ചരിത്രത്തിലുടനീളം
അധികാരദ്വന്ദങ്ങള്‍ കാണാനാകും.
ഉടമ-
അടിമ,
ജന്മി-കുടിയാന്‍,
രാജാവ്-
പ്രജ,
മേലാളന്‍-
കാഴാളന്‍,
മേലധികാരി,
കീഴ്ജീവനക്കാര്‍
എന്നിങ്ങനെ പലതരത്തില്‍
അധികാരബന്ധങ്ങള്‍ കാണാന്‍
കഴിയും. അധികാരഘടനയില്‍
ആജ്ഞാപക്ഷവും അനുസരണപക്ഷവും
ഉണ്ട് .അനുസരണ
സ്ഥാനത്ത് മിക്കവാറും
അധസ്ഥിതരായിരിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരാകും. സ്ത്രീകളാകും, കുട്ടികളാകും ന്യൂനപക്ഷവുമാകാം. .
ഹൈന്ദവ
ധർമശാസ്ത്രങ്ങളനുസരിച്ച്
കർമത്തിന്റെയും ജ്ഞാനത്തിന്റെയും
പ്രയോജനം അനുഭവിക്കുന്നതിന്
അർഹതയുള്ള വ്യക്തിയാണ് അധികാരി
.എല്ലാ
കർമങ്ങൾക്കും ജ്ഞാനത്തിനും
എല്ലാവരും അധികാരികളല്ല.
ഇഷ്ടമെന്നും
പൂർത്തമെന്നും രണ്ടുവിധം
കർമങ്ങളുണ്ട്.രണ്ടിനേയും
ചേർത്ത് ഇഷ്ടാപൂർത്തം എന്നു
വിളിക്കുന്നു. വൈദികകർമങ്ങളായ
തപസ്സ്, വോദാധ്യയനം
,സത്യം,
ആതിഥ്യം,
വൈശ്വദേവം
എന്നിവ ഇഷ്ടകർമങ്ങളാണ്.
ജലാശയം
കുഴിപ്പിക്കൽ, ആരാധനാലയം
പണിയിക്കൽ, അന്നദാനം,
ഉദ്യാനനിർമ്മാണം
എന്നിവ പൂർത്തകർമങ്ങളാണ്.
ശൂദ്രന് പൂർത്തം
ചെയ്യുന്നതിനു മാത്രമേ
അധികാരമുള്ളൂ; ഇഷ്ടകർമത്തിലില്ല.
വർണാശ്രമവ്യവസ്ഥയുടെ
ഭാഗമായി അധികാരത്തെ നോക്കിക്കണ്ടാലും
അത് വിവേചനപരമാണ് എന്നു
വ്യക്തം. ഇത്തരം
അധികാരഘടനയെ കീഴ്മേല്‍
മറിക്കലാണ് പിന്നീട് പുരോഗമന
ജനാധിപത്യാശയങ്ങള്‍ ചെയ്തത്.
പരമ്പരാഗത
അധികാരഘടനയുടെ സൂക്ഷ്മരൂപങ്ങള്‍
കുടുംബത്തിലും വിദ്യാലയത്തിലും
ആരാധനാലയങ്ങളിലും പൊതുയിടങ്ങളിലും
പൊതുബോധത്തിലും ഇപ്പോഴും
അദൃശ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസവും
അധികാരവും
വിദ്യാഭ്യാസത്തിന്റെ
വളര്‍ച്ചയില്‍ അധികാരഘടന
നിഷേധാത്മകമായിട്ടാണ്
പ്രവര്‍ത്തിച്ചിട്ടുളളത്.
അനുസരണപക്ഷത്തുളളവര്‍ക്ക്
വിദ്യ നിഷേധിക്കുന്നു.
സ്വാതന്ത്ര്യബോധം,
അവകാശചിന്ത,
തുല്യതാവീക്ഷണം
എന്നിവയുടെ അടിസ്ഥാനത്തില്‍
വളര്‍ന്നുവരുന്ന സമ്മര്‍ദ്ദങ്ങളെ
എന്തുവിലകൊടുത്തും
പ്രതിരോധിക്കുന്നതിനും
അടിച്ചമര്‍ത്തുന്നതിനും
അധികാരിവര്‍ഗം ശ്രമിച്ചിട്ടുണ്ട്.
