നിരന്തര
വിലയിരുത്തല്‍ ഒരു ഗവേഷണാത്മക
പ്രവര്‍ത്തനമാക്കി ഏറ്റെടുക്കാന്‍
തീരുമാനിച്ച അധ്യാപികയുടെ
ക്ലാസിലേക്കു പോകാം.
ഈ
അധ്യാപിക എല്ലാ കാര്യങ്ങളേയും
ഗവേഷണാത്മകമായി കാണുന്നു
ഒരു
പരികല്പന രൂപപ്പെടുത്തും.അതിന്റെ
അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം
നടത്തുക.
ഇത്തവണത്തെ
പരികല്പന ഇതായിരുന്നു
- ടീച്ചിംഗ്
മാന്വല്‍ തയ്യാറാക്കുന്നത്
ദിവസക്കണക്കിലോ വാരക്കണക്കിലോ
യാന്ത്രികമായല്ല.
- മറിച്ച്
ഗവേഷണാത്മകമായ ഈ പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാനാവശ്യമായ
ദിവസങ്ങള്‍ പരിഗണിച്ചാണ്.
അതാകട്ടെ
പ്രക്രിയ മുഴുവന്‍ എഴുതിയതിനു
ശേഷം സമയം കൃത്യതപ്പെടുത്തുന്നതുമാണ്.
- വിലയിരുത്തല്‍
പേജില്‍ ഓരോ ദിനവും
കുറിപ്പുണ്ടാകും.
- പ്രധാനമായും
തന്റെ ഗവേഷണാത്മക പ്രവര്‍ത്തനം
ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടു
പോകുന്നുണ്ടോ ?
എന്തെങ്കിലും
ഭേദഗതി വരുത്തേണ്ടതുണ്ടോ?
അനുഭവപാഠങ്ങളെന്തെല്ലാമാമ്?
പറ്റിയ
വീഴ്ചകള്‍ പരിഹാരങ്ങള്‍,
ബോധ്യപ്പെട്ട
സാധ്യതകള്‍ എന്നിവയാണ് കുറിക്കുക.
- കുട്ടികള്‍ക്ക്
നല്‍കേണ്ട ഫീഡ് ബാക്കും
പരിഗണിക്കുന്നു
വരൂ,
ഗവേഷണാത്മകമായി നിരന്തര
വിലയിരുത്തല്‍ നടത്തിയ ആ
ക്ലാസിലേക്ക് പോകാം.
ആഹാരമാണ്
പഠനപ്രമേയം
പലവിധ
ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടെന്നും
ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നുമുലള
സാമാന്യവിവരം കുട്ടികള്‍ക്കറിയാം.
അത്
അവരുടെ ആര്‍ജിതജ്ഞാനമാണ്.സ്വജീവിതാനുഭവങ്ങളില്‍
നിന്നും ആര്‍ജിച്ചതാവാം
ഇത്.ഇനി
എന്തു പുതിയ അറിവാണ്
നിര്‍മിക്കപ്പെടേണ്ടത് എന്ന
ചോദ്യത്തെയാണ് അധ്യാപിക
അഭിമുഖീകരിച്ചത്?
ഭക്ഷണം
എന്തിന്?
വിശപ്പടക്കാന്‍
എന്നതിനപ്പുറത്തേക്ക്
സവിശേഷമായ അന്വേഷണം പോകണം.
ഇത്
വിവരങ്ങള്‍ കുത്തി നിറച്ച
പുസ്തകം നല്‍കി പഠിപ്പിക്കണമോ
അതോ അറിവുനിര്‍മാണത്തിന്റെ
വിവിധ ഘട്ടങ്ങളിലൂടെ കടന്നു
പോയി കുട്ടികള്‍ ആര്‍ജിക്കണമോ?
തെളിച്ചമുളള
അധ്യാപിക രണ്ടാമത്തെ മാര്‍ഗമേ
സ്വീകരിക്കൂ.
ആ
മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന
അധ്യാപികക്ക് പുസ്തകമാറ്റം
ഒരു പ്രശ്നമാകില്ല.
ഗവേഷണാത്മകാധ്യാപനം
നടത്തുന്ന ക്ലാസിലെ അനുഭവങ്ങള്‍
നോക്കാം.
പ്രശ്നാവതരണം.
അധ്യാപിക
കുട്ടികളോടു ചോദിച്ചു
എല്ലാ
നേരവും ഭക്ഷണം കഴിക്കാത്ത
കുട്ടികള്‍ നമ്മുടെ നാട്ടില്‍
ഉണ്ടോ?
ഭക്ഷണം
കഴിച്ചില്ലെങ്കില്‍ എന്താണ്
കുഴപ്പം?
അനുഭവത്തിന്റേയും
വായിച്ചുനേടിയ അറിവിന്റേയും
വെളിച്ചത്തില്‍ കുട്ടികള്‍
പ്രതികരിക്കുന്നു.
അപ്പോള്‍
അധ്യാപിക ചില പത്രവാര്‍ത്തകളും
ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച്
കുട്ടികളെ പിന്താങ്ങന്നു.
