ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, February 28, 2012

വിദ്യാഭ്യാസ അവകാശ നിയമം എന്നാല്‍ അധ്യാപക പാക്കേജല്ല-1


വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍  അധ്യാപകരുടെ പോസ്റ്റുകളിലും പരിശീലനത്തിലും സരക്ഷിതാധ്യാപകരുടെ വിന്യാസത്തിലും മാത്രം ഒതുക്കേണ്ട ഒന്നാണോ ?
എന്തെ കേരളം ഉദാസീനമായ മൌനം പാലിക്കുന്നു ? നിങ്ങളും നിഷ്ക്രിയതയുടെ   ആവരണം അണിഞ്ഞാല്‍ പിന്നെ ?  
ഉറക്കെ ചിന്തിക്കുക എങ്കിലും ആയിക്കൂടെ ?
കേരളത്തിലെ സര്‍ക്കാര്‍ 1993  വൈശാഖ മാസം ( 2011  മേയ് ആറിനു ) ഗസറ്റിലൂടെ ആധികാരികമായി വിജ്ഞാപനം ചെയ്ത Kerala Right of Children to Free and Compulsory Education Rules, 2011.
ചര്‍ച്ച ചെയ്യുകയാണ് വീണ്ടും 
പൂര്‍ണമായും അക്കാദമിക താല്പര്യങ്ങളോടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .( മൌനം പാടില്ല )
അക്കാദമിക അതോറിറ്റി യെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ വേണ്ടത്ര നാം ചര്‍ച്ചയ്ക്കു എടുത്തില്ല ഇതുവരെ.അതിനാല്‍ ആദ്യം അതാകാം.
(“Academic Authority” means the State Council for Educational
Research and Training, Thiruvananthapuram (SCERT).) 

എന്തൊക്കെ പ്രധാന  ചുമതലകള്‍ വഹിക്കണം എന്നാണു റൂളില്‍ പറയുന്നത് എന്ന് നോക്കാം 


സ്കൂളുകളെ വിലയിരുത്തണം  അഞ്ചു പോയന്റ് സ്കേല്‍ ഉപയോഗിച്ച് റേറ്റ് ചെയ്യണം.അങ്ങനെ വിഭിന്ന തലത്തില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളെ കണ്ടെത്തണം .പിന്നില്‍ ആയ സ്കൂളുകളെ  പിന്തുണച്ചു മുന്നില്‍ കൊണ്ടുവരണം .എന്ത് ഉദാത്തമായ സ്വപ്നം. നടന്നു കിട്ടിയാല്‍ നമ്മുടെ പൊതു വിദ്യാലയങ്ങള്‍ തിളങ്ങും
അതിനാല്‍ പ്രതീക്ഷയുടെ തിരി  നാളം കത്തിക്കാം.
എങ്ങനെ ആകും റേറ്റിംഗ് ?
"A continuous school rating system based on a five point scale shall be developed on parameters like 
  • student achievement, 
  • physical infrastructure, 
  • teacher training, 
  • assessment and evaluation and 
  • co-curricular activities, to improve overall quality.  "എന്നാണു സൂചിപ്പിച്ചിരിക്കുന്നത്. ഓവറോള്‍ ക്വാളിറ്റി തന്നെ ലക്‌ഷ്യം  
 എന്തിനാണ്  സ്കൂളുകളെ  ഇങ്ങനെ  വിലയിരുത്തുന്നത് ? മറ്റു രാജ്യങ്ങളില്‍ ഒക്കെ  ഈ രീതി  കാണുന്നു 
സാധ്യതകള്‍ ഇവയാണ് 
  • വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ സ്വാധീനം എത്രത്തോളം ഫീല്‍ഡില്‍ പ്രതിഫലിക്കുന്നു എന്ന് കണ്ടെത്താം 
  • ഏറ്റവും നല്ല പ്രയോഗ മാതൃകകള്‍ പരിഗണിച്ചു നയങ്ങള്‍ രൂപീകരിക്കാം 
  • വിദ്യാലയ നടത്തിപ്പുമായി ബന്ധപ്പെട്ടു ഏറ്റവും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായകം
  • പ്രശ്നങ്ങളും കാരണങ്ങളും കണ്ടെത്തി ശാസ്ത്രീയമായി ഇടപെടാം 
  • നിലവാരം നിരന്തരം മോണിട്ടര്‍ ചെയ്യുമെന്ന് വരുമ്പോള്‍ സ്കൂളുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കും
  •  നിലനില്‍ക്കുന്ന പ്രവണതകള്‍ മനസ്സിലാക്കി ഇടപെടാം 
  • നാളേക്ക് വേണ്ട മാറ്റം ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ എന്ന് മുന്കൂട്ടിക്കാണാന്‍ ഉപയോഗിക്കാം 
  • നല്ല സംരങ്ങങ്ങളെ പ്രചോദിപ്പിക്കാം
  • വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ പുനര്നിര്നയിക്കാം 
  • അധ്യാപകരുടെ തൊഴില്‍ ധാര്‍മികത ഉജ്വലിപ്പിക്കാം
  • സമൂഹത്തെ വിഷസത്ത്തില്‍ എടുക്കാം 
  • വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാം  

