല
ഇന്ത്യയില്‍ ഉള്ള സെക്കണ്ടറി സ്കൂളുകളുടെ 6.69 % മാത്രമാണ് സി ബി എസ് ഇ സ്കൂളുകള്‍ . ( അവലമ്പം- MHRD വാര്‍ഷിക റിപ്പോര്‍ട്ട് 2009 -2010 ) അതായത് ഇന്ത്യയില്‍ സി ബി എസ് ഇ അല്ല മുഖ്യം .
ഇനി സിലബസ് ഒന്ന് താരതമ്യം ചെയ്യാം .
ഇനി സിലബസ് ഒന്ന് താരതമ്യം ചെയ്യാം .
സിലബസ് -ഗണിതം
കേരള സിലബസിലും സി ബി എസ് ഇ സിലബസിലും ഉള്ളടക്കം സമാനം.(എട്ടു ഒമ്പത് പത്ത് ക്ലാസുകളില്‍ )
ശാസ്ത്രം സി ബി എസ് ഇ ഉള്ളടക്കം കുറവ്
കേട്ടാല്‍ വിശ്വസിക്കില്ലാ .
- കേരളത്തിലെ കുട്ടികള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നത് അവിടെ പത്തില്‍
ഉദാഹരണം ഫിസിക്സ് -
ഫോക്കസ് ദൂരവും വക്രതാ ആരാവും തമ്മിലുള്ള ബന്ധം.
ഗോളീയ ദര്പണങ്ങളും അതിന്റെ അനുബന്ധ പദങ്ങളും
മിത്യാപ്രതിബിംബവും അതിന്റെ യഥാര്‍ത്ഥ പ്രതിബിംബവും
ഫ്ലക്സ് രേഖകള്‍
- കേരളത്തിലെ കുട്ടികള്‍ ഒമ്പതില്‍ പഠിക്കുന്നത് അവിടെ പത്തില്‍
ഉദാഹരണം
- പ്രകാശത്തിന്റെ അപവര്‍ത്തനം
- അപവര്തന നിയമങ്ങള്‍
- വിവിധ തരാം ലെന്‍സുകള്‍
- ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി
- വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലം
- ചാലകത്തില്‍ നിന്നുള്ള ദൂരവും കാന്തിക മണ്ഡലത്തിന്റെ വ്യതിയാനവും
- വൈദ്യുത കാന്തവും ഉപയോഗവും
- കറന്റ്;
- അമീട്ടര് , വോള്‍ട്മീട്ടര്‍
- ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ഇങ്ങനെ ധാരാളം ആശയങ്ങള്‍ ..
- കേരളത്തിലെ കുട്ടികള്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന പല കാര്യങ്ങളും സി ബി എസ് ഇ യില്‍ ഇല്ല
ഉദാഹരണം.
പ്രകാശത്തിന്റെ പൂര്‍ണ ആന്തര പ്രകീര്‍ണനവും പ്രകീര്‍ണനവും
അതാര്യ വസ്തുക്കളുടെ നിറവും സുതാര്യ വസ്തുക്കളുടെ നിറവും
പ്രാഥമിക വര്‍ണങ്ങളും ദ്വിതീയ വര്‍ണങ്ങളും
പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യവും വിസരണവും തമ്മിലുള്ള ബന്ധം
ഇലെക്ട്രോ മാഗ്നെടിക് സ്പെക്ട്രം
ദ്രാവക മര്‍ദവും ആഴവും തമ്മിലുള്ള ബന്ധം
സിങ്കിള്‍ ടച് രീതിയില്‍ കാന്തവത്കരണം
ആറ്റോമിക കാന്തങ്ങള്‍
കാന്തികപ്രേരണം
ഭൂമിയുടെ കാന്തികത
വൈദ്യുത വിശ്ലേഷണം വൈദ്യുതിലേപനം ( ഇത് പോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു കേരള സിലബസില്‍ ഉള്ള 34 ആശയങ്ങള്‍ സി ബി എസ് ഇ കുട്ടികള്‍ പഠിക്കുന്നില്ല )
ആകാശ ക്കാഴ്ച ,പ്രപഞ്ചം ഇവയുമായി ബന്ധപെട്ട ഭൂമിയുടെ പരിക്രമണം സൂര്യന്റെ ഘടന, ഗാലക്സികള്‍ , പ്രപഞ്ചോല്പത്തി, തുടങ്ങിയ 11 പ്രധാന കാര്യങ്ങള്‍ സി ബി എസ് ഇ യില്‍ ഇല്ല.
അതായത് കേരളത്തിലെ കുട്ടികള്‍ ഫിസിക്സില്‍ പഠിക്കുന്ന 84 ആശയങ്ങള്‍ സി ബി എസ് ഇ യില്‍ ഉള്‍പ്പെടുത്തിയിട്ടില്ല . ഇവിടെ എട്ടിലും ഒമ്പതിലും പഠിക്കുന്നത് ആണ് അവിടെ പത്തില്‍ .ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ മൂന്നാം ക്ലാസില്‍ ഉല്പ്പെടുത്തിയിട്ടു അതാണ് നല്ലത് എന്ന് പറയും പോലെ .
അല്ലെങ്കില്‍ കേരള സിലബസ് ഉള്ളടക്കം കൂടുതല്‍ ഉള്ളതാണെന്ന് .ഉള്ളടക്ക കൂടുതല്‍ നിലവാരം ആണോ ?അതും ചര്‍ച്ച ചെയ്യണം .സി ബി എസ് ഇ യില്‍ കൂടുതല്‍ എന്തോ ഉണ്ടെന്നു അല്ലെ പറയുന്നത് അതൊന്നു തൊട്ടു കാണിക്കുമോ ?
- രസതന്ത്രത്ത്തിലേക്ക് കടന്നാലോ രസതന്ത്ര പഠനത്തില്‍ പ്രധാനപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍ രാസഗതികള് , രസതന്ത്രം നിത്യ ജീവിതത്തില്‍ തുടങ്ങിയവ സി ബി എസ് ഇ സിലബസില്‍ ഇല്ല.
- ജീവ ശാസ്ത്രം -സി ബി എസ് ഇ സില്ബസിനെക്കാള് കേരള സിലബസില്‍ കൂടുതലായി ഉള്ളത് ഇവ
കൃഷി ശാസ്ത്രം -ജീവാണു വളം, ടിഷ്യൂ കള്‍ച്ചര്‍
പരിസ്ഥിതിശാസ്ത്രം- ജീവ ബന്ധങ്ങള്‍ ,
സൈറ്റോളജി - കോശംഗങ്ങള് , കോശ വിഭജനം
അനാട്ടമി, ഫിസിയോളജി - അസ്ഥിയും പേശിയും
ജനിതക ശാസ്ത്രം -ജനിതക ശാസ്ത്ര ചരിത്രം.ഡി എന്‍ എയുടെ ഘടന , ജീന്‍ ,ജനിതക സാങ്കേതിക വിദ്യ
ജീവ പരിണാമം -ജീവോത്പത്തി, പരിണാമത്തിന്റെ തെളിവുകള്‍, പരിണാമ സിദ്ധാന്തങ്ങള്‍, മനുഷ്യപരിണാമം ആധുനിക വീക്ഷണം
ആരോഗ്യ ശാസ്ത്രം -രോഗ നിര്നയോപാധികള് , രക്ത ഗ്രൂപ്പുകള്‍ ,രക്ത നിവേശനം
(പ്രത്യേകം ശ്രദ്ധിക്കുക പ്രപഞ്ചോല്പത്തി ജെവോല്പത്തി ഇവയൊക്കെ ആഴത്തില്‍ തൊടാതെ ഉള്ള സിലബസുകള്‍ മത മൌലിക വാദികള്‍ക്ക് സുഖിക്കും.മതങ്ങള്‍ സി ബി എസ് ഇ യെ വാഴ്ത്താന്‍ ഒരു കാരണം ഇതാണോ ? )
ഇവ കൂടി വായിക്കുക .
1ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )..
2.
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -5 (CBSE -1 )
3
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -4 (ഫിന് ലാന്റ് മാതൃക )
4
അനംഗീകൃത വിദ്യാലയങ്ങള്‍ -പഠന റിപ്പോര്ടിലൂടെ
5
- പൌരബോധം മുളയ്ക്കാത്ത വിദ്യാര്‍ഥിമനസ്സുകള്‍
- വിവേചനത്തിന്റെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ ..
- "ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും
- വിദ്യാര്‍ഥികളുടെ പഞ്ചനക്ഷത്ര വിവരക്കേട്
- ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്?!
- ടോപ് സ്കൂളുകള്‍ ടോപ്പാണോ -1
Wednesday, August 29, 2012
ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍
പ്രേമചന്ദ്രന്‍മാഷ് ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ചര്‍ച്ചയ്കായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നു.
- ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍
പ്രേമചന്ദ്രന് -
സര്‍വദാ ദുരിതവഴിയിലായ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ ഏതു
പൊത്തില്‍നിന്നാണ് "അടിയന് ലച്ചിപ്പോം" ആക്രോശത്തോടെ ഇപ്പോള്‍ ഏകീകൃത
സിലബസ് എന്ന വിചിത്രജീവി ചാടിവീണതെന്ന് അമ്പരക്കാത്തവരില്ല. ഈ
വിചിത്രവേഷത്തിന് പിറകില്‍ മറഞ്ഞിരിക്കുന്ന താത്പര്യങ്ങളുടെ ദംഷ്ട്രകള്‍
ആര്‍ത്തിയോടെ ലക്ഷ്യംവയ്ക്കുന്നത് കേരളത്തിലെ പൊതുവിദ്യാലയത്തില്‍
അവശേഷിക്കുന്ന ഇളംമേനികളില്‍ തന്നെയെന്നത് ഉറപ്പിക്കാന്‍, അത് വന്ന വഴിയും
വാരിപ്പൂശിയ നിറങ്ങളും തിരിച്ചറിഞ്ഞാല്‍ മതിയാകും. ഈ വിചിത്രവാദത്തിന്റെ,
ഒറ്റനോട്ടത്തില്‍ ആകര്‍ഷകമെന്ന് തോന്നാവുന്ന നീണ്ട അങ്കവസ്ത്രത്താല്‍
മൂടിവച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തെറിയാന്‍,
അനുവദിക്കാനിരിക്കുന്ന അണ് എയിഡഡ് സ്കൂളുകളുടെ നീണ്ട പട്ടികകളാണെന്ന്
ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ കാണാം. അതിന്റെ ക്രമപ്പെടുത്തിയ
ചലനങ്ങള്‍ നിയന്ത്രിക്കുന്നത് പിന്നിലിരുന്നു വിരലുകള്‍ മാന്ത്രികമായി
ചലിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ മേലധ്യക്ഷന്മാരുടെ താത്പര്യങ്ങളുടെ
ചരടുകളാലാണെന്നും അപ്പോള്‍ വെളിപ്പെടും.
