ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, December 30, 2011

പൌരബോധം മുളയ്ക്കാത്ത വിദ്യാര്‍ഥിമനസ്സുകള്‍

 ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -6
പൌരബോധം പരിശോധിക്കാന്‍ എങ്ങും തൊടാത്ത കുറെ ചോദ്യങ്ങള്‍ നാം ചോദിക്കും.കണ്മുമ്പിലെ സത്യങ്ങളോടുള്ള പ്രതികരണമോ, പ്രശനങ്ങളിലുള്ള നിലപാടുകളോ ആവശ്യപ്പെടാറില്ല.അത് കൊണ്ട് തന്നെ പരീക്ഷാ ചോദ്യങ്ങള്‍ കുട്ടികളുടെ ഉത്തരത്തില്‍ ചരമം പ്രാപിക്കും.സത്യത്തില്‍ വേണ്ടത് ചിന്തയുടെ ഉജ്വലമായ ഉണര്‍വ് അനിവാര്യമാക്കുന്ന ചോദ്യങ്ങല്ലേ .അത് സാമൂഹിക ചര്‍ച്ചകള്‍ക്ക് കൂടി വഴി വെക്കുന്ന രീതിയില്‍ ആയാലോ. ജനാധിപത്യ രാഷ്ട്രത്തില്‍ തെരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് വികസന പ്രശ്നങ്ങള്‍ വിശകലനം ചെയ്താണോ? അതോ സ്വന്തം മതം ജാതി, പാര്‍ടി ഇവയിലുള്ള അന്ധ വിശ്വാസം അടിസ്ഥാനമാക്കിയോ? പാര്‍ടി വേണം പക്ഷെ അത് ശരിയായ വികസന അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാകണം.അങ്ങനെ ഉള്ള പാര്‍ടികളിലെ അണികളും നല്ല കാഴ്ചപ്പാടും നിലപാടുകളും ഉള്ളവരാകണം.അതിനു സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന വിശകലന ശേഷികള്‍ നിര്‍ണായകം.ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടി വോട്ടു ചെയ്യാനുള്ള അര്‍ഹതയുടെ പടിവാതിലില്‍ ആണെന്നുമോര്‍ക്കണം. 


വിപ്രോ നടത്തിയ പഠനത്തിലെ ഒരു ചോദ്യവും അതിന്റെ പ്രതികരണവും നോക്കുക. രാഷ്ട്രീയ നേതാവിന്റെ നിലപാടുകള്‍ അപ്പടി വിഴുങ്ങുന്നതിനു പകരം ശരിയാണെങ്കില്‍ യോജിക്കുക എന്നാ സന്ദേശം ആണ് ചോദ്യം പൊതുവേ നല്‍കുന്നത്. പ്രതികരണങ്ങള്‍ നമ്മുടെ ഭാരതത്തിലെ സമ്പന്ന വിഭാഗങ്ങളിലെ കുട്ടികളുടെ ചിന്താ രീതി അടയാളപ്പെടുത്തുന്നു. ഡി തെരഞ്ഞെടുത്ത പതിനേഴു ശതമാനം കടുത്ത സങ്കുചിത പ്രാദേശിക വാദം പുലര്ത്തുന്നവരാന്. സി യോട് യോജിച്ച ഇരുപത്തിനാല് ശതമാനവും അടിമകള്‍ ആണ് .അവര്‍ക്ക് ശരിയായ നിലപാടില്ല. മറ്റുള്ളവര്‍ പറയുന്നത് വേദവാക്യം. മറ്റു സംസ്ഥാനക്കാര്‍ക്ക് തൊഴില് കൊടുത്തു കൂടാ എന്നു നിലപാടുള്ള പതിനെട്ടു ശതമാനം കൂടിയാകുമ്പോള്‍ ബഹു ഭൂരിപക്ഷവും ഇന്ത്യ എന്ന വികാരം ഇല്ലാത്തവരായി.  സ്കൂളുകളില്‍ നിന്നും കിട്ടുന്ന പാഠങ്ങള്‍ ഇത്രയ്ക്ക് ദുര്‍ബലമോ .സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ കുട്ടികള്‍ പൌരബോധം ഇല്ലാത്തവരായി പുറത്തിറങ്ങിയാല്‍ അത് സമൂഹത്തെ എങ്ങനെ ബാധിക്കും? എന്നിട്ടും നമ്മുടെ നേതാക്കളുടെ മക്കള്‍ ജീവനക്കാരുടെ മക്കള്‍ ഒക്കെ തേടിപ്പോകുകയാണ് അവിടേക്ക്. ഇന്ത്യയുടെ ഭാവി ഭീഷണി നേരിടുന്നത് കുട്ടികളുടെ ബോധതലത്തിലെ പുഴുക്കുത്തു വിദ്യാഭ്യാസത്തില്‍ നിന്നാവും
-


ഇനി മതാതീത മാനവികത സംബന്ധിച്ച ചോദ്യത്തിലേക്ക് കടക്കാം.
 ബി പ്രസ്താവന അംഗീകരിച്ചവര്‍ പതിനേഴു ശതമാനം വരും.അതായത് "ചില മതങ്ങളില്‍ "പെട്ടവര്‍ താരതമ്യേന   അക്രമാസക്തര്‍ ആണന്നു അവര്‍ കരുതുന്നു. മതങ്ങളെ കുറിച്ച് അവര്‍ക്ക് നല്‍കിയിട്ടുള്ള പാഠങ്ങള്‍ മത മൌലികവാദികള്‍ തയ്യാരാക്കിയതാകും? അല്ലെങ്കില്‍ തന്നെ ആരാണ് സ്വകാര്യ  കച്ചവട വിദ്യാലയങ്ങളിലെ കരിക്കുലവും പാടപുസ്തകവും മത നിരപെക്ഷമാണോ എന്ന്  പരിശോധിക്കുന്നത്.?
അപകടകരമായ വസ്തുക്കള്‍ ,അതിനോടുള്ള സമീപനം പ്രധാനമാണ് .(കേരളത്തില്‍ ഇപ്പോള്‍ വിളപ്പില്‍ശാല ചര്‍ച്ച ചെയ്യുകയാണല്ലോ ) പത്ത് ശതമാനം കുട്ടികള്‍ അപകടം പിടിച്ച  മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചാര്ത്തിക്കൊടുക്കണം എന്നാണു പറയുന്നത്. ഹോ ഇവര്‍ സമ്പന്നരും സ്വാധീനം ഉള്ളവരും കൂടിയാണെങ്കില്‍ നാട് മുടിഞ്ഞു പോകുമല്ലോ. പരിസ്ഥിതി മലിനമാക്കി പ്രശ്നം കൈകാര്യം ചെയ്യാമെന്നുള്ള നിലപാടുകാരാന് ബി വിഭാഗക്കാര്‍. എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് സ്വന്തം ഉത്തരവാദിത്വം ഒഴിയുന്നവരും നല്ലൊരു ശതമാനം.





-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അടുത്ത ചോദ്യം ഇങ്ങനെ. മുപ്പത്തി മൂന്നു ശതമാനം മറ്റുള്ളവര്‍ ചെയ്യുന്ന അതിനാല്‍ നമ്മള്‍ക്കും അങ്ങനെ ചെയ്യാമല്ലോ എന്നാണു കരുതുന്നത്.ഇതാണോ പൌര ബോധം?




തെരഞ്ഞെടുപ്പുകളിലെ മുനഗണന നിശ്ചിയിക്കള്‍ പ്രധാനമാണ്. അത് തെറ്റിപ്പോയാല്‍ തെറ്റുന്നത് അഞ്ചു വര്‍ഷത്തെ സാമൂഹിക ജീവിതം മാത്രമല്ല ഭാവി   സന്തുലിത രഹിതമായ വികസനം വിതയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ നിറഞ്ഞത്‌ ആകുകയും ചെയ്യും.കുട്ടികളോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ പരിശോധിക്കാം. ഗതാഗത സൗകര്യം പോലും ഇല്ലാത്ത ,വികസന പിന്നാക്കാവസ്ഥ ഉള്ള  പ്രദേശത്ത് സിനിമ ഹാള്‍ പണിയുമെന്ന് ഒമ്പത് ശതമാനം കുട്ടികള്‍ ! അതില്വിഷമല്ലേ ബി വിഭാഗത്തിലെ പതിനെട്ടു ശതമാനം !