 ദേശീയ  വിദ്യാഭ്യാസ പിന്തുണാ ഏജന്‍സിയുടെ  ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന ശ്രീ സുബീര്‍ ശുക്ല യുടെ നേതൃത്വത്തില്‍ Advancement of Educational Performance through Teacher Support (ADEPTS) സൂചകങ്ങള്‍ തയ്യാറാക്കുകയുണ്ടായി.അത് നടപ്പിലാക്കാന്‍ എസ് എസ് എ സംവിധാനത്തോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
PERFORMANCE BENCHMARKS FOR TEACHERS   എന്തൊക്കെ ആണെന്ന് നോക്കാം .സ്കൂളിനെ ആധാരമാക്കിയുള്ള ആ ചിന്ത നമ്മുടെ ചര്‍ച്ചയ്ക്കു ആക്കം കൂട്ടും.
1.COGNITIVE DIMENSION OF A SCHOOL
  1.        Understands children and relates with them
  2.        Understands curriculum, content and prepares accordingly
  3.        Generates effective learning experiences (Uses contemporary methods, with a focus on relationshipsand diversity)
  4.        Uses materials effectively
  5.        Manages/organizes the classroom to optimize learning
  6.        Plans for enabling learning
  7.        Conducting Assessment
2. SOCIAL DIMENSION OF A SCHOOL [Relationships, values (especially equity), emotional
environment, also the relationship among peers)

  1.       Promotes the development of values and enables the overall development of children
  2.       Relates and works closely with colleagues and the community
3. PHYSICAL DIMENSION OF A SCHOOL [physical environment as an enabling factor]
     The teacher facilitates a clean environment
4.ORGANISATIONAL DIMENSION OF A SCHOOL (school as an institution linked to the
community)

  1.      Displays professional commitment/accountability
  2.      Participates in Management and implementation
 മുകളില്‍ സൂചിപ്പിച്ച ഓരോ മേഖലയ്ക്കും അദ്ദേഹം സൂചകങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട് ..COGNITIVE DIMENSION OF A SCHOOL എന്ന മേഖലയിലെ ഏഴു ഇനങ്ങള്‍ക്കുള്ള സൂചകങ്ങള്‍ നോക്കുക - 
  • Understands the socio- economic conditions and linguistic background of children and their different academic levels.
  • Appreciates children’s work(and ദിസ്പ്ലയ്സ് them in the classroom).
  • The teacher possesses a good understanding of the textbook and utilizes it.
  • Adequately understands the content of TLM and textbook and incorporates them into the teaching learning process.
  •  Gives enough reading and writing practice tochildren.
  • Carries out activities with enthusiasm, that are interesting for children and enable them to learn.
  • Enables children to ‘construct knowledge’ by using examples given in the textbook (i.e.the teacher is able to conduct the ‘supplied’activities).
  •  Involves children in class work both individually and in groups.
  • Uses the blackboard properly.
  • Develops/identifies appropriate TLM.
  • Teacher moves around in the class,understanding children and their work, uses effective verbal/nonverbal cues [smiles a lot].
  • Organizes class sitting arrangement according to the need of the activity/ learning technique.
  •  Maximizes learning time for children (not merely through punctuality, but also through genuinely ensuring that children get as much learning time as is possible and needed)
  • Teacher undertakes some preparation before commencing to teach on the basis of an understanding of the textbook and TLM.
  • Is aware of learning levels to be achieved in the class. (Available CCE/pupil assessment system specified by State Govt.)
  • Conduct class test (oral/written)
  •  Checks students work and provides feedback.   
    നമ്മുടെ സാഹചര്യം വെച്ച് ഈ സൂചകങ്ങള്‍ പലതും പൊളിച്ചു എഴുതാം .   
ഒരു ആലോചന എന്ന രീതിയില്‍ കണ്ടാല്‍ മതി .
നമ്മുടെ നാട്ടിലെ സ്കൂളിനെ വിലയിരുത്താനുള്ള പത്തോ ഇരുപതോ സൂചകങ്ങള്‍ ആലോചിക്കാമോ പങ്കിടമോ ?
അധ്യാപകര്‍ക്കും സൂചകങ്ങള്‍ വേണം
അധ്യാപക പരിശീലകര്‍ക്കും 
നടത്തിപ്പ് സംവിധാനത്തിനും 
ഗുണനിലവാരമുള്ള വിദ്യാഭ്യാസം അവകാശം  ആണെങ്കില്‍ ഈ വഴിക്കുള്ള ആലോചനകള്‍ അനിവാര്യം 
സംവാദത്തിനു തുടക്കമിടാം 