കേരളത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന പാഠ്യപദ്ധതി ചര്‍ച്ചകളിലൊന്നിലും പങ്കെടുക്കാതിരിക്കുകയും അതിനെയെല്ലാം പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിറികോട്ടലുകള്‍കൊണ്ട് അപമാനിക്കുകയും ചെയ്ത ഒരു വിഭാഗം പുതിയ സിലബസിനു വേണ്ടിയെങ്കിലും ആദ്യമായി മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് ആ നിലയിലെങ്കിലും മാനിക്കപ്പെടണം; ചര്‍ച്ച ചെയ്യപ്പെടണം. എന്തായാലും, ഭരണാനുകൂല അധ്യാപക സംഘടനകളുടെ സമ്മേളനപ്രമേയങ്ങളുടെ വിരുന്നു മേശകള്‍ വിട്ട് ഏകീകൃത സിലബസ്സിന് വേണ്ടിയുള്ള വാദം ഇപ്പോള്‍ കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന സമിതിയായ കരിക്കുലം കമ്മിറ്റി വരെ എത്തിനില്‍ക്കയാണ്. പാഠ്യപദ്ധതിയും സിലബസ്സും വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കിക്കാണുന്ന ഒരു പാഠ്യപദ്ധതി സമീപനമനുസരിച്ചായിരിക്കും എപ്പോഴും സിലബസ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നത്. സ്കൂളിന്റെ അന്തരീക്ഷം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൊതുസമൂഹം, ബോധനരീതി, പഠനസാമഗ്രികള്‍, മൂല്യനിര്‍ണയം തുടങ്ങിയവയെക്കുറിച്ചുള്ള പരികല്‍പ്പനകളില്‍ തുടങ്ങി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകള്‍ വരെ പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നു. ഓരോ കാലത്തും പാഠ്യപദ്ധതിയെ സംബന്ധിച്ച സമീപനം രൂപംകൊള്ളുന്നതിനു പിറകില്‍ സൈദ്ധാന്തികമായ ചില നിലപാടുകള്‍ ഉണ്ടാകും. അറിവിനെ സംബന്ധിച്ച സാമൂഹികവും മനശാസ്ത്രപരവും ആയ അതതുകാലത്തെ കണ്ടെത്തലുകള്‍ അവയുടെ അടിസ്ഥാനമായിരിക്കും. ആത്യന്തികമായി വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നതെന്തോ അതിന്റെ ഉദ്ദേശ്യങ്ങളും വഴികളും രീതിശാസ്ത്രവും നിര്‍ണയിക്കുന്നത് കരിക്കുലം ആയിരിക്കും. കേരളത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനെങ്കിലും സമഗ്രമായ കരിക്കുലം രൂപീകരിക്കുന്നത് ഡിപിഇപി കാലത്താണ്. കുട്ടിയുടെ പ്രകൃതം എന്താണ്? എങ്ങനെയാണ് അവര്‍ അറിവിലേക്ക് എത്തിച്ചേരുന്നത്? അധ്യാപകന്റെ റോള്‍ ഇവിടെ എന്താണ്? ക്ലാസ്റൂം വിനിമയത്തിന്റെ രീതിശാസ്ത്രം എന്താണ്? പാഠപുസ്തകങ്ങള്‍ രൂപീകരിക്കേണ്ടത് എന്തിനെ മുന്‍നിര്‍ത്തിയാണ്? പഠന പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെ? മൂല്യനിര്‍ണയം എങ്ങനെ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ശരിയായി ചോദിക്കാനെങ്കിലും ഈ സന്ദര്‍ഭം സഹായകമായി. തുടര്‍ന്ന് 1997 ലും 2007 ലും നമ്മുടെ പാഠ്യപദ്ധതി പുനരവലോകനം നടത്തുകയും പരിഷ്ക്കരിക്കുകയും ചെയ്തു. ഈ ആലോചനകള്‍ ആരംഭിക്കുന്നത് പാഠ്യപദ്ധതിയെ സംബന്ധിച്ച ചര്‍ച്ചകളിലാണ്. ആ സമീപനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിനു ഫലപ്രദമായ സിലബസ് നിര്‍മിക്കുക എളുപ്പമാണ്. കരിക്കുലം ഒരു കോഴ്സിനെ സംബന്ധിക്കുന്ന ആലോചനകള്‍ ആണെങ്കില്‍ സിലബസ് വിഷയത്തെ സംബന്ധിച്ചുള്ളതാണ്. എന്താണ് ക്ലാസ് മുറിയില്‍ വിനിമയം ചെയ്യേണ്ടത് എന്നതാണ് മുഖ്യമായും സിലബസ്സിന്റെ പരിഗണന. ഒരു വിഷയത്തിന്റെ പഠന വസ്തുക്കള്‍, ഉള്ളടക്കം, അതിന്റെ സമയക്രമീകരണം മുതലായവയില്‍ ആ പര്യാലോചനകള്‍ അവസാനിക്കുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും വിശാലമായ കരിക്കുലത്തെ മുന്‍നിര്‍ത്തി നിരവധി സിലബസ്സുകള്‍ ഉണ്ടാക്കാറുണ്ട്. സ്കൂള്‍, പ്രാദേശിക മേഖലകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത സിലബസ്സുകള്‍ ഉണ്ടാക്കുമ്പോഴും കോഴ്സിന്റെ കരിക്കുലത്തെ സംബന്ധിച്ച അടിസ്ഥാന സമീപനം ഒന്നായിരിക്കും.
ദേശീയ തലത്തില്‍ 2005 ല്‍ പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ചും അതിലെ ശുപാര്‍ശകള്‍ക്കനുസരിച്ചും ആണ് കേരളത്തിലടക്കം 2007 മുതല്‍ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. പഠനത്തെ സംബന്ധിച്ച അടിസ്ഥാനദര്‍ശനങ്ങള്‍, പഠനപ്രക്രിയയുടെ സവിശേഷതകള്‍, കുട്ടിയെയും അധ്യാപകനെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവയിലെല്ലാം തൊട്ടു മുന്‍പത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഏറെ മുന്നോട്ടു പോകാന്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് സാധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ രൂപപ്പെടുത്തിയ പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂടിനുസരിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സ്വന്തം കരിക്കുലം വികസിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. 2007 ല്‍ കേരളം പ്രസ്തുത ചട്ടക്കൂടിനെ പിന്തുടര്ന്ന്, നമ്മുടെ സാംസ്കാരികവും പാരിസ്ഥിതികവും ആയ അടിത്തറയില്‍ നിന്നുകൊണ്ടും നമ്മുടെ ജീവിതത്തിന്റെ നിര്‍ണായകമായ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടും സമഗ്രമായ പാഠ്യപദ്ധതിക്ക് രൂപം കൊടുത്തു. പ്രസ്തുത പാഠ്യപദ്ധതിയനുസരിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളുടെ സിലബസ്സിന്റെ ഗ്രിഡ്ഡും തയ്യാറാക്കി. സിലബസ് തയ്യാറാക്കുമ്പോള്‍ ഓരോ വിഷയത്തിന്റെയും ദേശീയ, അന്തര്‍ദേശീയ നിലവാരംകൂടി പരിഗണിക്കുകയുണ്ടായി. പ്രൈമറി തലങ്ങളില്‍ പ്രശ്നോന്നീത സമീപനമാണ് നാം സ്വീകരിച്ചത്. നിത്യജീവിതത്തില്‍ നിരന്തരം അഭിമുഖീകരിക്കുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍കൂടി കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവരത്തക്ക പഠന പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകങ്ങളില്‍ നല്‍കിയിരുന്നു. ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ക്കകത്താണ് ഇവയ്ക്ക് ഇടം നല്‍കിയത്. ദേശീയ തലത്തില്‍ തന്നെ, നാം പുതിയ പാഠ്യപദ്ധതി എന്ന് പേരിട്ടു വിളിക്കുന്ന, 1997 മുതല്‍ സംസ്ഥാനത്ത് പ്രായോഗികമാക്കിയ ശിശുകേന്ദ്രിതവും സാമൂഹിക ജ്ഞാനിര്‍മിതിവാദത്തില്‍ കെട്ടിപ്പടുത്തതും പ്രവര്‍ത്താനാധിഷ്ഠിതവുമായ പഠനരീതി സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കി(എന്‍സിഎഫ്)ന്റെ ആമുഖത്തില്‍ തന്നെ കേരളത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന പുതിയ പഠനരീതിയെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ഓര്മ പരിശോധനയില്‍ മാത്രമൂന്നിയ പരീക്ഷാരീതി പൊളിച്ചെഴുതുകയും കുട്ടിയുടെ മാനസികപ്രക്രിയകളെ വിലയിരുത്തുന്ന, അവര്‍ തിരിച്ചറിഞ്ഞ ആശയങ്ങളെ പ്രയോഗിക്കുന്നതിനു അവസരം നല്കുന്ന രീതിയിലുള്ള പരീക്ഷകള്‍ നടപ്പില്‍ വരുത്തുകയും ചെയ്തത് എന്‍സിഇആര്‍ടിയുടെ മൂല്യനിര്‍ണയ വിഭാഗത്തിനു തന്നെ അവിശ്വസനീയമായിരുന്നു. ഇപ്പോഴിതാ സിബിഎസ്ഇ ഓര്മ പരിശോധിക്കുക മാത്രം ചെയ്യുന്ന അവരുടെ പൊതു പരീക്ഷാ രീതികളില്‍ വലിയ മാറ്റം വരുത്താന്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ""കാണാപാഠം പഠിച്ചും കറക്കിക്കുത്തിയും പരീക്ഷയില്‍ രക്ഷപ്പെടുന്ന രീതിക്ക് അറുതി വരുത്താന്‍ സിബിഎസ്ഇ തയാറെടുക്കുന്നു. 