ഗണിതവും നിരന്തരവിലയിരുത്തലും നാലാം ക്ലാസില്‍ -2
( ഒന്നാം ഭാഗം വായിക്കാന്‍ ഗണിതവും നിരന്തരവിലയിരുത്തലും നാലാം ക്ലാസില്‍ - ക്ലിക് ചെയ്യുക)
നിരന്തര വിലയിരുത്തല്‍ പരിഗണിച്ചുളള ആസൂത്രണത്തിലേക്ക്
 
 
( ഒന്നാം ഭാഗം വായിക്കാന്‍ ഗണിതവും നിരന്തരവിലയിരുത്തലും നാലാം ക്ലാസില്‍ - ക്ലിക് ചെയ്യുക)
നിരന്തര വിലയിരുത്തല്‍ പരിഗണിച്ചുളള ആസൂത്രണത്തിലേക്ക്
യൂണിറ്റ്
-വരവും
ചലവും
രൂപീകരിക്കേണ്ട
ഗണിതാശയങ്ങള്‍ (
സിലബസ്
പ്രകാരം )
- ആയിരങ്ങളുടേയും നൂറുകളുടേയും പത്തുകളുടേയും ഒന്നുകളുടേയും തുക പ്രത്യേകം പ്രത്യേകം കണ്ടെത്തിയ ശേഷം അവയുടെ ആകെത്തുക കാണുന്നത് സങ്കലനത്തിന്റെ ഒരു ക്രിയാരീതിയാണ്. മനക്രിയ ചെയ്യാന്‍ ഇതു കൂടുതല്‍ സഹായകമാണ്.
 - ഒരു സംഖ്യയെ പത്തോ അതിന്റെ കൂട്ടങ്ങളോ കൊണ്ടു ഗുണിക്കുമ്പോള്‍ ആ സംഖ്യ പത്തിന്റെ മറ്റൊരു കൂട്ടമായി തീരുന്നു
 - വസ്തുതകളെ എളുപ്പത്തില്‍ മനലസിലാക്കാന്‍ ചിത്രീകരണം സഹായിക്കുന്നു
 - നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചതുഷ്ക്രിയകള്‍ പ്രയോജനപ്പെടുത്താം
 
അധ്യാപകസഹായി
പ്രകാരം പാഠഭാഗത്ത് ഊന്നല്‍
നല്‍കിയിട്ടുളളത്
- പ്രശ്നനിര്‍ധാരണം, ക്രിയാഫലങ്ങള്‍ മതിച്ചുപറയല്‍, ചിത്രീകരിക്കല്‍, യുക്തിസമര്‍ഥനം,
 - അപഗ്രഥനം, താരതമ്യം ചെയ്യല്‍, നിഗമനരൂപീകരണം, വിവരശേഖരണം,പട്ടികപ്പെടുത്തല്‍, പ്രയോഗിക്കല്‍,
 - സ്വന്തം ഭാഷയില്‍ വിശദീകരിക്കല്‍,
 - വ്യത്യസ്ത വഴികള്‍ കണ്ടെത്തല്‍.
 
പ്രവര്‍ത്തനങ്ങള്‍
   അധ്യാപകസഹായിയിലുളളത് 
    
 | 
 
| 1.
   ചര്‍ച്ച
   (
   നാം
   എന്തെല്ലാം ആവശ്യങ്ങള്‍ക്കു
   വേണ്ടിയാണ് പണം ചെലവഴിക്കുന്നത്.?
   എവിടെ
   നിന്നാണ് നമ്മുക്ക് പണം
   കിട്ടുന്നത്?
   നമ്മുക്ക്
   പണം തികയാസെ വരുമ്പോള്‍ നാം
   എന്താണ് ചെയ്യുന്നത്?) 2. ഡയറിവായന 3. ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനുളള വഴി കണ്ടെത്തുന്നു 4. ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു, തന്റെ കണ്ടെത്തലുകള്‍ മികവുകള്‍ ,പോരായ്മകള്‍ തിരിച്ചറിയുന്നു 5. അപഗ്രഥനവഴികള്‍ നിശ്ചയിച്ച് വ്യക്തിഗതമായി നിര്‍ധാരണം ചെയ്യുന്നു 6. ഗ്രൂപ്പില്‍ അവതരണം .ചര്‍ച്ച, ക്രോഡീകരണം 7. സഹായം ആവശ്യമുളള കുട്ടികള്‍ക്കുവേണ്ടി ചില ചോദ്യങ്ങളാകാം. (ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട്) 8. ആവശ്യമെങ്കില്‍ ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കണം. 9. ക്രോഡീകരണം 10. സ്വയംവിലയിരുത്തല്‍ ഫോര്‍മാറ്റ് പൂരിപ്പിക്കുന്നു. ........................................................................................................... 
  | 
 