 

Friday, February 24, 2012

മൂല്യനിര്‍ണയം മൂല്യനിര്‍ണയം നടത്തുന്ന കുട്ടികള്‍

 1
"സരോജിനി ടീച്ചര്‍ മൂല്യനിര്‍ണയ പേപ്പര്‍ വിതരണം ചെയ്യുകയാണ്.അതിനും ഒരു പുതുമ ഉണ്ട്.
ഓരോ ചോദ്യത്തിനും സ്കോര്‍ നല്‍കുന്നത് എന്ത് മാനദണ്ഡ പ്രകാരം ആണെന്ന് കുട്ടികള്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിക്കും(കുട്ടികള്‍ ഉത്തരം എഴുതേണ്ട രീതി അതിനു വേണ്ട ഗുണങ്ങള്‍ ) ഉത്തരം  ടീച്ചര്‍ അവതരിപ്പിക്കും.അപ്പോള്‍ കുട്ടികള്‍ മാനദണ്ടങ്ങള്‍ പ്രകാരം ആണോ സ്കോര്‍ എന്ന് ഒത്തു നോക്കും.
ഷാജി  മാഷ്ടെ  ക്ലാസിലും  ഇങ്ങനെ  തന്നെ ,
വിലയിരുത്തല്‍ സൂചകങ്ങള്‍ ബോര്‍ഡില്‍ എഴുതി ഇടും .നാല് സൂചകങ്ങള്‍ ഓരോന്നിനും പരമാവധി നാല് മാര്‍ക്ക് .മൊത്തം കിട്ടാവുന്നത് പന്ത്രണ്ടു മാര്‍ക്ക് .എ ഗ്രേഡില്‍ ഇത്ര മുതല്‍ ഇത്ര വരെ..ഓരോ ഗ്രേഡിലും പെടണമെങ്കില്‍ എത്ര കിട്ടണം എന്ന് വിശദീകരിക്കും.എന്നിട്ട് ഉത്തരം വിശകലനം ചെയ്യും.കുട്ടികള്‍ക്ക്  ഉത്തരം പരിശോധിച്ച് കൂടിയ ഗ്രേഡ് കിട്ടാന്‍ യോഗ്യത ഉണ്ടെങ്കില്‍ അത് വാദിച്ചു വാങ്ങാം .ഇതിന്റെ ഗുണം കുട്ടികള്‍ക്ക് ഗ്രേഡിംഗ് സൂചകങ്ങളെ കുറിച്ച്  ധാരണ ഉണ്ടാകുന്നു എന്നാണു.അത് അവരുടെ അടുത്ത ക്ലാസ് വര്‍ക്കിനെ സ്വാധീനിക്കും.
ഒപ്പം നിലവാരം ഉയരുകയും ചെയ്യും.
നന്നായി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കെ ഇങ്ങനെ ചെയ്യാന്‍ കഴിയൂ.അല്ലെങ്കില്‍ കുട്ടികള്‍ ചെന്ന് വീട്ടില്‍ പറയില്ലേ ആ സൂചകം ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടി പോലും ശരിയാക്കി ഇല്ലെന്നു. 