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ക്ക് "തുറന്ന പുസ്തക പരീക്ഷാ രീതി" അടുത്ത വര്‍ഷം (2013-14) മുതല്‍ നടപ്പാക്കാനാണ് ആലോചന. പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവുന്ന പാഠഭാഗങ്ങളെക്കുറിച്ചു മുന്‍കൂട്ടി അറിയാമെന്നതൊഴിച്ചാല്‍, തുറന്ന പുസ്തക പരീക്ഷാ രീതി കടുപ്പമേറിയതായിരിക്കുമെന്നാണു സൂചന. ചോദ്യങ്ങള്‍ ലളിതമാവില്ല; കുട്ടികളുടെ വിശകലന ശേഷിയാവും പ്രധാനമായും പരീക്ഷിക്കുക. ഉത്തരങ്ങള്‍ മനഃപാഠമാക്കി പരീക്ഷയില്‍ ജയിക്കാമെന്നു കരുതുന്നവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ടാവില്ല."" (മനോരമ വാര്‍ത്ത; 2012 ആഗസ്ത് 5 ) കുട്ടികളുടെ വിശകലന ശേഷിയും അപഗ്രഥനപാടവവും വിലയിരുത്തുന്നതിനായി നമ്മുടെ പരീക്ഷാരീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ എന്തെന്തു പരാതികള്‍ ആയിരുന്നു ഈ മാധ്യമങ്ങള്‍ക്കും ചില അധ്യാപക സംഘടനകള്‍ക്കും. ഏകീകൃത സിലബസ് ഒറ്റമൂലിയോ? "ഏകീകൃത സിലബസ് നടപ്പിലാക്കൂ.. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ .. "എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ എന്താണ് ഏകീകൃതമായ ഈ സിലബസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ? പുറത്തു പറയുന്നതു തന്നെയാണോ അവരുടെ ഉള്ളിലിരുപ്പ്? അല്ലെങ്കില്‍ എന്തിന് ഈ അവ്യക്തത? ഉള്ളിലുള്ളത് തുറന്നു പറയാനുള്ള ആര്‍ജ്ജവമെങ്കിലും ഭരണത്തിനു സ്തുതി പാടുന്ന ഈ സംഘങ്ങള്‍ കാണിക്കണം. ജിഎസ്ടിയു സംസ്ഥാന പ്രസിഡന്റ് തങ്ങളുടെ മുഖമാസികയില്‍ പേര് വച്ചെഴുതിയ ലേഖനത്തില്‍ (വാല്യം: 6, ലക്കം: 8; ഏകീകൃത സിലബസും ഗുണമേന്മാ വിദ്യാഭ്യാസവും) ഈ ഇരട്ടത്താപ്പ് വ്യക്തമാണ്. എന്‍സിഇആര്‍ടി നിര്‍ദ്ദേശ പ്രകാരം അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ സിലബസ്സുകള്‍ പരിഷ്കരിക്കണം എന്നതിനെ തലോടി, എന്താണ് ഏകീകൃത സിലബസ് എന്ന് വിശദമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. "എന്‍സിഇആര്‍ടി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ സ്വരൂപിച്ച് കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെയും പ്രാദേശിക പ്രാധാന്യവും കൂടി സംയോജിപ്പിച്ച് ബന്ധപ്പെട്ട എസ്സിഇആര്ടി കള്‍ ആവശ്യമായ രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വികസിപ്പിച്ചെടുക്കേണ്ടതാണ്". ഇതില്‍നിന്ന് എന്താണ് ഉരുത്തിരിച്ചെടുക്കാന്‍ കഴിയുന്നത്? എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന തരത്തില്‍ ആവണം എന്നത് മനസ്സിലാക്കാം. സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ എന്താണ്? ഇവ കേവലം പരീക്ഷാ ബോര്‍ഡുകള്‍ മാത്രമാണെന്നത് എന്തുകൊണ്ട് വ്യക്തമാക്കപ്പെടുന്നില്ല. ഇന്ത്യയിലെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും കുട്ടികളെ ലക്ഷ്യം വച്ചുള്ള ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ പരീക്ഷാബോര്‍ഡാണ് ഐസിഎസ്ഇ. അവര്‍ക്ക് കുട്ടികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആലോചിക്കേണ്ടതില്ല. അതുകൊണ്ട് ഒരു സിലബസ് അടിച്ചു പുറത്തിറക്കിയാല്‍ സ്വകാര്യ പ്രസാധകര് അതിനുസരിച്ചുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിക്കൊള്ളും. കടുകട്ടിയാണ് ഐസിഎസ്ഇ സിലബസ് എന്നാണു പൊതുധാരണ. കട്ടി സിലബസ്സിനല്ല; പുസ്തകങ്ങള്‍ക്കാണ്. വിദ്യാഭ്യാസത്തെ തികച്ചും കച്ചവട ഉത്പന്നമായിക്കാണുന്ന ഈ ആഗോള പരീക്ഷാബോര്‍ഡിനു വേണ്ടി, അതിസമ്പന്നര്‍ക്കും ട്യൂഷന് ഉറപ്പുവരുത്താന്‍ കഴിവുള്ള ചെറുന്യൂനപക്ഷത്തിനു വേണ്ടി സ്വകാര്യ പ്രസാധകര് പുസ്തകം തയ്യാറാക്കുമ്പോള്‍ എന്തിനു കട്ടി കുറയ്ക്കണം. ആ സ്വകാര്യ പുസ്തകങ്ങളുടെ കാഠിന്യം കേരളത്തിലെ അതിബൃഹത്തായ പൊതുവിദ്യാഭ്യാസത്തിനു മേല്‍ കെട്ടിയിറക്കണം എന്ന് വാദിക്കുന്നവര്‍ അതിന്റെ ഭാരത്താല്‍ ഞെരിഞ്ഞമരണം എന്ന് ആശിക്കുന്നത് ആരെയൊക്കെക്കുറിച്ചാവും. ആദിവാസികളുടെ, ദളിതരുടെ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ, തൊഴിലാളികളുടെ മക്കള്‍. അവര്‍ തോറ്റും, അപമാനിക്കപ്പെട്ടും, പഠിക്കാന്‍ കഴിയാത്തതിന്റെ കഠിന ശിക്ഷയ്ക്ക് വിധേയരായും വിദ്യാഭ്യാസത്തിന്റെ രാജപാത ഉപേക്ഷിക്കണം. പരസ്യത്തില്‍ പറയുന്നത് പോലെ "എന്തൊരു ഐഡിയ " സിബിഎസ്ഇ ക്കും സ്വന്തമായ കരിക്കുലമോ സിലബസ്സോ ഇല്ല. അവര്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചു തയ്യാറാക്കിയ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് സ്വീകരിക്കുന്നത് എന്നാണു വയ്പ്പ്. അത് കേന്ദ്രീയ/ നവോദയാ വിദ്യാലയങ്ങളില്‍ പാലിക്കപ്പെടും. ഭാരതത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് യാതൊരു ഉറപ്പും ബോര്‍ഡിനു പോലും ഉണ്ടാകില്ല. അവിടെയും സ്വകാര്യ പ്രസാധകരുടെ ഉള്ളടക്കഭാരം ആഭരണമാക്കിയ പുസ്തകങ്ങളാണ് കമ്മീഷന്റെയും സ്വാധീനത്തിന്റെയും പേരില്‍ കുട്ടികളുടെ ചുമലില്‍ പതിക്കുന്നത്. എന്‍സിഇആര്‍ടി രൂപീകരിക്കുന്ന കരിക്കുലം ധാരണകള്‍ അട്ടത്തുവച്ചാണ് ഇത്തരം സ്കൂളുകളുടെ പ്രവര്‍ത്തനം എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്ത് ഗുണവശങ്ങളാണ് ഇതില്‍നിന്ന് നാം സ്വീകരിക്കേണ്ടത്. പകലന്തിയോളം നാമമാത്രമായ സംഖ്യയ്ക്ക്, സംഘടനാ സ്വാതന്ത്ര്യം പോലുമില്ലാതെ അടിമപ്പണിയെടുക്കാന്‍ ഒരു വിഭാഗമില്ലെങ്കില്‍ ഇവിടുത്തെ സിബിഎസ്ഇ പഠനം എന്താകുമെന്നു ഈ സംഘടനാ പണ്ഡിതന്മാര് ആലോചിച്ചിട്ടുണ്ടോ? അതോ ഇവിടെയും സംഘടനാ സ്വാതന്ത്ര്യവും അവകാശങ്ങളും കക്ഷത്തില്‍ പൊതിഞ്ഞു വച്ച്, പ്രമോഷന്പോലും ബാധകമല്ലാതെ അവരോധിക്കപ്പെട്ട സ്കൂള്‍ മേധാവികളുടെ മുന്നില്‍ ഒച്ഛാനിച്ചു നില്ക്കുകയാണോ അധ്യാപകര്‍ ചെയ്യേണ്ടത്? സിബിഎസ്ഇയില്‍നിന്ന് നാം സ്വീകരിക്കേണ്ട ഗുണപാഠങ്ങള്‍ എന്തൊക്കെയാണ്. കുട്ടികളില്‍ അവര്‍ ഏല്‍പ്പിക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ ചൂരല്‍ പാഠങ്ങളോ? എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകളും എണ്ണിയാല്‍ തീരാത്ത പരീക്ഷകളുമോ? ഇനി കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെ പ്രാദേശിക പ്രാധാന്യം സംയോജിപ്പിച്ചും ഉള്ള സിലബസ് എങ്ങനെയിരിക്കും എന്ന് ആലോചിച്ചോ? ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആഗ്രഹിക്കുന്നത് തന്നെ അറിവിന്റെ കേന്ദ്രീകരണമല്ല. രാജ്യത്തിനാകെ ഒറ്റ കരിക്കുലം എന്ന ആശയത്തോട് വിയോജിച്ചു കൊണ്ടാണ് പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള ദേശീയ കരിക്കുലം കമ്മറ്റി ഓരോ സംസ്ഥാനത്തിന്റെയും എസ്സിഇആര്ടി യോട് അതതു പ്രദേശത്തിന് അനുയോജ്യമായ കരിക്കുലം ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും അതിനായി പത്തുലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. ശാസ്ത്ര വിഷയങ്ങളില്‍ ഒറ്റ സിലബസ് എന്നാവശ്യപ്പെടുമ്പോള്‍ നമ്മുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ജീവജാലങ്ങള്‍ തുടങ്ങിയ പ്രാദേശിക സവിശേഷതകളും ജ്ഞാനരൂപങ്ങളും കണ്ടെത്താനും അന്വേഷിക്കാനും കഴിയുമോ? ശാസ്ത്രത്തിന്റെ രംഗത്ത് നമ്മുടെ പ്രദേശത്തിന്റെ മുന്നേറ്റങ്ങള്‍ സംഭാവനകള്‍ ഇവയ്ക്കൊക്കെ അര്‍ഹമായ പ്രാതിനിധ്യം ദേശീയ പുസ്തകത്തില്‍ ലഭിക്കുമോ? അതൊന്നും അറിയാതെയും അന്വേഷിക്കാതെയും ആണോ നമ്മുടെ വരുംതലമുറ വളര്‍ന്നു വരേണ്ടത്. ആര്‍ക്കു വേണ്ടിയാണ് ശാസ്ത്ര പുസ്തകങ്ങള്‍ ഒന്നാകേണ്ടത്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതുന്ന ഒരു ചെറു ന്യൂനപക്ഷത്തിനു വേണ്ടി മാത്രമല്ലേ? എല്ലായ്പ്പോഴും അവരുടെ താത്പര്യമാണോ നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ ഗതിവേഗങ്ങള്‍ നിയന്ത്രിക്കേണ്ടത്. ഹ്യുമാനിറ്റീസിനോടും ഭാഷാ വിഷയങ്ങളോടും കാണിക്കുന്ന സൗമനസ്യത്തിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല.