ആസൂത്രണം
 മുകളില്‍ സൂചിപ്പിച്ച രീതിയില്‍
 മതിയോ? അധ്യാപികയ്ക്ക് വ്യക്തത ലഭിക്കാന്‍എന്തൊക്കെ
കാര്യങ്ങള്‍ കൂടി പരിഗണിക്കണം? പ്രക്രിയാപരമായ സൂക്ഷ്മത വേണ്ടേ? 
…............................................................................................................................................................
…...........................................................................................................................................................
….........................................................................................................................................................
….............................................................................................................................................................
…...........................................................................................................................................................
നിരന്തര
   വിലയിരുത്തല്‍ പരിഗണിച്ച് പ്ര്വര്‍ത്തനം അനുരൂപീകരിച്ചത് 
 | 
 ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1.
   പ്രശ്നപരിസരം
   ഒരുക്കല്‍ 
കൈകൊട്ടിപ്പാടൂന്നൂ മഴ! 
നടവരമ്പത്തൊരു 
കുട്ടിയുണ്ടതിന്‍ കൈയില്‍ 
പുസ്തകം പൊതിച്ചോറും 
കുടയായൊരു തൂശ- 
നിലയും, അതു കൊത്തി- 
ക്കുടയുന്നുവോ മഴ- 
ക്കാറ്റിന്റെ കാക്കക്കൂട്ടം. 
ഒ എന്‍ വിയുടെ ഈ കവിതയോടുളള പ്രതികരണങ്ങള്‍ .ആ കുട്ടിയുടെ പക്ഷത്തു നിന്നുളള വിശകലനങ്ങള്‍. ഇന്നിങ്ങനെയുളള കുട്ടികളുണ്ടോ?
പാര്‍വതി
   നാലാം ക്ലാസില്‍ പഠിക്കുന്നു.
   രാവിലെ
   അവള്‍ക്കു വലിയ വിഷമം.
   പുസ്തകം
   ഇനിയും ഉണങ്ങിയില്ല.ഇന്നലെ
   നാലുമണി വിട്ടതും മഴ വീണതും
   ഒന്നിച്ചായിരുന്നു.
   കുടയില്ലാഞ്ഞതിനാല്‍
   ആകെ നനഞ്ഞു.
   കുട
   വേണമെന്ന് എത്ര തവണ വീട്ടില്‍
   പറഞ്ഞതാണ്.നരച്ചു പഴകിയ ഒരു കുടയാണുളളത്. അതു തുറന്നാല്‍ നക്ഷത്രം കാണാം.അവള്‍ക്കു പുതിയ കുട വേണം. അതു കിട്ടും വരെ പഴയകുട കൊണ്ടുപോകില്ലെന്ന വാശിയിലാണവള്‍. അടുത്തമാസം
   വാങ്ങിത്തരാമെന്നാണ് മറുപടി.
   "ഈ
   മാസമാണേലും അടുത്തമാസമാണേലും
   രൂപ തന്നെയല്ലേ കൊടുക്കേണ്ടത്?
   "അവള്‍
   അമ്മയോടു ചോദിച്ചു.
   അമ്മ
   പറഞ്ഞു "മോളേ
   ഒരു മാസം ഈ വീട്ടില്‍ ഏകദേശം
   രൂപ ചെലവാകുമെന്ന് നിനക്കറിയമോ?എത്ര
   വരുമാനമുണ്ടെന്നും?”
   പാര്‍വതി
   ആലോചിച്ചു.
   ശരിയാ
   ഈ വീട്ടില്‍ താമസിക്കുന്ന
   എനിക്ക് ഈ വീട്ടിലെത്ര രൂപ
   മാസം ചെലവാകുമെന്നു പോലും
   അറിയില്ല.
   രണ്ടായിരം
   രൂപ ചെലവാകുമായാരിക്കും.
   അവള്‍
   അച്ഛനോടു ചോദിച്ചു ഒരു മാസം
   എത്രരൂപാ വീട്ടില്‍
   ചെലവാകും.?എത്ര
   വരുമാനമുണ്ടച്ഛാ നമ്മുക്ക്? 
"നീ
   കണക്കു പഠിക്കുന്നില്ലേ
   തന്നത്താന്‍ കൂട്ടി കണ്ടു
   പിടിക്ക്."അതായിരുന്നു
    മറുപടി.
   
    
"കണ്ടുപിടിച്ചാല്‍
   കുട വാങ്ങിത്തരുമോ?”
   അവള്‍
   ചോദിച്ചു 
    
തീര്‍ച്ചയായും.
   അവള്‍ക്കു
   ഉത്സാഹമായി. 
വീട്ടിലെ
   ചെലവെങ്ങനെയാ കണ്ടുപിടിക്കുക? 
അവള്‍ അച്ഛന്റെ ഡയറി തുറന്നു നോക്കി. മെയ് മാസത്തെ ഡയറിയില്‍ ചില സൂചനകളുണ്ട്. വീട്ടിലെ വരവും ചെലവും കണ്ടു പിടിക്കാന്‍ അവള്‍ അതു ശ്രദ്ധാപൂര്‍വം വായിച്ചു ![]() 
2.
   പ്രശ്നാവതരണം
   -ഒന്ന് 
പാര്‍വതിക്ക്
   വരവും ചെലവും കണ്ടുപിടാക്കാനായിക്കാണുമോ?
   ആ
   ഡയറി നിങ്ങള്‍ക്കു കിട്ടിയാല്‍
   കണ്ടുപിടിക്കാമോ?
   (നിലവിലുളള
   ദത്തങ്ങളെക്കുറിച്ച്
   സാമാന്യധാരണയില്ലാതെ സാധ്യത
   പറയാന്‍ പ്രയാസം ഉണ്ട്) 
3.
   ഡയറി
   വായന (
   അഞ്ചു
   മിനിറ്റ് )
   ( വായിക്കാന്‍
   പ്രയാസമുളള കുട്ടിയെ
   സഹായിക്കല്‍) 
(
   കൂലി
   ഇപ്പോഴത്തെയാണ് പരിഗണിക്കേണ്ടത്.
   പ്രതിദിനം
   400
   രൂപ.
   ചെലവ്
   പ്രതിദിനം ഇരുന്നൂറു രൂപ
   എന്നിങ്ങനെ മാറ്റുവാന്‍
   നിര്‍ദ്ദേശിക്കല്‍) 
പ്രതികരണങ്ങള്‍ 
 
ഈ
   അഭിപ്രായം ശരിയാണോ എന്നു
   തെളിയിക്കണം.
   എങ്ങനെ
   തെളിയിക്കും?
   ഒരോരുത്തരും
   എന്താണ് ആദ്യം ചെയ്യുക
   പിന്നീട് ചെയ്യുക എന്നാലോചിച്ച്
   രീതി കണ്ടെത്തണം.
   അതിനായി
   ഡയറി വീണ്ടും വായിക്കാം. 
 
വിശകലനത്തിനു
   സഹായകമായി ചോദ്യങ്ങളുന്നയിക്കുന്നു
   
    
വരവിനെക്കുറിച്ച്
   സൂചനയുണ്ടോ?
   
    
ആ
   വീട്ടിലെ മുഖ്യവരുമാനമാര്‍ഗം
   ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ടോ?
   ചോദ്യങ്ങളുടെ
   അടിസ്ഥാനത്തില്‍ 
ചുവടെ
   കൊടുത്തിട്ടുളള പട്ടിക
   വ്യക്തിഗതമായി എല്ലാവരും
   പൂരിപ്പിക്കണം (
   ക്രിയ
   ചെയ്യരുത്) 
 
 
 
പൂരിപ്പിച്ച
   പട്ടിക എല്ലാവരും എഴുതിയെടുക്കണം.
   
    
 
5.
   ഇനി
   പാര്‍വതിയുടെ വീട്ടില്‍
   മെയ് മാസം  എത്ര രൂപ വരവ് ?
   എത്ര
   ചെലവ്?
   എന്നു
   കണ്ടെത്തൂ.നിര്‍ദ്ദേശങ്ങള്‍ 
 
(മനക്രിയക്കാണ്
   ഈ പാഠത്തില്‍ ഊന്നല്‍ അതിനു
   സഹയാകമായ നിര്‍ദ്ദേശം
   നല്കണ്ടേ?)
   
    
ആദ്യം
   വരവ് കണ്ടു പിടിക്കുക.പിന്നെ
   ചെലവ് കണ്ടുപിടിക്കുക.
   (വ്യക്തിഗത
   പ്രവര്‍ത്തനം )
   പിന്നാക്കം
   നില്‍ക്കുന്നവരുടെ ചിന്താതടസ്സം
   പരിഹരിക്കില്‍,
   ഗണിതക്രിയകളുടെ
   ലളിതഉദാഹരണം നല്‍കി പഠനത്തിലേക്ക്
   നയിക്കല്‍ (
   പഠനത്തിനായുളള
   വിലയിരുത്തല്‍) 
6.
   ഗ്രൂപ്പില്‍
   കണ്ടെത്തല്‍ പങ്കിടണം.
   ( ഗ്രൂപ്പ്
   പ്രവര്‍ത്തനം നടക്കുമ്പോള്‍
   അധ്യാപികയുടെ റോള്‍ എന്താണ്?)
   ഗ്രൂപ്പില്‍
   നടക്കേണ്ടത്.
   
    
 
 
 
 
 
ഗ്രൂപ്പില്‍
   ആദ്യം അവതരിപ്പിക്കേണ്ടത്
   എന്തെല്ലാം സൂചനകളാണുളളത്
   എന്നാണ്.
   ഓരോ
   സൂചനയില്‍ നിന്നും എന്താണ്
   മനസിലായത് എന്നും 
 
 
 
7.
   പൊതു
   അവതരണം 
എന്തിനാണ്
   ഊന്നല്‍ നല്‍കേണ്ടത്?
   മനക്രിയക്ക്
   
    
എങ്കില്‍
   അവതരണത്തില്‍ അതിനാകണം
   ആദ്യപരിഗണന.
    ബോര്‍ഡില്‍
   പട്ടികയിലേക്ക് വിവരങ്ങള്‍
   പങ്കാളിത്തത്തോടെ എഴുതണം. 
 
തുടര്‍ന്ന്
   അധ്യാപകന്റെ ഇടപെടല്‍.
   കൂടുതല്‍
   ഉദാഹരണം അവശ്യമുളള കുട്ടികള്‍
   ഉണ്ടെങ്കില്‍ മാത്രം . 
(മുപ്പതു
   ദിവസവും ജോലി കിട്ടിയിരുന്നെങ്കില്‍
   എത്ര വരുമാനം ഉണ്ടാകുമായിരുന്നു?
   മനക്രിയ.ഏതു
   ഗ്രൂപ്പിലെ എല്ലാവരും
   ശരിയാക്കി? 
പത്തു
   കൊണ്ടും നൂറുകൊണ്ടുമുളള
   ഗുണനം ..സാമാന്യവത്കരണം.) 
 
കടം
   എത്രയെന്നു കണക്കാക്കിയ
   രീതി വിശദീകരിക്കലും മറ്റു
   ഗ്രൂപ്പുകളുടെ പ്രതികരണവും.
   ( കുറയ്കല്‍
   പ്രക്രിയ എങ്ങനെ?
   കുറയ്കലിന്റെ
   മനക്രിയാരീതി?)
   സ്ഥാനവില
   തിട്ടമില്ലാത്ത കുട്ടിയെകൂടി
   പരിഗണിച്ചാണോ സംഖ്യകള്‍
   ബോര്‍ഡില്‍ എഴുതുന്നത്? 
ഒരു
   കുട്ടി ഇങ്ങനെയാണ് കണ്ടെത്തിയത്
   അതു ശരിയാണോ?
   
    
 
നാലു
   കളങ്ങളില്‍ സംഖ്യ എഴുതിയത്
   സ്ഥാനവിലയുടെ ബോധം സൃഷ്ടിക്കുമോ?
   ബാങ്കുകളില്‍
   ഇങ്ങനെയാണോ?ചെല്ലാന്‍
   പരിചയപ്പെടുത്തണോ? 
 
ഒരു
   മാസത്തെ വരവും ചലവും ഒന്നിച്ചാണോ
   പരിഗണിച്ചത്.
   വ്യത്യാസം
   കാണാന്‍ വേണ്ടി എന്താണ്
   ചെയ്യേണ്ടത് എണ്ണൂറു മുകളിലും
   ആയിരത്തിഇരുന്നൂറു താഴെയും
   എഴുതിയാണോ ക്രിയ ചെയ്യേണ്ടത്?(
   പിന്നാക്കം
   നില്‍ക്കുന്ന കുട്ടിക്കായി
   ഇത്തരം ചോദ്യം ഉന്നയിക്കണ്ടേ? 
 
7200+ 
1200 
…........ 
8000
   
    
  400 
…......... 
8400
   വലത്തുനിന്നും
   ഇടത്തു നിന്നും സംഖ്യകള്‍
   കൂട്ടാമെന്നു കുട്ടികള്‍ക്കറിയുമോ?
   (524 +342 എങ്ങനെയെല്ലാം
   കൂട്ടാം?)ഇത്തരം
   ഉദാഹരണച്ചര്‍ച്ചകള്‍
   നല്‍കുന്നത് ആരെ സഹായിക്കാനാണ്? 
 
പൂജ്യത്തില്‍
   നിന്നും പൂജ്യം പോയ്ല്‍
   പൂജ്യം.
   രണ്ടില്‍
   നിന്നു എട്ടു പോകില്ല.അടുത്ത
   സ്ഥാനത്ത് നിന്നും ഒന്നെടുത്തു
   പന്ത്രണ്ടാക്കി.
   എട്ടും
   പന്ത്രണ്ടും തമ്മിലുളള
   വ്യത്യാസം കണ്ടു.ഇപ്രകാരമാണോ?
   (1200=1000+200) 
1000+200
       - 
         800 
…................. 
             ? 
ഇവിടെ
   കുട്ടിയുടെ ചിന്ത സ്ഥാനവില
   പ്രകാരമാണോ?
   രണ്ടില്‍
   നിന്നും എട്ടു കുറയ്കലാണോ
   അതോ ഇരുന്നൂറില്‍ നിന്നും
   എണ്ണൂറു കുറയ്കലാണോ?
   ( കൂടുതല്‍
   ഉദാഹരണങ്ങള്‍ ആവശ്യമുണ്ടോ? 
683-241
   ( 600+800+3   - 
               200+400+1 
              …................... 
                     +     +     =  ? 
പാര്‍വതിയുടെ
   വീട്ടിലെ വരവും ചെലവും
   പാര്‍വതിക്ക് കണ്ടെത്താനാകും.
   
    
ഫീഡ്
   ബാക്ക് നല്‍കല്‍ 
നാം
   എന്തെല്ലാം പഠിച്ചു?
   ഓരോ
   ഇനവും എടുത്ത് മികവുകള്‍
   പങ്കു വെക്കുന്നു. 
 