2
ക്ലാസ് പി ടി എ
ജനുവരി പതിമൂന്നിനു ഉച്ചയ്ക്ക് ശേഷമായിരുന്നു ക്ലാസ് പി ടി എ .
കുട്ടികള്‍ നടത്തുന്ന ക്ലാസ് പി ടി എ ഞാന്‍ ആദ്യമായി കാണുകയാണ്.
സ്വാഗതം പറഞ്ഞത് അരുണ്‍ . നല്ല രീതിയില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും  സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ഓരോ വിഷയത്തെ കുറിച്ചും കുട്ടികള്‍ അവതരണം നടത്തി 
  • മലയാളം- മരിയ ക്ലാസില്‍ മഴക്കുറിപ്പ് തയ്യാറാക്കിയത് രക്ഷിതാക്കളെ പരിചയപ്പെടുത്തി.
  • ഇംഗ്ലീഷ് -എന്തൊക്കെ ഇതിനോടകം തയ്യാറാക്കി എന്ന് ഹന്ന പറഞ്ഞു.
  • ഗണിതം.എന്തെല്ലാമാണ് പഠിച്ചത് അത് കൊണ്ടുള്ള പ്രയോജനം എന്തൊക്കെ എന്ന് അരുണ്‍ വിവരിച്ചു,
  • പരിസര പഠനം-നന്ദന 
ഇങ്ങനെ ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ കുട്ടികള്‍ പങ്കിട്ടു. ആരും പറഞ്ഞു കൊടുക്കാതെ അവര്‍ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ ഈ തലമുറ വളരെ നല്ല നിലവാരത്തിലാനെന്നു എനിക്ക് തോന്നി.
അതിനു ശേഷം ടീച്ചര്‍ 
  • പോര്‍ട്ട്‌ ഫോളിയോ, 
  • ഗണിതമൂല, 
  • പരീക്ഷണ മൂല 
  • ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം ഇവയൊക്കെ പരിചയപ്പെടുത്തി.
  • മൂല്യ നിര്‍ണയ പേപ്പര്‍ അമ്മമാര്‍ക്ക് നല്‍കി.അവരെ കൊണ്ട് വിലയിരുത്തിച്ചു .
  • പിന്നീട് അമ്മമാര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
  • തുടര്‍ന്ന് എനിക്ക് ഈ സ്കൂളില്‍ നിന്നും രണ്ടാഴ്ച കിട്ടിയ അനുഭവം ഞാന്‍ പറഞ്ഞു."
-റസിയ,അഞ്ജു 
തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനികള്‍ 
(ഇഞ്ചിയാനി സ്കൂളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയ അനുഭവം  )

