നിരവധി കാര്യങ്ങളില്‍ മാതൃക കാട്ടിയ പൂമാല സ്കൂള്‍ വീണ്ടും വെളിച്ചമാകുന്നു.പിന്നാക്ക മേഖലയിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‌ത്താനായി വൈവിധ്യമുളള എത്രയോ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഏറ്റെടുത്തു.ഇതാ ഇപ്പോള്‍ ഓരോ കുട്ടിയുടെയും പഠനാന്തരീക്ഷം മെച്ചപ്പെടുത്തണമെന്ന ചിന്തയുടെ ഫലമായി സൗരോര്‍ജ പ്രകാശത്തില്‍ വീട്ടില്‍ പഠനത്തിന് സൗകര്യം ഒരുക്കി പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാതൃകയായി.പൂമാലയിലെ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് വീട്ടില്‍ വൈദ്യുതി വെളിച്ചം ഇല്ല. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലാണ് ഇവരുടെ വീട്ടില്‍ വെളിച്ചമെത്തിയത്.
ഈ വര്‍ഷാരംഭത്തില്‍ കൂടിയ പത്താംക്ലാസ്സിലെ കുട്ടികളുടെ പി.ടി.എ. യോഗത്തില്‍ മൂന്ന് കൂട്ടുകാര്‍ മണ്ണെണ്ണ വിളക്കില്‍ പഠിക്കുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു. ഓണ പ്പരീക്ഷയ്ക്കുമുന്‍പ് വെളിച്ചമെത്തിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. മൂന്ന് വീടുകളിലും സോളാര്‍ സ്ഥാപിക്കുന്നതിന് പതിനായിരത്തിലധികം രൂപ ചെലവ്‌വരും. തൊടുപുഴ എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം സഹായിക്കാന്‍ മുന്നോട്ടുവന്നു. മൂന്ന് വീടുകളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് വെളിച്ചമെത്തിച്ചു. എബിനും വിബിന്‍ ബാബുവും ജിനിമോളും ഇനി വൈദ്യുതിവെളിച്ചത്തില്‍ പഠിക്കും.
സോളാര്‍ എന്ന വാക്ക് അശ്ലീലമല്ലെന്ന് ഈ വിദ്യാലയം തെളിയിച്ചു
( കടപ്പാട് മാതൃഭൂമി)
( കടപ്പാട് മാതൃഭൂമി)
2 comments:
Great intervention,Congrats for the concerned persons.
അസൂയാര്‍ഹം...
Post a Comment