കുട്ടികളുടെ
മനസില്‍ ഭക്ഷണം കഴിക്കാത്ത
കുട്ടികളനുഭവിക്കുന്ന
പ്രശ്നങ്ങള്‍ നിറയുന്നു.
എല്ലാവര്‍ക്കും
ഭക്ഷണം ലഭിക്കേണ്ടതുണ്ട്.
അതിന്
സര്‍ക്കാരുകളും സമൂഹവും
ഉത്തരവാദിത്വം ഏറ്റെടുക്കണം.ദാരിദ്ര്യം
ഇല്ലാതാക്കണം എന്നിങ്ങനെ
കുട്ടികളുടെ പരിഹാരനിര്‍ദ്ദേശങ്ങള്‍..
പഠനപ്രശ്നാവതരണം
അടുത്ത
ചോദ്യത്തിലേക്ക് അധ്യാപിക
കടന്നു
എല്ലാ
നേരവും ഒരേ ഭക്ഷണം തന്നെയാണോ
നിങ്ങള്‍ കഴിക്കുന്നത്?
പലതരം
ഭക്ഷണം കഴിക്കുന്നതെന്തുകൊണ്ട്?
കുട്ടികള്‍
വ്യക്തിഗതമായി പ്രതികരണങ്ങള്‍
കുറിക്കുന്നു
വ്യത്യസ്തമായി
പ്രതികരണക്കുറിപ്പുകള്‍
അവതരിപ്പിച്ച് ന്യായീകരിക്കുന്നതിന്
അവസരം നല്‍കുന്നു
ശരിയായ
വളര്‍ച്ചയ്ക്ക്,
ആരോഗ്യത്തിന്,പോഷകാഹാരത്തിന്,
രുചിക്ക്,
എന്നിങ്ങനെ
പ്രതികരണങ്ങള്‍ .
അധ്യാപിക
: (
വിശകലനാത്മക
ചേദ്യങ്ങള്‍ ഉന്നയിക്കുന്നു
)
രുചിക്കാണെങ്കില്‍
നല്ല രുചിയുളളതു മാത്രം
എപ്പോഴും കഴിച്ചാല്‍ പോരെ?
കയ്പുളളത്
എന്തിന് കഴിക്കണം?(
എന്നിങ്ങനെ
ചോദിച്ച് മറ്റ് രണ്ട്
പ്രതികരണങ്ങളിലേക്ക് ചിന്തയെ
കേന്ദ്രീകരിക്കുന്നു)
ആരോഗ്യം
വെക്കുന്നു എന്നു പറഞ്ഞാലതെങ്ങനെ
എന്നു കൂടി പറയണ്ടേ?
- പോഷകം
എന്നതു കൊണ്ടെന്താണ്
അര്‍ഥമാക്കുന്നത്?
അധ്യാപിക
– ശരിയായ വളര്‍ച്ചയ്ക്ക്,
പോഷകാഹാരത്തിന്
,
ആരോഗ്യത്തിന്
എന്നു പറയുന്നു ഈ അഭിപ്രായങ്ങള്‍
എത്ര മാത്രം ശരിയാണ്?
എങ്ങനെയാണ്
വ്യത്യസ്ത തരം ആഹാര പദാര്‍ഥങ്ങള്‍
ഈ ധര്‍മം നിറവേറ്റുക?
കുട്ടികള്‍ക്ക്
അറയില്ല.
അറിയാവുന്നവര്‍
ആരെങ്കിലും ഉണ്ടോ?
ക്ലാസ്
മൗനത്തില്‍
നാം
കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച്
നമ്മള്‍ക്ക് അറിയില്ല!
അറിയണ്ടേ?
പഠനലക്ഷ്യം
തീരുമാനിക്കണം .
കുട്ടികളുടെ
പങ്കാളിത്തത്തോടെ പഠനലക്ഷ്യം
തീരുമാനിക്കുകയാണ് അധ്യാപിക.
എന്തിനാണ്
നാം പലതരം ആഹാര പദാര്‍ഥങ്ങള്‍
കഴിക്കുന്നത്?
ഇവയിലെല്ലാം
പോഷകഗുണങ്ങള്‍ ഉണ്ടോ?
ഉണ്ടെങ്കില്‍
എന്തെല്ലാം?
അവ
എങ്ങനെ ശരീരവളര്‍ച്ചയെ,
ആരോഗ്യത്തെ
സ്വാധീനിക്കുന്നു.?
ഈ
മൂന്നു ചോദ്യങ്ങള്‍ ബോര്‍ഡില്‍
അതെല്ലാവരും
എഴുതിയെടുത്തു.
എങ്ങനെ
പഠിക്കും?
എവിടുന്നു
വിവരം കിട്ടും?
എത്ര
ദിവസം കൊണ്ടു് വിവരം ശേഖരിക്കാന്‍
കഴിയും?