എന്തിനാ നാം ഈ ചോദ്യങ്ങള്‍ വിശകലനം ചെയ്യുന്നത്
വിദ്യാഭ്യാസ നിലവാരം എന്ന് പറഞ്ഞാല്‍ കേവലം വിഷയങ്ങളുടെ ഉള്ളടക്കം മാത്രമല്ല.
ഒരു സമൂഹത്തില്‍ നല്ല പൌരനായി ജീവിക്കാനുള്ള കാഴ്ചപ്പാടും നിലപാടുകളും അതിലേക്കു നയിക്കുന്ന അനുഭവങ്ങളും നല്‍കുന്ന സ്കൂള്‍ ആണോ എന്ന് കൂടി പരിശോധിക്കപ്പെടണം.
നാടിനെ ക്രിച്ചുള്ള കരുതല്‍ മറക്കുന്ന വിദ്യാഭ്യാസം കാശ് കൊടുത്തു വാങ്ങുന്നവര്‍ ഇത് കേള്‍ക്കിലായിരിക്കാം എങ്കിലും പറയാതെ വയ്യ.
പുതുവര്‍ഷത്തില്‍ മനസ്സില്‍ വിദ്യാഭ്യാസത്തെ കുറിച്ച് കൂടി നല്ല നിലപാടുകള്‍ ഉണ്ടാകണേ ? 
ആശംസകളോടെ  
കലാധരന്‍ 
....................................................................................
വിപ്രോ നടത്തിയ പഠനം അടുത്ത ലക്കത്തില്‍ ? അത് അപ്പോള്‍ വായിക്കാം.  മുന്‍ ലക്കങ്ങള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്ത്തനം.ലിങ്ക് കൊടുത്താലും മതി.
 കഴിഞ്ഞ അഞ്ചു  ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക 
  1. വിവേചനത്തിന്റെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ ..
  2. "ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും
  3. വിദ്യാര്‍ഥികളുടെ പഞ്ചനക്ഷത്ര വിവരക്കേട്
  4. ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്‌?!
  5. ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -1

Thursday, December 29, 2011

വിവേചനത്തിന്റെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ ..


( വിദ്യാഭ്യാസ നിലവാര പഠന റിപ്പോര്‍ട്ട് ചര്‍ച്ച -അഞ്ചാം ലക്കം ആണിത്.മുന്‍ ലക്കങ്ങള്‍ വായിക്കുമല്ലോ )
സമത്വം,  അവസര തുല്യത, തുല്യ നീതി, അവകാശം ഇവയൊക്കെ സ്കൂളില്‍ പഠിപ്പിക്കും .എന്നാല്‍ വിവേചനത്തിന്റെ പാഠങ്ങള്‍ അനുഭവതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 
ആണ്‍ കുട്ടികളോടും പെണ്‍കുട്ടികളോടും ഒരേ പോലെ പെരുമാരുന്നുവെന്നു പറയാറുണ്ടെങ്കിലും വാര്‍പ്പ് മാതൃകകള്‍ തന്നെയാണ് ബോധ തലത്തില്‍ സൃഷ്ടിക്കുന്നത്.
വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. സ്ത്രീ ശാക്തീകരനത്തിനു വേണ്ടി വാ തോരാതെ സംസാരിക്കുന്ന  ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ കണ്ടുപിടിച്ച ഒരു കുറ്റം -ഒരു അധ്യാപിക മറ്റൊരു അധ്യാപകന്റെ ബൈക്കിന്റെ പിന്‍  സീറ്റില്‍ ഇരുന്നു യാത്ര ചെയ്തത്രേ!( പൊതു വേദിയില്‍ വാശിയോടെ മറ്റുള്ളവരെ ശാസിക്കല്‍. നന്നാക്കി എടുക്കല്‍ !സ്വകാര്യ സംഭാഷണത്തില്‍ ഇത്തരം വികല നിലപാടുകള്‍ ..)
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ ആത്മ വിമര്‍ശനം നടത്താന്‍ ,കുറച്ചു കൂടി തുറന്നു ചിന്തിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടല്ലേ ?
. രാത്രി എട്ടു മണി കഴിഞ്ഞു വീട്ടില്‍ ഒരു ദിവസം എത്തുന്ന  പെണ്‍കുട്ടിയെ കുറിച്ച് കഴിഞ്ഞ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു .റോള്‍ പ്ലേ ആയിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ കാഴ്ചപ്പാട് അനുസരിച്ച് രംഗം അവതരിപ്പിക്കാം. ദൌര്‍ഭാഗ്യം എന്ന് പറയട്ടെ അപൂര്‍വ്വം പേര്‍ മാത്രമേ എന്താ "മോളെ താമസിച്ചത്? വണ്ടി കേടായോ?" എന്ന് സൌമ്യമായി ചോദിച്ചുള്ളൂ. മറ്റുള്ള എല്ലാവരും അവളെ പ്രതി സ്ഥാനത്ത് നിറുത്തി. "എന്താടീ താമസിച്ചേ?" എന്ന് ഉച്ചത്തില്‍ ഞെട്ടുന്ന സ്വരത്തില്‍ ഭീഷണിപ്പെടുത്തി അലറി. പിഴച്ചവള്‍ എന്ന ധ്വനിയില്‍  സംസാരിച്ചു . പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എടുത്ത നിലപാടുകള്‍ ഞെട്ടിപ്പിക്കുന്നത്‌ ആയിരുന്നു.  !
  • ഒരു മകള്‍ അവളോട്‌ സൌമ്യമായി കാരണം പോലും തിരക്കാതെ കോപിച്ചത് ശരിയോ?
  • എട്ടു മണി അസമയം ആണോ? ആരുടെ കുറ്റം കൊണ്ടാണ് ആ സമയം സുരക്ഷിത  സമയം അല്ലാതായത്? 
  • എല്ലാ ഭാരതീയരും സഹോദരീ സഹോദരരാനെന്നു നിത്യവും പ്രതിജ്ഞ ചൊല്ലി വളര്‍ന്ന തലമുറ എങ്ങനെ കേടു പിടിച്ചു. 
  • ഒരു പെണ്ണിന് കേരളത്തില്‍ എട്ടു മണി എങ്ങനെ അപവാദത്തിന്റെ അവസരം ആക്കി ?തുടങ്ങിയ ചോദ്യങ്ങളിലൂടെ ചര്‍ച്ച കൊണ്ടുപോകാനും സ്ത്രീ ശാക്തീകരണം അജണ്ട ആക്കാനും ആയിരുന്നു ഉദ്ദേശിച്ചത്.ചില ജില്ലകള്‍ ഈ റോള്‍ പ്ലേ ഒഴിവാക്കി.ആരെയാണ് ഇവരൊക്കെ ഭയക്കുന്നത്? അവരവരുടെ ഉള്ളിലെ യാഥാസ്ഥിതിക ബോധത്തെയോ ? ...
  • അധ്യാപക സംഘടനകള്‍ സ്കൂളിനുള്ളിലെ വിവേചനങ്ങള്‍ക്ക് എതിരെ എന്ന് മുതല്‍ കര്‍മ പരിപാടി തയ്യാറാക്കും.?  
നിഷ്കളങ്ക സൗഹൃദം ആണും പെണ്ണും തമ്മില്‍ സാധ്യമല്ലെന്ന് കരുതുന്ന ഒരു തലമുറ ഇവിടെ ഉണ്ട്. അവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ സമശീര്‍ഷതയുടെതല്ല .സംശയത്തിന്റെതാണ്. വിവേചനത്തിന്റെതാണ് .
ഇത്രയുംകാര്യങ്ങള്‍ ആമുഖമായി സൂചിപ്പിച്ചത് വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പറയുമ്പോള്‍ കുട്ടിയില്‍ രൂപപ്പെട്ട കാഴ്ചപ്പാടുകളും കണക്കിലെടുക്കണം എന്ന് പറയാനാണ്.
വിപ്രോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചു.തീര്‍ച്ചയായും ചോദ്യങ്ങളില്‍ ഇവ കടന്നു വരുന്നത് കൂടുതല്‍ ആലോചനയ്ക്കു വഴി ഒരുക്കും.