നവോത്ഥാനത്തിന്റെ
പതാകവഹിച്ചവര്‍ അത്
വകവെച്ചുകൊടുക്കാന്‍
തയ്യാറായിട്ടില്ല. ഓരോ
കാലഘട്ടത്തിലും ഓരോ രീതിയിലാണ്
അധികാരഘടന പ്രവര്‍ത്തിക്കുക.
നിലവിലുളള
സാമൂഹികഘടനയെ അതേപോലെ
നിലനിറുത്തുക എന്നതാണ്
അധികാരവര്‍ഗതാല്പര്യം.
അതിനെതിരേയുളള
ചോദ്യങ്ങളെ നീക്കങ്ങളെ അത്
വെച്ചുപൊറുപ്പിക്കില്ല.
എന്തെല്ലാമാണ്
അധികാരം നിലനിറുത്താനായി
സ്വീകരിക്കുന്ന തന്ത്രങ്ങള്‍?
-
പ്രവര്‍ത്തനപരിധി നിശ്ചയിക്കുക ( അരുതുകള്‍ )
-
കര്‍ശനമായ നിയമങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കുക. മറുപക്ഷത്തോട് അഭിപ്രായം ചോദിക്കാറില്ല. എല്ലാം നല്ലതിന് എന്ന പല്ലവി
-
അനുസരണയുളള പ്രജ നല്ല പ്രജ എന്ന സങ്കല്പം വളര്‍ത്തിയെടുത്ത് പരുവപ്പെടുത്തല്‍ രീതിയെ പവിത്രീകരിക്കുക
-
അച്ചടക്കം വലിയ മൂല്യമായി അവതരിപ്പിക്കുക. അവരുടെ അച്ചിലേക്ക് ഒതുങ്ങാത്തവരെ ഒതുക്കുക തന്നെ വേണം എന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുക
-
ബഹുവിധശിക്ഷാരീതികള്‍ നടപ്പിലാക്കുക. ( ഭ്രഷ്ട്, നാടുകടത്തല്‍, പുറത്താക്കല്‍, മര്‍ദനം, അധിക്ഷേപം, പിഴയീടാക്കല്‍, ഉന്മൂലനം...)
-
ഇടപഴകല്‍ നിയന്ത്രണം. ( എവിടെ പ്രവേശിച്ചുകൂടാ , എങ്ങനെ ഇടപെട്ടുകൂടാ എന്ന് തീരുമാനിക്കും
-
പാരിതോഷികങ്ങളും പ്രലോഭനങ്ങളും നല്‍കി ആശ്രിതാവസ്ഥയിലെ സന്തുഷ്ടി നല്‍കല്‍
-
അധസ്ഥിതജീവിതാവസ്ഥ അനിവാര്യമായ പ്രകൃതിനിയമമാണെന്ന് നിരന്തരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.
അധ്യാപക
വിദ്യാര്‍ഥി ബന്ധത്തില്‍
മുകളില്‍ സൂചിപ്പിച്ചവ
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വിശകലനം ചെയ്യുന്നത്
നന്നായിരിക്കും. ഉത്തരം
ഉണ്ട് എന്നാണെങ്കില്‍ അത്
ദൗര്‍ഭാഗ്യകരമാണ്.
കേന്ദ്രീകൃത
അധികാര വ്യവസ്ഥയെ വെല്ലുവിളിച്ച
ആശയമാണ് വികേന്ദ്രീകൃത അധികാര
സങ്കല്പം. അധികാരം
ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം
ജനാധിപത്യത്തിന്റെ ശക്തമായ
ആവശ്യമായി മാറി.
പഞ്ചായത്തുകള്‍ക്ക്
അധികാരക്കൈമാറ്റം നടന്നു.
അതിനും താഴെ
ഗ്രാമസഭകളിലേക്ക് അത് വിഭാവനം
ചെയ്യപ്പെട്ടു. ചിലേടത്ത്
അയല്‍ക്കൂട്ടങ്ങളും നിര്‍ണായകമായി.
വികേന്ദ്രീകരണം
വഴി അധികാരം ലഭിച്ചവര്‍
താഴേതലങ്ങളിലേക്ക് അത്
കൈമാറുന്നതിന് വിമുഖത
പ്രകടിപ്പിക്കുന്ന വൈരുദ്ധ്യവും
കാണാനാകും.