വ്യക്തിഗതമായി
ആസൂത്രണം നടത്തുന്നു
ആറു
പേരു വീതമുളള ഗ്രൂപ്പായി (
ഓരോ
ഗ്രൂപ്പിലും തുല്യ എണ്ണം
ആണ്‍ കുട്ടികളും പെണ്‍കുട്ടികളും.
പകുതി
ഗ്രൂപ്പുകളുടെ ലീഡര്‍മാര്‍
പെണ്‍കുട്ടികള്‍.
ഈ
മാസം ഇതുവരെ ചുമതല
ലഭിച്ചിട്ടില്ലാത്തവര്‍ക്കു
മുന്‍ഗണന നല്‍കണം)
ഗ്രൂപ്പുകളില്‍
ആസൂത്രണച്ചിന്ത.
പത്തുമിനിറ്റാണ്
അനുവദിച്ചിട്ടുളള സമയം
ഗ്രൂപ്പുകള്‍
തീരുമാനത്തിലെത്തിയ കാര്യങ്ങള്‍
ഇങ്ങനെ ക്രോഡീകരിച്ചു
മുതിര്‍ന്നവരോടു
ചോദിച്ചറിയാം (പത്താം
ക്ലാസിലും മറ്റും പഠിക്കുന്നകുട്ടികള്‍)
ഇന്റര്‍
നെറ്റില്‍ നോക്കാം (
കംമ്പ്യൂട്ടര്‍
ലാബില്‍ പോകണം )
ആരോഗ്യ
പ്രവര്‍ത്തകര്‍,
ഡോക്ടര്‍മാര്‍
എന്നിവരില്‍ നിന്നും മനസിലാക്കാം
പത്രമാസികകളില്‍
നിന്നും (
ആരോഗ്യസംബന്ധമായ
മാസികകള്‍ പത്രങ്ങളിലെ ആരോഗ്യ
രംഗം)
ലൈബ്രറിയില്‍
ഇതു സംബന്ധിച്ച പുസ്തകങ്ങള്‍
ഉണ്ടെങ്കില്‍ അവ പരിശോധിക്കാം
പാഠപുസ്തകത്തിലെന്തു
പറയുന്നുവെന്നു നോക്കാം
അധ്യാപികയുടെ
പക്കല്‍ ഇതു സംബന്ധിച്ച
എന്തെങ്കിലും ഉണ്ടെങ്കില്‍
അതും പരിശോധിക്കാം
എല്ലാവര്‍ക്കും
സ്വീകാര്യമായവയാണോ ഈ പഠനരീതികള്‍?
അധ്യാപിക
പൊതുസമ്മതം തേടി.
ഇതേ
പോലെ പഠനകാലയളവും വിവരശേഖരണ
രീതിയും തീരുമാനിച്ചു.
മൂന്നു
ദിവസം
ഒന്നാം
ദിവസം -പുസ്തകങ്ങള്‍,
മാസികകള്‍,
ലേഖനങ്ങള്‍
ഇവ സമാഹരിക്കല്‍,
ചോദ്യാവലി
തയ്യാറാക്കല്‍
രണ്ടാം
ദിവസം-
മുതിര്‍ന്നവരോടു
ചോദിക്കല്‍ (
പത്താം
ക്ലാസുകാര്‍,
ആരോഗ്യ
പ്രവര്‍ത്തകര്‍,
ഡോക്ടര്‍)
മൂന്നാം
ദിവസം-
പ്രസക്തമായ
വിവരങ്ങള്‍ കുറിക്കല്‍,
പട്ടികയാക്കല്‍,
അപഗ്രഥനം
നാലാം
ദിവസം ഗ്രൂപ്പില്‍ ക്രോഡീകരണവും
പൊതു അവതരണവും.
ഗ്രൂപ്പില്‍
ക്രോഡീകരണത്തിനും അവതരണത്തിനും
മാത്രമേ ക്ലാസ് സമയം എടുക്കാവൂ.
ഇനി
ഗ്രൂപ്പുകള്‍ സ്വയം വിലയിരുത്തൂ.
വിവരശേഖരണ
സ്രോതസ് തീരുമാനിച്ചതില്‍,
വിവരശേഖരണ
രീതി തീരുമാനിച്ചതില്‍,
കാലയളവ്
തീരുമാനിച്ചതില്‍ ഏതു
ഗ്രൂപ്പിന്റെ ആസൂത്രണമാണ്
മികച്ചത്?
ഒരു
ഡോക്ടറിനെ വിളിച്ചാല്‍ ,ഒരു
പുസ്തകം കിട്ടിയാല്‍ എന്തെല്ലാം
കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്?
അധ്യാപിക
കുട്ടികളുടെ ചിന്തയെകൂടി
പ്രയോജനപ്പെടുത്തി
അന്വേഷണച്ചോദ്യങ്ങള്‍
ചിട്ടപ്പെടുത്തി.
എന്തിനാണ്
പലതരം ആഹാരം കഴിക്കുന്നത്?
എന്താണ്
പോഷകാംശം എന്നു പറഞ്ഞാല്‍?
എല്ലാ
ആഹരത്തിലും പോഷകഗുണങ്ങളുണ്ടോ?