ക്വാളിറ്റി എഡ്യൂക്കേഷന്‍ സര്‍വേയിലെ ചോദ്യങ്ങളിലേക്കു കടക്കാം.ആദ്യത്തെ ചോദ്യം നാലിലും  ആറിലും  എട്ടിലും പഠിക്കുന്ന കുട്ടികളോടാണ്   ചോദിച്ചത്, 
  • പെണ്‍ കുട്ടി വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന പതിനഞ്ചു ശതമാനം കുട്ടികള്‍ ഉണ്ട്.
  • ആണ്‍ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്കണം എന്ന് കരുതുന്നവരും നല്ലൊരു ശതമാനം വരും.
  • നാല്പതു അമ്പത് ശതമാനം പേര്‍ ശരിയായ കാഴ്ച്ചപ്പാടില്ലാത്തവരാന്. ഇതൊരു  സാമൂഹിക ദുരന്തം ആയി മാറിയേക്കാം. പഠനം നടന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് എന്നത് കണ്ട് മറ്റു സ്കൂളുകളില്‍ എല്ലാം ശുഭം എന്ന് കരുതാമോ?
കുട്ടികളിലെ പുരുഷ മേധാവിത്വ ചിന്തയുടെ ഉദാഹരണമാണ് അടുത്ത ചോദ്യങ്ങളുടെ പ്രതികരണങ്ങളും.അവ നോക്കാം.ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഒരേ പോലെ ചിന്തിക്കുന്നു. അങ്ങനെ ചിന്തിക്കാന്‍  അവരെ പഠിപ്പിച്ചത് ആരാണ്?


സമൂഹത്തിലെ അനുഭവങ്ങളും വീട്ടിലെ  അനുഭവങ്ങളും ചര്‍ച്ചകളും സ്കൂളിലെ ഉദാസീനതയും മാധ്യമങ്ങളിലെ പരിപാടികളും നല്‍കുന്ന പാഠങ്ങളിലൂടെ അബോധ പൂര്‍വ്വം രൂപപ്പെടുന്ന മാനസിക തലം ബോധ പൂര്‍വ്വം ഇടപെട്ടാലെ മാറൂ .
നിലവാരം സംബന്ധിച്ചുള്ള മറ്റൊരു കണക്കു നോക്കൂ


ഗണിതത്തിനും ശാസ്ത്രത്തിനും എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പെണ്‍ കുട്ടികള്‍ പിന്നില്‍ .യുക്തി ചിന്ത, പ്രശ്ന പരിഹരണം, ശാസ്ത്രീയ അന്വേഷണ വാസന  , പുറം ലോകവുമായി സംവദിക്കാനുള്ള അവസരം ( കടകളില്‍, മാര്‍ക്കറ്റുകളില്‍ പോകാനും സൌഹൃദ ചര്‍ച്ചകളില്‍ പങ്കെടുക്കാനും പൊതു പരിപാടികളില്‍ ഇടം തേടാനും ഒക്കെ ആര്‍ക്കാണ് കൂടുതല്‍ അവസരം ) .ഇവയൊക്കെ പ്രായോഗിക പാഠങ്ങള്‍ ആകും .അത് കൊണ്ട് അവ ലഭിക്കുന്ന ആണ്‍ കുട്ടികള്‍ മുന്നിലെ എത്തും. 
ആലപ്പുഴ ഡയറ്റില്‍ ജോലി ചെയ്തപ്പോള്‍ ഒരു പഠനം നടത്തി . "പെണ്‍കുട്ടികളുടെ ശാക്തീകരണം സ്കൂളുകളില്‍" എന്നതായിരുന്നു വിഷയം
അന്ന് പെണ്‍കുട്ടികള്‍ ഞങ്ങളോട്  പറഞ്ഞത്... പുതിയ പഠന രീതിയില്‍ സര്‍വേയും മറ്റും ചെയ്യാനുണ്ട്. വീട്ടുകാര്‍ അനുവദിക്കുന്നില്ല. ലൈബ്രറിയില്‍ പോകണം .സമ്മതിക്കുന്നില്ല.അഭിമുഖം നടത്തണം. വിലക്കുന്നു. സ്കൂളില്‍ വെച്ച് എന്ത് വേണേലും ആയിക്കോ പുറത്ത്  ഇറങ്ങി പഠിക്കേണ്ട. ദേവാലയങ്ങളിലും കല്യാണ  സ്ഥലങ്ങളും മാത്രമായി പുറം ലോകം ചുരുങ്ങുന്നു എന്നും അവര്‍ പരാതിപ്പെട്ടു. സ്കൂളില്‍ നേതൃത്വം   ഇപ്പോഴും ആണ്‍ കുട്ടികള്‍ക്ക്. സൂക്ഷ്മതയോടെ നോക്കിയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ .
പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ട് അതിനു എല്ലാവരും ഇടപെടണം.
എന്ത് ചെയ്യാന്‍ കഴിയും എന്ന് അഭിപ്രായം പങ്കുവെക്കുന്നത് നല്ലത്.
.
നമ്മുടെ പരീക്ഷകളിലെ  ചോദ്യങ്ങള്‍ കുട്ടികളുടെ കാഴ്ചപ്പാട് കൂടി വിലയിരുത്തുന്നത്  ആയാലെന്താ ?
 ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റുകള്‍ കൂടി വായിക്കുക 

പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)

പ്രഥമ അധ്യാപകന്റെ അറസ്റ്റും ദാവങ്കരയും.

ആങ്ങളമാരില്ലാത്ത സമൂഹം?

 






Tuesday, December 27, 2011

"ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും

( കാശ് വാങ്ങി സ്കൂളുകളിലെ പഠന നിലവാരത്തെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പരിചയപ്പെടുത്തുകയാണ് . മുന്‍ ലക്കങ്ങള്‍ കൂടി വായിക്കുമല്ലോ .ഇത് നാലാം ലക്കം

ഭാഷ കുട്ടികള്‍ സ്വതന്ത്രമായും അനായാസമായും കൈകാര്യം ചെയ്യണം. പുസ്തകത്തില്‍ പഠിച്ച പാഠങ്ങളിലെ ചോദ്യങ്ങള്‍ക്ക്വീണ്ടും  ഉത്തരം എഴുതുന്നത്‌ വലിയ കഴിവല്ല. അതെ നിലവാരമുള്ളവ വിഇയിച്ചു മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും കഴിയണം.ഒപ്പം പുതിയ സന്ദര്‍ഭങ്ങളില്‍ തെറ്റുകൂടാതെ ഭാഷ ഉപയോഗിക്കാനും .
എല്‍ കെ ജി മുതല്‍ ഇംഗ്ലീഷ് പഠിച്ചു വരുന്ന കുട്ടികളാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പൊതുവേ ഉള്ളത്. നാലാം ക്ലാസ് എത്തുമ്പോഴേക്കു ആര് വര്‍ഷത്തെ ഇംഗ്ലീഷ് പഠനം.
അങ്ങനെയുള്ള കുട്ടികളുടെ ഭാഷ ശേഷി എങ്ങനെ എന്നുള്ള അന്വേഷണം വിപ്രോ നടത്തി.ഫലം നോക്കുക.--
കുട്ടികളുടെ രചനാ  ശേഷി എങ്ങനെ. അവര്‍  എഴുതിയ  ഉത്തരക്കടലാസ്  അതെ പോലെ കൊടുക്കുകയാണ് .നാലാം ക്ലാസിലെ കുട്ടിയുടെ എഴുത്ത് നോക്കാം--







---
കുട്ടികള്‍ വരുത്തിയ പിശകുകള്‍ പഠന റിപ്പോര്‍ട്ടില്‍ ക്രോഡീകരിച്ചിട്ടുണ്ട് . നാളിലെയും ആറിലെയും എട്ടിലെയും കുട്ടികള്‍ ഇംഗ്ലീഷില്‍ വരുത്തിയ പിശകുകള്‍ ഇവയാണ്.