Thursday, February 16, 2012

പുഴയറിവ് തേടി കുരുന്നുകള്‍

പുഴയറിവ് തേടി കുരുന്നുകള്‍ 
കാളികാവിന്റെ ഹൃദയഭാഗത്തുകൂടിയൊഴുകുന്ന കാളികാവ് പുഴ.......... കളിച്ചും ചിരിച്ചും,കുളിച്ചും തിമര്‍ത്തപുഴ ഏതൊരു കാളികാവുകാരന്റെയും ഗൃഹാതുരത്വം വിളിച്ചോതുന്നതായിരിക്കും. എന്നാല്‍ വരും തലമുറയ്ക്ക് പുഴ സമ്മാനിക്കുന്നതെന്തായിരിക്കും?ഗവണ്‍മെന്റ് യു.പി സ്കൂള്‍ കാളികാവ് ബസാറിലെ മാതൃഭൂമി സീഡ് ക്ലബിലെയും,പരിസ്ഥിതി ക്ലബിലെയും കുട്ടികളുടനേതൃത്വത്തില്‍ കാളികാവ് പുഴയെകുറിച്ച്നടത്തിയ പഠനമായിരുന്നുപുഴയറിവ്....
നീരുറവതേടിയൊരുയാത്ര 
കാളികാവ് പുഴയുടെ ഉദ്ഭവം,കൈവഴികള്‍,ഇന്നത്തെ അവസ്ഥ,തുടങ്ങിയവയായിരുന്നു പഠനവിധേയമാക്കിയത്.കുട്ടികള്‍ വ്യക്തിഗതമായി വിവരശേഖരണം നടത്തി കണ്ടെത്തിയ കാര്യങ്ങള്‍ ക്രോഡീകരിച്ചു.തുടര്‍ന്ന് കാളികാവ് വില്ലേജില്‍ എത്തിയ കുട്ടികളുടെസംഘം തങ്ങളുടെ വിവരശേഖരണത്തിന്റെ ശരി തെറ്റുകള്‍ മനസിലാക്കി.കാളികാവ് പുഴ ഏറെമലിനമാകുന്ന സാഹചര്യങ്ങളാണിന്നുള്ളത്.ഈ ഒരു അവസ്ഥ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീലക്ക് നിവേദനം നല്കിയ സംഘം പുഴബോധവത്ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി ജാഥയും സംഘടിപ്പിച്ചു.പിന്നീട് കാളികാവ് പുഴയോട് ചേര്‍ന്ന് ബോധവത്ക്കരണ ബാനര്‍ സ്ഥാപിച്ചു.വിദ്യാലയത്തിലെ കുരുന്നുകള്‍ നടത്തുന്ന എളിയ പ്രയത്നത്തിന് പൂര്‍ണ്ണസഹകരണവുമായി പ്രദേശത്തെ ചുമട്ടുതൊഴിലാളികളും എത്തി.ബാനര്‍സ്ഥാപിക്കുന്നതിനും,കാടൂ വെട്ടുന്നതിനുമായി കുട്ടികളെ സഹായിച്ചു.
ഒരുചെറിയ തുടക്കമാണിത് ഒരായിരം കൈകള്‍ ഇവ ഏറ്റെടുക്കട്ടെ. 
കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടിന്റെ പൂര്‍ണരൂപം (പ്രദേശിക അറിവുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയത്) 
 ആമുഖം
ഒരു ദേശത്തിന്റെ ചരിത്രത്തില്‍ പ്രകൃതിസമ്പത്തിനും വലിയപ്രാധാന്യമുണ്ട്.കാളികാവിന്റെ ഇന്നലെകളില്‍ സമൃദ്ധിയുടെ വിളനിലമൊരുക്കിയ കാളികാവ് പുഴയുടെ ഇന്നത്തെ അവസ്ഥ?നാളെയുടെ ഭാവി ഒരന്വഷണം...... കാളികാവ് ബസാര്‍ ഗവണ്‍മെന്റ് യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളണ് പുഴയറിവ് എന്ന പേരില്‍ കാളികാവ് പുഴയെകുറിച്ച് ഒരന്വേഷണം നടത്തുന്നത്.വ്യക്തിഗതമായി കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരുക്കിയ റിപ്പോര്‍ട്ടാണിത്.
ഉള്ളടക്കം
പുഴയുടെ ഉദ്ഭവം കൈവഴികള്‍ ഉപയോഗം ഇന്നത്തെ അവസ്ഥ നിര്‍ദ്ദേശങ്ങള്‍ ഉപസംഹാരം
പുഴയറിവ് പ്രോജക്ടില്‍ പങ്കാളികളായ കുട്ടികള്‍
1. അഞ്ജലി.‌ 2. അപര്‍ണ 3. സായ്കൃഷ്ണ 4. ജവഹര്‍ഷാന്‍ 5. ഫെമിഫര്‍ഹ 6. ഹരിത 7. അദ്നാന്‍ 8. ദില്‍ഷാദ് 9 ദില്‍റൂബ 10. ആതിര 11. അജീബ 12. ഹസീബ് 13. ഷിഫ 14. ഫിഷ 15. ഷഹനാസ് 16. മുഹമ്മദ് ഫര്‍ഷിന്‍ 17. സേതു 18. ഇജാസ് അഹമ്മദ് 19. മുഹമ്മദ് അന്‍സഫ് 20.ഷഹാന
പുഴയുടെ ഉദ്ഭവം
ഉപയോഗം
1.കാര്‍ഷിക ആവശ്യത്തിന് 2.കുളിക്കാന്‍ 3തുണികഴുകാന്‍ 4.നിത്യോപയോഗം.........etc പുഴ പണ്ടുകാലത്ത് നെല്‍കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലങ്ങളില്‍ ജലസേചനത്തിനായി കാളികാവ് പഞ്ചായത്തില്‍ തന്നെ മൂന്ന് അണകളുണ്ടായിരുന്നു ചെങ്കോട്,പെവുംതറ,പരിയങ്ങാട് എന്നിവ.ചെങ്കോട് അണയുടെ പ്രയോജനം ‌കാളികാവ് ജംഗ്ഷന്‍ വരെ കിട്ടിയിരുന്നു എന്നാണ് പറയപ്പെടുന്നത്.ചെങ്കോട് പാടശേഖരമായിരുന്നു പ്രധാനായും ഈ പ്രയോജനം ലഭിച്ചിരുന്നത്.പെവുംതറ അണയുടെ പ്രയോജനം കിട്ടിയിരുന്നത് ഉദിരംപൊയിലിനും,മാളിയേക്കലിനുമായിരുന്നു.