എല്ലാ
ആഹാരത്തിലും ഒരേ പോഷകഗുണമാണോ?
അതോ
പലതരം പോഷകഘടകങ്ങളാണോ?
എല്ലാ
ആഹാരത്തിലും എല്ലാ പോഷകഗുണങ്ങളും
ഉണ്ടോ?)
പോഷകഘടകങ്ങള്‍
എങ്ങനെ ആരോഗ്യത്തിനെ
ശരീരവളര്‍ച്ചയെ
സ്വാധീനിക്കുന്നു?(പോഷകഗുണങ്ങള്‍
കൊണ്ടെന്തെല്ലാം പ്രയോജനമാണുളളത്?)
ഈ
പോഷകഘടകങ്ങളുടെ കുറവ് മൂലം
എന്തെങ്കിലും പ്രശ്നങ്ങളോ
രോഗമോ സംഭവിക്കുമോ?
നാം
ആഹാരം തെരഞ്ഞെടുക്കുമ്പോള്‍
എന്തെല്ലാം ശ്രദ്ധിക്കണം?
അധ്യാപിക
: എങ്ങനെ
രേഖപ്പെടുത്തണം?
( പല
ക്ലാസുകളിലും ഈ ചര്‍ച്ച
നടക്കാറില്ല.
)
പട്ടികയായാലോ?
ഓരോ
ഇനവും എടുത്ത് ഫോര്‍മാറ്റ്
എപ്രകാരമാകണമെന്നു
ചര്‍ച്ചചെയ്യണം.സമ്മതമായ
രീതികള്‍ സ്വീകരിക്കണം
പട്ടിക
ഒന്ന്
ആഹാരത്തിലെ
പോഷകാംശങ്ങള്‍
|
അവയുടെ
പ്രയോജനങ്ങള്‍
|
|
|
|
|
|
|
|
|
|
|
പട്ടിക
രണ്ട്
പോഷകാംശങ്ങള്‍
|
അവയടങ്ങിയ
ആഹാര സാധനങ്ങള്‍
|
|
|
|
|
|
|
|
|
|
|
|
|
ചിത്രീകരണം
നാട്ടില്‍
ലഭിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ
ചിത്രം ഒട്ടിച്ച് അവയ്ക്കു
നേരേ പോഷകഘടകങ്ങള്‍ രേഖപ്പെടുത്താനും പലവിധ ചിത്രീകരണ സാധ്യതകള്‍ അന്വേഷിക്കാനും തീരുമാനിച്ചു ( പഠനശൈലിയും പ്രത്യേകപരിഗണനയും കണക്കിലെടുത്തുളള സമീപനം)
പട്ടിക
മൂന്ന്
പോഷകാംശത്തിന്റെ
കുറവു മൂലമുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളുടെ പേര്
|
ഏതു
പോഷകാംശത്തിന്റെ കുറവ്.
അതിനുളള
പരിഹാരം
|
|
|
|
|
|
|
|
|
മറ്റു
പ്രസക്തമായ കാര്യങ്ങള്‍
ലഭിക്കുന്നുവെങ്കില്‍ അവ
കുറിപ്പുകളാക്കണം.
ഒരു
സംഘം കുട്ടികള്‍ ഉച്ചയ്ക്
ലൈബ്രറിയില്‍ പോയി (
അഞ്ചു
പുസ്തകങ്ങള്‍ കിട്ടി)
മറ്റൊരു
സംഘം കംമ്പ്യൂട്ടര്‍ ലാബില്‍
പോയി (
അധ്യാപിക
നേരത്തെ നെറ്റ് പരിശോധിച്ച്
സാധ്യത കണ്ടെത്തിയിരുന്നു.
കുട്ടികള്‍
വിവരപാരാവാരത്തില്‍ കുഴഞ്ഞപ്പോള്‍
അധ്യാപികയുടെ സൂചനകള്‍ അവരെ
സഹായിച്ചു.
കംമ്പ്യൂട്ടറിലെ
ക്ലാസിന്റെ പേരിലുളള ഫോള്‍ഡറില്‍
ശാസ്ത്രം എന്ന ഉപഫോള്‍ഡര്‍
നിര്‍മിച്ച് നെറ്റില്‍ നിന്നും
വിവരങ്ങള്‍ സേവ് ചെയ്തിട്ടു.
പ്രിന്റുമെടുത്തു.
അത്
ക്ലാസിലെ ഡിസ്പ്ലേ ബോര്‍ഡില്‍
പ്രദര്‍ശിപ്പിച്ചു
ചില ചിത്ര ചാര്‍ട്ടുകള്‍ ഇംഗ്ലീഷിലുളളത് പരിചയപ്പെടുത്തി ( നെറ്റില്‍ നിന്നും)
ഇതിന്റെ മാതൃകയില്‍ ലളിതമായ കേരളീയ ചാര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചു.
വേറൊരു
സംഘം അധ്യാപകിയുടെ
കയ്യിലെന്തെല്ലാമുണ്ടെന്നു
അന്വേഷിച്ചു (
അധ്യാപകസഹായി,
ആരോഗ്യപട്ടിക,
ലഘുലേഖകള്‍
ഇവ കിട്ടി.)
