ഒന്നാം ക്ലാസിലെ രണ്ടാം യൂണിറ്റില്‍ പരിചയപ്പെടുത്തുന്ന അക്ഷരങ്ങളുടെ എഴുത്ത് രീതിയാണ് ചുവടെ നല്‍കിയിരിക്കുന്നത്.
1
2
3
4
5
6
7
gif ല്‍ നല്‍കിയ അക്ഷരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്
ഒന്നാം ക്ലാസിലെ രണ്ടാം യൂണിറ്റില്‍ പരിചയപ്പെടുത്തുന്ന അക്ഷരങ്ങളുടെ എഴുത്ത് രീതിയാണ് ചുവടെ നല്‍കിയിരിക്കുന്നത്.
1
2
3
4
5
6
7
gif ല്‍ നല്‍കിയ അക്ഷരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്
ഒന്നാം ക്ലാസിലെ ഒന്നാം യൂണിറ്റില്‍ പരിചയപ്പെടുത്തുന്ന അക്ഷരങ്ങളുടെ എഴുത്ത് രീതിയാണിവിടെ നല്‍കിയിരിക്കുന്നത്
gif രീതിയിലുള്ള അക്ഷരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്
ലിപിവിന്യാസ അവബോധം (Orthographic Awareness)
അക്ഷരങ്ങൾ സംയോജിപ്പിച്ച് എങ്ങനെ വാക്കുകൾ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള അറിവാണ് ലിപിവിന്യാസ അവബോധം. ചിഹ്നനം, അക്ഷരരൂപം, ലിപിയും ഉച്ചാരണവും തമ്മിലുള്ള ബന്ധം, പദബോധം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണയാണത്. വായനാ വൈദഗ്ദ്ധ്യം, ഗ്രഹണം, എഴുത്ത് എന്നിവയ്ക്ക് ഈ അവബോധം നിർണായകമാണ്.
അക്ഷരങ്ങള്‍ ചേര്‍ത്താണ് വാക്കുകള്‍ എഴുതുന്നതെന്നും ഓരോ അക്ഷരവും പരസ്പരം സ്പര്‍ശിക്കാത്ത വിധമാണ് മലയാളവാക്കില്‍ എഴുതുന്നതെന്നുമുള്ള തിരിച്ചറിവ് ഇതില്‍ പെടും. ( ഉദാഹരണത്തിന് തറ എന്ന വാക്കിലെ രണ്ട് അക്ഷരങ്ങള്‍ കൂട്ടിമുട്ടിച്ചെഴുതിയാല്‍ അത് ത്ന പോലെ കൂട്ടക്ഷരമായി തോന്നാന്‍ ഇടയുണ്ട്. വായനദുഷ്കരമാക്കും. അക്ഷരമേത് കൂട്ടക്ഷരമേത് എന്ന് തിരിച്ചറിയാനും കഴിയാതെ വരും. ഇംഗ്ലീഷ് ഭാഷയില്‍ അക്ഷരങ്ങള്‍ തൊടുവിച്ചെഴുത്ത് സാധുവാണ്.)
ഓരോ വാക്കും തൊട്ടടുത്ത വാക്കില്‍ നിന്നും വേറിട്ടു നിറുത്താനായി അകലം പാലിച്ചെഴുതണമെന്നും അകലം പാലിക്കാതെയെഴുതിയാല്‍ വായനയും ആശയഗ്രഹണവും പ്രയാസമാകുമെന്നും അറിയുന്നതും ഈ അവബോധത്തിന്റെ ഭാഗമാണ്.
അക്ഷരാവതരണരീതിയിലും പദാവതരണരീതിയിലും വാക്യങ്ങള്‍ വൈകിയാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ ആശയാവതരണരീതിയില്‍ വാക്യങ്ങള്‍ ആദ്യം തന്നെ പരിചയപ്പെടുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ത്തന്നെ വാക്കകലം പാലിക്കുന്നതിനുള്ള പരിശീലനവും നടക്കണം. പറവപാറി എന്ന് ചേര്‍ത്തെഴുതിയാല്‍ അത് അസംബന്ധവാക്കാകും പറവ പാറി എന്ന് അകലമിട്ട് എഴുതണം. ഉച്ചരിക്കുമ്പോള്‍ ഒരു വാക്കിനും അടുത്തവാക്കിനും ഇടയിലുള്ള ശബ്ദാതിരുകള്‍ പ്രകടമാക്കാനാണ് എഴുതുമ്പോള്‍ വാക്കകലം പാലിക്കുന്നത്. വാക്കകലം പാലിക്കണമെന്നത് ഉച്ചാരണവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. കലപില പാടി എന്നത് കല പില പാടി എന്നെഴുതിയാല്‍ കല എന്നയാള്‍ പില പാടി എന്ന അര്‍ഥമാണ് ജനിപ്പിക്കുക. അതിനാല്‍ എങ്ങനെ പറയുന്നു അതുള്‍ക്കൊണ്ട് എഴുതുക എന്ന തിരിച്ചറിവിലേക്ക് കുട്ടി എത്തേണ്ടതുണ്ട്.