ഓ.. അവ പഠിക്കുന്നത് ഉയര്‍ന്ന വര്‍ഗമല്ലല്ലോ? അവര്‍ അല്‍പ്പം, അല്‍പ്പം മാത്രം പ്രാദേശിക കാര്യങ്ങള്‍ പഠിച്ചോട്ടെ. പാവങ്ങള്‍. ഇവിടെയെങ്ങാനും വല്ല തൊഴിലും ചെയ്തു ജീവിക്കേണ്ടി വന്നാലോ? പാഠപുസ്തകം ഉണ്ടാക്കേണ്ടത് എസ്സിഇആര്ടി ആണെന്ന് പറഞ്ഞത് ആശ്വാസം എന്ന് കരുതി വായിച്ചു പോകുമ്പോഴാണ് അടുത്ത കല്ലുകടി. "ഏകീകൃത സിലബസ്സിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രപുരോഗതിക്കും വികസനശ്രമങ്ങള്‍ക്കും എതിരാണ്. ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും. കഴിഞ്ഞ സര്‍ക്കാര്‍ അതിനെ അങ്ങനെ കണ്ടു. അതിനാല്‍ ആ സ്ഥിതി മാറണം. അതിനൊരു സ്ഥിരമായ സംവിധാനം വേണം.
സംവിധാനം സ്ഥിരമായതാണ് ഏകീകൃത സിലബസ്. അത് വന്നു കഴിഞ്ഞാല്‍ ഭരണ മാറ്റത്തിന് അനുസരിച്ച് പിന്നീടൊന്നും മാറ്റാന്‍ കഴിയില്ല. ഇടതു പക്ഷത്തിനു ഭരണം ലഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടലിന് അവസരം ലഭിക്കണമെങ്കില്‍ ഏകീകൃത സിലബസ് പാടില്ല". "മോന് മരിച്ചിട്ടായാലും വേണ്ടില്ല, മരുമോളുടെ കണ്ണീരു കാണണം" എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇടതുപക്ഷം അടുത്തതവണ അധികാരത്തില്‍ എന്തായാലും എത്തും. (അത് കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവിന് ഉറപ്പാണ്) അപ്പോള്‍ അവര്‍ക്ക് പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ അവസരം ലഭിക്കരുത്. അത് കൊണ്ട് ഏകീകൃത സിലബസ്. എന്തൊരു ക്രാന്തദര്‍ശിത്വം. "ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും". ആരാണ് ഈ പറയുന്നത്. ഒന്ന് മുതല്‍ പത്തു വരെ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം പതിനൊന്നാം തരത്തിലെ പുസ്തകങ്ങള്‍ മാറേണ്ടതായിരുന്നു. അത് എപ്പോള്‍ മാറും. ഒരു തീര്‍പ്പുമില്ല. ആ തുടര്‍ച്ച അട്ടിമറിക്കപ്പെട്ടു. നേരത്തെ ഏഴുവരെ വന്ന പരിഷ്കരണം എട്ടില്‍ എത്തിയപ്പോള്‍ ഭരണമാറ്റം ഉണ്ടായി. അവിടെ അപ്പോള്‍ ബ്രേക്കിട്ടു. പിന്നെ അതിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിക്കളഞ്ഞു ഒരു വര്‍ഷത്തിനു ശേഷം ഓടാന്‍ തുടങ്ങി. അക്കാദമികമായി എടുത്ത തീരുമാനമായിരുന്നു, നിരന്തരമൂല്യനിര്‍ണയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു ടേം പരീക്ഷകള്‍ മതി എന്നത്. ഒരു അക്കാദമിക ചര്‍ച്ചയും കൂടാതെ ഭരണ സ്വാധീനം ഉപയോഗിച്ചല്ലേ ആ തീരുമാനം അട്ടിമറിച്ചത്. പിന്നെ ഭരണത്തിലെത്തുമ്പോഴാണ് ഇടതുപക്ഷം പഠന കാര്യങ്ങളില്‍ ഇടപെടുന്നത് എന്ന ആക്ഷേപമോ? ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോഴാണ് കേരളത്തില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഡിപിഇപി പദ്ധതി ആരംഭിക്കുന്നത്. ലോകബാങ്ക്, സാമ്രാജ്യത്വ ഗൂഢാലോചന, ഫണ്ടിങ് തുടങ്ങി തീവ്ര ഇടതുപക്ഷം സമരരംഗത്ത് ഇറങ്ങിയ കാലം. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകളാണ് അന്ന് ഇത്തരം പദ്ധതികളെ ഫലപ്രദമായി സംസ്ഥാനത്ത് പ്രയോജനപ്പെടുത്തണം എന്ന വാദഗതി ഉയര്‍ത്തിയത്. കേരളീയ പൊതു സമൂഹം ഏറെക്കാലമായി സ്വപ്നം കാണുന്ന, സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച അവസരമായാണ് ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ഡിപിഇപി പരിഷ്കരണത്തെ നോക്കിക്കണ്ടതും ഭരണമാരുടെതെന്നു നോക്കുക പോലും ചെയ്യാതെ അതിനെ പിന്തുണച്ചതും. ആ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി ഇടതുപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചില്ലറയല്ല ചീത്ത കേട്ടത്. സമീപകാലചരിത്രം ഇത്രവേഗം തമസ്കരിക്കാന്‍ അസാധാരണമായ ഗീബല്‍സിയന്‍ മിടുക്ക് തന്നെ വേണം. ഉള്ളിലിരിപ്പും വെളിയിലിരിപ്പും കേരളത്തില്‍ ഒരു ഏകീകൃത പാഠ്യപദ്ധതി എന്ന ആശയം തത്വത്തില്‍ അംഗീകരിക്കാമെന്നുവയ്ക്കാം. എങ്കില്‍ അത് ഏതാവണം എന്നതാണല്ലോ അടുത്ത വിഷയം. ഇന്ന് കേരളത്തില്‍ മഹാഭൂരിപക്ഷം വരുന്ന പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. സ്വകാര്യ അണ് എയിഡഡ് സ്കൂളുകളിലും കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളിലും സിബിഎഎസ്ഇ സിലബസ് ആണ് പിന്തുടരുന്നത്. നഗര കേന്ദ്രിതമായ അപൂര്‍വം സ്കൂളുകളില്‍ ഐസിഎസ്ഇ സിലബസ്സും ഉപയോഗിക്കുന്നു. ഇവിടെയെല്ലാം സിലബസ് എകീകരിക്കണം എന്നാണല്ലോ ആവശ്യം. ഇത് എത്ര മാത്രം പ്രായോഗികമാണ്? കേരളത്തിലുള്ള കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളില്‍ സിലബസ് മാറ്റുക എന്നത് "നമ്മള് കൂട്ടിയാല്‍ കൂടുന്നതല്ല." സ്ഥലം മാറ്റത്തിന് വിധേയരായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുട്ടികളെ കരുതിയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിച്ചതുതന്നെ. (ഇന്ന് അത് സ്വകാര്യ അണ് എയിഡഡ് സ്കൂളുകളിലേക്ക് മക്കളെ പറഞ്ഞു വിടാന്‍ ഇത്തിരി "ഉളുപ്പുള്ള" രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും രക്ഷാകവാടമാണ്. പറയുമ്പോള്‍ ഞങ്ങള്‍ സര്‍ക്കാര്‍ (കേന്ദ്ര) സ്കൂളിലാണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് പറയാമല്ലോ. അവിടെ നല്ല ഇംഗ്ലീഷും സിബിഎസ്ഇ സിലബസ്സും സമരമില്ലാത്ത അന്തരീക്ഷവും ഒക്കെയാണ് എന്നതാണ് ഇവരുടെയെല്ലാം ഉള്ളിലിരുപ്പെന്ന് ആര്‍ക്കാണ് അറിയാത്തത്.)
കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നവോദയാ സ്കൂളുകളിലെയും സ്ഥിതി ഇതുതന്നെ. ഇനി സ്വകാര്യ സിബി എസ്ഇ സ്കൂളുകളോ? അവര്‍ സിബിഎസ്ഇ സ്കൂളുകള്‍ ആണെന്ന് പറയവുന്നതുതന്നെ ബോര്‍ഡ് അംഗീകരിച്ച സിലബസ് പിന്തുടരുന്നു എന്നത് കൊണ്ടുമാത്രമാണ്. അല്ലാതെ സ്കൂളിന്റെ നിലവാരത്തെക്കുറിച്ച് ഒരു ഉറപ്പും ബോര്‍ഡിനില്ല. ഇവിടെയെല്ലാം കേരളാ സിലബസ് കൊണ്ട് വരിക എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമാണെന്ന് ഏതു മലര്‍പ്പൊടി വില്‍പ്പനക്കാരനും അറിയാവുന്ന കാര്യമാണ്. അപ്പോഴാണ് ഈ പൂതനാവേഷത്തിന്റെ പൊതുവിദ്യാഭ്യാസത്തോടുള്ള വാത്സല്യത്തിന് പിറകിലമര്‍ത്തിവച്ച രാക്ഷസീയ ദംഷ്ട്രകള്‍ മെല്ലെ പുറത്തുചാടുന്നത് നമുക്ക് കാണാന്‍ കഴിയുക.
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ സിബിഎസ്ഇ സിലബസ് (എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍) കൊണ്ട് വരികയാണ് ഈ വാലുപൊക്കലിന്റെ ഉദ്ദേശ്യം. അപ്പോള്‍ പാഠ്യപദ്ധതി തയ്യാറാക്കുക, പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുക തുടങ്ങിയ ഇടങ്ങേറൊന്നും നമ്മുടെ തലയില്‍ അല്ലല്ലോ. വിവാദവ്യവസായികള്‍ തക്കം പാര്‍ത്തിരിക്കയാണ്. വെറുതെ നമ്മുടെ ചരിത്രം, സംസ്കാരം, ഭാഷ, സമൂഹം എന്നെല്ലാം പറഞ്ഞു വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കേണ്ടല്ലോ. എല്ലാം കേന്ദ്രം നിശ്ചയിച്ചതു മാതിരി തന്നെ പോകട്ടെ. എന്തുകൊണ്ട് കേന്ദ്ര, വിദേശ സിലബസ്സുകള്‍ക്ക് ഇത്രമാത്രം ഉത്കൃഷ്ടത വരുന്നു എന്നാലോചിക്കുമ്പോഴാണ് മായ്ച്ചാലും മായാതെ കിടക്കുന്ന, അധിനിവേശം സൃഷ്ടിച്ച അടിമ ബോധം നമ്മുടെ ഉള്ളില്‍നിന്ന് മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലാവുക.
