ഒന്നാം ക്ലാസിൽ ഗവേഷണാധ്യാപനം നടത്താൻ സന്നദ്ധരായ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ട്.
പ്രായോഗികമാക്കിയ കാര്യങ്ങൾ ഫലപ്രദമാണെന്ന് ബോധ്യപ്പെട്ട അധ്യാപകർ പങ്കിടുന്നു
ഇത്തവണ വിഷയം യഥാർത്ഥ വായന എങ്ങനെ വിലയിരുത്താം എന്നതായിരുന്നു. യഥാർത്ഥ വായനക്ക് (റിയൽ റീഡിംഗ്) വേണ്ടത്ര അവസരം ക്ലാസിൽ ഇല്ല.
*സ്വതന്ത്രവും നിശബ്ദവുമായ വായന.*
അതായത് അപരിചിതമായ ഒരു വായനാ സാമഗ്രി വായിക്കാനും ആശയം ഗ്രഹിക്കാനും ആസ്വദിക്കാനുമുള്ള കഴിവ്
ഓരോ കുട്ടിയിലും ചിലപ്പോൾ വ്യത്യസ്ത വായന നടക്കും. പല ആശയങ്ങൾ കണ്ടെത്തിയേക്കും.
വായനയിലെ തടസ്സങ്ങൾ (പുതിയ അക്ഷരം, മനസ്സിലാകാത്ത വാക്ക്, വാക്യത്തിലെ ആശയത്തിൽ അവ്യക്തത തുടങ്ങിയവ ) മറികടക്കൽ ആവശ്യമായി വരും. ആവശ്യാധിഷ്ഠിതമായി സഹായിക്കണം
അപ്പോൾ അവർ സഹായം തേടുന്നതിൽ തെറ്റില്ല.
നാം കുട്ടികളെ സ്വതന്ത്രവായനക്കാരാക്കാൻ ശ്രമിക്കുന്നില്ല. അതിന് പറ്റിയ വായനാ സാമഗ്രികൾ നൽകണം.
സ്വതന്ത്രമായി വായിക്കാൻ ശ്രമിക്കുന്നതിലൂടെ വായന പഠിക്കലാണ്.
- ഇതിനായി വളരെ ചെറിയ ഒരു വായനാ സാമഗ്രിയാണ്
- ഇത് വായിച്ചു കേൾക്കരുത്.
- തനിയെ നിശബ്ദമായി വേണം കുട്ടികൾ വായിക്കാൻ
- ചിത്രകഥയാക്കാൻ നിർദ്ദേശിക്കാം
- എത്ര ചിത്രങ്ങൾ വേണമെന്ന് അവർക്ക് തീരുമാനിക്കാം
- ചിത്രത്തിനടിയിൽ അവർക്ക്.... കഥയിലെ വരികൾ അതുപോലെയോ സ്വന്തം രീതിയിലോ എഴുതാം.
- എഴുതിയില്ലെങ്കിലും കുഴപ്പമില്ല.
- ഈ ചിത്രങ്ങളാണ് വായന നടന്നതിന്റെ തെളിവ്. എഴുത്തല്ല.
(പലപ്പോഴും വായനയും എഴുത്തും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തനം.ലേഖനത്തിലെ വൈദഗ്ധ്യക്കുറവ് വായനയിലെ വൈദഗ്ധ്യക്കുറവായി തെറ്റിദ്ധരിക്കപ്പെടും)
15-20 മിനിറ്റ് സമയം വേണ്ടി വരും
നൽകിയത് താഴെ.
മീനില്ലാത്ത കടലിൽ
ഒരു കപ്പല് വന്നു
കപ്പല് നിറയെ മീനുകൾ
കടൽ കപ്പലിനെ നോക്കി.
ദയനീയമായ ആ നോട്ടത്തിൽ കപ്പൽ ബലൂൺ പോലെ പൊട്ടിപ്പോയി.
കടൽ സന്തോഷം കൊണ്ട് തുടിച്ചു.
മലപ്പുറം മൂർക്കനാട് സ്കൂളിലെ രചന
സെന്റ് ആന്റണീസ് യു.പി സ്‌കൂൾ, കണ്ണൂരിലെ കുട്ടികൾ വരച്ചെഴുതിയത് നോക്കാം
" ഞാൻ എഴുതിയ ചാർട്ട് നോക്കി ഓരോന്നും വായിച്ച് അവരുടെ പുസ്തകത്തിൽ എഴുതിയതാണ്. ദയനീയമായ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് കുട്ടികൾ ചോദിച്ചു. കുട്ടികൾ ഇത്രയും നന്നായി ചിത്രീകരിക്കുമെന്ന് കരുതിയില്ല..... "
നിർദ്ദേശങ്ങൾ
- പാഠപുസ്തകം ക്ലാസിൽ പല തവണ പ്രോസസ് ചെയ്യുന്നതാണ്. അതു വായിക്കാൻ കഴിയുന്നത് കൊണ്ട് സ്വതന്ത്ര വായനാശേഷി നേടി എന്ന് കരുതരുത്
- ചെറിയ സ്വതന്ത്ര വായനസാമഗ്രികൾ ഒന്നാം ക്ലാസിൽ തുടക്കം മുതൽ നൽകാം. ആവശ്യധിഷ്ഠിത സഹായം വേണ്ടിവരും
- ലഘുലഘു ബാലസാഹിത്യ രചനകളുടെ സമൃദ്ധമായ വായനാന്തരീക്ഷം സൃഷ്ടിക്കണം. വീട്ടിലും ക്ലാസിലും
- വായന വിലയിരുത്താൻ ചിത്രീകരണം ഒരു സാധ്യതയാണ്
- മറ്റു സാധ്യതകൾ വികസിപ്പിക്കണം.
- അധ്യാപകരുടെ ഗവേഷണാത്മകത പോഷിപ്പിക്കണം
No comments:
Post a Comment