ഓരോ ദിവസവും ഓരോ വായന പാഠം. അവധി ദിവസങ്ങളിലും വായനപാഠങ്ങൾ നൽകാവുന്നതാണ്.
1
23456.7 891011.12
13
15ഓരോ ദിവസവും ഓരോ വായന പാഠം. അവധി ദിവസങ്ങളിലും വായനപാഠങ്ങൾ നൽകാവുന്നതാണ്.
1
23456.7 891011.12
13
15 ഒന്നാം ക്ലാസില്‍ സ്വതന്ത്രവായനപാഠങ്ങള്‍ എന്തിനാണ്?
വായനപാഠങ്ങള്‍ നല്‍കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍
വായനയും വ്യാഖ്യാനവും
വായന എന്നത് കേവലം കാണുന്ന അക്ഷരങ്ങളും വാക്കുകളും വായിക്കലല്ല. വ്യാഖ്യാനിക്കല്‍ കൂടിയാണ്. അതിന് വഴിയൊരുക്കണം. ഉദാഹരണത്തിന് ചുവടെയുള്ള വായനക്കാര്‍ഡ് നോക്കുക. കുട്ടി എന്തിനാണ് പറവയെ വിളിക്കുന്നത്? പറവ എന്തിനായിരിക്കും പാവയുമായി വന്നത്? കുട്ടിയും പറവയും തമ്മില്‍ കൂട്ടുകാരാണോ? എന്നിങ്ങനെ ചോദിക്കൂ. വായനക്കാരായ കുട്ടികള്‍ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നടത്തും. കളിക്കാന്‍ പാവയില്ലാത്ത പാവം കുട്ടി വിഷമിച്ചിരുന്നതും പറവ വന്ന കാര്യം തിരക്കിയതും. ഞാന്‍ സഹായിക്കാം എന്നു പറഞ്ഞുപോയതും കുട്ടി കാത്തിരുന്നതും ദൂരേ നിന്ന് പറവ വരുന്നത് കണ്ട കുട്ടി വാ വാ പറവ വാ താ താ പാവ താ എന്ന് പറഞ്ഞതുമെല്ലാം രൂപപ്പെടും. വായനയുടെ സര്‍ഗാത്മകത പല അധ്യാപകരും തിരിച്ചറിയുന്നില്ല. അവര്‍ വ്യാഖ്യാനസാധ്യതയില്ലാത്ത വായനക്കാര്‍ഡുകള്‍ ഉണ്ടാക്കുന്നത് അതിനാലാണ്.
വായനയും താളബോധവും
താളാത്മകമായ ഭാഷയും ശബ്ദഭംഗിയും കുട്ടികള്‍ക്ക് ഇഷ്ടമാണ്. ഇവ ജനിപ്പിക്കാന്‍ പദങ്ങളുടെ ആവര്‍ത്തനത്തിന് കഴിയും . ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ സ്വാഭാവികതയോടെ അവതരിപ്പിക്കാനും കഴിയും. ഒറ്റയ്ക്ക് അക്ഷരങ്ങള്‍ നല്‍കി യാന്ത്രികവായന നടത്തിക്കുന്നതിനേക്കാള്‍ അര്‍ഥപൂര്‍ണമാണിത്. ചുവടെ നോക്കൂ. വാ വാ വാ, താ താ താ എന്ന് ചേര്‍ക്കുമ്പോള്‍ താളം ലഭിക്കുന്നുണ്ട്. ഒപ്പം ചിഹ്നം ചേര്‍ത്ത് രണ്ട് അക്ഷരങ്ങള്‍ (അവ വാക്കുകളുമാണ്) വായിക്കാന്‍ കഴിയുകയും ചെയ്യുന്നു. കുട്ടിയെയും തത്തയെയും ചേര്‍ത്തതു വഴി രണ്ട് കഥാപാത്രങ്ങളുമായി. കഥയും മെനയാം.