സായ്പ്പ് ഉണ്ടാക്കിയതെല്ലാം മഹത്തരം, കേന്ദ്രം നടപ്പിലാക്കുന്നതെല്ലാം ഉദാത്തം എന്ന, നമ്മുടെ സാധ്യതകളെക്കുറിച്ചും ബലത്തെക്കുറിച്ചും ഉള്ള അധമബോധം തൂത്താല്‍ പോകുന്നതല്ല. കേരളത്തിന്റെ പഴയകാല പുസ്തകങ്ങളുടെ മഹത്വ സങ്കീര്‍ത്തനത്തിലും പ്രവര്‍ത്തിക്കുന്നത് ഇതുതന്നെയാണ്. അത് ഉണ്ടാക്കിയത് കോയിത്തമ്പുരാക്കാന്മാരും വരേണ്യപണ്ഡിതരും ആയിരുന്നല്ലോ. ഡിപിഇപി കാലത്താണ് ക്ലാസ് മുറിയിലെ അനുഭവത്തിന്റെ കരുത്തും വിദ്യാഭ്യാസത്തെക്കുറിച്ച് കാഴ്ചപ്പാടും ഉള്ള അധ്യാപകരും പരിശീലകരും എല്ലാം പങ്കാളികളായ പുതിയ രീതിയിലുള്ള പാഠപുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും ഉണ്ടാവുന്നത്. അതിനു മേല്‍നോട്ടം വഹിക്കുവാന്‍ സര്‍വകലാശാലാതലത്തിലുള്ള, ദേശീയതലത്തില്‍ അറിയപ്പെടുന്ന അക്കാദമീഷ്യന്മാര് ഉണ്ടായിരുന്നതൊന്നും കാണാതെ, നമുക്കിടയില്‍ തന്നെയുള്ള ചിലര്‍ ഉണ്ടാക്കിയതല്ലേ എന്ന പുരികം ചുളിക്കലോടെയും ചിറികോട്ടലോടെയും ആണ് പലരും ആ പുസ്തകങ്ങള്‍ കൈയിലെടുത്തത്.
പാഠപുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്ന പണ്ഡിതപരിവേഷം തീര്‍ച്ചയായും പോയിരുന്നു. കൈയിലെടുക്കുമ്പോള്‍ തന്നെ കോട്ടുവാ വരുന്ന ഘടന മാറ്റി, കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകമാക്കുക എന്നത് ഒരു സമീപനമായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള നാടന്‍പാട്ടോ കവിതയോ ചിത്രമോ ഉണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമായി, മുറവിളി തുടങ്ങാം "പാഠപുസ്തകങ്ങള്‍ ഇതാ ബാലമാസികകളായി." സത്യത്തില്‍ അറിവിനെ, അതിന്റെ വിതരണത്തെ, ആഴത്തെയും പരപ്പിനെയും സംബന്ധിച്ച ജനാധിപത്യബോധം ഇല്ലാത്തതും കുട്ടികളുടെ പ്രകൃതത്തെ സംബന്ധിച്ച സാമാന്യ അറിവ് പോലുമില്ലാത്തതും ആണ് ഈ ആരോപണങ്ങളുടെ കാതല്‍. എന്തൊക്കെ ആവലാതികള്‍ കേരളാ പാഠ്യപദ്ധതിയെക്കുറിച്ച് ഉന്നയിക്കുമ്പോഴും എല്ലാകാലത്തും അത് ഉയര്‍ത്തിപ്പിടിച്ച ഉയര്‍ന്ന മതേതരമൂല്യത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും പരാതിയുണ്ടായിരുന്നില്ല. കേരളത്തില്‍ ഇടതുപക്ഷം വന്നാല്‍ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ കേന്ദ്രസിലബസ് മതിയാകുമെന്ന് എളുപ്പവഴിയില്‍ ക്രിയപൂര്‍ത്തിയാക്കുന്നവര്‍ അതിന്റെ വരും വരായ്കകള്‍ ഒട്ടും ആലോചിക്കാതെയാണ്, ജി ശങ്കരപ്പിള്ളയുടെ "മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും" എന്നനാടകത്തിലെന്ന പോലെ ഒരു നരഭോജിക്ക് ജീവനേകുന്നത്.
കേന്ദ്രം എല്ലാകാലത്തും മതേതരമായ പുസ്തകങ്ങള്‍ തന്നെ തീര്‍ക്കും എന്ന് ആര്‍ക്കു പറയാന്‍ പറ്റും. നാളെ ഹിന്ദു വര്‍ഗീയ വാദികളുടെ കൈയില്‍ കേന്ദ്രഭരണം വന്നാല്‍ ഭഗവത്ഗീതയും മനുസ്മൃതിയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയാല്‍, കേരളം പോലുള്ള സംസ്ഥാനത്ത് അതുപോലെ പഠിപ്പിക്കേണ്ടി വന്നാല്‍ എന്തായിരിക്കും നമ്മുടെ സാമൂഹികാവസ്ഥ. നേരത്തെ സ്കൂളുകളില്‍ രാവിലെ സരസ്വതി കീര്‍ത്തനം ആലപിക്കണം, യോഗ പഠിപ്പിക്കണം എന്നിങ്ങനെ നിര്‍ദ്ദേശമുണ്ടായത് ഇത്രവേഗം നാം മറന്നു പോയോ? എന്‍സിഇആര്‍ടി യുടെ പുസ്തകങ്ങളും കേരളത്തില്‍ പത്താംതരാം വരെയുള്ള പാഠപുസ്തകങ്ങളും അവയുടെ പഠനരീതിയും താരതമ്യപ്പെടുത്തി കെഎസ്ടിഎ യും ( കേരള പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സിബിഎസ്ഇ സിലബസ്സുകള്‍ ഒരു താരതമ്യം) കേരള ശാസ്ത്രസാഹിത്യ പരിഷത്തും പഠനം നടത്തി കണ്ടെത്തിയ റിപ്പോര്‍ട്ടുകളും അടിവരയിട്ടു തെളിയിക്കുന്നത് കേരള സംസ്ഥാന പാഠ്യപദ്ധതി എന്‍സിഇആര്‍ടിയെക്കാള്‍ ഗുണമേന്മയുള്ളതാണെന്നാണ്.
കേരളത്തിന്റെ സമഗ്രപുരോഗതിയുടെയും അടിസ്ഥാനമെന്ന് നാം ഇന്ന് വരെ കരുതിയിരുന്ന, രാജ്യത്തിന് തന്നെ മാതൃകയായ ഒരു പാഠ്യപദ്ധതി എത്ര ലാഘവത്തോടെയാണ് ചില താത്പര്യങ്ങളുടെ പേരില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ തുനിയുന്നത്. "അത്രമേല്‍ തീഷ്ണങ്ങളാം നാവുകളത്രേ പിന്നെ മിഠായിപ്പൊതിക്കായി പണയം വെച്ചൂ നമ്മള് വെറുതെ മധുരിക്കും രാസമാധുര്യത്തിന്നായ് പകരം കൊടുത്തതീ ദിവ്യമാം രസവിദ്യ." എന്ന് പി പി രാമചന്ദ്രന് "മാമ്പഴക്കാലം" എന്ന കവിതയില്‍, വിലയറിയാതെ നാം നഷ്ടപ്പെടുത്തിയ ഗ്രാമീണസൗഭാഗ്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ സംസ്കാരം, ഭാഷ, സാഹിത്യം, ചരിത്രം, പ്രകൃതി ഇവയോടൊക്കെ ബന്ധപ്പെട്ടു നാം നിര്‍മിച്ച് കൊണ്ടിരിക്കുന്ന ഒരു പാഠ്യപദ്ധതി വിലകുറഞ്ഞ ചില പുറംമിനുപ്പുകള്‍ക്കായി നഷ്ടപ്പെടുത്താനായുമ്പോള്‍ ഒന്നോ രണ്ടോ തവണയല്ല നൂറു തവണ ആലോചിക്കേണ്ടിയിരിക്കുന്നു.
Friday, October 28, 2011
സ്കൂളുകളില്‍ ചൈനീസ് ഭാഷയും
അമേരിക്കയില്‍ സ്പാനിഷ് ഭാഷ ആയിരുന്നു രണ്ടാം ഭാഷയായി പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് മാറ്റി ചൈനീസ് ഭാഷ പഠിച്ചു തുടങ്ങുന്നു. പണ്ട് ജാപ്പാനീസ് ഭാഷ പഠിപ്പിച്ചിരുന്നു.
"China is being mentioned everywhere in relation to everything from business, international affairs -- even the war on terror," said Kenneth Lieberthal, a professor of political science at the University of Michigan. "You buy things in the store -- they're made in China. . . . No one is hearing about France as the way of the future."
-washington post വാര്‍ത്തയില്‍ നിന്നും
"Experts said several factors were fueling the surge in Chinese. Parents, students and educators recognize China’s emergence as an important country and believe that fluency in its language can open opportunities."
Rough calculations based on the government’s survey suggest that perhaps 1,600 American public and private schools are teaching Chinese,
-http://www.nytimes.com/2010/01/21/education
1980-കളില്‍ ജാപാനീസ് ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയവര്‍ അത് ഉപേക്ഷിച്ചതും കംപോളത്തില്‍ ഡിമാന്റ് കുറഞ്ഞതിനാല്‍ .
മേഘാലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കൂ
ലോകത്തെ സാമ്പത്തിക ശക്തി മാര്‍കറ്റ് ഇവ നോക്കി സ്കൂളുകള്‍ വിഷയങ്ങള്‍ തീരുമാനിക്കും.
മേഘാലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കൂ
മേഘാലയ സ്കൂളുകളില്‍ ചൈനീസും
ഷില്ലോങ്: ചൈനയില്‍ കൂടുതല്‍ തൊഴിലവസരം മുന്നില്‍ കണ്ട് മേഘാലയ സര്‍ക്കാര്‍ സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു. വളര്‍ന്നുവരുന്ന ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് വലിയ അവസരമാണുള്ളതെന്ന് തീരുമാനം അറിയിച്ച് മുഖ്യമന്ത്രി മുഗുള്‍ സംഗ്മ പറഞ്ഞു.
ചൈനീസ് ഏറെ സ്വാധീനമുള്ള ഭാഷയാണ്.