നമ്മുടെ പൊതു വിദ്യാലയങ്ങലെക്കാള്‍ മെച്ചം ആണോ? എട്ടില്‍ എത്തുന്ന ഇംഗ്ലീഷ് മീഡിയം കുട്ടി പത്ത് വര്ഷം ഇംഗ്ലീഷ് പഠിച്ചു എന്ന് മാത്രമല്ല എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ ആണ് പഠിച്ചതും.സ്കൂളില്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതും. നഗരങ്ങളിലെ പേര് കേട്ട വിദ്യാലയങ്ങളിലെ സ്ഥിതി ഇങ്ങനെ ആണെങ്കില്‍ നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് മീഡിയങ്ങളിലെ  സ്ഥിതി ആലോചിക്കാവുന്നതയൂള്ളൂ .എന്തായാലും ഒരു പഠനം ഇവിടെയും നടത്തുന്നത് നല്ലത് .
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം സംബന്ധിച്ചുള്ള ചില വിശേഷങ്ങള്‍ കൂടി വായിക്കുക
ചുവടെ കൊടുത്തിരിക്കുന്ന ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക

വേവ് -ഇംഗ്ലീഷ് പഠനത്തിലെ പുതുതരംഗം.

അധ്യാപകരുടെ സാക്ഷ്യങ്ങള്‍

ആത്മവിശ്വാസമുള്ള സ്കൂളുകള്‍ ആലപ്പുഴയില്‍ ഉണ്ട്

ഇംഗ്ലീഷ് അനുഭവിക്കുന്ന കുട്ടികള്‍

പുതിയ ഇംഗ്ലീഷ് പഠന രീതിയുടെ ഫലപ്രാപ്തി

അല്ലപ്ര സ്കൂളിലെ ഏഴാം ക്ലാസില്‍ ഇംഗ്ലീഷ് ഇങ്ങനെ .

ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം

നിത്യവും ഇഗ്ലീഷില്‍ അനുഭവ പ്രകാശനം

അധ്യാപികയുടെ ആത്മ വിശ്വാസം

ഹായ്. മാധുര്യമുള്ള ഇംഗ്ലീഷ് ക്ലാസുകള്‍.

യുദ്ധത്തിനെതിരെ ഇംഗ്ലീഷില്‍ തെരുവോര പരിപാടി.

പാലക്കാട് ജില്ലയിലെ കുട്ടികള്‍ നേട്ടത്തിന്റ നെറുകയിലേക്ക്.

 

 

 

 

 

 

 

 

 

 

 

 










Sunday, December 25, 2011

വിദ്യാര്‍ഥികളുടെ പഞ്ചനക്ഷത്ര വിവരക്കേട്

ഇന്ത്യയില മെട്രോ നഗരങ്ങളിലെ പഞ്ച നക്ഷത്ര സ്വകാര്യ വിദ്യാലയങ്ങള്‍ക്കു നിലവാരം ഇല്ലെന്നു റിപ്പോര്‍ട്ട് അന്ധാളിപ്പ് ഉളവാക്കിയിരുന്നു. അത്തരം ഒരു പഠന റിപ്പോര്‍ട്ട് നാല് വര്ഷം മുമ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊണ്ടു ഈ വിദ്യാലയങ്ങള്‍ മുന്നേറും എന്ന് കരുതിയവര്‍ക്ക് തെറ്റി.കഴിഞ്ഞ പഠനത്തില്‍ കണ്ടതിനെക്കാള്‍ മോശമാണ് ഇപ്പോഴത്തെ നിലവാരം . ഈ  സ്കൂളുകളിലെ അധ്യാപകരുടെയും   വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ നോക്കുക. പ്രിന്സിപ്പല്മാര്‍ക്ക് മെച്ചപ്പെട്ട അധ്യാപന അനുഭവം ഉണ്ട്. യോഗ്യതയിലും മോശമല്ല.അധ്യാപകരില്‍ പകുതിയോളം പേര്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍. എഴുപത്തേഴു ശതമാനത്തിനു ബി എഡ് ഉണ്ട്. രക്ഷിതാക്കളില്‍ അറുപത്തിമൂന്ന് ശതമാനം പേര്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത നേടിയവര്‍.

കുട്ടികളെ വിലയിരുത്താന്‍ ഉപയോഗിക്കുന്ന ചോദ്യങ്ങള്‍ പ്രധാനം ആണ്. കാണാതെ പഠിച്ച കാര്യങ്ങള്‍ ഒര്മയിലുണ്ടോ എന്ന് പരിശോധിക്കുന്ന ചോദ്യങ്ങള്‍ നിലവാരം അളക്കാന്‍ പര്യാപ്തമല്ല. നേടിയ അറിവും കഴിവും പുതിയ സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കുട്ടിയ്ക്കാണ് നിലവാരം ഉള്ളതു .അതിനാല്‍ പ്രായോഗിക ജ്ഞാനം അളക്കാന്‍ കഴിയുന്ന പാഠപുസ്തക ബാഹ്യമായ ചോദ്യങ്ങള്‍ ആണ് വേണ്ടത്. ഏതു കഴിവാണോ  അളക്കേണ്ടത്‌ അത് കൃത്യമായി കണ്ടെത്താന്‍ പര്യാപതവും ആയിരിക്കണം.
ചോദ്യങ്ങള്‍ നോക്കുക 




ആറാം ക്ലാസിലേക്ക് ചോദിച്ച ഒരു  ചോദ്യം ചുവടെ കൊടുക്കുന്നു . പരിശോധിക്കുക .പകുതിയില്‍ അധികം കുട്ടികളും തെറ്റിച്ചു. വലിയ ഗണിത ധാരണ ആവശ്യമില്ല. ഗുണിച്ച്‌ വിസ്തീര്‍ണം കാണേണ്ട. പരപ്പവിനെ കുറിച്ചുള്ള സാമാന്യാവബോധവും സൂക്ഷ്മ ചിന്തയും മതി. ആറാം ക്ലാസില്‍  പഠിക്കുന്ന കുട്ടികള്‍ക്ക്  ഉത്തരം  കണ്ടെത്താന്‍  കഴിയാത്ത  വിഷമം  പിടിച്ച   ചോദ്യം ആണോ  ഇത് .? കൊടുത്ത  ഭീമമായ  ഫീസിന്റെ  മൂല്യം  മടക്കി  കിട്ടിയോ 


അടുത്ത  ഒരു ചോദ്യം  നോക്കൂ  .അതും  ആറാം  ക്ലാസിലെത് . ഒരു  വസ്തു  ചുളുക്കിയാല്‍  ഭാരം  വ്യത്യാസപ്പെടുമോ  ? കേവലം  ഇരുപത്തിരണ്ടു  ശതമാനം  കുട്ടികള്‍ക്ക്  മാത്രമേ  ശരി  ഉത്തരം  കണ്ടെത്താനുള്ള "വിവരം" ഉള്ളൂ




ഇനി നാലാം ക്ലാസില്‍ ദിക്കുംയും ഭൂപട വായനയുമായും ബന്ധപ്പെട്ട ഒരു ചോദ്യത്തോട് കുട്ടികള്‍ എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാം. നല്‍കിയ മാപ്പില്‍ ദിക്കിന്റെ സൂചന നല്‍കിയിട്ടുണ്ട്. ആദിയുടെ വീടിന്റെ ഏതു ഭാഗത്താണ് അമ്പലം ? എഴുപതു ശതമാനം കുട്ടികളും പരാജയപ്പെട്ടു .