അധ്യാപിക
ഡോക്ടറുമായി സംസാരിച്ച്
കുട്ടിള്‍ക്കായി സമയം ചോദിച്ചു.
സെല്‍ഫോണില്‍
സംസാരിച്ചാല്‍ മതിയെന്നു
ധാരണയായി.
സംഭാഷണം
റിക്കാര്‍ഡ് ചെയ്യുന്ന വിധം
കുട്ടികളെ പരിശീലിപ്പിച്ചു.
റിക്കാര്‍ഡ്
ചെയ്ത സംഭാഷണം എല്ലാവര്‍ക്കും
കേള്‍ക്കാന്‍ കഴിയും വിധം
കംമ്പ്യൂട്ടറിലേക്കു മാറ്റി.
( വരും
വര്‍ഷവും ഉപയോഗിക്കാമല്ലോ)
പരസ്പര
വിലയിരുത്തല്‍
അധ്യാപിക
: വിവരശേഖരണം
എല്ലാവരും നടത്തി എന്ന് എങ്ങനെ
ഉറപ്പാക്കും?
പരസ്പരം
വിലയിരുത്താനുളള തീരുമാനമായി.
എങ്കില്‍
എന്തെല്ലാം സൂചകങ്ങള്‍
വിലയിരുത്തലിനായി പരിഗണിക്കണം
സ്വന്തമായി
ശേഖരിച്ചതാകണം
പ്രധാനപ്പെട്ട
കാര്യങ്ങളെല്ലാം എഴുതിയിട്ടുണ്ടോ?
വ്യക്തതയോടെയാണോ
എഴുതിയത്?
എഴുതിയ
കാര്യത്തെക്കുറിച്ച്
ധാരണയുണ്ടോഠ.
വിശദീകരിക്കാന്‍
കഴിയുന്നുണ്ടോ?വിവരശേഖരണത്തിനു
സഹായം വേണ്ടവര്‍ക്ക് അതു
നല്‍കാന്‍ അധ്യാപിക സഹായിച്ചു.
ക്ലാസില്‍
ആദ്യ ദിവസം ഹാജരില്ലാത്ത
കുട്ടികളെ വിളിച്ച് കാര്യങ്ങള്‍
ബോധ്യപ്പെടുത്തി.
ചുമതലയും
നല്‍കി.
പിന്നാക്കം
നില്‍ക്കുന്നവരെ പിന്തുടര്‍ന്നു
സഹായിക്കുകയും.
അവര്‍
രേഖപ്പെടുത്തല്‍
നടത്തുന്നുവെന്നുറപ്പാക്കുകയും
ചെയ്തു-ചിലര്‍ക്ക്
വായിക്കാന്‍ പ്രയാസം.വായിച്ചു
മനസിലാക്കാനവരെ സഹായിക്കുന്നു.
ഇതല്ലേ
നിരന്തരവിലയിരുത്തലിന്റെ
ഒരു തലം?)
അറിവ്
മെച്ചടപ്പെടുത്തലിനായുളള
ഗ്രൂപ്പ് പ്രവര്‍ത്തനവും വിലയിരുത്തലും
അധ്യാപിക
: ഗ്രൂപ്പില്‍
എല്ലാവരും എഴുതിയത് പങ്കുവെക്കണം.
ഓരോ
പട്ടികയും എടുത്ത് ഓരോ ഇനം
വീതം പരിശോധിക്കണം.
അതെല്ലാവരും
എഴുതിയിട്ടുണ്ടോ?
മെച്ചപ്പെട്ടത്
ഏത്?
കൂട്ടിച്ചേര്‍ക്കല്‍
ആവശ്യമുണ്ടോ?
എന്നു
പരിശോധിക്കണം. ബോധ്യപ്പെടുന്ന വിധം പങ്കിടണം. ബോധ്യപ്പെടുന്നവ സ്വീകരിക്കണം.
എല്ലാവരും
അവതരിപ്പിക്കത്തക്ക വിധം
ഊഴം കിട്ടണം.
ഓരോ
പട്ടികയും അപഗ്രഥിച്ച്
നിഗമനങ്ങള്‍ അതാതിന്റെ
ചുവട്ടില്‍ രേഖപ്പെടുത്തണം.
വ്യക്തഗതമായി
തയ്യാറാക്കിയ പട്ടികയില്‍
സ്ഥലമുണ്ടെങ്കില്‍
കൂട്ടിച്ചേര്‍ക്കാം.അല്ലെങ്കില്‍
പുതിയ പട്ടികയിലെഴുതാം.
നിഗമനങ്ങള്‍
സാധൂകരിക്കാനെല്ലാവരും
ബാധ്യസ്ഥരാണ്.
അധ്യാപികയുടെ
തത്സമയ വിലയിരുത്തല്‍
ഗ്രൂപ്പ്
പ്രവര്‍ത്തനം അധ്യാപിക
വിലയിരുത്തുന്നു.