എന്തിനാണ്
ഇവിടെ ഇത്തരം വിശകലനം
എന്നാലോചിച്ചേക്കാം
വിദ്യാലയത്തില്‍
ജനാധിപത്യ വേദികളെ ഭയക്കുന്ന
അവസ്ഥ നിലനില്‍ക്കുന്നുണ്ടോ
എന്നു പരിശോധിക്കണം.
എന്തെല്ലാമാണ്
വിദ്യാലയ ജനാധിപത്യവത്കരണപരിധിയില്‍
വരിക?
-
വിദ്യാര്‍ഥിപക്ഷ സമീപനവും ശിശുകേന്ദ്രിതബോധനരീതിയും
-
സ്കൂള്‍ പാര്‍ലമെന്റിന്റെ സജീവനേതൃത്വവും പങ്കാളിത്തവും
-
ക്ലാസ് തല വിദ്യാര്‍ഥി സഭ
-
ക്ലാസ് പി ടി എ
-
സ്കൂള്‍ മാനേജ്മെന്‍റ് സമിതി,
-
അധ്യാപകരക്ഷാകര്‍തൃസമിതി
-
വിദ്യാലയ വികസനസമിതി
ഇവയെല്ലാം പുതിയമാനത്തിലേക്ക് ഉയര്‍ത്താമായിരുന്നു. അധികാരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും അധ്യാപകര്‍ക്കും ലഭ്യമാകുന്ന അവസ്ഥ വിഭാവനം ചെയ്തുകൂടേ? അരാജകത്വം സംഭവിക്കാം എന്ന് ചിന്തിക്കുന്നുണ്ടോ? ആ വാക്കു പോലും രാജാധികാരസങ്കല്പത്തിന്‍റെ ഉല്പന്നമാണെന്നോര്‍ക്കുക. (ഈ രീതിയില്‍ ചിലത് ചെയ്യാന്‍ കലവൂര്‍ ഹൈസ്കൂള്‍ ശ്രമമാരംഭിച്ചിട്ടുണ്ട് എന്നത് ആഹ്ലാദകരമാണ്.)
സ്കൂള്‍
പാര്‍ലമെന്റിന്റെ സജീവനേതൃത്വവും
പങ്കാളിത്തവും
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി
വിദ്യാലയങ്ങള്‍ നിരവിധിപ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തതായി വാര്‍ത്തകള്‍
വരാറുണ്ട്. എന്നാല്‍
അധികാരം പങ്കിടുന്നതിനും
കുട്ടികളിലെ ജനാധിപത്യഉത്തരവാദിത്വബോധം
വികസിപ്പിക്കുന്നതിനും
പര്യാപ്തമായ സ്കൂള്‍ പാര്‍ലമെന്റ്
ശക്തമാക്കുന്നതിന് നടത്തിയ
ധീരമായ പരീക്ഷണശ്രമങ്ങള്‍
കേള്‍ക്കാനായില്ല.
തെരഞ്ഞെടുപ്പിനപ്പുറം
കാര്യമായി ഒന്നും സംഭവിക്കുന്നില്ല.
കുട്ടികളോട്
അഭിപ്രായം ചോദിച്ചിട്ടെന്തു
കാര്യം എന്നാണ് വിദ്യാലയാധികാരികളുടെ
ചിന്ത. “കാളയോട്
ചോദിച്ചിട്ടാണോ
അതിന്റെ കഴുത്തിൽ നുകം
വെയ്ക്കുന്നത്” എന്ന
ഭാഷ എക്കാലത്തും അമിതാധികാരപ്രവണതയുളളവര്‍
നുണഞ്ഞിരുന്നു.
ബ്രിട്ടണിലെ
ഒരു പ്രൈമറി വിദ്യാലയത്തിലെ
പാര്‍ലമെന്റ് പ്രവര്‍ത്തനറിപ്പോര്‍ട്ടാണ്
ഇവിടെ പങ്കിടുന്നത്.
സാധ്യതകളുടെ
തലം അറിയാന്‍ ഇത് ഉപകാരപ്പെടും
എന്നു കരുതുന്നു.