അടുത്ത ചോദ്യം കഴിഞ്ഞ തവണ ഉപയോഗിച്ചതും അന്താരാഷ്‌ട്ര ഗണിത പരീക്ഷകളില്‍ പ്രയോജനപ്പെടുത്തിയതുമാണ്. സ്കെയില്‍ ഉപയോഗിച്ച് നീളം അളക്കുന്നത് സംബന്ധിച്ച വികല  ധാരണ ഉള്ളവരാണ് ഈ സ്കൂളുകളിലെ കുട്ടികള്‍. പെന്‍സിലിന്റെ മുന എവിടെയാണ് എന്ന് മാത്രമേ നോക്കൂ. ചുവടു കണക്കാക്കേണ്ടതില്ല. !തുടക്കം വേണ്ട ഒടുക്കം മതി എന്നതാണല്ലോ ഇത്തരം സ്കൂളുകളുടെ ദര്‍ശനം. അറുപത്തേഴു ശതമാനം പേര്‍ തറ പറ്റി. കഴിഞ്ഞ തവണ ഇത് എഴുപത്തി മൂന്നു ശതമാനം ആയിരുന്നു.
വളരെ പരിതാപകരം ആണ് അടുത്ത ചോദ്യത്തിന്റെ ഉത്തരം.
നാലാം ക്ലാസിലും ആറിലും എട്ടിലും ഇതേ ചോദ്യം ചോദിച്ചു . യഥാക്രമം 23 .2%, 31.1%, 35.6% എന്നിപ്രകാരമാണ് ശരി ഉത്തരം നല്‍കിയവര്‍ ! എട്ടുകാലിക്ക് ആറു കാലുകള്‍ !?
ഈ കുട്ടികളെ രണ്ടു കാലില്‍ നില്‍കാന്‍ അവര്‍ കടന്നു പോകുന്ന വിദ്യാഭ്യാസം സഹായിക്കുമോ?
ബാഗ്ലൂര്‍ , മുംബൈ, ദല്‍ഹി, കല്‍ക്കട്ട ചെന്നൈ ഇവിടങ്ങളിലെ ടോപ്‌ എന്ന് സമൂഹം കരുതുന്ന വിദ്യാലയങ്ങള്‍ എങ്ങനെ?
(തുടരും )
(അടുത്ത ലക്കം - "ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും ")
മുന്‍ ലക്കങ്ങള്‍ കൂടി വായിക്കുമല്ലോ .




Saturday, December 24, 2011

ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്‌?!


ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -2
വിപ്രോയുടെ  നേതൃത്വത്തില്‍ എഡ്യുക്കേഷണല്‍   ഇനിഷ്യെട്ടീവ് നടത്തിയ പഠനം പണ്ടും (2006 ) ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലെ അതി സമ്പന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണതയാണ് ഇപ്പോഴത്തെ  പഠനത്തിലൂടെ മുഖ്യമായും അന്വേഷിച്ചത്. 
ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്‌ എന്ന ചോദ്യം   നാലാം ക്ലാസുകാരോട് ചോദിച്ചു .ഉത്തരം നോക്കുക. 
മഹാത്മാ ഗാന്ധി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് കരുതുന്ന കുട്ടികള്‍ ഉണ്ടത്രേ?
---
  • ആ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ കൂടി നോക്കാം .
  • എഴുപത്തി നാല് ശതമാനത്തിന്റെയും വീട്ടില്‍ ദിനപ്പത്രം വരുത്തുന്നുണ്ട്..
  • എണ്‍പത്തി നാല് ശതമാനം പേരുടെയും വീട്ടില്‍ കമ്പ്യൂട്ടറും അറുപതു ശതമാനം പേരുടെ വീട്ടില്‍ ഇന്റര്‍ നെറ്റും ഉണ്ട്. 
  • എഴുപത്തി മൂന്നു ശതമാനം പേര്‍ക്ക് നെറ്റ് ഉപയോഗിക്കാനുള്ള പരിചയം ഉണ്ട്, 
  • വീട്ടില്‍ നല്ല പഠന സാഹചര്യം .
  • സ്കൂളുകള്‍ അതിലും കേമം.എന്നിട്ടും മഹാത്മാവ് അവരെ സംബന്ധിച്ചിടത്തോളം മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് തിട്ടമില്ല. ഇതാണ് കാശ് കൊടുത്തു വാങ്ങുന്ന വ്യാജ നിലവാരം
(തുടരും )
കഴിഞ്ഞ പോസ്റ്റ്‌ കൂടി വായിക്കുമല്ലോ 

ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -1

Friday, December 23, 2011

ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -1

 ശ്രീമതി അരുണാ രത്നം അയച്ച മെയില്‍ സ്വകാര്യ സ്കൂളുകളിലെ നിലാവരത്തെകുരിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ടിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് .
യുനിസഫിന്റെ ഫീല്‍ഡ് ഓഫീസര്‍ ആയി സേവനം അനുഷ്ടിക്കുന്ന അരുണ, അറിയേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ് കാര്യങ്ങള്‍ എല്ലാ സുഹൃത്തുക്കള്‍ക്ക് മെയില്‍ ചെയ്യാറുണ്ട്. ആ അര്‍ത്ഥത്തില്‍ അവരുടെ പ്രതിബദ്ധത മാനിക്കപ്പെടനം .അരുണ അയച്ച മെയില്‍ അതേപോലെ കൊടുക്കുന്നു. (തുടര്‍ന്നുള്ള ലക്കങ്ങളില്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ ചൂണ്ടു വിരല്‍ പ്രസിദ്ധീകരിക്കുന്നതാണ് )

Dear Friends, colleagues and mentors,  
Greetings. Apologies for group mail. This is the summary and link for the WIPRO-EI study - though it is on private schools, combined with ASER's study, the whole gamut of schools in our nation seems to do more disservice in the name of education..... with best wishes to all of you for a productive and prosperous 2012 regards, aruna
------------------------------------------------------------------------
Aruna Rathnam, Education Specialist
Unicef Field Office for Kerala and Tamilnadu,
35/17 II Main Road, Kasturiba Nagar
Adyar, Chennai 600 020
044- 4289 1114/
1111

Subject:
Quality Education Study Findings




Dear All
In the past year WIPRO and EI together have conducted a study on quality education in the top schools in some of the Metros (Chennai, Bangalore, Mumbai, Delhi & Kolkata) and the findings after the first year have been brought out as a study report. The key findings are shared. The complete study is available at the following link. http://www.wiproapplyingthoughtinschools.com/?q=qes

· The key findings state that even top schools in major cities in India suffer from the entrenched tendency to impart rote learning may have some shock value to those who believe that private educational institutions place greater emphasis on quality and holistic education. However, for those closely observing the school education scenario, it is a re-affirmation of a bitter truth: schools in our country are, by and large, quite far from seeing education as a process of learning with understanding, acquiring knowledge through self-discovery and conceptualisation; rather, education remains a mere transmission of information in a rigid classroom atmosphere, where the emphasis is on memorisation and the objective is to rush through a pre-determined syllabus and prepare children for examinations.
  • · While on the scholastic side the WIPRO-Educational Initiatives ‘Quality Education Study,' which covered 89 schools, shows a fall in learning standards among students in classes 4, 6, and 8 over the last five years, it also flags a disturbing deficit of social sensitivity on the part of a sizable section of students.
  • · As many as two-thirds of students, also from class 4, who were asked to state the length of a pencil — placed against a ruler — could not give the right answer.

  • · Nearly half the students in classes 4, 6 and 8 thought the shape of a square object would change if it is tilted. And about 45 per cent of students in these classes seemed to believe that a spider has six legs, despite the arthropod being described or named as ‘eight-legged' in almost all Indian languages.

  • · These findings are not based on responses from underprivileged children going to State-funded schools in rural areas. These are drawn from 89 of the country's top schools, each of which had a library, a laboratory and enough computers, and 93 per cent stated they had internet facilities. And 63 per cent of the parents of these children hold a degree, post-graduate degree or doctorate, and more than 41 per cent of the fathers were into their own business.

  • · In a telling instance, 40-43 per cent of students in classes 4, 6 and 8 felt that education for a girl is not as important as her responsibility towards her family; and in another, nearly 60 per cent of students showed less acceptance towards immigrants from other States, as they felt that “immigrants have to conform to the State's traditions, take away jobs from natives and also are a source of communal disagreements.”