ധാരാളം പേരാണ് ഇപ്പോള്‍ മെഡിസിനും മറ്റും പഠിക്കാന്‍ ചൈനയിലേക്ക് പോകുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഐച്ഛികവിഷയമായാണ് ചൈനീസ് തുടങ്ങുന്നത്.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയില്‍ വന്‍ അവസരമാണെന്നും ചൈനീസ് പഠിച്ചവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ കഴിയുമെന്നും സംഗ്മ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ചൈനീസ് ഭാഷയ്ക്ക് അടുത്ത കാലത്തായി കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരമേറിയിട്ടുണ്ട്.
ലോകത്തെ സാമ്പത്തിക ശക്തി മാര്‍കറ്റ് ഇവ നോക്കി സ്കൂളുകള്‍ വിഷയങ്ങള്‍ തീരുമാനിക്കും.
ചില അധ്യാപക സംഘടനകള്‍ ഏകീകൃത സിലബസ് വേണം എന്ന് ആവശ്യം ഉന്നയിയിചിരിക്കുന്നു.
കാരണം ലളിതം
പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുന്നില്ല
അതിനു കാരണം അണ് എയിഡഡു സ്കൂളുകള്‍ -അവിടുത്തെ സിലബസ് -എങ്കില്‍ അത് പൊതു വിദ്യാലയങ്ങളിലും ആക്കാം.
കച്ചവട വിദ്യാലയങ്ങള്‍ ഇപ്പോഴും മാര്‍കറ്റ് സംസ്കാരം പിന്തുടരും .കൂടുതല്‍ ഡിമാന്റ് ഉള്ളത് വില്ക്കാന് എടുക്കും.
അപ്പോള്‍ അതൊക്കെ പൊതു വിദ്യാലയങ്ങളിലും കൊണ്ട് വരാന്‍ പറ്റുമോ?
സിലബസ് എകീകൃതക്കാര് എന്ത് ചെയ്യും ?
Tuesday, October 25, 2011
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )...
Quality Council of India യ്ക്ക് വേണ്ടി നടത്തിയ Quality in School Education എന്ന പഠനത്തില്‍ വിവിധ സിലബസുകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ താരതമ്യം ചെയ്യുന്നുണ്ട് . ഒരു വിദ്യാലയത്തിന്റെ നിലവാരം അതിന്റെ സിലബസിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്.
നാല് തരം വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങളെ പഠന വിധേയമാക്കി. പട്ടിക നോക്കുക .
പൊതുവേ IBO (International Baccalaureate Organaisation )സ്കൂളുകള്‍ ആണ് മുന്നില്‍ .
വര്‍ക്ക് കള്‍ചറില്‍ ഒരു സി ബി എസ ഇ സ്കൂള്‍ മാത്രമാണ് അവര്‍ക്കൊപ്പം എത്തിയത്. CISEC ,ദല്‍ഹി സര്‍ക്കാര്‍ സ്കൂളുകള്‍ ഇവ വളരെ പിന്നിലാണ്
ക്വാളിറ്റി പാരാമീറ്റെഴ്സ് നോക്കുക. അധ്യാപകരുടെ പെര്‍ഫോമന്‍സ്, ലഭിക്കുന്ന പരിശീലനം, ക്ലാസിലെ പഠനപ്രക്രിയ നല്കുന്ന സംതൃപ്തി, കുട്ടികള്‍ സ്കൂളിനെ കുറിച്ച് നടത്തുന്ന വിലയിരുത്തല്‍ ഇവയാണ് പരിഗനിച്ചത്. ഇന്റര്‍ നാഷണല്‍ സ്കൂളുകളും ഒരു സി ബി എസ ഇ സ്കൂളുമാണ് ഉയര്‍ന്ന നില കാട്ടിയത്. ദല്‍ഹിയിലെ പൊതു വിദ്യാലയങ്ങള്‍ പിന്നില്‍ .അടിസ്ഥാന പരമായ സംഗതിയിലെക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഡല്‍ഹി ബോര്‍ഡ് സ്കൂളുകളും സി ബി എസ് ഇ സ്കൂളുകളും പിന്തുടരുന്നത് ഒരേ കരിക്കുലം/സിലബസ്/ പുസ്തകം ആണ്. എന്നിട്ടും ദല്‍ഹി ബോര്‍ഡ് സ്കൂളുകള്‍ ഗുണനിലവാരത്തില്‍ പിന്നിലാകുന്നെങ്കില്‍ എന്താണ് മനസ്സിലാക്കേണ്ടത്?
IB സ്കൂളുകളിലെ കരിക്കുലം പ്രയോഗത്തിനു കൂടുതല്‍ പ്രാധാന്യം നല്കുന്നു. കുട്ടികളുടെ ധാരണ ആണ് പരിശോധിക്കുക. ഓര്‍ത്തു വെക്കാനുള്ള കഴിവല്ല. ഗവേഷണ നൈപുണി, ആത്മവിശ്വാസം, സംഘാടന ശേഷി ഇവയ്ക്കു ഊന്നല്‍ . പ്രൈമറി തലത്തില്‍ പരീക്ഷ ഇല്ല. എന്ത് പഠിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ പഠിക്കുന്നു എന്നതിന് പരിഗണന .
ഹോം വര്‍ക്ക്, ക്ലാസ് വര്‍ക്ക് എന്നിങ്ങനെ വിഭജനം ഇല്ല. പഠന പ്രവര്‍ത്തനങ്ങള്‍ അത് പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന സമയം സ്ഥലം ഇവ പ്രവര്‍ത്തനത്തിന്റെ സ്വഭാവം അനുസരിച്ചിരിക്കും.
വിവിധഏജന്‍സികളുടെ പഠന രീതികള്‍ പരിശോധിക്കാം. ശിശു കേന്ദ്രിത സമീപനം ആണ് പിന്തുടരുന്നതെന്ന് സി ബി എസ് ഇ പറയുന്നത് നമ്മുടെ നാട്ടിലെ സ്കൂള്‍ അനുഭവങ്ങളുമായി എത്ര മാത്രം പോരുത്തപ്പെടുന്നുണ്ട് എന്ന് ആലോചിക്കുന്നത് നല്ലതാണ്. സി ബി എസ് ഇ യും ദല്‍ഹി ബോര്‍ഡും എന്‍ സി ഇ ആര് ടി യുടെ സിലബസ് ആണ് പ്രൈമറി തലത്തില്‍ ഉപയോഗിക്കുന്നത്.ദല്‍ഹി ബോര്‍ഡു സ്കൂളുകള്‍ സി ബി എസ് ഇ മായി അഫിലിയേറ്റ് ചെയ്തതാണ്.അതിനാല്‍ സക്കണ്ടാരി തലത്തിലും ഒരേ കരിക്കുലം ആണ് . ഒരേ കരിക്കുലം /സിലബസ്/പുസ്തകം ഉപയോഗിക്കുന്നവര്‍ രണ്ടു പഠന രീതി പിന്തുടരുന്നു എന്ന് പറയുമ്പോള്‍ വരുധ്യം ഉണ്ട് ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍ ആധുനിക ബോധന രീതികള്‍ ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലും ഈ രീതികള്‍ ആണല്ലോ. ഇന്റര്‍ നാഷണല്‍ സ്കൂള്‍ നിലവാരത്തില്‍ മുന്നിലെങ്കില്‍ അവിടുത്തെ ബോധന രീതികളും പ്രധാനം .
കുട്ടികളുടെ കഴിവുകളെ വിലയിരുത്തുന്ന രീതികള്‍ നോക്കുക.
ഗുണ നിലവാരത്തിന്റെ മറ്റു ചില ഘടകങ്ങള്‍ കൂടി പരിശോധിക്കാം.
ലോക ബാങ്ക് പഠനം
ഇന്ത്യയില്‍ പല ഏജന്‍സികള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാത്രം ലോക ബാങ്ക് പരിശോധിക്കുന്നു
സി ബി എസ് ഇ ,ഐ സി എസ് ഇ , ഇന്ത്യയില്‍ സ്കൂളുകള്‍ ഉള്ള ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Inter national Baccualaureate (IB) .ഇന്റര്‍ നാഷണല്‍ സ്കൂളുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്.സമ്പന്നര്‍ സി ബി എസ് ഇ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു.
ഇത്യന്‍ സിലബസും ഇന്റര്‍ നാഷണല്‍ സിലബസും ലോക ബാങ്ക് താരതമ്യം ചെയ്യുന്നു. സി ബി എസ് ഇ പോലുള്ള ഇന്ത്യന്‍ സിലബസുകള്‍ നിലവാരം കുറഞ്ഞതാണെന്ന് അവര്‍ വിലയിരുത്തുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാബല്യത്തിലിരുന്ന വ്യാകരനാധിഷ്ടിത പഠനം. കാണാതെ പഠിക്കാനുള്ള കഴിവില്‍ ഊന്നല്‍ .പഠനഭാരം കൂടുതല്‍ .ഇവയാണിപ്പോഴും ഈ ബോര്‍ഡുകളില്‍ പിന്തുടരുന്നത്.
ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍ ലഭിക്കുന്നത് എന്താണ്?
,ഉയര്‍ന്ന ചിന്താ നൈപുണികള്‍ , പാഠങ്ങളുടെ ആഴം കണ്ടെത്താന്‍ സഹായകമായ വിമര്‍ശനാത്മക വായന , ആശയ വിനിമയത്തിനുള്ള പ്രാധാന്യം. ചുറ്റുപാടുമുള്ള നേരായ ജീവിതവുമായി ബന്ധിപ്പിച്ച സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തല്‍ ,മെറ്റാ കൊഗ്നിട്ടീവ് സ്കില്‍സ് ,ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന പഠനം ..
മുകളില്‍ സൂചിപ്പിച്ച രണ്ടു പഠനവും കുട്ടികളുടെ പഠന നിലവാരം കണ്ടെത്തുന്നതിനുള്ള ഏതെങ്കിലും അസസ്മെന്റ് രീതികള്‍ സ്വീകരിച്ചിട്ടില്ല . രേഖകളും സ്കൂള്‍ നിരീക്ഷണങ്ങളും ആണ് ആധാരമാക്കിയത്. ഇപ്പറയുന്ന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് പഠന റിപ്പോര്‍ടുകള്‍ ഉണ്ട്. ഈ ബ്ലോഗില്‍ അത് പങ്കിട്ടിരുന്നു .വീണ്ടും വായിക്കാം
കൊമ്പന് സ്കൂളുകള്‍ക്ക് നിലവാരമില്ല

കൊട്ടിഘോഷിക്കുന്ന കൊമ്പന് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് നിലവാരമില്ലെന്ന് പഠനം.