Coton-in-the-Elms C of E (VC) Primary School
YEAR 6 MPs
- Savannah: Prime Minister, Minister for Healthy Eating & Lifestyle
- Rosie: Deputy Prime Minister, Minister for Healthy Eating & Lifestyle
- Owen: Chancellor of the Exchequer, Minister for Reading
- Keona: Speaker of the House, Minister for Playtime
- Thomas: Secretary of State for Playtime
- Jamey: Minister for Playtime
- Jasmine: Secretary of State for Healthy Eating & Lifestyle
- Luke: Minister for Playtime
- Alice:Secretary of State for Collective Worship & Christian Life
- Norma-Rose: Minister for Collective Worship & Christian Life
- Edward: Secretary of State for Reading
- Ruby: Minister for Reading
- Jeffrey: Minister for Playtime
- Willow: Minister for Collective Worship & Christian Life
- Jessica: Minister for Collective Worship & Christian Life
- Guy: Minister for Reading
ആ പാര്‍ലമെന്റിന്റെ റിപ്പോര്‍ട്ടില്‍ നിന്നുളള ചില ഭാഗങ്ങള്‍ വായിക്കാം. ഏകദേശ ചിത്രം ലഭിക്കും
School Uniform
- Mr Smith proposed the idea of changing the school uniform and during School Parliament meetings we discussed the options available, looking at the possibilities in a school uniform magazine. We then had the opportunity to see the sample uniforms in real life and we gave our opinions. We are excited to see children wearing the new uniform next term.
- Sophie and Matilda have carried out an Anti-Bullying walk around the playground and the hall at lunchtime, looking at what they saw and heard. They saw lots of children playing nicely together and sharing equipment, especially those children who were taking part in the organised sport with Jacob and children in Key Stage 1.
- Unfortunately, there were a few children in Key Stage 2 who were perhaps playing a little bit too rough for our playground. To address this, Sophie and Matilda have suggested that they will prepare a presentation to share during Collective Worship or some posters to go around the school as gentle reminders
- Improving the toilets in Key Stage 2 has been raised as one suggestion to make Coton an even better school. As we, the School Parliament, are democratically voted for, we felt it was necessary to discuss the prospect of updating the toilets with our constituencies.
- To do this, each class completed a spider diagram with ideas for “Our Ideal Toilets”. We thoroughly enjoyed sharing some of the ideas that everyone came up, in particular themed toilet paper for the season and sofas to ‘chill out’ on. We discussed each idea, considering the practicalities of each suggestion and also identifying similarities across the classes suggestions.
-
Softer toilet paper;
-
Higher cubicle doors;
-
Air freshener;
-
Larger toilets with lids;
-
Push flushes;
-
Hand dryers;
-
Foam soap;
-
Colourful decor;
-
Pictures on the wall (that are useful for school).
Looking Forward
In the next half term, we want the Ministers for Classroom and Learning (Jenson, Mexxii, Piper and Mark) to do a Classroom and Learning Walk, with Miss Forrest or Mr Smith, with clear criteria to focus on. These criteria may include:
-
Volume in classrooms;
-
Presentation in books;
-
Purple Polishing;
-
Respect for equipment;
-
Equipment available;
-
Working walls;
-
Happiness of children;
-
Behaviour of children.
Lochy and Finn are also planning to check with Jacob about whether all the people that sign up, attend the Intersport sessions.
We hope you will agree that we have made a really positive start to the academic year. We are hoping to do more regular updates on our blog, so keep checking on here for our latest news.
സ്കൂള്‍
പാര്‍ലമെന്റ് മാത്രമല്ല
ക്ലാസ് പാര്‍ലമെന്റ് സാധ്യതയും
നിങ്ങള്‍ക്ക് പരീക്ഷിക്കാം
സഹവര്‍ത്തിത
പഠനസങ്കല്പം അധികാരം
പങ്കിടുന്നവളായി അധ്യാപികയെ
അടയാളപ്പെടുത്തുന്നുണ്ട്.