  • · On the academic side, the performance of class 4 students was below international average, but by the time they reach class 8, they are on a par with the global average. And even here, it is due to doing better in answering questions that require straightforward use of techniques or learnt procedures and not those that tested their conceptual understanding. Another significant finding is that misconceptions acquired in lower classes continue in higher classes without any correction.

  • · Drawing a correlation between the students' lack of critical thinking and their views on social issues, the study says, “Rote learning is often deceptive and passes off as apparent learning, but does not let students develop higher order thinking skills such as critical thinking, creativity and application. Students who do not develop these skills also will not be able to think rationally and discriminate between what is good or bad in various social and ecological issues being faced today.”

  • · Responding to a question on HIV infection, nearly 40 per cent of students of class 8 either said HIV positive people should be avoided as one could get infected by going near them or that they should not be allowed to use public facilities such as pumps and toilets. Only 37.5 per cent said HIV positive people are capable of participating in everyday life like those with any other disease.

  • · In a question related to citizenship issues, 18.6 per cent of students said they would vote on the basis of caste affiliation, while 60 per cent chose either a candidate who promised development or one who worked for the underprivileged.

  • · In similar questions concerning the environment and traffic rules, the ideal answer that would show that students are aware of their civic responsibilities eluded more than half the students interviewed. Of course, the trend improves as one moved to the higher classes, but the study's authors feel that schools are not doing enough to address the problem. It was possible that the students are not evolving their own thinking and discrimination, or that they are mimicking opinions that society or their families may have on social issues. “Some of them indicate a bias that may over time grow into prejudices,” warns the report.

Recommendations:
  • · The study recommends a large-scale awareness campaign among schools on notions of quality, as “while there may be many notions on what constitutes quality education, there is likely to be unanimous agreement in that schools should be places where students develop holistically.” It suggests a structured process of speaking to children and carefully listening to their answers to understand the thinking behind student responses to different social, cultural, civic and ecological issues.

  • · Recalling that the National Curriculum Framework says education must promote and nourish a wide range of capabilities in our children such as the performing arts, painting, crafts, literary abilities and ability to bond with nature, the study says: “schools are not able to devote more than 19 per cent of school time to co-scholastic activities. Principals confirmed that while co-scholastic areas are very relevant, in practice, not much emphasis is placed on these in the curriculum.”

Based on the study a series of articles have appeared in mint highlighting the various issues which are available at http://www.livemint.com/articles/keywords.aspx?kw=Mint Education Series



Venkatesh Malur
Education Specialist
Unicef, India Country Office
# 73, Lodi Estate
New Delhi - 110 003.
Email: vmalur@unicef.org
Tel: 011 24690401 Ext. 167
 ----------------------------------------------------------------------------------
NEWS REOPORTS 
----------------------------------------------------------------------------------

Learning by rote prevalent in top schools too

K. Venkataramanan
THE HINDU  DEC 12-2011
IN THE CLASSROOM: Are children like them getting quality education in India? — PHOTO: K.R. DEEPAK
IN THE CLASSROOM: Are children like them getting quality education in India? — PHOTO: K.R. DEEPAK
Among Mahatma Gandhi, Indira Gandhi, Rajiv Gandhi and Sonia Gandhi, who is still alive? Only a little over a third of class 4 students interviewed as part of a five-city school survey in India got this one right, with a small percentage saying it is Mahatma Gandhi. As many as two-thirds of students, also from class 4, who were asked to state the length of a pencil — placed against a ruler — could not give the right answer.
Nearly half the students in classes 4, 6 and 8 thought the shape of a square object would change if it is tilted. And about 45 per cent of students in these classes seemed to believe that a spider has six legs, despite the arthropod being described or named as ‘eight-legged' in almost all Indian languages.
These findings are not based on responses from underprivileged children going to State-funded schools in rural areas. These are drawn from 89 of the country's top schools, each of which had a library, a laboratory and enough computers, and 93 per cent stated they had internet facilities. And 63 per cent of the parents of these children hold a degree, post-graduate degree or doctorate, and more than 41 per cent of the fathers were into their own business.
The significance of this study is that it shows that even the country's top schools exhibit signs of rote learning. And in their formative years, children in primary and upper primary classes show “lower sensitivity” and “demonstrate lack of progressive thought” on issues related to gender equality, acceptance of diversity and in civic responsibilities.
In a telling instance, 40-43 per cent of students in classes 4, 6 and 8 felt that education for a girl is not as important as her responsibility towards her family; and in another, nearly 60 per cent of students showed less acceptance towards immigrants from other States, as they felt that “immigrants have to conform to the State's traditions, take away jobs from natives and also are a source of communal disagreements.”
On the academic side, the performance of class 4 students was below international average, but by the time they reach class 8, they are on a par with the global average. And even here, it is due to doing better in answering questions that require straightforward use of techniques or learnt procedures and not those that tested their conceptual understanding. Another significant finding is that misconceptions acquired in lower classes continue in higher classes without any correction.
The extent of the study
These are some of the findings of a ‘Quality Education Study' (QES) by Wipro and Educational Initiatives (EI), covering 23,000 students, 790 teachers and 54 principals from 89 schools across the country. While the study aimed at expanding the understanding of ‘quality' in school education and attributes of a sound learning environment, it has thrown up interesting insights into learning outcomes both in terms of scholastic performance and student attitudes towards various social issues.
Eighty-three ‘top schools' from Delhi, Mumbai, Kolkata, Chennai and Bangalore, as identified in a public opinion survey in 2006 by Wipro-EI as part of their ‘Students' Learning in Metros Study' in these five cities were chosen for the study. Six more schools, out of 10 identified by experts, as learning environments that needed to be included, were also roped in. These 89 had agreed to participate in the study out of 255 that the study team approached. A sub-sample of 16 schools was chosen for focus group discussions.
Another salient feature of the QES is that student performance seems to have fallen since 2006, when a study on learning in the metros was done. While 64 schools were common to both studies, students performed lower in QES, with the fall being more pronounced in mathematics (in both classes 4 and 6) and English (class 8).
On critical thinking
Drawing a correlation between the students' lack of critical thinking and their views on social issues, the study says, “Rote learning is often deceptive and passes off as apparent learning, but does not let students develop higher order thinking skills such as critical thinking, creativity and application. Students who do not develop these skills also will not be able to think rationally and discriminate between what is good or bad in various social and ecological issues being faced today.”
Responding to a question on HIV infection, nearly 40 per cent of students of class 8 either said HIV positive people should be avoided as one could get infected by going near them or that they should not be allowed to use public facilities such as pumps and toilets. Only 37.5 per cent said HIV positive people are capable of participating in everyday life like those with any other disease. In a question related to citizenship issues, 18.6 per cent of students said they would vote on the basis of caste affiliation, while 60 per cent chose either a candidate who promised development or one who worked for the underprivileged.
In similar questions concerning the environment and traffic rules, the ideal answer that would show that students are aware of their civic responsibilities eluded more than half the students interviewed. Of course, the trend improves as one moved to the higher classes, but the study's authors feel that schools are not doing enough to address the problem. It was possible that the students are not evolving their own thinking and discrimination, or that they are mimicking opinions that society or their families may have on social issues. “Some of them indicate a bias that may over time grow into prejudices,” warns the report.
The study recommends a large-scale awareness campaign among schools on notions of quality, as “while there may be many notions on what constitutes quality education, there is likely to be unanimous agreement in that schools should be places where students develop holistically.” It suggests a structured process of speaking to children and carefully listening to their answers to understand the thinking behind student responses to different social, cultural, civic and ecological issues.
Recalling that the National Curriculum Framework says education must promote and nourish a wide range of capabilities in our children such as the performing arts, painting, crafts, literary abilities and ability to bond with nature, the study says: “schools are not able to devote more than 19 per cent of school time to co-scholastic activities. Principals confirmed that while co-scholastic areas are very relevant, in practice, not much emphasis is placed on these in the curriculum.”
Some children are showing a disturbing insensitivity to social issues, says a WIPRO-EI study.

