ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ഒന്നഴക് അനുഭവക്കുറിപ്പുകള്‍. Show all posts
Showing posts with label ഒന്നഴക് അനുഭവക്കുറിപ്പുകള്‍. Show all posts

Monday, June 23, 2025

പറവ പാറി മൂന്നാംദിവസം

 മലയാളത്തിലേക്ക് പതിയെ

 റോഷിദുൽ (ആസാം )പ്രീസ്കൂൾ അനുഭവങ്ങളില്ല. ക്ലാസ്സിൽ തത്സമയം വായിക്കുന്നു. പുതിയ പഠന പ്രക്രിയ ശരിയായ രീതിയിൽ തന്നെ 💪

ജി എൽ പി എസ് ഇരിമ്പിളിയം

 ബോര്‍ഡെഴുത്ത്

ധ്യാൻദേവിന് മനസിലായി ബോർഡിലെഴുതുമ്പോൾ കൈമുട്ടിച്ചെഴുതിയാല് ചെറുതാവുമെന്നും കൈമുട്ടിക്കാതെ എഴുതിയാൽ വലുതായി എഴുതാമെന്നും അടുത്ത് നിന്ന ആർദ്രക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.😊

ഇന്ന് മലയാളം മൂന്നാം ദിനത്തിലെ പ്രവർത്തനങ്ങളാണ് ചെയ്തത്. സഹാധ്യാപകൻ നിലമ്പൂർ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയതിനാൽ 3 ദിവസമായി രണ്ട് ഡിവിഷനിലെ 44 കുട്ടികൾ ക്ലാസിലുണ്ട്. പ്രീ പ്രൈമറി അനുഭവമില്ലാത്ത 3 പേരാണ് ഉള്ളത് അവർക്ക് പ്രത്യേക പിന്തുണ നൽകി കൂടെ കൂട്ടി പിന്തുണ പുസ്തകം ഉപയോഗിച്ച് എഴുതിച്ചു.

ജി എൽ പി സ്കൂൾ

അരക്കുപറമ്പ്

................

ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ 

ഇത് ഇസ്രായേൽ അൻസാരി ❤️ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നും നമ്മുടെ വന്നതാണ് 🥰 പ്രീപ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞാണ് ❤️പക്ഷേ അവൻ നന്നായി ശ്രമിക്കുന്നുണ്ട്.

 എല്ലാവരും എഴുതുമ്പോൾ അവരെ പോലെ എഴുതാൻ ശ്രമിക്കും. അവൻ ഇന്ന് എഴുതിയത് 🥰🥰

സായന്തിന്റെ മടി മാറി

എല്ലാ ദിവസവും കഥകൾ പറഞ്ഞു കൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കഥ പറയാൻ ഇപ്പൊ മത്സരം ആണ് ക്ലാസ്സിൽ. പ്രീ പ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞുങ്ങൾ ആണ് എല്ലാവരും. പട പട പട പറവ എന്ന ഒരു കളി ഞങ്ങൾ ഇന്ന് ക്ലാസ്സിൽ കളിച്ചു... പട എന്ന വാക്ക് ഉറപ്പിക്കാൻ ഈ കളി ഒരു പാട് സഹായിച്ചു.

 എല്ലാവരും പറവക്കുഞ്ഞുങ്ങളാണ്. പറവ കുഞ്ഞുങ്ങൾക്ക് അവരുടെ പറവക്കൂട്ടിൽ ചെല്ലണമെങ്കിൽ പട എന്നെഴുതിയ കളങ്ങളിൽ കൂടി പോകണം.

പട    തന     തന 

തന   പട   തന 

പട      പട    തന 

തന   പട     പട 

തന   പട    പട 

 പറവ 

ആദ്യം കൂട്ടിൽ വരുന്ന പറവക്കുഞ്ഞ് ബോർഡിൽ പട എന്ന് എഴുതും.

 കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട കളി ആയിരുന്നു.  ടീച്ചറെ ഇനി ഏത് വാക്കിൽ കൂടി ഞങ്ങൾ പറക്കണം.. എന്നായിരുന്നു കാശിക്കുട്ടന്റെ ചോദ്യം.

     പറക്കുന്ന പറവയെ ഉണ്ടാക്കിയപ്പോ എന്തൊരു അത്ഭുതം ആയിരുന്നു കുഞ്ഞുങ്ങൾക്ക്. ടീച്ചറെ ഇതൊക്കെ അമ്മയെ കൂടി പഠിപ്പിക്കണേ എന്ന് ഒരു കൊച്ചുമിടുക്കി. ടീച്ചറെ ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്ന് 😄😄

ക്ലാസ്സിൽ വായനക്കൂടാരം ഒരുക്കി... എല്ലാരും പുസ്തകം ആയിട്ടാണ് വീട്ടിൽ പോയത് 🥰🥰

ഏറ്റവും സന്തോഷിച്ചത് വൈകുന്നേരം സായന്തിന്റെ അമ്മ അയച്ച മെസ്സേജ് കണ്ടാണ്.

"ഞാൻ ബിന്ദു എന്റെ മോൻ സായന്തിന് ആദ്യം സ്കൂളിൽ വരാൻ പേടിയായിരുന്നു. ഇപ്പൊ അതൊക്കെ മാറി ടീച്ചറുടെ പാട്ടുകളും കളികളും എല്ലാം അവനു ഒത്തിരി ഇഷ്ടം ആണ്. അവനു സ്കൂളിൽ പോകാൻ നല്ല ഇഷ്ടമാണ്.""

ഞാനും എന്റെ കുഞ്ഞുങ്ങളും ഞങ്ങളുടെ സന്തോഷങ്ങളും... എന്റെ കൂടെ നിൽക്കുന്ന രക്ഷിതാക്കളും... ഞങ്ങൾ എല്ലാരും ചേർന്ന് ഒന്ന് ഒന്നാന്തരം ആക്കുകയാണ്...

   അഞ്ജലി രാജൻ 

    G. T. H. S. Kattachira


ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും

ഇന്ന് 13 ൽ 12 കുട്ടികൾ വന്നു.

പട പട പട പട 

പട പട പറവ

ഈ ഭാഗം ഘട്ടങ്ങളിലൂടെ പോയതുകൊണ്ട്  10 കുട്ടികളും ആലേഖനക്രമം  തിരിച്ചറിഞ്ഞു അക്ഷയ 'ട'  എഴുതിയത് തിരിഞ്ഞുപോയി.

പിന്തുണാപുസ്തകം ഉപയോഗിച്ചു, കട്ടിക്കെഴുത്തും ഉപയോഗപ്പെടുത്തി. പ,വ ഇവ തിരിച്ചറിഞ്ഞത് എഡിറ്റിംഗിൽ കാണാൻ കഴിഞ്ഞു. ഹിസ (ഭിന്നശേഷി)ഇന്ന് പിന്തുണാപുസ്തകത്തിൽ എഴുതാൻ സഹകരിച്ചു. വല്ലാതെ ബലം പ്രയോഗിക്കുന്നു.

ഹൈപ്പർ ഭിന്നശേഷി ഉള്ളതുകൊണ്ട് പ്രവർത്തനം ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പക്ഷികളുടെ ചിത്ര ആൽബം  ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത ദിവസം ചെയ്യാം. കുട്ടികൾ ഇടയ്ക്കിടെ ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും എന്ന് ചോദിച്ചു.  ഇത് രണ്ട് ദിവസമായി ഞാനും കേൾക്കുന്നു.  അപ്പോ എന്താ അങ്ങനെ ചോദിക്കുന്നത് എന്നു ഞാനും. അതിന് സാവൻ സനാവ് : ഇതല്ലെ സുഖം. നിറം നൽകി ചിത്രം ഒട്ടിച്ച് പാട്ടു പാടി കളിച്ച് ചിരിച്ച് വേഗം പഠിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾഅല്ലേ ഇത്?

വീണ്ടും ചോദിച്ച കുട്ടിയോട് ഞാൻ-

എന്താ മോളു ഇഷ്ടമായില്ലേ?  

'നല്ല ഇഷ്ടമായി.

എത്രവേഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്' . യു.കെ.ജി യിൽ കുറെ തവണ എഴുതി പഠിച്ചതല്ലേ എന്നിട്ടും അക്ഷരം കിട്ടിയില്ല. ഇപ്പോ വേഗം പഠിച്ചപ്പോ കുട്ടിയ്ക്ക് തോന്നി.

അതുപോലെ ക്ളാസിൽ ഒന്നും സംസാരിക്കാത്ത എഴുതാൻ അറിയാത്ത മുഹമ്മദ് അദിൻ  ഇപ്പോൾ നന്നായി കാര്യങ്ങൾ പറയും എഴുതും. കൂട്ട ബോർഡെഴുത്തിൽ ആദ്യം എഴുതിയത് അവനാ.  പാട്ടുപാടും. വർക്ക് കഠിനമാണെങ്കിലും  വിജയം സുനിശ്ചിതം  എന്ന് ഉറപ്പാണ്.

ലളിത

പാലക്കാട്  




Friday, June 20, 2025

പറവ പാറി രണ്ടാം ദിവസം)

 അതൊന്നും ചെയ്ത് പറ്റിക്കേണ്ട സ്റ്റിക്കർ സ്റ്റാർ തരണം

പട പട പട പട വാക്കകലം പറയാതെ തന്നെ പാലിച്ചു

ഞാനവർക്ക് കൈയടി നൽകി അഭിനന്ദിച്ചു

"അതൊന്നും ചെയ്ത് പറ്റിക്കേണ്ട സ്റ്റിക്കർ സ്റ്റാർ തരണം"

"തരാലോ."

"എന്ത് വേണേലും തരാം പക്ഷേ അതിന്, മുകളിൽ എഴുതിയ വരി വായിച്ചു കേൾപ്പിക്കണം"

ഇന്നലെ ക്ലാസിൽ വന്നവർ എല്ലാവരും ഓരോരുത്തരായി വന്ന് വായിച്ചു . സ്റ്റിക്കർ നൽകി

ഇന്നത്തെ പ്രവർത്തനങ്ങൾ പൂർണ്ണമായും ചെയ്തില്ല . എങ്കിലും പറവ, പട സ്വായത്തമാക്കി

Eng work ചെയ്തു

കഥാവതരണം ഗംഭീരം 

  • വായന ദിന പരിപാടിയിൽ മിൽസ ചിത്രകഥ പറഞ്ഞു
  • എന്തെരു ഭാവം! എന്തൊരു കഥ! എല്ലാവർക്കും ഇഷ്ട്ടപെട്ടു. 
  • അടുത്ത അസംബ്ലിയിലും ഒന്നാം ക്ലാസിൻ്റെ കഥ വേണമെന്ന് HM  പറഞ്ഞു
  • പറഞ്ഞ കഥ വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പിൽ Share ചെയ്തു
  • ചിത്ര കഥ എങ്ങിനെ അവതരിപ്പിക്കാം
  • കുട്ടികളെ കഥയിൽ എത്തിക്കുന്ന ഒരോ ഘട്ടങ്ങളും എനിക്ക് പറഞ്ഞ് പഠിപ്പിച്ച് തന്നത് ചങ്ക് സൈജ ടീച്ചർ ആണേ🙏🏼

പനിബഞ്ചിലെ കിടന്നു പഠനം 

  • എൻ്റെ മുത്ത് നസ്റിന് ഇന്ന് പനി പിടിച്ചു. വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞു
  • എനിക്ക് വീട്ടിൽ പോവേണ്ട ഞാൻ ക്ലാസിൽ ഇരുന്നോട്ടെ ടീച്ചർ
  • കേട്ടപ്പോൾ എനിക്ക് സന്തോഷം അവളെ മീറ്റൊരു ബെഞ്ചിൽ കിടത്തി
  • Iam ..... and you game അവൾ കിടന്നു കണ്ടാസ്വദിച്ചു

 ഉമ്മുൽ ഖൈർ

ജി.എം എൽ പി എസ് കുമണ്ണ

സചിത്രപുസ്തകത്തിൽ  എല്ലാവരും നന്നായി എഴുതി.

ഇന്ന് രണ്ടാം ദിവസം പ്രവർത്തനങ്ങൾ  നല്ല ആസൂത്രണത്തോടെ പോയി. പ്രതിദിനവായനപാഠം പ്രിന്റ് എടുത്തിരുന്നു. ത,ന ആലേഖനരീതിയും പ്രിന്റ് എടുത്തു.

ആകെയുള്ള 13 പേരിൽ 2 ഭിന്നശേഷികുട്ടികൾ ലീവായിരുന്നു.

പിന്തുണപ്പുസ്തകം 

  • 11 കുട്ടികളിൽ 2 പേർക്ക് ത,ന എഴുത്തുരീതിയ്ക്ക്  പിന്തുണാപുസ്തകം വേണ്ടി വന്നു.
  • അടുത്തഘട്ടത്തിൽ 'താന' എഴുത്ത് ബ്രിന്തയ്ക്ക്  പിന്തുണ വേണ്ടിവന്നു.
  • സചിത്രപുസ്തകത്തിൽ  എല്ലാവരും നന്നായി എഴുതി.
  • റിയാൻ വാക്കകലം പാലിച്ചില്ല.  

ആയിഷ എഡിറ്റ് ചെയ്തു 

  • എഡിറ്റിംഗിൽ കൂട്ട ബോർഡെഴുത്ത് നല്ലതായിരുന്നു. 
  • പരസ്പരം വിലയിരുത്തി. 
  • ആദ്യം നന്നായി എഴുതിയ ആയിഷ 'ആ' സ്വരചിഹ്നം എഴുതിയത് തിരിഞ്ഞുപോയി. അവൾ തന്നെ പരസ്പരം വിലയിരുത്തലിൽ എഡിറ്റു ചെയ്തു.  
  • എല്ലാ ശരിയായപ്പോൾ പാവം കുഞ്ഞുങ്ങൾ സന്തോഷത്താൽ  തുള്ളിച്ചാടി ബഞ്ചിൽപോയിരുന്നു.     

പ്രതിദിനവായനാപാഠം ഒട്ടിച്ചുകൊടുത്തു.

അതുപോലെ ത,ന എഴുത്തു രീതിയും നോട്ടിൽ ഒട്ടിച്ചു കൊടുത്തു.

ലളിത, പാലക്കാട്

TM എഴുതിയപ്പോൾ വേഗം തീരും എന്നാണ് കരുതിയത്. പക്ഷെ 

ഇന്ന് 19/06/2025 വായന ദിനത്തിലാണ്  യൂണിറ്റ് 1പാഠം ആരംഭിച്ചത്..

വായനക്കൂട് ഒരുക്കി. അതിൽ നിന്ന് ഒരു പുസ്തകം എടുത്തു വായിച്ചു...ഇനി ഈ കഥ  ആരാ നന്നായി പറഞ്ഞു കൊടുക്കു.ക.. എന്ന് ചോദിച്ചപ്പോ ആദ്യം ഒരു    മടി ഒക്കെ കാണിച്ചു പിന്നീട് റയാൻ കഥയും പറഞ്ഞു ചിത്രവും ബോർഡിൽ വരച്ചു... പിന്നെ എല്ലാർക്കും പറയണം.

പല കിളിയുടെയും ശബ്ദം തിരിച്ചറിഞ്ഞു.. പ്രത്യേക പരിഗണന ആവശ്യം ഉള്ള കുട്ടികളും കേട്ടിരുന്നു. ചിത്രം  കാണിച്ചപ്പോഴും ശ്രദ്ധയോടെ നോക്കിരുന്നു.. കോഴി, കാക്ക ശബ്ദം തിരിച്ചറിഞ്ഞു.. 

അറിയുന്നവൻ കൈ പൊക്കാനും എണീറ്റു നിൽക്കാനും ഒന്നും ക്ഷമയില്ല.. 😞.വേഗം വിളിച്ചു പറയണം..

ചിറകടിച്ചു ചിറകടിച്ചു.. പാട്ട് പലവട്ടം തെറ്റി പോയി.. ശരിയാക്കും.

സച്ചിത്ര പുസ്തകത്തിൽ കിളിയെ ഒട്ടിക്കാൻ  നല്ല ആവേശം ആയിരുന്നു..

രണ്ട് പേരിൽ ഒരാൾക്ക്  അടുത്തിരിക്കുന്ന ആൾ ഒട്ടിക്കാൻ സഹായിച്ചു. 🙂

 Tm എഴുതിയപ്പോൾ വേഗം തീരും എന്നാണ് കരുതിയത്. പക്ഷെ ഒരുപാട് സമയമെടുത്തു 3 പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ.

എന്നാലും  കുട്ടികൾ  ഉത്സാഹത്തോടെ എല്ലാം ചെയ്യുന്നു.. 

ശ്രീജ എസ് 

GLPS Kunnamkulam.

(ക്ലാസിലെ രണ്ട് കുട്ടികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. അവരെക്കൂടി ഒപ്പം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു)

എല്ലാ മക്കളും വളരെ ആവേശത്തോടെയാണ് പാട്ടുകളും അഭിനയ ഗാനങ്ങളും  ഏറ്റെടുക്കുന്നത്. 

എൻറെ ക്ലാസ്സിൽ 39 കുട്ടികളാണ് ഉള്ളത്. 18 ന് ഒന്നാം പാഠം പറവകൾ പാറി പഠിപ്പിച്ചു തുടങ്ങി. 

  • സന്നദ്ധത പ്രവർത്തനങ്ങളിലൂടെ കടന്നുവന്നതിനാൽ കുട്ടികൾ കഥാ വേളകളിൽ കഥ പറയുന്നതിനും എല്ലാ പ്രവർത്തനങ്ങളിലും വളരെ ആക്റ്റീവ് ആയി പങ്കെടുത്തു. 
  • കിളിനാദം കേട്ട് കിളിയെ തിരിച്ചറിയാനുള്ള പ്രവർത്തനത്തിൽ കുട്ടികൾ ഏറെ ആകാംക്ഷയോടെയാണ് പക്ഷികളുടെ ശബ്ദം കേട്ടിരുന്നത്. വളരെ കൃത്യമായി പക്ഷിയെ തിരിച്ചറിഞ്ഞ കുട്ടികൾക്ക് സ്റ്റാർ നൽകിയപ്പോൾ അടുത്തത് എനിക്കും പറയണം എന്ന വാശിയോടെ ഓരോ കുട്ടികളും ശബ്ദം കേട്ടിരിക്കുകയും തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്തു. 
  • കാക്ക, താറാവ്, മൂങ്ങ, കുയിൽ, തത്ത, കോഴി തുടങ്ങിയ പരിചിതമായ പക്ഷികളുടെ പേരുകൾ പറഞ്ഞപ്പോൾ കുട്ടികൾ ശബ്ദം കേൾപ്പിക്കുകയും ചിത്രം കണ്ട് മൈന, മയിൽ ,കുയിൽ , തത്ത ,മഞ്ഞക്കിളി, മരംകൊത്തി, വേഴാമ്പൽ ,പരുന്ത്, കൊക്ക് ,താറാവ് തുടങ്ങിയവയെ തിരിച്ചറിയുകയും ചെയ്തു. 
  • ഇതിനുശേഷം കുട്ടികൾ തങ്ങളുടെ സ്കൂളിലും വീടിന്റെയും പരിസരത്ത് കാണുന്ന പക്ഷികളെ നിരീക്ഷിക്കുവാനും അവയെക്കുറിച്ച്  ക്ലാസിൽ വന്ന് പറയനൂം തുടങ്ങി. ഞാനിന്ന് വരുന്ന വഴിക്ക് ഒരു മരംകൊത്തിയെ കണ്ടു എന്ന് ആൻവിയ ക്ലാസ്സിൽ വന്നു പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കുട്ടികൾ പക്ഷികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്ന് മനസ്സിലായി. 
  • ചിറകടിച്ച ചിറകടിച്ച് വരികയാണ് പറവകൾ എന്ന് പാട്ടിൻറെ താളത്തിനൊത്ത് എല്ലാവരും ചുവടുവെയ്ക്കുകയും അഭിനയിക്കുകയും ചെയ്തു. ഓരോ പാട്ടുകളും അഭിനയ ഗാനങ്ങളും ക്ലാസ്സിൽ കൊടുക്കുമ്പോൾ എല്ലാ മക്കളും വളരെ ആവേശത്തോടെയാണ് അവ ഏറ്റെടുക്കുന്നത്. 
  • മഞ്ഞക്കിളിയെ ഉണ്ടാക്കാനുള്ള പ്രവർത്തനവും കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു. 
  • എഴുത്തിലേക്ക് കടന്നപ്പോൾ വാക്കകലം പാലിച്ച് എഴുതിയ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. ബാക്കി കുട്ടികൾക്കായി ബോർഡ് എഴുത്തിലൂടെയും ചാർട്ട് എഴുത്തിലൂടെയും പിന്തുണ ബുക്കിന്റെ സഹായത്തോടെയൂം അക്ഷരങ്ങൾ ഘടന പറഞ്ഞു എഴുതിയും ഒക്കെ ശരിയാക്കി എടുക്കുവാൻ സാധിച്ചു. 
  • പിന്നീട് തെളിവെടുത്തെഴുതിലൂടെ കുട്ടികൾ വരികൾ പൂർത്തിയാക്കി. 
  • ഐറാ ഫാത്തിമ, ശിവലയ ബിബിൻ എന്നീ കുട്ടികൾക്കാണ് കൂടുതൽ പിന്തുണ ആവശ്യമായി വന്നത്.
  •  ആ എന്ന സ്വരചിഹ്നം പരിചയപ്പെടുത്തിയപ്പോഴും ഇവർക്ക് കൂടുതൽ സഹായം വേണ്ടിവന്നു. 
  • എന്തായാലും രണ്ടുദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ത, ന ആ യുടെ സ്വര ചിഹ്നം എന്നിവ ഉറപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. 

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി നവീകരണത്തിനും വീടൊരു പുസ്തക കൂട് എന്ന് പ്രോഗ്രാമിനും തുടക്കം കുറിച്ചു. 

  • കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പോസ്റ്ററുകൾ തയ്യാറാക്കുകയും കഥാപുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുകയും ചെയ്തു.
  • രക്ഷിതാക്കൾ പറഞ്ഞുകൊടുക്കുന്ന കഥ പറയാൻ കുട്ടികൾക്ക് ഏറെ താല്പര്യമായിരുന്നു. ജിയോനാ, സാമനാഥ, ആദിത്യൻ, ആദിത്യ സുധിൻ, ശ്രീയാൻ, ക്ഷേത്ര, ദിയാമനോ, നിധി, ആൻവിയ എന്നീ കുട്ടികളാണ് ഇതുവരെ കഥ പറഞ്ഞ് കേൾപ്പിച്ചത്. 
  • അവരുടെ കഥ കേട്ടപ്പോൾ ഞങ്ങളും പറഞ്ഞിടാം ടീച്ചറെ എന്ന് മറ്റുള്ളവർ അഭിപ്രായം പറഞ്ഞു. 
  • വായനാദിനമായ ജൂൺ 19 മുതൽ ലൈബ്രറിയിൽ നിന്നും അഞ്ചു കുട്ടികൾക്ക് വീതം പുസ്തകങ്ങൾ കൊടുത്തുവിടുകയും രക്ഷിതാക്കൾ കഥ വായിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. 
  • വായിച്ചുകേട്ട കഥ ഒരു ദിവസം രണ്ടുപേർ എന്ന നിലയിൽ ക്ലാസ്സിൽ വന്ന അവതരിപ്പിക്കാനും തീരുമാനിച്ചു.

ബിന്ദു എം ബി 

RPMLPS CHOTTUPARA

ഇടുക്കി

 5 

അംഗണവാടി അനുഭവമില്ലാത്ത കുട്ടികള്‍ 

ഞാൻ ഇന്നലെയാണ് പാഠം തുടങ്ങിയത്. 17 കുട്ടികളിൽ 15 പേർ വന്നിരുന്നു. അംഗൻവാടി അനുഭവം പോലുമില്ലാത്ത ഒരു കുട്ടിയും വലിയ രീതിയിൽ കാഴ്ചപരിമിതിയുള്ള ഒരു കുട്ടിയും ഇന്നലെ വന്നിരുന്നില്ല.