-
കുട്ടികളുടെ പങ്കാളിത്തത്തോടെ ലക്ഷ്യം തീരുമാനിക്കാന്‍
-
ചുമതലകള്‍ നിര്‍ണയിക്കാന്‍
-
പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ (അക്കാദമികവും അനുബന്ധതലത്തിലുളളവയും)
-
വിലയിരുത്തല്‍ നടത്താന്‍
-
ക്ലാസ് നിയമാവലി രൂപപ്പെടുത്താന്‍
-
പിന്തുണാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്നിരവിധി സാധ്യതകള്നമ്മുടെ കുട്ടികള്‍
-
ശരിയായ തീരുമാനമെടുക്കുന്ന രീതികള്‍ പരിശീലിക്കട്ടെ
-
പ്രശ്നപരിഹാരകരാകട്ടെ
-
വൈവിധ്യത്തെ ആഘോഷിക്കയും മാനിക്കുകയും ചെയ്യട്ടെ
-
കാര്യങ്ങളെ സമഗ്രതിയില്‍ കാണട്ടെബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കട്ടെ
-
ചോദ്യങ്ങളുയര്‍ത്തട്ടെ
-
ബദലുകള്‍ നിര്‍ദേശിക്കട്ടെ
-
കുട്ടികള്‍ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ അത് നിറവേറുക തന്നെ ചെയ്യും
-
ഇത്തരം രിതിയില്‍ ആലോചന ആരംഭിച്ച ഒരു വിദ്യാലയം എനിക്കറിയാം. അവിടെ നിന്നും വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.ചുവടെ നല്‍കിയിരിക്കുന്ന റിസോഴ്സ് മെറ്റീരിയല്‍ ആവശ്യക്കാര്‍ക്ക് ഭേദഗതികളോടെ പ്രയോജനപ്പെടുത്താം( ശീര്‍ഷകത്തില്‍ ക്ലിക് ചെയ്യുക)
Children's Parliament - Resources for Rethinking
2 comments:
ബാലസഭാ പ്രവര്‍ത്തനങ്ങളിലൂടെ വിമര്‍ശനാത്മക ബോധം (critical consciousness) വളര്‍ത്തല്‍ സാധ്യമോ ?എന്ന അന്വേഷണത്തിന്‍റെ ഭാഗമായി എറണാകുളം ജില്ലയിലെ ഗവ .എല്‍ പി സ്കൂള്‍ മാങ്കായില്‍ 2010 ല്‍ "കുട്ടികളാല്‍ കുട്ടികള്‍ക്ക് വേണ്ടി കുട്ടികളുടെ ഒരു സ്കൂള്‍ " എന്ന പേരില്‍ ഒരു മാതൃക വികസിപ്പിച്ചിരുന്നു .
ബാലസഭയെ കുട്ടികളുടെ പാര്‍ലമെന്‍റ് ആയി അംഗീകരിച്ചുകൊണ്ട് സ്കൂളിലെ പൊതു പരിപാടികള്‍ വിഭാവനം ചെയ്യാനും (Conceiving) ,ആസൂത്രണം ചെയ്യാനും (Planning )നടപ്പാക്കാനും (Implementing)വിലയിരുത്താനും (Assessing )കുട്ടികള്‍ക്ക് അവസരം ഒരുക്കുക വഴി വിമര്‍ശനാത്മക ബോധം നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്‌ഷ്യം നേടാനുള്ള പ്രവര്‍ത്തന പദ്ധതി യുടെ ജീവിക്കുന്ന തെളിവുകള്‍ "അക്ഷരം " എന്ന കുട്ടികളുടെ പത്രം ,"ആരവം " എന്ന എസ് ആര്‍ ജി യുടെ പ്രസിദ്ധീകരണം വഴി തെളിവുകള്‍ ജില്ല മുഴുവന്‍ പങ്കിടുകയും ചെയ്തിരുന്നു . ഒരുപാട് തിരിച്ചറിവുകള്‍ നല്‍കിയ ഒരു അന്വേഷണം ആയിരുന്നു അത് .സമാനമായ ഒരു ചര്‍ച്ചയില്‍ ആ അനുഭവം ചേര്‍ത്ത് വയ്ക്കട്ടെ .
ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നതിന് പകരം നില്ക്കുന്ന ലേഖനം. Educationl psychology based on religious and socio background of Kerala, Comparison between Kerala n England atmosphere in promoting the internal growth of students ..etc. It is an insight to make the teacher to understand what s/he is and what s/he has to be.
Post a Comment