ഒരു വാക്കിലെ അക്ഷരക്രമം മാറിയാല്‍ അര്‍ഥം മാറുമെന്നും വാക്യത്തിലെ വാക്കുകളുടെ ക്രമവും പ്രധാനമാണെന്നും തിരിച്ചറിയണം. അക്ഷരങ്ങള്‍ വെറുതേ ചേര്‍ത്തുവെച്ചാല്‍ വാക്കാകുകയുമില്ല. ഒരക്ഷരം സ്ഥാനം മാറിപ്പോയാല്‍ത്തന്നെ അത് ആശയത്തെ ബാധിക്കും. അക്ഷരങ്ങള്‍ എന്ന വാക്കിലെ ക്ഷയുടെ സ്ഥാനം മാറ്റി വായിച്ചുനോക്കൂ. ക്ലാസുകളില്‍ കുറേ അക്ഷരങ്ങള്‍ നല്‍കി പദനിര്‍മ്മാണം നടത്തുന്ന രീതിയുണ്ട്. കേവലമായി അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ വാക്കാകുമെന്ന ധാരണയുണ്ടാക്കുന്നതാണ് ഈ പ്രവര്‍ത്തനം ( പ, ട, ല, ക എന്നീ അക്ഷരങ്ങള്‍ നല്‍കി. കുട്ടി പല, പക, ലക, പടല, പലട എന്നെല്ലാം അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചു. ആശയവിനിമയ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയുള്ള ഇത്തരം പരിശീലനപ്രവര്‍ത്തനങ്ങള്‍ യാന്ത്രികവുമാണ്.)
വാക്കുകൾ ശരിയായാണോ തെറ്റായിയാണോ എഴുതിയിട്ടുള്ളതെന്ന് കണ്ടെത്താനും വാക്കുകളുടെ ഘടന മനസ്സിലാക്കാനും ലിപിവിന്യാസ അവബോധം വ്യക്തികളെ സഹായിക്കുന്നു. അതുകൊണ്ടാണ് വാക്കകലം പാലിച്ചെഴുതലിന് ചെറിയ ക്ലാസില്‍ പ്രാധാന്യം നല്‍കുന്നത്.
വാക്കുകളുടെ അവസാനം കള്‍ വന്നാല്‍ അത് ബഹുവചനരൂപത്തെ സൂചിപ്പിക്കുമെന്നും ( ആളുകള്‍, വണ്ടികള്‍ ) എന്നാല്‍ മകള്‍ എന്ന് എഴുതുമ്പോള്‍ അത് ബഹുവചനരൂപമല്ലെന്ന് മനസ്സിലാക്കുന്നതും ലിപിവിന്യാസാവബോധത്തിന്റെ ഭാഗമാണ്. അക്ഷരങ്ങള്‍, പദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രയോഗത്തെ വ്യക്തമാക്കുന്ന നിയമവ്യവസ്ഥയും (വ്യാകരണപരമായ കാര്യങ്ങളും) അതില്‍ ഉള്‍പ്പെടുന്നു. നിയമങ്ങള്‍ എന്ന നിലയില്‍ പഠിക്കുന്നില്ലെങ്കിലും കുട്ടി അവ സ്വായത്തമാക്കുന്നുണ്ട്.
അക്ഷരരൂപാവബോധം എന്നത് എന്താണ്?
അക്ഷരങ്ങളുടെ
രൂപം തിരിച്ചറിയല്‍ (Letter
Shape Recognition)
കൂട്ടക്ഷരബോധം
എഴുത്ത് ദിശ
വലത്തേക്കാണ് മലയാള അക്ഷരങ്ങളുടെ പൊതുവായ എഴുത്ത് രീതി. ഇടതുവശത്ത് അടിനിലയിൽ തുടങ്ങി ഉയർന്ന് വലത്തേക്ക് പോകുന്ന രീതിയാണത്.
റ, ര, ത, ന, അ, പ, വ ദ, ഭ, സ തുടങ്ങിയവ ഉദാഹരണം
ഗ, ഴ ,ഋ ,ശ, യ, ട, ഥ, ധ, തുടങ്ങിയവ മുകളിൽ നിന്നാണ് ആരംഭിക്കുന്നത്.
ല, ക എന്നിവ ഇടനിലയിൽ നിന്നും.
ഘ എന്ന അക്ഷരത്തിന്റെ തുടക്കഭാഗം, പ, ഫ എന്നീ അക്ഷരങ്ങളില്‍ നിന്നും വ്യത്യസ്തമായി അല്പം ഉയര്‍ന്നതാണ്.
യ, ല, ക എന്നീ അക്ഷരങ്ങള്‍ സംബന്ധിച്ച് കുറച്ച് കുട്ടികള്‍ക്ക് ചില പ്രയാസങ്ങള്‍ നേരിടാറുണ്ട്. അത് എങ്ങനെ തുടങ്ങി എന്നത് ശ്രദ്ധയില്‍പെടാത്തതുമൂലം സംഭവിക്കുന്നതാണ്. യ, ല എന്നിവ അവയുടെ അവസാനഭാഗത്ത് നിന്ന് എഴുതിത്തുടങ്ങുന്നവരെ കാണാം. അതുപോലെ വട്ടം വരച്ച ശേഷം കുറുടെ ഒരു ഊന്നുവടി പിടിപ്പിക്കുന്നതുപോലെ ക എഴുതുന്ന കുട്ടികളും ഉണ്ട്. ശരിയായ ദൃശ്യാനുഭവം കിട്ടാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മലയാളഭാഷയില്‍ വാക്കുകളും വാക്യങ്ങളും എഴുതുന്നതും വായിക്കുന്നതും ഇടതുനിന്നും വലത്തോട്ടാണ്. ഒരു പേജില്‍ ഏറ്റവും മുകളിലുള്ള വരിയില്‍ തുടങ്ങി താഴേക്ക് പോകുന്ന എഴുത്തുരീതിയും വായനരീതിയുമാണുള്ളത്. ഇടത്ത് പേജിനു ശേഷം വലത്തുള്ള പേജ് എന്ന ക്രമവും. ഇതെല്ലാം കുട്ടി അച്ചടിച്ചതോ എഴുതിയതോ ആയ സാമഗ്രികള്‍ പരിചയപ്പെടുന്നതിലൂടെ മനസ്സിലാക്കുന്നു.
കൈയക്ഷരവും ഇരട്ടവരയിലെഴുത്തും