മെയ്
   മാസത്തെ ഡയറി വായിച്ചപ്പോള്‍
   പാര്‍വതിക്കു വഷമമായി.
   തന്റെ
   കാര്യം ഓര്‍ത്ത് അച്ഛന്‍
   പ്രയാസപ്പെടുന്നു.
   വരവും
   ചെലവും മനസിലാക്കാതെ ഞാന്‍
   ഓരോരോ കാര്യങ്ങള്‍ ആവശ്യപ്പെടുന്നു.
   അത്
   ശരിയല്ല. അവള്‍ മുറിക്കുള്ളില്‍ കയറി. മൂലയില്‍ നിന്നും അവളുടെ പഴയ കുട എടുത്തു. നിവര്‍ത്തു. നരച്ചിട്ടുണ്ടെങ്കിലും നനയില്ല. അച്ഛനെ ബുദ്ധിമുട്ടിക്കാതെ നോക്കണം. അവള്‍ അന്നു സ്കൂളിലേക്ക് പാകും വഴിക്ക് മഴ പെയ്തു. നല്ല മഴ. 
മഴപെയ്യുന്നുണ്ടവിടെയു മിവിടെയുമെന്നാലെന്നുടെ കുടയുടെ കീഴില്‍ മാത്രം പെയ്യുന്നില്ല- വനെന്നെപ്പേടി കുറച്ചല്ലല്ലോ എന്ന കുഞ്ഞുണ്ണിക്കവിതയും ചൊല്ലി സന്തോഷത്തോടെ അവള്‍ നനയാതെ നടന്നു മോഡ്യൂള്‍ -2 അന്നു പാര്‍വതി വീട്ടിലെ വരവു ചലവിനെക്കുറിച്ച് ആലോചിച്ചു. കടം വീട്ടാനായില്ലെങ്കില്‍ എന്തു ചെയ്യും? എല്ലാ മാസവും കടം വാങ്ങിയാല്‍ കടക്കെണിയാകില്ലേ?ഈ മാസവും കടമായിരിക്കുമോ? ഈ മാസത്തെ ചെലവ് പരിശോധിക്കണം. ഒഴിവാക്കാനാകുമായിരുന്നവ ഉണ്ടോ എന്നു കണ്ടെത്താമല്ലോ? ഈ മാസവും കടമായിരിക്കുമോ? അതോ മിച്ചമോ? ഒരു മാസത്തെ ചെലവ് കാണുന്നതെങ്ങനെയാണ്? കുറേ നേരം അവള്‍ ആലോചിച്ചു. ശരിയായ മാര്‍ഗം കിട്ടിയില്ല. ക്ലാസിലെ കൂട്ടുകാരോടു ചോദിക്കാന്‍ തീരുമാനിച്ചു. 
നിങ്ങളായിരുന്നു
   പാര്‍വതി എങ്കില്‍ വീട്ടിലെ
   ചെലവ് എങ്ങനെ കണ്ടെത്തും? 
രീതി
   വ്യക്തിഗതമായി കുറിക്കുക
   (
   മൂന്നു
   മിനിറ്റ്) 
 
കുട്ടികളുടെ
   വ്യത്യസ്തമായ ചിന്തകളെ
   മാനിച്ചുകൊണ്ടും
   പ്രയോജനപ്പെടുത്തിക്കൊണ്ടും
   എങ്ങനെ ക്രോഡീകരിക്കും) 
പട്ടിക
   തയ്യാറാക്കി നോക്കൂ.. 
 
  | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||

2 comments:
thank you sir
ബജറ്റ് ,റേഷന്‍ കാര്‍ഡ് ,ലോണ്‍ ,പലിശ എന്നൊക്കെ വീടുകളില്‍ കേള്‍ക്കുന്ന പദങ്ങള്‍ കൂടുതല്‍ ക്ലാസില്‍ വിശകലനം ചെയ്യപ്പെട്ടപ്പോല്‍കുട്ടികള്‍ക്ക് കൌതുകം .വരുമാനം ,പൊരുത്തപ്പെടാത്ത ചെലവു .എന്നിവയെക്കുറിച്ചൊക്കെ അവര്‍ക്ക് ആലോചന . ചില കുട്ടികള്‍ക്ക് പ്രശ്നം കണ്ടെത്താനും ,ദത്തങ്ങള്‍ ശേഖരിക്കാനും കഴിയുന്നില്ല എന്നത് ഏറെ തലവേദന യായിരുന്നു .എങ്കിലും മനക്രിയ ഇപ്പോഴും ഉപരി വര്‍ഗം കയ്യാളുന്നു .ചതുഷ് ക്രിയകള്‍ കൂടുതല്‍ എളുപ്പത്തില്‍ എല്ലാവര്ക്കും മനസ്സിലാക്കാന്‍ എന്താണ് മാര്‍ഗം ? മുഴുവന്‍ കുട്ടികള്‍ക്കും ഗണിതാശയം ഉറയ്ക്കുന്നില്ല എന്നാ ദുഃഖം ബാക്കി .
Post a Comment