വിവിധ
ഗ്രൂപ്പുകളുടെ മികവുകള്‍
നോട്ട് ചെയ്യുന്നു.
ചില
ഇടപെടലുകള്‍ (
വിശകലനാത്മക
ചോദ്യങ്ങള്‍ ),
പിന്നാക്കം
നില്‍ക്കുന്നവരുടെ പക്ഷത്തു
നിന്നു മറ്റുളളവരില്‍ നിന്നും
വിശദീകരണം തേടല്‍ എന്നിവ
നടത്തി ധാരണാ തലം മെച്ചപ്പെടുത്തുന്നു.
പൊതു
അവതരണവും ചര്‍ച്ചയും
നടത്തുന്നു.നിഗമനങ്ങളുടെ
ക്രോഡീകരണം
നിഗമനങ്ങള്‍
ക്രോഡീകരിക്കുന്നു.
ബോര്‍ഡില്‍.കുട്ടികളുടെ
പങ്കാളിത്തത്തോടെ.കുട്ടികള്‍ക്ക്
ക്രോഡീകരിക്കാനുളള ശേഷി
വളര്‍ത്താനവസരം നല്‍കുന്നു.
ആഹാരത്തില്‍
വിവധ പോഷകഘടകങ്ങള്‍ ഉണ്ട്
(ലിസ്റ്റ്
ബോര്‍ഡില്‍ /എല്‍
സി ഡി സ്ക്രീനില്‍)
പോഷകഘടകങ്ങള്‍
കൊണ്ട് വിവധ പ്രയോജനങ്ങള്‍
ഉണ്ട് (
ഉദാ)
പോഷകഘടകങ്ങള്‍
ലഭിക്കാതെ വന്നാല്‍ അത്
ആരോഗ്യത്തെ ബാധിക്കും (
ഉദാഹരണം)
പോഷകഘടകങ്ങളുടെ
അപര്യാപ്തത മൂലമുണ്ടാകുന്ന
രോഗങ്ങളാണ് അപര്യാപ്തതാ
രോഗങ്ങള്‍ (ഉദാ)
എല്ലാ
ആഹാരത്തിലും ഒരേ തരം പോഷകങ്ങളല്ല
ഉളളത് (ഉദാ)
ഒരേ
പോഷകഘടകങ്ങള്‍ പല ആഹാരത്തിലുമുണ്ട്
(ഉദാ
)
എല്ലാ
പോഷകഘടകങ്ങളും ലഭിക്കുന്നതിനാണ്
നാം പലതരം ആഹാരം കഴിക്കുന്നത്
- ശരിയായ
അളവിലുളള പോഷകാഹാരം കഴിക്കണം
അറിവിന്റെ
പ്രയോഗം ഉല്പന്നത്തിന്റെ
വിലയിരുത്തല്‍
അധ്യാപിക
: സ്വന്തം
ആഹാരത്തില്‍ എല്ലാ പോഷകഘടകങ്ങളും
ഉള്‍പ്പെടുന്നുണ്ടോ?
( അറിവിന്റെ
പ്രയോഗ സന്ദര്‍ഭം ഒരുക്കി)
ഈ
കുറിപ്പാണ് വിലയിരുത്താനുപയോഗിച്ചത്.
എന്തെല്ലാം
സൂചകങ്ങള്‍?
കുട്ടികളുമായി
ചര്‌ച്ച.
താന്‍
എങ്ങനെ വിലയിരുത്തപ്പെടുമെന്നറിയാല്‍
കുട്ടികള്‍ക്കവകാശം ഉണ്ട്.
പോഷകഘടകങ്ങളെക്കുറിച്ചുളള
ധാരണ
നമ്മുടെ
ആഹാരത്തെ പോഷകഘടകങ്ങളെക്കുറിച്ചുളള
ധാരണയുടെ അടിസ്ഥാനത്തില്‍
വിശകലനം ചെയ്യാനുളള കഴിവ്
കാര്യകാരണബന്ധത്തിന്റെ
അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുളള
കഴിവ്
നിര്‍ദ്ദേശങ്ങളും
നിഗമനങ്ങളും രൂപീകരിക്കാനുളള
കഴിവ്
- ആശയവിനിമയ
ശേഷി (
രേഖപ്പെടുത്തലിലെ
വ്യക്തത,
പൂര്‍ണത)
വിലയിരുത്തല്‍
സൂചകങ്ങള്‍ മനസില്‍ വെച്ചുകൊണ്ടാണ്
കുട്ടികള്‍ രചന നിര്‍വഹിച്ചത്.
അതവര്‍ക്കു
സ്വയം വിലയിരുത്താനും സഹായകമായി.
അറിവിനെ
കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും
സാമൂഹിക പ്രശ്നങ്ങളുമായി
ബന്ധിപ്പിക്കുന്നതിനും
അധ്യാപിക ഉന്നയിക്കാനാഗ്രഹിക്കുന്ന
തുടരന്വേഷണചോദ്യങ്ങള്‍
ടീച്ചിംഗ് മാന്വലില്‍ ഉണ്ട്.
പിന്നാക്കം
നില്‍ക്കുന്ന കുട്ടികള്‍ക്കുളള
പുനരനുഭവസന്ദര്‍ഭം കൂടിയാണിത്.
വിലയിരുത്തലിന്റെ
രേഖപ്പെടുത്തല്‍
അധ്യാപിക
ആര്‍ക്കുവേണ്ടിയാണ്
രേഖപ്പെടുത്തല്‍ നടത്തേണ്ടത്?
ക്ലാസിലെ
കുട്ടികളുടെ നേട്ടം ആഘോഷിക്കാനാണ്.
അധ്യയനമികവിന്റെ
മികവിലേക്കുയരാനാണ്.
കുട്ടികള്‍ക്ക്
ആത്മവിശ്വാസം പകരാനാണ്.
കുട്ടികളുടെ
ഒരു പാനലിനെ നിശ്ചയിക്കുന്നു.
അഞ്ചംഗസംഘം
കുട്ടികള്‍ തയ്യാറാക്കിയ
ഉല്പന്നത്തെ വിലയിരുത്തുന്നു.
ഗ്രേഡ്
നല്‍കുന്നു.ഗ്രേഡിലെ
വ്യത്യാസത്തിനുളള കാരണവും
കുറിക്കുന്നു.
അവ
കൈമാറുന്നു
കുട്ടികള്‍
സ്വയംവിലയിരുത്തല്‍ക്കുറിപ്പെഴുതുന്നു.
ഇവ
രണ്ടും പരിഗണിച്ചും ഉല്പന്നവും
ക്ലാസ് റൂം പ്രക്രിയാനിരീക്ഷണാനുഭവത്തിന്റേയും
അടിസ്ഥാനത്തില്‍ അധ്യാപിക
ഫീഡ് ബാക്ക് ആവശ്യമുളളവര്‍ക്ക്
അതു നല്‍കുന്നു.
അവലോകന
പ്രക്രിയ
ക്ലാസിലിതു
വരെ നടന്ന പ്രവര്‍ത്തനങ്ങള്‍
അവലോകനത്തിനു വിധേയമാക്കി.
കുട്ടികള്‍
പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം
നന്നായി ചെയ്യാന്‍ കഴിഞ്ഞു
നേരിട്ട പ്രശ്നങ്ങള്‍,
ആസൂത്രണവും
നിര്‍വഹണവും തമ്മിലുളള
പൊരുത്തം പൊരുത്തക്കേട് ,
ഉണ്ടായ
നേട്ടം ഇവ അവതരിപ്പിച്ചു.
അവരുടെ
ബുക്കിലേ രേഖപ്പെടുത്തലിലുണ്ടായ
ചിട്ടയയും പൂര്‍ണതയും
ചര്‍ച്ചയിലേക്കു വന്നു.
അധ്യാപികയുടെ
സഹായത്തോതും ഫലവും വിശകലനം
ചെയ്യാനവരെ അനുവദിച്ചു.
പേരു
സൂചിപ്പിക്കാതെ രണ്ടു
വാക്യത്തില്‍ വിലയിരുത്തല്‍
കുറിപ്പെഴുതിച്ചു.
അത്
അധ്യാപിക വാങ്ങി .
കുട്ടികളുടെ
മനസറിഞ്ഞു
ഈ
ക്ലാസിലെ നിരന്തരവിലയിരുത്തല്‍
സന്ദര്‍ഭങ്ങള്‍ ഏതൊക്കെയായിരുന്നു?
വിവരശേഖരണവേളയില്‍
പിന്നാക്കം നില്‍ക്കുന്നവരുടെ
പ്രശ്നം കണ്ടെത്തി പരിഹാരസഹായം
നല്‍കുമ്പോള്‍
വിവരശേഖരണം
പരസ്പരം വിലയിരുത്തുമ്പോള്‍
ഗ്രൂപ്പില്‍
ശേഖരിച്ച വിവരങ്ങളെ
ക്രമീകരിക്കുന്നതിനും
അപഗ്രഥിക്കുന്നതിനും
ശ്രമിക്കുമ്പോള്‍
പൊതു
ചര്‍ച്ച നടക്കുമ്പോള്‍
ഉദാഹരണവും തെളിവുകളും
സാധൂകരണങ്ങളും തേടുമ്പോള്‍
നിഗമനങ്ങളെ
വിശകലനം ചെയ്യുമ്പോള്‍
അറിവിന്റെ
പ്രയോഗം.
കുറിപ്പ്
വിലയിരുത്തുമ്പോള്‍
സ്വയം
വിലയിരുത്തുമ്പോള്‍
ക്ലാസിന്റെ
പൊതു വിലയിരുത്തല്‍ വേള.
ഗവേഷണാത്മക
അധ്യാപനം
കണ്ടെത്തലുകള്‍
എന്തൊക്കെയാകും?
നിരന്തര
വിലയിരുത്തല്‍ പഠനപ്രക്രിയയില്‍
നിന്നും വേറിട്ടു നില്‍ക്കുന്ന
ഒന്നല്ല.നിരന്തര
വിലയിരുത്തല്‍
അസാധ്യവുമല്ല.
കുട്ടിക്ക്
കൃത്യമായ തിരിച്ചറിവ്
ലഭിക്കത്തക്ക വിധമായിരിക്കണം
വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍
(
സ്വയം
വിലയരുത്തലായാലും പരസ്പര
വിലയിരുത്തലായാലും അധ്യാപികയുടെ
വിലയിരുത്തലായാലും)
പ്രക്രിയാധിഷ്ഠിതമായ
അധ്യയനക്കുറിപ്പെഴുതാതെ
നിരന്തരവലിയിരുത്തല്‍
പൂര്‍ണമാകില്ല.
ജനാധിപത്യപരമായ
സമീപനം നിരന്തരവിലയിരുത്തലിനെ
സഹായിക്കുന്ന ഘടകമാണ്
കൂടുതല്‍
നല്ല പഠനനിലവാരം ലഭിക്കുന്നില്ലെങ്കില്‍
ആ ക്ലാസില്‍ നിരന്തര വിലിയിരുത്തല്‍
നടന്നില്ലെന്നു വ്യക്തം.
എല്ലാ
നിലവാരത്തിലുളള കുട്ടികള്‍ക്കും
പ്രയോജനം ചെയ്യണം നിരന്തരവിലയിരുത്തല്‍
ചോദ്യങ്ങള്‍
നിരന്തരവിലയിരുത്തല്‍
ഉള്‍ച്ചേര്‍ന്ന,
പ്രക്രിയാ
വിടവില്ലാത്ത,
എല്ലാ
കുട്ടികളേയും പരിഗണിക്കുന്ന
ടീച്ചിംഗ് മാന്വലാണോ
പരിശീലനത്തില്‍ പരിചയപ്പെടുത്തിയത്?
മോഡ്യൂള്‍ സങ്കല്പപ്രകാരമുളള ടീച്ചിംഗ് മാന്വല്‍ എന്നതിനു
പകരം യാന്ത്രികമായി തന്നിഷ്ട
ടീച്ചിംഗ് മാന്വല്‍ എഴുതുന്നതിന്റെ
യുക്തി എന്താണ്?
ഓരോ
പോര്‍ട്ട് ഫോളിയോയ്ക്കും
അതിന്റേതായ ഗുണനിലവാര
സവിശേഷതകളില്ലേ?അപ്പോള്‍
അവയെല്ലാം പരിഗണിച്ച് പോര്‍ട്ട്
ഫോളിയോയ്ക്ക ഗ്രേഡിടേണ്ടതുണ്ടോ?
എങ്കില്‍
എന്തിന്?
നിരന്തര
വിലയിരുത്തലും മെന്ററിംഗും
എങ്ങനെ ബന്ധപ്പെടുന്നു?
പ്രശ്നപരിഹാരക,
അനുഭവജ്ഞാനമുളളയാള്‍,
പഠനപങ്കാളി,
ജനാധിപത്യവാദിയായ
സംഘനേതാവ്,
മെന്റര്‍
എന്നീ നിലകളില്‍ മുകളില്‍
സൂചിപ്പിച്ച ഉദാഹരണത്തില്‍
അധ്യാപിക പ്രവര്‍ത്തിച്ചിട്ടുണ്ടോ?
തന്റെ
ഗവേഷണാത്മക പ്രവര്‍ത്തനം
തുടരണമെന്ന് അധ്യാപിക
തിരുമാനിക്കേണ്ടതുണ്ടോ?
ഇത്തരം
അനുഭവങ്ങള്‍ അക്കാദമമിക
സ്ഥാപനങ്ങള്‍ അറിയുന്നുണ്ടോ?
വിലമതിക്കുന്നുണ്ടോ?
പങ്കിടുന്നതിനുളള
ഉപജില്ലാതല വേദികളെങ്കിലും
സൃഷ്ടിക്കപ്പെടുന്നുണ്ടോ?
ബദല്‍വേദികള്‍
ആലോചിച്ചു കൂടേ?
(
പത്താമത്തെ
ചോദ്യം നിങ്ങള്‍ ചോദിക്കേണ്ടത്)
...........................................................................................
മുന്‍ ലക്കം വായിക്കാന്‍
അടുത്ത
ലക്കങ്ങളില്‍
നിരന്തര
വിലിയരുത്തലിനുളള ഉപാധികള്‍
പഠനേട്ടവും
പഠനോദ്ദേശ്യങ്ങളും സ്പഷ്ടീകരണങ്ങളും
പാഠ്യപദ്ധതി പ്രസ്താവനകളും
അവകാശാധിഷ്ഠിത
വിദ്യാലയം ആഗോളസങ്കല്പം
ആക്ടീവ്
ലേണിംഗ് എന്നാലെന്താണ്?
മിന്നാമിന്നിയും
പൂത്തിരിയും പുതിയ പുസ്തകങ്ങളും..
താരതമ്യം.
അധ്യാപകസഹായി
എങ്ങനെയാകണം?