കഥകളും ചിത്രം ഒട്ടിക്കലും പാട്ടിൻ്റെ ദൃശ്യാവിഷക്കാരവും എല്ലാം ചെയ്തുവെങ്കിലും സമയം വളരെയധികം വേണ്ടി വന്നു.

ഇന്നാണ് എഴുത്ത് തുടങ്ങിയത്. കാഴ്ചപരിമിതിയുള്ള കുട്ടിക്കടക്കം 4 പേർക്ക് അംഗൻവാടി അനുഭവം പോലുമില്ല അല്പം പോലും കൈ വഴങ്ങുന്നുമില്ല.

ഇന്നും ഘട്ടങ്ങൾ എല്ലാം പൂർത്തിയാക്കിയെങ്കിലും സമയം കുറെയധികം എടുത്തു. കുട്ടികൾക്ക് ശ്രദ്ധ കൈവരുന്നതേയുള്ളൂ. അതിൻ്റെ വിഷമം നന്നായുണ്ട്. വാക്കകലം പാലിക്കലൊക്കെ ആയി വരുന്നേ ഉള്ളു. കാഴ്ചപരിമിതിയുള്ള കുട്ടിക്ക് ക്ലാസിൽ ശ്രദ്ധിക്കാനോ പ്രവർത്തനങ്ങൾ ചെയ്യാനോ ഒട്ടും തന്നെ കഴിയുന്നില്ല. ആ മോൾക്ക് വേണ്ടി പ്രത്യേക സമയം വളരെയധികം കണ്ടെത്തേണ്ടിവരും. അടുത്തിരുന്ന് വളരെയേറെ സമയമെടുത്തു മാത്രമേ ആ കുഞ്ഞിനെ സഹായിക്കാൻ കഴിയൂ.

ക്ലാസ് സാധാരണതാളത്തിലാകാൻ ഒരു മാസമെങ്കിലും വേണ്ടി വരും.

ഇന്ന് കുട്ടികൾക്ക് വീട്ടിൽ നിന്ന് വായിച്ചു കൊടുക്കാനായി പുസ്തകങ്ങൾ കൊടുക്കുകയും ചെയ്തു.

ഇന്നും ഇന്നലെയും മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ കാര്യമായി സമയം കിട്ടിയുമില്ല.

ഇതേ അവസ്ഥ തന്നെയാണ് എല്ലാ വർഷവും ഉണ്ടാകുന്നത് എന്നതിനാൽ ആശങ്കയില്ല.

ബിന്നി ഐരാറ്റില്‍

ബേള, കാസറഗോഡ് 


Thursday, June 19, 2025

പറവ പാറി ഉത്സാഹത്തുടക്കം

 ഒന്നാം ക്ലാസിലെ ആദ്യപാഠം വിനിമയം ചെയ്ത അധ്യാപകര്‍ ആദ്യദിവസത്തെ അനുഭവങ്ങള്‍ പങ്കിടുന്നു

കുട്ടികളെല്ലാം വളരെ ഉത്സാഹത്തിൽ

ഇന്ന് പാഠപുസ്തകം എടുത്തു തുടങ്ങുമെന്ന് പറഞ്ഞിരുന്നതിനാൽ കുട്ടികളെല്ലാം വളരെ ഉത്സാഹത്തിൽ ആയിരുന്നു. പുതിയ പുസ്തകം എടുക്കുന്നതിന്റെ ഒരു സന്തോഷവും അവർക്കായി ഒരു പുസ്തകം ഉള്ളതിന്റെ സന്തോഷവും ആയിരുന്നു. പേര് വിളിക്കുന്നതിന് മുന്നേ തന്നെ നമുക്ക് പഠിക്കാം ടീച്ചറെ എന്നായിരുന്നു കുട്ടികളുടെ ബഹളം. 

  • കുട്ടികളെ കാണാൻ എത്തിയ പറവയെ രഹസ്യമായി കഴിഞ്ഞവർഷം ഉണ്ടാക്കിയ കിളിക്കൂടിലാണ് വച്ചിരുന്നത്. മുട്ട കൊണ്ടുണ്ടാക്കിയ കിളി ആയിരുന്നു കുട്ടികളെ കാത്തിരുന്ന അതിഥി. അത് കണ്ടപ്പോൾ കുട്ടികൾ വളരെ അത്ഭുതത്തോടെയാണ് നോക്കിയത്. തൊട്ടു നോക്കാനും കൈയിലെടുക്കാനും തിരക്കായി.  
ഒത്തിരിയുണ്ട് പറവ വിശേഷം
  • പറവകളെയും അവയെ വളർത്തിയതിന്റെയും കഥകൾ ധാരാളം വന്നുകൊണ്ടിരുന്നു . 
  • എല്ലാവർക്കും കേൾക്കാനും പറയാനും ഉള്ള അവസരങ്ങൾ നൽകി. 
മൂങ്ങയും പ്രേതവും
  • പക്ഷികളെ അവയുടെ ശബ്ദം കേട്ട് തിരിച്ചറിയുന്നതിനുള്ള പ്രവർത്തനം നന്നായി ചെയ്യാൻ കഴിഞ്ഞു പരുന്തിന്റെയും കുരുവിയുടെയും സൗണ്ട് മാത്രം അല്പം ആലോചിക്കേണ്ടി വന്നു. അധ്യാപികയുടെ ഇടപെടലിലൂടെയും ക്ലൂ നൽകുകയും കുട്ടികൾ അവയെയും തിരിച്ചറിഞ്ഞു. മൂങ്ങയുടെ ശബ്ദം കേട്ടപ്പോൾ പ്രേതം വരുന്ന ശബ്ദം എന്നുപറഞ്ഞ് മിടുക്കിയും ഉണ്ട്.
  •  അധ്യാപിക കിളിയുടെ ശബ്ദം ഉണ്ടാക്കുമ്പോൾ കുട്ടികൾ അവയെ തിരിച്ചറിയാനും തുടങ്ങി തുടർന്ന് കുട്ടികൾ ശബ്ദം ഉണ്ടാക്കാനും അധ്യാപിക പറയുവാനുമുള്ള തക്കത്തിലായി.
  •  പക്ഷികളെ പരിചയപ്പെട്ടപ്പോൾ നമുക്കും ആയാലോ പക്ഷി എന്ന ചോദ്യത്തിൽ കുട്ടികൾ ഡബിൾ ഓക്കേ.  കരുതിയ റിബണും ആയി അധ്യാപികയും കുട്ടികളും രംഗത്തെത്തി. 
ആവേശം നിറയുന്നു
  • പറക്കാനും പാടാനും ഉള്ള കുട്ടികളുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു. 
  • പറവയുടെ നിർമ്മാണം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നതിനാൽ കുട്ടികളും അത് ആസ്വദിച്ച് തന്നെ ചെയ്തു. 
കുഞ്ഞെഴുത്ത് വർണ്ണഭംഗിയിൽ
  • കുഞ്ഞെഴുത്ത് കണ്ടപ്പോൾ നിറം  നൽകാനും പറവയെ ഒട്ടിക്കാനും തിടുക്കം ഏറി വന്നു.
  •  മരത്തിനും ആകാശത്തിനും കൂടി നിറം വന്നപ്പോൾ കുഞ്ഞെഴുത്ത് പുസ്തകം കാണേണ്ട ഒരു കാഴ്ചയായി. നിറങ്ങൾ കൊണ്ട് നിറഞ്ഞ അവരുടെ പുസ്തകത്തെ നോക്കി പരസ്പരം വിലയിരുത്തലായി. 
ഉച്ചക്കും ചിറയടിച്ചവർ
  • ഉച്ചനേരത്തെ ആഹാരം കഴിഞ്ഞ് ക്ലാസിൽ വന്നപ്പോൾ ചിറകടിച്ച് ചിറകടിച്ചു പറവകൾ എന്ന പാട്ട് കേട്ടപ്പോൾ അധ്യാപികയും സന്തോഷത്തിലായി.

ഗവൺമെൻറ് എൽപിഎസ് പാണയം 

തിരുവനന്തപുരം, ആറ്റിങ്ങൽ സബ് ജില്ല 

അൻസി എൻ ആർ 

2

ഞങ്ങളുടെ രസകരമായ പഠനം തുടരുകയാണ് 

പത്ത് ദിവസത്തെ ഒന്നൊരുക്കത്തിനു ശേഷം ഇന്ന്  പാഠഭാഗത്തിലേക്ക് കടന്നു. 

സായന്തിൻ്റെ സ്വന്തം കഥ

കൂടില്ലാത്ത കിളിയുടെ കഥ പറഞ്ഞാണ് ഞങ്ങളുടെ ക്ലാസ് ആരംഭിച്ചത്. ആനയുടെ കൈയിൽ നിന്നും തൊഴി വാങ്ങിയ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥയാണ് സായന്ത് ഇന്ന് പറഞ്ഞു തന്നത്. അവന്റെ ഭാവനയിൽ പറഞ്ഞ കഥ... കഥ പറയുന്നതിനിടയിൽ എന്നെ കള്ള കണ്ണിട്ട് നോക്കി ചിരിക്കും. അവന്റെ കഥ ഞങ്ങൾ ആസ്വദിക്കുന്നോ എന്ന നോട്ടമാണ്. 

ഒറ്റമൈനയെ കണ്ടാൽ അടി കിട്ടും!

കിളികളുടെ ശബ്ദങ്ങൾ കേട്ട് കിളിയെ തിരിച്ചറിയാൻ നാല് പേർക്കും കഴിഞ്ഞു. ഒരോ കിളിയുടെ ചിത്രം കാണുമ്പോഴും അവർക്ക് ഒരോ കഥകൾ ഉണ്ടായിരുന്നു. മൈനയുടെ ചിത്രം കണ്ടപ്പോൾ ഒറ്റ മൈനയെ കാണിച്ചു തന്നതിന് എന്നോട് പിണങ്ങി. ഒറ്റ മൈന കണ്ടാൽ അടികിട്ടും പോലും😄. . 

കാക്കയുടെ കണ്ണ് ഇതുപോലെയല്ല

കുയിലിന്റെ ചിത്രം കണ്ടപ്പോൾ കാശി കാക്കയെന്ന് പറഞ്ഞു പെട്ടന്ന് സായന്ത് അവനെ തിരുത്തി അത് കാക്കയല്ല കാക്കയുടെ കണ്ണ്  ഇത് പോലെ അല്ല.ശരിക്കും കുഞ്ഞുങ്ങളുടെ നിരീക്ഷണപാടവം എനിക്ക് അദ്ഭുതമായിരുന്നു.. 

കിളികളുടെ പേരുകൾ പരസ്പരം പറഞ്ഞും ശബ്ദം അനുകരിച്ചും വളരെ രസകരമായിരുന്നു ഇന്നത്തെ ക്ലാസ്സ് . ആകെ നാല് കുട്ടികൾ ആണ് ഒന്നിൽ ഉള്ളത്. നാലുപേരും പിന്നെ ഞാനും ഞങ്ങളുടെ രസകരമായ പഠനം തുടരുകയാണ്...

അഞ്ജലി രാജൻ 

G. T. H. S കട്ടച്ചിറ,    

പത്തനംതിട്ട

3

എങ്ങിനെ സാധിക്കുന്നു ബ്രോ? 

ടീച്ചർ പറഞ്ഞ കഥ

  • ടീച്ചറെ പോലെ പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ലല്ലോ? എന്താ അങ്ങിനെ കഴിയാത്തത് .
  • നീ ഒന്ന് പറഞ്ഞേ ഞാൻ കേൾക്കട്ടെ!പക്ഷേ വീഡിയോ പിടിക്കേണ്ട🙏🏼
  • കൊച്ചു മിടുക്കി പറയാൻ തുടങ്ങി ഭാവം ഉൾകൊണ്ടു തന്നെ പറഞ്ഞു. ചില ആശയങ്ങൾ ചോർന്നു പോയി
  • എങ്കിലും 10 പേർക്ക് മാത്രമേ സമയക്കുറവ് കാരണം അവസരം ലഭിച്ചൊള്ളു

പക്ഷി ശബ്ദം

  • പേപ്പർ പക്ഷി ഉണ്ടാക്കാൻ പനി കാരണം സാധിച്ചില്ല .വീട്ടിൽ ഉള്ള കളി തത്തയെ കൊണ്ടുപോയി . കാക്ക പ്രാവ്, കോഴി, താറാവ്, കുയിൽ etc എല്ലാ പക്ഷി ശബ്ദവും തിരിച്ചറിഞ്ഞ ആൾ കെൻസ് അമാനി . എങ്ങിനെ സാധിക്കുന്നു ബ്രോ എന്ന ചോദ്യത്തിന് അവൻ്റെ വീട്ടിൽ ഒട്ടുമിക്ക പക്ഷികളേയും വളർത്തുന്നു
  • ചിലതിനെ ഉപ്പപ്പ പാടത്ത് പോകുമ്പോൾ കാണിച്ചിട്ടും ഉണ്ട്.
  • ഓഡിയോ ചിലതിന് ശബ്ദം കുറവായതിനാൽ യൂടൂബിൽ നിന്നും കേൾപ്പിച്ചു. 
  • 85 ശതമാനം കുട്ടികളും ശബ്ദം തിരിച്ചറിഞ്ഞു
  •  എല്ലാവർക്കും ശബ്ദത്തിൻ്റെ കൂടെ വീഡിയോയും കാണണം
  • അവ കാണിച്ചു. 2 പക്ഷികളെ തിരിച്ചറിഞ്ഞില്ല ബാക്കി എല്ലാം ok

 പക്ഷിയെ തിരിച്ചറിയല്‍

  • പരിസരത്ത് കണ്ട പക്ഷിയെ പേര് പറഞ്ഞു തന്നു. പരുന്ത് കാക്ക
  • ചിത്രത്തിലെ വെള്ളിമൂങ്ങയെ തിരിച്ചറിഞ്ഞത് ഇസ ഫാത്തിമ.

 ക്ലാസിലാകെ പറവകള്‍ പാറി

  • പക്ഷികളായി ചിറക് വെച്ചു പറന്നു . വലത് ഇടത് തിരിയാൻ പ്രയാസം വന്നില്ല . ഷിഫ തെറ്റിച്ചപ്പോൾ ഭക്ഷണം കഴിക്കുന്ന കൈയിൻ്റെ ഭാഗത്തേക്ക് പോയാൽ മതിയെന്ന് ഗ്രൂപ്പിൽ നിന്നും സംസാരം ഉയർന്നു.

കിളിയെ ഉണ്ടാക്കി മുഴുവൻ കുട്ടികൾക്കും ഒട്ടിക്കാൻ കഴിഞ്ഞില്ല. ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞു. കഥ പറയാനും ഒട്ടിക്കാനും ശേഷി സന്നദ്ധത പ്രവർത്തനം തന്നതിനാൽ ക്ലാസിൽ പ്രയാസം വന്നില്ല

ബാക്കി Subject വർക്കും ചെയ്തു

GMLPS KOOMANNA

 3

വാക്കകലം ശ്രദ്ധിക്കേണ്ടതുണ്ട്  

  • പറവ പറക്കുന്ന അനുഭവത്തിലൂടെ പാഠഭാഗത്തിലേക്ക് കടന്നു. 
  • പാഠഭാഗം എല്ലാവരും ശ്രദ്ധിച്ചു.
  •  പ്രധാന ആശയഠ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. 
  • പക്ഷികളുടെ ശബ്ദം Audio ഇട്ടു കേൾപ്പിച്ചു. 
  • പലരും കൗതുകത്തോടെ കേട്ടിരുന്നു. പരിചിതമായ ശബ്ദങ്ങൾ തിരിച്ചറിഞ്ഞു പറഞ്ഞു. തന....തന.....തന എന്ന് പറഞ്ഞപ്പോൾ അത് ഞാൻ ബോർഡിലെഴുതാം എന്ന് പറഞ്ഞു ശിവന്യ, എയ്ഡൻ, ശബരിഷ് എന്നീ വർ കടന്നുവന്നു... 
  • ചാർട്ടിൽ എഴുതിയ ശേഷം ഘടന പറഞ്ഞു ബോർഡിലും എഴുതി. 
  • മിക്ക കുട്ടികളും വാക്കകലം പാലിക്കാതെ എഴുതിയതായി അനുഭവപ്പെട്ടു....

Jessy Dominic

SNVLPS, Thumpoly

Alappuzha

4

TM എഴുതിയപ്പോൾ ഇത്രയും എഫക്റ്റീവ് ആവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല 

  • ഒന്നാം ദിവസം ഞാൻ കഥ പറയലോടെ ആരംഭിച്ചു.
  •  കുട്ടികൾ നല്ല ശ്രദ്ധയോടെ കഥ ആസ്വദിച്ചു
  • കഥയിലെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. 
  • ഞാൻ പറഞ്ഞ കഥ പറയാൻ വിളിച്ചപ്പോൾ 5 പേര് ഒരുമിച്ചാണ് വന്നത്.  ഒറ്റക്ക് പറയാൻ മടി. അവർ കൂട്ടത്തോടെ കഥ പറഞ്ഞു. ഒരാൾ മറന്നത് മറ്റൊരാൾ ഓർത്തു രസമായിരുന്നു,
  •  കഥ പറയൽ. അവർക്കറിയുന്ന കഥ പറയാൻ 3ആള് റെഡി ആയി..
  •  വീണ്ടും വാ വാ വാവേ വായിക്കാം കുഞ്ഞാവ കഥകളിലെ ഒരു കഥ ഞാൻ പറഞ്ഞു. വീട്ടിൽ പോയി അവർ അമ്മക്ക് പറഞ്ഞു കൊടുത്ത് വോയിസ്‌ ഇട്ടത് ആദ്യത്തെ കഥയാണ്. 
  • ആദ്യ ദിവസത്തിൽ കുട്ടികളെ ഹരം കൊള്ളിച്ച 3പ്രവർത്തനം ആയിരുന്നു പക്ഷികളുടെ ചിത്രങ്ങൾ കണ്ട് പേര് പറയൽ ശബ്ദം കേട്ട് തിരിച്ചറിയൽ കവറിൽ ഒളിപ്പിച്ച കിളിയെ കണ്ടപ്പോളുള്ള സന്തോഷം... 
  • ഈ മൂന്ന് പ്രവർത്തനം TM എഴുതിയപ്പോൾ ഇത്രയും എഫക്റ്റീവ് ആവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്തു രസായിരിന്നു ക്ലാസ്സ്‌ എടുക്കാൻ. കുട്ടികൾക്കും സന്തോഷം യ്ക്കും സന്തോഷം 
  • പിന്നീട് ചുറ്റുപാടുള്ള പക്ഷികളെ നിരീക്ഷണംനടന്നു. 
  • ഞാൻ പറഞ്ഞ പക്ഷികളുടെ ശബ്ദം അവർ അനുകരിക്കാൻ മത്സരം ആയിരുന്നു. ശേഷം അവർ കണ്ട പക്ഷികളെ വരക്കാൻ അവസരം നൽകി.... 
  • പറവ പാറി യൂണിററിലേക്ക് ഞങ്ങൾ ഒത്തിരി ആവേശത്തോടെ പറന്നു കയറി

ഉഷ

CVNMAMLPS വെസ്റ്റ് ചാത്തല്ലൂർ

5

കഥാവേളയെക്കുറിച്ച്

  • ആദ്യ പ്രവർത്തനം കഥാവേളയുടെ ഒന്നാംഘട്ടത്തിൽ സചിത്ര ബാലസാഹിത്യ കൃതിയിലെ ചിത്രങ്ങൾ കാട്ടിയും ഭാവാത്മകമായും ടീച്ചർ  അവതരിപ്പിച്ച" കുടയെന്തിനാ "കഥ അവർ നന്നായി ആസ്വദിച്ചു. 
  • സന്നദ്ധരായ മൂന്ന് പേർക്ക് പറയുവാൻ അവസരവും നൽകി .
  • രണ്ടാംഘട്ടത്തിൽ അവർക്കറിയാവുന്ന കഥ പറയാൻ അവസരം നൽകിയപ്പോൾ ഈ കൊച്ചു മിടുക്കി പറഞ്ഞത് കേട്ട കഥയോ ...അതോ തത്സമയം നിർമ്മിച്ച കഥയോ...എന്തായാലും എല്ലാവരും നന്നായി ആസ്വദിച്ചു ...കണ്ണുകളിൽ മിന്നിമറഞ്ഞ ഭാവവും ശബ്ദ വ്യതിയാനവും ഒക്കെ

സിബി സലാം

 6 

ടീച്ചറെ... ഞാൻ പുസ്തകം കാണിച്ചു പറഞ്ഞോട്ടെ കഥ? 

  • കഥാവേളയുടെ ആദ്യഘട്ടത്തിൽ അധ്യാപിക സചിത്ര ബാലസാഹിത്യകൃതിയായ  " ഓടിവായോ കിയോ കിയോ' ചിത്രങ്ങൾ കാട്ടി ഭവാത്മകമായി അവതരിപ്പിച്ചു. 
  • തുടർന്ന് നാല് കുട്ടികൾക്ക് പറയാൻ അവസരം നൽകി. 
  • അതിൽ കനി ശരത്ത് എന്ന കൊച്ചു മിടുക്കി  "ടീച്ചറെ... ഞാൻ പുസ്തകം കാണിച്ചു പറഞ്ഞോട്ടെ കഥ? എന്ന് ചോദിച്ചു. പിന്നെ അവളുടെ കഥ പറച്ചിലായി.. ഓരോ പേജും കാണിച്ച് കഥ പറഞ്ഞിട്ട് അവൾക്ക് മതിയാകുന്നില്ല. ശരിക്കും സംഭാഷണങ്ങളും ഭാവാഭിനയവും ശാരീരിക ചലനവും എല്ലാം ഒന്നിനൊന്നു മെച്ചം... ശരിക്കും പറഞ്ഞാൽ അധ്യാപികയെക്കാൾ ഒരു പണി മുന്നിൽ തന്നെ എന്ന കാര്യത്തിൽ സംശയമില്ല  😀😍
  • 😍... തുടർന്ന് കഥയിലെ വ്യത്യസ്ത സന്ദർഭങ്ങൾ  കുട്ടികളെല്ലാവരും കാണിക്കുന്നതും ഓരോ സംഭാഷണങ്ങളും അവരുടെ തായ രീതിയിൽ പറയുന്നതും ഒക്കെ കുട്ടികൾ നന്നായി ആസ്വദിച്ചു...
  • കുട്ടികൾ ഏറെ ആസ്വദിച്ച കുട്ടികൾക്ക് ഏറെ താല്പര്യമുണർത്തിയ ഈ കഥ നമ്മുടെ കലാധരൻ മാഷിന്റെതാണെന്ന് അഭിമാനത്തോടെ കുറിക്കട്ടെ 👏🏻👏🏻💐.

ഷൈലു 

91 94969 19969: 

ഒന്നൊരുക്കം 10 ദിവസം പൂർത്തിയാകുമ്പോൾ


10 ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ നിറഞ്ഞ സന്തോഷവും സംതൃപ്തിയും മാത്രം.

  1.  എല്ലാ ദിവസവും മികവാർന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിഞ്ഞു.
  2.  എല്ലാ നിലവാരക്കാരെയും പരിഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ . 
  3. പേശീവികാസം, ഭാഷാശേഷി വികാസം, ക്രമമായി ഓർത്തു പറയുവാനുള്ള അവസരo, 
  4. സർഗ്ഗാത്മക പ്രകടനത്തിനുള്ള അവസരം, 
  5. ശാസ്ത്ര കൗതുകമുണർത്തുന്ന പരീക്ഷണങ്ങൾ, 
  6. അക്ഷര ബോധം ഉറപ്പിക്കുന്നതിനായി പുനരനുഭവ സാധ്യതയുള്ള ഇംഗീഷ് പ്രവർത്തനങ്ങൾ, 
  7. രസകരമായ ഗണിതകേളികൾ, ഗണിതരൂപങ്ങൾ തിരിച്ചറിയൽ എല്ലാം കോർത്തിണക്കി മികവാർന്ന പ്രവർത്തനങ്ങളാണ് എല്ലാം. 
  8. Rhythmic song - ൽ ഏറെ പിന്തുണ വേണ്ട (ഓട്ടിസം) കുട്ടിയിലും താൽപ്പര്യവും, കൗതുകവും ഉണർത്തി പങ്കാളിയാക്കാൻ സാധിച്ച.
  9. എറിയാം നേടാം , കാന്തകൗതുകം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തപ്പോഴുള്ള കുഞ്ഞുങ്ങളുടെ ആവേശം വളരെ വലുതായിരുന്നു. 
  10. കഥകളെല്ലാം തന്നെ വേഗത്തിൽ മനസ്സിലാക്കുന്നതിനും ക്രമമായി പറയുന്നതിനും കൂടുതൽ പേർക്കും കഴിഞ്ഞു. 
  11. ചെറു ചോദ്യങ്ങളിലൂടെ എല്ലാവരെയും ക്ലാസിൽ ശ്രദ്ധയോടെ ആകർഷിച്ചിരുത്താൻ സാധിച്ചു. 
  12. English attendance chart-ൽ tick mark ചെയ്യാൻ അവസരം കിട്ടിയതായിരുന്നു ചിലർക്ക് സന്തോഷമായത്. എല്ലാ English activity യും മികച്ച നിലവാരം പുലർത്തി.

എല്ലാ പ്രവർത്തനങ്ങളും സന്തോഷത്തോടെ കുഞ്ഞുങ്ങൾ ഉൾക്കൊണ്ടു എങ്കിലും ചെറുതായി പാളിപ്പോയ പ്രവർത്തനങ്ങളാണ് " സോപ്പുകുമിള പറത്തലും, മഴയായതിനാൽ ഇല വിയർക്കുമോ? എന്നതും.

ചിലദിവസങ്ങളിലെ പ്രവർത്തനങ്ങളുടെ ആധിക്യവും  പ്രശ്നമായി

ഓരോ കുട്ടിയ്ക്കും പിന്തുണ കൊടുത്തു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യേണ്ടി വന്നപ്പോൾ സമയം തികയാതെ വന്നു. 

ഒരു ദിവസം പരമാവതി അഞ്ച് പ്രവർത്തനങ്ങളായിരുന്നെങ്കിൽ കുറച്ചു കൂടി ആയാസരഹിതമായി ചെയ്തു തീർക്കാൻ കഴിഞ്ഞേനെ.

ജയശ്രീ.S

ഗവ.എൽ.പി.എസ്.

പന്നിവിഴഈസ്റ്റ്

അടൂർ

2

ഒന്നൊരുക്കം ഓരോ ദിവസവും എന്റെ കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓരോ ദിവസവും ടീച്ചറെ ഇന്നെന്താണ് കളികൾ എന്ന് ചോദിച്ചുകൊണ്ടാണ് എന്റെ മക്കൾ ക്ലാസ്സിലേക്ക് എത്തിയത് ചിത്രം വരയ്ക്കാനും പാട്ട് പാടാനും കളികളിൽ ഏർപ്പെടാനും എല്ലാവരും ഉത്സാഹത്തോടെ മുന്നിലേക്ക്‌ എത്തി.

 മീനിനെ ഉണ്ടാക്കിയപ്പോഴും ടിഷ്യൂ പേപ്പർ മരം ഉണ്ടാക്കിയപ്പോഴും എന്റെ ക്ലാസ്സിലെ ഒരു വിരുതൻ ചോദിച്ചു ടീച്ചർ ഇതൊക്കെ എങ്ങനെ പഠിച്ചു?. ഓരോ ദിവസവും അവർക്കു അത്ഭുതം ആയിരുന്നു. ഓരോ ദിവസവും പാടുന്ന പാട്ടുകൾ അടുത്ത ദിവസം ക്ലാസ്സിൽ പാടാനും ക്ലാസ്സ്‌ പി റ്റി എ യിൽ രക്ഷിതാക്കളെ പാട്ട് പാടി സ്വീകരിക്കാനും എന്തൊരു ആവേശമായിരുന്നു മക്കൾക്ക്‌. ഒന്നൊരുക്കം കഴിഞ്ഞ് കഴിഞ്ഞദിവസം പാഠഭാഗം ആരംഭിച്ചപ്പോൾ പറവയെ ഉണ്ടാക്കി നൽകിയപ്പോൾ അവരുടെ മുഖത്ത് ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല. പറവയുടെ ചിറക് പറക്കുന്നത് കണ്ടപ്പോൾ അവർ പറയുകയാ എടാ ടീച്ചർക്ക്‌ ഭയങ്കര ബുദ്ധിയാ 😄.. അങ്ങനെ എന്റെ മക്കളുടെ മുന്നിൽ ഞാനും star ആയി. ഞങ്ങൾ ഓരോ ദിവസവും ആഘോഷിക്കുകയാണ്.

ജിഷ കൃഷ്ണൻ 

ഗുരുകുലം യു പി സ്കൂൾ ആങ്ങമൂഴി

3

 ഒന്നൊരുക്കം പ്രവർത്തനങ്ങൾ വളരെ ഭംഗിയായി തന്നെ ചെയ്തു പൂർത്തിയാക്കുവാൻ സാധിച്ചു. ഒന്നൊരുക്കത്തിലെ ഇല വിയർക്കുമോ എന്ന പ്രവർത്തനം മാത്രം പൂർത്തിയാക്കാൻ സാധിച്ചില്ല അന്നുമുതൽ തുടങ്ങിയ മഴ കാരണമാണ് എന്നാൽ പിന്നീട് എപ്പോഴെങ്കിലും ആ പരീക്ഷണം കുട്ടികൾക്ക് മുന്നിൽ ചെയ്യണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു കാരണം ആ പ്രവർത്തനത്തിലൂടെ എത്തപ്പെടുന്ന നിഗമനം എന്താണെന്ന് അറിയുവാൻ കുട്ടികൾക്ക് ആഗ്രഹമുണ്ട്, ബാക്കി എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ വളരെ ഭംഗിയായി പൂർത്തിയാക്കുവാൻ സാധിച്ചിട്ടുണ്ട് പുതിയ സ്കൂളിലേക്ക് പുതിയ കൂട്ടുകാരുടെ മുന്നിൽ പുതിയ അധ്യാപികയുടെ മുന്നിൽ എത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒന്നൊരുക്കം എന്ന ഈ സന്നദ്ധ പ്രവർത്തനങ്ങൾ വളരെ ഗുണകരമാണ് അധ്യാപിക, കൂട്ടുകാർ, സ്കൂൾ, പഠന സമീപനങ്ങൾ അറിയുവാനും കൂടുതൽ ഇഷ്ടത്തോടെ പഠനത്തോട് സമീപിക്കുവാനും കുഞ്ഞുങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ വളരെ നല്ലതാണ് എന്റെ കുഞ്ഞുങ്ങൾ എല്ലാവരും ഓരോ പ്രവർത്തനം ചെയ്യുമ്പോഴും വളരെ ആകാംക്ഷയോടും താല്പര്യത്തോടും കൂടെ ആണ് സ്കൂളിലേക്ക് എത്തിയിരുന്നത് ഒരു പ്രവർത്തനം ചെയ്യുമ്പോഴും അത് വീഡിയോ ആക്കുന്നതിൽ കുട്ടികളും വളരെ താല്പര്യമുള്ളവർ ആയിരുന്നു അവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾ വഴി വരുന്നത് അടുത്ത ദിവസം വന്ന് എന്നെക്കൊണ്ട് ഫോണിൽ കാണിക്കാൻ പറയും, പാഠഭാഗത്തേക്ക് കടന്നിട്ടും ടീച്ചറെ ഇന്നും നമ്മൾ എന്താ ചെയ്യാൻ പോകുന്നത് എന്നാണ് കുട്ടികളുടെ ചോദ്യം, അവർ ഇതുവരെയും ഒന്നൊരുക്കം വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് തോന്നുന്നു . അത്രത്തോളം എന്റെ കുഞ്ഞുങ്ങൾ ഓരോരുത്തരും ആസ്വദിച്ച് ചെയ്തിട്ടുണ്ട് അവർക്ക് ഒപ്പം തന്നെ ഞാനും ഒന്നൊരുക്കം പ്രവർത്തനങ്ങൾ വളരെ ആസ്വദിച്ചിരുന്നു വളരെ പെട്ടെന്ന് തന്നെ ഒന്ന് അവസാനിച്ചു എന്ന് തോന്നിപ്പോയി. ഇതുപോലുള്ള നിരവധി പ്രവർത്തനങ്ങളുമായി അടുത്ത വർഷവും സന്നദ്ധ പ്രവർത്തനങ്ങൾ ഉണ്ടാവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

....................................................................... 

 ഞാൻ എം. ഡി യു. പി. സ്‌ വെള്ളാറ മേമല സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിരാമിയുടെ അമ്മയാണ് എന്റെ മകൾ ഈ വർഷമാണ് ആ സ്കൂളിലേക്ക് പഠിക്കുവാനായി പോയത് അവൾ ആദ്യം പോകുവാൻ വലിയ വിഷമമായിരുന്നു എന്നാൽ ഇപ്പോൾ അവൾ രാവിലെ തന്നെ എഴുന്നേറ്റ് സ്കൂളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.അവളുടെ ടീച്ചർ വളരെ നന്നായി കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും പാട്ടുകൾ കഥകൾ വീഡിയോകൾ പങ്കെടുക്കുകയും ചെയ്യാറുണ്ട് എന്നാൽ ഞങ്ങൾ അതിനു വേണ്ട പ്രാധാന്യം കൊടുത്തിരുന്നില്ല എന്നാൽ ടീച്ചർ ഞങ്ങളെ നിരന്തരം കോൺടാക്ട് ചെയ്യുകയും എന്റെ മകളുടെ പഠന കാര്യങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ട് എന്റെ കുഞ്ഞിന് വന്ന നല്ല മാറ്റം ടീച്ചറിന്റെ ഇടപെടൽ മൂലമാണ്. ഇപ്പോൾ വീട്ടിൽ വന്നാൽ ഉടനെ ടീച്ചറെ കുറിച്ചും ക്ലാസിൽ ചെയ്ത പാട്ടുകളും, കഥകളും ഡാൻസും ചില പരീക്ഷണങ്ങളും ഞങ്ങളെ വന്നു കാണിക്കാറുണ്ട് അവൾ ഇത്രയും നന്നായി ഓരോന്നും ചെയ്യുവാൻ കാരണം അവളുടെ പ്രിയപ്പെട്ട ടീച്ചറാണ് ഒരുപാട് സന്തോഷം.

ശ്രീരഞ്ജിനി 

എം. ഡി. യു. പി. സ്‌ വെള്ളാറ മേമല 

പത്തനംതിട്ട

4

ഞാൻ 17 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപികയാണ്.ഈ വർഷം ഒന്നാം ക്ലാസ്സിൽ22 കുട്ടികളാണുള്ളത്.മുൻവർഷങ്ങളെക്കാളും പുതുമയാർന്നതും താല്പര്യ ജനകവുമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ വർഷത്തെ ഒന്നൊരുക്കം സന്നദ്ധത പ്രവർത്തനങ്ങൾ. ഈ സ്കൂളിൽ  പ്രീ പ്രൈമറിയിൽ പഠിച്ചിരുന്ന കുട്ടികൾ നേരത്തെ ക്ലാസിൽ വരാൻ മടി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ ക്ലാസിലേക്ക് വരാൻ നല്ല താല്പര്യം കാണിക്കുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഞാൻ സ്കൂളിലേക്ക് എത്തുമ്പോഴേ വാ ടീച്ചറെ നമുക്ക് കളിക്കാം, പാടാം എന്നൊക്കെ പറഞ്ഞ് കുട്ടികൾ ചുറ്റും കൂടും. ഒരു അന്യസംസ്ഥാനക്കുട്ടി എന്റെ ക്ലാസിൽ ഉണ്ട്. ആ കുട്ടി പോലും വളരെ താല്പര്യത്തോടെയാണ് ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. പാട്ട് പാടുമ്പോഴും ലഘു പരീക്ഷണങ്ങളിലും എല്ലാം വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും ആയിരുന്നു കുട്ടികളുടെ പങ്കാളിത്തം. ഒരു അധ്യാപിക എന്ന നിലയിൽ വളരെ സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു  ഒന്നൊരുക്കത്തിൽ ഉണ്ടായിരുന്നത്.

ബീന.  അധ്യാപിക

ജി. എൽ. പി എസ് പള്ളിക്കൽ

--------------------------------------------------------------------------------------

 18 വർഷം ഒന്നാം ക്ലാസിൽ പഠിപ്പിക്കുകയും   ഇപ്പോൾ പ്രധാമാധ്യാപികയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത എനിക്ക് ഒന്നൊരുക്കം പ്രവർത്തന പാക്കേജ് തയ്യാറാക്കിയതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷകരമാണ്. തികച്ചും വ്യത്യസ്തമായ തും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ ആയിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. വർഷങ്ങളായി ഒന്നാംക്ലാസിൽ പഠിപ്പിച്ചതിനാൽ പ്രമോഷനായപ്പോഴും  ഒന്നാം ക്ലാസിൽ പോകാനാണ് എനിക്ക് ഏറെ ഇഷ്ടം. പുതിയ സ്കൂളിൽ ഒന്നാം ക്ലാസിലെ ടീച്ചറോടൊപ്പം പ്രവർത്തനങ്ങൾ ചെയ്യിക്കാനും  ഒരു ഭാഗമാകാൻ സാധിച്ചു  കുട്ടികളെല്ലാവരും വളരെ താല്പര്യത്തോടു കൂടി പ്രവർത്തനങ്ങൾ ചെയ്യുന്നത് കാണാൻ കഴിഞ്ഞു. അന്യസംസ്ഥാനത്തിലുള്ള ഒരു കുട്ടി വളരെ താല്പര്യത്തോടെപാട്ട് പാടുന്നതും മറ്റു കളികളിൽ ഏർപ്പെടുന്നതും കണ്ടപ്പോൾ സന്തോഷം തോന്നി. പനിയായിരുന്ന  കുട്ടികൾ പോലും സ്കൂളിൽ വരാൻ താല്പര്യം പ്രകടിപ്പിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒന്നൊരുക്കം പ്രവർത്തനങ്ങൾ ടീച്ചർ കൃത്യമായി ചെയ്യുകയും ഫോട്ടോസ് വീഡിയോസ്, ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്തു. കുട്ടികൾ കഥ പറഞ്ഞു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. പ്രഥമാധ്യാപിക എന്ന നിലയിൽ ടീച്ചർക്ക് വേണ്ട എല്ലാ പിന്തുണയും നൽകി. ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഏറെ സന്തോഷത്തോടെയാണ് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തതെന്ന് നിസ്സംശയം പറയാൻ സാധിക്കും. പുതുമയാർന്ന ഇത്തരം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒന്നൊരുക്കം പ്രവർത്തനങ്ങൾ തയ്യാറാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി, സന്തോഷം, അഭിമാനം 🙏🥰

ജിഷി. എ

HM

ജി. എൽ. പി.എസ് പള്ളിക്കൽ

5

 നമസ്ക്കാരം, ഞാൻ ഒന്നാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന അഭിറാമിന്റെ അമ്മയാണ്. സ്കൂൾ തുറന്ന് നടന്ന ഒന്നൊരുക്കം എന്ന പരിപാടിയിൽ പാട്ടുകൾ, കഥകൾ, ചിത്രരചനകൾ കളറിംഗ് തുടങ്ങിയ അതി മനോഹരമായതും കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു പരിപാടിയാണ് ഇത്. സ്കൂളിൽ നിന്ന് കുട്ടികൾ വീട്ടിൽ വന്നാൽ സ്കൂളിൽ നടന്ന കാര്യങ്ങൾ ചെയ്യാനും അത് മറ്റുള്ളവരോട് പറയാനും അവർ കൂടുതൽ താല്പര്യം കാണിക്കുന്നു. അതി മനോഹരമായി ഈ ക്ലാസുകൾ എടുത്ത് കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുകയും അടുത്ത ദിവസം ഒരു മടിയും കൂടാതെ സ്കൂളിലേക്ക് വരാനുള്ള താല്പര്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത ബീന ടീച്ചറിന് വളരെയധികം നന്ദി അറിയിക്കുന്നു അതോടൊപ്പം സ്കൂളിനും നന്ദി അറിയിക്കുന്നു.

ശ്രീജ 

 രക്ഷകർത്താവ്

 ഒന്നൊരുക്കംസന്നദ്ധതാ പ്രവർത്തനങ്ങൾ ഓരോ ദിവസവും ഉത്സാഹത്തോടെയും താല്പര്യത്തോടെയും എന്റെ മക്കൾ ഏറ്റെടുത്തു. ഒന്നാമത്തെ പ്രവർത്തനമായ മഴനടത്തം താളത്തിനൊത്ത് സ്വതന്ത്രമായി ചലിച്ചുകൊണ്ട് മക്കൾഏറ്റുപാടി. മഴ മഴ മഴ എന്ന് ഞാൻ വ്യത്യസ്ത ഭാവത്തിലും ശബ്ദ വ്യതി യാനത്തിലും പാടിയപ്പോൾ പുഴ പുഴ പുഴ എന്ന് ഞാൻ പാടിയതുപോലെ വ്യത്യസ്ത ഭാവത്തിലും ശബ്ദ വ്യത്യാസത്തിലും മക്കളും പാടി. അന്നത്തെ എല്ലാ പ്രവർത്തനങ്ങളും മക്കൾ വളരെ രസകരമായി തന്നെ ചെയ്തു. അന്നത്തെ കുട്ടികളുടെ ഉത്പന്നത്തിൽ നിന്നും എനിക്ക് ഏറ്റവും ഇഷ്ടമായതും എന്നെ രസിപ്പിച്ചതും മുഹമ്മദ് ഹനാൻ വരച്ച മഴകാഴ്ചയായിരുന്നു. അവനെ എ ഫോറിൽ നിറയെ വെള്ളമാണ് വരച്ചത്. എന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ മഴയത്ത് ഇവിടെ നിറയെ വെള്ളപ്പൊക്കമാണ് ഒന്നും കാണാൻ കഴിയുന്നില്ല എന്നാണ് അവന്റെ മറുപടി.

 ഗണിത പ്രവർത്തനങ്ങളായ ചെറുത് വലുത്, വലുത് നിന്ന് ചെറുതിലേക്ക്, പെറുക്കാം അടുക്കാം, രൂപങ്ങൾ തിരിച്ചറിയാം, എത്ര ഭാരം താങ്ങും, തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ ഉത്സാഹത്തോടെ ചെയ്തു. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് തനിയെ ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ആയിരുന്നു. ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആയതു കൊണ്ട് ചെയ്യിക്കാനും ചെയ്യാനും എളുപ്പത്തിൽ കഴിഞ്ഞു. Move and freeze, Hi, Hello തുടങ്ങിയ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ക്ലാസിൽ വളരെ രസകരമായി ചെയ്യിക്കാൻ കഴിഞ്ഞു.

 രണ്ടാം ദിവസത്തെ ചെടി ഭംഗിയാക്കാം പ്രവർത്തനവും മണ്ണിൽ വീണുപുരണ്ടു കളിച്ചു അഭിനയ ഗാനവും കുട്ടികൾക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.

                      ആകാശത്തിലൂടെ ചുറ്റിപ്പറക്കുന്ന ചെമ്പരു ന്തിനെയും, ഏഴു നിറത്തിൽ മിന്നി മിനുങ്ങുന്ന വാർമഴവില്ലിനെയും, വൺ ടൂ ത്രീ ഫോർ താളത്തിൽ പാടിയ തന്നാരം പാട്ടും കുട്ടികളിൽ സന്നദ്ധതാ പ്രവർത്തനങ്ങളോട് ഇഷ്ടം തോന്നുകയും അവരുടെ സർഗാത്മകതയെ ഉണർത്തുന്ന തരത്തിലുള്ളതും ആയിരുന്നു. 

" കല്യാണത്തിന് പോകണ്ടേ കുഞ്ഞികാക്കേ പോന്നോളൂ " പാട്ട് കുട്ടികൾക്ക് വളരെ ഇഷ്ടമായി. പ്രധാന അധ്യാപിക ക്ലാസിൽ പോയപ്പോൾ അയിസിൻ മുഹമ്മദ് താളത്തിൽ ഇങ്ങനെ പാടി

" കല്യാണത്തിന് പോകേണ്ടേ

 കുഞ്ഞി ടീച്ചറെ പോന്നോളൂ "

 "തന്നാരം തക തന്നാരം മിന്നൽ കണ്ടു തന്നാരം" ഇത്തരത്തിലുള്ള വരികൾ കൂട്ടിച്ചേർക്കാനുള്ള പാട്ടുകൾ ഏറ്റെടുക്കുകയും താളത്തിനൊത്ത് വരികൾ കണ്ടെത്തി പറയാനും അവർക്ക് കഴിഞ്ഞു. ചില പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ കഴിയാത്തതും, ചില പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുറച്ച് ബുദ്ധിമുട്ട് നേരിട്ടെങ്കിലും വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ഒന്നൊരുക്കം. കുട്ടികളുമായി ഒരു മാനസിക ബന്ധം ഉണ്ടാക്കാൻ സന്നദ്ധത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതുകൊണ്ടാണ് വസുധ ഓടിവന്ന് ഒരു ഉമ്മ തന്നതും ഞാൻ ടീച്ചർക്കൊരുമ്മ കൊടുത്തു എന്നു പറഞ്ഞതും. ഇത്തരത്തിൽ കുട്ടികളുമായി നല്ലൊരു സുഹൃദ്ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പിന്തുണ ആവശ്യമുള്ള മൂന്നു കുട്ടികളെ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും ഒന്നൊരുക്കത്തിലൂടെ തുടങ്ങിയ ഒന്നാം ക്ലാസ് ഒന്നാംന്തരം ആകും  എന്നതിൽ സംശയമില്ല.

വിൻസി വി കെ 

 മേപ്പയൂർ എൽ പി  സ്കൂൾ 

 മേലടി ബി ആർ സി

 അവധിക്കാല അധ്യാപക പരിശീലനത്തിൽ *ഒന്നൊരുക്കം* മോഡ്യൂൾ ലഭ്യമായതിനാൽ  വ്യക്തമായൊരു ആസൂത്രണത്തോടുകൂടി തന്നെ രണ്ടാം ദിവസം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാഷാപ്രവർത്തനങ്ങളെല്ലാം ലളിതവും കുട്ടികൾക്ക് നന്നായി ആസ്വാദ്യകരവുമായിരുന്നു. എടുത്തു പറയാനുള്ളത് ലഘു പരീക്ഷണങ്ങളാണ്. ചുറ്റുപാടുമുള്ള വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും ഏർപ്പെടുന്നതിനു വേണ്ടി നൽകിയ പ്രവർത്തനങ്ങളെല്ലാം തന്നെ കുട്ടികളിൽ കൂടുതൽ കൗതുകമുണർത്തി. *ആരാണ് കേമൻ, ഇല വിയർക്കുമോ? കാന്തകൗതുകം, കുമിള പരീക്ഷണം* എന്നിവയെല്ലാം, കുട്ടികൾ വീണ്ടും വീണ്ടും ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു.ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് അവരുടെ വികാസ മേഖലകളെ ബന്ധപ്പെടുത്തി തയ്യാറാക്കി തന്ന *ഒന്നൊരുക്കം* പ്രവർത്തനങ്ങൾ ധാരാളം ഉണ്ടെങ്കിലും  വളരെയധികം ഉപകാരപ്രദമായി.

*കളിയിലൂടെയും കഥയിലൂടെയുമുള്ള പഠനം കുട്ടികളിൽ സന്തോഷം ഉളവാക്കുന്നുണ്ടെന്നും ക്ലാസിൽ ചെയ്യുന്ന പ്രവർത്തനങ്ങളും പരീക്ഷണങ്ങളും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നു എന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.*

പ്രവർത്തനങ്ങൾ പത്തു ദിവസം കൊണ്ട് തീരാത്തതിനാൽ തുടർന്നുവരുന്ന ദിവസങ്ങളിൽ പാഠപുസ്തക പ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് ആകർഷണീയമായ ഒരുക്കം പ്രവർത്തനങ്ങളും തുടരുന്നു.

രമ്യ പി 

ഒന്നാം ക്ലാസ്സ്‌ അധ്യാപിക

GLPS അച്ചൂരാനം, 

 വൈത്തിരി സബ്ജില്ല 

വയനാട്.

ഞാൻ ജി എൽപിഎസ് ജി എച്ച് എസ് കൊടുങ്ങല്ലൂർ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയാണ്..ഒ ന്നൊരുക്കം സന്നദ്ധ ത പ്രവർത്തനങ്ങൾ സ്കൂളിൽ പൂമ്പാറ്റകളെ പോലെ പറന്നെത്തിയ കുരുന്നുകൾക്ക് പൂക്കാലം തന്നെ തീർക്കുന്ന തരത്തിലുള്ളതായിരുന്നു..

 ഓരോ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോഴും   കുഞ്ഞുങ്ങൾ  കൂടുതലായി അധ്യാപികയോടും   കൂട്ടുകാരോടും അടുത്തിടപഴകാൻ തുടങ്ങി..

 ഗ്രൂപ്പ് പ്രവർത്തനങ്ങൾ വാശിയോടെ മത്സരിച്ചു..

 പാട്ടുകൾ ഉത്സവമാക്കി മാറ്റി..

 എന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് 

" മണ്ണിൽ വീണു"

 ഉരുണ്ടുരുണ്ടിട്ട്..

 എന്ന് പാടുമ്പോഴും

 ആക്ഷൻ കാണിക്കുമ്പോഴും

 അങ്ങോട്ടുമിങ്ങോട്ടും മത്സരമായിരുന്നു..

 കുമിളകൾ പറ ത്തുന്ന പരീക്ഷണം  ആണ് അവർ കൂടുതൽ  ആസ്വദിച്ച് ചെയ്തത്..

 ടിഷ്യൂ പേപ്പർ കൊണ്ടുള്ള മരനിർമാണവും..  വളരെ നല്ലതായിരുന്നു..

 വെള്ളത്തുള്ളികൾ ടിഷ്യു പേപ്പറിലേക്ക് പതിപ്പിക്കുമ്പോൾ  പച്ചനിറം പരന്നു കാണുമ്പോൾ കയ്യടിച്ചു എന്റെ മക്കൾ..

 തീപ്പെട്ടി കൊള്ളി കൊണ്ട്   രൂപങ്ങൾ നിർമ്മിച്ചപ്പോഴും   കളർ എ ഫോർ പേപ്പർ കൊണ്ട്

 വാഹനങ്ങൾ ഉണ്ടാക്കിയപ്പോഴും  മീനിനെ നിർമ്മിച്ചതും   പരുന്ത് ചായമടിച്ചപ്പോഴും

 ചെമ്പരത്തിപ്പൂ നിർമ്മാണത്തിലും  കുട്ടികൾ മികവുപുലർത്തി..

 കത്രിക ആദ്യമായി ഉപയോഗിക്കുന്നതാണ് എന്ന്  തോന്നുമായിരുന്നില്ല..

 വെട്ടാനും പശ പച്ച തേക്കാനും ഒട്ടിക്കാനും  കൃത്യതയോടെ ചെയ്യാൻ തുടങ്ങി..

 എല്ലാ കഥകളും  ടീച്ചർ പറയുന്ന ഭാവം ഉൾക്കൊള്ളുകൊണ്ട്   ആകാംക്ഷയോടെ കേട്ടിരുന്നു..

 പിറ്റേദിവസം ആ കഥകൾ നമുക്ക് പറഞ്ഞു തരുന്നതിൽ മികവുലർത്തി..

 ഒന്നൊരുക്കം പ്രവർത്തനങ്ങൾ  മികവുറ്റതാക്കിയത്  കഥകളും പാട്ടുകളും പരീക്ഷണങ്ങളും ഗണിതകേളികളും  അതിൽ ഉൾപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് പ്രവർത്തനങ്ങളും  എല്ലാം എല്ലാം കൊണ്ടുമാത്രം..

 കുട്ടികളുടെ ശാരീരിക പേശി വികാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും 

 മാനസിക ഉല്ലാസം   കൈവരിക്കുന്നതിലും   സംഘപ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് മുന്നേറുന്നതും ആയിരുന്നു.

 ഓരോ പ്രവർത്തനവും അധ്യാപകരുടെയും  കുട്ടികളുടെയും   മാനസികാരോഗ്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

 പമ്പയുടെ തീരത്തുള്ള മാരമൺ ഓർമ്മയുടെ ഓളങ്ങളിൽ നീന്തിത്തുടിക്കുകയാണ്..  അവർ ഷോപ്പിൽ നേതൃത്വസ്ഥാനത്ത് നിന്ന്   പ്രവർത്തിച്ച കലാധരൻ മാഷ് അമുൽ റോയ് സർ..  വരികൾ ചിട്ടപ്പെടുത്തിയ   ശചി ന്ദ്രൻ മാഷ്., കൃഷ്ണൻ മാഷ്, ലത ടീച്ചർ, എല്ലാവരും മനസ്സിൽ   നിറഞ്ഞു നിൽക്കുകയാണ്..പാട്ടുകൾ ഓരോന്നും വ്യത്യസ്തമായഈണത്തിൽ ഉള്ളതായിരുന്നു..  അതും മികച്ച പ്രവർത്തനമായിരുന്നു   ഒന്നാം ക്ലാസിൽ   ഒന്നൊരുക്ക പ്രവർത്തനത്തിന്റെ.. അണിയറ ശില്പികൾക്ക്‌  ആശംസകൾ.   അതോടൊപ്പം ഒരുപാട് സ്നേഹവും

അശ്വതി കെ എസ് 

 ജി എൽ പി എസ് സി എച്ച് എസ് കൊടുങ്ങല്ലൂർ

 *ഒന്നൊരുക്കത്തിലൂടെ* ഒന്നാം ക്ലാസുകാർ ഒന്നാന്തരക്കാരാവാൻ ഒരുങ്ങിക്കഴിഞ്ഞു. ഒന്നൊരുക്കം മൊഡ്യൂൾ പ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ഒന്നാം ക്ലാസുകാരെ വരവേറ്റത്. പത്തു ദിവസം നീണ്ടു നിന്ന പ്രവർത്തനങ്ങളിൽ ചില ഗെയിമുകൾ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ചെയ്തു. **നിർമ്മാണ പ്രവർത്തനങ്ങളുംപരീക്ഷണങ്ങളും* കുട്ടികൾ നന്നായി ആസ്വദിച്ചു. ഓരോ ദിവസത്തെയും **പാട്ടുകൾ* ഭൂരിഭാഗം കുട്ടികളും വരികൾ മറക്കാതെ പാടിത്തരുന്നുണ്ട്. *കുമിള പറത്തൽ,* *മഴവില്ല് നിർമ്മാണം*, *നിറംമാറുന്ന പൂവ്**, *സ്പോഞ്ചിനും ദാഹം* തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യമുള്ളതായി കണ്ടു. നിർമ്മാണ പ്രവർത്തനങ്ങളിൽ കത്രിക കുട്ടികളുടെ  കയ്യിൽ കൊടുക്കുമ്പോൾ അൽപം പേടിയുണ്ടായിരുന്നെങ്കിലും അവർ മഴവില്ലിൻ്റെ വർണ്ണങ്ങളും മറ്റും സൂക്ഷ്മതയോടെയും കൃത്യമായും മുറിച്ചെടുത്തു. പശതേക്കാൻ ഇയർബഡ്സ് കൊടുത്തെങ്കിലും കുറച്ചു പേർ കൈ കൊണ്ടു തന്നെ പശ ചേർത്ത് ഒട്ടിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പ്രതീക്ഷ സമയത്തിലും കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നുവെങ്കിലും പ്രവർത്തനങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തി. ക്ലാസിൽ ശിശുസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കുഞ്ഞുങ്ങളെ പഠനതൽപരരായി ഒന്നാം ക്ലാസിലേക്ക് വരവേൽക്കാനും ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്പെട്ടു.മാത്രമല്ല രക്ഷിതാക്കളും സംതൃപ്തരാണ്.ഓരോ ദിവസത്തെയും പ്രവർത്തന വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൽ പങ്കു വച്ചപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്.മൊഡ്യൂളിൽ വിനിമയം ചെയ്യപ്പെട്ട കഥകൾ കുട്ടികൾ വീടുകളിലെത്തി പറഞ്ഞു കൊടുക്കുന്ന വീഡിയോ രക്ഷിതാക്കൾ ഗ്രൂപ്പിൽ അയച്ചു തരുന്നത്  കണ്ടപ്പോൾ ഒന്നാം ക്ലാസ്അധ്യാപിക എന്ന നിലയിൽ സംതൃപ്തയായി. കുട്ടികളും രക്ഷിതാക്കളും ചേർന്ന ഒന്നാം ക്ലാസ് കുടുംബം ഒരുങ്ങിക്കഴിഞ്ഞു

Aswathi p p

Gups.Tharuvana

Mananthavadi (Subdistrict )

10

 ക്ലാസ് എന്ന സങ്കല്പത്തിന് പൂർണമായും ഇണങ്ങിചേരാത്ത, വെറും 3 കുട്ടികൾ മാത്രം ഒന്നാം തരത്തിൽ പ്രവേശനം നേടിയ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയാണ് ഞാൻ. എല്ലാവരും ഈ ഗ്രൂപ്പിൽ ദിനംപ്രതിയുള്ള പ്രവർത്തന വീഡിയോകൾ പോസ്റ്റ്‌ ചെയ്യുമ്പോൾ എന്റെ ക്ലാസ്സിലേത് അയക്കാൻ കുട്ടികളുടെ കുറവ് മൂലം ആശങ്ക തോന്നിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഒരു പ്രവർത്തനത്തിന്റെ ഫോട്ടോ മാത്രമാണ് നാളിതുവരെ ഞാൻ പങ്കുവെച്ചിട്ടുള്ളത്. എന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന കുറച്ച്‌ അദ്ധ്യാപകരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടാവും. ചെറിയ സങ്കോചത്തോടെയാണെങ്കിലും കുറവ് കുട്ടികളുള്ള ക്ലാസ്സിൽ ഒന്നൊരുക്കം മോഡ്യുളിൽ പറഞ്ഞിട്ടുള്ള  പ്രവർത്തനങ്ങളെല്ലാം എങ്ങനെ ചെയ്തു? അത് വിജയം കണ്ടോ തുടങ്ങിയ കാര്യങ്ങൾ ഷെയർ ചെയ്യണമെന്ന് തോന്നി. മോഡ്യുളിലെ പ്രവർത്തനങ്ങൾ കൂടുതലും ഗ്രൂപ്പ്‌ തലത്തിൽ ചെയ്യേണ്ടവയായിരുന്നു. അത്കൊണ്ട് തന്നെ അവയെ വ്യക്തിഗതമായി ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങളാക്കി മാറ്റേണ്ടി വന്നു. കൂടുതൽ കുട്ടികളില്ലാതെ സാധ്യമല്ല എന്നുള്ള പ്രവർത്തനങ്ങൾ ലഞ്ചിനു ശേഷമുള്ള എക്സ്ട്രാ ടൈമിൽ രണ്ടാം ക്ലാസിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി ചെയ്യിപ്പിച്ചു. അതിന് മുന്നേ തന്നെ ഒന്നിലെ കുട്ടികൾക്കുള്ള പ്രവർത്തനമാണെന്നും അവരെ സപ്പോർട്ട് ചെയ്യുക മാത്രമാണ് വേണ്ടതെന്നും രണ്ടാം ക്ലാസ്സിലെ കുട്ടികളെ ബോധ്യപ്പെടുത്തി. ഡിജിറ്റൽ ഡോക്യൂമെന്റഷൻ കൃത്യമായി ചെയ്യുകയും ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 2 കുട്ടികളുടെ വീട്ടിൽ തമിഴാണ് സംസാരിക്കുന്നത്.അത്കൊണ്ട് തന്നെ  ആശയവിനിമയം നടക്കുന്ന സമയത്ത് ആദ്യം അവർ സംസാരിക്കാൻ മടിച്ചു. പിന്നീട് പ്രോത്സാഹനത്തിലൂടെ തമിഴ് കലർന്ന മലയാളത്തിലാണെങ്കിലും കൂടുതലായി സംസാരിക്കാൻ രണ്ടാഴ്ച കൊണ്ട് അവർ സജ്ജരായി. ഇതിൽ ഒരു കുട്ടി അങ്കണവാടിയിൽ പോലും പോവാത്ത ആളായത് കൊണ്ട് അവന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവൻ പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. സന്നദ്ധതാ പ്രവർത്തനം കൊണ്ടുള്ള ഉദ്ദേശ്യമെന്തോ അത് സാക്ഷാത്കരിക്കാൻ സാധിച്ചതിൽ സംതൃപ്തയാണ്. ഇതിനെല്ലാം പ്രധാന കാരണം ഗ്രൂപ്പുകളിൽ വരുന്ന അപ്ഡേറ്റുകൾ ആണ്. ഈ കൂട്ടായ്മയാണ് എന്റെ പാഠപുസ്തകം.ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഏരിയ ടൗണിന് വളരെ അടുത്തായത് കൊണ്ടും ഭൗതിക സൗകര്യങ്ങൾ കുറവായത് കൊണ്ടും, സ്വകാര്യ സ്കൂളുകളിലേക്ക് വീണ്ടും ഒഴുക്ക് കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു കുട്ടിയെങ്കിലും അടുത്ത അധ്യയനവർഷം കൂടിയാൽ വല്യ വിജയമാണ്. ഈ വർഷം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും അത് വഴി കൂടുതൽ കുട്ടികളെ ആകർഷിക്കാനും സാധിക്കണമെന്നുള്ള പ്രാർത്ഥന മാത്രം. 

ഷാഹിൻ മോൾ. എസ്

ജി. എൽ. പി. എസ് നെയ്തുകാർ സ്ട്രീറ്റ്, പാലക്കാട്‌

11 

 ഒന്നൊരുക്കം സന്നദ്ധതാ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളിൽ  ഏറെ മാറ്റം സൃഷ്ടിച്ചു.

ആദ്യദിനങ്ങളിൽ നിന്നും സന്നദ്ധത പ്രവർത്തനങ്ങൾ അവസാന ദിനത്തിൽ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക്

കഥ  ,പാട്ട്, അഭിനയം ലഘുപരീക്ഷണങ്ങൾ , നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച മാറ്റം പുലർത്താൻ സാധിച്ചു.

പാഠഭാഗത്തേയ്ക്ക് കടക്കുന്നതിനു മുൻപ് നല്ല രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ഒന്നൊരുക്കം സന്നദ്ധത പ്രവർത്തനങ്ങൾ കുഞ്ഞുങ്ങൾ ആഘോഷത്തോടെ ഏറ്റെടുത്തു. ഒന്നാം ക്ലാസിൽ തന്നെ ലഘു പരീക്ഷണത്തിൻ്റെ സാധ്യതകൾ ഉൾപ്പെടുത്തിയത് കുഞ്ഞുങ്ങളുടെ നിരീക്ഷണവും നിഗമനരൂപീകരണ ചിന്തകളും വർദ്ധിപ്പിച്ചിട്ടുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം ക്ലാസ് മുറിയിൽ പങ്കെടുത്ത തുപോലെ വീടുകളിൽ  കുഞ്ഞുകൾ ചെയ്തു. [കൈയുറയിലെ പറവ, വിരൽ പാവകൾ, മുഖം മൂടി നിർമ്മാണം, മഴവില്ല് വെട്ടി ഒട്ടിക്കൽ മീൻനിർമ്മാണംതുടങ്ങിയവ ]

മഴ പ്പാട്ടുകൾ, കൃഷിപ്പാട്ട് എന്നിവ കുഞ്ഞുങ്ങൾ വീടുകളിൽ രക്ഷിതാക്കളെയും കൂട്ടി പാടി.

കുഞ്ഞുങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾ കൂടി ഒന്നൊരുക്കം പ്രവർത്തനങ്ങളിൽ പങ്കാളികളായി.

കുമിള പറഞ്ഞൽ , കാന്ത കൗതുകം, പൂവിന് നിറം മാറുമോ , സ്പോഞ്ചിൻ്റെ ദാഹം മാറൽ,

കൂടുതൽ വെള്ളം കൊള്ളുന്നത് എവിടെ? തുടങ്ങിയ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയും ആകാക്ഷയോടെയും കുഞ്ഞു കൾ പങ്കെടുത്ത് നിരീക്ഷിച്ചു.

വളരെ ശ്രദ്ധയോടെ നിരീക്ഷിക്കാനുള്ള ശേഷി കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട് .കുഞ്ഞുങ്ങളെല്ലാം ഈ പ്രവർത്തനങ്ങളെല്ലാം വീടുകളിൽ ചെന്ന്  ചെയ്തു നോക്കൂകയും ചെയ്തു.

ഗണിതശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും ഗണിതത്തൽ താല്പര്യവും കൂട്ടുവാൻ ഉതകുന്ന മികച്ച രീതിയിൽ ഉള്ള സന്നദ്ധതാ പ്രവർത്തനങ്ങളാ യിരുന്നു ഒന്നൊരുക്കത്തിൽ ഉണ്ടായിരുന്നത്. കുഞ്ഞുങ്ങളിൽ ഗണിതത്തിൽ താൽപര്യം ഉണ്ടാകുന്ന രീതിയിൽ കളികളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ മാറ്റം സൃഷ്ടിച്ചു.ഞാനാണ് കേമൻ ചെറുത് വലുത് അടുക്കൽ തുടങ്ങിയ എല്ലാ ഗണിത പ്രവർത്തനങ്ങളും മികച്ചതായിരുന്നു.

ഇംഗ്ലീഷിന്റെ ബോൾ പാസിംഗ് ആക്ടിവിറ്റി,റിഥമിക് നെയിം ട്രീ, ക്യാച്ച് ദി ബലൂൺതുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കുഞ്ഞുങ്ങൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു. 

ആദ്യത്തെ മൂന്ന് ദിവ ദിവസത്തെ പ്രവർത്ത നങ്ങൾ സമയ ബന്ധിതമായി തീർക്കാൻ പ്രയാസം നേരിട്ടു. 3 ദിവസത്തെപ്രവർത്തങ്ങൾ 4 ദിവസ മാക്കി  നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.

തുടർന്നു വന്ന ദിവസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തു.

പാഠഭാഗത്തേക്ക് കടക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ പാഠഭാഗവുമായി നല്ല രീതിയിൽ സമയബന്ധിതമായി മുന്നോ പോകാൻ ഒന്നൊരുക്കം പ്രവർത്തനങ്ങൾക്ക് സാധിക്കും എന്നതിൽ സംശയമില്ല.

പ്രീജ യു

ജി എച്ച് എസ് എസ് വലിയഴീക്കൽ

അമ്പലപ്പുഴ സബ് ജില്ല

ആലപ്പുഴ

......................................................... 

 എന്റെ മകൻ വിശ്വദർപ്പൺ ജൂൺ 2ന് ഒന്നാം ക്ലാസിലേക്കു പോകുന്നു എന്നോർത്തപ്പോൾ തന്നെ ഒരു രക്ഷകർത്താവെന്ന നിലയിൽ നല്ല ആവലാതി ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് എന്നത് കുഞ്ഞ് ഇതുവരെ അനുഭവിച്ചു വന്നിരുന്ന സാഹചര്യങ്ങൾ അല്ല എന്നത് എന്നെ വളരെ ആകുലപ്പെടുത്തിയിരുന്നു. എന്നാൽ വലിയഴീക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ഒന്നാം ക്ലാസിലെ ആദ്യദിനം തന്നെ അങ്ങനെയുള്ള ചിന്തകൾ എല്ലാം തന്നെ ടീച്ചർ അകറ്റിയിരുന്നു. തുടക്കം മുതൽ തന്നെയുള്ള ക്ലാസ് പ്രവർത്തനങ്ങൾ മകൻ വീട്ടിൽ വന്ന് വാതോരാതെ സംസാരിക്കുന്നതും അതു അവനിൽ ഉണ്ടാക്കിയ കൗതുകവും  കുഞ്ഞിന്റെ ശ്രദ്ധയും അവൻ തരുന്ന വാചകങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ കളിയോടൊപ്പം ആണെന്നുള്ളതും കുഞ്ഞുങ്ങളിൽ മടുപ്പ് ഉണ്ടാക്കുന്നില്ല. വെക്കേഷൻ സമയങ്ങളിൽ ഉണ്ടായിരുന്ന ടിവി മൊബൈൽ ഫോൺ ഉപയോഗം പോലുള്ള കാര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. എന്നെ ഏറെ ആകർഷിച്ചത് 10 മണി മുതൽ നാലുമണിവരെ സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ കുഞ്ഞിനാൽ കഴിയും വിധം എന്നോട് പറഞ്ഞു തരാൻ ശ്രമിക്കുന്നതാണ്. എന്തെങ്കിലും വിട്ടു പോകുന്നുണ്ടോ എന്ന് അവൻ തന്നെ ശ്രദ്ധിക്കുന്ന പോലെ, അവൻ രസിച്ചതൊക്കെയും എന്നെ അറിയിക്കുവാൻ താല്പര്യം കാണിക്കുന്നത് പോലെ..അതിൽ ഒരു 75% അവൻ വിജയിക്കുന്നുണ്ട്.നിലവിൽ കുഞ്ഞെഴുത്തു പുസ്തകത്തോടു പ്രത്യേക ഇഷ്ടമുള്ളത് പോലെ തോന്നുന്നു. എല്ലാത്തിലും ഉപരി കൃത്യമായ കാര്യങ്ങൾ ക്ലാസ് ഗ്രൂപ്പിലൂടെയും ഓൺലൈൻ മീറ്റിങ്ങിലൂടെയും രക്ഷകർത്താക്കളെ അറിയിക്കുന്ന,ഞങ്ങൾ രക്ഷകർത്താക്കളേക്കാൾ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രിയപ്പെട്ട ടീച്ചറും ഒരു അഭിവാജ്യ ഘടകമാണെന്ന് പറയാതിരിക്കാൻ ആവുന്നില്ല. പഠനം അവനിൽ രസകരമായ ഒരു അനുഭവമാക്കി മാറ്റിയ ഈ ദിനങ്ങൾക്ക് ടീച്ചറോട് രക്ഷകർത്താവ് എന്ന നിലയിൽ ഞാൻ നന്ദി അറിയിക്കുന്നു.. വരും ദിനങ്ങൾക്കായി ഏറെ പ്രതീക്ഷയോടെ...

ജിഷ (അമ്മ )

വിശ്വദർപ്പൺ

ജി.എച്ച് എസ് എസ് വലിയഴീക്കൽ

ഒന്നാം ക്ലാസിലെ ഒന്നൊരുക്കം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ സന്ദർശിക്കുകയും ക്ലാസ് തലത്തിൽ കുട്ടികളെ വിവിധ വിഷയങ്ങൾ കോർത്തിണക്കി പാട്ടുകളുടെയും കഥകളുടെയും കളികളുടെയും രൂപത്തിൽ കുട്ടികളിലേക്ക് അറിവ് പകരുന്ന മികച്ച പ്രവർത്തനങ്ങൾ ക്ലാസിൽ ചെയ്തുവരുന്നു. കുട്ടികൾ ആവേശപൂർവം ഓരോ ക്ലാസിൽ പങ്കെടുക്കുകയും അവരുടെ ചെറിയ ചെറിയ  സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കളികളുടെ രൂപത്തിൽ ലഭിക്കുകയും ചെയ്യുന്നു. മികച്ച പ്രവർത്തനമാണ് ഒന്നാം ക്ലാസ് അധ്യാപിക  പ്രീജ ടീച്ചർ  കുഞ്ഞുങ്ങൾക്കായി നൽകി വരുന്നത്.

   സരിത സുനിൽ

   ക്ലസ്റ്റർകോർഡിനേറ്റർ

   BRC അമ്പലപ്പുഴ

 ഒന്നാം ക്ലാസ്സിലെ പ്രവർത്തനങ്ങളെല്ലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗശേഷി വളർത്തുന്നവയും പഠന മികവിലേക്കു നയിക്കുന്നവയുമാണ്.

പ്രകൃതിയെ അടുത്തറിയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങൾ ഓരോ കാര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനു കുട്ടികളെ തയ്യാറാക്കും. ഗ്രൂപ്പായുള്ള പ്രവർത്തനങ്ങൾ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്താൻ സഹായിക്കും.

ജ്യോതി ലക്ഷ്മി 

സ്കൂൾ കൗൺസലർ

12 

 std 1

ഒന്നൊരുക്കം 

സന്നദ്ധതാ പ്രവർത്തനങ്ങൾ 

       ഒന്നൊരുക്കം പ്രവർത്തനങ്ങൾ കുഞ്ഞുങ്ങ ളിൽ  ഉല്ലാസകരമായ  അനുഭവം ഉണ്ടായി . 10ദിവസത്തെ പ്രവർ ത്ത നങ്ങൾ കുട്ടികളിൽ അനന്ദ കരമായി ഏറ്റെടുത്തു . കഥ ടീച്ചർ വരരെ രസകരമായും അഭിനയിച്ചും ഭാ വാത് മകമായും പറഞ്ഞു .കുട്ടികൾ ആ കഥ തിരിച്ചു അഭിനയ ഭാവ ത്തോടെ പറയാൻ മിടുക്കു ള്ള വരായി മാറി .വീട്ടിൽ പോയി ആ കഥ അമ്മയോട് പറഞ്ഞു .കഥ യിലെ കുഞ്ഞു ചോദ്യ ങ്ങൾക്ക്  ഉത്തരം പറയുവാൻ മികവ്  പുലർ ത്തി 

കഥ യിലെ സംഭാ ഷണത്തെ അഭിനയിക്കു വാൻ  അഭിനയ മികവ് പുലർത്തി .

 പാട്ട് താളാത്മക രീതിയിൽ  പാടി അവത രിപ്പിക്കാ ൻ കഴിവു പുലർ ത്തി . 

സ്വന്തം പേരുകൾ കണ്ടെത്തി എടുത്ത് ഒട്ടിക്കുന്ന തിൽ അവർക്കു വളരെ സന്തോഷ മായി രുന്നു .ലഘു പരീക്ഷണങ്ങൾ ചെയ്യൂന്നതിലും നിരീക്ഷത്തി ലും അവർ മിടുക്കു കാട്ടി .

നിഗമനത്തിൽ എത്താ നുള്ള കഴിവ് നേടാൻ സാധിച്ചു .

നിമ്മാണ പ്രവർത്ത ങ്ങൾ  ക്ലാസ്സിലെ പോലെ വീട്ടിലും അവർ ചെയ്തു രക്ഷിതാക്കൾക്കും ഇതിൽ ഇതിൽ പങ്കാ ളികൾ ആകാൻ കഴിഞ്ഞു .അവരും വളരെ സന്തോഷത്തോടെ ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തു .

ഗണിത പ്രവർത്ത ന ങ്ങൾ വളരെ ഉല്ലാ സകരമായി ചെയ്തു .ഗണിതാല്പര്യം ഉണ്ടാക്കുന്ന തര ത്തി ലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു .കൂട്ട ങ്ങൾ ആക്കല്‍ ,വലുത് ചെറുത് ,ഞാനാണ് കേ മൻ .തുടങ്ങിയ വ വളരെ രസകരമാ യി  കുട്ടികൾ ചെയ്തു .അത് പോലെ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ വളരെ നല്ല താ യി രുന്നു .ബോൾ പാസ്സിങ് ആക്ടിവിറ്റി തുടങ്ങിയവ കുട്ടികൾ വളരെ സന്തോഷ ത്തോടെ ചെയ്തു .എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി തന്നെ വളരെ മനോഹരമാ യും രസപ്രദ മാ യും കുട്ടികളിൽ പ്രാവർ ത്തിക മാക്കു വാൻ എനിക്ക് സാധിച്ചു .കുട്ടികളിൽ ശാരീരികവും മാനസികവും കായികവും തുടങ്ങിയ എല്ലാ മേഖ ല കളിലൂടെ യുള്ള മികവ് പുലർ ത്താൻ ഒന്നൊരുക്കം സന്ന ദ്ധ താ പ്രവർത്ത ങ്ങൾ സഹായിച്ചു .എന്നതിൽ വലിയ സന്തോഷമുണ്ട്‌ .ഇനിയും ഈ പ്രവർത്ത ങ്ങൾ തുടര ട്ടെ .

സുഗന്ധി .എസ് 

govt  ഇഞ്ചിവിള പാറശ്ശാല 

തിരുവനന്തപുരം .

 

...................................... 

 Ishani A Midhun's mom, Ashma Roy

STD - 1

Govt lps inchivila, parassala Trivandrum.

സ്കൂൾ തുറന്നപ്പോൾ തന്നെ കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങളിൽ ഉൾകൊള്ളിക്കാൻ മുന്നൊരുക്കം പദ്ധതിക്കായി. വീട്ടിൽ ഇരുന്നു ചാർട്ടുകൾ നിർമിക്കാൻ ഞങ്ങൾ സഹായിക്കുന്ന പോലെ തന്നെ ക്ലാസ് ടീച്ചർ കുട്ടികളെ ഒരുപാട് സഹായിച്ചു. പഠിച്ചു മനസ്സിലാക്കും പോലെ തന്നെ ഓരോ പ്രവർത്തനങ്ങൾ ചെയ്തും കുഞ്ഞുങ്ങൾ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു. അത് അവർ ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം തറവായ്. മാത്രമല്ല crafts ഉണ്ടാക്കാനും ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഈ പദ്ധതി ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു, ഇത് ആവിഷ്‌കരിച്ചവർക്കും ഇത് ഏറ്റെടുത്ത് നടത്തിയ ടീച്ചർക്കും ഒരുപാട് നന്ദി.



Saturday, June 14, 2025

ഒന്നൊരുക്കം എട്ടാം ദിവസം

 

1. തുടർന്ന് എനിക്ക് കഥ പറയേണ്ടി വന്നില്ല. കുട്ടികൾ തന്നെ പറഞ്ഞു പൂർത്തിയാക്കി.


ഒന്നൊരുക്കം എട്ടാം ദിവസം

🌸 കുഞ്ഞുറുമ്പ് എന്ന പ്രവർത്തനത്തോടുകൂടി ആരംഭിച്ചു. കുഞ്ഞുറുമ്പുകൾ ക്ലാസ് റൂം മുഴുവനും വരിവരിയായി നടന്നു. തുടർന്ന് കുഞ്ഞുമ്പിന്റെ പാട്ടിനോടൊപ്പം കുട്ടികൾ പാടി അഭിനയിച്ചു.. അങ്ങനെയിങ്ങനെ..പാവം കുഞ്ഞനുറുമ്പിന് വഴി വരച്ചു കൊടുത്തു.

🌸 കട്ടുറുമ്പിന്റെ കല്യാണം സമ്മാനം എന്തായിരിക്കുമെന്ന് കുട്ടികൾ പറഞ്ഞില്ല. തണുത്തതാണ് കഴിച്ചാൽ അസുഖം വരും എന്ന് പറഞ്ഞപ്പോൾ ഐസ്ക്രീം എന്നതിൽ എത്തി. തുടർന്ന് എനിക്ക് കഥ പറയേണ്ടി വന്നില്ല. കുട്ടികൾ തന്നെ പറഞ്ഞു പൂർത്തിയാക്കി.

🌸 രൂപങ്ങൾ ഉണ്ടാക്കാം കുട്ടികൾ കുപ്പിയുടെ അടപ്പ് വച്ച് ഒരെണ്ണം ചെയ്തു കഴിഞ്ഞപ്പോൾ വീണ്ടും ഉണ്ടാകണം. അടപ്പ് വച്ച് തല വരച്ചു. പിന്നെ കാർത്തിക്കിനും ആദി കേഷിനും കണ്ണില്ല എന്ന് സങ്കടം.. ചെവിയില്ല മുടിയില്ല അങ്ങനെ രൂപത്തെ ഭംഗിയാക്കി.

🌸 ഡാൻസിങ് ബോൾ എല്ലാകുട്ടികൾക്കും ഫണൽ നൽകി ചെറിയ ബോളും നൽകി. 4,5 കുട്ടികൾക്ക് മാത്രം പൂർത്തിയാക്കാൻ കഴിഞ്ഞു. ബാക്കികുട്ടികൾക്ക് വിഷമമായി. ഞങ്ങൾ വാട്ടർ ബലൂൺ കരുതിയിരുന്നു. അത് നൽകി എല്ലാവർക്കും സന്തോഷം.

🌸 music & Rhythm വീഡിയോ ഇട്ടു കൊടുത്തു. traffic light talk ചെയ്യാൻ സമയം കിട്ടിയില്ല.

ഡോളി SM

GLPS Anchal, Kollam


 2. ഒരു രക്ഷിതാവ് പറഞ്ഞത് ഇപ്പോൾ ഞങ്ങളെ രാവിലെ വിളിച്ചുണർത്തുന്നത് മകനാണ് എന്നാണ്. കാരണം...

ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിലെ കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്...

 ഓരോ ദിവസത്തെ പ്രവർത്തനങ്ങളും  ഏറെ രസകരവും ഹൃദ്യവുമാണ്..

 ഒരു രക്ഷിതാവ് പറഞ്ഞത് ഇപ്പോൾ ഞങ്ങളെ രാവിലെ വിളിച്ചുണർത്തുന്നത് മകനാണ് എന്നാണ്... കാരണം എത്രയും വേഗം അവന് സ്കൂളിൽ എത്തണം.  അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഇപ്പോൾ സ്കൂൾ ആണ്.,ക്ലാസ് മുറിയാണ്,  അവിടത്തെ കൂട്ടുകാരാണ്....

 ആടിയും പാടിയും അഭിനയിച്ചും വരച്ചും നിർമ്മിച്ചും വിവിധ കളികളിൽ ഏർപ്പെട്ടും  നിരവധി വികാസ മേഖലകളിലൂടെ അവർ കടന്നു പോവുകയാണ്....

 ഒന്നൊരുക്കവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ ഇന്ന്ബി ആർ സി ട്രെയിനർ വിനോദ് സർ വന്നിരുന്നു.  ഗാർലി ആന്റിയുടെയും ബാബ് ലു നായയുടെയും റാഗി പൂച്ചയുടെയും കഥ ജിത്തു രസകരമായി വിനോദ് സാറിന് പറഞ്ഞു കൊടുത്തു..

 ഒപ്പം ഇത് ടിവിയിൽ വരുമോ എന്ന് ഒരു ചോദ്യവും...

 ക്ലാസ് റൂമിൽ നിന്നും കിട്ടിയ രസകരമായ കഥ എന്താണ് എന്ന്  ജിത്തു പറയും..

ഒന്നൊരുക്കം പള്ളീക്കൂടത്തിൽ മാത്രമല്ല ,  നാട്ടിലും വീട്ടിലും ഇന്ന് വർത്തമാനമാണ്...


 ഒന്നൊരുക്കം വിശേഷങ്ങൾ വീട്ടിൽ പോയി അമ്മയുമായി പങ്കുവയ്ക്കുന്ന ആരാധ്യ ♥️♥️.

 ഗവൺമെന്റ് എൽപിഎസ് തോട്ടയ്ക്കാട്.

3.  വാ ടീച്ചർ ഒരുകാര്യം കാട്ടി തരാം

ഒന്നൊരുക്കം എട്ടാം ദിവസം ആയ ഇന്നു എല്ലാ പ്രവർത്തങ്ങളും ചെയ്യുവാൻ എന്റെ കുരുന്നുകൾ ഒരുക്കം ആയിരുന്നു,.. രാവിലെ തന്നെ കുഞ്ഞൻ ഉറുമ്പിന്റ വഴി തെറ്റൽ കഥ തുടങ്ങിയപ്പോൾ തന്നെ ഉറുമ്പുകൾ കടിച്ച അനുഭവങ്ങൾ അമ്മ ചൂട് വെള്ളം ഉറുമ്പിന്റ കൂട്ടിൽ ഒഴിച്ചതും വാതോരാതെ പറഞ്ഞുകൊണ്ട് ഇരുന്നു അവർ, ഇന്റർവെൽ സമയത്ത് പുറത്തു പോയിട്ടു വന്ന ഉടനെ ജെഫിൻ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പോയി വാ ടീച്ചർ ഒരുകാര്യം കാട്ടി തരാം എന്ന് പറഞ്ഞു, ചെന്നു നോക്കുമ്പോൾ ഉറുമ്പുകൾ വരിയായി പോകുന്നു,, അവ മണ്ണിൽ കൂടു ഉണ്ടാക്കി അതിൽ നിന്നും ഇറങ്ങുകയുo കയറുകയും ചെയ്യുന്നു, ടീച്ചർ വീഡിയോ എടുക്കു എന്നായി, അങ്ങനെ ഉറുമ്പുകളുടെ വീഡിയോ ഫോണിൽ പകർത്തി ക്ലാസ്സിൽ എത്തി വീണ്ടും അവർക്ക് കാണിച്ചു കൊടുത്തു, വല്ലാത്ത സന്തോഷം ആ കുഞ്ഞു മുഖങ്ങളിൽ ഞാൻ കണ്ടു,, അവർ ഓരോന്നും അത്ഭുതത്തോടെ കണ്ടെത്തുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു 🥰🥰തുടന്ന് ഉറുമ്പിനു വഴി ഒരുക്കി കൊടുക്കാനുള്ള പ്രവർത്തനം ചെയ്തു, അവർക്ക് തനിയെ വഴി കണ്ടെത്താൻ ഉള്ള ശേഷി നേടുവാൻ കഴിഞ്ഞു 👍പന്ത് ഊതി തെറിപ്പിക്കുക എന്ന പ്രവർത്തനത്തിൽ ഊതി അവർ ചലിപ്പിക്കാൻ കഴിഞ്ഞു എന്നാൽ തെറിപ്പിക്കാൻ കഴിഞ്ഞില്ല, എന്നാൽ അതിൽ അവർക്ക് സങ്കടം ഇല്ല അവർ ആസ്വദിച്ചു സന്തോഷത്തോടെ ഊതി ചലിപ്പിച്ചുകൊണ്ടിരുന്നു അതിലും അവർ ഹാപ്പി ആണ്,,,വായ്ത്താരി ഉപയോഗിച്ച് ജീവികളുടെ പേരുകൾ ചേർത്ത് പാടുവനും ജീവികളുടെ പേരുകൾ പറയുവാനും അവർക്ക് സാധിച്ചു. തീപ്പെട്ടി കമ്പുകൾ ഉപയോഗിച്ച് വിവിധ രൂപങ്ങൾ നിർമ്മിക്കാന് ഉള്ള ശേഷി കുഞ്ഞുങ്ങൾക്ക് നേടിയെടുക്കുവാൻ സാധിച്ചു 👍🥰ഇന്നത്തെ ഒന്നൊരുക്കം കുരുന്നുകൾ അടിച്ചുപൊളിച്ചു എന്ന് തന്നെ പറയാം 🥰👍👍

സുഭി സുരേന്ദ്രൻ 

MDUPS വെള്ളാറമേമല , പത്തനംതിട്ട , വെണ്ണികുളം sub

4. സങ്കടപ്പനിയില്‍ നിന്നും ഹാപ്പിയിലേക്ക്  


പനി പിടിച്ച് സ്കൂളിൽ വരാൻ കഴിയാതെ 3 ദിവസം ഞാൻ വിഷമത്തോടെയാണ് തള്ളി നീക്കിയത്. ഗ്രൂപ്പിൽ എല്ലാവരുടെയും പ്രവർത്തനങ്ങൾ കാണുമ്പോൾ എൻ്റെ കുഞ്ഞുങ്ങൾ പുറകിലാകുമല്ലോ എന്ന വേവലാതി😞 

ഇന്ന് സ്കൂളിലെത്തി പ്രവർത്തനങ്ങളിൽ ചിലത് ചെയ്യാൻ കഴിഞ്ഞു. 

താളം കൊട്ടി പാടൽ, ടിഷ്യു പേപ്പർ മരം, കോഴിയമ്മ കഥ വിരൽ പാവ സംഭാഷണം, പക്ഷിയെ പറപ്പിക്കൽ (ഗ്ലൗസ് കിളി ) English Attendance Activity എന്നിവ ചെയ്യാൻ കഴിഞ്ഞു.

വിരൽപ്പാവ കുട്ടികൾ ഇഷ്ടത്തോടെ ചെയ്തു സംഭാഷണം അവരുടെ സ്വന്തം ഭാഷയിൽ പറഞ്ഞു. താനാരം തക താനാരം പാടി ഇന്നാണെങ്കിൽ മഴ തന്നെ മഴ. ടിഷ്യു പേപ്പർ മരത്തിൽ വെള്ളം തളിച്ചപ്പോൾ ഹായ് നിറം പരന്നു വീർത്തുവരുന്നല്ലോ എന്ന് ജിജ്ന. വളരെ ശ്രദ്ധയോടെ ഭംഗിയായി ചെയ്യാൻ നിരഞ്ജനമോൾ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് കുട്ടികളും ഹാപ്പി ഞാനും ഹാപ്പി.

ശ്രുതിദാസ്. 

5. ടീച്ചറേ വരി കിട്ടി തുമ്പി പെണ്ണേ എന്ന് ചേർത്താലോ 


ഇങ്ങനെയിങ്ങനെ ഇങ്ങനെയങ്ങനെ  നട നടന്നു വന്നു

ഇതായിരുന്നു ഇന്ന് വൈകീട്ട് വരെ കേട്ട വരികൾ

എൻ്റെ വായിലും അതേ വരികൾ 

പാട്ട് ആദ്യം കേട്ടപ്പോൾ തന്നെ സൽഹ ബെഞ്ചിൽ താളം പിടിച്ചു. ഞാനത് ശ്രദ്ധിച്ചപ്പോൾ അവൾക്ക്  നാണമായി. നമുക്ക് ഒരുമിച്ച് പാടി അഭിനയിക്കാം എല്ലാവരും ബെഞ്ചിൽ നിന്നും  ഇറങ്ങി ക്ലാസിൽ അഭിനയം തുടങ്ങി. വീണ്ടും വീണ്ടും പ്ലേ ചെയ്യിപ്പിച്ചു. വഴി കാണിക്കാനും ചിത്രം കളർ ചെയ്യാനും എളുപ്പമായി.

കട്ടുറുമ്പിൻ്റെ കല്ല്യാണം ഭാവം ഉൾകൊണ്ട് പാട്ടുകൾ അവതരണത്തിൽ താളം പറഞ്ഞ് തന്നത് അഷ്മികയായിരുന്നുകുഞ്ഞിക്കാക്കയ്ക്ക് പകരം പേര് ചേർത്തത് ഷിഫ തുമ്പി എന്നു ഉറക്കെ പറഞ്ഞു അവ ചേർത്ത് പാടി. പക്ഷേ അപ്പോൾ പാട്ട് രസമില്ല എന്ന് ബാക്കിപേർ അപ്പോൾ എന്ത് ചെയ്യും? എങ്കിൽ അത് വേണ്ട നമുക്ക് കുഞ്ഞിപ്രാവാക്കാം ഇത് കെൻസ് അമാനി പറഞ്ഞപ്പോൾ ഷിഫയുടെ മുഖത്ത് നിരാശ, നമുക്ക് തുമ്പിയെ ചേർത്ത് വരിയുണ്ടാക്കാമെന്ന് ഞാൻ സമാധാനിപ്പിച്ചു. പക്ഷേ ഞാൻ മറന്നു . ഇൻ്റർവെൽ കഴിഞ്ഞു ഷിഫ ഓടി വന്ന് പറയുന്നു ടീച്ചറേ വരി കിട്ടി തുമ്പി പെണ്ണേ എന്ന് ചേർത്താലോ

ആ പ്രവർത്തനം അ അവസാനിച്ചെങ്കിലും അവളുടെ സന്തോഷത്തിൽ ഞങ്ങൾ വീണ്ടും കരോക്കെ വെച്ചു പാടി

 തന്താന്നിത്തോ താനിന്നേ തെയ് തെയ് തെയ് തെയ് തന്നാനേ

കല്ല്യാണത്തിനു പോകേണ്ടേ

ചെമ്പരുന്തേ പോന്നോളു

തന്താന്നിത്തോ....തെയ്.....

കല്ല്യാണത്തിനു പോകേണ്ടേ

തുമ്പി പെണ്ണേ പോന്നോളു

തന്താന്നി......തെയ് .....

കല്ല്യാണത്തിനു പോകേണ്ടേ

സിംഹ വാവേ പോന്നോളു


Signal.....

വണ്ടി ഓട്ടാൻ എല്ലാവർക്കും ഇഷ്ടം.  നിർത്തുമ്പോൾ ബ്രേക്ക് ഇടണേ എന്ന് എന്നെ ഓർമ്മിപ്പിച്ചു. red, Orange ,green എന്നിവ Signal മുൻപരിചയം ഉള്ളവരും ഉണ്ടായിരുന്നു

Hello, good bye ആസ്വദിച്ചു ചെയ്തു .

Dancing ball

Ball dance ചെയ്യാൻ പ്രയാസമായി പകരം ടിഷ്യു ball ഉണ്ടാക്കി. എല്ലാവരും പ്രവർത്തനത്തിൽ പങ്കെടുത്തു. നിർമ്മാണം പരാജയമായതിനാൽ സമയം അധികം വേണ്ടി വന്നു.

Toss balloon ഇഷ്ടമായി

ഉയർന്ന് പൊങ്ങുന്ന ബലൂൺ പേര് പറഞ്ഞവർ ഓടി പോയി പിടിച്ചു ബാക്കി പേർ കൈയ്യടിച്ചു പ്രോത്സാഹനം നൽകി.

എറിയാം നേടാം -

സൂക്ഷ്മ സ്ഥൂല  പേശി വികാസം നേടാൻ കഴിയുന്ന പ്രവർത്തനം തന്നെ ബോട്ടിൽ മനോഹരമാക്കി ബോൾ തട്ടി 2 ബോട്ടിൽ വീണാൽ ഞങ്ങളുടെ ഗ്രൂപ്പിന് 2 പോയിൻ്റ് തരണേ. മത്സരം ഗംഭീരം.

ഇത്തരം പ്രവർത്തനങ്ങളിലൂടെ സംസാരിക്കാൻ നാണിക്കുന്നരെ മുൻ നിരയുടെ കൂടെ എത്തിക്കാൻ കഴിയും . പ്രവർത്തങ്ങളിൽ സജീവ പങ്കാളിത്തം ഉണ്ടാക്കാനും ഒന്നൊരുക്കത്തിന് കഴിയും എന്ന കാര്യത്തിൽ അഭിമാനിക്കാം.

GMLPS KOOMANNA

തുമ്പോളിയിലെ രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ 









Friday, June 13, 2025

ഒന്നൊരുക്കം ഏഴാംദിവസം

 

 ഗോത്രഭാഷയിൽ പാടിയപ്പോൾ അവർ താളം പിടിക്കാൻ തുടങ്ങി.

" എൻ്റെ ക്ലാസ്സിലെ 1 കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികളും *ഉന്നതിയിൽ* നിന്ന് വരുന്നവരാണ്. മൊഴിമാറ്റം നടത്തിയ ഈ ഒന്നൊരുക്കം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആണ് നൽകിയത്.  ഇതിലെ പാട്ടുകളെല്ലാം അവരുടെതായ രീതിയിൽ പാടികൊടുത്തപ്പോൾ അവർക്കുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. അവരുടെതായ മൊഴി പഠിച്ച് വരുന്ന എനിക്ക് ഇത് വളരെ ഉപകാരമായിരുന്നു. ബാക്കി പ്രവർത്തനങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു എന്ന് ആഗ്രഹിച്ച് പോകുന്നു.🥰

 പല ആവർത്തി അച്ചടി ഭാഷയിൽ ഈ പാട്ട് പാടിയപ്പോൾ കുട്ടികൾ ആരും പാടുകയോ താളം കൊട്ടുകയോ ചെയ്തില്ല.പിന്നീട് ഗോത്രഭാഷയിൽ പാടിയപ്പോൾ അവർ താളം പിടിക്കാൻ തുടങ്ങി.

 വാളൽ യു.പി സ്കൂൾ കോട്ടത്തറ.

വയനാട്


*മൺതരികൾ ഓടുന്നു*

ഒന്നൊരുക്കം ഏഴാം ദിവസം - ഒരു നീണ്ട  പെൻസിൽ ബോക്സിൻ്റെ  പരന്ന അടിഭാഗത്തായി നീളത്തിൽ മുറിച്ച് ബോക്സിനകത്തുള്ള കാന്തം വിരൽ കൊണ്ട് ചലിപ്പിക്കാൻ പാകത്തിനാക്കി ശേഷം ബോക്സിൻ്റെ മുകൾ വശം വർണ പേപ്പർ കൊണ്ട് ഒട്ടിച്ചു, വർണ പേപ്പറിനു മുകളിൽ മൊട്ടുസൂചികൾ വെച്ച് ബോക്സിനുള്ളിലെ കാന്തം നീക്കിയപ്പോൾ മുകളിലെ മൊട്ടുസൂചികൾ ചലിക്കുന്നു . 

പെട്ടെന്നാണ്  എൻ്റെ ക്ലാസിലെ കൊച്ചു മിടുക്കൻ റസാൻ ഒരു കാര്യം ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. ടീച്ചറേ ഇതെനിക്കറിയാം. അതിനുള്ളിൽ കാന്തം അല്ലേ? 

ഞാൻ അതിശയിച്ചു പോയി. അവൻ തുടർന്നു. "ഒരു വെള്ള പേപ്പറിൻ്റെ ചോട്ടിൽ കാന്തം പിടിച്ചിട്ട്  പേപ്പറിൻ്റെ മേലെ കൊറച്ച് മണ്ണിട്ടാൽ കാന്തം നീക്കുമ്പോ മണ്ണ് ഓടും "

അവൻ എല്ലാവരോടുമായി പറഞ്ഞു.

മണ്ണിലെ ഇരുമ്പിൻ്റെ അംശത്തെ കാന്തം ആകർഷിക്കുന്നതാണെന്ന് ആ കൊച്ചു മിടുക്കന് അറിയില്ലെങ്കിലും അവൻ്റെ കുഞ്ഞേട്ടൻ കാണിച്ച പരീക്ഷണങ്ങളിലെ അറിവ് അവനിൽ ഉറച്ചിരിക്കുന്നു. ഞങ്ങൾ ക്ലാസിൽ അതു കൂടി പരീക്ഷിച്ചു.

നേരറിവുകൾ, അനുഭവത്തിലൂടെ പഠിക്കുന്ന പാഠങ്ങൾ മക്കളിൽ ഉറയ്ക്കും, തീർച്ച.

ഏഴാം ദിനത്തെ  പ്രവർത്തനങ്ങൾ ഓരോന്നും മികച്ചവ തന്നെ👍

ഷബ്ന .കെ

ജി വി എച്ച് എസ് എസ്

വെള്ളാർമല, വയനാട്


ഒരു വിരുതൻ സ്വന്തം ബാഗിന്റെ സിബ്ബിൽ വരെ പരീക്ഷണം നടത്തി

ഇന്നത്തെ പ്രവ'ർത്തനങ്ങൾ എല്ലാം കുട്ടികൾക്ക് വളരെ ഇഷ്ടം ആയി, കളികൾ വളരെ ആക്റ്റീവ് ആയി അവർ പങ്കെടുത്ത് വിജയികളെ കണ്ടെത്തി 🥰👍

  • എറിയാം നേടാം എന്ന പ്രവർത്തനത്തിലൂടെ ആണ് ക്ലാസ്സ്‌ ആരംഭിച്ചത് അതുകൊണ്ട് തന്നെ ബാക്കി ഉള്ള പ്രവർത്തങ്ങൾക്ക് വളരെ ഊർജ്ജസ്വാലർ ആയിരുന്നു എന്റെ കുട്ടികൾ,
  • ശരീരത്തിന്റെ ചലനങ്ങൾ വളരെ ഈസി ആയി നേടിയെടുക്കാൻ അവർക്ക് സാധിച്ചു കൈകളുടെ വഴക്കം അവരുടെ ശ്രദ്ധ എല്ലാം ഞാൻ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു.. 
  • പിന്നീട്  എത്ര ഭാരം താങ്ങും എന്ന പ്രവർത്തനം ചെയ്യാൻ എനിക്കൊപ്പം കല്ലുകൾ കണ്ടെത്താനും അവർ കൂടി,, ഓരോ കല്ലും ഗ്ലാസ്സിലേക്ക് ഇടുമ്പോൾ എണ്ണുകയും സൂക്ഷ്മമായി നിരീക്ഷിക്കാനും അവർ മറന്നില്ല ടീച്ചറെ ഗ്ലാസ്സ് താണു എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും നോക്കിയത് അത്രയും നിരീക്ഷണപാടവം കുട്ടികൾക്ക് നേടുവാൻ ഓരോ പ്രവർത്തങ്ങളിലൂടെ സാധിക്കുന്നു,,, 
  • കാന്തത്തിന്റെ പ്രവർത്തനത്തിൽ ഒരു വിരുതൻ സ്വന്തം ബാഗിന്റെ സിബ്ബിൽ വരെ പരീക്ഷണം നടത്തി 😃
  • പോ പോ വണ്ടി എന്ന പ്രവർത്തനംഅവർക്ക് വളരെ ഇഷ്ടം ആയി ടീച്ചറെ നമുക്ക് ലോറി ഉണ്ടാക്കാം ബസ് ഉണ്ടാക്കാം ജെസിബി ഉണ്ടാക്കാം എന്നൊക്കെ പറഞ്ഞു തുടങ്ങി 🫣അറിയാവുന്ന ചില വാഹനങ്ങൾ കുട്ടികൾക്കു ഉണ്ടാക്കാൻ നൽകി, നാളെ നമുക്ക് ജെസിബി ഉണ്ടാക്കാം എന്ന് പറഞ്ഞു ഞാൻ രക്ഷപ്പെട്ടു 🫣😊😊

😃

പുഴുവിന്റെ എട്ടുകാലിയുടെ കഥ വളരെ ഇഷ്ടം ആയി കുഞ്ഞുങ്ങൾക്ക് (എന്നാൽ കഥയുടെ തുടർച്ച എങ്ങനെ പറയണം എന്ന് അവർക്ക് അറിയാതെ വന്നു, എന്നാൽ അവർ വഴക്കിനു ശേഷം കൂട്ടുകാർ ആയി എന്ന് പറഞ്ഞു പരസ്പരം തോളിൽ കൈ ഇട്ടു നമുക്ക് അവരെ പോലെ കൂട്ടുക്കാർ ആകാം എന്ന് പറഞ്ഞു )

ഇംഗ്ലീഷ് ആക്ടിവിറ്റി വളരെ നന്നായി അവർ ചെയ്തു... ഓരോ ചിത്രങ്ങൾ എടുക്കൻ ഞാൻ മറന്നാലും എന്നെ ഓർമിപ്പിച്ചു കൊണ്ട് ഓരോ ക്ലാസും അവർ ആസ്വദിച്ചു പോകുന്നു എന്നതിൽ ഞാൻ വളരെ സന്തുഷ്ട ആണ് 🥰🥰🥰🥰

MDUPS വെള്ളറ മേമല

പത്തനംതിട്ട, വെണ്ണികുളം sub

 തീ പിടിച്ചേ എന്ന് പറഞ്ഞതും കൂട്ടയോട്ടമായി

ഇന്നത്തെ പ്രവർത്തനങ്ങളിൽ  കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു കാന്തം കൊണ്ടുള്ള പ്രവർത്തനം വളരെ ആകാംക്ഷ ഭരിതരാക്കി  കൂടാതെ  മണമുള്ള പൂവ് തേടി മലയിൽ എത്തിയതേ ഓർമ്മയുള്ളൂ . തീ പിടിച്ചേ എന്ന് പറഞ്ഞതും കൂട്ടയോട്ടമായി അതിനിടയിൽ ഞങ്ങൾ കുറെ അഭിനയ മുഹൂർത്തങ്ങൾ ഉണ്ടാക്കി 

മല കയറുമ്പോൾ പാറ വഴുതുന്നത് പോലെയും പാറയിടുക്കുകൾ ചാടിക്കടക്കുന്നതയും അഭിനയിച്ചു എന്തായാലും രസകരമായി തന്നെ ഇന്നത്തെ ദിവസവും അവസാനിച്ചു

VRUP  school muthukurussi


എങ്കിൽ അവസാനം അതിലിട്ട കല്ല് മാറ്റി തരുമോ ടീച്ചർ,എങ്കിൽ ഗ്ലാസ് പൊങ്ങി വരുമോ?

ഇന്ന് എൻ്റെ വരവും കാത്തിരിക്കുന്ന കൂട്ടുകാരുണ്ടായിരുന്നു. കണ്ട ഉടൻ ഇന്നലെ കെട്ടിവെച്ച ഇല വിയർത്തോ നോക്കണേ അതിനെന്താ വരൂ കവർ തുറന്നു വിയർപ്പ് കുറവ് . കാഴ്ച്ചക്കാരിൽ ഒരാൾ നമ്മൾ വെയിൽ ഉള്ള സമയം വിയർക്കില്ലേ അപ്പോഴാണ് കവറിലെ ഇലയും വിയർക്കുക

കൊമ്പൻ പുഴുവിൻ്റെ കഥ - 

ഗ്രൂപ്പാക്കി ചിത്രം നൽകി നിരീക്ഷിക്കാൻ സമയം കൊടുത്തു. ശേഷം 2 പേർ അടങ്ങുന്ന ഗ്രൂപ്പിൽ അവതരണത്തിനായി വന്നു. വിശന്ന പുഴു മരത്തിൽ കയറി കൂട്ടുകാരനെ കണ്ടു, അവർ ചിരിച്ചു തുടങ്ങിയ ചെറിയ വരികൾ വന്നു കഥ പൂർത്തിക്കാൻ കഴിഞ്ഞില്ല  ക്ലാസിൽ  ഒരു ഗ്രൂപ്പ് മാത്രം കുഴപ്പമില്ലാതെ പറഞ്ഞു. ചിത്രം ഗ്രൂപ്പിൽ അയച്ചു വീട്ടിൽ നിന്നും അമ്മയുടെ സഹായത്തിൽ പറയണേ.

എത്ര ഭാരം താങ്ങും

ഗ്ലാസിൽ ചെറിയ കല്ല് 98 എണ്ണം വരെ വീണു എല്ലാവർക്കും അത്ഭുതം 99 ആയപ്പോൾ ഗ്ലാസ് മുങ്ങി. എങ്കിൽ അവസാനം അതിലിട്ട കല്ല് മാറ്റി തരുമോ ടീച്ചർ,എങ്കിൽ ഗ്ലാസ് പൊങ്ങി വരുമോ? അതും പരീക്ഷിച്ചു

കാന്തത്തിൻ്റെ കൗതുകം- 

ആഹാ കൊള്ളാലോ  ഇത് മാളിൽ നിന്നും ഞങ്ങൾ കളിക്കുന്ന റൈസിംഗ് കാർ പോലെയുണ്ട്

എല്ലാവർക്കും വീണ്ടും കളിക്കാൻ മോഹം.

പോം പോം വണ്ടി

ഗ്രൂപ്പാക്കി പേപ്പർ നൽകി , രൂപങ്ങൾ നൽകി, ഇഷ്ട്ടപെട്ട വാഹനം നിർമ്മിക്കാൻ പറഞ്ഞു. ഒരു സഹായവും നൽകിയില്ല. പല വിധത്തിൽ ഒട്ടിച്ചവർ ഉണ്ടായിരുന്നു. എങ്കിലും പശ മിതമായി ഉപയോഗിക്കാനും കൈയ്യിൽ ആവാതെ, ക്ലാസിൽ ആവാതെ നല്ല ശ്രദ്ധയോടെ ഗ്രൂപ്പ് നിയന്ത്രണവും , അഭിപ്രായ പങ്കുവെക്കലും എല്ലാവരുടേയും അഭിപ്രായങ്ങളെ മാനിക്കുന്നതും ഉദ്ധേശിച്ച വാഹന ചിത്രം രൂപപെട്ടപ്പോഴുള്ള സന്തോഷവും നേരിൽ കണ്ടു. മുഴുവൻ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും നൽകിയ പ്രവർത്തനങ്ങൾ അത്രയും ഇഷ്ട്ടത്തോടെ ഏറ്റെടുത്തു. കുഞ്ഞുമക്കൾക്ക് വിരസത ഉണർത്താതെ സ്വതന്ത്രമായി ഇടപെടാൻ കഴിയുന്ന മൊഡ്യൂൾ തന്നെയാണ് ഇപ്രാവശ്യത്തെ ഒന്നൊരുക്കം.

Ummul Khir

GMLPS KOOMANNA

അനങ്ങാത്തവരും  ഇപ്പോൾ  നല്ല സ്മാർട്ട്.     

 ഇന്ന് കഥാചിത്രം പരിചയപ്പെടുത്തി വർക്ക്ഷീറ്റ്  വ്യക്തിഗതമായി നൽകി. ഭിന്നശേഷി ഉൾപ്പെടെ എല്ലാവരും നിറം നൽകി വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ അവതരിപ്പിച്ചു.

  • എട്ടുകാലിയെ പറ്റിച്ച പുഴു ഹി ..ഹി.. കളിയാക്കിയതും  എട്ടുകാലി പുഴുവിനെ തിന്ന് വയറുവേദന വന്ന് ചത്തുപോയതും എട്ടുകാലി കാലു കൊണ്ട് പുഴുവിനെ ചവിട്ടി തെറിപ്പിച്ച് പുഴു ചാലിൽ തെറിച്ചുവീണ് മരിച്ചതും  എല്ലാം പ്രത്യേകത നിറഞ്ഞതായി തോന്നി.
  • അതുപോലെ രൂപങ്ങൾ ഉണ്ടാക്കാൻ ബസ്,കാർ ഉണ്ടാക്കി. സൈക്കിൾ ഉണ്ടാക്കാൻ കളർപേപ്പർ വീട്ടിലേക്ക് നൽകി.  
  • പേപ്പർകപ്പ് മുങ്ങിയോ എന്ന പരീക്ഷണം എല്ലാവരും വളരെ താല്പര്യത്തോടെ ചെയ്യ്തു. 
  • ബോൾ ആരുടെ  പേര് പറഞ്ഞു ഇടുന്നുവോ അവർ പിടിക്കുന്നത്  ഒരു ഹരമായി എടുത്തു.
  • മ്യൂസിക്കിനനുസരിച്ച് താളം  പിടിക്കുന്നത്   നല്ല രസം.നാളെ കൊട്ടാൻ വടി കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട്.

സൂംബ ഡാൻസ് ഇപ്പോൾ 2എണ്ണം കുട്ടികൾ പഠിച്ചു. അനങ്ങാത്തവരും  ഇപ്പോൾ  നല്ല സ്മാർട്ട്.     

ദിവസവും 10 മിനിറ്റ്   അതിനു വേണ്ടി കാത്തിരിക്കും .

കുട്ടികളിലെ മാറ്റം ശരിക്കും അതിശയിപ്പിക്കുന്നു.

ലളിത പാലക്കാട് 

കാന്തം കൊണ്ട് പരീക്ഷണം ചെയ്തിട്ടും ചെയ്തിട്ടും മതിയായില്ല.

കഥ പറയുന്നവർക്ക് സ്റ്റാർ  തരോ??എന്ന് ചോദിച്ചു റയാൻ. നിങ്ങളെന്റെ അമ്മയാണോ എന്ന കഥ പറയട്ടെ  എന്ന് ചോദിച്ചു.. സമ്മതം.. ബോർഡിൽ ഇരിക്കുന്ന എല്ലാ ജീവികളോടും കുഞ്ഞിക്കോഴി ചോദിച്ചു... റയന്റെ സ്വന്തം വാചകത്തിൽ ആണെങ്കിലും സന്തോഷം തോന്നി.. അതിലേറെ കൗതുകവും.. താറാവിനോട് ചോദിച്ചപ്പോ താറാവ് പറഞ്ഞത് ഞാൻ വെള്ളത്തിൽ നീന്തും നിന്റമ്മക്ക് വെള്ളത്തിൽ ഇറങ്ങാൻ പറ്റില്ലഎന്ന്.. 🙂

ഇന്നലെ വിയർക്കാൻ വച്ച ഇലകളിൽ ഇന്ന് വെള്ളം കണ്ടപ്പോൾ അതിശയം..

കളിയുടെ ആവേശം പറയാതെ വയ്യ.. ഉച്ചക്കും ചോദിച്ചു. ഞങ്ങൾ ബോൾ എറിഞ്ഞു കുപ്പി വീഴത്തട്ടെ എന്ന്..

*കാന്തം കൊണ്ട് പരീക്ഷണം ചെയ്തിട്ടും ചെയ്തിട്ടും മതിയായില്ല. ക്ലാസിൽ ഉള്ള സകലതും ചെയ്തു.. Cwsn കുട്ടികൾക്കും പങ്കാളിയാവാൻ സാധിച്ചു..

*രൂപങ്ങൾ ചേർത്ത് വച്ചു വാഹനങ്ങൾ  ഒട്ടിക്കുന്നത് ഏറെ ഇഷ്ടമായി. 

* കഥ യുടെ ചിത്രം കൊടുത്തു ബാക്കി ഭാഗം  "എട്ടുകാലിയുടെ ഇല പുഴു കടിച്ചു. ഇല താഴെ വീണു എട്ടുകാലിയും വീണു.  പുഴുവിന് പാവം തോന്നി അവർ നല്ല കൂട്ടുകാരായി."

ഒരു ഗ്രൂപ്പിന്റെ ഊഹം  ഇതാണ്..

ശ്രീജ 

Glps kunnamkulam

പ്രവർത്തനങ്ങൾ ഓരോ ദിവസം കഴിയും തോറും സമയ ബന്ധിതമായി  ചെയ്യാൻ സാധിക്കുന്നുണ്ട്.

കൊക്കരക്കോ കോ - അമ്മയെവിടെ ? കഥയിലൂടെ ഇന്നത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

  • വളരെ ശ്രദ്ധയോടെ കുഞ്ഞുങ്ങൾ കഥ ആസ്വദിച്ചു. ആടിൻ്റെയും, പശുവിൻ്റെയും താറാവിൻ്റെയുമൊക്കെ ശബ്ദങ്ങൾ  കുഞ്ഞുങ്ങൾ അവതരിപ്പിച്ചു.
  • വിരൽ പാവ നിർമ്മാണത്തിൽ വളരെ ശ്രദ്ധയോടെ കുഞ്ഞുങ്ങൾ പങ്കാളികളായി.
  • റോൾ പ്ലേയിലൂടെ കഥാഭാഗം രസകരമായി അവതരി പ്പിച്ചു.
  • പാട്ടു നടത്തം
  • കുഞ്ഞുങ്ങൾ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തു.
  • വായ്ത്താരികൾ ഏറ്റു ചൊല്ലാനും താളത്തിനനുസരിച്ച് ചുവടു വെയ്ക്കാനും കുഞ്ഞുങ്ങൾ ഉത്സാഹത്തോടെയാണ് മുന്നോട്ടു വന്നത്. 
  • വായ്ത്താരിയോട് കൂടി പാട്ടുകൾ പാടുമ്പോൾ വായ്ത്താരികൾ എപ്പോഴാണ് ചൊല്ലേണ്ടത് എന്ന ധാരണ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിട്ടുണ്ട്.
  • തരംതിരിക്കാം കൂട്ടങ്ങളാക്കാം . സ്കൂൾ പരിസരത്തു നിന്നു തന്നെ ഇലകൾ ശേഖരിച്ചാണ് പ്രവർത്തനം നടത്തിയത്. കുഞ്ഞുങ്ങൾ വളരെ കൃത്യതയോടെ വലിപ്പത്തിൻ്റെ അടിസ്ഥാനത്തിൽ ഇലകളെ തരം തിരിച്ചു. വീട്ടിൽ ചെന്നും ഇതുപോലെ ചെയ്യും എന്ന് കുഞ്ഞുങ്ങൾ പറഞ്ഞു.
  • അളക്കാം കണ്ടെത്താം. ഗ്രൂപ്പംഗങ്ങൾ നല്ല രീതിയിൽ തന്നെ പ്രവർത്തനത്തിൽ പങ്കെടുത്തു. 
  • ഞങ്ങളാണേ ഞങ്ങളാണേ നീളത്തിൽ വമ്പർ ഞങ്ങളാണേ പാട്ട് താളത്തിൽ പാടി അവതരിപ്പിച്ചു. താളത്തിൽ അവതരിപ്പിക്കാൻ  കുഞ്ഞുങ്ങൾ ഇപ്പോൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
  • Passing the sound പ്രവർത്തനത്തിൽ ആദ്യം 4 പേർക്ക് Sound ബുദ്ധി മുട്ടായി തോന്നി. ആവർത്തിച്ച് game ചെയ്തപ്പോൾ മാറ്റം വന്നു. where is my name പ്രവർത്തനത്തിൽ എല്ലാ ഗ്രൂപ്പുകാരും പേരുകൾ കണ്ടെത്തി.

ഒന്നൊരുക്കം പ്രവർത്തനങ്ങൾ ഓരോ ദിവസം കഴിയും തോറുംസമയ ബന്ധിതമായി  ചെയ്യാൻ സാധിക്കുന്നുണ്ട്.

പാഠഭാഗത്തേയ്ക്ക് കടക്കുമ്പോൾ  സമയബന്ധിതമായി തന്നെ കുഞ്ഞുങ്ങളെ എല്ലാവരേയും പരിഗണിച്ച്കൊണ്ട് മെച്ചപ്പെട്ട രീതിയിൽ പാഠ ഭാഗങ്ങൾ മുന്നോട്ട്

നയിക്കാൻ ഒന്നൊരുക്കം പ്രവർത്തനങ്ങൾ ചെയ്യുന്നത്,

സഹായകമാകുമെന്ന തിൽ സംശയമില്ല

⏹️ കുട്ടിയെ അറിയാൻ

കുഞ്ഞുങ്ങളുടെ കുടുംബ പശ്ചാത്തലവും സാഹചര്യവും മനസിലാക്കാൻ ഭവന സന്ദർശനത്തിന്ഇന്ന് തുടക്കം കുറിച്ചു. [സ്കൂൾ സമയത്തിന് ശേഷം ]  കുഞ്ഞുങ്ങളുടെ വിവരങ്ങൾ തിരക്കി.  നേരിട്ട് എത്തിയതിൽ രക്ഷിതാക്കൾക്ക്  സന്തോഷം.

ജി എച്ച് എസ് എസ്

വലിയഴീക്കൽ

 കഥ പറയാൻ ഇനിയും ഇത്തരം ധാരാളം പ്രവർത്തനങ്ങൾ നൽകേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞു

 ഇന്നത്തെ ഒന്നാമത്തെ പ്രവർത്തനം ടിഷ്യൂ പേപ്പർ കൊണ്ട് മരത്തിന് ഇല നിർമ്മിക്കുകയായിരുന്നു.