Wednesday, December 21, 2011

വര്‍ക്കലയില്‍ പരീക്ഷണോത്സവം

 കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്‌. വര്‍ക്കലയില്‍ നടന്ന പരീക്ഷണോത്സവം ശ്രദ്ധേയമായ ഒരു ഇടപെടല്‍ ആണ് അതിന്റെ റിപ്പോര്‍ട്ട് വായിക്കൂ ..
വര്‍ക്കല സബ്ജില്ലാതല പാനല്‍പ്രദര്‍ശനവും പരീക്ഷണോത്സവവും 3/12/2011 ശനിയാഴ്ച പാളയംകുന്ന് ഗവ: HSS ല്‍ വച്ച് നടന്നു.
  • പാളയംകുന്ന് GHSS ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ബേബിഗിരിജ ഉദ്ഘാടനം ചെയ്തു.
രസതന്ത്രം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പാനല്‍ പ്രദര്‍ശനം നടന്നത്. 

സ്ക്കൂള്‍തലത്തില്‍ 13 വിഷയങ്ങള്‍ നല്‍കി.
  • എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്ക്കൂള്‍തല പാനല്‍ പ്രദര്‍ശനം നടന്നു.
സ്ക്കൂള്‍തല പ്രദര്‍ശനത്തിനുവേണ്ടി തയ്യാറാക്കിയ ചാര്‍ട്ടുകളില്‍ നിന്നും ഒരു ഉപവിഷയത്തിന്‍റെ ചാര്‍ട്ടുകള്‍( പാനലുകള്‍)  BRC തല പ്രദര്‍ശനത്തിനുവേണ്ടി കൊണ്ടുവന്നു.  ( കൊണ്ടുവരേണ്ട ഉപവിഷയം മുന്‍കൂട്ടി നല്‍കിയിരുന്നു).

  • 67കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് വിലയിരുത്തല്‍ ടീമുകള്‍ രൂപീകരിച്ചു.
  • പാനലുകളെ വിലയിരുത്തുന്നതിനാവശ്യമായ സൂചകങ്ങള്‍ പരിചയപ്പെടാന്‍ അവസരം നല്‍കി. ( മുന്‍കൂട്ടി വിലയിരുത്തല്‍ സൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിനാല്‍ സൂചകങ്ങള്‍ വ്യക്തതനേടാന്‍ എളുപ്പമായിരുന്നു.)
  • ഓരോ ടീമും 2 വിദ്യാലയത്തിന്‍റെ പാനലുകള്‍ വിലയിരുത്തലിന് വിധേയമാക്കി.
  • പ്രിന്‍റു ചെയ്ത രസതന്ത്രപാനലുകള്‍ നിരീക്ഷിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കി.
കുട്ടികള്‍ തയ്യാറാക്കിയ പാനലുകലെ വിലയിരുത്താന്‍ ഈ പാനലുകള്‍ കുട്ടികള്‍ക്ക് സഹായകമായി. ( പുതിയ കാര്യങ്ങള്‍ പരിചയപ്പെടാനും )

പാനലുകളുടെ മികവുകള്‍, പരിമിതികള്‍,  നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിലയിരുത്തല്‍ കുറിപ്പുകള്‍ തയ്യാറാക്കി ഓരോ ടീമും അവതരിപ്പിച്ചു.






അവതരണങ്ങളെ നിരീക്ഷിക്കാനും കൂട്ടിചേര്‍ക്കലുകള്‍ വരുത്താനും
MRMKMMHSS ലെ ഹയര്‍സെക്കന്‍ററി അധ്യപകന്‍ ശ്രീ. മനോജ് സാര്‍ ആണ് റിസോഴ്സ് പേഴ്സന്‍ ആയി എത്തിയത്.
അവതരണങ്ങള്‍ക്ക് ശേഷം മനോജ് സാര്‍ എല്ലാ പാനലുകളുടേയും ഉളളടക്കത്തെക്കുറിച്ചും രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
വിലയിരുത്തല്‍ പഠനമായി മാറിയതിന്റെ നേരനുഭവം ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ചു.
ഈ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ സമയം 1.15.

1.15 മുതല്‍ 1.45 വരെയുളള സമയം കൊണ്ട് പ്രദര്‍ശന ഹാള്‍ പരീക്ഷണശാലയായി മാറി.

10 പരീക്ഷണങ്ങള്‍ വിവിധ ഡസ്ക്കുകളിലായി ക്രമീകരിച്ചു.

10 ഗ്രൂപ്പുകള്‍ക്കും എല്ലാ പരീക്ഷണങ്ങളും ചെയ്യാന്‍ പാകത്തില്‍ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നല്‍കി.

ശിവഗിരി HSS ലെ ഷിബു സാര്‍ ,  ഇടവ MRMKMM HSSലെ  ആശടീച്ചര്‍ ,  അയിരൂര്‍AMUPS ലെ രേഖ ടീച്ചര്‍,പാളയംകുന്ന് HSSലെ റീന ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍  നിന്നെത്തിയ ശാസ്ത്രാധ്യാപകര്‍ക്ക് ഓരോ പരീക്ഷണത്തിന്റെ ചുമതല നല്‍കി.

1.45 ന് ഗ്രൂപ്പുകള്‍ക്ക് പരീക്ഷണത്തിന്റെ പ്രശ്നം  നല്‍കി.


ഗ്രൂപ്പുകള്‍ അവരവര്‍ക്ക് ലഭിച്ച പരീക്ഷണം എങ്ങനെ ചെയ്യും ? എന്തൊക്കെ സാമഗ്രികള്‍ വേണ്ടിവരും എന്ന് ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ഗ്രൂപ്പുകളുടെ അവതരണമായിരുന്നു.
വ്യത്യസ്ത സാധ്യതകള്‍ ഗ്രൂപ്പുകള്‍ അവതരിപ്പിച്ചു.
ചര്‍ച്ചയിലൂടെ ചെയ്യാന്‍പോകുന്ന പരീക്ഷണത്തിന്റെ രീതി വികസിപ്പിച്ചു.

തികച്ചും പുതിയതായ ചില പരീക്ഷണങ്ങളുടെ വീഡിയോ കാണാന്‍ അവസരം നല്‍കി.

പരീക്ഷണരീതി എഴുതി തയ്യാറാക്കിയത് പരീക്ഷണ table -ല്‍ റഫറന്‍സിനുവേണ്ടി വച്ചു. (കാരണം ഒരു ഗ്രൂപ്പ് ഒരു പരീക്ഷണത്തിന്റെ രീതി മാത്രമെ എഴുതി തയ്യാറാക്കിയിരുന്നുള്ളു.)

2.45 മുതല്‍ ഗ്രൂപ്പുകള്‍ പരീക്ഷണങ്ങളുടെ നിര്‍വ്വഹണം ആരംഭിച്ചു.


 
ഗ്രൂപ്പുകള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ ഗ്രൂപ്പും ഒന്നാമത് ചെയ്ത പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ അവതരിപ്പിച്ചു.





കുട്ടികളുടെ പരീക്ഷണ നിര്‍വ്വഹണം നിരീക്ഷിക്കാനും അവതരണത്തെ വിലയിരുത്താനും പാളയംകുന്ന് HSS ലെ ഹയര്‍സെക്കന്‍ററി അധ്യാപകനായ ശ്രീ.ശെല്‍വന്‍ സാര്‍ റിസോഴ്സ് പേഴ്സണായി ഉണ്ടായിരുന്നു.
ഓരോ പരീക്ഷണ അനുഭവവും ഗ്രൂപ്പുകള്‍ പങ്കുവച്ചതിനുശേഷം ശെല്‍വന്‍ സാര്‍ ആ പരീക്ഷണത്തിന്റെ രസതന്ത്രം ,തുടര്‍ പരീക്ഷണ സാധ്യതകള്‍ അനുബന്ധ വിവരങ്ങള്‍ എന്നിവ പൊതുചര്‍ച്ചയിലൂടെ വിശദീകരിച്ചത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും  നവ്യാനുഭവമായി.
10 പരീക്ഷണ അനുഭവങ്ങളുടേയും പങ്കുവയ്ക്കലും ചര്‍ച്ചയും പൂര്‍ത്തിയായപ്പോള്‍ രസതന്ത്രസദ്യ കഴിച്ചതുപോലെയായി.
സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ആരംഭിച്ചപ്പോള്‍ സമയം 4.15.
തികച്ചും ലളിതമായി സംഘടിപ്പിച്ച സമാപനസമ്മേളനത്തിന് പാളയംകുന്ന് HSSലെ അധ്യാപകനായ ശ്രീ.വി.അജയകുമാര്‍ സ്വാഗതം ആശംസിച്ചു.
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയത് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുബൈദടീച്ചര്‍  . 