മെട്രോ നഗരങ്ങളില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ള വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഫീസ് കൊടുത്തു
പഠിക്കുന്ന കുട്ടികളുടെ കാര്യം പോക്കാണെന്ന്.നാല് വര്‍ഷം മുമ്പ് വന്ന പഠന റിപ്പോര്‍ട്ട് ഇപ്പോഴും പ്രസക്തം.
പ്രത്യേകിച്ചും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍.
ചൂണ്ടു വിരല്‍ ഇന്നലെ തുടങ്ങിയ സംവാദത്തില്‍ ഈ റിപ്പോര്‍ട്ടും ചേര്‍ക്കുന്നു.


- വിവരങ്ങള്‍ കണ്ടെത്താനും ഉചിതമായവ തെരഞ്ഞെടുക്കാനും വിലയിരുത്താനുമുള്ള കഴിവ്
- സംഘമായി പ്രവര്‍ത്തിക്കാനും പഠിക്കാനുമുള്ള ശേഷി
- പൊതു സമൂഹവുമായി ഫലപ്രദമായി സംവദിക്കാനുള്ള കഴിവ്
- സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാനും പ്രവൃത്തി മികവുറ്റതാക്കാനുമുള്ള കഴിവ്
- പുതിയ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഇതൊരു പ്രശ്നവും നേരിടാനുള്ള കഴിവ്
- തൊഴില്‍ വിപണിയില്‍ തന്റെ ഇടം എവിടെ എന്ന് കണ്ടെത്താനുള്ള കഴിവ്
- സാമൂഹിക നൈപുണികള്‍
- നേത്രുത്വ പഠനം
- സേവനം നല്‍കാനും പരിരക്ഷിക്കാനുമുള്ള പഠനം
കേരളത്തിന്റെ ഇന്ത്യയുടെ വികസനാവശ്യങ്ങള്‍ പരിഗനിക്കണ്ടേ?
അങ്ങനെ ലക്ഷ്യം തീരുമാനിച്ചു അതിനു പറ്റിയ കരിക്കുലം രൂപപ്പെടുത്തുന്നതിന് പകരം അവിടുന്നും ഇവിടുന്നും കുറെ ഉള്ളടക്കം കൂടി ചേര്‍ത്ത് നിലവാരം ഉണ്ടാക്കാമെന്നു പറയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ് ?
-------------------------------------------------
അനുബന്ധം ഒന്ന്
| Country | Primary | Middle | Diploma | Schools |
|---|---|---|---|---|
| USA | 281 | 445 | 751 | 1,297 |
| Canada | 56 | 146 | 142 | 311 |
| United Kingdom | 11 | 11 | 219 | 225 |
| Australia | 63 | 42 | 62 | 130 |
| Mexico | 41 | 22 | 57 | 86 |
| India | 27 | 8 | 73 | 80 |
| China | 39 | 23 | 73 | 99 |
| Spain | 4 | 8 | 54 | 54 |
| Germany | 18 | 7 | 48 | 51 |
| Argentina | 7 | 3 | 47 | 48 |
| Ecuador | 4 | 5 | 47 | 48 |
| Total schools | 805 | 902 | 2,291 | 3,264 |
| Countries | 93 | 81 | 139 | 141 |
--------------------------------------------------------
അനുബന്ധം രണ്ടു
School Boards in India
1. Andhra Pradesh Board of Secondary Education
2. Andhra Pradesh Board of Intermediate Education
3. Assam Board of Secondary Education
4. Assam Higher Secondary Education Council
5. Bihar School Examination Board
6. Bihar Intermediate Education Council
7. Central Board of Secondary Education
8. Council for the Indian School Certificate Examination
9. Goa Board of Secondary & Higher Secondary Education
10. Gujarat Secondary Education Board
11. Haryana Board of Education
12. Himachal Pradesh Board of School Education
13. J&K State Board of School Education
14. Karnataka Secondary Education Examination Board
15. Karnataka Board of the Pre-University Education
16. Kerala Board of Public Examinations
17. Madrasa boards
18. Maharashtra State Board of Secondary and Higher Secondary Education
19. Madhya Pradesh Board of Secondary Education
20. Manipur Board of Secondary Education
21. Manipur Council of Higher Secondary Education
22. Meghalaya Board of School Education
23. Mizoram Board of School Education
24. Nagaland Board of School Education
25. Orissa Board of Secondary Education
26. Orissa Council of Higher Secondary Education
27. Punjab School Education Board
28. Rajasthan Board of Secondary Education
29. Tamil Nadu Board of Secondary Education
30. Tamil Nadu Board of Higher Secondary Education
31. Tripura Board of Secondary Education
32. Uttar Pradesh Board of Education
33. West Bengal Board of Secondary Education
Sunday, October 23, 2011
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -5 (CBSE -1 )
1
ലോക ബാങ്കിന്റെ ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങി (.Secondary schools in India-Universalising Opportunity -JAN 2009)
ലോക ബാങ്കിന്റെ ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങി (.Secondary schools in India-Universalising Opportunity -JAN 2009)
ഈ രേഖയിലെ കാര്യങ്ങള്‍ ചില തിരിച്ചറിവുകള്‍ നല്‍കും
ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം സ്കൂളുകളും CBSE സിലബസ് ആണ് പിന്തുടരുന്നത്
അവിടുത്തെ നിലവാരം നോക്കുക
പത്താം ക്ലാസില്‍ 2005 വരെ വിജയം അമ്പത് ശതമാനത്തില്‍ താഴെ .
നിലവാരമുള്ള സിലബസ് ആണെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരേ പ്രവണത കാണിക്കണ്ടേ?.
---സമീപ കാലത്ത് വിജയ ശതമാനം വര്‍ദ്ധിച്ചു? എന്താണ് കാരണം അതാണ് ലോക ബാങ്ക് പരിശോധിച്ചത്
- അധ്യാപകരുടെ ഹാജര്‍ ഓണ്‍ ലൈനില്‍ കൂടി മോണിട്ടര്‍ ചെയ്തു. പൊതു ജനങ്ങള്‍ക്കും പരിശോധിക്കാം .
- അധ്യാപകരെ കഴിവനുസരിച്ച് തരം തിരിച്ചു-
- പച്ചക്കൂട്ടം -മികച്ച അധ്യാപകര്‍-അവര്‍ക്ക് പ്രത്യേക ആണ് കൂല്യങ്ങള്‍
- മഞ്ഞക്കൂട്ടം -പ്രകടന നിലവാരത്തില്‍ അറുപതു ശതമാനം മുതല്‍ തൊണ്ണൂറു വരെ പരിധിയില്‍ ഉള്ളവര്‍
- ചോപ്പ് കൂട്ടം -അറുപതു ശതമാനത്തില്‍ താഴെ ഉള്ളവര്‍- അവര്‍ക്ക് കൂടുതല്‍ പരിശീലനം .തൊഴില്‍പരമായ മാര്‍ഗ രേഖ .
- നിലവാരം ഉയര്‍ന്നില്ലെങ്കില്‍ കഴിവ് കുറഞ്ഞ അധ്യാപകരെ പിരിച്ചു വിടും എന്ന് ഭീഷണി
- ഫലം പ്രകടം .വിജയ ശതമാനം ഉയര്‍ന്നു
അപ്പോള്‍ സിലബസ് അല്ല CBSE യിലെ പ്രധാന ഘടകം എന്ന് വ്യക്തമല്ലേ? തൊഴില്‍ ഭീഷണി.
കേരളത്തിലെ ഇത്തരം വിദ്യാലയങ്ങളിലും ഇത് തന്നെ അല്ലെ അവസ്ഥ?2
ചുവടെ കൊടുത്തിരിക്കുന്നത് CBSE ബുള്ളറ്റിന്റെ കവര്‍ പേജും ഉള്ളടക്ക പേജും .കേരളത്തില്‍ നടപ്പിലാക്കിയ
ജ്ഞാന നിര്‍മിതി വാദം അവരും പറയുന്നു
- ഏതെങ്കിലും CBSE സ്കൂളുകളില്‍ ഇപ്രകാരമുള്ള പഠനം കാണിക്കാന്‍ കഴിയുമോ?
- ആത്മ വഞ്ചനയുടെ പേരാണോ വിദ്യാഭ്യാസം ?
കേരളം പിന്തുടരുന്ന പഠന രീതിയെ പരിഹസിക്കുന്നവര്‍ ദയവായി ഇതൊന്നു വായിക്കണം എന്നിട്ട് ജ്ഞാന നിര്‍മിതി വാദം എല്ലാ CBSE സ്കൂളുകളിലും നടപ്പാക്കാന്‍ കാമ്പെയിന് ചെയ്യണം.
ഏകീകരണം അങ്ങനെയും ആകാമല്ലോ
ഏകീകരണം അങ്ങനെയും ആകാമല്ലോ
----
Friday, October 21, 2011
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -4 (ഫിന് ലാന്റ് മാതൃക )

ബ്രിട്ടനിലെ വിദ്യാഭ്യാസ നിലവാരം ആണ് കഴിഞ്ഞ ഒരു ലക്കത്തില്‍ ചര്‍ച്ച ചെയ്തത്.
നിലവാര തകര്‍ച്ചയെ വളരെ ഗൌരവത്തോടെ ആണ് ആ രാജ്യം ഇപ്പോള്‍ സമീപിക്കുന്നത്.
- പരീക്ഷയാണ് നിലവാരം ഉയര്‍ത്താന്‍ പറ്റിയ മാര്‍ഗം എന്നു വിശ്വസിക്കുന്നവരാണ് ബ്രിട്ടനില്‍ ഉള്ളത്.
- മാനകീകൃത പരീക്ഷ ദേശീയ തലത്തില്‍ നടത്തും. ഗ്രേഡ് രണ്ടിലും (ഏഴാം വയസ്സ് ) ഗ്രേഡ് ആറിലും ഒമ്പതിലും .
- ലോക്കല്‍ അതോറിറ്റിയുടെ കര്‍ശന മേല്‍നോട്ടം ..
- സ്കൂളുകളെ താരതമ്യം ചെയ്യും..
- അച്ചടക്കം ,മതപഠനം .. ഒക്കെ അജണ്ട ആണ് പക്ഷെ നിലവാരം ഇല്ല.
2011 ജനുവരി മാസം വേള്‍ഡ് എഡ്യൂക്കേഷന്‍ ഫോറത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ Michael Gove (വിദ്യാഭ്യാസ സെക്രടറി-ബ്രിട്ടന് ) പറഞ്ഞ കാര്യം ശ്രദ്ധേയമാണ്
മികച്ച പഠന നിലവാരം ഉള്ള രാജ്യങ്ങളില്‍ നിന്നും സ്കൂളുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം
ഫിന് ലാന്റിനെ ആണ് ഒരു കാര്യത്തില്‍ ഉദാഹരിച്ചത് .