  • കുട്ടികൾ തനിയെ തന്നെ എല്ലാം ചെയ്തു. കാഴ്ചപരിമിതിയുള്ള കുട്ടിയും ചെയ്തു. സമയം കുറച്ചധികം വേണ്ടി വന്നു.
  • തുടർന്ന് താനാരം താനാരം തക....... പാടിത്തകർത്തു. പാട്ടിനനുസരിച്ച് ചുവടുകൾ വച്ച് രസിച്ചു കളിച്ചു.
  • പിന്നത്തെ പ്രവർത്തനം where is my name എന്ന ഇംഗ്ലീഷ് പ്രവർത്തമായിരുന്നു.
  • മൂന്നു ഗ്രൂപ്പുകൾ ശരിയായി ചെയ്തു.
  • 17 പേരിൽ മൂന്നു പേർക്കൊഴികെ എല്ലാവർക്കും സ്വന്തം പേരുകൾ കണ്ടു പിടിക്കാൻ കഴിഞ്ഞു. 
  • തുടർന്ന് name chair അല്പം വ്യത്യാസപ്പെടുത്തി പേരെഴുതിയ സ്ട്രിപ്പുകൾ മേശപ്പുറത്ത് വച്ച് ചെയ്തു.എന്റെ മുൻപ്രവർത്തനത്തിൽ പിന്തുണ വേണ്ടി വന്ന മൂന്നു പേർക്ക് ഈ പ്രവർത്തനത്തിലും പിന്തുണ നൽകേണ്ടി വന്നു. 
  • തുടർന്ന് ആരാദ്യം എന്ന ഗണിത പ്രവർത്തനം. കുട്ടികൾ വളരെ താല്പര്യത്തോടെ ഏറ്റെടുത്തെങ്കിലും കൃത്യമായ ട്രാക്കിനുള്ളിലൂടെ ബോൾ ഉരുട്ടാൻ പലർക്കും കഴിഞ്ഞില്ല. എല്ലാ ഗ്രൂപ്പിനും ഓരോ പോയിൻ്റ് വീതം മാത്രം കിട്ടി. പിന്നീട് മുത്തുകൾ വ്യത്യസ്ത എണ്ണത്തിലാക്കി വച്ച് ഇങ്ങനെയാണ് പോയിൻ്റ് കിട്ടിയതെങ്കിൽ ആരാണ് ജയിച്ചത് എന്നു ചോദിച്ചപ്പോൾ കൂടുതൽ എണ്ണമുള്ള കൂട്ടം തന്നെ അവർ ചൂണ്ടിക്കാണിച്ചു. 
  • തുടർന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് മ്യൂസിക്കിനനുസരിച്ച് Rhythmic movements എന്ന പ്രവർത്തനം ചെയ്തു. ഒത്തിരി ഇഷ്ടത്തോടെ അവർ പ്രവർത്തനത്തിൽ പങ്കെടുത്തു. 
  • അവസാന പ്രവർത്തനം എട്ടുകാലിയുടെയും കൊമ്പൻ പുഴുവിൻ്റെയും കഥയായിരുന്നു. അവർ ചിരിക്കുന്ന ചിത്രം കണ്ടതു കൊണ്ട് അവർ നല്ല ചങ്ങാതിമാരായി കളിച്ചു രസിച്ചു എന്നു മാത്രമാണ് കുട്ടികൾ പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ വികസിപ്പിച്ച് കഥ പറയാൻ ഇനിയും ഇത്തരം ധാരാളം പ്രവർത്തനങ്ങൾ നൽകേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞു. ചിത്രങ്ങൾക്ക് ഗ്രൂപ്പായിത്തന്നെ ഭംഗിയായി നിറവും നൽകി. 
  • ഇന്ന് 7 പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു.

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി എസ് ബേള കാസറഗോഡ്


🌈 വളരെയേറെ സന്തോഷം നിറഞ്ഞ ഒരു ദിനം ആയിരുന്നു ഇന്നലെ, രാവിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 11 മണിയോടുകൂടി AEO വിസിറ്റ് നടത്തി. അതിൽ  എന്റെ ക്ലാസ് റൂമിൽ ഏറെ നേരം ഇരുന്നു കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാം നിരീക്ഷിച്ചു. ക്ലാസിൽ നെയിം ട്രീ നിർമ്മാണമായിരുന്നു നടന്നുകൊണ്ടിരുന്നത്. AEO ശോഭന മേഡം കുഞ്ഞുങ്ങളോട് സൗഹൃദം നിറഞ്ഞ ചെറു ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. കുഞ്ഞുങ്ങൾ എല്ലാവരും മികച്ച പ്രതികരണം നടത്തി. *ഒന്നൊരുക്കം* കഴിഞ്ഞ ദിവസങ്ങളിലെ എല്ലാ പ്രവർത്തനങ്ങളുടെയും പേപ്പർ വഞ്ചി, ചെമ്പരത്തിപ്പൂ ചാർട്ട് പേപ്പറിൽ ഒട്ടിച്ചത്, മീൻ നിർമ്മാണം, മഴവിൽ നിർമ്മാണം  എന്നിവയെല്ലാം കാണുകയും, അതിന്റെ ഫോട്ടോസും വീഡിയോസും വളരെ കൗതുകത്തോടെ കൂടുതൽ സമയം ഇരുന്ന് ആസ്വദിക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ അഭിപ്രായവും കണ്ടു വളരെയധികം സന്തോഷത്തോടെ പറഞ്ഞു *ഒന്നാം ക്ലാസ് ഒന്നാം തരം* തന്നെ എന്നെ വളരെയധികം പ്രശംസിക്കുകയും ചെയ്തു കൊണ്ട്, പ്രവർത്തനങ്ങളുടെ എല്ലാം റിപ്പോർട്ട് മേഡത്തിന് വേണമെന്നും പറഞ്ഞു 🙏. ഇപ്രകാരം ഒന്നാം ക്ലാസിനെ മികവുറ്റതാക്കാൻ കഴിയുന്നത് ഒന്നൊരുക്കത്തിലെ പ്രവർത്തനങ്ങൾ  തന്നെ ആണെന്ന്  മേഡം പറഞ്ഞു. സംയുക്ത ഡയറി രചന,വായനോത്സവം ഇവ തുടങ്ങുന്നതിനെക്കുറിച്ചും ആരാഞ്ഞു. ഇവയുടെ  ഉദ്ഘാടനത്തിന് ഞാൻ ക്ഷണിച്ചു. മറ്റ് തിരക്കുകൾ ഇല്ലെങ്കിൽ തീർച്ചയായും ഞാൻ വരും എന്നും അറിയിച്ചു. School HM നോട് എന്റെ ക്ലാസ് നിരീക്ഷിച്ചതിന്റെ അനുഭവങ്ങൾ പങ്കു വെച്ചു മികച്ച അഭിപ്രായം പറഞ്ഞു 🌈ഒന്നൊരുക്ക പ്രവർത്തനങ്ങളിലൂടെ എനിക്കും ഒന്ന് star ആകാൻ സാധിച്ചു. അണിയറ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കുന്ന കലാധരൻ മാഷിന് ഒരായിരം  നന്ദി🙏 മുൻ കാലങ്ങളിൽ AEO വിസിറ്റ് ചെയ്യുമ്പോൾ ടെൻഷൻ ആയിരുന്നു. ഇപ്പോൾ ഒരു പാട് പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കാനും, പറയാനും ആവേശമാണ് ❤️




Thursday, June 12, 2025

ഒന്നൊരുക്കം ആറാം ദിവസം

 

വിസ്മയിപ്പിച്ച അവതരണം ! എന്ത് ഭാവം! മികച്ച അഭിനയം!

Name tree പ്രവർത്തനം ഇന്നാണ് ചെയ്തത്. ഇന്ന് ആ പ്രവർത്തനത്തോടെ ക്ലാസ്സ്‌ തുടങ്ങി. സുന്ദരമായ name tree കുട്ടികൾ ഉണ്ടാക്കി. എല്ലാവരും അവരുടെ names തിരിച്ചറിയുന്നുണ്ട്. നല്ല സന്തോഷം തോന്നി. 

  • രൂപങ്ങൾ തിരിച്ചറിയുന്ന പ്രവർത്തനം ആയിരുന്നു പിന്നീട് ചെയ്തത്. ഏതാനും കുട്ടികൾക്ക്‌ വട്ടം, ചതുരം, ത്രികോണം എന്നൊക്കെ രൂപങ്ങളുടെ പേരറിയാം. പ്രവർത്തനം നന്നായി പൂർത്തീകരിച്ചു. 
  • പിന്നീട് താരിളം തെയ്യാരാ എന്ന വായ്ത്താരി താളമിട്ട് ചുവട് വെച്ച് പാടി. ഒന്നാം മല മാമല പൂമല എന്ന വരികൾ ചേർത്ത് പാടുന്ന പ്രവർത്തനം കുട്ടികൾ ഏറെ ആസ്വദിച്ചു ചെയ്തു. 
    • അവർക്ക് വരികൾ കൂട്ടിച്ചേർക്കാൻ പറ്റുന്നുണ്ട്. 
    • ആ വരികളിലെ വാക്കുകൾ തെറ്റാതെ ശ്രദ്ധിച്ചു വരികൾ കൂട്ടിച്ചേർത്ത് പാടുന്നത് കണ്ടപ്പോൾ അദ്‌ഭുതപ്പെട്ടു. 
    • കുട്ടികളുടെ ശ്രദ്ധയാണ് അവിടെ ഞാൻ ശ്രദ്ധിച്ചത്. 
    • ആസ്വദിച്ചു ചെയ്യുന്നു. ഞാനും ആസ്വദിച്ചു. എന്തൊരു ചന്തം അത് കാണാൻ ! എന്തു രസം അത് കേൾക്കാൻ !
    • നല്ല കുറേ പാട്ടുകാരെ ഞാൻ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഫിദയും സഹ്‌റയും അഫ് ലഹും ആണ് ഇന്ന് ഏറ്റവും നന്നായി പാടിയത്. 
  • പിന്നെ passing sound എന്ന activity ചെയ്തു. ഒരു ടീം പറഞ്ഞു പറഞ്ഞു വന്ന് അവസാനത്തെ ആൾ പറഞ്ഞപ്പോൾ വേറെ ആയി.  ക്ലാസ്സിൽ ആകെ ചിരി. രണ്ടാമത്തെ ടീമിൽ ആദ്യത്തെ ആൾ പറഞ്ഞതു തന്നെ അവസാനത്തെ കുട്ടിയും പറഞ്ഞു. എല്ലാവരും ശ്രദ്ധയോടെ കേട്ടു കൈമാറി. സ്റ്റിക്കർ സമ്മാനം ആയി നൽകി.

  • അടുത്തതായി പ്ലേറ്റ്, പ്ലാസ്റ്റിക് കുപ്പി വായ്ഭാഗം വെട്ടിയതും വെച്ച് ഏതിൽ ആണ് കൂടുതൽ വെള്ളം കൊള്ളുക എന്ന് നോക്കൽ ആയിരുന്നു. 3 പേർ കുപ്പിയിൽ ആണെന്നും ബാക്കിയുള്ളവർ പ്ലേറ്റിൽ ആണെന്നും പറഞ്ഞു. 
    • എങ്ങനെ തീരുമാനിക്കും എന്നതിന് മർജാന പരിഹാരം പറഞ്ഞു. വെള്ളം ഒഴിച്ച് നോക്കാം എന്ന്. 
    • അങ്ങനെ അവർ വെള്ളം ഒഴിച്ചു നോക്കി. പ്ലേറ്റിൽ ആണ് കൂടുതൽ വെള്ളം കൊള്ളുന്നത് എന്ന് കണ്ടെത്തി. 
  • പിന്നെ അമ്മയെവിടെ എന്ന കഥ ഞാൻ പറഞ്ഞു കൊടുത്തു. ചോദ്യങ്ങൾ ചോദിച്ചു. കൃത്യമായി കുട്ടികൾ ഉത്തരങ്ങൾ പറഞ്ഞു. 
    • ആശയഗ്രഹണം നടന്നിട്ടുണ്ട്. 
    • അഭിനയിച്ചു നോക്കിയാലോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും ready. കഥാപാത്രങ്ങളെ അവർ തന്നെ തീരുമാനിച്ചു.കുറച്ചു പേർ ആദ്യം അവതരിപ്പിച്ചു. എന്നെ വിസ്മയിപ്പിച്ച അവതരണം ! എന്ത് ഭാവം! മികച്ച അഭിനയം. 
    • അവതരണം വീഡിയോ റെക്കോർഡ് ചെയ്യാൻ മാത്രം ഉണ്ടാവില്ല എന്ന മുൻവിധി കാരണം ഞാൻ അത് റെക്കോർഡ് ചെയ്തില്ല. എന്റെ ആ മുൻവിധി തെറ്റായിരുന്നു. വളരെ മികച്ച അവതരണം ആണ് എന്റെ കുട്ടികൾ കാഴ്ച വെച്ചത്. 
    • റെക്കോർഡ് ചെയ്യാൻ വേണ്ടി ഞാൻ വീണ്ടും ചെയ്യാമോ എന്ന് ചോദിച്ചു. പിന്നെന്താ അവർ റെഡി. അങ്ങനെ ആ അവതരണം റെക്കോർഡ് ചെയ്തു. 
    • അത് TV യിൽ അവരെ ഒന്ന് കാണിച്ചാലോ എന്ന് തോന്നി. അങ്ങനെ കാണിച്ചപ്പോൾ അവർക്ക് എന്തൊരു ഇഷ്ടം! ഒരു പത്തു പന്ത്രണ്ട് തവണ അത് എന്നെക്കൊണ്ട് വീണ്ടും വീണ്ടും play ചെയ്യിച്ചു. അവർ അവരുടെ തന്നെ അവതരണം ആസ്വദിക്കുകയായിരുന്നു. അവർക്ക് അത് മതി വരുന്നില്ല. 
    • അപ്പോൾ ഒരു parent ക്ലാസ്സിൽ വന്നു. ആ വീഡിയോ കണ്ടു. ഈ ഡയലോഗ് ഒക്കെ അവർക്ക് പറഞ്ഞു കൊടുത്തു പറയുകയാണോ എന്നൊരു ചോദ്യം. കുട്ടികളോട് തന്നെ ഞാൻ അത് ചോദിച്ചു. അല്ല, ഞങ്ങൾ ഒറ്റയ്ക്ക് പറഞ്ഞതാണെന്ന് കുട്ടികൾ. അവർക്ക് വീണ്ടും അഭിനയിക്കണം. നാളെ ചെയ്യാം എന്ന് പറഞ്ഞു. 
    • കഥ വീട്ടിൽ ചെന്ന് പറഞ്ഞു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. മർജാന വീട്ടിൽ നിന്ന് കഥ പറഞ്ഞത് എനിക്ക് അയച്ചു തന്നു. ഗംഭീരം തന്നെ. നന്നായി പറഞ്ഞിട്ടുണ്ട് അവൾ. ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കുട്ടികൾക്കും എനിക്കും നല്ല സന്തോഷം.

പ്രസന്ന എ.പി

GLPS പലകപ്പറമ്പിൽ, മങ്കട, മലപ്പുറം

വിദ്യാഭ്യാസ വകുപ്പിനോടുള്ള  അപേക്ഷ .

സന്നദ്ധതാപ്രവർത്തനങ്ങൾ പ്രവേശനോത്സവ ദിവസമടക്കം ഇന്ന് ഏഴാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. കുട്ടികൾ വളരെ ആസ്വദിച്ചും താല്പര്യത്തോടെയുമാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കഥയും പാട്ടും നിർമ്മാണവും നിറം നൽകലും അഭിനയവും എല്ലാം കൂടി ഒന്നാം ക്ലാസിൽ അക്ഷരാർത്ഥത്തിൽ

ഉത്സവമേളം തന്നെ. 

ഈ പ്രവർത്തനങ്ങളിലൂടെ പാഠഭാഗങ്ങളിലേക്ക് വളരെ സമർത്ഥമായ വഴി വെട്ടലും നടന്നിരിക്കുന്നു.

കുട്ടികൾക്ക് മടുപ്പോ മടിയോ മുഷിച്ചിലോ ഒട്ടുമില്ലാതെ കളിച്ചും രസിച്ചും സ്വയമറിയാതെ പഠിച്ചും മുന്നേറുകയാണ്.

കൂട്ടത്തിൽ പറയട്ടെ 17 വർഷങ്ങളായുള്ള എൻ്റെ ഒന്നാം ക്ലാസ് അനുഭവത്തിൽ  ഇത്രയും നല്ല ഒരു സന്നദ്ധതാ പ്രവർത്തന പാക്കേജ് കിട്ടിയിട്ടില്ല. ഇത് ബുക്കായി പ്രിൻ്റ് ചെയ്ത് വരും വർഷങ്ങളിലേക്കും ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് എനിക്ക് വിദ്യാഭ്യാസ വകുപ്പിനോടുള്ള  അപേക്ഷ .

കഴിഞ്ഞ ഏഴു ദിവസത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്തിയാൽ അവർ താഴെ പറയുന്ന ശേഷികൾ നേടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.

1️⃣ പരിചിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ചിത്രം വരയ്ക്കാനുള്ള കഴിവ്

2️⃣ചിത്രങ്ങൾക്ക് നിറം നൽകാനുള്ള കഴിവ്

3️⃣ സംഘമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കഴിവ്

4️⃣ പാട്ടുകൾ ഈണത്തിലും താളത്തിലും ആംഗ്യത്തോടെയും സംഘമായി അവതരിപ്പിക്കുന്നതിനുള്ള കഴിവ്

5️⃣ കഥകൾ കേട്ട് ആസ്വദിക്കുന്നതിനുള്ള കഴിവ്

6️⃣ കഥയിലെ കഥാപാത്രങ്ങൾ സംഭവങ്ങൾ പറയുന്നതിനുള്ള കഴിവ്

7️⃣കഥ തൻ്റേതായ രീതിയിൽ പറയുന്നതിനുള്ള കഴിവ്

8️⃣ കഥയെ അധ്യാപികയുടെ സഹായത്തോടെ സംഭാഷണരൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവ്

9️⃣ കഥയെ അധ്യാപികയുടെ സഹായത്തോടെ പാവനാടകരൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവ്

🔟കത്രിക ഉപയോഗിച്ച് മുറിക്കുന്നതിനുള്ള കഴിവ്

1️⃣1️⃣ പശ തേച്ച് ശ്രദ്ധാപൂർവം ഒട്ടിക്കുന്നതിനുള്ള കഴിവ്

1️⃣2️⃣ വസ്തുകളെ വലുത് - ചെറുത് എന്ന് തിരിച്ചറിയുന്നതിനും വലുപ്പക്രമത്തിൽ ക്രമീകരിക്കുന്നതിനുമുള്ള കഴിവ്

1️⃣3️⃣ വിവിധ രൂപങ്ങൾ തിരിച്ചറിയുന്നതിനുള്ള കഴിവ്

1️⃣4️⃣ ഇംഗ്ലീഷിലുള്ള ലളിതമായ നിർദ്ദേശങ്ങൾ മനസ്സിലാക്കുന്നതിനുള്ള കഴിവ്

1️⃣5️⃣ സ്വന്തം പേര് ഗ്രാഫിക്കലായി തിരിച്ചറിയുന്നതിനുള്ള കഴിവ്

1️⃣5️⃣ സാമഗ്രികൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്ത് ലളിതമായ പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവ്

പെട്ടെന്ന് തോന്നിയ മേൽപ്പറഞ്ഞവ കൂടാതെ ഇനിയുമുണ്ടാകും. കുട്ടികൾ ശേഷി മുഴുവനായി നേടിയെന്നല്ല മറിച്ച് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനുള്ള സന്നദ്ധതയും താല്പര്യവും കഴിവും കുട്ടികളിൽ വികസിച്ചു വരുന്നു എന്നാണ് മനസിലാക്കേണ്ടത്.

സന്നദ്ധതാ പ്രവർത്തനങ്ങൾ അക്ഷരാത്ഥത്തിൽ കുട്ടികളെ പഠനസന്നദ്ധരാക്കാനുള്ള പ്രവർത്തനങ്ങൾ തന്നെയായി മാറി.

അധ്യാപകരും വളരെ ആസ്വദിച്ചു തന്നെയാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്നു തന്നെയാണ് ധാരാളം അധ്യാപകരുടെ പ്രതികരണങ്ങളിൽ നിന്ന് കിട്ടുന്നത്. 10 ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങൾ വെള്ളം ചേർക്കാതെ നടത്തിയാൽ അതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റം സ്വാഭാവികമായ പഠനത്തിലേക്ക് നയിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സ്വാഭാവികമായി പഴുക്കുന്ന പഴത്തിൻ്റെ മധുരം പോലെ തന്നെയാകട്ടെ സന്നദ്ധതയോടെയുള്ള പഠനവും 

ഒത്തിരി സന്തോഷം

ഒത്തിരി സംതൃപ്തിയും.

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി എസ്, ബേള കാസറഗോഡ്

അച്ഛനും അമ്മയും കുഞ്ഞുങ്ങളും പങ്കെടുത്ത ഓണ്‍ ലൈന്‍ ക്ലാസ് പി ടി എ 

⏹️താളത്തിൽ കൈകൊട്ടാം എന്ന പ്രവർത്ത നത്തിലൂടെ ഇന്നത്തെ ക്ലാസ് ആരംഭിച്ചത്.

തന്നാരം തക തന്നാരം

തന്നാരം തക തന്നാരം

താളത്തിൽ

കുഞ്ഞുങ്ങൾ പാടി

ഒപ്പം വരികൾ കൂട്ടിച്ചേർന്നും പാടി😍

[മഴവില്ല് കണ്ടു തന്നാരം

കാറ്റു വിശി തന്നാരം

ഇലകൾ വീണൂ  തന്നാരം

മരങ്ങളാടി തന്നാരം

വെള്ളം പൊങ്ങി തന്നാരം

തവളകൾ പാടി തന്നാരം

പാമ്പ് വന്നു തന്നാരം

മീനെ കണ്ടു തന്നാരം]

ഏറെ സന്തോഷം നൽകി, കുഞ്ഞുങ്ങളുടെ

പ്രതികരണങ്ങൾ.

⏹️ രൂപങ്ങൾ തിരിച്ചറിയാം പ്രവർത്തനം കുഞ്ഞുങ്ങളുടെ ഗ്രൂപ്പുകൾ നന്നായി തന്നെ ചെയ്തു.

ഗ്രൂപ്പ് പ്രവർത്തനത്തിന് ശേഷം കുഞ്ഞുങ്ങൾ രൂപങ്ങൾ വരക്കാം എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ച് നിറം കൊടുക്കാൻ അവസരം നൽകി.

  • ചിത്രം വരയും നിറം നൽകലും ആദ്യത്തേതിൽ നിന്നും കൂടുതൽ മെച്ചപ്പെടുന്നുണ്ട്.

⏹️ കൈയുറ പറവ

പ്രവർത്തനം കുഞ്ഞുങ്ങൾ നിർദ്ദേശത്തിനനുസരിച്ച് നന്നായി തന്നെ ചെയ്തു. തൂവൽ ഒട്ടിക്കൽ ഒക്കെ  ശ്രദ്ധിച്ചു ചെയ്യാൻ കുഞ്ഞുങ്ങൾ ശ്രമിച്ചു.

  • നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യത്തേതിൽ നിന്നു കൂടുതൽ ശ്രദ്ധയോടെ കുഞ്ഞുങ്ങൾ ചെയ്യുന്നുണ്ട്.

⏹️ ആരാണ് കേമൻ.

4 ഗ്രൂപ്പുകളായാണ് പ്രവർത്തനം ചെയ്തത്. 3 ഗ്രൂപ്പിൻ്റെ ഊഹം കുപ്പിൽ വെള്ളം കൂടുതൽ എന്നായിരുന്നു

1 ഗ്രൂപ്പ് പാത്രത്തിൽ എന്നും . തുടർന്ന് വെള്ളം അളന്ന് കുപ്പിയിലും പാത്രത്തിലും ഒഴിച്ച് കൃത്യമായി കണ്ടെത്തി പറഞ്ഞു.

ചിത്രത്തിന്  ഷെയ്ഡ് ചെയ്യുകയും ചെയ്തു. ഗ്രൂപ്പംഗങ്ങൾക്കെല്ലാം പ്രവർത്തനത്തിൽ പങ്കാളിത്തം ഉണ്ടായിരുന്നു

⏹️ Name Tree,

Rhythmic Clap പ്രവർത്തനങ്ങളിലും കുഞ്ഞുങ്ങൾ ഏറെ താല്പര്യത്തോടെ തന്നെ പങ്കെടുത്തു.

ഓരോ ദിവസം കഴിയുമ്പോഴും ഒന്നൊരുക്കം പ്രവർത്തനങ്ങളിൽ കുഞ്ഞുങ്ങൾ കൂടുതൽ ശ്രദ്ധയോടെ പങ്കാളികളാകുന്നു.