ചടങ്ങില്‍ സ്കൂള്‍ HM ബേബിഗിരിജടീച്ചര്‍ അധ്യക്ഷയായി.
BRC ട്രെയിനര്‍ ശ്രീ.ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.


ഇനിയെന്ത് ?
ഓരോ വിദ്യാലയത്തേയും പ്രതിനിധീകരിച്ചെത്തിയ രണ്ട് കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സ്കൂള്‍തല പരീക്ഷണോത്സവം 2012 ജനുവരിമാസത്തില്‍.

Sunday, December 18, 2011

മുല്ലപ്പെരിയാറും ഗണിതപ0നവും

 പല സ്കൂളുകളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുട്ടികളുടെ നിലപാടുകള്‍ പ്രതിഷേധം  ഇവയൊക്കെ പലവിധത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചു.നല്ലത് തന്നെ .
പക്ഷെ കുട്ടികള്‍ ഈ വിഷയം മനസ്സിലാക്കിയിട്ടാണോ പ്രതികരിച്ചത്? അതിനുള്ള അവസരം നല്‍കിയോ ?

ഒരു കുട്ടി പത്രം വായിച്ചിട്ട് അമ്മയോട് ചോദിച്ചു :_"അമ്മെ ഈ നൂറ്റി ഇരുപത്താറു അടി ഉയരം എന്ന് പറഞ്ഞാല്‍ എത്രയാ ?"
  • നിങ്ങളായിരുന്നു ആ അമ്മയെങ്കില്‍ എന്ത് മറുപടി നല്‍കുമായിരുന്നു?
  • ഇത് ഒരു ഗണിത പഠന പ്രശ്നം ആണോ?
  • എങ്ങനെ ഗണിതാശയം രൂപീകരിക്കും?
  •  


കുട്ടിക്ക് ഇത് മനസ്സിലായില്ല. 
വെള്ളം നൂറ്റി ഇരുപതില്‍ നിന്നും നൂറ്റി മുപ്പത്താറിലേക്കു ഉയര്‍ന്നാല്‍  എന്താ കുഴപ്പം ?
അധ്യാപിക ചെയ്യേണ്ടത്
കുട്ടിയുടെ  ഭാവനയില്‍ കാണാന്‍ കഴിയുന്നതും അനുഭവപരിധിയില്‍ ഉള്ളതുമായ ഒന്നുമായി താരതമ്യം ചെയ്യാന്‍ അവസരം നല്‍കണം.
ഒരാള്‍ ഇങ്ങനെ ചെയ്തു .
ഒരടി എന്നാല്‍  ഇത്രയും ഉണ്ട് .ഒരു വലിയ സ്കെയില്‍ കാണിച്ചു വ്യക്തമാക്കുന്നു. ഒരു മീറ്റര്‍ എന്നാല്‍ ....അടി. എങ്കില്‍ നൂറ്റി ഇരുപതു അടി എത്ര മീട്ടരാ? അത്രയും ഉയരം വരും..
മറ്റൊരാള്‍ ചെയ്തത് ഇങ്ങനെ
നോക്കൂ ഈ മുറിയുടെ ഉയരം എത്രയാ ? പത്തടി ( എത്ര മീറ്റര്‍ ഉണ്ടെന്നു അളന്നു കണ്ടു പിടിക്കാമോ? )
ഒരു നിലയ്ക്ക് പത്തടി ഉയരം ..അപ്പോള്‍ നൂറ്റി ഇരുപതടി ഉയരം എന്ന് പറഞ്ഞാല്‍.. എത്ര നിലയുള്ള കെട്ടിടത്തിന്റെ ഉയരം കാണും ?  
ഒരു പന്ത്രണ്ടു നിലയുള്ള കെട്ടിടം കുട്ടിയുടെ മനസ്സിലേക്ക് വരുന്നു.അത്രയും ഉയരത്തില്‍ ജലം ! എത്ര പരപ്പില്‍ എന്ന് കൂടി പറഞ്ഞാലോ .. ജലം ഉയരത്തില്‍ നില്‍ക്കുന്ന ജലം  തകര്‍ന്നാലോ ?
(ഈ രണ്ടു രീതികളില്‍ ഇതാണ് നിങ്ങള്‍ സ്വീകരിക്കുക? രണ്ടാമത്തെ രീതി കൂടുതല്‍ കുട്ടിയുടെ മനസ്സിനോട് അടുക്കുന്നു.
ഇത് പോലെയാണ് നമ്മുടെ അധ്യാപകരും. ചിലര്‍ കുട്ടിയുടെ ഭാവനയെ മനസ്സിനെ കാണില്ല .കണക്കു മാത്രം കാണും . ഫലമോ ഗണിതം വരണ്ടു പോകും. കുട്ടിയും വരളും . )





  • ഡാമിന്റെ മൊത്തം ഉയരം  154 അടി .
  • പ്രധാന ഡാമിന്റെ മൊത്തം നീളം 1200  അടി 
  • വീതി  21 അടി .
  • അടിത്തട്ടിന്റെ ഘനം 145 അടി  .
  • വൃഷ്ടി പ്രദേശം 624 ചതുരശ്ര അടി .
ഈ അളവുകളൊക്കെ കുട്ടികള്‍ക്ക് മനസ്സിലാകും വിധത്തില്‍ ഗണിതം പഠിപ്പിക്കാമോ? അളവുകളും ക്രിയകളും ഒരു സാമൂഹിക പ്രശ്നത്തെ കുറിച്ചുള്ള അവബോധവും ലഭിക്കും.
റോഡ്‌ ഗണിതം
ഒരു കിലോ മീറ്റര്‍ റോഡ്‌ ടാര്‍ ചെയ്യാന്‍ എത്ര രൂപ വേണ്ടി വരും?
നിങ്ങളുടെ പഞ്ചായത്തില്‍ എത്ര കി മി റോഡ്‌ ഉണ്ട് ? 
ഈ വാര്‍ത്ത നോക്കൂ .
  • നല്ല നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ കുറഞ്ഞത്‌  25ലക്ഷം രൂപ .
  • എങ്കില്‍ നിങ്ങളുടെ പഞ്ചായത്തിലെ എല്ലാ റോഡുകളും ടാര്‍ ചെയ്തതിനു എത്ര ലക്ഷം/കോടി രൂപാ ആയിക്കാണും?
  • ഇത്രയും രൂപ ചിലവാകുമെന്നു നിങ്ങള്ക്ക് അറിയാമായിരുന്നോ ?
  • സ്വന്തം നാട്ടിലെ  വികസന കാര്യങ്ങള്‍ കൂടി  കുട്ടി അറിഞ്ഞാല്‍ എന്താ നല്ലതല്ലേ ? .
റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഇടപെടല്‍ നടത്താനുള്ള ഗണിതപരമായ അവബോധം പ്രധാനമല്ലെന്നു അധ്യാപകര്‍ കരുതരുത്.
ഗണിതത്തെ  പുസ്തകത്തില്‍ മാത്രം ഒതുക്കരുതെ. 
ചുറ്റുമുള്ള ജീവത്തായ കാര്യങ്ങളിലെ ഗണിതം കണ്ടെത്തൂ.
നല്ല ഗണിത വീക്ഷണത്തോടെ പത്രം വായിച്ചാലും മതി. 
ഗണിതം സാമൂഹികാവബോധ വികാസത്തിനും