ഇപ്പോള്‍ ബ്രിട്ടന് മാറി ചിന്തിക്കുകയാണ്..
ഫിന് ലാന്റ് മാതൃക സ്വീകരിക്കാന്‍ പോകുന്നു.
സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും . ഈ സെപ്തംബറില്‍ ഇരുപത്തിനാല് സ്വതന്ത്ര വിദ്യാലയങ്ങള്‍ (ഫ്രീ സ്കൂള്‍സ്) അവിടെ ആരംഭിച്ചു .സര്‍ക്കാര്‍ ഫണ്ട് നല്‍കും .അധ്യാപകര്‍ക്കോ രക്ഷിതാക്കല്ക്കോ പ്രാദേശിക സമൂഹത്തിനോ സ്കൂള്‍ ഏറ്റെടുത്തു നടത്താം .നിലവാരം ഉറപ്പാക്കണം .ധനിക ദരിദ്ര അന്തരം നിലവാരത്തിലും പ്രതിഫലിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ആണ് ഈ പദ്ധതി. പിന്നോക്ക പ്രദേശങ്ങളില്‍ ആണ് തുടക്കത്തില്‍ ഇത്തരം സ്കൂളുകള്‍ .
മറ്റൊരു കാര്യം ബ്യൂറോക്രസിയുടെ അയവില്ലാത്ത നടപടികള്‍ ഒഴിവാക്കലാണ് . യോഗങ്ങളും ഫോം പൂരിപ്പിക്കലും മറ്റുമായി ഒട്ടേറെ സമയം അധ്യാപകര്‍ പാഴാക്കുന്നു .സ്കൂളുകള്‍ക്ക് അതു കൊണ്ട് വലിയ മെച്ചമോന്നുമില്ല .അധ്യയന നഷ്ടമോഴികെ .
സ്കൂളുകളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ ബോധം ആണ് അനിവാര്യമായ വേറൊരു സംഗതി .
ഉയരത്തിലെത്താനുള്ള ശക്തമായ ത്വര ഉള്ള സ്കൂള്‍ നേതൃത്വം ... ഇതൊക്കെ ഉണ്ടായാല്‍ മാത്രമേ നിലവാരം ഉയരൂ എന്നാണു അവര്‍ ഇപ്പോള്‍ പറയുന്നത്. (ചില അധ്യാപക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു .)
ഫിന്‍ലാന്റ് എങ്ങനെ മുന്നിലെത്തി?
എഴുപതുകളില്‍ ശരാശരി വിദ്യാഭ്യാസ നിലവാരം മാത്രമുള്ള രാജ്യം. ഇപ്പോള്‍ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കി ഏറ്റവും നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭിമാനവുമായി അനുകരണീയ മാതൃക സൃഷ്ടിച്ചു ലോകത്തെ പ്രചോദിപ്പിക്കുന്നു.
നിലവാര പ്രതിസന്ധി നേരിടുന്ന എല്ലാ രാജ്യങ്ങള്‍ക്ക് ഫിന് ലാന്റില്‍ നിന്നും പഠിക്കാനുണ്ട് .
ആ പാഠങ്ങള്‍ ആണ് ഇവിടെ പങ്കു വെക്കുന്നത്
പ്രവേശനം
കേരളീയര്‍ കേട്ടാല്‍ വിശ്വസിക്കില്ല ഏഴാം വയസ്സിലാണ് അവിടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുക. ആറ് വര്‍ഷത്തെ പ്രൈമറി വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ ലോവര്‍ സെക്കണ്ടറിയും .
അധ്യാപകര്‍
ബിരുദാനന്തര ബിരുദം ഉള്ളവരാണ് എല്ലാ പ്രൈമറി സ്കൂള്‍ അധ്യാപകരും .
പ്രൈമറിയില്‍ ക്ലാസ് ടീച്ചര്‍ സിസ്റ്റം പിന്തുടരുന്നു എല്ലാ വിഷയവും പഠിപ്പിക്കും .തുടര്‍ന്നുള്ള ക്ലാസുകളില്‍ വിഷയാധ്യാപകര്‍. അധ്യാപകരെ ബോധന ശാസ്ത്ര വിദഗ്ദ്ധരായി കണക്കാക്കുന്നു..
സേവന പൂര്‍വകാല അധ്യാപക പരിശീലനം മൂന്ന് വര്‍ഷം ആയിരുന്നു.അതു ഇപ്പോള്‍ നാല്/അഞ്ച് വര്‍ഷം ആകി ഉയര്‍ത്തി. സമഗ്രമായ ഗവേഷണ സ്വഭാവമുള്ള പരിശീലനം.സ്വന്തമായി കരിക്കുലം രൂപകല്പന ചെയ്യാനുള്ള കഴിവ് പഠന രീതികള്‍ വികസിപ്പിക്കാനുള്ള വൈദഗ്ധ്യം കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വൈഭവം ഇവയൊക്കെ നേടിക്കൊണ്ടാണ് ഒരു അധ്യാപക വിദ്യാര്‍ഥി പുറത്തിറങ്ങുന്നത്..പ്രതിവര്‍ഷം ലഭിക്കുന്ന ആറായിരത്തോളം അപേക്ഷകളില്‍ ഏറ്റവും മികച്ച പത്ത് ശതമാനത്തിനെ മാത്രമേ യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കൂ..
ഇന്‍ സര്‍വീസ് ട്രെയിനിംഗ്
പരമ്പരാഗത രീതിയിലുള്ള പരിശീലനം അപ്രത്യക്ഷമായി .
സ്കൂള്‍ അടിസ്ഥാനത്തിലോ മുന്‍സിപ്പാലിറ്റി തലത്തിലെ കര്‍മ ശേഷി വികസിപ്പിക്കാനുള്ള അവസരം ഒരുക്കും. നിരന്തരം വൈദഗ്ധ്യം സ്വയംവികസിപ്പിക്കുക എന്നത് അവിടുത്തെ അധ്യാപകരുടെ സംസ്കാരമായി മാറിക്കഴിഞ്ഞു .
അധ്യയന സ്വാതന്ത്ര്യം
മികച്ച പരിശീലനവും ഉയര്‍ന്ന യോഗ്യതയും ഉള്ളതിനാല്‍ അധ്യാപകര്‍ക്ക് വലിയ അക്കാദമിക സ്വാതന്ത്ര്യം ആണ് നല്‍കുന്നത്. സ്വന്തം കരിക്കുല വികസിപ്പിക്കാം. അനുയോജ്യമെന്നു കരുതുന്ന പഠന രീതി പ്രയോഗിക്കാം. ജ്ഞാന നിര്‍മിതി വാദം അവരെ സ്വാധീനിച്ചിട്ടുണ്ട്.
ഗവേഷന്നത്മക പ്രൊഫഷന് ആണ് അവിടെ അധ്യാപനം.
ക്ലാസ് സൈസ്
ഒരു ക്ലാസില്‍ ഇരുപതു മുതല്‍ മുപ്പതു കുട്ടികള്‍ വരെ
പരീക്ഷ
പ്രൈമറി തലം -testing free zone
കുട്ടികളെ താരതമ്യം ചെയ്യാന്‍ ഇടയുള്ളതിനാല്‍ ഗ്രേഡ് നല്കാന് പാടില്ല.നിയമം മൂലം നിരോധിച്ചിരിക്കുന്നു.
വിവരണാത്മക ഫീഡ് ബാക്ക് ആണ് നല്‍കേണ്ടത്.
വാര്‍ഷിക പരീക്ഷയില്‍ കേന്ദ്രീകരിക്കുന്നില്ല
പരീക്ഷയ്ക്ക് വേണ്ടിയുള്ള അധ്യയനം ഇല്ല പഠനത്തിനു വേണ്ടിയുള്ള അധ്യയനം
സ്കൂള്‍ ടൈം
സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്
നിലവാരം
പ്രൈമറി കഴിയുന്ന എല്ലാ കുട്ടികളും പ്രതീക്ഷിത നിലവാരം കൈവരിചിട്ടുണ്ടാകും.വായനയിലും ഗണിതത്തിലും ഒക്കെ ലോകത്തെ സമര്‍ത്ഥരായ കുട്ടികള്‍ ഈ രാജ്യത്തിലാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു .പട്ടിക നോക്കുക
പഠന രീതിനേരത്തെ കുട്ടികളെ കഴിവനുസരിച്ച് മൂന്നായി തരം തിരിച്ചു മൂന്ന് തലം ഉള്ള പഠനാനുഭവങ്ങള്‍ ഒരുക്കുമായിരുന്നു. എണ്‍പതുകളില്‍ അതു ഉപേക്ഷിച്ചു .എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്ക്കും അവസരവും കഴിവും നല്കുന്ന സമീപനം സ്വീകരിച്ചു
എഴുപതുകളില്‍ സാമൂഹിക സമത്വം കാരണം ജ്ഞാനപരമായ അന്തരം കുട്ടികളില്‍ ഉണ്ടായിരുന്നു .പുതിയ രീതി കൊണ്ട് വന്നപ്പോള്‍ അതു ഇല്ലാതായി.
പിന്തുണ ആവശ്യമായ കുട്ടികള്‍ക്ക് അതു അപ്പോള്‍ തന്നെ നല്കാന് അധ്യാപകര്‍ ശ്രദ്ധിക്കുന്നു.
പ്രശ്ന പരിഹരണം സര്‍ഗാത്മകത
സഹകരനാതമക പഠനം
അന്വേഷണാത്മക പഠനം ഇവയ്ക്കു പ്രാധാന്യം
ആഴമുള്ള പഠനം
വൈവിധ്യം ഉള്ള ക്ലാസുകളും സ്കൂളുകളും
എന്താണ് കേരളത്തിനു ഫിന് ലാന്റ് നല്കുന്ന പാഠം?
- അധ്യാപകരുടെ യോഗ്യത പ്രധാനം
- അവരുടെ ബോധാന്ശാസ്ത്ര പരമായ ധാരണ അതിലും നിര്‍ണായകം
- പ്രതിബദ്ധത
- സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കല്‍
- നവീന പഠന രീതി
- ഗവേഷനാത്മക അധ്യാപനം
- ക്ലാസ് സൈസ്
- അധ്യയന സ്വാതന്ത്ര്യം
- തയ്യാറുണ്ടോ സമഗ്ര മാറ്റത്തിന് ? അതോ പുസ്തകം മാത്രം പരിഷ്കരിച്ചു പരിഷ്കരിച്ചു ലോകത്തിനു പിന്നിലാകുമോ?
Subscribe to:
Posts (Atom)