  • പാഠഭാഗങ്ങളിലേയ്ക്ക് പോകുമ്പോൾ കൂടുതൽ മികവോടെകുഞ്ഞുങ്ങളെ നയിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാകുന്നുണ്ട്.

⏹️⏹️⏹️⏹️ 

**ONLINE PTA*

ഇന്ന് ആദ്യ ആഴ്ചയിലെ online class PTA കൂടുകയുണ്ടായി. 12 പേരിൽ 11 രക്ഷിതാക്കൾ പങ്കെടുത്തു. ഒരാൾക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.

Cഹോസ്പിറ്റലിൽ ആയതിനാലാണ് ] 

കഴിഞ്ഞ 6 ദിവസ ങ്ങളിലായി ക്ലാസ് റൂമിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായം തേടി. 

  • 7 കുട്ടികൾ കൃത്യമായി ക്ലാസ്റും പ്രവർത്തനങ്ങൾ വീട്ടിൽ ചെന്ന് പറയുന്നുണ്ട്.
  • 4 പേർ രക്ഷിതാക്കൾ ചോദിക്കുമ്പോഴാണ് പറയുന്നത് എന്ന് പറഞ്ഞു.
  • ഗ്രൂപ്പിൽ ഓരോ ദിവസത്തേയും പ്രവർത്തനങ്ങളുടെ വിശദീകരണം നൽകുന്നതിനാൽ അതിൻ്റെ അടിസ്ഥാനത്തിൽ ചോദിച്ച് കുഞ്ഞുങ്ങളെ കൊണ്ട് പറയിക്കാറുണ്ട് എന്ന് 4 രക്ഷിതാക്കളും പറഞ്ഞു.
  • അക്കാദമിക മാസ്റ്റർ പ്ലാനെ ക്കുറിച്ചും വായനോത്സവത്തെ ക്കുറിച്ചും മീറ്റിംഗിൽ പറഞ്ഞു.
  • 'കുഞ്ഞുങ്ങൾക്ക് വീട്ടിൽ നിന്നും പൂർണപിൻ തുണ നൽകാം എന്നും രക്ഷിതാക്കൾ ഉറപ്പു നൽകി. 
  • ഏറെ സന്തോഷം നൽകിയ ഒരു കാര്യം അച്ഛനും അമ്മയും കുഞ്ഞുങ്ങളുമായാണ് മീറ്റിംഗിൽ പങ്കെടുത്തത് എന്നതാണ്.

ക്ലാസ് PTA ( School ൽ ) നടക്കുമ്പോഴും ഇതുപോലെ അച്ഛനും അമ്മയും പങ്കെടുക്കാൻ ശ്രമിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച വീണ്ടും online PTA കൂടാം എന്നും തീരുമാനിച്ചു.

ജി എച്ച് എസ് എസ്

വലിയഴീക്കൽ

ഒരു പ്രവർത്തനം പോലും skip ചെയ്യാൻ തോന്നുന്നില്ല.. 

ഒന്നൊരുക്കം ആറാം ദിവസം. ഇന്ന് അഞ്ച് പ്രവർത്തനങ്ങളെ ചെയ്യാൻ സാധിച്ചുള്ളു.

ഉറുമ്പുകൾ വരി വരിയായി പോകുന്ന ചിത്രത്തിൽ  ഇലകൾ വരയ്ക്കാൻ പറഞ്ഞപ്പോൾ ഒരാൾ എളുപ്പത്തിൽ വാരി പൂശി നിറം കൊടുത്തു.. ഇങ്ങനെ വരച്ചാൽ കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു.. അത് പറ്റില്ല ഉറുമ്പിനു കൂട് വക്കാൻ ഇലകൾ കാണണം എന്ന് ഞാനും.. 🙂

  • പ്രത്യേക ശ്രദ്ധ  വേണ്ട രണ്ട് പേരുണ്ട്. ഒരാൾക്കു നിറങ്ങൾ തിരിച്ചറിയുന്നില്ല.. എടുത്തു കൊടുത്ത നിറങ്ങൾ വച്ചു കുത്തി വരക്കും. കൈ പിടിച്ചു ചെയ്യണം. 
  • ഒരാൾ സ്കൂളിൽ വരാനും ഇഷ്ടമില്ലാത്ത ആളാണ്. രാവിലെ വന്നു കുറച്ച് നേരം  ഒന്നിലും ശ്രദ്ധിക്കാതെ ഉള്ള ഇരിപ്പാണ്.
  • അവന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളു.. പാട്ട്, കഥകൾ, കളികൾ, ഇഷ്ടം ഉണ്ട്. 

* ടിഷ്യൂ പേപ്പറിൽ പച്ച വരകൾ വരയ്ക്കാൻ കൊടുത്തപ്പോൾ നിവർത്തി വച്ചു നല്ല ചന്തത്തിൽ വരകൾ വരച്ചു മിടുക്കികൾ.ഒട്ടിച്ചു കഴിഞ്ഞു നനച്ചപ്പോൾ നല്ല ഭംഗിയായി  കണ്ടപ്പോൾ മറ്റുള്ളവർക്കും അങ്ങനെ ചെയ്യണം എന്നായി..🙂 പശ തേക്കാനും ഒട്ടിക്കാനും സഹായം വേണ്ടി വന്നില്ല.. വെള്ളം കോരി ഒഴിക്കാതിരിക്കാൻ കൈ നനച്ചു പതുക്കെ നനക്കാൻ കാണിച്ചു കൊടുത്തു.. ചിത്രങ്ങൾ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം 🥰

* കസേരകളിൽ പേര് വച്ചു കളിച്ചപ്പോൾ cwsn കുട്ടിയെ മറ്റുള്ളവർ  സഹായിച്ചു. ഒരു മിടുക്കിക്ക് എല്ലാ കൂട്ടുകാരുടെയും പേര്  തിരിച്ചറിയാം. 👍🏻 ഹരിപ്രസാദ് ന് ഈ കളി വേണ്ടത്രേ..

* ഗണിത കളിയിൽ 4 പേര് വീതമുള്ള ഗ്രൂപ്പ്‌ ആയപ്പോൾ ഒരാൾ ലീഡർ ആയി എന്റെ കൂടെ നിന്ന് coin കൊടുത്തു. അടുത്ത റൗണ്ടിൽ അവനും അവസരം കൊടുത്തു..എന്റെ മിടുക്കികൾ ആണ് എപ്പോഴും   വാശിയോടെ കളിക്കുന്നത്.. 

*  ഇലകൾ വിയർക്കുമോ? എന്ന് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. നമുക്ക് നാളെ വന്നിട്ട് നോക്കാം എന്ന് പറഞ്ഞു cover എടുത്തു വച്ചിട്ടുണ്ട്

* എന്നും പഠിച്ച പാട്ടുകൾ വായ്‌താരി ചേർത്ത് പാടുന്നുണ്ട്..

* ഒരു പ്രവർത്തനം പോലും skip ചെയ്യാൻ തോന്നുന്നില്ല..  അത്രയും രസകരമാണ് ഓരോ പ്രവർത്തന രീതികൾ..

ശ്രീജ ..

Glps kunnamkulam

ഇല വിയർത്തു ടീച്ചറേ....  

ഇന്നത്തെ ഒന്നാമത്തെ പ്രവർത്തനത്തിനായി എല്ലാ കുഞ്ഞുങ്ങൾക്കും  ചിത്രം വരച്ചു നൽകി. ഇലകൾ അവർ സ്വയം വരച്ചു. 

  • മൂന്നുപേർക്ക് ചെറിയ സഹായം നൽകി .

എല്ലാവരും മനോഹരമായി കളർ ചെയ്തു ചിത്രം പൂർത്തിയാക്കി. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ നൽകി. 

ഇല വിയർക്കുമോ എന്ന പ്രവർത്തനത്തിൽ കുട്ടികളുമായി ചേർന്ന് ഇലകൾ ശേഖരിച്ചു. അവർ തന്നെ ഇല കവറിൽ ആക്കി . 

  • റബ്ബർ ബാൻഡ് ഇടാൻ സഹായം നൽകി. 

രണ്ടുമണിക്കൂർ കഴിഞ്ഞാണ് നിരീക്ഷിച്ചത് അധികം വെയിലില്ലാത്തതിനാൽ വിയർപ്പ് കുറവായിരുന്നു. കുഞ്ഞുങ്ങൾ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇല വിയർത്തു ടീച്ചറേ.... എന്ന് നീട്ടി വിളിച്ച്  കവറും എടുത്തു , ഓടിയെത്തിയത് സ്റ്റെഫിനായിരുന്നു.ബാക്കിയുള്ളവരും ഒപ്പം കൂടി🥰 റബ്ബർ ബാൻഡ് അഴിച്ചെടുത്ത് വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

        മാജിക് ഇല പ്രവർത്തനം മനോഹരമായി പൂർത്തീകരിച്ചു കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു .

  • മാർക്കർ ഉപയോഗിച്ച് വരച്ചപ്പോൾ ടിഷ്യൂ പേപ്പർ കീറിപ്പോയത് സങ്കടമായി. സാരമില്ല ,പേപ്പർ കീറാൻ ഉള്ളതാണല്ലോ എന്ന് പറഞ്ഞപ്പോൾ സന്തോഷം☺️ രണ്ടുപേർ ടിഷ്യൂ പേപ്പറിലേക്ക് വെള്ളം തളിച്ചപ്പോൾ കൂടിപ്പോയി.മറ്റൊരു ടിഷ്യൂപേപ്പർ ഉപയോഗിച്ച് അധിക വെള്ളം നീക്കി.

ഉണങ്ങാനായി ക്ലാസിന്റെ ഒരു സൈഡിലേക്ക് മാറ്റിവെച്ചു. പ്രവർത്തനങ്ങൾ ചേർത്ത് വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ നൽകി. എല്ലാ മാജിക് ചിത്രങ്ങളും അതിമനോഹരമായിരുന്നു.

         ആരാദ്യം എന്ന പ്രവർത്തനം ക്ലാസിനു വെളിയിലാണ് ക്രമീകരിച്ചത് ഒത്തിരി തവണ ട്രാക്കിലൂടെ ഉരുട്ടി കളിച്ചു നിരീക്ഷണത്തിലൂടെ ആദ്യമെത്തിയ ബോൾ ആരുടെതാണെന്ന് അവർ തന്നെ കണ്ടെത്തി .

ഇംഗ്ലീഷ് പ്രവർത്തങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ച്  പൂർത്തീകരിച്ചു..ബെഞ്ചിൽ ആയിരുന്നു പേര് ഒട്ടിച്ച് നൽകിയത്. എല്ലാവരും സ്വന്തം പേര് വേഗം കണ്ടെത്തി. കുട്ടികൾ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കുന്നുണ്ട്.🥰

വിജില

മാവേലിക്കര

6 ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഭൂരിഭാഗം കുട്ടികൾക്കും  നല്ല മാറ്റം  


ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളും  വളരെ രസകരമായി ചെയ്യാൻ കഴിഞ്ഞു.

പച്ചില വരച്ചു ചേർക്കുന്ന പ്രവർത്തനം 3 കുട്ടികൾ  ക്ക്  മാത്രം ചെറിയ സഹായം നൽകേണ്ടി വന്നു.ബാക്കിയെല്ലാരും നല്ല രീതിയിൽ ചെയ്തു.

തുടർന്ന് ഇല വിയർക്കുമോ? എന്ന പരീക്ഷണം വളരെ താല്പര്യത്തോടെ  ഏറ്റെടുത്തു.നിഗമനത്തിലെത്തി.

  • മരം ഉണ്ടാക്കാം എന്ന പ്രവർത്തനം ഭിന്നശേഷി കുട്ടി ഉൾപ്പെടെ നന്നായി ചെയ്യ്തു. അവർ തന്നെ  വെള്ളം ഒറ്റിച്ചപ്പോൾ ഹായ്  നല്ല രസം എന്ന് പറഞ്ഞു പോയി.

ആരാദ്യം-ഞാൻ എന്ന വാശിയോടെ പലരും കളിക്കാൻ തുടങ്ങി.

  •  നല്ല ശ്രദ്ധയോടെ ചെയ്യാൻ സാവൻ,ഫഹദ്,ആയിഷ ഇവർക്ക് കഴിഞ്ഞു.തുടർന്ന് പലതവണ പരിശീലനം ചെയ്തു നോക്കി ഞങ്ങൾക്കും പറ്റും എന്ന് അവർ തെളിയിച്ചു.

ഇംഗ്ലീഷിലെ  പ്രവർത്തനം ആദ്യത്തേത്  നല്ല താളത്തിൽ ചെയ്യാൻ  ശ്രമിച്ചിട്ടുണ്ട്. രണ്ടാമത്തെ വർക്ക് വളരെ പെട്ടെന്ന് 60% കുട്ടികളും ചെയ്തു. 

എന്തായാലും 6 ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഭൂരിഭാഗം കുട്ടികൾക്കും  നല്ല മാറ്റം കാണാൻ കഴിഞ്ഞു.

മലയാളം മീഡിയം- പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് എന്ന പലരുടെയും വിശ്വാസത്തെ മാറ്റിമറിക്കാൻ സന്നദ്ധത  പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

ടീച്ചർ മറക്കുമോ ? 

ആറാം ദിവസം രസകരമായി അവസാനിച്ചു. മക്കളുടെ അഭിപ്രായ പ്രകാരം പാട്ട് പാടിയാണ് തുടങ്ങിയത്. ഏത് പാട്ട് പാടും ? നമ്മൾ ചേർത്ത പാട്ട്  എന്ന് പറഞ്ഞതോടെ എല്ലാവരും ചേർന്ന് പാടാൻ തുടങ്ങി പാട്ടിൻ്റെ അവസാനത്തിൽ ഞാനും കൂട്ടിച്ചേർത്തു ഒരു വരി 

പച്ചിലകൾ എന്ന പ്രവർത്തനത്തിൽ ഉറുമ്പുകൾ എന്തിനാവും മരത്തിൽ കയറിയത്?

ആഹാരം തേടി, മുകളിൽ നിന്ന് ആകാശം കാണാൻ തുടങ്ങി പല ഉത്തരത്തിൽ മുസമ്മിൽ പറഞ്ഞതാണ് കൂട് ഉണ്ടാക്കാനെന്ന് ശേഷം ഗ്രൂപ്പായി   നിറയെ ഇലകൾ   വരച്ചു, നിറം നൽകി ആർക്കും സഹായം വേണ്ടി വന്നില്ല. 

ഇല വിയർക്കുമോ?

കവറിൽ കെട്ടിവെച്ചു

പിന്നെ ഓരോ പത്ത് മിനിറ്റിലും ചോദ്യങ്ങളായിരുന്നു

  • തുറക്കാനായോ?
  • എപ്പോൾ തുറക്കും?
  • ടീച്ചർ മറക്കുമോ ?

വൈകുന്നേരം തുറന്ന് കാണിച്ചു

മഴ കാരണം വിയർപ്പ് കുറവായിരുന്നു

QR Code Scan ചെയ്തു

പാട്ടിനൊത്ത് 2 പേർ ഗ്രൂപ്പായിരുന്നു താളം പിടിച്ചു

Name strips - chair ഇല്ലാത്തതിനാൽ game ചെറുതായി മാറ്റം വരുത്തി 

2 പേർ സ്വന്തം പേര് കണ്ടു പടിച്ചില്ല ബാക്കിപേർ ok 

മാജിക് ഇല ടിഷ്യു പേപ്പർ കൊണ്ട് മരത്തിൻ്റെ ഇല നിർമ്മിച്ചു. തനിയെ ചെയ്തതിനാൽ കുറച്ച് പേർ വെള്ളം കൂടുതൽ ഉപയോഗിച്ചതിനാൽ പ്രയാസമായി നാളെ വരുമ്പോഴേക്ക് നന്നായി ഉണങ്ങട്ടെ ! ബെഞ്ചിൽ നിരത്തി വെച്ചു വീട്ടിൽ പോയി എങ്കിലും ഭംഗിയുള്ള മരം നിർമ്മിച്ച സന്തോഷത്തിലാണ് എല്ലാവരും

വെള്ളമില്ല എന്ന ഊഹത്തിലായിരുന്നു ഭൂരിഭാഗം  

എനിക്കിന്ന് 5 പ്രവർത്തനങ്ങളാണ് പൂർത്തിയാക്കാൻ സാധിച്ചത്. 18 കുട്ടികളാണ് ക്ലാസിൽ ഹാജർ ഉണ്ടായിരുന്നത്. എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരും തന്നെ പങ്കെടുത്തു. ഇലയിൽ വെള്ളമുണ്ടോ എന്ന പ്രവർത്തനം കുട്ടികൾ വളരെ ആവേശത്തോടെയും അത്ഭുതത്തോടെയും ആണ് നിരീക്ഷിച്ചത്. വെള്ളമില്ല എന്ന ഊഹത്തിലായിരുന്നു ഭൂരിഭാഗം ആളുകളും ഉണ്ടായിരുന്നത്.

 ഉറുമ്പുകൾക്ക് കൂടുണ്ടാക്കാൻ ഇലകൾ വരച്ചു ചേർക്കുന്ന പ്രവർത്തനം ഭംഗിയായി ചെയ്തു. വീട്ടിലെത്തി വീണ്ടും ഉണ്ടാക്കി നോക്കുമെന്ന് കുട്ടികൾ തന്നെ പറയുന്നു 

  • നാലുപേർക്ക് ഈ പ്രവർത്തനത്തിൽ പിന്തുണ ആവശ്യമായി വന്നു.

 കുട്ടികളുടെ പേര് കണ്ടെത്തി സീറ്റ് കണ്ടെത്തുന്ന പ്രവർത്തനം ഭംഗിയായി തന്നെ നടന്നു. 

  • മൂന്നു കുട്ടികൾക്ക് പിന്തുണ വേണ്ടിവന്നു. എന്നാൽ അതിന്റെ മൂന്നാമത്തെ റൗണ്ട് ആയപ്പോഴേക്കും എല്ലാ കുട്ടികളും അവരവരുടെ പേര് തിരിച്ചറിയുന്ന നിലയിലേക്ക് വന്നു. സന്തോഷം തോന്നി.

 ഗണിതത്തിന്റെ ബോൾ എറിയുന്ന പ്രവർത്തനവും ഇംഗ്ലീഷിന്റെ മറ്റ്  ആക്ടിവിറ്റീസും മുഴുവൻ കുട്ടികൾക്കും തന്നെ പൂർത്തിയാക്കാനായി സാധിച്ചു. നിർദ്ദേശങ്ങൾ ആവർത്തിക്കേണ്ടി വന്നു. എങ്കിലും കുട്ടികൾ അത് പാലിച്ചുകൊണ്ട് തന്നെ പ്രവർത്തനങ്ങൾ നടത്തി.

ഹസീന  എ യു

 GHSഓടപ്പള്ളം,  വയനാട്

കുഞ്ഞുങ്ങൾ ഇന്നും വളരെ ഉഷാറായി പ്രവർത്തങ്ങൾക്ക് കൂടി

ഇന്നു 7പ്രവർത്തങ്ങളിൽ 6പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. രാവിലെ മുതൽ മഴ ആയതിനാൽ ഇല വിയർക്കുമോ എന്ന പ്രവർത്തനം ചെയ്യുവാൻ സാധിച്ചില്ല.. ബാക്കി എല്ലാ പ്രവർത്തനങ്ങൾ നന്നായി പൂർത്തിയാക്കാൻ സാധിച്ചു. 🥰കുഞ്ഞുങ്ങൾ ഇന്നും വളരെ ഉഷാറായി പ്രവർത്തങ്ങൾക്ക് കൂടി 👍പച്ചിലകൾക്കു നിറം നൽകാൻ ഉള്ള പ്രവർത്തനം തുടക്കത്തിൽ നൽകിയപ്പോൾ സ്വന്തം ആയി ഇലകൾ ഇഷ്ടം ഉള്ള രീതിയിൽ വരച്ചു നിറം നൽകി, ഒരാൾക്ക് വരയിലും നിറം നൽകാനും ചെറിയ കൈത്താങ്ങൽ നൽകി ബാക്കി ഉള്ളവർ സ്വന്തം ആയി ഇലകൾ വരച്ചു നിറം നൽകി... ഇംഗ്ലീഷ് ആക്ടിവിറ്റി വളരെ പെട്ടെന്ന് കുട്ടികൾ പൂർത്തിയാക്കി അവർ വളരെ പെട്ടെന്ന് സ്വന്തം പേരുകൾ കണ്ടെത്താനും സ്വന്തം പേരുകൾ എഴുതിയ കസേര കണ്ടെത്താനും കുഞ്ഞുങ്ങൾക്ക് സാധിച്ചു. 4കുട്ടികൾ ഉള്ള ക്ലാസ്സിൽ ഇന്നു 3കുഞ്ഞുങ്ങൾ ആണ് ഹാജർ ആയതു, അവരിൽ ഒരാൾക്ക് ചെറിയ ചെറിയ കൈത്താങ്ങൽ നൽകേണ്ടി വന്നു ബാക്കി കുട്ടികൾ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കയും ചെയ്തു 🥰

സുഭി സുരേന്ദ്രൻ 

MDUPS വെള്ളറ മേമല 

പത്തനംതിട്ട. വെണ്ണികുളം sub

കുഞ്ഞുങ്ങൾ സന്തോഷത്തോടെ തുള്ളിച്ചാടി

*ഒന്നൊരുക്കം ആറാം ദിനം* 

ഓരോ ദിവസവും കടന്നു പോകുമ്പോൾ കൂടുതൽ ആവേശകരമായ അനുഭവങ്ങളാണ് നമ്മുടെ കുഞ്ഞുമക്കൾക്കും രക്ഷകർത്താക്കൾക്കും പറയാനുള്ളത്. എല്ലാവരും ആവേശപൂർവ്വം ഒത്തൊരുമിച്ച് പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നു. 🚣ഇന്ന് പേപ്പർ കൊണ്ടുള്ള  വഞ്ചി  നിർമ്മാണം നടന്നു. ചില കുട്ടികൾക്ക് മാത്രമേ അത് നിർമ്മിക്കാൻ അറിവുണ്ടായിരുന്നുള്ളു. പറയുന്നതു പോലെ  മറ്റെല്ലാവരും  അത് നിർമ്മിക്കാൻ ആവേശം കാട്ടി. പലവർണ്ണ പേപ്പറുകളിൽ നിർമ്മാണം പൂർത്തിയായപ്പോൾ അതി മനോഹരമായിരുന്നു കുഞ്ഞുങ്ങൾ അത് പിടിച്ചു കൊണ്ട് തുള്ളി ചാടുന്നത് കാണാൻ. കുഞ്ഞുങ്ങളിലെ നിർമ്മാണ വാസന ചെറു പ്രായത്തിൽ തന്നെ അതിലൂടെ അവർ മികച്ച അനുഭവങ്ങൾ പങ്കിടാനും സാധിച്ചു.

🌈 തുടർന്ന് മഴവില്ല് നിർമ്മാണം നടന്നു. ഏഴു വർണ്ണങ്ങളിൽ കടലാസ്സുകൾ മുറിച്ച് കുട്ടികൾ തന്നെ ഒട്ടിച്ച് ( ഏതൊക്കെ നിറങ്ങൾ എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു ) കുട്ടികൾ എല്ലാവരും വളരെ സഹകരണത്തോടെ സംഘ പ്രവർത്തനമാണ് നടത്തിയത്. പരസ്പരം അഭിപ്രായങ്ങൾ പറഞ്ഞുo കുഞ്ഞുങ്ങളുടെ ആശയ വിനിമയം നല്ലതുപോലെ നടന്നു. കുഞ്ഞു മനസ്സിൽ മഴവില്ല് നിർമ്മാണം പൂർത്തിയായപ്പോൾ  ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു.  കൂട്ടായ പ്രവർത്തനം മൂലം ഒരു മഴവിൽ ഉണ്ടാക്കി  എന്ന ആത്മാഭിമാനം കാണാമായിരുന്നു. പഠിപ്പിച്ച മഴപ്പാട്ട് ഈണത്തിലും താളത്തിലും പാടി.

Jessy Dominic 

SNVLPS Thumpoly Alappuzha