ഇന്നത്തെ അവസ്ഥ
15 വര്‍ഷം മുന്‍പുവരെ നദീതീരത്ത് വെള്ളം സമൃദ്ധിയായി ലഭിച്ചിരുന്നു.അന്ന നെല്‍വയലുകളായിരന്നു നദീതീരത്ത് ഏറെയും.ഇന്ന് തെങ്ങ്,കവുങ്ങ്,റബ്ബര്‍,മുതലായവ കൃഷിചെയ്തുവരുന്നു.കൂടാതെ ധാരാളും കെട്ടിടങ്ങളും ഉയര്ന്നുവന്നു.വേനല്‍ക്കാലത്ത് നീരുറവകുറഞ്ഞുവന്നു.അതിനുകാരണം തീരങ്ങളില്‍ ജലം കെട്ടിനില്‍ക്കാത്തതുകൊണ്ടാണ്.മഴപെയ്താല്‍ മണിക്കൂറുകള്‍ക്കകം പുഴയിലെ ജലം ചാലിയാറിലും എടവണ്ണ,അരീക്കോട്,ഫറൂക്ക് വഴി അറബിക്കടലില്‍ പതിക്കുന്നു.മഴപെയ്യുമ്പോള്‍ ഭൂമിയിലേക്ക് താഴ്ന്നജലം നീരുറവയായി ഒഴുകിപോയിരുന്ന കാലത്ത്നദിയില്‍ വേനല്‍ക്കാലത്ത് പോലും ജലം സമൃദ്ധിയായി ലഭിച്ഫുഴയിലു. വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ധാരാളം ജലം കൃഷിക്ക് നനക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.അതിനാല്‍ പെട്ടന്ന് പുഴ വറ്റിവരളുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍,ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മുടി,അറവുമാലിന്യങ്ങള്‍,കടകള്‍,വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം  പുഴയെ കൊന്നൊടുക്കുന്നു. പുഴയുടെ സമീപമുള്ള വയലുകള്‍ നിരത്തിയതാണ് പുഴയിലെ ജലം കുറയാനുള്ള കാരണം,മണല്‍ വാരല്‍,വനനശീകരണം,മരംമുറിക്കല്‍,കുന്നിടിക്കല്‍ തുടങ്ങിയവയാണ് മറ്റു പ്രധാനകാരണങ്ങള്‍............. 
പുഴയെസംരക്ഷിക്കാനുള്ള നിര‍്‍ദ്ദേശങ്ങള്‍ .
മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നിരോധിക്കുക. .പുഴയിലേക്ക് വരുന്ന അഴുക്കുചാലുകള്‍ മൂടുക .മണല്‍ വാരല്‍ തടയുക .തീരവാസികളെ ബേധവത്ക്കരിക്കുക.......................
ഉപസംഹാരം
പുഴ ഒരു നാടിന്റെ വരദാനമാണ്.അവ നാളത്തെ തലമുറയ്കുകൂടി അവകാശപ്പെട്ടതാണ്.മാലിന്യങ്ങള്‍ നിക്ഷേപിച്ച് പുഴയെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ നാശം ക്ഷണിച്ചുവരുത്തുകയാണ്.നിര്‍ദ്ദിഷ്ട ചെത്തുകടവ് പാലത്തിന്റെ പ്രഖ്യാപനമാണ് കാളികാവ് പുഴയെകുറിച്ചുളള വാര്‍ത്തകളെ വീണ്ടും സജീവമാക്കിയത്.ചെത്ത്ക്കടവ് പാലം പൂര്‍ത്തിയാകും പക്ഷെ അപ്പോഴേക്കും ഇവിടെയൊരു പുഴ ബാക്കിയുണ്ടാവുമോ?.........
വിവരങ്ങള്‍ക്ക കടപ്പാട്
കാളികാവ് വില്ലേജ് ഓഫീസ്,. ഫേസ് ബുക്ക് കാളികാവ്.ഗ്രൂപ്പ്-
 ..............................................................................................................................................................

'മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ '''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു '''പൊതു വിദ്യാലയങ്ങള്‍ നാടിന്‍റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്‍റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 685 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളര്‍ത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നില്‍.