പുതിയ വാക്കുകളും അഭിനന്ദനവും
പഠിക്കേണ്ട പാഠത്തില്‍ വട, പാവ, ലത എന്നിവയൊന്നുമില്ല. പരിചയപ്പെട്ട അക്ഷരങ്ങള്‍ ഉള്ള പുതിയ വാക്കുകള്‍ വായിക്കാന്‍ കഴിയുമ്പോഴാണ് സ്വതന്ത്രവായനയുടെ ഒരു പടവ് കയറുക. പരിചയിച്ച വാക്കുകള്‍ ക്ലാസില്‍ പല തവണ വായിച്ചിട്ടുണ്ടാകും. ആ വായനാനുഭവം വെച്ച് അവ വായിക്കും. എന്നാല്‍ പുതിയ വാക്കുകള്‍ തനിയെ വായിക്കാനാകവുകയെന്നത് വായനയിലെ വളര്‍ച്ചയാണ്. അവ തനിയെ വായിച്ച കുട്ടിയെ അഭിനന്ദിക്കേണ്ടതുമാണ്. ലതയും കലയും പാടിയതും പക്ഷികളുടെ തീമുമായി എന്ത് ബന്ധം എന്ന് ആലോചിച്ചേക്കാം. പറവ പാടി . മധുരമുള്ള പാട്ട്. ആ പാട്ട് കേട്ട് ചിലര്‍ മൈക്കിലൂടെ പാടി ആരായിരിക്കാം? വായിക്കൂ കണ്ടെത്തൂ എന്ന് ഒരു ശബ്ദസന്ദേശം കൂടി വായനക്കാര്‍ഡിനൊപ്പം നല്‍കിയാല്‍ മതിയാകും
പാഠപ്പുസ്തകത്തില്‍ നിന്നും വ്യത്യസ്തമായ വാക്യങ്ങള്‍
ക്രമത്തിലുള്ള വായനയും ക്രമരഹിത വായനയും ക്ലാസില്‍ നിര്‍ദ്ദേശിക്കുന്നത് മനപ്പാഠമാക്കി പാഠം വായിക്കുന്ന പ്രവണത തടയാനാണ്. പല കുട്ടികളും ആദ്യത്തെ വാക്ക് കിട്ടിയാല്‍ അവസാനം വരെ വായിക്കും. ഇത് ശരിക്കുള്ള വായനയല്ല. പലപ്പോഴും ടീച്ചര്‍മാര്‍ ക്ലാസില്‍ പല തവണ വായിക്കുകയും വായിപ്പിക്കുകയും ചെയ്യുമ്പോള്‍ പരമ്പരാഗത ക്ലാസുകളില്‍ കാണാപാഠവായന ശീലമാക്കും. വീട്ടില്‍ ചെന്ന് പുസ്തകമെടുത്ത് ഉച്ചത്തില്‍ തനിയെ വായിക്കും. പക്ഷേ ഇടയ്ക് വെച്ച് നിറുത്തിച്ച ശേഷം നിര്‍ദ്ദേശിക്കുന്ന ഭാഗം മുതല്‍ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ കുഴഞ്ഞതുതന്നെ. വാക്യം കണ്ടെത്തലും വാക്ക് കണ്ടെത്തലും അക്ഷരം കണ്ടെത്തലും വായനപ്രക്രിയയുടെ ഭാഗമാക്കിയത് അക്ഷരബോധ്യത്തോടെ വായിക്കാനുള്ള സജ്ജമാക്കാലാണ്. ക്രമരഹിതമായി വായിക്കുന്നതില്‍ മാത്രം പ്രാധാന്യം നല്‍കിയാല്‍ പോര. പാഠപുസ്തകത്തിലെ വാക്കുകള്‍ ചേര്‍ന്ന പുതിയ വാക്യങ്ങള്‍ വായിക്കാന്‍ ബോധപൂര്‍വം അവസരം ഒരുക്കണം. പാഠപുസ്തകത്തില്‍ പട പട പാറി കലപില പാടി എന്നും പ്രവര്‍ത്തന പുസ്തകത്തില്‍ കലപില പാടി കലപില പറവ എന്നുമാണുള്ളത്. ചുവടെയുള്ള വായനക്കാര്‍ഡില്‍ ഇതൊന്നുമല്ല. പുതിയ വാക്യങ്ങളുള്ള ചെറുപാഠമാണ്. അക്ഷര പദ ധാരണയുടെ പുതിയ പ്രയോഗസന്ദര്‍ഭമായി ഈ വാക്യങ്ങള്‍ മാറുന്നു.
പരിസരപഠനാശയവുമായി ബന്ധിപ്പിക്കല്‍
കിളികളുടെ ആഹാരത്തെക്കുറിച്ചാണ് പരിസരപഠനത്തിലെ പഠനലക്ഷ്യങ്ങളിലൊന്ന്. ധാന്യങ്ങള്‍ തിന്നുന്ന പറവകള്‍. ആ ആശയപരിസരത്തെ പരിഗണിച്ചാണ് തിന എന്നത് അവതരിപ്പിക്കുന്നത്. തനതിന എന്ന വായ്താരിയും തിന എന്ന് ഒറ്റയ്ക് നില്‍ക്കുമ്പോഴും വ്യത്യസ്തമായ അര്‍ഥമാണല്ലോ.
ഒന്നാം ക്ലാസിലേക്ക് വായനക്കാര്‍ഡ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 14 കാര്യങ്ങള്‍
ക്ലാസ് ഒന്ന്, യൂണിറ്റ് 3 വിനോദങ്ങൾ
പ്രയോജനപ്പെടുത്താവുന്ന വായന പാഠങ്ങൾ.
1.ഓ സ്വരത്തിന്റെ ചിഹ്നം, ട്ട, ര്‍ എന്നീ അക്ഷരങ്ങൾക്ക് ഊന്നൽ
2.പ്പ, ട്ട, എന്നീ അക്ഷരങ്ങൾക്ക് ഊന്നൽ
3 ഓ സ്വരത്തിന്റെ ചിഹ്നം, ണ്ട, ട്ട എന്നീ അക്ഷരങ്ങൾ
4 ഒ ,ള്ള എന്നീ അക്ഷരങ്ങൾ ഒ ,എ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ,