നുച്യാട് സ്കൂളിലെ 4. ബി യുടെ ക്ലാസ് പി.ടി.എ ചേർന്നത് ദിക്ഷയുടെയും ദിയയുടെയും വീട്ടിലായിരുന്നു.
-25.6.22 ശനി 10 .30 AM to 1pm
സരസ്വതി ടീച്ചർ പറയുന്നു
"ഒരുപാട് സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു.
അതിൽ എടുത്തു പറയാൻ തോന്നിയത് ഇതാണ്.
സ്കൂളിൽ 2 മണിക്ക് പിടി എ വെച്ചാൽ 2.30 ന് എത്തി ഒപ്പിട്ട് മടങ്ങാൻ ധൃതിയുള്ളവരാണ് മിക്ക രക്ഷിതാക്കളും.
ഇന്നലെ 10.30ന്റെ മീറ്റിങ്ങിന് പത്തു മണിക്ക് തന്നെ എത്തി. 1.30 ന് അവസാനിച്ചു. നമുക്ക് പിരിയാം എന്ന് പറഞ്ഞിട്ടും പലതും പറഞ്ഞ് പിരിഞ്ഞത് 2 മണിക്ക് ശേഷമാണ്. "
"വേറെ വീട്ടിലായതു കൊണ്ട് വരാൻ ഭയങ്കര മടിയുണ്ടായിരുന്നു. ഇപ്പം പോകാനും.
ബന്ധുവീട്ടിൽ വിരുന്നു വന്നതു പോലെ " ജസ്ന (നന്ദുവിന്റെ അമ്മ)
"ഉമ്മാ, അടുത്ത മീറ്റിങ് നമ്മളെ വീട്ടിലാക്കാം , മ്മക്ക് എല്ലാർക്കും നെയ്ച്ചോർ കൊടുക്കണം" അമാൻ
ഈ വർഷം ബഹു മന്ത്രി എല്ലാ അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിക്കണം എന്ന് പറഞ്ഞപ്പോൾ ഇത് എന്താണ് ഇത്രമാത്രം പറയാൻ എന്നാണ് ആദ്യം തോന്നിയത്.
ഉമ്മമാരായിരുന്നു കൂടുതലും. അതുകൊണ്ട് വരില്ലേ എന്ന് സരസ്വതി ടീച്ചർക്ക് പേടിയുണ്ടായിരുന്നു
ഒരു അച്ഛൻ പങ്കെടുത്തു
ലക്ഷ്യങ്ങൾ:
- അധ്യാപകരും കുട്ടികളുടെ കുംടുംബ സാഹചര്യം മനസിലാക്കുക.
- രക്ഷിതാക്കളുമായി ആത്മബന്ധം സ്ഥാപിക്കുക
- കുട്ടികൾ പരസ്പരം ജീവിത സാഹചര്യം വീട് കുടുംബം എന്നിവ മനസിലാക്കുക.
- അടുപ്പം വർധിപ്പിക്കുക.
- രക്ഷിതാക്കൾ പരസ്പരം ആശയ വിനിമയം ബന്ധം ഇഴയടുപ്പം വളർത്തുക.
- കുട്ടിയുടെ പഠന വിടവുകൾ - സ്വതന്ത്രമായി പങ്കു വെക്കാനൊരിടം വളർത്തുക.
ഉള്ളടക്കം:
🔸ഒരു പഠന പ്രവർത്തനം
🔸ഒരു വിദഗ്ധ ക്ലാസ്
🔸ചർച്ച:
-പോർട്ടോ ഫോളിയോ - പരിശോധിച്ച് പഠനത്തിനുണ്ടായ വളർച്ച
-ഇനി ശ്രദ്ധിക്കേണ്ടവ
- വീട്ടിൽ ചെയ്യാവുന്നവ
-അടുത്ത യൂനിറ്റിലെന്ത് ?-
🔸ഒരു മാസത്തെ പഠന പ്രവർത്തനത്തിൽ മികവു കാണിച്ച കുട്ടികളെ അംഗീകരിക്കൽ (സമ്മാനം)
🔸കുട്ടികളുടെ പ്രകടനം
പങ്കാളിത്തം -
- 16 കുട്ടികൾ (ആകെ 19 കുട്ടികളാണ് ക്ലാസിൽ ഉള്ളത്)
- 17 രക്ഷിതാക്കൾ
- വാർഡ് മെമ്പർ
- രണ്ട് അധ്യാപകർ. ( LSS പരീക്ഷ ബാധിച്ചു.)
ആസൂത്രണം
🔸 SRG യോഗത്തിൽ ആലോചിച്ചു.
🔸 ക്ലാസ് what s groupil പങ്കു വെച്ചു.
പ്രതികരണങ്ങൾ ആരാഞ്ഞു.
🔸 ഒരു രക്ഷിതാവ് സ്വയം ഏറ്റെടുത്തു
.🔸 വരുന്നവർക്ക് ഇരിപ്പിടം, ലഘു ഭക്ഷണം എന്നിവ ആതിഥേയരുടെ വക നൽകാൻ തീരുമാനിച്ചു
തീരുമാനങ്ങൾ . :
- അടുത്ത തവണ മറ്റൊരു കുട്ടിയുടെ വീട്ടിൽ ചേരാം. (കുട്ടികളുടെ ഭാഗത്ത് നിന്ന് വന്ന നിർദേശം)
- കമ്യൂണിക്കേറ്റീവ്ഇംഗ്ലീഷ് ക്ലാസ് വേണം.
- അന്നന്നത്തെ ക്ലാസിന്റെ വിവരങ്ങൾ ടീച്ചർ whats upൽ പങ്കു വെക്കണം.
- ഇത്തരം പ്രവർത്തനങ്ങൾ എല്ലാ ക്ലാസിനും നടത്തണം
- " വളരെ വളരെ നല്ലൊരു തീരുമാനമായിരുന്നു ടീച്ചർ എടുത്തത്. വീട്ടിൽ വച്ചു നടന്ന മിറ്റിംഗിൽ പങ്കെടുത്തപ്പോൾ തന്നെ നല്ല സംതൃപ്തി തോന്നി. കുട്ടികൾക്കും പാരെന്റസിനും ഒരുപോലെ enjoy ചെയ്യാൻ പറ്റി.
- കുട്ടികളുടെ മികവ് നേരിട്ടു തന്നെ കാണാൻ പറ്റി. എല്ലാം കൂടി നല്ലൊരു അനുഭവമായിരുന്നു പി ടി എകൾ വീട്ടിൽ തന്നെ നടത്താം തുടർന്നും എന്നാണ് എൻറെ അഭിപ്രായം
കുട്ടിയെ അറിയൽ
കുട്ടിയെ അറിയുക എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഭവന സന്ദർശനം നിർദ്ദേശിച്ചത്..
ചില വിദ്യാലയങ്ങൾ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നിർദ്ദിഷ്ട ഫോർമാറ്റിൽ ശേഖരിച്ചു വച്ചിട്ടുണ്ട്.
ചില അധ്യാപകർ എൻ്റെ കുട്ടികൾ എന്ന രേഖ സൂക്ഷിക്കുന്നു. അതൊക്കെ നന്ന്.
കുട്ടിയെ ഹൃദയം കൊണ്ടറിയുക എന്നതിൻ്റെ ഒരു ചെറു ഭാഗമെ ആകുന്നുള്ളൂ അവ.
കുട്ടിക്ക് ടീച്ചറുടെ അടുത്തു ലഭിക്കുന്ന സ്വാതന്ത്ര്യം,
എന്തു കാര്യവും തുറന്നു പറയാൻ കഴിയുന്ന ഒരു ഉറ്റചങ്ങാതി,
എൻ്റെ പരിമിതികൾ കണ്ടറിഞ്ഞ് സഹായിക്കുന്ന ബന്ധു,
എന്നെ ആഴത്തിൽ സ്നേഹിക്കുന്ന രക്ഷിതാവ്,
ഇങ്ങനെ മനസിൻ്റെ ഇഴയടുപ്പം കൂട്ടുന്ന തലം സൃഷ്ടിക്കപ്പെട്ടണം
അപ്പോഴാണ് കുട്ടിയെ അറിയൽ പൂർണതയിലെത്തുക
അങ്ങനെ അറിയുന്ന ക്യാമ്പുകൾ ജനായത്ത പരമായിരിരിക്കും
തീരുമാനങ്ങൾ കൂട്ടായി എടുക്കും,
ക്ലാസ് നിയമങ്ങൾ പങ്കാളിത്ത ചർച്ചയിലൂടെ രൂപപ്പെടും,
പഠന ലക്ഷ്യങ്ങൾ ഓരോ യൂണിറ്റിലെയും കുട്ടികൾക്ക് മുൻകുട്ടി അറിയാൻ അവസരം,
സ്വയം വിലയിരുത്തലും പരസ്പ്പര വിലയിരുത്തലും എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും. ക്ലാസ് ആഹ്ലാദാന്തരീക്ഷം സവിശേഷതയായിരിക്കും
ഇതിനുള്ള ഇടപെടലുകളിൽ ഒന്നാണ് വിട്ടിലെത്തുന്ന ക്ലാസ് പി ടി എ
5 comments:
ഇതിൽ ചെറുതല്ലാത്ത ഒരു പ്രശ്നമെന്നത് കുറഞ്ഞ ജീവിത സാഹചര്യമുള്ള വീടുകളിലെ കുട്ടികളിൽ അപകർഷതാ ബോധമുണ്ടായേക്കുമെന്നതാണ്. യൂനിഫോമും ഉച്ച ഭക്ഷണവും അങ്ങനെ പൊതുവായതെല്ലാം സ്കൂളുകളിലുണ്ടാക്കുന്ന സമത്വത്തെ വ്യത്യസ്തമായ ജീവിത നിലവാരമുള്ള വീടുകളിലെത്തുന്നതോടെ ഉലയ്ക്കും.
അതിന് പ്രതിവിധിയുമുണ്ട്.
1. കുട്ടികളെ അത്തരം യോഗങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കുക.
2. ഏകമാനമായ സ്വീകരണ പരിപാടികൾ ഒരുക്കുക. വീട്ടിലെ കൂടിയിരിപ്പിന്റെ സ്ഥലം മുറ്റമാകുന്നതാണ് നല്ലത്. ഭക്ഷണം വീട്ടുകാരുടെ ഗമ കാണിക്കാനാകരുത്.
3. ഒരു കാരണവശാലും തിരിച്ചെത്തുന്ന രക്ഷിതാക്കൾ പഠന സംബന്ധമല്ലാത്ത പ്രശ്നങ്ങൾ കുട്ടികളുടെ മുമ്പിൽ പറയാതിരിക്കുക.
4. ഏറ്റവും പ്രധാനപ്പെട്ടത് വ്യത്യസ്ത സാഹചര്യങ്ങളിൽ അധ്യാപകരുടെ ഇടപെടൽ biased ആവാതിരിക്കുക.
5. വീടുകളിലെ സ്വീകരണം, ഭക്ഷണം എന്നിവയെക്കുറിച്ചൊന്നും ക്ലാസ്സിലോ സ്കൂളിലോ സംസാരിക്കാതിരിക്കുക.
അധ്യാപകൻ കുട്ടിയെ അറിയണം വീട്ടിൽ പോകണം എന്നു പറഞ്ഞപ്പോൾ അതിനെ ഇത്തരത്തിൽ മാറ്റിയത് മന്ത്രി പറഞ്ഞ ഉദ്ദേശ്യത്തെ തകിടം മറിക്കുന്നത്. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ സന്തോഷത്തോടെ പഠിക്കാനുള്ള അവസ്ഥ ഇല്ലായ്മ ചെയ്യാനെ ഇതു പകരിക്കൂ. പാവങ്ങളുടെ മനസറിയാൻ മിനക്കെടാത്ത കുറെ ഫോഷ് ആചാരങ്ങൾ
അതേ
വകതിരിവില്ലാത്ത അധ്യാപകർ എന്ന് പറയുന്നില്ല, വകതിരിവില്ലാത്ത തീരുമാനം എന്നെങ്കിലും പറയുന്നു 🤬🤬🤬🤬
Post a Comment